മാറിമറിഞ്ഞ ജീവിതം 🌹

*A Short Story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 1*


ആദ്യമായിട്ടാണ് ഞാൻ ഒരു സ്റ്റോറി എഴുതുന്നത് സപ്പോർട്ട് ചെയ്യണേ....🙌🏻🤝





" ഐഷൂ......ടീ...." മോനു 


" ടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...എന്നെ ഐഷൂ എന്ന് വിളിക്കരുതെന്ന് നിനക്ക് എന്താ എന്നെ ഇത്താത്ത എന്ന് വിളിച്ചാൽ 😤 നിന്നേ ക്കാൾ ആറ് വയസ്സിന് മൂത്തത് അല്ലേ ഞാൻ ഇനി നീ അങ്ങനെ വിളിച്ചാൽ ഞാൻ അപ്പോ തരാം ബാക്കി "... ഐഷു



എന്താ ഇപ്പോ സംഭവം വല്ലതും മനസ്സിലായോ.......😁



എൻ്റെ പേര് ആയിഷ മെഹറിൻ എല്ലാവരുടെയും ഐഷു ഇത് എന്റെ കഥയാണ്

" ഇപ്പോ നേരത്തെ നമ്മൾ തല്ല് കൂടിയത് നമ്മളെ പുന്നാര അനിയൻ മുഹമ്മദ് മെഹബൂബ് മോനു എന്ന് പറയുന്ന ആ സാധനത്തിനോടാണ് " ഞങ്ങൾ നല്ല കട്ട ചങ്ക്സ് ആണ് ട്ടോ ഇടക്ക് കീരിയും പാമ്പും😜",



ഓൻക്ക് എപ്പോഴും എന്നെ ഐഷൂ എന്ന് വിളിക്കുന്ന പണി ആണ് ഒന്നുമില്ലെങ്കിൽ ഞാൻ അവനേക്കാൾ ആറ് വയസ്സിന് മൂത്തത് അല്ലേ ..." പാവം ഞാൻ ☹️



നമ്മളെ വീട്ടിൽ നമ്മളെ സ്നേഹ നിധിയായ ഉമ്മ ബുഷ്റ നമ്മക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരു പാവം 😁*" 

" പിന്നെ നമ്മളെ പുന്നാര ഉപ്പച്ചി അസീസ്"* 


"*ഉപ്പച്ചി ഇപ്പോ ദുബായിൽ ആണ് ട്ടോ*"


"നമ്മക്ക് ആയിഷ മെഹർ എന്ന സുന്ദരിയായ ഒരു ഇത്താത്ത ഉണ്ട്

എൻ്റെ അത്ര സുന്ദരി ഒന്നും അല്ലട്ടോ....🙈

*"

പിന്നെ നേരത്തെ നമ്മൾ തല്ല് കൂടിയ പുന്നാര അനിയൻ മുഹമ്മദ് മെഹബൂബ് മോനു"*.


പിന്നെ ഒരു കുഞ്ഞനിയൻ മുഹമ്മദ് മെഹഫൂസ് "* മെഹ്ഫു...


പിന്നെ ഞങ്ങളെ മുത്ത് മണിയായ കുഞ്ഞനിയത്തി ആയിഷ മിൻഹ"* 😘 

ഞങ്ങളെ മിന്നു...😘




അപ്പോ കഥയിലേക്ക് തന്നെ തിരിച്ചു പോകാം


" അവനോട് തല്ല് കൂടി ഞമ്മൾ നമ്മളെ ഉമ്മച്ചിൻ്റെ അടുത്ത് പോയി,


"ഉമ്മച്ചീ....., ഐഷു


"എന്താടീ.... ഇങ്ങനെ വിളിച്ചു കൂവുന്ന് എനിക്ക് ചെവി ഒക്കെ കേൾക്കും"ഉമ്മ


"എന്താ ഇങ്ങൾ ഇങ്ങനെ രാവിലെ തന്നെ എന്നോട് ദേഷ്യപ്പെടുന്ന്... "ഐഷു


"ഇല്ല പിന്നെ നിനക്ക് എന്താ രാവിലെ എണീറ്റ ഉടനെ അടുക്കളയിൽ വന്ന് എന്നെ ഒന്ന് സഹായിച്ചാൽ ", നാളെ മറ്റൊരു വീട്ടിലേക്ക് പോകണ്ട പെണ്ണാണ്", ഉമ്മ


ഇനി ഇവിടെ നിന്നാൽ ശരിയാകില്ല" ഐഷു ആത്മ ' 


"ആ മോനൂ... ഞാൻ ഇപ്പോ വരാം"ഐഷു,


"എന്താടീ...ഐഷു " ഞാൻ നിന്നെ വിളിച്ചില്ലല്ലോ...,മോനു

ഐഷൂ... നിനക്ക് എന്താ ഉമ്മാനെ സഹായിച്ചാൽ പാവം അല്ലേ..., 


ടാ..ഈ പറയുന്ന നിനക്കും ഉമ്മാനെ സഹായിക്കാം ഇത് പെണ്ണുങ്ങൾക്ക് മാത്രം ഉള്ളതൊന്നും അല്ല ", ഉമ്മ


" അങ്ങനെ പറഞ്ഞ് കൊടുക്കിം ഉമ്മച്ചീ..."

ഇങ്ങൾ ൻ്റെ മുത്താണ്...ഉമ്മ 😘" ഉമ്മ


"പണിയെടുക്കാതിരിക്കാനുള്ള പുതിയ അടവ്"..മോനു.


"ടാ നിന്നെ ഞാൻ...."ഐഷു.


"രാവിലെ തന്നെ തുടങ്ങും രണ്ടും" ഇനി ഈ ചട്ടുകം കൊണ്ട് കിട്ടും", ഉമ്മ


"നമ്മൾ നല്ല കുട്ടിയായി" 


ഇന്ന് നിനക്ക് കോളേജ് ഇല്ലേ ഐഷൂ.."ഉമ്മ,

ഉണ്ട് ഉമ്മാ.. ഇന്ന് പോകാൻ ഒരു മൂട് ഇല്ല " 

😁


നിനക്ക് മൂട് ഞാൻ ഉണ്ടാക്കി തരാം" ആദ്യത്തെ ദിവസം തന്നെ കളവ് കാട്ടുന്ന് ഹ്മ് മര്യാദക്ക് പൊയ്ക്കോ.., ഉമ്മ


ഇനി ഇപ്പോ കുളിക്കണം അല്ലെങ്കിൽ മുഖം കഴുകിയാ മതി " 

ഒന്നും വിചാരിക്കരുത് കുളിക്കാൻ ഒരു ചെറിയ മടി, ഈ രാവിലെ തന്നെ കുളിച്ചാൽ തണുക്കില്ലേ..."


എന്തായാലും ഇന്ന് ആദ്യത്തെ ദിവസം തന്നെ കുട്ടികൾ കളിയാക്കിയാലോ.."


അങ്ങനെ ഡ്രസ്സ് ഒക്കെ എടുത്ത് ബാത്ത്റൂമിൽ കയറി", കാക്ക കുളി കഴിഞ്ഞ് ഇറങ്ങി ", 


നമ്മൾ ഇന്ന് പുതിയ കോളേജിലേക്ക് പോകാണ് ട്ടോ...


ഒരു വലിയ സ്ഥാപനം ആണ്...


ഗേൾസ് ഹാദിയ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലാണ്." 

ഇവിടെ തന്നെ നമ്മളെ പുന്നാര അനിയനെ ദർസ് പഠനത്തിന് ചേർത്തുന്നത് അവർക്ക് ക്ലാസ് തുടങ്ങിയിട്ടില്ല ", 


"അല്ലാഹ് നിങ്ങളോട് സംസാരിച്ച് എൻ്റെ സമയം വൈകി", 


"പെട്ടെന്ന് തന്നെ നമ്മൾ യൂണിഫോം ഇട്ടു",

യൂണീഫോം പർദ്ദയും നിഖാബും ആണ് ട്ടോ 🥰", 


"അങ്ങനെ നമ്മൾ സുറുമ ഇട്ട്",

നിഖാബ് ഇടുമ്പോൾ എന്തിനാ സുറുമ ഇടുന്നത് എന്നൊക്കെ ഉണ്ടാകും നിങ്ങൾക്ക്,'

സുറുമ ഇട്ടാൽ കണ്ണിന് ഒരു റാഹത്ത് ആണ് 🥰",

അങ്ങനെ നമ്മൾ നിഖാബ് ഒക്കെ ഇട്ട് റൂമിൽ നിന്ന് ഇറങ്ങി ഉമ്മാന്റെ അടുത്തേക്ക് ചെന്നു", 


ഉമ്മച്ചീ...😘 ഐഷു


",മാഷാ അല്ലാഹ് ൻ്റെ കുട്ടി സുന്ദരി ആയി",

ആരും കണ്ണ് തട്ടാതിരിക്കട്ടെ...

അങ്ങനെ നെറ്റിയിൽ ഒരു മുത്തം തന്നു ", 


",ഉമ്മാ മിന്നു എണീറ്റില്ലേ.., ഐഷു


ഇല്ല നീ അവളെ ഒന്ന് വിളിക്ക് ",

 

അവിടെ ഫോണിൽ കളിക്കുന്നുണ്ട് മെഹ്ഫു അവനേം വിളിക്ക്..",ഉമ്മ


മിന്നൂ...ഇത്താത്താൻ്റെ മുത്ത് എണീറ്റേ...😘 ഐഷു,


എണീക്കുമ്പോൾ എന്താ നമ്മൾ ചൊല്ലാ...


الحمد لله الذي أحيانا بعدما اماتنا و إليه النشور"


എന്ന് ചൊല്ലി അവളെ എടുത്ത് ഉമ്മാന്റെ അടുത്തേക്ക് പോയി പോകുമ്പോൾ മെഹഫുവിൻ്റെ മണ്ടക്ക് ഒന്ന് കൊടുത്ത് വരാൻ പറഞ്ഞു., 


അവനായത് കൊണ്ട് ഒന്നും പറഞ്ഞില്ല 😁

മോനു ആണെങ്കിൽ ഇപ്പോ ഒരു യുദ്ധം കഴിഞ്ഞിട്ടുണ്ടാകും 


അങ്ങനെ എല്ലാവരും ഒപ്പം ഫുഡ് കഴിച്ചു",


ഇത്താത്ത ഇവിടെ ഇല്ല ട്ടോ ", ഇത്താത്താൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് 2 മാസം ആയി ", 

അളിയൻ സഖാഫി ആണ് ട്ടോ 🥰, 


ഉമ്മാ.. ഞാൻ ഇറങ്ങുവാ...", ഐഷു


മോളേ സൂക്ഷിച്ച് പോകണേ..." 

ബസ്സിന് ഉള്ള പൈസ എടുത്തില്ലേ.." ഉമ്മ 


ആ അതൊക്കെ എടുത്തു ഉമ്മാ..

മിന്നൂ...മോനൂ...മെഹ്ഫൂ... 😘


ഇത്താത്ത പോയിട്ട് വരാം ട്ടോ 🥰😘

മിന്നൂ... ഇത്താത്ത എന്താ വരുമ്പോൾ കൊണ്ട് വരേണ്ടത്" 


നിക്ക് ലേസ് മതി " 

ലൈസ് മതി എന്നാ പറഞ്ഞത് 😁


ഐക്കോട്ടെ ട്ടോ


എല്ലാവരോടും അസ്സലാമു അലൈക്കും ", 


വഅലൈക്കുമുസ്സലാം ",

എല്ലാവരും


അങ്ങനെ നമ്മൾ നടന്ന് സന ൻ്റെ വീടിന് അടുത്ത് എത്തി " സന നമ്മളെ കൂടെ കോളേജിലേക്ക് ഉണ്ട്", 

അവളും ഞാനും ഒരു ക്ലാസിൽ തന്നെ ആണ്",


ടീ...സനൂ... വേഗം വാ... ബസ്സ് കിട്ടൂല," ഫസ്റ്റ് ദിവസം തന്നെ നേരം വൈകണ്ട", ഐഷു,


ഐഷൂ... ഇപ്പോ വരാം ", 

അങ്ങനെ അവള് വന്ന് ഞങ്ങൾ ഓരോ പുതിയ കോളേജിനെ കുറിച്ച് പറഞ്ഞ് ബസ് സ്റ്റോപ്പിൽ എത്തി",


 എന്താടീ... ബസ്സ് വരാത്തെ", സനു"


",കുറച്ചു കൂടി കഴിഞ്ഞു വന്നാൽ മതി എന്നാൽ ബസ്സ് കിട്ടും "ഐഷു


സോറി...ടീ..

നാളെ നേരത്തെ വരും", ഉറപ്പ് " സനു,"


ഹ്മ് ", നമ്മൾ ഒന്ന് മൂളി" 


അപ്പോഴാണ് ആ കാഴ്ച കണ്ടത് ",..😱



തുടരും......


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 2*



സോറി ടീ.....

നാളെ നേരത്തെ വരും ഉറപ്പ് ", സനു


ഹ്മ് നമ്മൾ ഒന്ന് മൂളി"


അപ്പോഴാണ് ആ കാഴ്ച കണ്ടത് "!



ഒരു കുഞ്ഞ് മോൻ റോഡ് ക്രോസ് ചെയ്തു വരുമ്പോൾ ഒരു ലോറി വന്ന് ഇടിച്ചു തെറിപ്പിച്ചു,

ആ ലോറി നിർത്താതെ പോയി '


ആ കുട്ടിയുടെ അടുത്തേക്ക് പോയി പല ആളുകളും ഫോട്ടോ എടുക്കുന്ന തിരക്കിലാണ് ",

അപ്പോഴാണ് ഒരു ഉസ്താദ് വന്നത്.


" ഫോട്ടോ എടുത്ത് നിൽക്കാതെ ആ കുട്ടിയെ ഹോസ്പിറ്റൽ കൊണ്ട് പോകടോ...

നിങ്ങളൊക്കെ മനുഷ്യർ ആണോ",


പെട്ടെന്ന് ഉസ്താദ് കുട്ടിയെ കോരി എടുത്ത് ഹോസ്പിറ്റൽ കൊണ്ട് പോയി .


എനിക്ക് ആ ഉസ്താദിനോട് വല്ലാത്തൊരു ബഹുമാനം തോന്നി. 


ഐഷൂ..." സനു,

എന്താ സനൂ.."ഐഷു


എടീ...ആ ഉസ്താദിനെ കാണാൻ നല്ല ഭംഗി ഉണ്ട് ലെ ",സനു


ആഹാ ബെസ്റ്റ് നീ അവിടെ ഉസ്താദിന്റെ ഭംഗി നോക്കി നിന്നോ...

ബസ്സ് വരുന്നുണ്ട് ", ഞാൻ പോകാ..", ഐഷു


സത്യം പറഞ്ഞാൽ ആ ഉസ്താദിനെ കണ്ടപ്പോൾ തന്നെ നമ്മക്ക് വല്ലാത്തൊരു മുഹബത്ത് ,

അല്ലെങ്കിലും ഈ വെള്ള തുണിയും ജുബ്ബയും ഇട്ടവരെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്.


അവള് അങ്ങനെ ഉസ്താദിനെ നോക്കി വെള്ളം ഇറക്കണ്ട എന്ന് വിജാരിച്ചിട്ടാ ട്ടോ നമ്മൾ അങ്ങനെ പറഞ്ഞത്",

ഒന്നും വിചാരിക്കരുത് നമ്മൾ നല്ല ഡീസന്റ് കുട്ടി ആണ് .


അങ്ങനെ ബസ്സ് വന്ന് ബസ്സിൽ കയറി ഞങ്ങൾ ഇരുന്ന്.


ആ ഉസ്താദിനെ കുറിച്ച് ആലോചിച്ച് ഇരുന്നപ്പോൾ


പെട്ടെന്ന് "!


ടീ... പൈസ കൊടുക്ക്" സനു


അപ്പോഴാണ് കണ്ടക്ടർ നമ്മളെ മുന്നിൽ കൈ നീട്ടി നിൽക്കുന്നത് കണ്ടത് .


മോളേ,,നീ എന്താ സ്വപ്നം കണ്ടിരുന്നത്, സത്യം പറഞ്ഞോ...", സനു.


അതൊന്നുമില്ല " ആ ഉസ്താദിനെ കണ്ടത് മുതൽ വല്ലാത്തൊരു സന്തോഷം ", എന്താണെന്ന് അറിയില്ല", ഐഷു


ആഹാ ", അപ്പോ നീ എന്നോട് ദേഷ്യപ്പെട്ടത് ഇതിനായിരുന്നു ലെ ", സനു


അല്ലെടീ... അങ്ങനെ ഒന്നും ഇല്ല ട്ടോ ", ഐഷു


പിന്നെ എങ്ങനെയാ മോളേ..", നമ്മക്ക് ഒക്കെ മനസ്സിലായി ", സനു


അങ്ങനെ ബസ്സ് കോളേജിന്റെ മുന്നിൽ നിർത്തി.

ഞങ്ങൾ ഇറങ്ങി കോളേജിലേക്ക് ബിസ്മി ചൊല്ലി പ്രവേശിച്ചു.


بسم الله الرحمن الرحيم",


രണ്ട് ക്ലാസുകൾ ആണ് ഉള്ളത്

രണ്ട് ടീച്ചർമാരും മൂന്ന് ഉസ്താദുമാരും ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.


അങ്ങനെ ക്ലാസിൽ കയറി ഞാനും സനുവും ഫസ്റ്റ് ബെഞ്ചിൽ ഇരുന്നു .


അപ്പോ തന്നെ രണ്ട് കുട്ടികൾ ഞങ്ങളെ അടുത്ത് വന്ന് ഇരുന്നു


പരസ്പരം സലാം പറഞ്ഞ് പരിചയപ്പെട്ടു.


ഞങ്ങൾ നാല് പേരും ഫ്രണ്ട്സ് ആയി.

എല്ലാവരും ഫ്രണ്ട്സ് ആണ് ട്ടോ.


അവരെ പേര് ഫാത്തിമ സഹ്റ , ഫാത്തിമ സഹീറ 


ഇവര് ഇരട്ടകൾ ആണ് .


അങ്ങനെ ക്ലാസിലെ എല്ലാവരോടും നല്ല കമ്പനി ആയി .

നമ്മൾ എല്ലാവരോടും പെട്ടെന്ന് കൂട്ടാവും ട്ടോ.


السلام عليكم ورحمة الله وبركاته

ഒരു ടീച്ചർ സലാം ചൊല്ലി ക്ലാസിലേക്ക് വന്നു, ടീച്ചറെ വേഷം പർദ്ദയും നിഖാബും ആണ് .


وعليكم السلام ورحمة الله وبركاته

കുട്ടികൾ ഉറക്കെ സലാം മടക്കി


എന്തൊക്കെ എല്ലാവർക്കും റാഹത്തല്ലേ.."

ടീച്ചർ 


അൽഹംദുലില്ലാഹ് റാഹത്ത് ആണ്", കുട്ടികൾ


ടീച്ചർക്ക് റാഹത്ത് അല്ലേ", 

പെട്ടെന്ന് ഞാൻ അത് ചോദിച്ചതും എല്ലാവരും എന്നെ നോക്കി.



അൽഹംദുലില്ലാഹ് റാഹത്ത് ആണ്", ടീച്ചർ


അപ്പോ നമുക്ക് പരിചയപ്പെടാം", 

എൻ്റെ പേര് ഫാത്തിമ ഷാഹിന ഞാനാണ് നിങ്ങളുടെ ക്ലാസ് ടീച്ചർ ഞാൻ എടുക്കുന്ന വിഷയം അറബിക് ആണ് ", ഇനി നിങ്ങളെല്ലാവരും പരിചയപ്പെടുത്തുക ", ടീച്ചർ


അങ്ങനെ ഓരോരുത്തർ അവരുടെ പേരും സ്ഥലവും പറഞ്ഞു പരിചയപ്പെടുത്തി .


മാഷാ അല്ലാഹ് ", 

ഇനി നമുക്കൊരു ലീഡർ വേണം,

ആരെയാണ് നമുക്ക് തെരഞ്ഞെടുക്കുക" ടീച്ചർ


ടീച്ചർ ഐഷു മതി ", സനു


ഞാൻ അവളെ കണ്ണുരുട്ടി നോക്കി.


അപ്പോഴേക്ക് ക്ലാസിലെ കുട്ടികൾ എല്ലാം പറഞ്ഞു ടീച്ചർ ഐഷു മതി", കുട്ടികൾ


ഓക്കേ.." മാഷാ അല്ലാഹ് നമ്മുടെ ക്ലാസ് ലീഡർ ആയിഷ മെഹറിൻ ", 


എല്ലാവരും തക്ബീർ ചൊല്ലിക്കൊള്ളൂ", ടീച്ചർ


*അല്ലാഹു അക്ബർ* ", കുട്ടികൾ


"മക്കളെ ഇന്ന് നമുക്ക് ചെറിയ ഒരു മീറ്റിംഗ് ഉണ്ട് അപ്പോൾ എല്ലാവരും സ്മാർട്ട് ക്ലാസിലേക്ക് വരണേ ", ടീച്ചർ


ഐഷൂ..." ടീച്ചർ


ഞാൻ ടീച്ചർ അങ്ങനെ വിളിക്കുന്നത് കേട്ട് ഞെട്ടി . 


എന്താ ടീച്ചർ", ഐഷു


"ഒരു ബെല്ലടിക്കും അപ്പോൾ എല്ലാവരെയും കൂട്ടി സ്മാർട്ട് ക്ലാസ് റൂമിലേക്ക് വരണേ.." ടീച്ചർ


അതും പറഞ്ഞ് ടീച്ചർ ക്ലാസിൽ നിന്ന് പോയി. 



ഈ സമയം ഞാൻ സനന്റെ മണ്ടക്കൊന്ന് കൊടുത്ത് .


നിന്നോട് ആരാ എന്റെ പേര് പറയാൻ പറഞ്ഞത്", ഐഷു



"ഐഷൂ... ഇജ്ജ് ഞങ്ങളെ മുത്തല്ലേ ടീ..." സനു, സഹ്റു, സഹീറു

മൂന്നുപേരും ഒപ്പം പറഞ്ഞു .


"ആ തൽക്കാലത്തേക്ക് ഞാൻ ക്ഷമിച്ചു", ഐഷു


അപ്പോഴാണ് ഒരു ബെല്ലടി കേട്ടത്.


ഐഷു എല്ലാവരുടെയും വിളിച്ച് സ്മാർട്ട് ക്ലാസ്സിലേക്ക് നടന്നു.


സ്മാർട്ട് ക്ലാസിൽ കയറി എല്ലാവരും ഇരുന്നു"


അവിടെ കുറച്ചുകൂടി കുട്ടികൾ ഉണ്ടായിരുന്നു, 


രണ്ട് ടീച്ചേഴ്സ് വന്ന് സലാം പറഞ്ഞു .

എല്ലാവരും സലാം മടക്കി, 


ടീച്ചർ രണ്ട് ക്ലാസിലെയും ലീഡേഴ്സിനെ വിളിച്ചു


ആയിഷ മെഹറിൻ ," അംന മറിയം രണ്ടുപേരും ഇങ്ങോട്ട് വരൂ", ഷാഹിന ടീച്ചർ"


ഞങ്ങൾ ടീച്ചറുടെ അടുത്തേക്ക് പോയി ടീച്ചർ ഞങ്ങളെ ചേർത്തുപിടിച്ച് പറഞ്ഞു

ഇവര് രണ്ടുപേരും ആണ് രണ്ട് ക്ലാസിലെ ലീഡേഴ്സ് " ആയിഷ മെഹറിൻ എ ക്ലാസിലെ ലീഡറും അംന മറിയം ബി ക്ലാസ്സിലെ ലീഡറും ആണ് ", എ ക്ലാസിലെ ടീച്ചർ ഞാനാണ് ",

ബി ക്ലാസിലെ ടീച്ചർ സുഹൈമ ടീച്ചർ ആണ്", ഷാഹിന ടീച്ചർ


ഞങ്ങൾ രണ്ടുപേരും പോയി ഇരുന്നു ,


"ഇനി ഉസ്താദുമാർ നിങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകും "


അപ്പോൾ തന്നെ രണ്ട് ഉസ്താദുമാർ സലാം ചൊല്ലി കയറി വന്നു, 


ടീച്ചേഴ്സ് ഉസ്താദുമാരോട് ഞങ്ങളെ ചൂണ്ടി എന്തൊക്കെയോ പറഞ്ഞു, 


"മാഷാ അല്ലാഹ് ആയിഷ മെഹറിനും അംന മറിയം ഇവരാണ് ലെ ക്ലാസ് ലീഡേഴ്സ്", എന്നാൽ ടീച്ചർ ഇവര് രണ്ടുപേരും ആയിക്കോട്ടെ കോളേജ് ലീഡേഴ്സ് ", ഉസ്താദ്


"അതേ ഉസ്താദേ.. സന്തോഷം", ടീച്ചേഴ്സ്


"എന്നാൽ നമുക്ക് ഫാളിലി ഉസ്താദ് വന്നിട്ട് പറയാം", 


",ഇനി ഞങ്ങളെ പരിചയപ്പെടുത്തി തരാം എന്റെ പേര് മുഹമ്മദ് അൻവർ സഖാഫി 

ഞാൻ നിങ്ങൾക്ക് എടുക്കുന്നത് തഫ്സീറും താരീഹും ആണ്",


"ഈ ഉസ്താദിന്റെ പേര് മുഹമ്മദ് ഹാഷിം സഅദി ", നിങ്ങൾക്ക് അഖീദയും തദ്കിയയും ആണ് എടുക്കുന്നത് ",


"ഇനി നമ്മുടെ ഫാളിലി ഉസ്താദ് കുറച്ചു കഴിഞ്ഞാൽ വരും ", സഖാഫി ഉസ്താദ്



"അപ്പോൾ എല്ലാവർക്കും നമ്മുടെ കോളേജ് ഇഷ്ടായില്ലേ.....

എന്തൊക്കെ നിങ്ങളെ അഭിപ്രായം",

നിങ്ങള് സ്വന്തം ഇഷ്ടപ്രകാരം വന്നതാണോ അതോ രക്ഷിതാക്കളുടെ നിർബന്ധപ്രകാരം വന്നതാണോ", സഅദി ഉസ്താദ്


ഞങ്ങളുടെ ഇഷ്ടപ്രകാരം വന്നതാണ് ഉസ്താദേ.....", കുട്ടികൾ


പെട്ടെന്ന് ഉസ്താദുമാരും കുട്ടികളും എഴുന്നേറ്റു നിന്നു, 

"നമ്മുടെ ഫാളിലി ഉസ്താദ് വരുന്നുണ്ട്", സഖാഫി ഉസ്താദ്


السلام عليكم ورحمة الله وبركاته

ഫാളിലി ഉസ്താദ്


കുട്ടികൾ ഉറക്കെ സലാം മടക്കി


ഉസ്താദിനെ കണ്ടതും ഞാൻ ആകെ ഞെട്ടിത്തരിച്ചു ,



തുടരും.......



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed* 


*Part 3*



السلام عليكم ورحمة الله وبركاته

ഫാളിലി ഉസ്താദ്



കുട്ടികൾ ഉറക്കെ സലാം മടക്കി


ഉസ്താദിനെ കണ്ടതും ഞാൻ ആകെ നെട്ടിത്തരിച്ചു.....



കാക്കൂ......, ഐഷു പതുക്കെ പറഞ്ഞു


ഇത് കേട്ട സനു അവളെ ഒന്നു തുറിച്ചു നോക്കി,.


",എന്താടി നീ പറഞ്ഞത് കാക്കൂ എന്നോ!,

നിനക്ക് ഈ ഗ്ലാമർ ഉള്ള ഉസ്താദുമാരെ കാണുമ്പോൾ എന്താടി ഒരു ഇളക്കം ", സനു പുച്ഛിച്ചു കൊണ്ട് ചോദിച്ചു,


"എടീ ഇത് എന്റെ അമ്മാവനാണ്",

 ഓഹോ അപ്പോ മൂപ്പര് ആയിരുന്നോ ഇവിടത്തെ ഫാളിലി ഉസ്താദ്",

എന്നാലും ഇത് വല്ലാത്തൊരു സർപ്രൈസ് ആയി ", ഐഷു


",ഐഷൂ...നിനക്ക് ഇത്ര ഗ്ലാമർ ഉള്ള അമ്മാവൻ ഒക്കെ ഉണ്ടോ", സനു


",ഞങ്ങളെ ഫാമിലിയിൽ ഉള്ളവരൊക്കെ സുന്ദരന്മാരും സുന്ദരികളും ആണ് ", പ്രത്യേകിച്ച് ഈ ഞാനൊക്കെ ", ഐഷു നാണത്താൽ പറഞ്ഞു,


", ഓഹ് ഒരു വലിയ സുന്ദരി വന്നിരിക്കുന്നു കണ്ടാലും മതി", സനു പുച്ഛത്തോടെ പറഞ്ഞു,


",അതെന്താ സനു ഇവള് നല്ല സുന്ദരിയാണല്ലോ നിനക്ക് അവളോട് അസൂയയാണ് ലെ ", സഹ്റു, സഹീറു


"അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തുമണികളേ ", അവൾക്ക് എൻറെ അത്ര സുന്ദരിയാവാത്തത് കൊണ്ടുള്ള കുശുമ്പാണ്", സാരല്ല ട്ടോ", ഞാൻ അവളെ കളിയാക്കി ചിരിച്ചു", 


",ഞാൻ ചുമ്മാ പറഞ്ഞതാട്ടോ മുത്തേ നീ എന്നെക്കാൾ സുന്ദരിയാണ്", ഐഷു


പെട്ടെന്ന് ഉസ്താദ്

",എന്താ ഫസ്റ്റ് ബെഞ്ചിൽ ഒരു ചർച്ച", ഫാളിലി ഉസ്താദ്


"ഒന്നുമില്ല ഉസ്താദേ.... ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു


മൂപ്പര് ഭയങ്കര ജാഡക്കാരനാ ട്ടോ , ഞാൻ പറഞ്ഞതിനു ഉസ്താദ് പുച്ഛിച്ചു തള്ളി


ഹ്മ് ഇനി വീട്ടിലേക്ക് വരട്ടെ അപ്പോൾ ഞാൻ പറഞ്ഞു തരാം ബാക്കി", എന്തൊരു ജാഡ പെങ്ങളുടെ മോളാണെന്ന ഒരു ബഹുമാനം കാണിച്ചു കൂടെ", ഞാൻ സങ്കടത്തോടെ പിറുപിറുത്തു,


",ഉസ്താദേ ..... ക്ലാസ് ലീഡേഴ്സിനെ തിരഞ്ഞെടുത്തോ", ഫാളിലി ഉസ്താദ്


",ആഹ് തിരഞ്ഞെടുത്തു,

എ ക്ലാസിലെ ലീഡർ ആയിഷ മെഹറിൻ

ബി ക്ലാസ്സിൽ അംന മറിയം ഇവരാണ് ", സഖാഫി ഉസ്താദ്


",ആ ഓക്കേ മാഷാ അല്ലാഹ്", ഫാളിലി ഉസ്താദ്


",ഇനി നമുക്ക് കോളേജ് ലീഡേഴ്സിനെ മാറ്റണ്ടേ", സഅദി ഉസ്താദ്


",അത് മറ്റൊരു ദിവസം ആക്കാം പ്ലസ് വണ്ണിലെയും പ്ലസ്ടുവിലെയും സ്റ്റുഡൻസ് ഉണ്ടാവുമ്പോൾ പറയാം", ഫാളിലി ഉസ്താദ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 


ഓ ഇയാൾക്ക് ചിരിക്കാനൊക്കെ അറിയും ലെ ഹ്മ് ജാഡ ഉസ്താദ്, ഐഷു വീണ്ടും പിറുപിറുത്തു


",നീ എന്താടി ഇങ്ങനെ പിറുപിറുക്കുന്നത് കുറെ നേരമായി ശ്രദ്ധിക്കുന്നു", സനു


",ഒന്നുമില്ല എൻ്റെ ജാഡ അമ്മാവനെ കുറിച്ച് പറഞ്ഞതാ", ഐഷു പുച്ഛിച്ചു കൊണ്ട് പറഞ്ഞു


",എനിക്ക് തോന്നിയില്ലല്ലോ അമ്മാവന് ജാഡ ഉണ്ടെന്ന്", എനിക്കിഷ്ടായിട്ടോ", നല്ല കട്ടത്താടി ", സനു


",നീ ഏതെങ്കിലും ഒന്ന് ഉറപ്പിക്കെടീ...

നമ്മൾ ബസ്റ്റോപ്പിൽ നിന്നപ്പോൾ കണ്ടതിനെ വേണോ അതോ എന്റെ അമ്മാവനെ വേണോ", അല്ല പിന്നെ ഹ്മ്", ഐഷു


 ",ബസ് സ്റ്റോപ്പിൽ നിന്ന് കണ്ടതിനെ നിനക്കല്ലേ..സനു ചിരിച്ച് കൊണ്ട് പറഞ്ഞു ", 


",എന്താണ് അവിടെ ഒരു ചിരി", ഫാളിലി ഉസ്താദ്


",ഉസ്താദ് ഈ കുട്ടിക്ക് നിങ്ങളോട് എന്തോ ചോദിക്കാനുണ്ട്", സനൂനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു


അത് കേട്ടതും സനു നിന്ന് വിറക്കാൻ തുടങ്ങി.


",ആ ഓക്കേ ചോദിച്ചോളൂ", ഉസ്താദ്


", അ....അ... അത് പി... പിന്നെ ഒ... ഒന്നുമില്ല ഉ..... ഉസ്താദേ ", ഉസ്താദിന്റെ പേര് അവളോട് ചോദിക്കായിരുന്നു സനു വിറച്ചുകൊണ്ട് പറയുന്നത് കേട്ട് ഞങ്ങൾ ചിരിച്ചു


",നിനക്ക് എപ്പോഴാടീ വിക്ക് വന്നത്, ഞങ്ങൾ മൂന്നുപേരും ചോദിച്ചു


",എടീ ഇനി ഒന്നും മിണ്ടണ്ട നീ കാരണമാണ് ഹ്മ് ഞാൻ പിണങ്ങി ", സനു


",അച്ചോടാ നീ അങ്ങനെ പറയല്ലേ മുത്തേ", ഒന്നുമല്ലെങ്കിൽ നീ എൻ്റെ അമ്മായി അല്ലേ", ഞാൻ കളിയാക്കി പറഞ്ഞു


ടീ.... നിന്നെ ഞാൻ", സനു


", ആയിഷ മെഹറിൻ സ്റ്റാൻ്റപ്പ് ", ഫാളിലി ഉസ്താദ്


",എന്താ ഉസ്താദേ....", ഞാൻ ഒരു പുച്ഛത്തോടെ ചോദിച്ചു


നിങ്ങൾ വിചാരിക്കും എനിക്കെന്താ അമ്മാവനോട് ഇത്ര പുച്ഛം എന്ന്


അത് വേറൊന്നും കൊണ്ടല്ല എന്നോട് പറഞ്ഞില്ലല്ലോ ഇവിടുത്തെ ഉസ്താദ് അമ്മാവൻ ആണെന്ന് അതുകൊണ്ടാണ് ട്ടോ ,


",ഇന്ന് ഇൻ്റർവെൽ സമയത്ത് സ്റ്റാഫ് റൂമിലേക്ക് വരണേ ", ഫാളിലി ഉസ്താദ്



",ഉസ്താദേ ഉസ്താദിൻ്റെ പേര് എന്താ , പെട്ടെന്ന് സനു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി", 


",ആ അത് ഞാൻ മറന്നു എന്നെ പരിചയപ്പെടുത്തിയില്ലല്ലോ",

എന്റെ പേര് ഷമീർ ഫാളിലി,

ഞാൻ ഇവിടത്തെ മാനേജർ ആണ്, 

ഞാന് നിങ്ങൾക്ക് എടുക്കുന്ന വിഷയം ഫിഖ്ഹ്, ഹദീസ്, ഈ രണ്ട് വിഷയങ്ങൾ ആണ്", ഫാളിലി ഉസ്താദ്


അങ്ങനെ ഉസ്താദ് പരിചയപ്പെടുത്തി വേണ്ട നിർദ്ദേശങ്ങൾ എല്ലാം തന്ന് ക്ലാസിലേക്ക് പോകാൻ പറഞ്ഞു .


ക്ലാസിലെത്തിയ ഉടനെ എല്ലാ കുട്ടികളും എന്നെ പൊതിഞ്ഞു 


", ആ ഉസ്താദ് നിന്റെ ആരാ ഐഷൂ... ഉസ്താദിന്റെ മാര്യേജ് കഴിഞ്ഞതാണോ

", ഉസ്താദിന്റെ വീട് എവിടെ", വീട്ടിൽ ആരൊക്കെ ഉണ്ട്", 

എല്ലാവരും കൂടി ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് ഭ്രാന്ത് ആകാൻ തുടങ്ങി, 


"ഒന്ന് നിർത്തോ",! കുറെ നേരമായി , ആ ഉസ്താദ് എൻ്റെ അമ്മാവനാണ് മാര്യേജ് കഴിഞ്ഞിട്ടില്ല", ഇത്ര അറിഞ്ഞാ പോരേ,

ഔ ൻ്റെ റബ്ബേ,.... ഇങ്ങനെ ഒരു കോഴികളെ ഞാൻ ഇതിനു മുമ്പ് എവിടെയും കണ്ടിട്ടില്ല ", ഞാൻ തലയിൽ കൈ വെച്ച് പറഞ്ഞു",


",എടീ അത് പിന്നെ ഉസ്താദിനെ കണ്ടപ്പോൾ അങ്ങനെ ചോദിക്കാൻ തോന്നി", അതും പറഞ്ഞ് ആ കുട്ടി അവളുടെ സീറ്റിൽ പോയി ഇരുന്നു,


",ഇതൊക്കെ പറയുന്നത് കേട്ടിട്ട് ഒരാള് ദേഷ്യത്തോടെ നോക്കുന്നുണ്ട് അവളെ", അത് കണ്ടിട്ട് ചിരി വരുന്നുണ്ട്," വെറുതെ അവളുടെ വായിൽ ഉള്ളത് കേൾക്കണ്ട എന്ന് വിചാരിച്ച് ചിരി പിടിച്ചുവെച്ച്", 


എടീ സനൂ നീ എന്തിനാ അവളെ ഇങ്ങനെ നോക്കുന്നത്", ഐഷു


",അവളെ ചോദ്യം കേട്ടിട്ട് എനിക്ക് ആകെ ദേഷ്യം വരുന്നുണ്ട് ", നിന്റെ അമ്മാവനെ എനിക്ക് വേണം ", സനു


",ആ ആയിക്കോട്ടെ ഇപ്പോൾ തന്നെ അമ്മാവനോട് പോയി പറയാം", നീ വരുന്നുണ്ടോ കൂടെ", അതും പറഞ്ഞു ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങി 


",എടീ അത് പിന്നെ ഞാൻ ചുമ്മാ പറഞ്ഞതാ", സനു 


",ഉം ശരി ശരി", അതും പറഞ്ഞു ഞങ്ങൾ നാലു പേരും ഒപ്പം ചിരിച്ചു 


പെട്ടെന്ന് ബെല്ലടിച്ചു.


", ഐഷു നിന്നോട് ഉസ്താദ് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞില്ലേ ", ഒറ്റക്ക് പോകേണ്ട നിനക്ക് പേടിയല്ലേ ഞാൻ കൂടെ പോരാം ", സനു 


അതിന്റെ ആവശ്യം ഒന്നുമില്ല എനിക്ക് ആരെയും പേടിയില്ല ", ചിരി കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു 


എന്നാൽ നീ തന്നെ പൊയ്ക്കോ", സനു


അങ്ങനെ സ്റ്റാഫ് റൂമിലേക്ക് പോയി.


അവിടെ ഒരു ചെയറിൽ ഇരുന്നു ബുക്ക് വായിക്കുന്നുണ്ട് ജാഡ ഉസ്താദ്



ഉസ്താദേ..... ഐഷു പതുക്കെ വിളിച്ചു 



",ആ കയറി വാ".... ഉസ്താദ്


അവിടെ മറ്റ് ഉസ്താദുമാരും ടീച്ചേഴ്സും ഉണ്ടായിരുന്നു


ഐഷൂ.... ഉസ്താദ് പുഞ്ചിരിച്ചുകൊണ്ട് വിളിച്ചു. സോറി ടീ നിനക്കൊരു സർപ്രൈസ് തരാമെന്ന് വിചാരിച്ചാണ് ഞാൻ നിന്നോട് ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത് പറയാതിരുന്നത്,"

എന്നോട് ദേഷ്യം ഉണ്ടോ, 


",ഹ്മ് നല്ല ദേഷ്യം ഉണ്ട്", ഐഷു ചുണ്ട് ചുളുക്കി പറഞ്ഞു ", 


അച്ചോടാ.....കാക്കൂൻ്റെ കുട്ടി ഇങ്ങോട്ട് വന്നേ...", ഉസ്താദ്


ഉസ്താദ് അതും പറഞ്ഞ് നെറ്റിയിൽ ഒന്ന് മുത്തി, ഞാനൊന്നു പുഞ്ചിരിച്ചു 


", പിന്നെ നമ്മുടെ കോളേജിലെ ലീഡർ നിന്നെ ആക്കണം എന്നാണ് എൻ്റെ അഭിപ്രായം, കാക്കുവിന്റെ കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ ,


ഇല്ല കാക്കൂ... പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.



അതെ ക്ലാസിലിരിക്കുമ്പോൾ എന്നെ കാക്കു എന്നൊന്നും വിളിക്കരുത് ട്ടോ ", ക്ലാസില് ഉസ്താദേ എന്ന് വിളിച്ചാൽ മതി,


ഓക്കേ ഉസ്താദേ.... അതും പറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു


അത് കേട്ട് ഉസ്താദുമാരും ടീച്ചേഴ്സും ചിരിച്ചു", 


ക്ലാസിലേക്ക് പൊയ്ക്കോളൂ ട്ടോ" കാക്കു തലയിൽ തലോടി പറഞ്ഞു...


അങ്ങനെ ഞാൻ ക്ലാസ്സിലേക്ക് പോകുമ്പോൾ ഒരു കല്ലിൽ തട്ടി ഞാനൊന്നു വീണു തല ഒരു പാറയിൽ ഇടിച്ചു , 


ഐഷൂ....മോളെ.... എന്ത് പറ്റി... കാക്കു


",കാക്കൂ...എ....എന്റെ തല", അപ്പോഴേക്ക് എൻ്റെ ബോധം പോയി.....



തുടരും


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 4*


അങ്ങനെ ഞാൻ ക്ലാസ്സിലേക്ക് പോകുമ്പോൾ ഒരു കല്ലിൽ തട്ടി ഞാനൊന്നു വീണു തല പാറയിൽ ഇടിച്ചു


ഐഷൂ... മോളേ .... എന്ത് പറ്റി,. കാക്കു


കാക്കൂ.....എ.... എൻ്റെ തല", അപ്പോഴേക്ക് എൻ്റെ ബോധം പോയി


കാക്കു ഓടി ചെന്ന് ഐഷൂനെ കൈകളിൽ കോരിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. കൂടെ സഖാഫി ഉസ്താദും പോയി.



ഇതെല്ലാം ക്ലാസിൽ നിന്ന് കണ്ട സനു കരയാൻ തുടങ്ങി.


"എടീ നമ്മുടെ ഐഷു..".സനു സഹ്റയോടും സഹീറയോടും പറഞ്ഞു.


"ഐഷൂന് കുഴപ്പം ഒന്നും ഉണ്ടാവില്ല. നമ്മക്ക് ദുആ ചെയ്യാം". രണ്ട് പേരും സനുവിനെ സമാധാനിപ്പിച്ചു 


അപ്പോഴേക്ക് ടീച്ചർ ക്ലാസിലേക്ക് വന്നു ടീച്ചറെ മുഖത്തും നല്ല വിഷമം ഉണ്ടെന്ന് മനസ്സിലായി


ടീച്ചർ സനുവിൻ്റെ അടുത്ത് വന്ന്

",മോളേ.. ഐഷുവിന് ഒന്നും ഉണ്ടാവില്ല.പേടിക്കണ്ട ...ആ കണ്ണൊക്കെ തുടച്ചേ.....", 


",ടീച്ചർ എനിക്ക് ഐഷുനെ കാണണം ",

സനു കരഞ്ഞ് കൊണ്ട് പറഞ്ഞു


",ആ കുറച്ച് കഴിഞ്ഞാൽ ഞാനും സുഹൈമ ടീച്ചറും പോകുന്നുണ്ട്. അപ്പോൾ നിങ്ങൾ മൂന്ന് പേരും പോന്നോളൂ... ടീച്ചർ പറഞ്ഞത് കേട്ട് അൽപ്പം ആശ്വാസമായി



*************************


ഇതേ സമയം ഹോസ്പിറ്റലിൽ ICUവിന് മുന്നിൽ ഫാളിലി ഉസ്താദ് തലയും താഴ്ത്തി ഇരിക്കുന്നുണ്ട്.സഖാഫി ഉസ്താദ് ആശ്വാസിപ്പിക്കുന്നുണ്ട്.


ആ സമയം ടീച്ചേഴ്സും മൂന്ന് കുട്ടികളും കയറി വന്നു...


",ഉസ്താദേ എന്താ ഐഷുവിൻ്റെ വിവരം" ടീച്ചർ സങ്കടത്തോടെ ചോദിച്ചു



സഖാഫി ഉസ്താദാണ് മറുപടി പറഞ്ഞത്

",തല നന്നായി ഇടിച്ചിട്ടുണ്ട് ബ്ലഡ് കുറെ പോയിട്ടുണ്ടെന്ന് പറഞ്ഞു", എത്രയും പെട്ടെന്ന് ബ്ലഡ് വേണമെന്ന് പറഞ്ഞിട്ടുണ്ട് ", ഐഷുവിന്റെ ബ്ലഡ് ഗ്രൂപ്പ് Ab+ve ആണ് , 

 


", ഫാളിലി ഉസ്താദിന്റെ ഒരു കൂട്ടുകാരൻ്റേത് Ab+ve ആണ് ഇപ്പോൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്.",



അപ്പോഴേക്ക് ആ ഉസ്താദ് വന്നു 

സനു ഉസ്താദിനെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഈ ഉസ്താദിൻറെ ബ്ലഡ് ആണോ ഐഷുവിന് കയറ്റുന്നത്.

അത് മറ്റാരുമല്ല നമ്മളെ ഐഷുവിന്റെ ഖൽബിൽ കയറി കൂടിയ ഉസ്താദ് ആയിരുന്നു,



," എടാ റിഷു എൻ്റെ ഐഷു മോൾ, അവൾക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് താങ്ങാൻ കഴിയില്ല, അവളെ ഉമ്മാനെ അറിയിച്ചിട്ടില്ല കുഴപ്പമൊന്നുമില്ലെങ്കിൽ അറിയിക്കാം എന്ന് കരുതി, ഫാളിലി ഉസ്താദ് കരഞ്ഞുകൊണ്ട് പറഞ്ഞു



", ഏയ് മോശമാണ് ട്ടോ ഷമീ..... നമ്മുടെ ഐഷൂന് ഒന്നും പറ്റില്ല നീ പേടിക്കണ്ട ഞാൻ വന്നില്ലേ..... ഞാൻ ബ്ലഡ് കൊടുത്തു വരാം. റിഷാദ് ഉസ്താദ്



ഇതിപ്പോ ഏതാ പുതിയ അവതാരം എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും . ഇത് നമ്മുടെ ഐഷുവിന്റെ അമ്മാവന്റെ കൂട്ടുകാരനും നമ്മുടെ കഥയിലെ നായകനും ആണ് .


", എടാ റിഷു നിനക്ക് ബുദ്ധിമുട്ടായോ..... ഫാളിലി ഉസ്താദ് സങ്കടത്തോടെ ചോദിച്ചു.


ഏയ് എന്തു ബുദ്ധിമുട്ട് ഐഷു എൻ്റെ കൂടി പെങ്ങളല്ലേ", നീ അതൊന്നും ഓർക്കണ്ട ഞാനിപ്പോൾ വരാം ,


ഇതെല്ലാം ഒരാൾ അവിടെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു . മറ്റാരുമല്ല നമ്മുടെ സനു തന്നെ .

ഇതു കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി. ഇവൾ കേട്ടതൊക്കെ സഹീറയോടും സഹ്റയോടും പറഞ്ഞു.




ICUവിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു .

ആയിഷ മെഹറിന്റെ.....


ഡോക്ടർ ചോദിക്കുന്നതിനു മുമ്പ് തന്നെ ഫാളിലി ഉസ്താദ് ഡോക്ടർ ഞാനാണ് എന്ന് പറഞ്ഞു . അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ


അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല ഒരാൾക്ക് കയറി കാണാം.

താൻ എൻ്റെ കൂടെ ഒന്ന് വരൂ.


സനു ടീച്ചറുടെ മുഖത്തേക്ക് നോക്കി. ടീച്ചർ അവളുടെ നോട്ടം മനസ്സിലാക്കി നീ കേറിക്കോ മോളെ എന്ന് പറഞ്ഞു.


സനു സന്തോഷത്തോടുകൂടി കയറി. ഐഷു എന്തൊക്കെയോ ആലോചിച്ചു കിടക്കായിരുന്നു.


ഐഷൂ..... നിനക്കെന്താ പറ്റിയത് ടീ.... ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ......


സനു ചോദിച്ചതിന് അവൾ ഒന്നു പുഞ്ചിരിച്ചു.

എന്നിട്ട് കണ്ണടച്ച് കിടന്നു...


കൂടുതൽ സമയം പേഷ്യന്റിനെ ബുദ്ധിമുട്ടിക്കരുത് .

ഇനി പിന്നീടാവാം സംസാരം എന്ന് നേഴ്സ് വന്നു പറഞ്ഞു.



അവൾ സങ്കടത്തോടെ കൂടി പുറത്തേക്ക് ഇറങ്ങി.


അവൾ ഇറങ്ങാൻ കാത്തിരുന്ന പോലെ ഉസ്താദുമാരും ടീച്ചേഴ്സും അവളോട് ചോദിച്ചു.

",ഐഷുവിന് എങ്ങനെയുണ്ട്", 


അവൾ ഒരു നെടുവീർപ്പിട്ട് കാര്യം പറഞ്ഞു. ഞാൻ ചോദിച്ചതിന് അവള് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തുള്ളൂ.

പിന്നെ കണ്ണടച്ച് കിടന്നു. അപ്പോഴേക്കും നഴ്സ് എന്നോട് പുറത്തിറങ്ങാൻ പറഞ്ഞു.



ഇത് കേട്ടപ്പോൾ ഫാളിലി ഉസ്താദ് ഒന്ന് ഞെട്ടി.


ഡോക്ടർ പറഞ്ഞ കാര്യം ഓർത്തിട്ട് അല്പം ഭയവും സങ്കടവും വന്നു. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ. ഇല്ല ഐഷുവിൻ്റെ കൂടെ റബ്ബുണ്ട്.



ഉസ്താദ് എന്തായാലും വീട്ടിൽ വിവരം അറിയിക്കാം. സഖാഫി ഉസ്താദ് സങ്കടത്തോടെ പറഞ്ഞു.


",ആ ഒക്കെ ഞാൻ വിളിക്കാം.",

അതും പറഞ്ഞു ഉസ്താദ് കുറച്ചു മാറി നിന്ന് വീട്ടിലേക്ക് ഫോൺ വിളിച്ചു.



ഹലോ സലാംഅലൈക്കും.", 


വ അലൈക്കുമുസ്സലാം എന്തൊക്കെ ഷമീ...വിശേഷം..



ഇത്താത്ത അ.....അത് പി....പിന്നെ..... ഞാൻ ഇ....പ്പോൾ ഹോസ്പിറ്റലിൽ ആണ്.

ഉസ്താദ് വിക്കി പറഞ്ഞു.....


എന്തുപറ്റി ഷമീ... നിനക്ക്..... ഏതു ഹോസ്പിറ്റലിലാണ്. ഞാനിപ്പോൾ വരാം ട്ടോ.


ഉസ്താദു മുഴുവൻ പറയുന്നതിന് മുമ്പ് തന്നെ ഫോൺ കട്ടാക്കി....


അവർ അങ്ങനെയാണ് കൂടെപ്പിറപ്പുകൾക്ക് എന്തു പറ്റിയാലും സഹിക്കില്ല അപ്പോൾ സ്വന്തം മകൾക്ക് പറ്റിയതാണെന്ന് അറിഞ്ഞാലോ..... ഉസ്താദ് ചിന്തിച്ചു .


അപ്പോഴേക്ക് റിഷാദ് ഉസ്താദ് വന്നു ഉസ്താദിന്റെ മുഖത്ത് ക്ഷീണം ഉള്ള പോലെ തോന്നി.



",ഡാ റിഷു നീ... ഓക്കേ അല്ലേടാ.... ഫാളിലി ഉസ്താദ് ഭയത്തോടെ ചോദിച്ചു.



",എന്താ ഷമീ.... ഇത് .... ബ്ലഡ് പോയതിന്റെ ചെറിയ ക്ഷീണം അത്രയേ ഉള്ളൂ.... എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. നമ്മുടെ ഐഷുവിന് റെഡിയായാൽ മതി.",


",നീ അവളെ കണ്ടോ.....",



",ഇല്ലടാ ഞാൻ അപ്പോൾ ഡോക്ടറുടെ അടുത്തേക്ക് പോയി......",


",ഞാന് അവളെ വീട്ടിലേക്ക് ഒന്ന് പോയിട്ട് വരാം . എന്റെ ഡ്രസ്സിൽ ആകെ ബ്ലഡ് ആണ്. അവള് ഇത് കണ്ടാൽ പേടിക്കും നീ അവളെ ഒന്ന് ശ്രദ്ധിക്കണേ... വരുമ്പോൾ അവളുടെ ഉമ്മാനെയും കൂട്ടി വരാം",


",ആ ഒക്കെ ഷമീ...", ഞാൻ നോക്കിക്കോളാം....", റിഷാദ് ഉസ്താദ്



ടീച്ചറും കുട്ടികളും കോളേജിലേക്ക് തന്നെ പോയിരുന്നു.





ഉസ്താദ് ICUവിന്റെ മുമ്പിൽ നിൽക്കുന്ന നേഴ്സിനോട് ചോദിച്ചു. ",ആയിഷ മെഹറിനെ ഒന്ന് കാണാൻ പറ്റുമോ.", 


",ഞാൻ ഡോക്ടറോട് പെർമിഷൻ ചോദിക്കട്ടെ" അതും പറഞ്ഞു നേഴ്സ് അവിടെനിന്ന് പോയി.


അപ്പോൾ തന്നെ ICUവിന്റെ ഡോർ തുറന്നു.


ഡോക്ടർ പുറത്തേക്ക് പോയി.


",ഡോക്ടർ എനിക്കൊന്നു അകത്തു കയറാൻ പറ്റുമോ..." 


",ആയിഷ മെഹറിൻ അവരെയാണോ കാണേണ്ടത്",


അതേ ഡോക്ടർ.....


",ആ ഓക്കേ കേറി കണ്ടോളൂ... പക്ഷേ കൂടുതൽ സമയം സംസാരിപ്പിക്കരുത്. അത് അവൾക്ക് സംസാര ശേഷി നഷ്ടപ്പെടാൻ കാരണമാകും", 


ഉസ്താദ് ഒന്ന് ഭയന്നു.... ഓക്കേ ഡോക്ടർ.



ഉസ്താദ് അകത്തേക്ക് കയറി.... എന്തോ ആലോചിച്ചു കിടക്കുന്ന ഐഷുവിന്റെ അടുത്ത് ഇരുന്നു.


ഐഷൂ...... ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ......



ഐഷു ആരാ ചോദിക്കുന്നത് എന്ന് നോക്കിയപ്പോൾ ഉസ്താദിനെ കണ്ടതും..... അവളുടെ മുഖത്ത് സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാൻ കഴിഞ്ഞില്ല.



അവൾ വിക്കി വിക്കി ചോദിച്ചു...


ആ....ആരാ.... കാ....കാക്കു....എ.... എവിടെ



കാക്കു വീട്ടിലേക്ക് പോയിട്ടുണ്ട്. നിന്റെ ഉമ്മാനെ കൂട്ടി കൊണ്ടുവരാൻ. ഞാൻ നിന്റെ കാക്കുവിന്റെ കൂട്ടുകാരനാണ്. അറിയുമോ....

അറിയൂല്ലലെ നിന്റെ ചെറുപ്പത്തിൽ വീട്ടിലേക്ക് വന്നപ്പോൾ നീ എൻ്റെ അടുത്തേക്ക് ഓടി വന്നിരുന്നു ....

ഓർമ്മയുണ്ടോ... റിഷാദ് കാക്കൂനെ.....



കാ......കാ....കാക്കൂ..... നിങ്ങളാണോ റിഷാദ് കാക്കു...



നിനക്ക് ഇപ്പോൾ സംശയം ഉണ്ടാകും. നീ വലുതായ ശേഷം ഞാൻ നിന്റെ വീട്ടിലേക്ക് വന്നിട്ടില്ല.....

പിന്നെ നമ്മൾ തമ്മിൽ കണ്ടിട്ടില്ല......


അപ്പോഴേക്ക് ഡോക്ടർ പുറത്തിറങ്ങാൻ പറഞ്ഞു.



പുറത്തിറങ്ങിയപ്പോൾ അവളുടെ ഉമ്മയും ഫാളിലി ഉസ്താദും ഉണ്ടായിരുന്നു.


റിഷൂ... മോനെ എൻ്റെ മോൾക്ക് എന്താ പറ്റിയത്.....

അവര് കരയാൻ തുടങ്ങി


ഉമ്മാ.. അവൾക്ക് കുഴപ്പമൊന്നുമില്ല ഞങ്ങൾ സംസാരിച്ചു നിങ്ങൾ സമാധാനപ്പെടിം ... റിഷാദ് ഉസ്താദ് സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.



എനിക്കെന്റെ കുട്ടിയെ ഒന്ന് കാണണം. ഡോക്ടർ എൻ്റെ കുട്ടിയെ എനിക്ക് കാണാൻ പറ്റുമോ.....


ഉമ്മ ICUവിൽ കയറി....


ഈ സമയം ഫാളിലി ഉസ്താദ് റിഷാദ് ഉസ്താദിനെ വിളിച്ച് ചോദിച്ചു.

റിഷൂ... അവൾ നിന്നോട് സംസാരിച്ചു എന്ന് പറഞ്ഞത് സത്യമാണോ....",



",ആ അവൾ എന്നോട് സംസാരിച്ചു എന്താടാ കാര്യം", . റിഷാദ് ഉസ്താദ് ഭയത്തോടെ ചോദിച്ചു 


അത്..... അത് പിന്നെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു ചിലപ്പോൾ സംസാരശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന്..... തല നന്നായി ഇടിച്ചത് കൊണ്ട് നല്ല മുറിവുണ്ട് .... എന്തായാലും അവൾ സംസാരിച്ചല്ലോ *الحمد لله*", ഫാളിലി ഉസ്താദ് സമാധാനത്തോടെ പറഞ്ഞു



",ആ ഡോക്ടർ എന്നോട് പറഞ്ഞു കൂടുതൽ സംസാരിപ്പിക്കരുത്. അത് അവളുടെ സംസാരശേഷി നഷ്ടപ്പെടാൻ കാരണമാണെന്ന് ", 


ഇതേ സമയം ICUവിന്റെ ഉള്ളിൽ....


",മോളെ ഐഷു എന്താ ഉമ്മാന്റെ കുട്ടിക്ക് പറ്റിയത്", ഉമ്മ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.


അപ്പോൾ തന്നെ ഡോക്ടർ വന്ന് പറഞ്ഞു ആയിഷ മെഹറിനെ റൂമിലേക്ക് മാറ്റാം ഇപ്പോൾ ആള് ഓക്കെയാണ്" 


അങ്ങനെ ഐഷുവിനെ റൂമിലേക്ക് മാറ്റി.


റൂമിലേക്ക് മാറ്റിയത് അറിഞ്ഞ് അവളുടെ ഇത്താത്തയും അളിയനും അവളുടെ അനിയന്മാരും അനിയത്തിയും ഒക്കെ വന്നിരുന്നു....


മോനു കരഞ്ഞുകൊണ്ട് ഐഷുവിന്റെ കയ്യിൽ പിടിച്ചു ചോദിച്ചു... ഇത്താത്ത എന്താ പറ്റിയത്.....


അവൻ ഇത്താത്ത എന്ന് വിളിക്കുന്നത് കേട്ട് ഞാൻ ചോദിച്ചു.....

എടാ, എനിക്കൊന്നുമില്ല ഞാൻ ഓക്കെയാണ് അല്ല നീ ഇപ്പൊ എന്താ വിളിച്ചത്? ഇത്താത്ത എന്നോ അപ്പോൾ നിനക്ക് അതൊക്കെ വിളിക്കാൻ അറിയാം അല്ലേ..... ഐഷുവിന്റെ സംസാരം കേട്ടപ്പോൾ ഫാളിലി ഉസ്താദിന് സമാധാനമായി......


ഐഷൂ... കാക്കുവിന്റെ കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ.... കാക്കൂ തലയിൽ തലോടി ചോദിച്ചു.


ഇല്ല കാക്കൂ ഇപ്പോൾ ഞാൻ ഒക്കെയാണ് الحمد لله ......



ഇതെല്ലാം കണ്ട് ഒരാൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു....



റിഷാദ് ഉസ്താദ് ഐഷുവിൻ്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം വല്ലാതെ തുടിച്ചുകൊണ്ടിരുന്നു.....

എന്തിനെന്നറിയാതെ........



തുടരും.......


 *A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 5*




റിഷാദ് ഉസ്താദ് ഐഷുവിൻ്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം വല്ലാതെ തുടിച്ചുകൊണ്ടിരുന്നു.......

എന്തിനെന്നറിയാതെ......



പെട്ടെന്ന്.....!


ഐഷു തലയിൽ കൈ വെച്ച് നിലവിളിച്ചു.....



",ആ......ആ....ആഹ്....ഉമ്മാ...... എൻ്റെ തല.....",


",എന്താ എന്ത് പറ്റി മോളേ.......",


തലയിൽ നിന്ന് കൈ എടുത്ത ഐഷു കയ്യിൽ ചോര കണ്ടു ....


",ഉമ്മാ.....ചോ....ചോര.... "അത് പറഞ്ഞതും അവൾ ബോധം കെട്ട് വീണു...


ഐഷുവിൻ്റെ നിലവിളി കേട്ട് ഫാളിലി ഉസ്താദ് ഓടി വന്നു.....


",എന്താ...എന്താ.... പറ്റിയത്..",


ഉസ്താദ് അൽപ്പം ഭയത്തോടെ ചോദിച്ചു....


",അറിയില്ല ഷമീ....

 അവള് തലയിൽ കൈ വെച്ച് കരയുകയായിരുന്നു....

പെട്ടെന്ന് കൈ എടുത്തപ്പോൾ ചോര കണ്ട് ബോധം പോയി......നീ വേഗം പോയി ഡോക്ടറോട് വിവരം പറയ്......",ഉമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു


",ആ... ഓക്കേ... ഞാൻ ഇപ്പോൾ വരാം.....",

അതും പറഞ്ഞ് ഫാളിലി ഉസ്താദ് ഡോക്ടറുടെ അടുത്തേക്ക് ഓടി.... കൂടെ റിഷാദ് ഉസ്താദും


ഡോക്ടർ വന്ന് അവളെ സ്ട്രക്ചറിൽ കിടത്തി രണ്ട് നേഴ്സുമാരെയും വിളിച്ച് ICU വിലേക്ക് ഓടി....



",ഷമീ..... എൻ്റെ കുട്ടിക്ക് എന്താ പറ്റിയത്.....അവളെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്..... അവളൊരു പാവം അല്ലേ..... അല്ലാഹ് എൻ്റെ കുട്ടിയെ നീ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരണേ....",.അവര് മകൾക്ക് വേണ്ടി ആത്മാർഥമായി പ്രാർത്ഥിച്ചു...



",എന്താ ഇത്താത്ത ഇത് അവൾക്ക് ഒന്നും പറ്റില്ല.....നിങ്ങൾ സമാധാനിക്കിം ",


",മെഹറു..... നീയും അളിയനും കൂടി കുട്ടികളെ കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ......",


ഫാളിലി ഉസ്താദ് ഐഷുവിൻ്റെ ഇത്താത്താനോട് പറഞ്ഞു....


",അത്.... ഐഷൂനെ കാണാതെ ഞങ്ങൾ എങ്ങനെ പോകാനാണ്....",


",അതൊന്നും കുഴപ്പമില്ല നീ.... പൊയ്ക്കോ.... എല്ലാവരും കൂടി ഇവിടെ നിൽക്കണ്ട",


ഇത് കേട്ട മോനു കരഞ്ഞുകൊണ്ട് പറഞ്ഞു....",ഇല്ല..... ഞാൻ പോകില്ല..... ഞാൻ ഇത്താത്ത വരാതെ എങ്ങോട്ടും പോകൂല്ല.....",


",മോനെ.... ഇത് ഹോസ്പിറ്റൽ അല്ലേ..... എല്ലാവരും കൂടി നിൽക്കുന്നത് ശരിയല്ല.....കാക്കൂൻ്റെ കുട്ടി നല്ല കുട്ടിയായി മെഹറു താത്താൻ്റെ കൂടെ പൊയ്ക്കോ....ട്ടോ...",


മിന്നുവിനെ ഉമ്മാന്റെ കൂടെ നിർത്തി.... അവള് ചെറിയ കുട്ടി അല്ലേ...


",പിന്നെ മെഹറൂ....ഉപ്പാനെ ഇപ്പോ ഒന്നും അറിയിക്കണ്ട..... അത് അവർക്ക് സഹിക്കില്ല.....",


പെട്ടെന്ന് ICU വിൻ്റെ ഡോറ് തുറന്ന് ഡോക്ടർ ഫാളിലി ഉസ്താദിനെയും വിളിച്ച് ഡോക്ടറുടെ റൂമിലേക്ക് പോയി....




",മിസ്റ്റർ..... ഷമീർ.... ഞാൻ പറയുന്നത് ശരിക്ക് മനസ്സിലാക്കണം.....

ടെൻഷനൊന്നും ഉണ്ടാവാൻ പാടില്ല....

ആയിഷ മെഹറിൻ്റെ ഓർമ്മ ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.... കഴിയുന്നതും ഞങ്ങൾ ശ്രമിക്കുന്നുണ്ട് ഓർമ്മ ശക്തി തിരിച്ചു വരാൻ ബാക്കി ഒക്കെ ദൈവത്തിന്റെ കയ്യിലാണ്......

എന്നെ അവൾ ഇക്കാക്ക എന്നാണ് വിളിക്കുന്നത്..... ",എന്നും പറഞ്ഞ് ഡോക്ടർ പുറത്ത് തട്ടി പോയി....



ഞാൻ അവിടെ തന്നെ തരിച്ചിരുന്നു....

ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ വന്നപ്പോൾ ഞാൻ റിഷൂൻ്റെ അടുത്തേക്ക് പോയി വിവരങ്ങൾ ഒക്കെ പറഞ്ഞു....

അവനും ആകെ നെട്ടിത്തരിച്ചു.....


",എടാ.... റിഷൂ.... ഇത് ഞാൻ എങ്ങനെ ഇത്താത്താനോട് പറയും.....പറഞ്ഞാൽ അവരുടെ പ്രതികരണം എന്താവുമെന്ന് അറിയില്ല...... ആലോചിച്ചിട്ട് തല പെരുക്കുന്നു.....",


",എടാ.... കഴിയുന്നതും ഡോക്ടർ നോക്കാം എന്ന് പറഞ്ഞില്ലേ....നീ പേടിക്കണ്ട...",




അതേ സമയം ICU വിൻ്റെ ഉള്ളിൽ , 


",ചേച്ചീ....ഇക്കാക്ക എവിടെ പോയി..... എന്നോട് ഇപ്പോ വരാം എന്ന് പറഞ്ഞ് മുങ്ങിയോ..... ഇനി വരട്ടെ.... ഞാൻ പിണങ്ങി...",


ഐഷു അവിടെ ഉണ്ടായിരുന്ന നേഴ്സിനോട് പറഞ്ഞു...


",മോളേ...ഇക്കാക്ക ഇപ്പോ വരും ട്ടോ...",


അത് പറഞ്ഞതും ഡോക്ടർ കയറി വന്നു...


",ഇക്കാക്കാ..... ഞാൻ വിചാരിച്ചു ഇക്കാക്ക എന്നോട് വരാം എന്ന് പറഞ്ഞ് മുങ്ങി എന്ന്",

.അവള് ചിരിച്ചു കൊണ്ട് പറഞ്ഞു....


",ഇക്കാക്കാൻ്റെ കുട്ടിയെ ഇക്കാക്ക പറ്റിക്കോ.... ",

ഡോക്ടർ അതും പറഞ്ഞ് കണ്ണ് തുടച്ച്...


",ഇക്കാക്ക...ഇക്കാക്ക എന്തിനാ കരയുന്ന്...",


",ഐഷു വെറുതെ പറഞ്ഞതാ ട്ടോ...കരയണ്ട...",


അതും പറഞ്ഞ് അവൾ ഡോക്ടറുടെ കണ്ണ് തുടച്ച്....


",മോളേ..... മോളെ വീട്ടുകാർ ഒക്കെ വന്നിട്ടുണ്ട്.... നമുക്ക് വീട്ടിലേക്ക് പോകണ്ടേ.....",

ഡോക്ടർ ചോദിച്ചത് കേട്ട് അവൾ പറഞ്ഞു....


",ഞാൻ ഇക്കാക്കാൻ്റെ കൂടെ നിൽക്കാണ് ട്ടോ....",


പെട്ടെന്ന്...... ",മോളേ..... ഐഷൂ....",

എന്ന് വിളിച്ച് ഫാളിലി ഉസ്താദ് കയറി വന്നു....


",ഇതാരാ.....ഇക്കാക്കാ.....",

  

ഐഷു അതും ചോദിച്ച് ഡോക്ടറെ നോക്കി...


",മോളേ.... ഇതാണ് നിന്റെ വീട്ടുകാർ...

ഇത് നിന്റെ ഇക്കാക്ക ആണ്....",


എൻ്റെ ഇക്കാക്ക ഇതാണ് എന്ന് പറഞ്ഞ് അവൾ ഡോക്ടറെ ചൂണ്ടിക്കാട്ടി....


അത് കേട്ടതും ഫാളിലി ഉസ്താദ് ഞെട്ടി തരിച്ചു പുറത്തേക്ക് പോയി ......



ഇനിയാണ് ഐഷുവിന്റെ ജീവിതം മാറിമറിയുന്നത്..!


*തുടരും......*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 6*



എന്റെ ഇക്കാക്ക ഇതാണ് എന്ന് പറഞ്ഞ് അവൾ ഡോക്ടറെ ചൂണ്ടിക്കാട്ടി .....


അത് കേട്ടതും ഫാളിലി ഉസ്താദ് ഞെട്ടി തരിച്ചു പുറത്തേക്ക് പോയി......


ഇനിയാണ് ഐഷുവിൻ്റെ ജീവിതം മാറിമറിയുന്നത്.....



",ഇക്കാക്ക ആ വന്നത് എൻ്റെ ഇക്കാക്ക അല്ലട്ടോ..... എനിക്ക് ഒരു ഇക്കാക്ക മാത്രം ഒള്ളൂ...... അത് ഇങ്ങളാണ് ട്ടോ..... ",ഐഷു അതും പറഞ്ഞ് ഡോക്ടറുടെ കയ്യിൽ പിടിച്ചു


",മോളേ ഞാൻ ഇപ്പോ വരാം ട്ടോ നീ ഈ ചേച്ചിയോട് സംസാരിച്ച് ഇരിക്ക്... ",ഡോക്ടർ അവളുടെ തലയിൽ തലോടി പറഞ്ഞു


അതും പറഞ്ഞ് ഡോക്ടർ പുറത്ത് ഇറങ്ങി ഐഷുവിൻ്റെ വീട്ടുകാരുടെ അടുത്തേക്ക് പോയി


ഡോക്ടർ വരുന്നത് കണ്ട് ഐഷുവിൻ്റെ ഉമ്മ ചോദിച്ചു

", എന്തായി ഡോക്ടർ എൻ്റെ മോൾക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ.....",


അങ്ങനെ ചോദിച്ചപ്പോൾ ഡോക്ടർ ഫാളിലി ഉസ്താദിനെ ഒന്ന് നോക്കി......

ഉസ്താദ് ഉമ്മ അറിഞ്ഞിട്ടില്ല എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച് പറഞ്ഞു



",ഉമ്മ....നിങ്ങൾ പേടിക്കാൻ മാത്രം ഒന്നും ഇല്ല......

പിന്നെ.......",


",എന്താ ഡോക്ടർ.....എന്താണെങ്കിലും പറയൂ....",


",അത് പിന്നെ.....ഐഷുവിന് ഓർമ്മ ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്...... ",ഡോക്ടർ പറയുന്നതിന് മുമ്പ് തന്നെ ഫാളിലി ഉസ്താദ് പറഞ്ഞു....



",എ....എ.... എന്ത്..... എന്താ..... പറഞ്ഞത്.....എ... എൻ്റെ മോൾക്ക് ഓർമ്മ ശക്തി നഷ്ടപ്പെട്ടു എന്നോ.......ഇ.....ഇ....ഇല്ല എൻ്റെ മോൾക്ക് എന്നെ മനസ്സിലാകും.....ഞാൻ.... ഒന്ന് കയറി കണ്ടോട്ടെ ഡോക്ടർ.....",ഉമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു



",ഇപ്പോൾ തന്നെ വേണോ..... അവളുടെ വാക്കുകൾ ചിലപ്പോൾ നിങ്ങളെ തളർത്തിയേക്കാം .......", ഡോക്ടർ സങ്കടത്തോടെ പറഞ്ഞു 


",വേണം ഡോക്ടർ അവൾക്ക് എന്നെ മനസ്സിലാകും", അതും പറഞ്ഞ് ഉമ്മ കയറി


കട്ടിലിൽ ഇരുന്ന് നേഴ്സിനോട് സംസാരിച്ച് ഇരിക്കുന്ന ഐഷുവിനെ കണ്ടതും ഉമ്മാന്റെ കണ്ണ് നിറഞ്ഞു.



",ഐഷൂ...... ഉമ്മാന്റെ കുട്ടിക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ......",

ഉമ്മ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു


",ആരാ ചേച്ചി ഇത്", ഐഷു അൽപ്പം ഭയത്തോടെ ചോദിച്ചു


",മോളേ ഞാൻ നിന്റെ ഉമ്മയാണ് ", മോളേ തമാശക്ക് പോലും ഇങ്ങനെ പറയല്ലേ..... ഉമ്മാന്റെ കുട്ടി വാ... നമുക്ക് വീട്ടിലേക്ക് പോകാം",


",ഞാൻ എൻ്റെ ഇക്കാക്കാൻ്റെ കൂടെ ആണ് ", നിങ്ങളെ വീട്ടിലേക്ക് ഇല്ല", അതും പറഞ്ഞ് ഐഷു ഉമ്മാന്റെ കൈ തട്ടിമാറ്റി


അപ്പോഴേക്ക് ഡോക്ടറും ഫാളിലി ഉസ്താദും വന്നു


",മോളേ..... നീ ഇപ്പൊ ഇവരുടെ കൂടെ പൊയ്ക്കോ...... ഞാൻ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരാം ട്ടോ....", ഡോക്ടർ അതും പറഞ്ഞ് ഐഷുവിൻ്റെ കൈ പിടിച്ച് നടന്നു...... കൂടെ ഉമ്മയും ഫാളിലി ഉസ്താദും


"ഞാൻ ഐഷുവിൻ്റെ മരുന്ന് വാങ്ങി വരാം ട്ടോ.... പിന്നെ ഐഷു നമ്മുടെ മോള് അല്ല എന്ന രീതിയിൽ സംസാരിച്ച് കൂട്ട് ആയാൽ മതി അപ്പോ പിന്നെ അവൾ നമ്മളോട് അടുത്തോളും ", അതും പറഞ്ഞ് ഫാളിലി ഉസ്താദ് നടന്നു



അപ്പോഴേക്ക് ഐഷുവിനെയും കൂട്ടി ഡോക്ടർ വന്നു.....", ഉമ്മാ ..... ഇവള് കുറച്ചു ദിവസം നിങ്ങളെ കൂടെ വീട്ടിലേക്ക് വരുന്നുണ്ട്....", അതും പറഞ്ഞ് ഡോക്ടർ ഉമ്മാനോട് ഒന്ന് ചിരിച്ചു


അതിനെന്താ മോനേ.....ഇവളെ ഞാൻ മോളെ പ്പോലെ നോക്കും ഇത് പറഞ്ഞപ്പോൾ ഉമ്മാന്റെ കണ്ണ് നിറഞ്ഞു



",താത്താ...." ഐഷു അങ്ങനെ വിളിച്ചതും മനസ്സിൽ ഒരു നോവ് 


",മോള് താത്താനെ ഉമ്മ എന്ന് വിളിച്ചാൽ മതി ട്ടോ ", അങ്ങനെ പറഞ്ഞപ്പോൾ ഐഷുവിൻ്റെ കണ്ണ് വിടർന്നു


ഉമ്മാ.... ഉമ്മാന്റെ വീട്ടിൽ കുറേ പേര് ഉണ്ടോ....", ഇത് ഉമ്മാന്റെ മോൾ ആണോ...ഞാൻ ഒന്ന് എടുത്തോട്ടെ? ",ഐഷു ഉമ്മാന്റെ മടിയിൽ ഇരിക്കുന്ന മിന്നുവിനെ ചൂണ്ടി ചോദിച്ചു.....


",അതിനെന്താ മോളേ.... ",ഇത് ഇനി മുതൽ മോളുടെ അനിയത്തി ആണ് ട്ടോ.....


",വീട്ടിൽ മോൾക്ക് ഇനിയും കുറേ പേര് ഉണ്ട് ",


അപ്പോഴാണ് ഫാളിലി ഉസ്താദ് മരുന്ന് കൊണ്ട് വന്നത്


",ഈ ഉസ്താദ് ആരാ.... ഉമ്മാ......",


",മോളേ അത് എന്റെ ആങ്ങളയാണ് ", ഇനി മുതൽ മോളുടെ കാക്കു..",



അങ്ങനെ അവർ ഡോക്ടറോട് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു


വീട്ടിൽ ഉള്ളവരോട് ഒക്കെ ഐഷുവിൻ്റെ കാര്യം പറഞ്ഞിരുന്നു.



അങ്ങനെ വീട്ടിലേക്ക് എത്തിയപ്പോൾ സിറ്റൗട്ടിൽ നിൽക്കുന്ന എല്ലാവരെയും കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.


",ഇത്താത്ത..... ",എന്ന് വിളിച്ച് മോനു ഓടി വന്ന് കെട്ടിപ്പിടിച്ചു 


",ഉമ്മാ.... ഇവരൊക്കെ ആരാ....",ഐഷു അങ്ങനെ ചോദിച്ചതും മോനുവിൻ്റെ മുഖം വാടി


", മോളേ.... ഇനി മുതൽ ഇവര് രണ്ടുപേരും മോളുടെ അനിയൻമാർ , ഇത് മോളുടെ ഇത്താത്ത, ഇത് ഇത്താത്താൻ്റെ ഭർത്താവ് ", ഇതാണ് ട്ടോ ഇനി മോളുടെ വീട്", 

ഉമ്മ അതും പറഞ്ഞ് അവളെ കൈ പിടിച്ചു വീട്ടിലേക്ക് കയറി


അവള് വീട് ആകെ ഒന്ന് നോക്കി.....

",ഉമ്മാ... എനിക്ക് നിങ്ങളെ വീട് നല്ലോണം ഇഷ്ടപ്പെട്ടു ", അതും പറഞ്ഞ് ഐഷു ഒന്ന് പുഞ്ചിരിച്ചു


",മോളേ ഞങ്ങളെ വീട് ഇനി മോളുടെയും വീട് ആണ് ട്ടോ ", അങ്ങനെ പറഞ്ഞ് കൊണ്ട് ഉമ്മ അവളെ ചേർത്ത് പിടിച്ചു


",മോനൂ...ഇത്താത്താക്ക് റൂം കാണിച്ചു കൊടുക്കു ട്ടോ ", അതും പറഞ്ഞ് ഉമ്മ ഫ്രഷ് ആവാൻ പോയി


",വാ.... ഇത്താത്ത", ഞാൻ റൂം കാണിച്ചു തരാം ", എനിക്ക് ഇത്താത്താനെ ഇഷ്ടായി ട്ടോ ", 


അവള് ഒന്നും പറയാതെ പുഞ്ചിരിച്ചു 


അത് അവൻക്ക് വല്ലാത്ത വിഷമം ആയി.

അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞാൽ ഒരു നൂറ് നാവാണ് ഇപ്പോ വല്ലാതെ ഒന്നും സംസാരിക്കുന്നില്ല


",ഇതാണ് ട്ടോ", ഇത്താത്ത റൂം ", 

പോയി ഫ്രഷ് ആയി താഴേക്ക് വരിം ",

മോനു അതും പറഞ്ഞ് പോയി


ഐഷു ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിൽ കയറി . തലയിൽ കൂടി വെള്ളം ഒഴിച്ചപ്പോൾ ഒരു ആശ്വാസം.


അങ്ങനെ ഫ്രഷ് ആയി അവൾ താഴേക്ക് പോയി .


അവിടെ ഉസ്താദുമാരും ടീച്ചേഴ്സും മൂന്നു കുട്ടികളും ഉണ്ടായിരുന്നു.


ഐഷു ഇറങ്ങിവരുന്നത് കണ്ട് സനു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.


",ഐഷൂ.....ടീ.... നിനക്ക് സുഖമായോ ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ ", 


",ഉമ്മാ.... ഇതാരാ ഉമ്മ എനിക്ക് മനസ്സിലായില്ല", ഐഷു അതും പറഞ്ഞു ഉമ്മാന്റെ അടുത്തേക്ക് പോയി


", മോളെ ഈ കുട്ടി ഇവിടെ അടുത്തുള്ളതാണ്", മോളുടെ അസുഖമൊക്കെ മാറിയിട്ട് കോളേജിലേക്ക് ഇവരുടെ കൂടെ പോയാൽ മതി ട്ടോ ", ഉമ്മ അതും പറഞ്ഞ് ഐഷു വിന്റെ തലയിൽ തലോടി


അവൾ ഒന്ന് തല കുലുക്കി 


സനു വന്ന് അവളോട് എന്തൊക്കെയോ ചോദിച്ചു അവൾ എല്ലാത്തിനും തലകുലുക്കി.


അത് അവർക്കെല്ലാം വല്ലാത്തൊരു നോവ് പടർത്തി.......


അങ്ങനെ ഉമ്മ എല്ലാവരോടും ചായ കുടിക്കാൻ വരാൻ പറഞ്ഞു.


",ഐഷു മോളെ ചായ കുടിക്കാൻ വാ.....", 


അവിടെ ഉസ്താദുമാർ എല്ലാം ഉണ്ടായതിനാൽ അവൾ അടുക്കളയിൽ നിന്ന് കുടിച്ചോളാം എന്ന് പറഞ്ഞു.


അത് സനുവിനും അവളുടെ കൂടെയുള്ളവർക്കും അത്ഭുതം സൃഷ്ടിച്ചു ......


അവരെല്ലാം ഐഷുവിനെ കണ്ണെടുക്കാതെ നോക്കി.....


",ആ ഓക്കേ എന്നാ ഉമ്മാന്റെ കുട്ടി അടുക്കളയിൽ പോയി കുടിച്ചോ ഉമ്മയും വരാം", 


എന്നും പറഞ്ഞ് ഉമ്മയും ഐഷുവും അടുക്കളയിലേക്ക് പോയി


പെട്ടെന്ന് ഫാളിലി ഉസ്താദിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു......



തുടരും.......


 *A Short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 7*



പെട്ടെന്ന് ഫാളിലി ഉസ്താദിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.....



ഹലോ

السلام عليكم ورحمة الله وبركاته


وعليكم السلام ورحمة الله وبركاته

ഫാളിലി ഉസ്താദ് സലാം വിറച്ച് കൊണ്ട് മടക്കി


",എന്താടാ..... നിന്റെ പെങ്ങളെ ഫോണിലേക്ക് അടിച്ചിട്ട് സ്വിച്ച് ഓഫ് ആണല്ലോ..... എന്ത് പറ്റി"

ഐഷുവിൻ്റെ ഉപ്പയായിരുന്നു ഫോൺ വിളിച്ചത് 


",അത് എന്താ അറിയില്ല ഫോൺ കേട് ആണെന്ന് തോന്നുന്നു ", ഫാളിലി ഉസ്താദ്. ഐഷുവിൻ്റെ ഉമ്മാന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.


",എന്തായാലും ഞാൻ വിളിച്ചത് ഒരു സന്തോഷവാർത്ത പറയാനാണ്....", നാളെ ഞാൻ വരുന്നുണ്ട്.

 അപ്പോ ഞാൻ വിളിക്കുമ്പോൾ എയർപോർട്ടിലേക്ക് വരണം..... കുട്ടികളെയും കൂട്ടിക്കോ.....എന്നാ ശരി പിന്നെ വിളിക്കാം ", 

السلام عليكم ورحمة الله



وعليكم السلام ورحمة الله 


ഫാളിലി ഉസ്താദ് സങ്കടത്തോടെ സലാം മടക്കി ഐഷുവിൻ്റെ ഉമ്മാനെ നോക്കി



",ഇത്താത്ത എന്താ ചെയ്യാ അളിയൻ വരുമ്പോൾ ഐഷു എങ്ങനെ പ്രതികരിക്കും ", അളിയന് ഐഷു എന്ന് പറഞ്ഞാൽ ജീവനാണ് അവൾക്ക് എന്തെങ്കിലും പറ്റിയാൽ അത് അവർക്ക് സഹിക്കില്ല", എനിക്ക് ഒന്നും അറിയില്ല" നാളെ അളിയനെ കൊണ്ട് വരാൻ പോകുമ്പോൾ കുട്ടികളെയും കൂട്ടാൻ പറഞ്ഞു", ഐഷു എന്തായാലും എൻ്റെ കൂടെ വരില്ല " 

അല്ലെങ്കിൽ മോനുവും മെഹ്ഫുവും മാത്രം പോന്നാൽ മതി ", റിഷാദിനെയും കൂടെ കൂട്ടാം", ഫാളിലി ഉസ്താദ് അതും പറഞ്ഞ് ഐഷുവിനെ നോക്കി.


അവള് അറിയാതെ പോലും ഫാളിലി ഉസ്താദിനെ നോക്കിയില്ല 

അവള് തല താഴ്ത്തി വാതിലിന്റെ മറവിൽ നിന്നു


",മോളേ.... കുറച്ചു നേരം പോയി കിടന്നോ", ക്ഷീണം ഉണ്ടാകും", ഐഷുവിനെയും കൂട്ടി ഉമ്മ അവളുടെ റൂമിലേക്ക് നടന്നു


", ഉമ്മാ..... എന്താ ആ കാക്കു പറഞ്ഞത്", ആരോ വരുന്ന കാര്യം ", ഐഷു ഉമ്മാന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു


",അത് മോളേ.... ഇവിടുത്തെ ഉപ്പയാണ് വരുന്നത് , ഇനി മുതൽ മോളുടെയും ഉപ്പ", ഉമ്മ തലയിൽ തലോടി പറഞ്ഞു


അവള് ആണോ എന്ന രീതിയിൽ ഉമ്മാന്റെ മുഖത്തേക്ക് നോക്കി


", അതേ മോളേ....ഉപ്പ ഒരു പാവം ആണ്", ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ഐഷു ചോദിച്ചു


",ഉപ്പാക്ക് ഇഷ്ടമാകുമോ.... ഞാൻ ഇവിടെ നിൽക്കുന്നത്",

ഇല്ലെങ്കിൽ ഞാൻ ഇക്കാക്കാൻ്റെ കൂടെ പൊയ്ക്കോളാം ", 


",അതൊന്നും വേണ്ട മോളെ.... ഉപ്പാക്ക് നിന്നെ ഇഷ്ടമാകും " ഉറപ്പാണ്" അതും പറഞ്ഞ് ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി


അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി


", എന്നാ.... മോള് കിടന്നോ 



ഐഷു കിടക്കാതെ അവിടെ ബാൽക്കണിയിൽ പോയി ഇരുന്നു.......


നല്ല ഒരു ഇളം കാറ്റ് അവളെ തലോടി


അവള് കണ്ണടച്ച് അവിടെ ഉണ്ടായിരുന്ന കസേരയിൽ ചാരി കിടന്നു


പെട്ടെന്ന്.!

ഇത്താത്ത...... നമ്മക്ക് കച്ചാ.... ൻ്റെപ്പം ആരും വന്നുല്ല


അതും പറഞ്ഞ് മിന്നു അവളെ കൈ പിടിച്ചു എണീപ്പിച്ചു


അവൾക്ക് വല്ലാത്തൊരു വാത്സല്യം തോന്നി


",എന്ത് കളിയാ നമ്മക്ക് കച്ചാ....ഇത്താത്ത ഉണ്ട് ട്ടോ.....", ഐഷു മിണ്ടുന്നത് ഉമ്മാനോടും മിന്നുവിനോടും മാത്രം ആണ്, അത് പോലെ ഇത്താത്താനോടും ഇത്താത്ത ഉപ്പ വരുന്ന അന്ന് വരാം എന്ന് പറഞ്ഞ് പോയതാണ്


",ഇത്താത്താ..... നമ്മക്ക് കള്ക്കോപ്പ് കൊണ്ട് കച്ചാ....", ഞാൻ ഇപ്പോ കൊണ്ടരാം ട്ടോ, ഇത്താത്ത പോകല്ലട്ടോ....", അതും പറഞ്ഞ് ചിരിച്ച് അവൾ ഓടി പോയി കളിക്കോപ്പുകൾ കൊണ്ട് വന്നു



അവര് കളിച്ചു കൊണ്ടിരിക്കുന്നത് കണ്ട ഉമ്മ

",മിന്നൂ.... ഇത്താത്ത കുറച്ചു നേരം കിടന്നോട്ടെ", 


",മാണ്ട നങ്ങൾ കച്ചാ...ഉമ്മ ണ്ടോ കച്ചാന്",


", ഞാൻ ഇല്ല നിങ്ങൾ കളിച്ചോ.... ", മോളേ ക്ഷീണം ഉണ്ടെങ്കിൽ കിടന്നോളൂ...ട്ടോ



", ഏയ് ക്ഷീണം ഒന്നും ഇല്ല ഉമ്മാ.....", അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു 


അതും പറഞ്ഞ് ഉമ്മ പോയി


ഇതെല്ലാം അവിടെ നിന്ന് ഒളിഞ്ഞ് കാണുന്നുണ്ട് മോനുവും മെഹ്ഫുവും

",മിന്നൂ..... ഞങ്ങളും ഉണ്ട് കളിക്കാൻ", ഞങ്ങളെ കൂട്ടോ...", 


", ഇത്താത്താ.....ഓരെ കൂട്ടണ്ട ട്ടോ", ഓര് രണ്ടാളും വികൃതി ആണ് ", മിന്നു ഐഷുവിനോട് പറഞ്ഞു


",അങ്ങനെ പറയാൻ പറ്റൂല്ല മിന്നു മോളേ......", ഓലും വന്നോട്ടെ ട്ടോ", 


",അയ്ക്കോട്ടെ ", കേട് വരുത്തേത് ട്ടോ", കേട് വരുത്തിയാൽ ഞാൻ ഉപ്പച്ചിനോട് പറയും ", മിന്നു ചുണ്ട് ചുളുക്കി പറഞ്ഞു


", ഇല്ല ഞങ്ങൾ കേട് വരുത്തൂല ", രണ്ടാളും പറഞ്ഞു


അങ്ങനെ അവര് നാല് പേരും കളിക്കുമ്പോൾ സനു വന്നു


",ഐഷൂ... ഞാൻ വീട്ടിലേക്ക് പോകാണ്..... നിനക്ക് കോളേജിലേക്ക് പോകാൻ ആകുമ്പോൾ ഞാൻ നിന്നെ കൂട്ടാൻ വരാം", 


السلام عليكم ورحمة الله وبركاته


وعليكم السلام ورحمة الله وبركاته

ഐഷു അവളുടെ കൈ പിടിച്ച് സലാം മടക്കി. 

 ",ഇനി മുതൽ നമ്മൾ കൂട്ടുകാർ", ഇടക്കൊക്കെ വരണേ....


അവർ രണ്ട് പേരും പരസ്പരം പുണർന്നു


ആഹാ...... രണ്ട് പേരും ഇവിടെ കെട്ടിപ്പിടിച്ചു നിൽക്കാണോ......ഉമ്മ അതും ചോദിച്ച് വന്നു


",അതെന്താ ഉമ്മാ.....ഞങ്ങൾ കൂട്ടുകാർ ആണ്", ലെ ഐഷൂ....സനു ഐഷുവിൻ്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു


",അതേ ഉമ്മാ.....ഞങ്ങൾ കൂട്ടുകാർ ആണ് ",


",ആണോ

ماشاء الله ",


ഉമ്മാക്ക് വളരെ അധികം സന്തോഷമായി


പെട്ടെന്ന് മഗ്‌രിബ് ബാങ്ക് വിളിച്ചു


",ആ മിന്നു മോളേ ഇനി നാളെ കളിക്കാം ട്ടോ, ബാങ്ക് കൊടുത്തില്ലേ...",


",ഓക്കേ ഇത്താത്താ....", 

അതും പറഞ്ഞ് കുട്ടികൾ പോയി


ഐഷു ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരിക്കാൻ പോയി


നിസ്കാരം കഴിഞ്ഞ് അവൾ മനമുരുകി പ്രാർത്ഥിച്ചു......


",അല്ലാഹുവേ...... എനിക്ക് തന്ന ഈ കുടുംബത്തെ നീ സംരക്ഷിക്കണേ...... ഇവരുടെ എല്ലാവരുടെയും സ്നേഹം എന്നും നിലനിർത്തണേ......അവൾ ആത്മാർഥമായി പ്രാർത്ഥിച്ചു",


ആമീൻ ആമീൻ ആമീൻ


ഇതേ സമയം ഉമ്മ നിസ്കാരം കഴിഞ്ഞ്


",പടച്ചോനെ ..... എൻ്റെ മോളുടെ ഓർമ്മ ശക്തി നീ തിരിച്ചു നൽകണേ.....അവളെ പണ്ടത്തെ പോലെ തന്നെ ചിരിച്ചു കളിച്ചു നടക്കുന്ന മോളാക്കണെ...... ഇനിയും അവളെ നീ പരീക്ഷിക്കല്ലേ......", ഉമ്മ മനമുരുകി പ്രാർത്ഥിച്ചു



",ഐഷു..... നിസ്കാര പായയിൽ ഇരുന്ന് ഖുർആൻ ഓതി


അവള്ക്ക് മനപ്പാഠമുള്ള ഖസ്വീദത്തുൽ ബുർദ മുഴുവൻ ചൊല്ലി. 


*( ഖസ്വീദത്തുൽ ബുർദ മനപ്പാഠം ആക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്, എന്തെങ്കിലും വിഷമം വരുമ്പോൾ ബുർദ ചൊല്ലിയാൽ മനസ്സിന് ഒരു റാഹത്ത് ആണ്. കഴിയുന്നതും മനപ്പാഠം ആക്കുക, അല്ലെങ്കിൽ ദിവസവും നോക്കി ഒരു ഫസ് ല് എങ്കിലും ചൊല്ലുക , )*


അവള് എല്ലാം ചൊല്ലി കഴിഞ്ഞപ്പോൾ ഉമ്മ അവളുടെ ബാഗ് കൊണ്ട് വന്നു


",മോളേ..... ഇത് മോൾക്ക് വേണ്ടി വാങ്ങിയതാണ് ", ഇതിൽ ബുക്ക് ഒക്കെ ഉണ്ട്, 


അതും പറഞ്ഞ് ഉമ്മ പോയി


അപ്പോഴേക്ക് ഇശാ ബാങ്ക് വിളിച്ചു....


അവള് ഇശാ നിസ്കാരം കഴിഞ്ഞ് പ്രാർത്ഥിച്ച് കുറച്ചു നേരം ബുക്ക് വായിച്ചു.....



",ഇത്താത്ത..... എനിക്ക് പഠിപ്പിച്ചു തരോ.....",


മെഹ്ഫു അതും പറഞ്ഞ് ഐഷുവിൻ്റെ അടുത്തേക്ക് വന്നു .


അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു ഒരു ടീച്ചർ ആകണം എന്ന്


",അതിനെന്താ ഞാൻ പഠിപ്പിച്ചു തരാം", അവള് മെഹ്ഫുവിന് പഠിപ്പിച്ച് കൊടുത്ത് ഹോം വർക്ക് എല്ലാം പറഞ്ഞു കൊടുത്തു


ഇപ്പോ വീട്ടിൽ ഉമ്മയും ഐഷുവും കുട്ടികളും മാത്രം ഒള്ളൂ.....


അങ്ങനെ ഐഷുവും മെഹ്ഫുവും താഴേക്ക് പോയി.


അവിടെ മിന്നു കളിക്കുന്നുണ്ടായിരുന്നു..


കുറച്ചു നേരം എല്ലാവരും സംസാരിച്ച് ഇരുന്ന്


ഐഷു ഇപ്പൊ വീട്ടുകാരോട് മാത്രം അടുത്തു.


അങ്ങനെ അവര് എല്ലാവരും കൂടി ഭക്ഷണം കഴിക്കാൻ ഇരുന്നു...


ഭക്ഷണം കഴിക്കുമ്പോഴാണ് 


മുറ്റത്ത് ഒരു കാറ് വന്ന് നിർത്തിയത് ..........



*തുടരും.......*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*


Part 8 



അങ്ങനെ അവര് എല്ലാവരും കൂടി ഭക്ഷണം കഴിക്കാൻ ഇരുന്നു .....


ഭക്ഷണം കഴിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിർത്തിയത്......


മോനു പോയി ഡോറ് തുറന്നു.....

ഡോക്ടർ..... മോനു സ്തംഭിച്ചു നിന്നു.


"ഇക്കാക്കാ....", എന്ന് വിളിച്ച് ഐഷു ഡോക്ടറുടെ കയ്യിൽ പിടിച്ചു .


",ആ ഐഷു മോളേ..... സുഖല്ലേ.....", ഞാൻ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ വന്നതാണ് ", അവളുടെ പ്രതികരണം എന്താണെന്ന് അറിയാൻ വേണ്ടി ഡോക്ടർ ചോദിച്ചു


",ഞാൻ ഇവിടെ നിന്നോളാം ഇക്കാക്കാ.... എനിക്ക് ഇവരെയൊക്കെ നല്ല ഇഷ്ട്ടായി ", അതും പറഞ്ഞ് ഐഷു ഉമ്മാന്റെ കയ്യിൽ പിടിച്ചു


",ഓക്കേ എന്നാ മോള് പറഞ്ഞ പോലെ ഇവിടെ നിന്നോളൂ...

മോള് ഇവിടെ ഹാപ്പി അല്ലെ.....", 

ഡോക്ടർ അത് ചോദിച്ച് ഐഷുവിനെ നോക്കി


",ഞാൻ ഇവിടെ ഒത്തിരി ഹാപ്പി ആണ്", 

ഐഷു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 


അപ്പോഴാണ് ഫാളിലി ഉസ്താദ് വന്നത്


ഉസ്താദിനെ കണ്ടതും ഐഷു പതിയെ അവിടെ നിന്ന് പോയി


",ആഹാ....ആരിത് ഡോക്ടറോ....", ഫാളിലി ഉസ്താദ് ഡോക്ടർക്ക് കൈ കൊടുത്തു


",ആഹ് ഷമീർ..... പിന്നെ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത ഉണ്ട്" അടുത്താഴ്ച ഒരു ഡോക്ടർ വരുന്നുണ്ട്, നമ്മുടെ ഐഷുവിൻ്റെ ഓർമ്മ ശക്തി തിരിച്ചു വരാൻ ആ ഡോക്ടറെ കാണിച്ചാൽ മതി ", അദ്ദേഹം ഒരുപാട് പേരുടെ ഓർമ്മ ശക്തി തിരിച്ചെടുത്തിട്ടുണ്ട്" ഞാൻ ഐഷുവിൻ്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ട് ", ഡോക്ടർ അതും പറഞ്ഞ് ഫാളിലി ഉസ്താദിന്റെ തോളിൽ കൈ വെച്ചു.



الحمد لله

 ",എന്തായാലും ഡോക്ടർ വന്നിട്ട് നിങ്ങൾ വിവരം അറിയിക്കിം", . ഫാളിലി ഉസ്താദ് ഡോക്ടറോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .


",എന്നാ ഞാൻ ഇറങ്ങുവാ.... ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി ഒന്ന് കയറിയതാ.....",

ഡോക്ടർ ഇറങ്ങാൻ നിന്നതും


",ഡോക്ടർ കുറച്ചു വെള്ളം കുടിച്ചിട്ട് പോകാം ", അതും പറഞ്ഞ് ഉമ്മ വെള്ളം കൊണ്ട് വന്നു


",ഏയ് എന്തിനാ ഇതൊക്കെ", എന്തായാലും നിങ്ങൾ കൊടുന്ന സ്ഥിതിക്ക് കുറച്ച് കുടിക്കാം ",


ഡോക്ടർ വെള്ളം കുടിച്ച് എല്ലാവരോടും യാത്ര പറഞ്ഞു പോയി



ഫാളിലി ഉസ്താദ് ഞാൻ രാവിലെ വരാം എന്ന് പറഞ്ഞ് പോയി.


അങ്ങനെ അവര് ഫുഡ് ഒക്കെ കഴിച്ച് എല്ലാവരും കിടക്കാൻ പോയി.


ഐഷു റൂമിലേക്ക് പോയി ഫ്രഷ് ആയി കിടന്നു.


കിടന്നപ്പോൾ തന്നെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി.


രാവിലെ ഉമ്മ വന്ന് വിളിച്ചപ്പോൾ ആണ് അറിയുന്നത്.


അവളും ഉമ്മയും കൂടി ജമാഅത്തായി നിസ്കരിച്ചു.


നിസ്കാരം കഴിഞ്ഞ് താഴേക്ക് പോയി....


കുട്ടികൾ ഒന്നും എണീറ്റിട്ടില്ല.


ഉമ്മ അവൾക്ക് ഒരു ക്ലാസിൽ ചായ കൊടുത്തു.


അവൾ അതും കുടിച്ച് ഇരിക്കുമ്പോൾ ഉമ്മ ചോദിച്ചു.


",മോളേ.... മോൾക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ", ഇന്ന് മോൾക്ക് കോളേജിലേക്ക് പോകണോ...", 


",ആഹ്... ഉമ്മാ.... എനിക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ല", ഞാൻ പോകാം ", 


",എന്നാ മോൾ പോയി ഫ്രഷ് ആയി വന്നോളൂ.... റൂമിൽ ഉണ്ട് മോൾക്ക് ഉള്ള യൂണിഫോം....",


",ആ ഓക്കേ ഉമ്മാ..... ഞാൻ പോയി ഫ്രഷ് ആയി വരാം,


ഐഷു റൂമിലേക്ക് പോയി ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി യൂണിഫോം ഇട്ടു.


അവൾക്ക് എന്തോ വല്ലാത്തൊരു സന്തോഷം തോന്നി.

അവൾ കണ്ണാടിയിൽ നോക്കി.


അങ്ങനെ അവൾ താഴേക്ക് പോയി.


അപ്പോഴാണ് കുട്ടികൾ എല്ലാവരും എണീറ്റിരുന്നു.


",ഇത്താത്താ.... ഇപ്പോ തന്നെ എവിടേക്കാ....", മോനു കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു


",ഇത്താത്ത കോളേജിലേക്ക് ആണ്", ഇപ്പോ തന്നെ പോകുന്നില്ല ", പെട്ടെന്ന് മാറ്റിയതാ..... ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു


",എന്നാ എല്ലാവരും വരിം ചായ കുടിക്കാം ",

ചായ കുടി കഴിഞ്ഞപ്പോഴേക്കും ഫാളിലി ഉസ്താദ് വന്നു


",മോൾ ഇന്ന് കോളേജിലേക്ക് വരുന്നുണ്ടോ", ഐഷുവിനെ നോക്കി ഉസ്താദ് ചോദിച്ചു


അവൾ ഒന്ന് മൂളി


",ഓക്കേ.... എന്നാ എൻ്റെ കൂടെ പോന്നോളൂ...", 


", അത്..... ഉമ്മാ.....സനു വരൂലേ.... ഞാൻ അവളെ കൂടെ പോകാം ", ഐഷു ഉമ്മാനോട് പറഞ്ഞു.


",ആ എന്നാ മോളുടെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ ", 


അപ്പോഴേക്ക് സനു വന്നു പരസ്പരം സലാം ചൊല്ലി.


എന്നാ ഞങ്ങൾ പോകാണ് ഉമ്മാ......

ഐഷുവും സനുവും വീട്ടിൽ നിന്ന് ഇറങ്ങി നടന്നു.


സനു തൊള്ള തുറന്ന്, പിന്നെ അടച്ചത് ബസ് സ്റ്റോപ്പിൽ എത്തിയിട്ട് ആണ്.


പണ്ട് ഐഷുവും ഇത് പോലെ ആയിരുന്നു.


പെട്ടെന്ന് തന്നെ ബസ് കിട്ടി.ഐഷുവിൻ്റെ പൈസയും സനുവിൻ്റെയും സനു ആണ് കൊടുത്തത്.


അങ്ങനെ കോളേജിൽ എത്തി അവര് ബസ്സിൽ നിന്ന് ഇറങ്ങി ക്ലാസിലേക്ക് നടന്നു.


ക്ലാസിലെ എല്ലാവരും അറിഞ്ഞിരുന്നു ഐഷുവിൻ്റെ ഇപ്പോഴത്തെ അവസ്ഥ.


ഐഷുവും സനുവും ഫസ്റ്റ് ബെഞ്ചിൽ തന്നെ ഇരുന്നു.


അപ്പോ തന്നെ സഹീറയും സഹ്റയും വന്ന് ഐഷുവിനോട് സംസാരിച്ചു.


", ഐഷൂ....ഇവര് രണ്ടുപേരും എൻ്റെ ഫ്രണ്ട്സ് ആണ് ", സനു അവരെ പരിചയപ്പെടുത്തി കൊടുത്തു.


അവൾ ഒന്ന് പുഞ്ചിരിച്ചു.


അങ്ങനെ ടീച്ചർ വന്ന് ടീച്ചറെ പരിചയപ്പെടുത്തി കൊടുത്തു.


ആയിഷ മെഹറിൻ...... കഴിഞ്ഞ ക്ലാസ്സിൽ എടുത്തതെല്ലാം ആരുടെയെങ്കിലും ബുക്ക് വാങ്ങി പൂർത്തിയാക്കണേ.....


ടീച്ചർ കുറച്ചു നേരം ക്ലാസ് എടുത്ത് ബെല്ലടിച്ചപ്പോൾ പോയി.


അടുത്ത പിരിയഡ് ഫാളിലി ഉസ്താദ് ആയിരുന്നു.


ഉസ്താദ് വന്ന് ഫിഖ്ഹിൽ സുന്നത്ത് നിസ്കാരങ്ങളെ കുറിച്ച് ക്ലാസ് എടുത്തു.....


ഐഷു ഉസ്താദിന്റെ മുഖത്തേക്ക് നോക്കാതെ ബുക്കിൽ തന്നെ നോക്കി ഇരുന്നു......


ഉസ്താദ് പറഞ്ഞു ഇന്ന് നിങ്ങൾക്ക് ഖുർആൻ ക്ലാസ് ഉണ്ട്.....

പുതിയ ഉസ്താദ് ആയിരിക്കും....

ഇതും പറഞ്ഞ് ഉസ്താദ് പോയി....


അങ്ങനെ ഇൻ്റർവെൽ സമയത്ത് കുട്ടികൾ എല്ലാവരും വന്ന് ഐഷുവിന് പരിചയപ്പെടുത്തി കൊടുത്തു.


അവള് എല്ലാവരോടും പുഞ്ചിരിച്ചു .


അങ്ങനെ ബെല്ലടിച്ചു...


എല്ലാവരും ഖുർആൻ എടുത്ത് റെഡിയായി.....


അപ്പോഴേക്ക് ഉസ്താദ് വന്നു.....

റിഷാദ് ഉസ്താദ് ആയിരുന്നു.


സനു ഐഷുവിൻ്റെ മുഖത്ത് എന്തെങ്കിലും പ്രത്യേക ഭാവം ഉണ്ടോ എന്ന് നോക്കി.


ഐഷു ഉസ്താദിനെ ഒന്ന് നോക്കി ബുക്കിലേക്ക് തന്നെ നോട്ടം തിരിച്ചു


അത് സനുവിനും കൂട്ടുകാർക്കും അത്ഭുതം സൃഷ്ടിച്ചു.


ഉസ്താദ് ക്ലാസ് എടുത്ത് ഓരോ കുട്ടികളെ ഓതിപ്പിച്ചു.


ഐഷുവിനോട് ഓതാൻ പറയാൻ നിൽക്കുമ്പോഴേക്കും ബെല്ലടിച്ചു.


ഉസ്താദ് പോയി......



അങ്ങനെ എല്ലാ ക്ലാസും കഴിഞ്ഞ് കോളേജ് വിട്ടു.


ഐഷുവും സനുവും ബസ് സ്റ്റോപ്പിലേക്ക് നടന്നു.


ബസ്സിൽ നല്ല തിരക്ക് ഉണ്ടായിരുന്നു അവര് ബാക്കിൽ കൂടി കയറി സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് പോയി.


അങ്ങനെ കുറച്ചു ദൂരം എത്തിയപ്പോൾ ഒരാള് ഐഷുവിനെ മുട്ടിയുരുമ്മാൻ തുടങ്ങി.

അവള് കുറച്ചു മാറി നിന്നു....

വീണ്ടും അങ്ങനെ കുറെ പ്രാവശ്യം ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു....


പിന്നെ അവളുടെ കൈ അവൻ്റെ കവിളിൽ പതിഞ്ഞു.....


",ഞാൻ കുറേ നേരമായി ക്ഷമിക്കുന്നു.... തനിക്ക് എന്താടാ.... വേണ്ടത് ", അവളുടെ ശബ്ദം കേട്ട് ബസ്സിൽ ഉള്ളവരെല്ലാം അവളെ നോക്കി....


അവൻ അവളുടെ മുഖത്ത് അടിക്കാൻ നിന്നതും ആരോ വന്ന് അവൻ്റെ കൈ പിടിച്ചു .....

ആരാണെന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ.


അയാൾ അവനെ നന്നായി പെരുമാറി.....



ഹായ് ഞാൻ മുഷ്താഖ് അഹ്മദ്.....അയാൾ വന്ന് പരിചയപ്പെടുത്തി കൊടുത്തു....


അവൾ ഒന്ന് മൂളി താങ്ക്സ് പറഞ്ഞു....


ആ മുഖംമൂടി ഒന്ന് പൊക്കിയാൽ ഇയാളെ കാണാമായിരുന്നു.....


ഇവളുടെ കൈ കവിളിൽ കാണണ്ടെങ്കിൽ വന്ന വഴി വിട്ടോ.....സനു അതും പറഞ്ഞ് ചിരിച്ചു...


അവൻ ദേഷ്യത്തോടെ പോയി.


അങ്ങനെ ബസ്സ് നിർത്തി അവര് ഇറങ്ങി വീട്ടിലേക്ക് നടന്നു....


",ഐഷു നീ ആൾ പുലിയാണ് ട്ടോ....സനു പറയുന്നത് കേട്ട് ഐഷു ചിരിച്ചു.....


എൻ്റെ അനുവാദം ഇല്ലാതെ എൻ്റെ ദേഹത്ത് ആര് കൈ വെച്ചാലും ഞാൻ പുലിയാവും അതും പറഞ്ഞ് ഐഷു ചിരിച്ചു....


അങ്ങനെ ഐഷു അവളുടെ വീട്ടിലേക്കും സനു അവളുടെ വീട്ടിലേക്കും പോയി.


മുറ്റത്ത് തന്നെ ഒരു കാറ് നിർത്തി ഇട്ടിരുന്നു.


അവള് വീട്ടിലേക്ക് കയറി.

അവിടെ ഇരിക്കുന്ന ആളെ ഒന്ന് നോക്കി.

അത് റിഷാദ് ഉസ്താദും ഫാളിലി ഉസ്താദും ആയിരുന്നു.


അവള് അവിടെ നിൽക്കാതെ ഉമ്മാന്റെ അടുത്തേക്ക് പോയി സലാം പറഞ്ഞു.


ആ മോള് വന്നോ പോയി ഫ്രഷ് ആയി വരൂ.... ഞാൻ ചായ എടുത്ത് വെക്കാം....


",ഉമ്മാ.... കുട്ടികൾ ഒക്കെ എവിടെ ",


",അവരൊക്കെ മാറ്റുന്നുണ്ട് .ഉപ്പാനെ കൊണ്ട് വരാൻ പോകാൻ

മോൾക്ക് പോകണോ.....",


", ഏയ് വേണ്ട ഉമ്മാ....", അപ്പോ ഇന്ന് ഇത്താത്ത വരും ലെ", 


",ആ മോളേ... ഇപ്പോ വരും.", 


അങ്ങനെ ഐഷു റൂമിലേക്ക് പോയി ഫ്രഷ് ആയി ഇറങ്ങി.....


അപ്പോഴേക്ക് കുട്ടികളും ഉസ്താദുമാരും പോയിരുന്നു.....


അവൾ ചായ കുടിച്ചു.....


ഉമ്മ ഉപ്പ വരുന്നത് കൊണ്ട് സ്പെഷ്യൽ ഉണ്ടാക്കായിരുന്നു....


",ഉമ്മാ.... ഞാൻ സഹായിക്കാം.....",


",ഏയ് വേണ്ട മോളെ.... മോൾക്ക് ബുദ്ധിമുട്ട് ആയിരിക്കും....", 


",കുഴപ്പമില്ല ഉമ്മാ....ഈ വലിയ ഉള്ളി ഒക്കെ അരിയാൻ അല്ലേ......", 


അവൾ കത്തി എടുത്ത് അരിയാൻ തുടങ്ങി......


അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞു...... കണ്ണ് നീറാൻ തുടങ്ങി.....


",ഞാൻ പറഞ്ഞില്ലേ..... മോളേ.... അത് അവിടെ വെച്ചേ.....", 


അവൾ അത് അവിടെ വെച്ച് ഉമ്മ ചെയ്യുന്നത് നോക്കി പഠിച്ചു.


അപ്പോഴേക്ക് ഇത്താത്തയും അളിയനും വന്നു...


ഇത്താത്താനെ ഇവിടെ ആക്കി അളിയൻ പോയി....


",ഐഷൂ..... എന്തൊക്കെ മോളേ..... വിശേഷം......", ഇത്താത്ത ഐഷുവിൻ്റെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു


",സുഖമാണ് ഇത്താത്താ.... ഇത്താത്താക്ക് സുഖമല്ലേ.....",


",സുഖമാണ് മോളേ.....", മോളേ..... എന്തിനാ കരയുന്ന് കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ.....",


ഏയ് അത് ഉള്ളി അരിഞ്ഞപ്പോൾ കണ്ണ് നീറിയിട്ട് ആണ്......


",ആഹാ....ഉമ്മ നിന്നെ കൊണ്ട് പണിയെടുപ്പിച്ചോ....", ഈ ഉമ്മാനെ ഞാൻ...",


",ഉമ്മ കുറേ ചെയ്യണ്ട എന്ന് പറഞ്ഞു.... ഞാൻ അതൊന്നും കേൾക്കാതെ ചെയ്തതാ ...",. അതും പറഞ്ഞ് ഐഷു ചിരിച്ചു.


അങ്ങനെ ഉമ്മാന്റെ പണി എല്ലാം കഴിഞ്ഞ് എല്ലാവരും സംസാരിച്ച് ഇരുന്നു...


അപ്പോ തന്നെ സനു വന്നു....


അവരെല്ലാം സംസാരിച്ച് ഇരിക്കുമ്പോൾ സനു ഇന്ന് ബസ്സിൽ നടന്ന സംഭവം പറഞ്ഞു.


അപ്പോ ഉമ്മയും ഇത്താത്തയും ഐഷുവിനെ നോക്കി.


ഐഷു തല താഴ്ത്തി ഇരുന്നു...



അത് കണ്ട് അവർ ചിരിച്ച് പറഞ്ഞു..


പെൺകുട്ടികൾ ആയാൽ കുറച്ചു ധൈര്യം ഒക്കെ വേണം.... നമ്മുടെ ഇഷ്ടമില്ലാതെ ആര് നമ്മുടെ ദേഹത്ത് കൈ വെച്ചാലും പ്രതികരിക്കണം.


അത് കേട്ടപ്പോൾ ഐഷുവിന് ആശ്വാസമായി.....


സനു അവളുടെ ബുക്ക് കൊണ്ടു വന്നിരുന്നു...


",ഐഷൂ.... കഴിഞ്ഞ ക്ലാസ്സിൽ എടുത്തതെല്ലാം ഇതിലുണ്ട്. എഴുതി എടുത്തോളൂ ട്ടോ.", 


അവൾക്ക് എഴുതുന്നതും വായിക്കുന്നതും ഭയങ്കര ഇഷ്ടമാണ്


അവൾ അപ്പോൾ തന്നെ എഴുത്ത് തുടങ്ങി


സനു അവളുടെ വീട്ടിലേക്ക് പോയി....


അപ്പോഴാണ് ഉമ്മാന്റെ ഫോൺ ബെല്ലടിഞ്ഞത് .


ഉമ്മ ഫോൺ എടുത്തു ഫാളിലി ഉസ്താദ് ആയിരുന്നു.....


ഉസ്താദ് പറയുന്ന കാര്യം കേട്ടതും ഉമ്മ നിലത്ത് തളർന്നിരുന്നു........



*തുടരും........*


 *A short story*

 *മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 9*



 ഉമ്മ ഫോൺ എടുത്തു ഫാളിലി ഉസ്താദ് ആയിരുന്നു...


ഉസ്താദ് പറയുന്ന കാര്യം കേട്ടതും ഉമ്മ നിലത്ത് തളർന്നിരുന്നു.....


ഐഷുവും ഇത്താത്തായും


എന്താ.... എന്താ പറ്റിയത് ഉമ്മാ.....

അവര് രണ്ട് പേരും ഭയത്തോടെ ചോദിച്ചു......


",മക്കളേ...... അവര് പോരുന്ന വഴിക്ക് ചെറിയൊരു ആക്സിഡന്റ്........",


",റിഷു മോൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്...... അവൻ്റെ തല ചെറുതായിട്ട് ഇടിച്ചു...... ഹോസ്പിറ്റൽ പോയി വരാം എന്ന് പറഞ്ഞു......", ഉമ്മ വിഷമത്തോടെ പറഞ്ഞു .


",ഔ..... ഇതിനായിരുന്നോ.....ഞങ്ങൾ ആകെ പേടിച്ചു.....", ഇത്താത്ത പേടിച്ച് കൊണ്ട് പറഞ്ഞു.


",എന്താ......അവനും എനിക്ക് ആങ്ങളയാണ്", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.


അപ്പോ തന്നെ ഉപ്പാന്റെ ഉമ്മയും ഉപ്പയും വന്നു..... അവരൊക്കെ ഐഷുവിൻ്റെ കാര്യം അറിയുന്നത് കൊണ്ട് അത് പോലെ പെരുമാറി.....


",മോളേ..... ഇതൊക്കെ ഉപ്പാന്റെ ഉമ്മയും ഉപ്പയും ആണ് ട്ടോ ", ഉമ്മ പറയുന്നത് കേട്ട് ഐഷു അവരോട് സലാം പറഞ്ഞു


",ഇരിക്കിം ഉമ്മമ്മാ....ഉപ്പപ്പാ....", ഇത്താത്ത അതും പറഞ്ഞ് അവർക്ക് വെള്ളം എടുക്കാൻ പോയി


വെള്ളം കൊണ്ട് വരുമ്പോൾ ഐഷുവും ഉമ്മമ്മയും ഭയങ്കര സംസാരം.


ഉമ്മമ്മാക്ക് ആരെങ്കിലും കിട്ടിയാൽ മതി എല്ലാ കഥയും അവർക്ക് കേൾക്കാം. 


",മെഹറൂ.... എപ്പോഴാ ഉപ്പ എത്തുക", വന്നിട്ട് കണ്ടിട്ട് ഞങ്ങൾക്ക് പോകണം ", അതും പറഞ്ഞ് ഉമ്മമ്മ മെഹറുവിനെ നോക്കി.


",ഉമ്മമ്മാ..... ഒരു മൂന്ന് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരേ......",ഐഷുവാണ് ഇത് ചോദിച്ചത് .


ഉമ്മമ്മ ഇപ്പോ തന്നെ അവളെ കുപ്പിയിൽ ആക്കിയല്ലോ.... അത് പറഞ്ഞ് ഇത്താത്ത ചിരിച്ചു . 


",നീ .... പോടീ..... ഇത് എന്റെ മോളാണ്..... ", എന്ന് പറഞ്ഞ് ഉമ്മമ്മ അവളെ കവിളിൽ ഒന്ന് മുത്തി 


",ആഹാ.... ഇപ്പോ നമ്മൾ പുറത്ത്", എന്നാ ഉമ്മമ്മയും കുട്ടിയും സംസാരിച്ച് ഇരിക്കിം ഞാൻ ഇപ്പോൾ വരാം ", 


അങ്ങനെ അവര് സംസാരിച്ച് ഇരിക്കുമ്പോൾ ബെല്ലടിച്ചു.


ബെല്ലടി കേട്ട് ഐഷു അകത്തേക്ക് പോയി


ഇത്താത്ത വാതിൽ തുറന്നു.....


",ഉപ്പാ.....", ഇത്താത്ത സലാം പറഞ്ഞു കെട്ടിപ്പിടിച്ചു.



",എവിടെ..... എൻ്റെ ഐഷു മോൾ, മോളേ..... ഇങ്ങോട്ട് വന്നേ.... ഉപ്പാന്റെ കുട്ടി ",


ഐഷു ഉമ്മാന്റെ അടുത്തേക്ക് പോയി.


",മോളേ.....നീ എന്താ ഇങ്ങനെ ഓടുന്നത്. ഉപ്പാനോട് പിണങ്ങിയോ ഉപ്പാന്റെ മുത്ത്", 


",അതിന് അവൾക്ക് ആരെയും ഓർമ്മ ഇല്ലല്ലോ......", അറിയാതെ ഉമ്മമ്മാൻ്റെ വായയിൽ നിന്ന് അത് വീണു.


",എന്താ...ഉമ്മാ...നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ല .", ഉപ്പ ഗൗരവത്തോടെ ചോദിച്ചു.


",അത് അളിയാ...... അങ്ങനെ നടന്നത് മുഴുവൻ ഫാളിലി ഉസ്താദ് പറഞ്ഞു.


ഉപ്പ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി വാതിൽ അടച്ചു.


അത് കണ്ട് എല്ലാവർക്കും വളരെ അധികം സങ്കടമായി . 


",ആദ്യമായിട്ടാണ് ഉപ്പ ഇങ്ങനെ വിഷമിക്കുന്നത് കാണുന്നത് ", കാക്കു ആദ്യം തന്നെ ഉപ്പാനോട് പറയാത്തത് കൊണ്ട് ഉപ്പാക്ക് നല്ലോണം ദേഷ്യം വന്നിട്ടുണ്ട്", ഇത്താത്ത വിഷമത്തോടെ പറഞ്ഞു.


",ഞാൻ പറയാതിരുന്നത് അവിടെ നിന്ന് താങ്ങാൻ കഴിയില്ല എന്ന് എനിക്ക് അറിയാം", ഇവിടെ വരുമ്പോൾ അവളെ കാണുമ്പോൾ എങ്കിലും സമാധാനം ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ആണ് ", ഫാളിലി ഉസ്താദ് തലയിൽ കൈ വെച്ച് ഇരുന്നു.


കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ പറഞ്ഞു ",ഞാൻ പോയി വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വരാം",


അതും പറഞ്ഞ് ഉമ്മ പോയി


ഐഷു ഇത്താത്താൻ്റെ കൂടെ നിന്നു.


",ഇതാണല്ലേ...ഉപ്പ എനിക്ക് ഇഷ്ടമായി", ഉപ്പ എന്താ വന്നപ്പോൾ തന്നെ റൂമിലേക്ക് കയറി പോയത്" എന്നെ ഇവിടെ കണ്ടിട്ടിണോ....." ഐഷു വിഷമത്തോടെ ചോദിച്ചു.


",ഏയ് അല്ല മോളേ....ഉപ്പ ഫ്രഷ് ആവാൻ പോയതാണ് ",. 


കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മയും ഉപ്പയും വന്നു . 


ഉപ്പ ഐഷുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു .


അവൾ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടപ്പോൾ എല്ലാവർക്കും സമാധാനമായി.


", എൻ്റെ മോൾക്ക് വേണ്ടി എത്ര കാശ് ചെലവാക്കാനും ഞാൻ തയ്യാറാണ്... നാളെ തന്നെ നമുക്ക് ബാംഗ്ലൂർ ഉള്ള ഹോസ്പിറ്റലിൽ പോകണം", അവിടെ എൻ്റെ ഒരു സുഹൃത്ത് ഉണ്ട്, അവനോട് ഞാൻ ഒന്ന് വിളിച്ച് പറയട്ടെ ", ഉപ്പ അതും പറഞ്ഞ് ഫോൺ എടുത്തു


", അളിയാ..... ഇന്ന് വന്നതല്ലേ.... നാളെ ഒരു ദിവസം റസ്റ്റ് എടുത്തിട്ട് പോരേ...." ഫാളിലി ഉസ്താദ് സംശയത്തോടെ നോക്കി


",എൻ്റെ മോള് എന്നോട് ഇങ്ങനെ അകന്ന് നിൽക്കുന്നത് കാണുമ്പോൾ ഹൃദയം പൊട്ടിപ്പോകുന്നു. വയ്യ ഇനിയും അവളെ ഇങ്ങനെ കാണാൻ അത് കൊണ്ട് നാളെ തന്നെ പോകണം", 

ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ആരും മറുത്തൊന്നും പറഞ്ഞില്ല


മിന്നു മോള് ഉറങ്ങി എണീറ്റ് വന്ന് ഉപ്പാന്റെ മടിയിൽ കയറി ഇരുന്നു.


",ഉപ്പച്ചീ.... നിക്ക് എന്താ കൊടുന്നത് ",  


",ൻ്റെ മോൾക്ക് കുറേ സാധനങ്ങൾ ഉണ്ട്", ഉപ്പച്ചീ...കാക്കൂക്ക് കൊടുക്കണ്ട ട്ടോ", 


അവള് ചൂണ്ട് കൂർപ്പിച്ച് പറഞ്ഞു.


", അതെന്താ.... ഞങ്ങൾക്കും വേണം", അതും പറഞ്ഞ് മോനുവും മെഹ്ഫുവും തല്ല് കൂടി


",എല്ലാവർക്കും ഉണ്ട് തല്ല് കൂടണ്ട", 


",മോനെ റിഷൂ..... നിനക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ.....", ഉമ്മ അത് ചോദിച്ചപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി


",ഏയ് ഇല്ല ഉമ്മാ.... അത് തല ചെറുതായിട്ട് ഇടിച്ചു, വേറെ കുഴപ്പം ഒന്നും ഇല്ല" 


",എന്നാ ഇനി ഫുഡ് കഴിക്കാം ", 


അങ്ങനെ ഫുഡ് കഴിക്കാൻ വേണ്ടി അവരൊക്കെ ഇരുന്നു..... ഉപ്പാന്റെ അടുത്ത് ഇരിക്കാൻ മൂന്നെണ്ണം തല്ല് കൂടുന്നുണ്ട്.


അവസാനം മോനു അടുക്കളയിലേക്ക് തെറ്റി പോയി

 

",ഞാൻ ൻ്റെ ഇത്താത്താൻ്റെ കൂടെ ഇരുന്നോളാം ", അതും പറഞ്ഞ് മോനു ഐഷുവിനെയും വലിച്ച് പോയി.


അതൊക്കെ കണ്ട് എല്ലാവരും ചിരിച്ചു.


ഐഷുവും മോനുവും ഇത്താത്തയും ഉമ്മയും അടുക്കളയിൽ നിന്ന് ഫുഡ് കഴിച്ചു.


ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ ഐഷു റൂമിലേക്ക് പോകാൻ നിന്നപ്പോൾ ഉപ്പ എല്ലാവരോടും പെട്ടി പൊളിക്കാൻ വരാൻ പറഞ്ഞു.



അങ്ങനെ പെട്ടി പൊട്ടിക്കാൻ തുടങ്ങി. ഐഷു വാതിലിന്റെ മറവിൽ നിന്നു നോക്കി.


",മോളേ.... ഇങ്ങോട്ട് വന്ന് ഇരിക്ക്", ഉമ്മമ്മ അവരെ അടുത്തേക്ക് വിളിച്ചു.


അവള് ഉമ്മമ്മാൻ്റെ അടുത്ത് പോയി തല താഴ്ത്തി ഇരുന്നു.


അവള് എന്തോ ആലോചിച്ച് ഇരുന്നപ്പോൾ ഉപ്പ 

",മോളേ.... ഇത് മോൾക്ക് വേണ്ടി ഉപ്പ വാങ്ങിയതാണ് ", 


അതും പറഞ്ഞ് അവൾക്ക് ഒരു പർദ്ദയും നിഖാബും കൊടുത്തു അത് പോലെ ഗോൾഡൻ റിങ്ങ് കൊടുത്തപ്പോൾ അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു.


അവളുടെ കണ്ണുകൾ വിടർന്നു.....അവൾ ഏറെ ആഗ്രഹിച്ചതായിരുന്നു....


അങ്ങനെ എല്ലാവർക്കും വേണ്ടതെല്ലാം കൊടുത്ത് 

മിഠായി എല്ലാവർക്കും കൊടുത്തു.....


മിന്നുവിന് കുറച്ചു കളിക്കോപ്പുകളും കിച്ചൺ സെറ്റും കൊടുന്നിരുന്നു. അവള് അപ്പോ തന്നെ അത് കൊണ്ട് കളി തുടങ്ങി.


മോനുവിനും മെഹ്ഫുവിനും സ്മാർട്ട് വാച്ചും തൊപ്പിയും പന്തും ഉണ്ട്.


അത് പോലെ ഇത്താത്താക്ക് വെള്ളിമോതിരം അളിയന് സ്മാർട്ട് വാച്ചും അത്തറും .


ഫാളിലി ഉസ്താദിന് ജുബ്ബയും തുണിയും


റിഷാദ് ഉസ്താദിന് വാച്ചും ആണ് കൊടുന്നത്...


ഉപ്പപ്പാക്ക് കള്ളിത്തുണിയും തസ്ബീഹ് മാലയും ഉമ്മമ്മാക്ക് മാക്സിയും തസ്ബീഹ് മാലയും ആണ്......


ഉമ്മാക്ക് പർദ്ദയും നിഖാബും ഒരു ഫോണും ആയിരുന്നു കൊടുന്നത്......


മോനു അത് കണ്ടപ്പോൾ

", ഉമ്മാക്ക് രണ്ട് ഫോണോ.....എന്നാൽ പഴയ ഫോണ് എനിക്ക്", 

", അല്ല എനിക്ക് ", മെഹ്ഫുവും പറഞ്ഞു.


അങ്ങനെ അവര് രണ്ട് പേരും തല്ല് കൂടി.


", രണ്ടാൾക്കും വേണ്ട നിങ്ങൾക്ക് ഫോണ് എടുക്കാൻ ഉള്ള പ്രായം ആയിട്ടില്ല", 

ഇത് ഐഷു മോൾക്ക് ആണ് ", ഉപ്പ ഐഷുവിൻ്റെ നേർക്ക് ഫോൺ നീട്ടി


",എനിക്ക് ഇപ്പോൾ ഫോണിന്റെ ആവശ്യം ഇല്ല ഉപ്പാ....അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .


",എന്നാ ഉമ്മ തന്നെ എടുത്തോട്ടെ.", ഇടക്ക് നിങ്ങളും എടുത്തോളൂട്ടോ...


മോനൂനോടും മഹഫുവിനോടും പറഞ്ഞു. 


അങ്ങനെ ഫാളിലി ഉസ്താദും റിഷാദ് ഉസ്താദും പോയി.


ഉമ്മമ്മാനെയും ഉപ്പപ്പാനെയും അവിടെ നിർത്തി.


അങ്ങനെ എല്ലാവരും കിടക്കാൻ പോയി.


ഉപ്പാന്റെ അടുത്ത് കിടക്കാൻ വേണ്ടി തല്ല് കൂടി.


അങ്ങനെ ഉപ്പ എല്ലാവരുടെയും നടുവിൽ കിടന്നു.


ഐഷു ബാൽക്കണിയിൽ പോയി റിങ്ങ് നോക്കി കിടന്നു.....


കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് ഉറക്കം വന്നു അവൾ പോയി കിടന്നു........


അങ്ങനെ രാവിലെ ഇത്താത്ത വന്ന് വിളിച്ചപ്പോൾ ആണ് അറിയുന്നത്......


എന്താ ഐഷു എന്തെങ്കിലും ക്ഷീണം ഉണ്ടോ.......


അപ്പോഴാണ് അവൾ സമയം നോക്കിയത് .... സമയം ആറ് മണിയൊക്കെ കഴിഞ്ഞിരുന്നു....


",അല്ലോഹ് സമയം കുറേ വൈകി അല്ലേ...... എൻ്റെ നിസ്കാരം......",

അതും പറഞ്ഞ് അവൾ ഓടി പോയി വുളൂഅ് എടുത്ത് നിസ്കാരം കഴിഞ്ഞ് താഴേക്ക് പോയി.....


",എന്ത് പറ്റി മോളേ.... എന്തെങ്കിലും ക്ഷീണം ഉണ്ടോ....",

ഉമ്മ തലയിൽ കൈ വെച്ച് ചോദിച്ചു


",ഏയ് ഇല്ല ഉമ്മാ.... ഇപ്പോ കുറച്ച് ദിവസം ആയിട്ട് കിടക്കുമ്പോൾ തന്നെ ഉറങ്ങുന്നുണ്ട്" അത് പോലെ എണീക്കാൻ വൈകുന്നുമുണ്ട് എന്താണെന്ന് അറിയില്ല ", 


",അത് സാരമില്ല ", മോള് ഈ ചായ കുടിക്ക് ",

അത് പറഞ്ഞ് ഉമ്മ ചായ കൊടുത്തു.


",മെഹ്ഫൂ....ഈ ചായ ഉപ്പാക്ക് കൊടുക്ക് ", ഉമ്മ ചായ ഇത്താത്താക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു.


",ഉമ്മാ..... ഞാൻ കൊടുക്കാം", അത് പ്പോ ആരാ എന്ന് നോക്കുമ്പോൾ ഐഷു ആണ്.


ഐഷു അങ്ങനെ പറയുന്നത് കേട്ടപ്പോൾ എല്ലാവർക്കും വല്ലാത്തൊരു സന്തോഷം.


", ആ എന്നാ മോള് പോയി കൊടുക്ക്", 

ഉമ്മ ചായ ഐഷുവിൻ്റെ കയ്യിൽ കൊടുത്തു.


അവൾ ചായ കൊണ്ട് ഉമ്മറപ്പടിയിൽ ഇരുന്ന് പത്രം വായിക്കുന്ന ഉപ്പാന്റെ അടുത്തേക്ക് പോയി.


,",ഉപ്പാ....ഇതാ ചായ ", ഉപ്പാക്ക് അത്ഭുതം ആയി


",ആ ഇതാരാ... ഐഷു മോളോ.... മോള് ചായ കുടിച്ചോ.....ഉപ്പ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .


",ആ ഉപ്പ ഞാൻ ചായ കുടിച്ചു", അവളുപ്പാന്റെ അടുത്തിരുന്നു 


അവളോട് ഓരോ വിശേഷം ചോദിക്കുന്ന തിരക്കിലായിരുന്നു ഉപ്പ 


അത് കണ്ടു കൊണ്ട് വന്ന ഉമ്മയും ഇത്താത്തയും അത്ഭുതപ്പെട്ടു.....



പെട്ടെന്ന് ഉപ്പാന്റെ ഫോണിലേക്ക് ഒരു കോൾ വന്നു ....


അത് ബാംഗ്ലൂരിൽ ഉള്ള ഡോക്ടർ ആയിരുന്നു......


മോളെ ഇന്ന് നമുക്കൊന്ന് പുറത്തു പോയാലോ......


ഐഷു ഉപ്പാന്റെ മുഖത്തേക്ക് നോക്കി......



*തുടരും.......*


 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


✍️ Thoyyibarasheed



*Part 10*



"മോളേ ഇന്ന് നമുക്ക് ഒന്ന് പുറത്ത് പോയാലോ......"



ഐഷു ഉപ്പാന്റെ മുഖത്തേക്ക് നോക്കി.....


",എവിടേക്കാ ഉപ്പാ പോകുന്നത് ..... എല്ലാവരും ഇല്ലേ..... ",ഐഷു ഇങ്ങനെ ചോദിച്ചപ്പോൾ എല്ലാവർക്കും വളരെ അധികം സന്തോഷമായി.


",മോളേ.....", എല്ലാവരും ഉണ്ട്, എൻ്റെ ഒരു സുഹൃത്ത് ഉണ്ട് ബാംഗ്ലൂരിൽ, അവൻ കുറേ ആയി വരാൻ പറയുന്നു, നമുക്ക് വേണ്ടി ഒരു വീട് റെഡിയാക്കിയിട്ടുണ്ട്. ", മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ", ഉപ്പ അങ്ങനെ ചോദിച്ച് കൊണ്ട് ഐഷുവിൻ്റെ തോളിൽ കൈ ഇട്ടു, 


അവൾ കുറച്ചു നേരം ഉപ്പാന്റെ അടുത്ത് നിന്നു.


അവളുടെ ആ നിർത്തം കണ്ട് കൊണ്ടാണ് മോനു വന്നത്.


",ഉപ്പാക്ക് ഇപ്പോ ഞമ്മളെ ഒന്നും പറ്റൂല്ല", ഇത്താത്താനെ മാത്രം പറ്റൊള്ളൂ....", അവൻ അതും പറഞ്ഞ് ഇല്ലാത്ത സങ്കടം അവൻ്റെ മുഖത്ത് വരുത്തി,


",നീ പോടാ..... ഇതെന്റെ മോളാണ്", ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു.


അത് പോരേ അവൻക്ക് ദേഷ്യം വരാൻ അവൻ അവിടെ നിന്നും കൊഞ്ഞനം കുത്തി പോയി.


അത് കണ്ട് എല്ലാവരും ചിരിച്ചു.


",ഐഷൂ...... അപ്പോ നമ്മൾ പോകുമ്പോൾ വീട് നോക്കാൻ ഒരാള് ആയി ലെ", അവിടെ മറഞ്ഞ് നിൽക്കുന്ന മോനുവിനെ നോക്കി ഉപ്പ പറഞ്ഞു.


",ഓ ....പിന്നെ എനിക്കൊന്നും വയ്യ ഇവിടെ നിൽക്കാൻ ഞാനും പോരും ഹ്മ് ", മോനു അതും പറഞ്ഞ് പുച്ഛിച്ചു.


",അപ്പോ നമുക്ക് പെട്ടെന്ന് പോകാം.

എല്ലാവരും പോയി മാറ്റി വരിം ", ഉപ്പ അതും പറഞ്ഞ് പോയി.


ഐഷു റൂമിലേക്ക് പോയി, അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം.


അവൾ പെട്ടെന്ന് ഫ്രഷ് ആയി ഉപ്പ കൊടുന്ന പർദ്ദയും നിഖാബും ഇട്ട് താഴേക്ക് പോയി.


എല്ലാവരും റെഡി ആകുന്നൊള്ളൂ.....


അവൾ റൂമിലേക്ക് തന്നെ പോയി ബാൽക്കണിയിൽ പോയി ഇരുന്നു......


അവൾക്ക് വല്ലാത്തൊരു സന്തോഷം.


അവൾ അവിടെ ഇരിക്കുമ്പോൾ മോനു വന്ന് വിളിച്ചു.


",ഇത്താത്താ....വരിം എല്ലാവരും മാറ്റി", മോനു അതും പറഞ്ഞ് ഐഷുവിൻ്റെ കൈ പിടിച്ച് താഴേക്ക് പോയി.


അവൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ എല്ലാവരും ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് പോയി.


ഉപ്പ ഉമ്മാന്റെ അടുത്തേക്ക് പോയി മെല്ലെ പറഞ്ഞു. 


ماشاء الله

",നമ്മളെ മോളെ ഇങ്ങനെ കാണാൻ എന്തൊരു മൊഞ്ചാണ് ലെ ", 



",നിങ്ങളെ മോൾ അല്ലേ",

 അതും പറഞ്ഞ് ഉമ്മ ഉപ്പാനെ നോക്കി ചിരിച്ചു, ",


ഉപ്പ ഒന്ന് ചിരിച്ചു.


",എന്താ ," ഭാര്യയും ഭർത്താവും തമ്മിൽ ഒരു സ്വകാര്യം", മോനു വന്ന് ചോദിച്ചു.


",ഞങ്ങൾ തമ്മിൽ , എന്തൊക്കെ പറയും, അതൊക്കെ നിന്നോട് പറയാൻ പറ്റോ", ഉപ്പ ഉമ്മാന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു.


",നിങ്ങൾക്ക് അവനെ എപ്പോഴും ദേഷ്യം പിടിപ്പിക്കുന്ന പണി ആണ് ", എന്ന് പറഞ്ഞ് ഉമ്മ മോനൂൻ്റെ അടുത്തേക്ക് പോയി.


",ആ എല്ലാവരും മാറ്റിയല്ലോ..." ഇനി നമുക്ക് പോകാം ", ഉപ്പ അതും പറഞ്ഞ് മിന്നുവിനെ എടുത്ത് വണ്ടിയിൽ കയറി.


ഫാളിലി ഉസ്താദ് ആണ് ഡ്രൈവ് ചെയ്യുന്നത്.


ഉപ്പയും മിന്നുവും മുൻപിൽ കയറി, ബാക്കി ഉള്ളവരൊക്കെ ബാക്കിലും .


ഐഷു വിൻഡോ സീറ്റിൽ ഇരുന്നു.


അങ്ങനെ ബാഗ് ഒക്കെ എടുത്ത് വണ്ടിയിൽ വെച്ച് അവർ പോയി.



എല്ലാവരും ഓരോന്ന് സംസാരിച്ച് ഇരുന്നു.ഐഷു കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നു...


പ്രകൃതി ഭംഗി ആസ്വദിച്ച് ഇരിക്കുന്ന ഇടയിൽ അവളൊരു കാഴ്ച കണ്ടു.....


അവൾക്ക് അത് വല്ലാത്തൊരു അത്ഭുതം ആയി.


കുറേ....ചെറു കുടിലുകൾ കുടിലിന്റെ പുറത്ത് കുതിരകൾ..... കുറേ കുട്ടികൾ അവിടെ ഇരുന്ന് കളിക്കുന്നു.അവള് കുറേ നേരം അവരെ നോക്കി നിന്നു.....

കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ഉറക്കം വന്നു ....അവൾ ഉമ്മാന്റെ തോളിൽ തല വെച്ച് കിടന്നു...... പെട്ടെന്ന് തന്നെ ഉറങ്ങി.....



അവൾ ഉറങ്ങി എന്നറിഞ്ഞപ്പോൾ ഉമ്മ ഉപ്പാനോട് ...


",പിന്നെ ഐഷു മോള് അറിഞ്ഞിട്ടില്ലല്ലോ", ഹോസ്പിറ്റലിലേക്ക് ആണ് പോകുന്നതെന്ന് ", അവൾ സമ്മതിക്കോ....", 


",അതൊക്കെ അവള് സമ്മതിക്കും ഞാൻ പറഞ്ഞാൽ അവള് സമ്മതിക്കും ", അതും പറഞ്ഞ് ഉപ്പ ചിരിച്ചു.


",എന്നാലും നിങ്ങളോട് ഒക്കെ നല്ലോണം സംസാരിക്കുന്നുണ്ടല്ലോ..... അതെന്താ അളിയാ....", ഫാളിലി ഉസ്താദ് സംശയത്തോടെ ചോദിച്ചു.


", അത് ഉപ്പയും ഐഷുവും ഒരേ പോലെ ആയത് കൊണ്ടായിരിക്കും ", ഇത്താത്ത അതും പറഞ്ഞ് ചിരിച്ചു.


ഐഷുവും ഉപ്പയും ഒരേ മുഖച്ഛായ ആണ് ട്ടോ.......ഐഷുവിന് താടിയും മീശയും വന്നാൽ അവള് ഉപ്പ ആയി. അത്രക്കും ഒരേ പോലെ ആയിരുന്നു.


അങ്ങനെ ഫുഡ് കഴിക്കാൻ ഒരു റെസ്റ്റോറന്റിൽ നിർത്തി.


ഉപ്പ ഐഷുവിനെ വിളിച്ചു.


അവൾ നിഖാബ് ഒക്കെ റെഡിയാക്കി വണ്ടിയിൽ നിന്ന് ഇറങ്ങി.


അങ്ങനെ അവര് റെസ്റ്റോറന്റിൽ കയറി ഫാമിലി റൂമിൽ ഇരുന്നു...


",സാർ..... പ്ലീസ് ഓർഡർ......", അതും പറഞ്ഞ്

ഒരു ചെറുപ്പക്കാരൻ വന്നു.


കണ്ടിട്ട് മൊതലാളി ആണെന്ന് തോന്നുന്നു.


എല്ലാവർക്കും വേണ്ടതെല്ലാം പറഞ്ഞു.


വെയിറ്റർ അതും കൊണ്ട് വന്നു.


അങ്ങനെ അവരെല്ലാം കഴിച്ച് ഇറങ്ങി.

ഐഷു വാഷ് റൂമിൽ പോയി കൈ കഴുകി.


കൂടെ എല്ലാവരും കഴുകി വന്നു......



അങ്ങനെ അവര് വണ്ടിയിൽ കയറാൻ നിൽക്കുമ്പോൾ വണ്ടിയിൽ ഒരു എഴുത്ത് കണ്ടു......




",ഡിയർ ഐഷൂ....... നിന്നെ കണ്ട അന്ന് മുതൽ നിന്നെ അന്വേഷിച്ച് നടക്കായിരുന്നു.... എന്തായാലും ഇപ്പോൾ കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷമായി..... എന്നെ നീ കണ്ടിട്ടുണ്ടാവില്ല.... കണ്ടാൽ നീ ഞെട്ടും..... എന്നാ ഇനിയും നമുക്ക് കാണാം........സീ ...യു ലവ് യൂ.... ഐഷൂ.....",


ഇത് വായിച്ച ഉപ്പാന്റെ കൈ തരിച്ചു വന്നു.....



",അവൻ ആരാണെങ്കിലും എൻ്റെ മോളെ അവൻ തൊടില്ല ", അവൻ ഈ അസീസിന്റെ മോളെ തൊട്ടാൽ പിന്നെ അവൻ്റെ അവസാനമായിരിക്കും ," ഇതും പറഞ്ഞ് കൊണ്ട് ഐഷുവിനെ ചേർത്ത് പിടിച്ചു......



ഐഷു ആലോചിച്ചു....

ആരായിരിക്കും അവൻ......




*തുടരും.......*


*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 11*



ഐഷു ആലോചിച്ചു ആരായിരിക്കും അവൻ......



അങ്ങനെ എല്ലാവരും വണ്ടിയിൽ കയറി അവര് അവിടെ നിന്ന് പോയി......


അവിടെ കാറിൽ ഇരുന്ന് ഇതെല്ലാം ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവൻ്റെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു ......



അങ്ങനെ ഒരു രണ്ട് കിലോമീറ്റർ കൂടി പോയി അവിടെ എത്തി....


ഒരു വലിയ വീടിന് മുന്നിൽ കാറ് നിർത്തി....


എല്ലാവരും ഇറങ്ങി വീടിന്റെ സിറ്റൗട്ടിലേക്ക് കയറി......


ഉപ്പ ഡോക്ടർക്ക് വിളിച്ചു....


കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്ന് ഉപ്പാനെ കെട്ടിപ്പിടിച്ചു ചോദിച്ചു.


",എന്തൊക്കെ അസീ...... നിന്റെ വിശേഷം", ഒരുപാട് നാളായില്ലേ.... നമ്മൾ കണ്ടിട്ട് ", ജോലിയിൽ ഒക്കെ റാഹത്തല്ലേ...", 



الحمد لله 

",റാഹത്താണ് ടാ.... നിനക്ക് ഇടക്കൊക്കെ ഒന്ന് വിളിച്ചൂടാ.... ജോലിയിൽ ഒക്കെ റാഹത്താണ് ടാ....", 


",എന്നാ ഇതാ വാതിലിന്റെ കീ..."

അതും പറഞ്ഞ് ഡോക്ടർ ഉപ്പാക്ക് കീ കൊടുത്തു.


അങ്ങനെ അവര് വാതിൽ തുറന്ന് അകത്തേക്ക് കയറി.



അവരെല്ലാവരും വീട് മൊത്തം പോയി കണ്ടു.


ഉപ്പയും ഡോക്ടറും സംസാരിച്ച് ഇരുന്നു.


",എടാ... അനു എൻ്റെ മോളുടെ അസുഖം റെഡിയാകോ.....", ഉപ്പ സങ്കടത്തോടെ ചോദിച്ചു.


", എന്താ ...അസീ.... ഇത് നീ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കല്ലേ..... നമ്മുടെ ഐഷുവിൻ്റെ ഒക്കെ റെഡിയാകും ", 


",നീ നാളെ ഐഷുവിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വാ.....", 


",എടാ.....നീ പോവല്ലേ.... കുറച്ചു വെള്ളം കുടിച്ചിട്ട് പോകാം ", ഉപ്പ അതും പറഞ്ഞ് ഉമ്മാന്റെ അടുത്തേക്ക് പോയി വെള്ളം കൊണ്ട് വന്നു.


വെള്ളം കുടി കഴിഞ്ഞ്

", എന്നാ പിന്നെ ഞാൻ ഇറങ്ങുവാ", നാളെ വിളിക്കുമ്പോൾ വാ.. ട്ടോ....",. ഡോക്ടർ അതും പറഞ്ഞ് ഉപ്പാനെ കെട്ടിപ്പിടിച്ചു ഇറങ്ങി.


ഫുഡ് ഒക്കെ ഡോക്ടർ കൊണ്ടു വന്നിരുന്നു. 


എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് യാത്രാ ക്ഷീണം കാരണം ഉറങ്ങാൻ പോയി.


ഐഷുവും ഇത്താത്തായും മുകളിലുള്ള റൂമിലും ബാക്കി ഉള്ളവരൊക്കെ താഴെ റൂമിലും കിടന്നു.


ഐഷു റൂമിലേക്ക് പോയി. ഒരു വിശാലമായ റൂം, അവിടെ ഒരു ഗ്ലാസ് ഡോർ, അത് തുറന്നപ്പോൾ നേരെ ബാൽക്കണി, അവൾ അവിടെ പോയി ഇരുന്നു, അവിടെ നിന്ന് നോക്കിയാൽ നേരെ കാണുന്നത് ഹോസ്പിറ്റൽ ആണ്, 


ഡോക്ടർ പറഞ്ഞിരുന്നു ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയാണ് വീട് എടുത്തിട്ടുള്ളതെന്ന്,

 ഐഷു നന്നായി ചിത്രം വരയ്ക്കും,


അവൾ അവിടെ ഇരുന്ന് ബുക്ക് എടുത്ത് അവിടെ കാണുന്ന ഹോസ്പിറ്റലും റോഡിലൂടെ പോകുന്ന വണ്ടികളും എല്ലാം ഉൾക്കൊള്ളിച്ച് ഒരു ചിത്രം വരച്ചു, 



അവൾ ചിത്രം ടേബിളിൽ വെച്ച് ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി, 


അവൾ ഇറങ്ങി വന്നപ്പോൾ റൂമിൽ ഇരുന്ന് ചിത്രം നോക്കുന്ന ഇത്താത്താനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,


",ഐഷൂ... ഉഷാറായിട്ടുണ്ട് ", ماشاء الله", 


 ",അത് ഞാൻ ചുമ്മാ ഇരുന്നപ്പോൾ വരച്ചതാ...", ഐഷു ഒന്ന് ചിരിച്ചു,


",ഐഷൂ....എന്നാ നീ കിടന്നോ....", അതും പറഞ്ഞ് ഇത്താത്ത പോയി.


ഐഷു കിടന്നിട്ട് ഉറക്കം വന്നില്ല,


ആരായിരിക്കും ആ കത്തിന്റെ ഉടമ, എന്തായാലും അവൻ്റെ ദൈര്യം സമ്മതിക്കണം, എല്ലാവരും കാണും എന്ന ഒരു പേടി അവൻ ഇല്ലല്ലോ, അവൻ എൻ്റെ മുന്നിലേക്ക് വരട്ടെ, ഈ ആയിഷ മെഹറിൻ ആരാണെന്ന് അവൻക്ക് കാണിച്ചു കൊടുക്കാം ", സമയമാകുമ്പോൾ ഉപ്പയും ഉമ്മയും കണ്ടെത്തി തരുന്ന ആളെ അല്ലാതെ ഞാൻ സ്നേഹിക്കുകയില്ല , അതും പറഞ്ഞ് അവൾ ഒരു ചിരി ചിരിച്ചു.


അങ്ങനെ ഓരോന്ന് ആലോചിച്ചു അവൾ ഉറങ്ങി നാളെ നടക്കാനിരിക്കുന്നതൊന്നും അറിയാതെ......



അങ്ങനെ രാവിലെ എഴുന്നേറ്റ് ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കരിച്ചു, 


അവൾ ബാൽക്കണി ഡോറ് തുറന്ന് ബാൽക്കണിയിൽ പോയി നിന്നു.....


എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് വൈബ് ആണ് ഇവിടെ നിൽക്കുമ്പോൾ......


നേരം പുലരുന്നേ ഉള്ളൂ..... ഭയങ്കര തണുപ്പ് അവളങ്ങനെ കുറച്ചു നേരം അവിടെത്തെ കാറ്റ് കൊണ്ട് അങ്ങനെ നിന്നു.


കുറച്ചു കഴിഞ്ഞപ്പോൾ താഴേക്ക് പോയി.


ഉമ്മ ചായ കൊടുത്തു, ഉമ്മ ഉപ്പാക്കുള്ള ചായ എടുത്ത് സിറ്റൗട്ടിലേക്ക് നടന്നു . ഞാനും ഇത്താത്തയും ഉമ്മാന്റെ കൂടെ പോയി, 


",മോളേ... ഐഷൂ.... ഇന്ന് നമുക്ക് നിന്റെ തലയിലെ പ്ലാസ്റ്റർ അഴിക്കാൻ പോകണം", ആ കാണുന്ന ഹോസ്പിറ്റലിലേക്ക് ആണ് ", ഉപ്പ ഐഷുവിനെ നോക്കി പറഞ്ഞു.


അവൾ തലയാട്ടി


അങ്ങനെ എല്ലാവരും എഴുന്നേറ്റു ചായ കുടി ഒക്കെ കഴിഞ്ഞ് ഉപ്പയും ഫാളിലി ഉസ്താദും ഐഷുവും കൂടി ഹോസ്പിറ്റലിലേക്ക് പോയി, 


ഹോസ്പിറ്റൽ എത്തി ഡോക്ടറെ കണ്ട് ഡോക്ടർ ഒരു റൂം കാണിച്ചു കൊടുത്തു, അങ്ങനെ അവളെ അങ്ങോട്ട് കൊണ്ട് പോയി.


ഐഷു ഉപ്പാന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി, ഉപ്പ ആംഗ്യം കാണിച്ച് കിടക്കാൻ പറഞ്ഞു.


അവൾ കിടന്നു, 


ഡോക്ടർ വന്ന് ഉപ്പാനോട് ഒരു പേപ്പറിൽ ഒപ്പ് ഇടാൻ പറഞ്ഞു.


",ഡോക്ടർ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ.....", ഉപ്പ സങ്കടത്തോടെ ചോദിച്ചു.


",ഇല്ലടാ..... ഞാൻ ആണ് ചെയ്യുന്നത് ഐഷു എൻ്റേം കൂടി മോൾ അല്ലേ.....", ഡോക്ടർ അതും പറഞ്ഞ് രണ്ട് നേഴ്സിനെ വിളിച്ച് ഓപ്പറേഷൻ തീയറ്ററിൽ കയറി പോയി, 


നേഴ്സ് വന്ന് ഐഷുവിനെ തിയേറ്ററിലേക്ക് കൊണ്ട് പോയി,


ഉപ്പ തിയേറ്ററിൻ്റെ മുന്നിൽ ഇരുന്ന് മനമുരുകി പ്രാർത്ഥിക്കുന്നുണ്ട്, 


ഫാളിലി ഉസ്താദ് ഏതൊക്കെ വലിയ ഉസ്താദുമാർക്ക് വിളിച്ച് കാര്യം പറഞ്ഞ് ദുആ ചെയ്യാൻ പറയുന്നുണ്ട്......


വീട്ടിൽ ഉള്ളവർക്ക് സമാധാനം ഇല്ലാഞ്ഞിട്ട് ഉപ്പാന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്, 


",ഇപ്പോ തിയേറ്ററിൽ കയറ്റിയിട്ടുണ്ട്.... വിവരങ്ങൾ ഞാൻ വിളിച്ച് പറയാം", അതും പറഞ്ഞ് ഉപ്പ ഫോൺ കട്ട് ചെയ്തു.


ഉപ്പ അവിടെ ഇരുന്ന് ത്വിബ്ബു സ്വലാത്തും ,നാരിയത്ത് സ്വലാത്തും എല്ലാം ചൊല്ലുന്നുണ്ട് , 


അങ്ങനെ തിയേറ്ററിൻ്റെ ഡോറ് തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു..,.....



*തുടരും.......*



 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 12*



അങ്ങനെ തിയേറ്ററിൻ്റെ ഡോറ് തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.....


",അനു എന്തായി ടാ.....ഉപ്പ വേവലാതിയോടെ ചോദിച്ചു.


",ബോധം വരാതെ ഒന്നും പറയാനാകില്ല", മയക്ക് സൂചി വെച്ചിട്ടുണ്ടായിരുന്നു, ഇനി ബോധം വരട്ടെ.....", പേടിക്കാൻ ഒന്നും ഇല്ല ട്ടോ", ഡോക്ടർ ഉപ്പാന്റെ പുറത്ത് തട്ടി പോയി.


",അല്ലാഹ് എൻ്റെ മോളെ നീ രക്ഷിക്കണേ.... ", ഉപ്പ വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.


പെട്ടെന്ന് ഡോക്ടർ തിയേറ്ററിലേക്ക് ഓടി പോയി.


അത് കണ്ട് ഉപ്പയും ഫാളിലി ഉസ്താദും തരിച്ചിരുന്നു.


കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്ന് പറഞ്ഞു.


",ഐഷു ഇപ്പോ ഓക്കെയാണ്", ബോധം വന്നിട്ടുണ്ട്, അവൾക്ക് എന്നെ മനസ്സിലായി ട്ടോ, അനു കാക്കു ഇവിടെ ആണോ വർക്ക് ചെയ്യുന്നതെന്ന് ചോദിച്ചു, 


ഡോക്ടർ അതും പറഞ്ഞ് പുഞ്ചിരിച്ചു .


ഉപ്പയും ഫാളിലി ഉസ്താദും

الحمد لله الحمد لله ثم الحمد لله


അവർ മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.


അങ്ങനെ ഐഷുവിനെ റൂമിലേക്ക് മാറ്റി.


ഉപ്പയും ഫാളിലി ഉസ്താദും റൂമിലേക്ക് പോയി.


",ഉപ്പചീ....... നിങ്ങൾ എപ്പോഴാ വന്നത്, അതും പറഞ്ഞ് ഐഷു ഉപ്പാനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.


ഐഷു ഉപ്പാന്റെ നെഞ്ചിൽ മുഖം അമർത്തി.


അവളെ അകറ്റി നിർത്തിയപ്പോൾ അവളെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.


",എന്തിനാ ൻ്റെ മോൾ കരയുന്ന് ", ഉപ്പ അവളെ കണ്ണൊക്കെ തുടച്ച് കൊടുത്തു.


",ഉപ്പച്ചി എന്നോട് പറയാതെ വന്നില്ലേ", ഞാൻ മിണ്ടൂല ," അവൾ കൊച്ച് കുട്ടികളെ പോലെ പറഞ്ഞു.


",ഉപ്പച്ചിൻ്റെ കുട്ടിനെ കാണാൻ പൂതി ആയപ്പോൾ പറയാതെ വന്നതാ", ഉപ്പ ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു.


",ഔ..... ചെലോർക്ക് ഉപ്പാനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും പറ്റൂല്ല", ഫാളിലി ഉസ്താദ് മുഖത്ത് സങ്കടം വരുത്തി പറഞ്ഞു .


",കാക്കൂ.....", ഐഷു ഫാളിലി ഉസ്താദിനെ കെട്ടിപ്പിടിച്ചു.


ഫാളിലി ഉസ്താദിന് കണ്ണിൽ നിന്നും കണ്ണ് നീർ നിൽക്കാതെ വന്ന് കൊണ്ടിരുന്നു.ഇത്രേം ദിവസം അവൾ അകന്ന് നിന്നതൊക്കെ ആ കണ്ണീരിലൂടെ പോയി.


",അനൂ... ഇന്ന് വീട്ടിലേക്ക് പോകാൻ പറ്റില്ലേ.....", ഉപ്പ അനസ് ഡോക്ടറോട് ചോദിച്ചു.



",ആ ഇന്ന് പോകാം", പോകുന്നതിനു മുമ്പ് ഐഷുവിൻ്റെ മരുന്ന് ഒക്കെ വാങ്ങണേ....", ഞാൻ രാത്രി വീട്ടിലേക്ക് വരാം", 


അങ്ങനെ അവർ മരുന്ന് ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി.


വീടിന്റെ ഉമ്മറത്ത് തന്നെ എല്ലാവരും ഇരിക്കുന്നുണ്ട് . ഐഷുവിന്റെ ഉമ്മ അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.


മോനുവിന് അറിയില്ലായിരുന്നു ഐഷുവിൻ്റെ ഓർമ്മ റെഡി ആയത്.

അവൻ,

", ഇത്താത്താ....വാ വെള്ളം കുടിക്കാൻ", ഐഷു അവനെ കണ്ണുരുട്ടി നോക്കി.


എന്താ നീ..... വിളിച്ചത്, ഇത്താത്ത എന്നോ..... അപ്പോ നിനക്ക് അത് വിളിക്കാൻ ഒക്കെ അറിയാം അല്ലേ ", 


ഐഷു അവനെ കെട്ടിപ്പിടിച്ചു, മെഹ്ഫുവിനേയും മിന്നുവിനെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.


ഇത്താത്താനെയും കെട്ടിപ്പിടിച്ചു, 


*അങ്ങനെ നമ്മുടെ ഐഷു പഴയ ഐഷുവായി*



അങ്ങനെ അവരൊക്കെ ഫുഡ് കഴിക്കാൻ ഇരുന്നു.


ഐഷു ഉപ്പാന്റെ അടുത്ത് ഇരുന്നു.


എല്ലാവരും കഴിക്കുമ്പോൾ ഐഷു മാത്രം കഴിക്കാതെ ഇരിക്കുന്നുണ്ട്.


"എന്താ ഐഷു നീ കഴിക്കാത്തത് ", ഉമ്മ ചോദിച്ചു.


അത് എനിക്ക് കൈ വേദനിക്കുന്നു, അവൾ ഇല്ലാത്ത സങ്കടം മുഖത്ത് വരുത്തി.


ഉപ്പാക്ക് കാര്യം മനസ്സിലായി.


ഉപ്പ അവൾക്ക് വാരി കൊടുത്തു, 


ഇത് കണ്ട് ഉമ്മ,

",ആഹാ ... ഇതാണ് ലെ കൈ വേദനക്കുള്ള കാരണം", 


എല്ലാവരും ചിരിച്ചു.


അവൾ എല്ലാവർക്കും ഇളിച്ച് കാണിച്ചു.


ഇന്നാണ് എല്ലാവരും വളരെ സന്തോഷത്തോടെ ഫുഡ് കഴിക്കുന്നത്, 


",നമുക്ക് നമ്മളെ വീട്ടിലേക്ക് പോകണ്ടേ... ഉമ്മയാണ് അത് ചോദിച്ചത്.


",ഇവിടുന്ന് പോകാൻ തോന്നുന്നില്ല", ഐഷു അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.


",ഐഷൂ.....ടീ.... നിനക്ക് ക്ലാസ് ഒന്നും ഇല്ലേ....", മോനു അത് ചോദിച്ചതും ഉപ്പ അവനെ ഒന്ന് നോക്കി.


",നിന്റെ മൂത്തത് അല്ലേ.... ഐഷു" നീ ഇനി അവളെ ഇത്താത്ത എന്നല്ലാതെ വിളിക്കുന്നത് ഞാൻ ഒന്ന് കേൾക്കട്ടെ ",ഉപ്പ അത് പറഞ്ഞതും അവൻ ഐഷുവിനെ നോക്കി കൊഞ്ഞനം കുത്തി.


",ക്ലാസ് ഒക്കെ ഉണ്ട് .... ഞാൻ അവിടുത്തെ മാനേജറിൻ്റെ പെങ്ങളെ കുട്ടി ആണ് അപ്പോ എനിക്ക് ലീവ് എടുക്കാം ", ഐഷു പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.



",എന്നാലേ..... നമുക്ക് നാളെ തന്നെ പോകണം, കോളേജിൽ പോയാൽ അറിയാം നിനക്ക് എത്ര എഴുതാനുണ്ടെന്ന് ", ഫാളിലി ഉസ്താദ് പുരികം പൊക്കി പറഞ്ഞു.



അങ്ങനെ ഫുഡ് കഴിച്ച് കഴിഞ്ഞ് എല്ലാവരും സംസാരിച്ച് ഇരുന്നു.



കുറച്ചു കഴിഞ്ഞപ്പോൾ ഒക്കെ ഉറക്കം തുടങ്ങി.


ഐഷു അവിടെ സോഫയിൽ ഉപ്പാന്റെ മടിയിൽ തല വെച്ച് ഉറങ്ങുന്നുണ്ട് .


മോനു നിലത്ത് കിടന്നുറങ്ങി, ഇത്താത്ത ഉമ്മാന്റെ മടിയിൽ തല വെച്ച് , മിന്നു ഉപ്പാന്റെ മടിയിലും , മെഹ്ഫു നിലത്തും , ഫാളിലി ഉസ്താദ് ബെഡിലും ഉപ്പയും ഉമ്മയും ഇരുന്നും ഉറങ്ങുന്നുണ്ട്, 


പെട്ടെന്ന് കാളിംഗ് ബെല്ലടിച്ചു.


ഫാളിലി ഉസ്താദ് വാതിൽ തുറന്നു, അത് ക്ലീനിംഗിന് ആള് വന്നതായിരുന്നു, 


അത് കൊണ്ട് എല്ലാവരുടെയും ഉറക്കം പോയി.


ഐഷു മരുന്നിന്റെ ക്ഷീണം കാരണം എണീറ്റില്ല, ഉപ്പ അവളെ തലയിൽ തലോടി.


അവളെ എടുത്ത് റൂമിൽ കൊണ്ട് പോയി കിടത്തി, പുതപ്പ് ഇട്ട് കൊടുത്ത് നെറ്റിയിൽ ഒരു മുത്തം കൊടുത്ത് താഴേക്ക് പോന്നു.


ക്ലീനിംഗിന് വന്ന ആള് എല്ലാം കഴിഞ്ഞ് പോയി.


ഐഷുവിൻ്റെ റൂമിലേക്ക് പോയ മോനു അവളെ കിടത്തം കണ്ടിട്ട് ഐസും വെള്ളം എടുത്ത് ചെറുതായി അവളുടെ മുഖത്ത് ഒഴിച്ചു, അവൾ പെട്ടെന്ന് എണീറ്റ് ഉപ്പാനെ വിളിച്ചു.


"ഉപ്പാ..... ഈ മെഹബൂബ് എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല", അപ്പോഴേക്ക് അവൻ അവിടെ നിന്ന് മുങ്ങി,


", ടാ..... ഇജ്ജ് ൻ്റെ കുട്ടിനെ വല്ലാതെ കാട്ടുന്നുണ്ട് ട്ടോ ", ഉപ്പ അതും പറഞ്ഞ് അവനെ തിരഞ്ഞു.


അവൻ്റെ പൊടി പോലും അവിടെ കാണാനില്ല.


അങ്ങനെ ഐഷുവും ഉപ്പയും കൂടി താഴേക്ക് പോയി, ഇന്ന് എല്ലാവരും ജമാഅത്ത് ആയി അസർ നിസ്കരിച്ചു.



അങ്ങനെ ചായ കുടിച്ച് മുറ്റത്തുള്ള ഗാർഡനിൽ പോയി ഇരുന്നു.



അവിടെ ഊഞ്ഞാൽ ആടാൻ ഉള്ള തല്ല് തുടങ്ങി.


ഐഷു ഇരുന്ന ഊഞ്ഞാലിൽ മോനുവിന് ഇരിക്കണം, അവസാനം ഐഷു എണീറ്റ് കൊടുത്തു.

അപ്പോ അവൻക്ക് ഇരിക്കേണ്ട.


 

ഉപ്പ ചോദിച്ചു,

",നമുക്ക് ഒന്ന് ബീച്ചിൽ പോയാലോ.....", അപ്പോഴേക്ക് എല്ലാവരും ഡ്രസ്സ് മാറ്റാൻ പോയി


ഉപ്പ വായ പൊളിച്ച് നിന്നു.


എല്ലാവരും റെഡിയായി വന്നപ്പോഴും ഉപ്പ അങ്ങനെ നിൽക്കുന്നുണ്ട്,


",ഉപ്പാ..... പോയി മാറ്റി വരിം", ഐഷു അങ്ങനെ പറഞ്ഞപ്പോൾ ആണ് ബോധം വന്നത്,


ഉപ്പയും ഉമ്മയും എല്ലാവരും മാറ്റി വന്നു, 


അങ്ങനെ കാറിൽ കയറി.

അപ്പോഴും വിൻഡോ സീറ്റിൽ ഇരിക്കാൻ വേണ്ടി വീണ്ടും തല്ല്, അവസാനം ഒരു വിൻഡോ സീറ്റിൽ ഐഷുവും മറ്റേ സൈഡിൽ മോനുവും ഇരുന്നു.


ഐഷു മോനുവിന് കൊഞ്ഞനം കുത്തി കൊടുത്തു.


അങ്ങനെ അവര് ബീച്ചിൽ എത്തി. ഉമ്മയും ഉപ്പയും ഒരു ബെഞ്ചിൽ ഇരുന്നു, കൂടെ മിന്നുവും , ബാക്കി ഒക്കെ കടലിൽ ഇറങ്ങി.



കുറേ സമയം വെള്ളത്തിൽ കളിച്ചു.


അങ്ങനെ ഐഷു ഉപ്പാന്റെ അടുത്തേക്ക് പോകാൻ നിൽക്കുമ്പോൾ ഒരാൾ വന്ന് അവളെ കൈ പിടിച്ചു കൊണ്ട് പോയി, 


അവൾ കുറേ കുതറി മാറാൻ നോക്കി, കഴിഞ്ഞില്ല, അവൻ ഒരു സ്ഥലത്ത് നിന്നു, 

", ഞാൻ ആരാണെന്ന് അറിയാമോ.... നിനക്ക്", അതും ചോദിച്ച് അവൻ മാസ്ക് അഴിച്ചു


",ആരാ.... എനിക്ക് അറിയില്ല", അവൾ കൂൾ ആയി പറഞ്ഞു.


",നിന്റെ കൈ എന്റെ മുഖത്ത് പതിഞ്ഞത് ഓർക്കുന്നുണ്ടോ ", അവൻ അത് ചോദിച്ചപ്പോൾ അവൾക്ക് മനസ്സിലായി, അന്ന് ബസ്സിൽ വെച്ച് ഉണ്ടായ സംഭവം, 


",നിന്റെ കൈ എന്റെ മുഖത്ത് പതിഞ്ഞതിന് ഞാൻ ഒന്നും ചെയ്യില്ല പകരം എനിക്ക് നിന്നെ വേണം അന്ന് നിങ്ങളെ വണ്ടിയിൽ ഒരു കത്ത് ഉണ്ടായിരുന്നില്ലേ.... അത് ഞാൻ വെച്ചതാണ്", അതും പറഞ്ഞ് അവൻ ഐഷുവിൻ്റെ അടുത്തേക്ക് വന്നതും അവൾ ഒരൊറ്റ ചവിട്ട് കൊടുത്തു, അവൻ തെറിച്ച് വീണു.


അവൻ എഴുന്നേറ്റ് വന്ന് അവളെ മുഖത്തേക്ക് അടിക്കാൻ ഓങ്ങിയതും അവൻ മലർന്നടിച്ച് വീണു, 


ഐഷു പിന്നിലേക്ക് നോക്കിയപ്പോൾ ഉപ്പയും കാക്കുവും അനു കാക്കുവും ഉണ്ടായിരുന്നു.


",എന്താ മോളെ പ്രശ്നം....", അനു കാക്കു അത് ചോദിച്ചപ്പോൾ അന്ന് ഉണ്ടായതെല്ലാം പറഞ്ഞു.


",ഇവനെ ഞാൻ നോക്കാം.... എൻ്റെ അനിയൻ ആണ്", നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളിം ", അതും പറഞ്ഞ് ഡോക്ടർ അവൻ്റെ അടുത്തേക്ക് പോയി മുഖത്തടിച്ചു, 


പെട്ടെന്ന് അവൻ വന്ന് സോറി പറഞ്ഞു.


",സോറി അസി കാക്കൂൻ്റെ മോൾ ആണെന്ന് അറിഞ്ഞില്ല", 


ഉപ്പ ഒന്ന് ചിരിച്ചു.



അങ്ങനെ അവര് ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ച് വീട്ടിലേക്ക് പോയി.......



വീട്ടിൽ എത്തിയപ്പോൾ മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു.


എല്ലാവരും ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷ് ആയി വുളൂഅ് എടുത്ത് ജമാഅത്തായി നിസ്കരിച്ചു, 


അങ്ങനെ നിസ്കാരവും ഖുർആൻ ഓതലും എല്ലാം കഴിഞ്ഞപ്പോഴേക്കും ഇശാ ബാങ്ക് കൊടുത്തു.



അങ്ങനെ നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോൾ ആണ് അനു കാക്കുവും അനിയനും വന്നത്, 


എല്ലാവരും കൂടി ഫുഡ് കഴിച്ച് ഉപ്പയും അനു കാക്കുവും കൂടി സംസാരിച്ച് ഇരുന്നു....


ഇടക്ക് ഐഷുവിനെ നോക്കുന്നുണ്ട് 



അങ്ങനെ എല്ലാവരും ഇരിക്കുന്ന ഇടയിലേക്ക് വന്ന് ഉപ്പ പറഞ്ഞു.


ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം, ആലോചിച്ച് തീരുമാനം എടുത്താൽ മതി, ഇത് പറഞ്ഞപ്പോൾ ഉപ്പ ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി.


അവൾ ചിന്തിച്ചു ഇതെന്താ കല്ല്യാണ ആലോചന ആണോ......


",നമ്മുടെ അനു ഒരു കാര്യം പറയാൻ വന്നതാണ്..... അനുവിന്റെ അനിയൻ ഐഷുവിനെ ഇഷ്ടമായി അവളെ കല്ല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്, തീരുമാനം ഐഷു ആണ് എടുക്കേണ്ടത്........",

 അതും പറഞ്ഞ് ഉപ്പ ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി......



*തുടരും.......*


 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 13*



", നമ്മുടെ അനു ഒരു കാര്യം പറയാൻ വന്നതാണ് ....... അനുവിന്റെ അനിയൻ ഐഷുവിനെ ഇഷ്ടമായി അവളെ കല്ല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്, തീരുമാനം ഐഷു ആണ് എടുക്കേണ്ടത് ......., ",

അതും പറഞ്ഞ് ഉപ്പ ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി .......



ഐഷു റൂമിലേക്ക് ഓടി പോയി ബാൽക്കണിയിൽ പോയി നിന്നു.



പെട്ടെന്ന് അവളുടെ തോളിൽ കൂടി കൈ ഇട്ട് നിൽക്കുന്ന ഉപ്പാനെ കണ്ടു.


",മോളേ...... എനിക്ക് വല്ല്യ താൽപര്യം ഒന്നും ഇല്ല", മോൾ വിഷമിക്കേണ്ട ഞാൻ പറയാം, മോള് ഇപ്പോ പഠിക്കാണ് സമയം ആകുമ്പോൾ പറയാം എന്ന് ", ഉപ്പ അതും പറഞ്ഞ് ഐഷുവിൻ്റെ തലയിൽ തലോടി കൊണ്ട് താഴേക്ക് പോയി.



അവൾക്ക് ആശ്വാസമായി, അവളൊരു ദീനീ ബോധമുള്ള ഒരാളെ ആണ് ആഗ്രഹിച്ചത്.


അങ്ങനെ ഉപ്പ താഴെ പോയി വിവരം പറഞ്ഞു. 


അവര് പിന്നെ വരാം എന്ന് പറഞ്ഞ് പോയി.


ഐഷു താഴേക്ക് പോയിട്ട് മെല്ലെ ഒളിഞ്ഞ് നോക്കി.


",അനു കാക്കു.... പോവാണോ..... കുറച്ചു വെള്ളം കുടിച്ചിട്ട് പോകാം ഇവിടെ ഇരിക്കിം ", മോനു ഐഷു നിൽക്കുന്ന കണ്ടിട്ട് വെറുതെ പറഞ്ഞു.


",മോളേ.....അനു പോയി ട്ടോ", അവൻ നിന്നെ വെറുതെ പറഞ്ഞ് പറ്റിക്കാണ് ", ഉപ്പ പറഞ്ഞു.


ഐഷു മോനൂൻ്റെ പൊറം നോക്കി ഒന്ന് കൊടുത്തു.


",ഔ..... ൻ്റെമ്മാ.....", അവൻ തൊള്ള പൊളിച്ച് നിന്നു .


",ഉമ്മാനീം വാപ്പാനീം വിളിച്ചിട്ട് കാര്യമില്ല ", ഇജ്ജ് ചോദിച്ച് വാങ്ങിയതാണ്", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.



പെട്ടെന്ന് ഫാളിലി ഉസ്താദിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.


",ആ എടാ....

وعليكم السلام ورحمة الله ", 

എന്തൊക്കെ എടാ വിശേഷം, 


റിഷാദ് ഉസ്താദ് ആയിരുന്നു.


എടാ....ഷമീ..... എൻ്റെ കല്ല്യാണം ആണ് ഈ മാസം അവസാനം", എല്ലാവരും വരണം ട്ടോ ", 


ماشاء الله

 ", അപ്പോ ഇജ്ജും കെട്ടാണ് ലെ , നമ്മളൊക്കെ ഇനി എന്ന് ", പിന്നെ എടാ....ഐഷു ഇപ്പോ പഴയ ഐഷുവായി ട്ടോ", ഞാൻ നിന്നെ വിളിക്കാൻ മറന്നതാണ് ട്ടോ 


الحمد لله

", നിങ്ങൾ ഇപ്പോഴും അവിടെ തന്നെ ആണോ..... ", 


",ആ ഞങ്ങൾ നാളെ നാട്ടിൽ എത്തും", 

إن شاء الله


അങ്ങനെ ഫോൺ കട്ട് ആക്കി.


",ആരാ കാക്കൂ...... വിളിച്ചത്", ഐഷു ആകാംക്ഷയോടെ ചോദിച്ചു.


",അത് റിഷു ആണ്", അവൻ്റെ കല്ല്യാണം ആണ് ഈ മാസം അവസാനം ", അപ്പോ എല്ലാവരോടും വരാൻ പറഞ്ഞു.


", ആണോ... 

ماشاء الله

എല്ലാവരും കൂടി പറഞ്ഞു.



",ഇനി ഇപ്പോ എന്നാ എനിക്ക് ഒരു അമ്മായിയെ കിട്ടുക? ", അല്ല കാക്കൂ....ഇങ്ങൾ കല്ല്യാണം കഴിക്കുന്നില്ലേ...", ഐഷു ഫാളിലി ഉസ്താദിന്റെ തോളിൽ കൂടി കൈ ഇട്ട് ചോദിച്ചു.


",നിനക്ക് ഞാൻ ഇങ്ങനെ സിംഗിൾ ആയി നടക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ", ഫാളിലി ഉസ്താദ് പുരികം പൊക്കി ചോദിച്ചു.


",ഏയ് എനിക്ക് കുഴപ്പം ഒന്നും ഇല്ല", എന്നാലും ചെറിയൊരു വെഷമം ", ഐഷു അത് പറഞ്ഞ് ചിരിച്ചു.


",എന്നാലേ... കാക്കൂൻ്റെ കുട്ടി വെഷമിക്കണ്ട ", നമ്മളെ രണ്ടാളിം കല്ല്യാണം ഒപ്പം ഉണ്ടാക്കാം", നമ്മക്ക് പെണ്ണ് തിരയാം", നിനക്ക് പിന്നെ ആളെ കിട്ടിയല്ലോ ", അതും പറഞ്ഞ് ഫാളിലി ഉസ്താദ് പൊട്ടിച്ചിരിച്ചു.


",ആരേ..... ആ വായ്നോക്കിയെ ആണോ", ഇനി അവനെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ അപ്പോ ഞാൻ കാണിച്ചു തരാം, ഹ്മ് ", അവൾ പുച്ഛിച്ചു കൊണ്ട് അവിടുന്ന് പോയി.


",ഉസ്താദ് അവളെ പിന്നാലെ പോയി", ൻ്റെ മുത്ത് പിണങ്ങല്ലേ..... നിനക്ക് എന്നെ പ്പോലെ തന്നെ ഒരു നല്ല മൊഞ്ചൻ ഉസ്താദിനെ കിട്ടും ", എൻ്റെ അത്ര ഇല്ലെങ്കിലും കുറച്ച് ഒക്കെ ചൊർക്ക് ഉണ്ടാകും", ഫാളിലി ഉസ്താദ് നഖം കടിച്ചു കൊണ്ട് പറഞ്ഞു.


",ഔ.... എന്തൊരു നാണം ", ഒരു മൊഞ്ചൻ വന്നിരിക്കുന്നു കണ്ടാലും മതി ", ഐഷു കുയ്ന്ത് കാട്ടി മുഖം തിരിച്ചു.


",എന്താടീ...... എനിക്കൊരു കുറവ്", നല്ല കട്ട താടി ", നല്ല സുന്ദരമായ മുഖം", ഫാളിലി ഉസ്താദ് പറയുന്നതിന് ബാക്കി അവൾ പറഞ്ഞു.



",നല്ല മഞ്ഞ പല്ലുകൾ", പൂച്ച കണ്ണുകൾ പിന്നെ എന്തേനു ", 


", മതി മതി", എന്നാലും ഞാൻ സുന്ദരൻ ആണ് ട്ടോ", 


",സമ്മതിച്ചു സാറേ.....", ഐഷു കൈ കൂപ്പി കൊണ്ട് പറഞ്ഞു.


",എന്താ ഇവിടെ ഒരു ബളഹം", അതും ചോദിച്ച് മോനു വന്നു.


",നിന്നെ എങ്ങനെ ഇവിടെ നിന്ന് ഒഴിവാക്കാം എന്ന് ചർച്ച ചെയ്യായിരുന്നു ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.


",ഈ മെഹബൂബിനെ ഒഴിവാക്കാൻ ഇങ്ങൾ മുട്ട ഇടും, ഞാൻ അങ്ങനെ ഒന്നും പോകുന്ന സാധനം അല്ല", അതും പറഞ്ഞ് അവൻ കൊഞ്ഞനം കുത്തി.


",അതേയ് ഇവിടെ ഇങ്ങനെ സംസാരിച്ച് ഇരിക്കാണോ....... പോയി ഉറങ്ങിം, നാളെ പോകേണ്ടത് അല്ലേ.....", ഉപ്പ അത് പറഞ്ഞ് വന്നു. 


  ",ഉപ്പച്ചീ...... ഇങ്ങൾ ൻ്റെ മുത്ത് അല്ലേ....", ഐഷു ഉപ്പാനെ കെട്ടിപ്പിടിച്ചു ചോദിച്ചു.


",എന്താണ് സോപ്പിങ് ആണല്ലോ.... കാര്യം പറയ് ", ഉപ്പ അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.


"അത് പിന്നെ...... എനിക്ക് ആ റൂമിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്...., ഐഷു മുഖത്ത് സങ്കടം വരുത്തി പറഞ്ഞു .


",അപ്പോ ഇന്നലെ നീ ഒറ്റയ്ക്ക് അല്ലേ കിടന്നത് ", ഇന്ന് എന്റെ കൂടെ കിടന്നോ.....", ഫാളിലി ഉസ്താദ് പറഞ്ഞു.


",നിങ്ങൾ ഉറക്കത്തിൽ എന്നെ ചവിട്ടും എനിക്ക് അറിയാം ", ഐഷു പറഞ്ഞു.


", എടാ....മോനു നീ ഇന്ന് ഐഷുവിൻ്റെ കൂടെ കിടക്ക് ട്ടോ", ഉപ്പ അത് പറഞ്ഞതും


",ഞാൻ ഒറ്റയ്ക്ക് കിടന്നോളാം എൻ്റെ കൂടെ ആരും വരണ്ട",

 അതും പറഞ്ഞ് ഐഷു പിണങ്ങി പോയി .


അവര് മൂന്ന് പേരും ചിരിച്ചു.


അങ്ങനെ എല്ലാവരും റൂമിലേക്ക് പോയി കിടന്നു. 


ഐഷു ഒരു തലയിണയും കെട്ടിപ്പിടിച്ചു കിടക്കായിരുന്നു. 


മെല്ലെ ഉപ്പ വന്ന് അവളെ കെട്ടിപ്പിടിച്ച് കിടന്നു. അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.



അവൾ ഉറങ്ങിയിട്ട് മെല്ലെ ഉപ്പ പുതപ്പ് ഇട്ട് കൊടുത്ത് മുത്തം കൊടുത്ത് താഴേക്ക് പോയി.



അങ്ങനെ രാവിലെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി.



ആരും എണീറ്റിട്ടുണ്ടായിരുന്നില്ല അവൾ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി.


എല്ലാവരെയും വിളിച്ച് ഉണർത്തി ചായ കൊടുത്തു.


ഉപ്പ ചായ കുടിച്ചപ്പോൾ പറഞ്ഞു

", എന്തൊരു രസം ", 

ഐഷു ഇളിച്ച് കൊടുത്തു.


ഉമ്മാക്കും കൊടുത്തു.


കാക്കൂനും മോനൂനും കൊടുത്തപ്പോൾ രണ്ടാളും,

",അയ്യേ..... ഇതെന്ത് ചായ, മധുരവും ഇല്ല", എനിക്ക് വേണ്ട രണ്ടാളും പറഞ്ഞു.


",അയ്ക്കോട്ടെ, വേണ്ടാത്തവർ കുടിക്കണ്ട ഐഷു അവരെ രണ്ടാളേം കയ്യിൽ ഉള്ള ചായ കൊണ്ട് പോയി.


",ഇപ്പോ എന്തായി ടാ.... വല്ല ആവശ്യവും ഉണ്ടായിരുന്നോ", കാക്കു മോനൂനോട് ചോദിച്ചു.


",ആഹാ... ഇപ്പോ ഞാൻ ആയി ലെ കുറ്റക്കാരൻ ", നിങ്ങൾ പറഞ്ഞത് കൊണ്ട് അല്ലേ... ഞാൻ അങ്ങനെ പറഞ്ഞത്", ഇനി ഇപ്പോ എന്തായാലും ചായ കിട്ടൂല ", ഐഷുവാണ് സാധനം", മോനു അതും പറഞ്ഞ് ചിരിച്ചു.




അങ്ങനെ അടുക്കളയിലേക്ക് പോയപ്പോൾ ഐഷു ചിക്കൻ കറി ഉണ്ടാക്കുന്നുണ്ട്.


അത് കണ്ടതും മോനുവും കാക്കുവും തൊള്ള പൊളിച്ച് നിന്നു.



"ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടം ഇല്ലാത്തവർക്ക് ഇന്ന് ചിക്കൻ കറി കൊടുക്കരുത് ട്ടോ ഉമ്മാ", ഐഷു അത് പറഞ്ഞ് അവരെ രണ്ടാളേം നോക്കി.


",ഇന്ന് എന്താ ൻ്റെ പുന്നാര ഇത്താത്ത ആണോ കുക്കിംഗ് ചെയ്യുന്നത് , ഞാൻ സഹായിക്കണോ...", അതും ചോദിച്ച് മോനു ഐഷുവിനെ നോക്കി.



",ഏയ്.....എന്നെ ആരും സഹായിക്കണ്ട", അതിന്റെ ആവശ്യം ഇല്ല ട്ടോ ", ഐഷു പുച്ഛിച്ചു തള്ളി.


", കാക്കൂൻ്റെ മുത്തിനെ കാക്കു സഹായിക്കും ", നീ പോടാ മോനൂ....", ഫാളിലി ഉസ്താദ് അതും പറഞ്ഞ് ഐഷുവിൻ്റെ അടുത്തേക്ക് വന്നു.



",ഞാൻ പറഞ്ഞില്ലേ, എന്നെ ആരും സഹായിക്കണ്ട എന്ന്, രണ്ടും ഇവിടുന്ന് പൊയ്ക്കോ..... അല്ലെങ്കിൽ ഞാൻ ഉപ്പാനെ വിളിക്കും", ഉപ്പാ..... ഈ കാക്കൂം മോനൂം എന്നെ പണി എടുക്കാൻ സമ്മതിക്കുന്നില്ല ", 


അപ്പോഴേക്ക് രണ്ടാളും എവിടെയോ എത്തിയിരുന്നു.



അങ്ങനെ ഐഷു ചിക്കൻ കറി ഉണ്ടാക്കി,

ഇത്താത്ത പത്തിരിയും ഉണ്ടാക്കി, ഇന്ന് ഉമ്മാക്ക് റസ്റ്റ് ആണ്, 


അങ്ങനെ എല്ലാം റെഡിയാക്കി മേശപ്പുറത്തു കൊണ്ടു വെച്ചു.


എല്ലാവരേയും ചായ കുടിക്കാൻ വിളിച്ചു.


എല്ലാവരും കഴിക്കാൻ തുടങ്ങി.


ഐഷു എല്ലാവരുടെയും മുഖത്തെ എക്സ്പ്രഷൻ നോക്കി, വലിയ കുഴപ്പം ഒന്നും തോന്നിയില്ല, 


ماشاء الله

",ഉഷാറായിട്ടുണ്ട്, ",ഉപ്പയും ഉമ്മയും മെഹ്ഫുവും ഇത്താത്തയും പറഞ്ഞു.

മിന്നു പറഞ്ഞു ",നല്ല രസണ്ട് ",


മറ്റേ രണ്ടെണ്ണം വെട്ടി മുണുങ്ങാണ്.


അവരെ രണ്ടുപേരുടെയും കഴിക്കൽ കഴിഞ്ഞ് അവര് പറഞ്ഞു.


",കറിയിൽ കുറച്ചു എരിവ് കൂടുതൽ ആണ്, ഉപ്പ് കുറവാണ് ", ചിക്കൻ രണ്ട് പീസ് ഒള്ളൂ എടുക്കാൻ പറ്റിയത്", 


", ഇനി ഇവിടുന്ന് രണ്ടെണ്ണവും മിണ്ടിയാൽ അപ്പോ ഞാൻ കാണിച്ചു തരാം ഹ്മ്",അവൾ അതും പറഞ്ഞ് കൊഞ്ഞനം കുത്തി കൊടുത്തു .


",ഉമ്മ ഒരു പീസ് ചിക്കൻ കൂടി തരോ....", മോനു കെഞ്ചി കൊണ്ട് ചോദിച്ചു.


",ഒരു പീസ് അല്ല ഒരു പീസിൻ്റെ പകുതി പോലും തരൂല ", ഐഷു കറിപ്പാത്രം എടുത്ത് വെച്ചു.


ഇത് കണ്ട് ഉപ്പ ഇരുന്ന് ചിരിക്കാണ്.


ഞാൻ ഉപ്പാന്റെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ എൻ്റെ പാത്രത്തിൽ ഉള്ള ചിക്കൻ ആ കുട്ടി പിശാച് എടുത്തു . 


അവൻ അതും കൊണ്ട് ഓടി പോയി.


പിന്നാലെ ഓടിയാൽ ബാക്കി ഉള്ളത് ആരെങ്കിലും എടുക്കും എന്ന് വിചാരിച്ച് ഓടിയില്ല, 

",നിനക്ക് ഞാൻ തരാം ട്ടോ", 

അതും പറഞ്ഞ് ഐഷു കൊഞ്ഞനം കുത്തി.


അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ്,


",ഇനി നമുക്ക് പോകാനുള്ള കാര്യങ്ങൾ ഒക്കെ റെഡിയാക്കാം ", പോകുമ്പോൾ അനുവിന്റെ വീട്ടിൽ ഒന്ന് കയറണം", ഉപ്പ അത് പറഞ്ഞതും എല്ലാവരും ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി.


",എന്താ എല്ലാവരും എന്നെ നോക്കുന്നത്", ഞാൻ വണ്ടിയിൽ ഇരിക്കും, നിങ്ങളെല്ലാവരും വീട്ടിൽ പോയി വരും ", ഐഷു അത് പറഞ്ഞപ്പോൾ ഉപ്പ


", മോളേ,.... അത് പറ്റില്ല, അനുവിന്റെ ഉമ്മ എപ്പോഴും നിന്നെ ചോദിക്കും, ഒന്ന് കയറി ഇറങ്ങാം ", 


",ആ വായ്നോക്കി ഇല്ലെങ്കിൽ ഞാൻ കയറാം അല്ലെങ്കിൽ ഞാൻ ഉറപ്പായും കയറില്ല ", ഐഷു അത് പറഞ്ഞപ്പോൾ ഉപ്പ ശരി വെച്ചു.



അങ്ങനെ എല്ലാവരും ഡ്രസ്സ് മാറ്റാൻ പോയി.


ഐഷു റൂമിലേക്ക് പോയി ഡ്രസ്സ് ഒക്കെ മാറ്റി ബാൽക്കണിയിൽ പോയി നിന്നു.


അവൾക്ക് അവിടെ നിന്ന് പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു.


അങ്ങനെ അവൾ താഴേക്ക് പോയി എല്ലാവരും മാറ്റിയിരുന്നു.




അങ്ങനെ അവര് വണ്ടിയിൽ കയറി ഡോക്ടറുടെ വീട്ടിലേക്ക് പോയി.



ഡോക്ടറുടെ വീടിന് മുന്നിൽ കാറ് നിർത്തി. ഉപ്പ ആദ്യം ഇറങ്ങി ഉപ്പ പറഞ്ഞു ",അനിയൻ ഇല്ല നീ വാ.....ഐഷൂ....", അവള് അപ്പോ തന്നെ ഇറങ്ങി.


",അല്ലാഹ് ..... ആരൊക്കെ ഇത്, കയറി ഇരിക്കിം , ", അവരുടെ ഉമ്മ വന്ന് പറഞ്ഞു.


",അനൂ...ടാ ഇതാ അസി വന്നിട്ടുണ്ട് ", ഉമ്മ മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.


",കുഞ്ഞോളേ..... കുറച്ചു വെള്ളം കലക്കിക്കാ..", ഉമ്മ അനു കാക്കൂൻ്റെ ഭാര്യയോട് പറഞ്ഞു.


",അബി എവിടെ ഉമ്മാ......", ഉപ്പ ചോദിച്ചു.


",അവൻ ഇപ്പോൾ ഓൻ്റെ കൂട്ടുകാരെ അടുത്തേക്ക് പോയിട്ടുണ്ടാവും ഓനെ വിളിക്കണോ .....", ഉമ്മ ചോദിച്ചു


",ഏയ് വേണ്ട ഞങ്ങൾക്ക് നേരം ഇല്ല", ഞങ്ങൾ പോകട്ടെ ....", അങ്ങനെ അവര് വെള്ളം കുടിച്ച് ഡോക്ടറോട് പറഞ്ഞ് പോയി.


",ഹാവൂ..... ഭാഗ്യം", ഐഷു ഒന്ന് ശ്വാസം വിട്ടു.


അത് കേട്ട് എല്ലാവരും ചിരിച്ചു.



അങ്ങനെ അവര് വണ്ടിയിൽ കയറി നല്ല മദ്ഹ് സോങ്ങ് ഒക്കെ വെച്ച് പോയി.


കുറച്ചു കഴിഞ്ഞപ്പോൾ കാക്കു പറഞ്ഞു.


",ഇനി നമുക്ക് ഒരു കളി കളിക്കാം", അക്ഷരം വെച്ച് പാട്ട് പാടി കളിക്കാം... ആരൊക്കെ ഉണ്ട് ", 


", ഞങ്ങൾ എല്ലാവരും ഉണ്ട് ", എല്ലാവരും ഉറക്കെ പറഞ്ഞു.


ഐഷു നല്ല മദ്ഹ് ഒക്കെ പാടും ട്ടോ


അങ്ങനെ മത്സരം തുടങ്ങി ഓരോരുത്തരും പാടാൻ തുടങ്ങി.


അവസാനം ഒക്കെ ഉറക്കം തുടങ്ങി.



അങ്ങനെ വീട്ടിൽ എത്തിയതും എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി........


വീടിന്റെ പുറത്ത് നിൽക്കുന്ന ആളുകളെ കണ്ട് ഐഷു ചാടിക്കളിച്ചു............



*തുടരും........*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 14*




വീടിന്റെ പുറത്ത് നിൽക്കുന്ന ആളുകളെ കണ്ട് ഐഷു ചാടിക്കളിച്ചു......



രണ്ട് ഉമ്മമാരും ഉപ്പപ്പമാരും ..... 


അവൾ ഓടി പോയി കെട്ടിപ്പിടിച്ചു.


വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ എല്ലാവരും ഉണ്ട്..... ഉപ്പാന്റെ രണ്ട് പെങ്ങന്മാരും, മൂന്ന് എളാപ്പമാരും എളാമമാരും , ഉമ്മാന്റെ മൂന്ന് അനിയത്തിമാരും, വലിയ അമ്മാവനും അമ്മായിയും, ഇവരുടെ ഒക്കെ കുട്ടികളും എല്ലാവരും ഉണ്ട്, 


ഐഷു ഉള്ളിലേക്ക് കയറിയിട്ട് തൊള്ള പൊളിച്ച് നിന്നു.


കുഞ്ഞാമാൻ്റെ മോൾ വന്ന് തൊള്ള പൂട്ടി തലക്ക് ഒരു കൊട്ട് തന്നു .


",എന്താടീ.....നീ ഇങ്ങനെ അണ്ടി പോയ അണ്ണാനെ പോലെ നിൽക്കുന്ന് ", അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.


",അത് പിന്നെ ഞമ്മളെ എല്ലാവരെയും കണ്ടപ്പോൾ അവളൊന്നു തൊള്ള പൊളിച്ചതാ.....", ൻ്റെ ഐഷു മോളേ.... ഞങ്ങൾക്ക് നിന്നെ കാണാൻ പൂതി ആയപ്പോൾ വന്നതാണ്", വലിയ അമ്മാവൻ അത് പറഞ്ഞപ്പോൾ മോനു,


",ഔ ഞങ്ങളെ ഒന്നും ആർക്കും വേണ്ടല്ലോ", എല്ലാവർക്കും ഒരു ഐഷൂനെ മതി ", കണ്ടാലും മതി ഒരു കൊയ്ഷൂനെ", അവൻ പുച്ഛിച്ചു തള്ളി.


",കാക്കൂ.... അസൂയക്ക് മരുന്ന് കണ്ട് പിടിച്ചിട്ടില്ല ലെ ", ശോ.... വല്ലാത്തൊരു കഷ്ടം തന്നെ", അതും പറഞ്ഞ് ഐഷു മോനുവിനെ നോക്കി.


അങ്ങനെ എല്ലാവരും അകത്തേക്ക് കയറി.


അടുക്കളയിൽ നിന്ന് നല്ല ചിക്കൻ ബിരിയാണിയുടെ മണം വന്നു.


ഐഷു മെല്ലെ അടുക്കളയിലേക്ക് നടന്നു.


അവിടെ ഒരു പാത്രത്തിൽ ചിക്കൻ പൊരി കണ്ടപ്പോൾ ഒന്ന് എടുത്ത് ഓടി.


അമ്മായി തുറിച്ച് നോക്കി.


",ആഹാ.... നിങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നോ... ഞാൻ കണ്ടില്ലല്ലോ ", ഐഷു ചമ്മലോടെ പറഞ്ഞു.


",അതിന് നിന്റെ കണ്ണ് കോഴി പൊരി പാത്രത്തിൽ അല്ലേ.... പിന്നെ എങ്ങനെ കാണും ", അമ്മായി അതും പറഞ്ഞ് ചിരിച്ചു.



", വേഗം പോയി ഫ്രഷ് ആയി വരിം , എന്നിട്ട് കഴിക്കാം ഫുഡ്", ഉപ്പപ്പ അത് പറഞ്ഞപ്പോൾ എല്ലാവരും പെട്ടെന്ന് ഫ്രഷ് ആയി വന്നു.


ഐഷു ഒക്കെ എപ്പോഴോ ടാബിളിൻ്റെ മുന്നിൽ ഹാജരായിരുന്നു. 


അങ്ങനെ എല്ലാവരും ഇരുന്നു.


ഐഷുവിൻ്റെ അടുത്ത് തന്നെ മോനു ഇരുന്നു , വേറെ ഒന്നിനും അല്ല തട്ടിപ്പറിക്കാൻ ആണ്.


ഐഷു അവിടുന്ന് കുറച്ചു നീങ്ങി ഇരുന്നു.


അങ്ങനെ എല്ലാവരും അറ്റാക്ക് തുടങ്ങി.



കുറച്ചു കഴിഞ്ഞപ്പോൾ ഐഷു കഴിച്ച് എണീറ്റു.


അത് കണ്ട് എല്ലാവരും അവളെ നോക്കി.

അവൾ കൈ നിറച്ച് ചിക്കൻ പൊരി എടുത്ത് ഓടി.


അത് കണ്ട് എല്ലാവരും അന്തം വിട്ട് നിന്നു.


",ചോറ് കുറച്ച് കഴിച്ചാലേ... ചിക്കൻ കുറേ കഴിക്കാൻ പറ്റൊള്ളൂ...",


ഓടുന്നതിനിടയിൽ അവൾ പറഞ്ഞു.


അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.


",അപ്പോ നിന്റെ പായസം ഞാൻ കുടിച്ചോളാം ", 

മോനു അത് പറഞ്ഞപ്പോൾ ഐഷു അവിടെ സ്റ്റോപ്പ് ആയി. 


",ഏയ് അതിന്റെ ആവശ്യം ഇല്ല", അതൊക്കെ ഞാൻ നേരത്തെ കുടിച്ചു ", അതും പറഞ്ഞ് അവൾ കൊഞ്ഞനം കുത്തി.


", ഇതൊക്കെ എപ്പോ ",എന്ന് എല്ലാവരും ഒപ്പം പറഞ്ഞു.



അങ്ങനെ അവൾ റൂമിൽ പോയി ചിക്കൻ പൊരി കുറച്ച് തിന്ന് താഴേക്ക് വന്നിട്ട് മോനുവിന് കൊടുത്തു.


",ൻ്റെ കുട്ടി കുറച്ച് കൂടി തിന്നോ..... എന്താ അൻ്റെ കോലം, ", മോനൂൻ്റെ പാത്രത്തിലേക്ക് ചിക്കൻ വെച്ചിട്ട് പറഞ്ഞു.


",അല്ലാതെ നിനക്ക് വയറ് വേദന ആയിട്ടില്ല നീ നിർത്തിയത് ", എൻ്റെ കോലം കണ്ടിട്ടാണ് ലെ ", മോനു പറഞ്ഞതിന് അവൾ ഇളിച്ച് കൊടുത്തു.


അവൾ റൂമിൽ പോയി കുറച്ചു നേരം കിടന്നു. വയറ് വേദന റെഡി ആയപ്പോൾ വീണ്ടും താഴേക്ക് പോയി. 


എല്ലാവരും അവിടെ ഇരുന്ന് സംസാരിക്കുന്നുണ്ട് .


ഐഷു അവിടെ പോയി ഇരുന്നു , അപ്പോ ഉപ്പ വന്ന് അവളെ കണ്ണ് പൊത്തി.


അവളെ ഒരു റൂമിലേക്ക് കൊണ്ട് പോയി.


അവിടെ എത്തിയിട്ട് കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച അവളെ അത്ഭുതപ്പെടുത്തി.


ഒരു വലിയ മദീനയുടെ ഫോട്ടോ.....

അതിന്റെ താഴെ ബുർദയിലെ യാ അക്റമ ബൈത്ത് എഴുതിയിട്ടുണ്ട്, 

അതിന്റെ അപ്പുറത്ത് ഒരു നിഖാബ് ഇട്ട കുട്ടിയുടെ ഫോട്ടോ, അതിന്റെ താഴെ ഹാപ്പി ബർത്ത്ഡേ ഐഷു മോൾ എന്ന് എഴുതിയിട്ടുണ്ട്, 


അവൾക്ക് വിശ്വസിക്കാൻ ആയില്ല, ",ഇന്നാണ് ലെ എൻ്റെ ബർത്ത്ഡേ", അതും പറഞ്ഞ് അവൾ ഇളിച്ചു. 


അങ്ങനെ ഒരോരുത്തർ വന്ന് അവൾക്ക് ഗിഫ്റ്റ് കൊടുത്തു, കേക്ക് കട്ടിംഗ് ഇല്ല ട്ടോ, അവർക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ട് അത് ഒഴിവാക്കി ആണ് ബിരിയാണി വെച്ചത്, 


അങ്ങനെ ഉമ്മാന്റെ ഉപ്പയും ഉമ്മയും വന്ന് ഒരു കൂട്ടം ഡ്രസ്സ് തന്നു, ഉപ്പാന്റെ ഉമ്മയും ഉപ്പയും പർദ്ദയും നിഖാബും, ഉമ്മാന്റെ അനിയത്തികൾ എല്ലാവരും ഒരു വലിയ ബോക്സ് അതിൽ നിറയെ ഡയറി മിൽക്ക്, അമ്മാവനും അമ്മായിയും ഒരു ഫോട്ടോ ഫ്രൈം , അമ്മായിമാർ രണ്ടാളും ഒരു വെള്ളി റിംഗ്, എളാപ്പമാരും എളാമമാരും ചോക്ലൈറ്റ്സ്, കാക്കു ഒരു നെക്ലേസ്, ഉപ്പാന്റെ വക ഒരു പെയിന്റിംഗ് ബ്രഷും ഒരു വലിയ ബോർഡും, ഉമ്മ കണ്ണ് പൊത്തി റൂമിലേക്ക് കൊണ്ട് പോയി. അവിടെ എഴുതിയിരുന്നു *ഐഷുവിൻ്റെ ലോകം* അതിൽ നിറയെ പെയിന്റിംഗ് ബ്രഷും അത് പോലെ ബോർഡുകളും , അവൾ ഏറെ ആഗ്രഹിച്ചതായിരുന്നു അങ്ങനെ ഒരു റൂം അവളുടെ വരകളും എല്ലാം ഉൾക്കൊള്ളിക്കാൻ ഒരു റൂം, 

അവളുടെ കണ്ണുകൾ നിറഞ്ഞു.


പുറത്ത് നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് പോയി, ഇത്താത്തയും അളിയനും കാറിൽ നിന്ന് ഇറങ്ങി വന്നു, അതിന്റെ ഒപ്പം തന്നെ ഒരാൾ ഒരു സ്കൂട്ടി കൊണ്ട് വന്നു, 

ആ സ്കൂട്ടിയുടെ മുന്നിൽ എഴുതിയിരുന്നു


*Happy birthday My Lovely Sister* 


ഐഷു ഓടി ചെന്ന് ഇത്താത്താനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 



അങ്ങനെ എല്ലാവർക്കും അവിടെ നിൽക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് എല്ലാവരും പോയി. 


എല്ലാവരും നിസ്കാരം ഒക്കെ കഴിഞ്ഞ് പെട്ടെന്ന് കിടന്നു. 


ഐഷു അവളെ പെയിന്റിംഗ് റൂമിലേക്ക് പോയി.


അവൾ കണ്ണടച്ചിരുന്ന് മദീനയെ ആലോചിച്ച് മദീനയുടെ ഒരു ഫോട്ടോ വരച്ച് അവിടെ നിന്ന് വാതിൽ ലോക്ക് ആക്കി റൂമിലേക്ക് പോയി കിടന്നു.


അവൾ ഇന്ന് നടന്നത് എല്ലാം ആലോചിച്ച് കിടന്ന് ഉറങ്ങി.



അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം റിഷാദ് ഉസ്താദിൻ്റെ കല്ല്യാണം വന്നെത്തി. 

ഐഷുവും കുടുംബവും തലേന്ന് പരിപാടി ഉണ്ടായത് കൊണ്ട് തലേന്ന് തന്നെ പോയി.


അങ്ങനെ ഉസ്താദിൻ്റെ വീട്ടിൽ എത്തിയപ്പോൾ ബുർദയും മദ്ഹ് സോങ്ങ് ഒക്കെ തുടങ്ങിയിരുന്നു.


ماشاء الله

മദ്ഹിൽ ലയിച്ച് ഇരിക്കാൻ എന്തൊരു റാഹത്താണ് .


അങ്ങനെ ഉസ്താദിൻ്റെ വീട്ടിലേക്ക് കയറി, എല്ലാവരെയും കണ്ട് സംസാരിച്ചു. ഐഷു മദ്ഹ് കേൾക്കാൻ വേണ്ടി മുകളിലുള്ള റൂമിലേക്ക് പോയി, അവിടെ ഉള്ള മൂന്നെണ്ണത്തിനെ കണ്ടതും ഐഷു ഞെട്ടി, 


",എടീ.... നിങ്ങളൊക്കെ ഉണ്ടോ", സനുവും പിന്നെ രണ്ട് ഇരട്ടകളും ഉണ്ടായിരുന്നു.


ഐഷു മെല്ലെ അവിടെ നിന്ന് പോകാൻ നിന്നപ്പോൾ സനു പിടിച്ച് വെച്ചു.


",എവിടേക്കാ ... നീ മുങ്ങുന്ന് ", 


എടീ.... ഞാൻ ഒരു കാര്യം പറയാം ഞാൻ ഇവിടേക്ക് വന്നത് മദ്ഹ് ശരിക്ക് കേൾക്കാൻ വേണ്ടി ആണ്, ഇനി ഇവിടെ നിന്ന് ശരിക്ക് കേൾക്കാൻ പറ്റൂല്ല എന്ന് എനിക്ക് അറിയാം, അത് കൊണ്ട് ഞാൻ പോവാണ് ", ഐഷു അത് പറഞ്ഞതും സനു,


",ഓക്കേ അയ്ക്കോട്ടെ..... നിനക്ക് ഇപ്പോൾ ഞങ്ങൾ ശല്ല്യങ്ങൾ ആയി ലെ ", സനു തല താഴ്ത്തി കൊണ്ട് പറഞ്ഞു.


",എടീ...സനു എനിക്ക് നിങ്ങൾ ശല്ല്യം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല, മദ്ഹ് കേൾക്കുമ്പോൾ മനസ്സിന് ഒരു റാഹത്ത് അല്ലേ.... അതിന്റെ ഇടക്ക് നമ്മൾ സംസാരിച്ച് ഇരിക്കുന്നത് നല്ലത് അല്ലല്ലോ.... അത് കൊണ്ട് പറഞ്ഞതാണ്", 


ഐഷു സനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.


 

",ആ എന്നാ ഓക്കെ", അങ്ങനെ അവര് നാല് പേരും മദ്ഹിൽ ലയിച്ച് ഇരുന്നു ", ബുർദ ചൊല്ലിയപ്പോൾ ജവാബ് അവർ ഏറ്റ് പാടി.


അവിടെ ഇരിക്കുന്ന ആളുകളെ ഒന്നും ശ്രദ്ധിക്കാതെ അവര് അതിൽ ലയിച്ച് ഇരുന്നു.


അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട്.


",ഇത് റിഷാദ് ഉസ്താദിന്റെ കോളേജിലെ കുട്ടികൾ ആണെന്ന് തോന്നുന്നു ", 


അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു പരിചയം ഉള്ള ശബ്ദത്തിൽ പാടുന്നത് കേട്ടത്.


അങ്ങോട്ട് നോക്കിയപ്പോൾ പാടുന്ന ആളെ കണ്ട് അവര് നാല് പേരും തൊള്ള പൊളിച്ച് ഇരുന്നു.......




*തുടരും......*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 15*



അങ്ങോട്ട് നോക്കിയപ്പോൾ പാടുന്ന ആളെ കണ്ട് അവര് നാല് പേരും തൊള്ള പൊളിച്ച് ഇരുന്നു......



",ഉപ്പച്ചി.....", ഐഷുവിൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.



",എടീ....... ഐഷൂ.,... നിന്റെ ഉപ്പ നല്ലോണം മദ്ഹ് പാടുന്നുണ്ടല്ലോ.....", 

ماشاء الله


അവര് മൂന്ന് പേരും പറഞ്ഞു.


",സത്യമായിട്ടും ഉപ്പച്ചി പാടുമെന്ന് അറിയാം.... ആദ്യമായിട്ടാണ് ഉപ്പച്ചി പാടുന്നത് കേൾക്കുന്നത്", അവൾ അതും പറഞ്ഞ് പുഞ്ചിരിച്ചു.


അങ്ങനെ ഫാളിലി ഉസ്താദും റിഷാദ് ഉസ്താദും എല്ലാവരും മദ്ഹ് പാടി, ബുർദയും കഴിഞ്ഞ്, തങ്ങൾ ദുആ ചെയ്ത് പരിപാടി അവസാനിച്ചു.


അങ്ങനെ നാളെ വരാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു .



പിറ്റേ ദിവസം എല്ലാവരും നേരത്തെ തന്നെ റിഷാദ് ഉസ്താദിന്റെ വീട്ടിൽ എത്തി .



ഉസ്താദിന്റെ മാര്യേജ് ആയത് കൊണ്ട് കുറേ വെള്ളപ്പടകൾ ആണ്.


സനു അവിടെ തൊള്ള പൊളിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവളെ അവിടുന്ന് വലിച്ച് കൊണ്ട് പോയി.



അങ്ങനെ ഫുഡ് കഴിക്കാൻ ആയപ്പോൾ ഫസ്റ്റ് ട്രിപ്പിൽ തന്നെ നമ്മൾ ഇരുന്ന് വെട്ടിമുണുങ്ങി.



അങ്ങനെ അവര് ഫുഡ് കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ ഒരു താത്ത,


", മോളേ.... പേരെന്താ..... വീട് എവിടെ, എത്രയിലാ പഠിക്കുന്ന് ", 


ഐഷു അതിന് മറുപടി കൊടുത്തു.


അപ്പോഴാണ് ഐഷുവിൻ്റെ ഉമ്മ വന്ന് ഉപ്പ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്.


ഉപ്പാന്റെ അടുത്തേക്ക് പോയി വന്നപ്പോൾ ഉമ്മയും ആ താത്തയും ഭയങ്കര സംസാരം, 


നമ്മൾ പിന്നെ അവിടേക്ക് പോകാതെ സനൂൻ്റെ അടുത്തേക്ക് പോയി.


", എടീ.... നമുക്ക് കുറച്ച് ദിവസത്തിന് ശേഷം വീണ്ടും ഒരു കല്ല്യാണം കൂടാം ", സനു സഹ്റയോടും സഹീറയോടും പറഞ്ഞു.


ഐഷു അത് കേട്ട് തൊള്ള പൊളിച്ച്.


",എടീ..... അപ്പോ നിന്റെ കല്ല്യാണം ഉറപ്പിച്ചോ.... ആരാടീ ആൾ., എന്നാടീ...", 


ഐഷു നിർത്താതെ ചോദിച്ചപ്പോൾ സനു പറഞ്ഞു, 


",എന്റെ കല്യാണം അല്ല", നമ്മുടെ അസിക്കാൻ്റെയും ബുഷ്റത്താന്റെയും മോളുടെ കല്ല്യാണം ആണ്", അതും പറഞ്ഞ് അവര് മൂന്ന് പേരും ചിരിച്ചു.


",ഓ.... പിന്നെ അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ", അവൾ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.


",അതിന് ഞങ്ങൾ അല്ലല്ലോ തീരുമാനം എടുത്തത് ", നീ അവിടേക്ക് ഒന്ന് നോക്കിക്കേ...", 


ഐഷു അവര് ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഉമ്മയും ആ താത്തയും ഭയങ്കര സംസാരത്തിൽ ആണ്, ഇവർക്ക് ഇത്ര കൂടുതൽ പറയാൻ എന്താ.... അവള് മനസ്സിൽ വിചാരിച്ചു.


",അവിടെ പറയുന്ന കാര്യങ്ങൾ ഞങ്ങൾ കുറച്ച് മുമ്പ് കേട്ടു, അതാ നിന്നോട് പറഞ്ഞത്", ആ താത്താൻ്റെ മോൻക്ക് പെണ്ണ് തിരയുന്നുണ്ട് , ഗൾഫിൽ ആയത് കൊണ്ട് പെണ്ണ് ഒന്നും റെഡിയാകുന്നില്ല എന്ന്, അപ്പോ നിന്നെ കണ്ടപ്പോൾ അവർക്ക് ഇഷ്ടം ആയെന്ന് , ഇനി നീയും നിന്റെ വീട്ടുകാരും തീരുമാനിച്ചോളിം , ഞങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ, 


അതും പറഞ്ഞ് മൂന്നെണ്ണം ഇരുന്ന് ചിരിക്കാണ്.


ഉമ്മ ഇപ്പോഴും അവരോട് ചിരിച്ചു സംസാരിക്കുന്നുണ്ട്, ഇനി ഉമ്മാനെ അവിടെ നിർത്തിയാൽ ശരിയാവില്ല, അവൾ ഉമ്മാന്റെ അടുത്തേക്ക് പോയിട്ട് ഉപ്പ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പോയി.



അങ്ങനെ പുതു പെണ്ണ് വന്നു.പെണ്ണിനെ കണ്ടതും ഞങ്ങൾ നാലാളും അവളുടെ പേര് ഉറക്കെ പറഞ്ഞു.



*അംന മറിയം*


എല്ലാവരും അവരെ നോക്കി.

ആരാ മനസ്സിലായില്ലേ.... നമ്മുടെ ബി ക്ലാസ്സിലെ ലീഡർ, 


അംനു അവരെ കണ്ടപ്പോൾ വന്ന് കെട്ടിപ്പിടിച്ചു, 


",എടീ... ഇത് വല്ലാത്തൊരു സർപ്രൈസ് ആയിട്ടോ ", ഐഷു അതും പറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു.



ഇപ്പോ അവര് അഞ്ചു പേര് മാത്രം ആയി റൂമിൽ അവരങ്ങനെ സംസാരിച്ച് ഇരുന്നു.



",അല്ല പുതു പെണ്ണ് ഇവിടെ ഇരിക്കാണോ", അതും പറഞ്ഞ് ഐഷുവിൻ്റെ ഉമ്മ വന്നു.


",ഉമ്മാ ഇതാ ഞാൻ പറയാറുള്ള അംന മറിയം ", മറ്റേ ക്ലാസിലെ ലീഡർ ", ഐഷു ഉമ്മാനോട് പറഞ്ഞു.



",ആഹാ.... കൊള്ളാലോ, എന്നാ ഇനി റൂമിൽ നിന്ന് ഇറങ്ങിം , അവൾ ഡ്രസ്സ് മാറ്റിക്കോട്ടെ......",. ഉമ്മാന്റെ കൂടെ ഞങ്ങളും പുറത്തേക്ക് ഇറങ്ങി.



അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.



ഇന്ന് ഐഷുവിനെ പെണ്ണ് കാണാൻ വരുന്നുണ്ട്......


ഐഷു രാവിലെ എണീറ്റപ്പോൾ ആണ് അറിയുന്നത്, 


",മോളേ.... വേഗം പോയി ഫ്രഷ് ആയി വാ....", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു.


",ഫ്രഷ് ആവാനോ..... എന്തിന്", എവിടേക്കാ പോകുന്ന് ", 

ഐഷു അന്തം വിട്ട് ചോദിച്ചു.


",എവിടേക്കും പോകുന്നില്ല നിന്നെ ഇന്ന് കാണാൻ വരുന്നുണ്ട്, .", ഉമ്മ പറഞ്ഞപ്പോൾ ഐഷു.


", ഞാൻ പറഞ്ഞതല്ലേ..... എനിക്ക് ഇപ്പോൾ തന്നെ കല്ല്യാണം വേണ്ട എന്ന്, എനിക്ക് പഠിക്കണം, പ്ലീസ് ഉമ്മാ....", ഐഷു കെഞ്ചി നോക്കി.


",കല്ല്യാണം കഴിഞ്ഞാലും പഠിക്കാം", അവർക്ക് ഇപ്പോ തന്നെ കല്ല്യാണം ഒന്നും വേണ്ട, ജസ്റ്റ് നിക്കാഹ് കഴിച്ച് ഇട്ടാൽ മതി, നല്ല മോൾ അല്ലേ.... ഉമ്മ പറഞ്ഞത് കേൾക്ക്, പോയി മാറ്റി വാ......", ഉമ്മ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു.


അങ്ങനെ ഐഷു ഡ്രസ്സ് ഒക്കെ മാറ്റി വന്നു.


ഒരു ചുവപ്പ് ചുരിദാർ ടോപ്പും ബ്ലാക്ക് കളർ ഷാളും പാന്റും ആയിരുന്നു വേഷം.

ചെറുതായിട്ട് സുറുമയും ഇട്ടു.



ഉമ്മയും ഉപ്പയും എല്ലാവരും അവളെ നോക്കി നിന്നു.


", അളിയൻ നിന്നെ ഇന്ന് തന്നെ കൊണ്ട് പോകും" മോനു അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.


",ആരാടാ..... നിന്റെ അളിയൻ", അതിന് ഞാൻ ആളെ കണ്ടിട്ട് പോലുമില്ല ", അവൻ്റെ അളിയൻ വന്നിരിക്കുന്നു ഹ്മ്", അവൻ്റെ ചെവി പിടിച്ച് കൊണ്ട് പറഞ്ഞു.



",ഔ ൻ്റെ റബ്ബേ.... എൻ്റെ ചെവി പോയി...... ഇനി ഇപ്പോ ഞാൻ എങ്ങനെ ക്ലാസ് കേൾക്കും", മോനു കരയുന്ന പോലെ പറഞ്ഞു.



", ഓ.... പഠിക്കാൻ ഇത്ര താൽപര്യം ഉള്ള കുട്ടി ആണെന്ന് അറിഞ്ഞില്ല " സോറി, അറിഞ്ഞിരുന്നെങ്കിൽ മറ്റേ ചെവി കൂടി പിടിക്കാമായിരുന്നു ", ഐഷു അതും പറഞ്ഞ് ഉപ്പാന്റെ അടുത്തേക്ക് പോയി.


",ഉപ്പ ആദ്യം തന്നെ അവരോട് പറയണം", എനിക്ക് പഠിക്കാൻ പോകണമെന്ന് ", ഐഷു സങ്കടത്തോടെ പറഞ്ഞു .


",അതിനെന്താ മോളെ ഞാൻ പറഞ്ഞോളാം", നല്ല പയ്യൻ ആണെന്നാണ് കേട്ടത് ", നമുക്കറിയുന്നൊരു ഫാമിലിയിൽ നിന്ന് തന്നെയാണ്", ഉപ്പ അതും പറഞ്ഞ് ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി.



",എനിക്കിപ്പോൾ തന്നെ നിങ്ങളെ വിട്ടു പോകേണ്ട", കുറച്ചുകൂടി കാലം നിങ്ങളുടെ കൂടെ ജീവിക്കണം അത് കഴിഞ്ഞിട്ട് മതി കല്യാണം ഒക്കെ ", ഐഷു നിരാശയോടെ പറഞ്ഞു,


",ഓ ശല്യം പോയിക്കിട്ടി എന്ന് വിചാരിക്കുകയായിരുന്നു", ഇവിടെ നിൽക്കണ്ട പെട്ടെന്ന് പൊയ്ക്കൊണ്ടു", മോനു അത് പറഞ്ഞപ്പോൾ ഐഷുവിന് ദേഷ്യം വന്നു.


",എടാ നിനക്ക് ഞാൻ ശല്യം ആയി അല്ലെടാ ഞാൻ പോവുകയാണ് ഞാൻ ഇവിടെ നിൽക്കില്ല", ആയിക്കോട്ടെ നിനക്ക് ഇപ്പോൾ നമ്മളെ ഒന്നും പറ്റില്ലല്ലോ", ഐഷു നിഷ്കുവായി പറഞ്ഞു.



സത്യത്തിൽ അവൻ്റെ മുഖത്ത് സങ്കടമുണ്ടായിരുന്നു , കീരിയും പാമ്പും ആണെങ്കിലും ഭയങ്കര സ്നേഹമാണ് രണ്ടുപേർക്കും, 


പെട്ടെന്ന് ഉപ്പാന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അളിയൻ ആയിരുന്നു.


ഇത്താത്തക്ക് പുതിയ വിശേഷം ഉണ്ടെന്നറിയിക്കാൻ വിളിച്ചതാണ്.


ماشاء الله الحمد لله

എല്ലാവരും റബ്ബിനെ സ്തുതിച്ചു.


അവരുടെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി.


", എന്നിട്ട് അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ", ഉപ്പ ഫോണിലൂടെ അളിയനോട് ചോദിച്ചു, 


",ഇല്ല റാഹത്ത് ആണ് ഇപ്പോൾ കുഴപ്പമൊന്നുമില്ല", അളിയൻ പറഞ്ഞു .



പെട്ടെന്ന് ഐഷു പറഞ്ഞു.", ഇത്താത്ത ചെലവ് കൊണ്ട് വാ.....", 


അപ്പോൾ ഇത്താത്ത പറഞ്ഞു

", അവിടെ പുതിയ വിശേഷം ഉണ്ടെന്നൊക്കെ അറിഞ്ഞു എപ്പോഴാ അതിന്റെ ചിലവ് ", അത് കേട്ടപ്പോൾ ഐഷു ഇളിച്ചു.......



അങ്ങനെ കുറച്ചുനേരം എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്ന് നിർത്തി.



അതിൽ നിന്ന് ഇറങ്ങുന്ന ആളുകളെ കണ്ട് ഐഷു ആകെ ഷോക്കായി.........




*തുടരും......*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 16*



അതിൽ നിന്ന് ഇറങ്ങുന്ന ആളുകളെ കണ്ട് ഐഷു ആകെ ഷോക്കായി......


റിഷാദ് ഉസ്താദും ഫാമിലിയും.....


ഇവരെന്തിനാ ഇപ്പോ വരുന്നത്..... ഇനി ഇവരെ കുടുംബത്തിൽ ഉള്ള ആരെങ്കിലും ആണോ എന്നെ കെട്ടാൻ പോകുന്ന് , അവൾക്ക് ആകെ കൺഫ്യൂഷൻ ആയി.....


",മോളേ...... അവര് വന്നു ട്ടോ", ഉപ്പ അത് പറഞ്ഞതും ഞമ്മൾ അകത്തേക്ക് പോയി......


ഉമ്മ അവളെ കയ്യിൽ വെള്ളത്തിന്റെ ട്രേ കൊടുത്തു വിട്ടു..... 


അവൾ അതും കൊണ്ട് പോയി അവിടെ റിഷാദ് ഉസ്താദിനെ പോലെ തന്നെ വേറെ ഒരാൾ ഉണ്ടായിരുന്നു.... അയാള് ആയിരിക്കും ചെറുക്കൻ എന്ന് വിചാരിച്ച് അയാൾക്ക് കൊടുക്കാൻ നിന്നപ്പോൾ..... 


",ഉപ്പ..... മോളേ അതല്ല പയ്യൻ.... ഇതാണ് ആള് എന്ന് പറഞ്ഞ് റിഷാദ് ഉസ്താദിനെ ചൂണ്ടിക്കാട്ടി...


അവൾ ആകെ അന്തം വിട്ട് നിന്നു......


",അപ്പോ അം.....ന മറിയം.....", അവൾ വിക്കി കൊണ്ട് പറഞ്ഞു.


",ഞാൻ ഇവിടെയുണ്ട് നീ എൻ്റെ ഇക്കാക്ക് ആണല്ലോ ഫസ്റ്റ് വെള്ളം കൊടുക്കുന്ന്.....", നിന്റെ ചെറുക്കൻ റിഷാദ് ഉസ്താദ് ആണ്", അതും പറഞ്ഞ് അവർ ചിരിച്ചു.



അവൾ എല്ലാവർക്കും വെള്ളം കൊടുത്ത് ദേഷ്യത്തോടെ റൂമിലേക്ക് പോയി.....


അവളുടെ പിന്നാലെ കാക്കുവും പോയി...



", ഐഷൂ.... കാക്കു പതുക്കെ വിളിച്ചു.


",എന്താ.... എന്താ എല്ലാവരും എന്നെ പറ്റിക്കാണോ.... ഇതെന്താ നാടകം ആണോ... സത്യത്തിൽ എന്താണ് സംഭവം, ", അവൾ കുറച്ച് ഉറക്കെ ചോദിച്ചു.


",മോളേ.... ഞാൻ ആണ് എല്ലാത്തിനും കാരണം", ഞാൻ പറഞ്ഞിട്ടാണ് അവര് ഇങ്ങനെ ചെയ്തത് ", അന്ന് കല്ല്യാണം കഴിഞ്ഞത് റിഷാദ് ഉസ്താദിന്റെ ആയിരുന്നില്ല", ഉസ്താദിൻ്റെ ജേഷ്ഠന്റെ ആയിരുന്നു. ", അവൻ്റെ പെണ്ണ് ആണ് അംന", 

 റിഷാദ് ചെറുപ്പത്തിലെ പറഞ്ഞതായിരുന്നു, നിന്നെ അവൻ തന്നെ കല്ല്യാണം കഴിക്കണമെന്ന് ", അപ്പോ തന്നെ ഉപ്പ പറഞ്ഞിരുന്നു കല്ല്യാണത്തിന് മുമ്പ് നിങ്ങൾ അങ്ങനെ കാണാൻ ഇട വരരുതെന്ന് ", അത് കൊണ്ട് ആണ് അവൻ നീ വലുതായ ശേഷം ഇങ്ങോട്ട് വരാത്തത്", 

ഇപ്പോ സമയം ആയപ്പോൾ വന്നു", നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി ആണ് ഞാൻ ഇങ്ങനെ ചെയ്തത് ", അതും പറഞ്ഞ് ഐഷുവിനെ കെട്ടിപ്പിടിച്ചു.


ഓ... ഒരു സർപ്രൈസും കൊണ്ട് വന്നിരിക്കുന്നു..... കൊണ്ട് പോയി ഉപ്പിലിട്ട് വെക്കിം" അതും പറഞ്ഞ് ഐഷു മുഖം തിരിച്ചു.


ഫാളിലി ഉസ്താദ് താഴേക്ക് പോയി വിവരം പറഞ്ഞു.


",വല്ല ആവശ്യവും ഉണ്ടായിരുന്നോ ഷമീ....", ഞാൻ അപ്പോഴേ പറഞ്ഞില്ലേ നിന്നോട്... ഇനി ഇപ്പോ ഞാനും കൂടി നിങ്ങളെ കൂടെ കൂടി എന്ന് പറയും ", ഐഷുവിൻ്റെ ഉപ്പ അതും പറഞ്ഞ് തലയിൽ കൈ വെച്ച്



ഉപ്പ മെല്ലെ പോയി ഐഷുവിനെ സോപ്പിട്ട് താഴേക്ക് കൊടുന്നു.


",ഇനി പെണ്ണിനും ചെറുക്കനും സംസാരിക്കണോ...", ഫാളിലി ഉസ്താദ് അതും പറഞ്ഞ് ചിരിച്ചു.



",ഏയ് അതൊന്നും വേണ്ട..... ", റിഷാദ് ഉസ്താദ് നിരസിച്ചു.


ഐഷുവിനും ആശ്വാസമായി.


അങ്ങനെ റിഷാദ് ഉസ്താദിന്റെ ഉമ്മ വന്ന് ഐഷുവിന് ഒരു റിംഗ് ഇട്ട് കൊടുത്ത്, റിഷാദ് ഉസ്താദിന്റെ പെങ്ങൾ ഒരു വള ഇട്ട് കൊടുത്ത്, ഉമ്മ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.


ഉസ്താദിന്റെ ഉപ്പ ഐഷുവിൻ്റെ ഉപ്പാനോട് പറഞ്ഞു.


",അപ്പോ ഞങ്ങൾ ഇറങ്ങാണ്, അടുത്താഴ്ച നമുക്ക് നിക്കാഹ് നടത്താം,", 

إن شاء الله


السلام عليكم ورحمة الله، 


وعليكم السلام ورحمة الله

",എന്നാ അങ്ങനെ ആയിക്കോട്ടെ..... ", ഉപ്പ ഒന്ന് ചിരിച്ചു.



അങ്ങനെ അവരൊക്കെ പോയി കഴിഞ്ഞപ്പോൾ ഫാളിലി ഉസ്താദിന്റെ പൊറം ഐഷു ചെണ്ടയാക്കി., ഉസ്താദിന് നല്ലോണം കിട്ടി, അവസാനം അവൾ കുഴങ്ങിയപ്പോൾ നിർത്തി.


",ഇനി ഇങ്ങനെ ഉള്ള സർപ്രൈസും കൊണ്ട് ഈ ആയിഷ മെഹറിനോട് കളിക്കരുത് ", ഇനി കളിച്ചാൽ ഇത് പോലെ ആകൂല", ഒരു ഒലക്ക സർപ്രൈസും കൊണ്ട് വന്നിരിക്കുന്നു ഹ്മ്", അത് കണ്ടിട്ട് എല്ലാവരും ചിരിച്ചു.


",നിങ്ങൾ ആരും ചിരിക്കണ്ട നിങ്ങൾ എല്ലാവരും ഇതിന് കൂട്ട് നിന്നിലേ.... ഉപ്പ ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല. ", ഐഷൂ വിഷമത്തോടെ പറഞ്ഞു.


",ഐഷൂ... ഞാൻ അവനോട് കുറേ പറഞ്ഞു ഞാൻ നിന്നോട് പറയും എന്ന്", അവൻ സമ്മതിച്ചില്ല ". അത് കൊണ്ടാണ് മോളേ... ഉപ്പച്ചിനോട് പിണങ്ങല്ലേ... " ഉപ്പ ഐഷുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.



",ഇതിനൊക്കെ ഞാൻ പകരം വീട്ടും", കാക്കൂന് പെണ്ണ് കാണാൻ ഞാൻ ആണ് പോകുന്നത് ", നോക്കിക്കോളിം ഹ്മ്", ഐഷു ഫാളിലി ഉസ്താദിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.


",ഐഷു...... ചതിക്കല്ലേ മോളേ.... ", ഫാളിലി ഉസ്താദ് കൈ കൂപ്പി കൊണ്ട് പറഞ്ഞു.



",അതേയ്... എനിക്ക് സർപ്രൈസ് തരുമ്പോൾ ഓർക്കണമായിരുന്നു", ഐഷു അതും പറഞ്ഞ് പോയി.



", അനുഭവിച്ചോ..... നിന്റെ കുട്ടിക്കളി കുറച്ച് കൂടുന്നുണ്ട് ഷമീ..... നിനക്ക് കോളേജിലേക്ക് പോകാൻ സുഖം ഇവിടെ നിന്ന് ആയത് കൊണ്ട് മാത്രം ആണ് നിന്നെ ഇവിടെ നിർത്തുന്നത്", അവളെ കൂടെ കൂടിയാൽ പിന്നെ നീ കല്ല്യാണം കഴിക്കാൻ ഉള്ള ചെറുക്കൻ ആണെന്ന് ആരും പറയില്ല ", ഇനി ഇങ്ങനെ വല്ലതും ഒപ്പിച്ചാൽ ഞാൻ ഉമ്മാക്ക് വിളിക്കും", ഐഷുവിൻ്റെ ഉമ്മ ഫാളിലി ഉസ്താദിനോട് പറഞ്ഞു.


ഉസ്താദ് അങ്ങനെയാണ് കോളേജിൽ ഭയങ്കര ഗൗരവക്കാരൻ ആണ് വീട്ടിലോ കുട്ടിക്കളിയും ...


അങ്ങനെ ഐഷു റിഷാദ് ഉസ്താദിന്റെ ഉമ്മ ഇട്ട് തന്ന റിംഗ് നോക്കി കിടന്നു..


കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവളുടെ ഡ്രോയിംഗ് റൂമിൽ കയറി , ഒരു മദ്ഹ് സോങ്ങ് വെച്ച് ചിത്രം വരയ്ക്കാൻ തുടങ്ങി.....


അവളുടെ ഫാമിലി ആയിരുന്നു അവൾ വരച്ചത്.....


അവൾ വരച്ച് കഴിഞ്ഞ് അത് അവിടെ റൂമിൽ തൂക്കി ഇട്ടു.


അതിൽ നോക്കി നിൽക്കുമ്പോൾ അവളുടെ ഉപ്പ വന്ന് അവളെ ഇറുകെ പുണർന്നു..


", ഐഷൂ..... ഉപ്പാന്റെ കുട്ടി വരച്ചത് സൂപ്പർ ആയിട്ടുണ്ട്, 

ماشاء الله


അങ്ങനെ എല്ലാവരും വന്നു ചിത്രങ്ങൾ എല്ലാം കണ്ട് എല്ലാം ഉഷാറായിട്ടുണ്ട് എന്ന് പറഞ്ഞു.


കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടു.


ഇത്താത്തയും അളിയനും ആയിരുന്നു.


എല്ലാവരും അവിടേക്ക് പോയി.....


ഐഷു പെട്ടെന്ന് തന്നെ ഒരു കുഞ്ഞു വാവയുടെ ഫോട്ടോ വരച്ച് മറച്ച് പിടിച്ച് ഡ്രോയിംഗ് റൂം അടച്ച് താഴേക്ക് പോയി.


അളിയൻ എല്ലാവർക്കും ലഡു തന്നു.


ഐഷു ഇത്താത്താൻ്റെ വയറിൽ ഉമ്മ വെച്ച് ആ വരച്ച ചിത്രം കൊടുത്തു



എല്ലാവരും അത്ഭുതപ്പെട്ടു.. ശരിക്ക് ഒരു കുഞ്ഞു വാവ .


ماشاء الله

",ഐഷൂ.... എനിക്ക് ഇഷ്ടമായി ട്ടോ", ഇത്താത്ത കെട്ടിപ്പിടിച്ചു പറഞ്ഞു.


",അല്ല എന്തായി നിന്റെ പുതിയ വിശേഷം", ഇത്താത്ത ചോദിച്ചപ്പോൾ ഫാളിലി ഉസ്താദ് അവിടെ നിന്ന് മുങ്ങി.


",ആഹ് എൻ്റെ വിശേഷം നിങ്ങളൊക്കെ അറിഞ്ഞത് അല്ലേ.....", എല്ലാവരും കൂടി കളിച്ച ചെറിയൊരു നാടകം", ഐഷു ഫാളിലി ഉസ്താദിനെ നോക്കിയപ്പോൾ മൂപ്പരെ അവിടെ ഒന്നും കാണുന്നില്ല.


",അതൊന്നും കുഴപ്പമില്ല ഐഷൂ....", ഇത്താത്ത ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.



",ഏയ് ഒരു കുഴപ്പവുമില്ല..... ഇതിനൊക്കെ ആ വ്യക്തിയോട് ഞാൻ പകരം വീട്ടും..... ഒളിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.


ഇത്താത്ത ഒരു ലഡു തിന്നു, അപ്പോ തന്നെ അത് കൊണ്ട് പോയി ഛർദ്ദിച്ചു.


",എൻ്റെ ഇത്താത്താ... ഇപ്പോ ആ ലഡു വെറുതെ വേസ്റ്റ് ആയില്ലേ...", വേണ്ടാത്തതൊന്നും ഇനി തിന്നണ്ട", ഐഷു അത് പറഞ്ഞപ്പോൾ മോനു.


",അതെന്നെ... അതൊക്കെ എനിക്ക് തന്നാൽ മതി ", അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു.



",ഏയ് അതിന്റെ ആവശ്യം ഇല്ല..... ഞാൻ ഇവിടെയുണ്ട് ട്ടോ ", അപ്പോ എനിക്ക് തന്നാൽ മതി", രണ്ടാളും തല്ല് തുടങ്ങി.


",അതേയ് ഒന്ന് നിർത്തോ.... ", ഞാൻ നിങ്ങൾക്ക് ആർക്കും തരില്ല ", ഞാൻ എന്റെ ഇക്കാക്ക് ഒള്ളൂ കൊടുക്കാ.... ", ഇത്താത്ത അതും പറഞ്ഞ് ചിരിച്ചു.



",സെരിന്നാ.... ഞാൻ ഒന്നും ചോദിച്ചില്ല ", മോനു അവിടെ നിന്ന് പോയി.


ഉമ്മ ഇത്താത്താക്ക് വേണ്ടി എണ്ണക്കടിൾ എല്ലാം ഉണ്ടാക്കിയിട്ടുണ്ട്.


എല്ലാവരും ചായ കുടിക്കാൻ ഇരുന്നു.


ഐഷു ഇത്താത്താൻ്റെ അടുത്ത് ഇരുന്നു.


ഇത്താത്ത ഒരു പഴം പൊരി എടുത്ത് കടിച്ചു അപ്പോഴേക്കും ഛർദ്ദിക്കാൻ ഓടി.


അത് കണ്ട് മോനു ഇത്താത്താൻ്റെ പഴം പൊരി എടുത്ത് തിന്നു.


",എന്തൊരു തീറ്റ പ്രാന്തൻ ", ഒരു പൊട്ട് എനിക്ക് താടാ..... ", ഐഷു ചോദിച്ചു.


അത് കേട്ട് എല്ലാവരും ചിരിച്ചു.


അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് അളിയൻ പോയി.


അളിയൻ പോയപ്പോൾ ബാക്കി ഉള്ള ലഡു ഐഷു എടുത്ത് ഓടി, പിന്നാലെ മോനുവും , രണ്ടും കൂടി അത് മുഴുവനും തീർത്ത് പെട്ടി ഉമ്മാക്ക് കൊണ്ട് പോയി കൊടുത്തു.



എന്തിനാ.... പെട്ടി ബാക്കി ആക്കിയത്, അതും കൂടി തിന്നൂടായിരുന്നോ!?...



",ഹി..ഹി.... ", രണ്ടാളും ചിരിച്ച് കൊടുത്തു.




അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി...,


ഇന്നാണ് ഐഷുവിൻ്റെ നിക്കാഹ്......


*ഐഷു റിഷാദ് ഫാളിലിയുടെ പാതി ആകുന്ന ദിനം.......*




*തുടരും.......*


 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 17*



അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി....



ഇന്നാണ് ഐഷുവിൻ്റെ നിക്കാഹ്....


*ഐഷു റിഷാദ് ഫാളിലിയുടെ പാതി ആകുന്ന ദിനം*



കുടുംബക്കാർ എല്ലാവരും വന്നു രാവിലെ ആണ് നിക്കാഹ്,അവര് ഉച്ചക്ക് മഹർ കെട്ടാൻ വരും,


ഐഷു നല്ല മൊഞ്ചത്തിയായി,

 സനുവും ഇരട്ടകളും നേരത്തെ തന്നെ വന്നിട്ടുണ്ട്,  


അവരൊക്കെ ഐഷൂനെ കളിയാക്കുന്നുണ്ട്.


",എടീ... ഐഷൂ..... നിക്കാഹ് കഴിഞ്ഞാൽ പിന്നെ നീ കോളേജിലേക്ക് വരില്ലേ....", സനു സംശയത്തോടെ ചോദിച്ചു.


",പിന്നെ ഞാൻ വരാതെ .... അത് ഞാൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് പഠിക്കണം എന്ന്", പഠനം കഴിഞ്ഞിട്ടേ വേറെ എന്തും ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.



", ഔ.... ഒരു വല്ല്യ പഠിപ്പി ", മൂന്നാളും കളിയാക്കി,


അപ്പോ തന്നെ ഉപ്പ വന്ന് വിളിച്ചു, 



",മോളേ.... ഞങ്ങൾ നിക്കാഹിന് പള്ളിയിലേക്ക് പോകാണ്, മോൾക്ക് സമ്മതം അല്ലേ....", ഉപ്പ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.


",സമ്മതമാണ് ഉപ്പാ..... അവൾ ഉപ്പാനെ കെട്ടിപ്പിടിച്ചു പറഞ്ഞു.



അങ്ങനെ ആണുങ്ങൾ എല്ലാവരും പള്ളിയിലേക്ക് പോയി.


മോനുവും മെഹ്ഫുവും ഒക്കെ ചൊർക്ക് ആയിട്ടുണ്ട്. അത് കണ്ട് ഐഷു,


",അല്ല ഇത് പ്പോ അവിടെ ഉള്ളവർക്ക് പുതിയാപ്പള മാറോ.... ", മെഹ്ഫുവിനെ നോക്കി പറഞ്ഞു.


",ഏയ് അതൊന്നും മാറില്ല... ഞാൻ ആണെങ്കിൽ ചിലപ്പോൾ മാറും", മോനു കോളർ പൊക്കി കൊണ്ട് പറഞ്ഞു.


",അയ്യേ.... എന്തൊരു കോലം", കണ്ടാലും മതി ", ഐഷു കളിയാക്കി പറഞ്ഞു.


അപ്പോഴേക്ക് ഉപ്പ അവരെ വിളിച്ച് പോരാൻ പറഞ്ഞു.


",ബാക്കി ഞാൻ വന്നിട്ട് തരാം ട്ടോ", മോനു അതും പറഞ്ഞ് ഓടി.


",ഓക്കേ... സാർ വന്നിട്ട് വാങ്ങാം ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.


അങ്ങനെ ഉപ്പയും ബാക്കി ഉള്ളവരും പള്ളിയിൽ എത്തി.


റിഷാദ് ഉസ്താദും ഫാമിലിയും വന്നു.


അങ്ങനെ നിക്കാഹിന് വേണ്ടി ഇരുന്നു.



*",എൻ്റെ മകൾ ആയിഷ മെഹറിൻ എന്നവളെ ഈ മഹറിന് പകരം ഞാൻ നിനക്ക് നിക്കാഹ് ചെയ്തു തരുന്നു",* ഉപ്പ ഉസ്താദ് പറഞ്ഞ് കൊടുത്ത പ്രകാരം പറഞ്ഞു,


*",നിങ്ങളുടെ മകൾ ആയിഷ മെഹറിൻ എന്നവളെ ഈ മഹറിന് പകരം ഞാൻ സ്വീകരിച്ചു, "* റിഷാദ് ഉസ്താദ് പറഞ്ഞു.


അങ്ങനെ പരസ്പരം ചേർത്തു പിടിച്ചു.



നിക്കാഹ് കഴിഞ്ഞു എന്ന് പറഞ്ഞ് വീട്ടുകാർക്ക് വിളിച്ചു.


ഫാളിലി ഉസ്താദ് എല്ലാവർക്കും മധുരം കൊടുത്തു, 


അങ്ങനെ ഉച്ചക്ക് വീട്ടിലേക്ക് വരാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.



അങ്ങനെ ഉപ്പയും നിക്കാഹിന് പോയവരും എല്ലാം വന്നു , ഉപ്പ ഐഷുവിനെ വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.


ഉപ്പാന്റെ സന്തോഷത്തിന്റെ കണ്ണു നീർ ആയിരുന്നു.



മോനു വന്ന് ഭയങ്കര തള്ള് തള്ളുന്നുണ്ട്.


", ഉപ്പാ... ആളുകൾ ഒക്കെ ചോദിച്ചില്ലേ .... ഞാൻ ആണോ ചെറുക്കൻ എന്ന്", മോനു ഉപ്പാക്ക് കണ്ണ് ചിമ്മി കാട്ടി കൊടുത്തു.


ഉപ്പാക്ക് കാര്യം മനസ്സിലായി.


",ഇല്ലല്ലോ.... അങ്ങനെ ആരും ചോദിച്ചത് ഞാൻ കേട്ടില്ലല്ലോ.... ", ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.



",ഓ.... ഞാൻ അത് മറന്നു... നിങ്ങൾ എപ്പോഴും ഇത്താത്താൻ്റെ ഭാഗം ആണ് ലെ" മോനു കുയ്ന്ത് കാട്ടി.


",ആ ... ഒരാള് ചോദിച്ചു... ഞാൻ ആണോ ചെറുക്കൻ എന്ന്.....", അതും പറഞ്ഞ് ഫാളിലി ഉസ്താദ് വന്നു. 



", അതേയ് ഒന്ന് നിർത്തോ.... കുറേ നേരമായി. നിങ്ങളോട് ഒക്കെ ചോദിച്ചു. ഞാൻ സമ്മതിച്ചു," ഐഷു ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു.


അങ്ങനെ അവര് മഹർ കെട്ടാൻ വരുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചു.



ഐഷുവിനെ എല്ലാവരും കൂടി മാറ്റാൻ കൊണ്ട് പോയി.



അങ്ങനെ അവളെ കസിൻസും കൂട്ടുകാരും ചേർന്ന് മാറ്റിച്ചു.


ഒരു നീല ഉടുപ്പായിരുന്നു അവൾ ഇട്ടിരുന്നത്, അതിൽ അവളെ കാണാൻ ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു.


ഐഷു ഇറങ്ങി വരുന്നത് കണ്ട് എല്ലാവരും തൊള്ള പൊളിച്ച് നിന്നു.



ഉപ്പയും ഉമ്മയും അവളെ കെട്ടിപ്പിടിച്ചു.


അത് വഴി പോയ മോനു, 

", ഇത്താത്താ.... സോറി ആള് മാറി ", അതും പറഞ്ഞ് കളിയാക്കി പോകാൻ നിന്നപ്പോൾ അവൻ്റെ മണ്ടക്ക് ഒന്ന് കൊടുത്തു.


", ആ ആള് മാറിയിട്ടില്ല ലെ", അതും പറഞ്ഞ് അവൻ തലയിൽ ഉഴിഞ്ഞു.


അങ്ങനെ അവര് വന്നു എന്ന് പറഞ്ഞു ,


ആ സമയം ഐഷുവിൻ്റെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി, അവൾ സനൂൻ്റെ കൈ പിടിച്ച് അമർത്തി, 


", ഔ.... ൻ്റെ കയ്യ്, നീ എന്തിനാ ഐഷൂ.. ഇങ്ങനെ പേടിക്കുന്ന് നിന്നെ അവര് തിന്നൂല ", അവൾ അവളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.



", എടീ.... എനിക്ക് എന്തോ ഭയങ്കര പേടി.നീ എന്നെ ഒറ്റക്ക് ഇവിടെ നിർത്തി പോകരുത് ട്ടോ ", അവൾ സനൂൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.



",ഇല്ല ഞാൻ പോകില്ല. പോകാൻ പറഞ്ഞാൽ ഞാൻ പോവും ട്ടോ ", അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.



അങ്ങനെ റിഷാദ് ഉസ്താദിന്റെ ഉമ്മയും പെങ്ങളും വന്നു, ഉമ്മ ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു, 


ماشاء الله

എൻ്റെ മോൾ സുന്ദരി ആയല്ലോ....



റിഷാദ് ഉസ്താദ് അപ്പോൾ റൂമിലേക്ക് വന്നു, ഉമ്മാന്റെ കയ്യിൽ നിന്ന് മഹർ വാങ്ങി കെട്ടി കൊടുത്തു, നെറ്റിയിൽ ഒന്ന് മുത്തി പോയി, 


അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി, അവൾ മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.


الحمد لله

 അങ്ങനെ ഫുഡ് കഴിക്കാൻ അവരുടെ കൂടെ ഇരുന്നു, നമ്മക്ക് തല്ല് കൂടി തിന്നാലെ തിന്നാൻ കഴിയൂ..., കുറച്ച് തിന്ന് പെട്ടെന്ന് എണീറ്റു.


അങ്ങനെ അവര് ഫുഡ് ഒക്കെ കഴിച്ച് കുറച്ച് ഡ്രസ്സും പർദ്ദയും ഫോണും ഒക്കെ കൊടുന്നിരുന്നു, അതൊക്കെ ഐഷുവിൻ്റെ കയ്യിൽ കൊടുത്ത് പിന്നീട് വരാം എന്ന് പറഞ്ഞ് പോയി, 


റിഷാദ് ഉസ്താദ് അവളെ റൂമിലേക്ക് വിളിച്ചു, അവൾ പോയി

", ഫോണിൽ എല്ലാം റെഡിയാക്കിയിട്ടുണ്ട് , ", ഫോൺ കിട്ടി എന്ന് കരുതി എപ്പോഴും അതിൽ കളിച്ച് ഇരിക്കരുത്, പഠനത്തിലും ശ്രദ്ധ വേണം ട്ടോ", ഇനി ഞാൻ പിന്നെ വരാം", 

السلام عليكم ورحمة الله وبركاته

അവളുടെ കയ്യിൽ മുത്തി കൊണ്ട് പറഞ്ഞു.


وعليكم السلام ورحمة الله وبركاته

അവൾ സലാം മടക്കി പരസ്പരം പുണർന്നു.


അപ്പോഴാണ് അവിടേക്ക് ഫാളിലി ഉസ്താദ് വന്നത്.


", ഇവിടെ ചെറിയ കുട്ടികൾ ഒക്കെ ഉള്ളതാണ്. അതൊക്കെ ഓർക്കണേ....", 

ആ വാതിൽ ഒന്ന് അടച്ചൂടെ", ഉസ്താദ് അതും പറഞ്ഞ് ചിരിച്ചു, 


ഐഷു റിഷാദ് ഉസ്താദ് ഉണ്ടായത് കൊണ്ട് ഒന്നും പറയാതെ ചിരിച്ചു.


അങ്ങനെ അവര് പോയി കഴിഞ്ഞപ്പോൾ ഐഷു ഓടി പോയി സനുവും ഇരട്ടകളും ഫുഡ് കഴിക്കുന്ന അവിടെ പോയി ഇരുന്നു, ഫുഡ് കഴിക്കാൻ തുടങ്ങി, 


", എടീ.... അപ്പോ നീ നേരത്തെ തിന്നീലേ... ", അവര് മൂന്ന് പേരും ചോദിച്ചു.


", അത് കുറച്ച് ഒള്ളൂ തിന്നത്.... അവിടെ ഇരുന്നപ്പോൾ ഫുഡ് ഒന്നും ഇറങ്ങിയില്ല", അവള് അതും പറഞ്ഞ് സനൂൻ്റെ പാത്രത്തിൽ ഉള്ള ചിക്കൻ എടുത്ത് തിന്നു, 


അവര് മൂന്ന് പേരും തൊള്ള പൊളിച്ച് ഇരുന്നു.


അവിടന്ന് കഴിച്ച് കഴിഞ്ഞ് അവൾ മോനൂൻ്റെ അടുത്തേക്ക് പോയി അവൻ്റെ പാത്രത്തിൽ ഉള്ള ചിക്കൻ എടുത്ത് ഓടി.



അപ്പോ ഉണ്ട് ഫാളിലി ഉസ്താദ് മെല്ലെ മെല്ലെ അവളെ കാണാതെ പോകുന്നു.


",ഏയ്... അവിടെ നിൽക്കൂ.... മിസ്റ്റർ, കുറച്ച് നേരത്തെ തരാൻ എടുത്ത് വെച്ച ഒരു സാധനം ഉണ്ട്, അത് വേണ്ടേ...", അവൾ അതും പറഞ്ഞ് ഉസ്താദിൻ്റെ അടുത്തേക്ക് പോയി.



",ഏയ്... എന്ത് സാധനം..... എനിക്ക് വേണ്ട.... ഞാൻ ഇപ്പോ ഫുഡ് കഴിച്ച് വയറ് നിറഞ്ഞു, ഇനി ഒന്നും വേണ്ട മോളെ....", ഫാളിലി ഉസ്താദ് അതും പറഞ്ഞ് ഓടാൻ നിന്നതും ഐഷു പിടിച്ച് വെച്ചു.


",അതേയ് ആ സമയം അവിടെ റിഷാദ് ഉസ്താദ് ഉണ്ടായത് കൊണ്ട് മാത്രം ആണ് അപ്പോ ഞാൻ ഒന്നും പറയാതെ ഇരുന്നത് ", ഹ്മ് അല്ലെങ്കിലും എന്നെ കളിയാക്കൽ നിങ്ങൾക്ക് കൂടുന്നുണ്ട്", ഇപ്രാവശ്യം ഞാൻ ക്ഷമിച്ചു. ഇനി ഞാൻ ഒന്നും ചെയ്യില്ല. പകരം ഞാൻ ഉമ്മമ്മാനോട് പറയും ഐഷു ചിരിച്ചു.



",അയ്യേ.... എന്തുവാ ടീ.... സ്വന്തം ഭർത്താവിനെ ഉസ്താദ് എന്നോ", നിനക്ക് നാണം ഇല്ലേ....", ഫാളിലി ഉസ്താദ് അത് പറഞ്ഞപ്പോൾ ആണ് അവൾ അത് ആലോചിച്ചത്.


",ഇനി ഇപ്പോ ഞാൻ എന്താ വിളിക്കാ...", ഇക്കാ എന്ന് വിളിച്ചാലോ..., അല്ലെങ്കിൽ വേണ്ട കാക്കൂ എന്ന് , ശേ... അതൊന്നും വേണ്ട റിഷുക്ക എന്ന് വിളിക്കാം ", അവൾ ഓരോന്ന് പറഞ്ഞത് കേട്ട് എല്ലാവരും ഇരുന്ന് ചിരിക്കുന്നുണ്ട് .



", ആഹാ.... നിങ്ങളൊക്കെ കേട്ടോ", അവൾ ചമ്മലോടെ ചോദിച്ചു.



",ഞങ്ങളെ ചെവി പൊട്ടിയിട്ടൊന്നും ഇല്ലെയ് ", മോനു അതും പറഞ്ഞ് ചിരിച്ചു.



", മെഹ്ഫു.... ഇവിടെ വാ.... നമുക്ക് ഒരു സെൽഫി എടുക്കാ", ഐഷു ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു.


അങ്ങനെ അവര് സെൽഫി എടുക്കുമ്പോൾ ബാക്കിൽ ഒരു തല കൂടെ കാണുന്നുണ്ട്, അത് വേറെ ആരും അല്ല മോനു വലിഞ്ഞു കയറി വന്നതാണ്, 



അവരെല്ലാവരും ചേർന്ന് ഒരു ഫോട്ടോ എടുത്തു.


അപ്പോഴാണ് അവളെ ഫോണിലേക്ക് ഒരു കോൾ വന്നത്......




*തുടരും.....*


 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 18*



അപ്പോഴാണ് അവളെ ഫോണിലേക്ക് ഒരു കോൾ വന്നത്.......


അത് റിഷാദ് ഉസ്താദിന്റെ പെങ്ങൾ ആയിരുന്നു..... വിശേഷം ഒക്കെ ചോദിച്ച് ഉമ്മാക്ക് കൊടുത്തു....


",മോളേ... എന്തൊക്കെ വിശേഷം..... മോൾ ഡ്രസ്സ് ഒക്കെ നോക്കിയോ...... ഇഷ്ടമായിട്ടില്ലെങ്കിൽ മാറ്റിക്കൊ ട്ടോ......", റിഷൂൻ്റെ സെലക്ഷൻ ആണ്, എന്നാ പിന്നെ വിളിക്കാം ട്ടോ", 



",എല്ലാവരും എവിടെ ഉമ്മാ...", റിഷാദ് ഉസ്താദിനെ ഇപ്പോ എങ്ങനെ ചോദിക്കാ എന്ന് വിചാരിച്ച് അങ്ങനെ ചോദിച്ചു.


ഉപ്പ ഇവിടെ ഉണ്ട്, അംനുവും റാഷിയും അവളെ വീട്ടിലേക്ക് പോയിട്ടുണ്ട്.


",പിന്നെ കുഞ്ഞോൾ ഇവിടെ ഉണ്ട് , ", അങ്ങനെ പറഞ്ഞപ്പോൾ കുഞ്ഞോൾ ഇടയിൽ പറയുന്നുണ്ട്, 


",ഉമ്മാ.... ഐഷു ചോദിക്കാൻ വിചാരിച്ച ആളെ മാത്രം നിങ്ങൾ പറഞ്ഞില്ല , അത് പറഞ്ഞ് കൊടുക്കിം ". ചിരിച്ചു കൊണ്ട് പറഞ്ഞു.


ഐഷു ആകെ ചമ്മി. 


",ആ മോളേ.... അവൻ ഇപ്പോ അങ്ങാടിയിൽ പോയി വരാം എന്ന് പറഞ്ഞ് പോയി", അവൻ ഇത് വരെ മോൾക്ക് വിളിച്ചില്ലേ... ഞാൻ വന്നിട്ട് വിളിക്കാൻ പറയാം ട്ടോ", എന്നാ പിന്നെ വിളിക്കാം.

السلام عليكم ورحمة اللة


 وعليكم السلام ورحمة الله

ഐഷു സലാം മടക്കി.



",ആരായിരുന്നു മോളേ.... റിഷു ആണോ....", ഉമ്മ ചോദിച്ചു



",അല്ല ഉമ്മാ.... അത് ഉമ്മയും കുഞ്ഞോളും ആണ്, ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.



അല്ല വായനക്കാരെ റിഷാദ് ഉസ്താദിന്റെ വീട്ടിൽ ഉള്ളവരെ പറഞ്ഞില്ലല്ലോ....


റിഷാദ് ഉസ്താദിന്റെ വീട്ടിൽ ഉമ്മ ആസിയ , ഉപ്പ മുഹമ്മദ്, ജേഷ്ഠൻ റാഷിദ് ഫാളിലി, ജേഷ്ഠന്റെ ഭാര്യ അംന മറിയം , പിന്നെ ഒരു പെങ്ങൾ റിഷാന ( കുഞ്ഞോൾ) , 

ഇവയൊക്കെയാണ്.....


റിഷാന ഇപ്പോ പ്ലസ് വണ്ണിലാണ്.



അങ്ങനെ എല്ലാവരും സംസാരിച്ച് ഇരിക്കുമ്പോൾ ആണ് അളിയനും അളിയൻ്റെ ഉമ്മയും ഉപ്പയും മൂന്ന് പെങ്ങന്മാരും വന്നത്.


അളിയൻ്റെ ഉമ്മ അളിയന്റെ പെങ്ങൾ പ്രസവിച്ച് കിടക്കുകയായിരുന്നത് കൊണ്ട് അവിടെ ആയിരുന്നു.അത് കൊണ്ട് അവർക്ക് നിക്കാഹിന് വരാൻ പറ്റിയില്ല. പിന്നെ അളിയൻ്റെ ഉപ്പാക്ക് സുഖം ഉണ്ടായിരുന്നില്ല. അത് കൊണ്ട് അവര് നിക്കാഹിന് വരില്ല വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞതായിരുന്നു.



",ഉമ്മാ, ഉപ്പാ.... കയറി ഇരിക്കിം , ", ഇത്താത്ത വന്ന് വിളിച്ചു.


",മോളേ... ഉമ്മാന്റെ കുട്ടിക്ക് സുഖമല്ലേ.... ക്ഷീണം ഒന്നും ഇല്ലല്ലോ...." ഉമ്മ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.


الحمد لله

",സുഖമാണ് ഉമ്മാ.... ഇപ്പോ കുഴപ്പം ഒന്നും ഇല്ല, എന്നാലും എന്തെങ്കിലും തിന്നാൽ പിന്നെ ഛർദി ആണ്. "


"അത് സാരമില്ല, അത് ഒരു മൂന്ന് മാസം ആകുമ്പോൾ റെഡി ആകും." ഉമ്മ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.



അങ്ങനെ അവര് കുറച്ചു ഫ്രൂട്സും ലഡുവും കൊടുന്നിരുന്നു . അത് ഐഷു അടുക്കളയിൽ കൊണ്ട് പോയി വെച്ചു.


അളിയൻ്റെ പെങ്ങന്മാരിൽ മൂത്തത് കല്യാണം കഴിഞ്ഞ് ഒരു ചെറിയ കുട്ടിയുണ്ട്. അവിടെയായിരുന്നു ഇത്താത്താന്റെ ഉമ്മ നിന്നിരുന്നത്.


പിന്നെ രണ്ട് ഇരട്ട അനിയത്തിമാരാണ്.


അവര് രണ്ടുപേരും പ്ലസ് വണ്ണിലാണ് .

അവരുമായി ഐഷു കുറെ നേരം സംസാരിച്ചിരുന്നു.


അങ്ങനെ അവർ ചായയൊക്കെ കുടിച്ച് പിന്നീട് വരാം എന്ന് പറഞ്ഞു പോയി .


അവർ പോയതും ഐഷു അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു. 

അവളുടെ ഓട്ടം കണ്ട് എല്ലാവരും ഒന്ന് പേടിച്ചു.


പെട്ടെന്ന് പോയി അളിയന്റെ വീട്ടുകാർ കൊടുന്ന കവർ എടുത്തു.അത് കണ്ടതും എല്ലാവരും ചിരിച്ചു.


മോനു ഓടിച്ചെന്ന് അവളുടെ കയ്യിൽ നിന്ന് കവർ തട്ടിപ്പറിക്കാൻ നോക്കി , ഐഷുവിന്റെ കയ്യിൽ അത് കെട്ടി വെച്ചിരുന്നു അതുകൊണ്ട് അവൻക്ക് കിട്ടിയില്ല .


അതിൽനിന്ന് ഫ്രൂട്ട്സ് എല്ലാം എടുത്ത് ഉമ്മാക്ക് കൊടുത്തു .


", ഇതാ ഉമ്മ...... ഇത് എല്ലാവർക്കും കൊടുത്തോളിം. ലഡു മാത്രം എനിക്ക് മതി "അതും പറഞ്ഞ് അവൾ ലഡുവിന്റെ കവർ എടുത്ത് ഓടി .


പിന്നാലെ മോനുവും ഓടി.



അവർ രണ്ട് പേരും പെട്ടിയിൽ ഒരു രണ്ട് മൂന്നെണ്ണം ബാക്കി ആക്കി ഉമ്മാക്ക് കൊടുത്തു.



",എന്തേ ഇത് ബാക്കി ആക്കിയത്... ഐഷൂ... നീ ഇപ്പോഴും ചെറിയ കുട്ടിയാണെന്നാ നിന്റെ വിചാരം. നിന്റെ നിക്കാഹ് കഴിഞ്ഞതാണ് ട്ടോ" ഇനി നിന്റെ കുട്ടിക്കളി കുറച്ച് കുറയ്ക്കണം അത് പറഞ്ഞപ്പോൾ ഉപ്പ.


",എൻ്റെ കുട്ടി എനിക്ക് എന്നും ചെറിയ കുട്ടി തന്നെ ആണ്..."ഉപ്പ ഐഷുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.



", നിങ്ങളാണ് അവളെ ഇങ്ങനെ ആക്കുന്നത്..... " നിങ്ങള് ഉപ്പയും മോളും എന്താ എന്ന് വെച്ചാൽ ചെയ്യ്! ഞാൻ ഒന്നും പറയുന്നില്ല...." ഉമ്മ അതും പറഞ്ഞ് പോയി......



അത് കണ്ട് ഉപ്പയും ഐഷുവും ചിരിച്ചു.....



അങ്ങനെ ഇത്താത്ത ഫ്രൂട്ട്സ് തിന്നുമ്പോൾ മോനു കയ്യിട്ട് വാരുന്നുണ്ട് ... നമ്മക്ക് പിന്നെ ഫ്രൂട്ട്സ് ഇഷ്ടം ഇല്ലാത്തത് കൊണ്ട് അവരെല്ലാവരും രക്ഷപ്പെട്ടു....



അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുത്തു.....



എല്ലാവരും നിസ്കരിക്കാൻ പോയി.....


നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതി ഇരിക്കുമ്പോൾ ആണ് ഐഷുവിൻ്റെ ഫോൺ ബെല്ലടിഞ്ഞത് ....


വിളിക്കുന്ന ആളെ നോക്കിയപ്പോൾ അവൾക്ക് നാണവും പേടിയും ഒക്കെ...



അവൾ ഫോൺ എടുത്തു.


السلام عليكم ورحمة الله وبركاته

റിഷാദ് ഉസ്താദ്....


وعليكم السلام ورحمة الله وبركاته

ഐഷു പതുക്കെ സലാം മടക്കി.


"എന്തൊക്കെ എൻ്റെ ബീവിൻ്റെ വിശേഷം റാഹത്തല്ലേ....." റിഷുക്ക അത് ചോദിച്ചപ്പോൾ അവൾക്ക് നാണം വന്നു.


ഇനി മുതൽ റിഷാദ് ഉസ്താദ് എന്ന് പറയൂല ട്ടോ വായനക്കാരെ.....


റിഷുക്ക ആണ്.....


الحمد لله

റാഹത്താണ് , ഇക്കാക്ക് സുഖമല്ലേ....


ഐഷു അത് പറഞ്ഞപ്പോൾ മൂപ്പരെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.....


الحمد لله

", റാഹത്താണ് മുത്തേ.....", 


അവൾക്ക് വല്ലാത്തൊരു നാണം.....


അല്ലെങ്കിൽ ഒരു നാണവും ഇല്ലാത്ത പെണ്ണിനാണ് ഇപ്പോ നാണം.....


അങ്ങനെ അവര് സംസാരിച്ച് ഇരുന്നു......


സംസാരിച്ചതൊന്നും നിങ്ങള് ആരും അറിയണ്ട,..... പറയൂല....


അങ്ങനെ കോൾ കട്ടാക്കി.....


അവൾക്ക് ഭയങ്കര വിഷമം.മൂപ്പര് ഇനി കിടക്കാൻ നേരം വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നമ്മളെ ഐഷൂന് ക്ഷമ കുറച്ച് കുടുതൽ ആണ്. അത് കൊണ്ടാണ്.....



അങ്ങനെ ഇശാ ബാങ്ക് കൊടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് ഫോണെടുത്ത് മൂപ്പർക്ക് ഒരു മെസ്സേജ് അയച്ച് താഴേക്ക് പോയി.....


അങ്ങനെ എല്ലാവരും ഇരുന്ന് സംസാരിച്ച് ഫുഡ് കഴിക്കാൻ ഇരുന്നു......


ഐഷു ലഡു നല്ലോണം തിന്നത് കൊണ്ട് കുറച്ച് മാത്രമേ തിന്നതൊള്ളൂ.....


അത് കണ്ട് എല്ലാവരും അന്തം വിട്ട് നിന്നു.



എന്തോ.... ഇപ്പോ ഫുഡ് ഒന്നും കഴിക്കാൻ തോന്നുന്നില്ല.....


അത് പറഞ്ഞപ്പോൾ മോനു, 

", അത് എന്താ..... അളിയൻ വിളിക്കാൻ ആണ് ലെ...", അങ്ങനെ പറഞ്ഞ് ചിരിച്ചു...


", അതൊന്നും അല്ല നേരത്തെ കുറച്ച് ലഡു കൂടി ബാക്കി ഉണ്ടായിരുന്നില്ലേ... അത് കൂടി തിന്നാനാവും ....."ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.



"അങ്ങനെ അവര് ഫുഡ് കഴിച്ച് കഴിഞ്ഞ് എണീറ്റപ്പോൾ ആണ് കോളിങ് ബെല്ലടിച്ചത്..... "



ഐഷു പോയി വാതിൽ തുറന്നു ആളെ കണ്ടതും അവൾ ഓടി.......




*തുടരും......*


*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 19*



ഐഷു പോയി വാതിൽ തുറന്നപ്പോൾ ആളെ കണ്ട് അവൾ ഓടി......



അനു കാക്കുവും അനിയനും.......


ഇവരെന്താ.... ഇപ്പോ ഇങ്ങോട്ട് വന്നത്, പെണ്ണ് കാണാൻ ആണോ..... നമ്മളെ ഇനി കാണിച്ച് കൊടുക്കൂല ......അവൾ വാതിലിന്റെ മറവിൽ നിന്ന് പിറുപിറുത്തു.....




",ആ അനൂ.... കയറി ഇരിക്കടാ.... എന്തൊക്കെ വിശേഷം.......", ഉപ്പ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.....



",റാഹത്താണ് അസീ..... ഇവിടെ അല്ലേ പുതിയ വിശേഷം ഒക്കെ.......", ചിരിച്ച് കൊണ്ട് പറഞ്ഞു.....


",എന്നിട്ട് എവിടെ മണവാട്ടി.......", അനു കാക്കു ഐഷുവിനെ ചോദിച്ചു.



", ഇവിടെ ഉണ്ടായിരുന്നു.... ഐഷൂ.... ", ഉപ്പ അവളെ വിളിച്ചു.


അവൾ വാതിലിന്റെ മറവിൽ നിന്ന്, 

", ആ ... ഞാൻ ഇവിടെ ഉണ്ട് ഉപ്പാ.....", 


", ആഹാ.... നിക്കാഹ് കഴിഞ്ഞപ്പോൾ ആള് ഡീസന്റ് ആയല്ലോ..... ", അതും പറഞ്ഞ് അനു കാക്കു ചിരിച്ചു.


അങ്ങനെ ഉപ്പയും അനു കാക്കുവും കൂടി സംസാരിച്ച് ഇരുന്നു.


" , പിന്നെ അബിൻ്റെ കല്ല്യാണം ആണ് വരുന്ന ശനിയാഴ്ച", അപ്പോ എല്ലാവരും കൂടി നേരത്തെ വരണം ", അനു കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.


", ആ ..... അയ്ക്കോട്ടെ.... ഞങ്ങൾ വരണ്ട്....",ഉപ്പ അതും പറഞ്ഞ് ചേർത്ത് പിടിച്ചു.


അങ്ങനെ അവര് പോയി കഴിഞ്ഞപ്പോൾ ഐഷു ഒന്ന് ശ്വാസം വിട്ടു....


അപ്പോ ഉണ്ട് ഫാളിലി ഉസ്താദ് അവളെ ഫോൺ എടുത്ത് കളിക്കുന്ന്.... അവൾ ഓടി ചെന്ന് അത് വാങ്ങി......


", ഉമ്മാ..... ഈ കാക്കു എൻ്റെ ഫോണിൽ കളിക്കുന്നു.....", അതും പറഞ്ഞ് ഐഷു ഉമ്മാന്റെ അടുത്തേക്ക് ചെന്നു.


",എന്താ..... ഐഷൂ.... അവന് അത് എടുത്തു എന്ന് കരുതി നിന്റെ ഫോൺ കേട് വരൂല.....", ഉമ്മ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.


മൂപ്പത്തി ഇപ്പോ ഭയങ്കര കലിപ്പിൽ ആണ്.... വേറെ ഒന്നും കൊണ്ടല്ല... നമ്മളെ ഉപ്പച്ചി നമ്മൾ ഇപ്പോഴും ചെറിയ കുട്ടിയാണെന്ന് പറഞ്ഞതിനാണ്....


അങ്ങനെ കാക്കു ഫോൺ എടുത്ത് പുറത്തേക്ക് ഓടി പോയി.....


അവൾ പിന്നാലെ പോയി ഒരാളെ കൂട്ടി മുട്ടി.


അവള് ആ മുഖത്തേക്ക് നോക്കിയപ്പോൾ ആകെ വിളറി വെളുത്തു....


അവൾ അപ്പോ തന്നെ അവിടെ നിന്ന് മുങ്ങി.....


വേറെ ആരും അല്ല നമ്മളെ റിഷുക്ക പറയാതെ വന്നതാണ്.... വന്നപ്പോൾ തന്നെ നല്ല സമ്മാനം കിട്ടി......


", ആ അളിയാ.... എപ്പോ വന്നു...." ഫാളിലി ഉസ്താദ് അതും ചോദിച്ച് തോളിൽ കൈ ഇട്ട് കൊണ്ട് അകത്തേക്ക് വന്നു.....


", ഞാൻ ഇപ്പോ വന്നതേ ഒള്ളൂ..... വന്നപ്പോൾ തന്നെ നമ്മളെ ബീവിൻ്റെ അടുത്ത് നിന്ന് സമ്മാനം കിട്ടി......", അല്ല എന്താ ഇന്നത്തെ പ്രശ്നം......", അതും ചോദിച്ച് റിഷുക്ക ചിരിച്ചു.


", ഞാൻ അവളെ ഫോൺ എടുത്ത് കളിച്ചതിനാണ് ", അതും പറഞ്ഞ് ഫാളിലി ഉസ്താദ് ചിരിച്ചു.


", എന്തായാലും ആ ഫോൺ ഇങ്ങ് താ.. ഞാൻ കൊടുക്കാം ", അതും പറഞ്ഞ് മൂപ്പര് ചിരിച്ചു.


", ആ.... റിഷൂ.... എപ്പോ വന്നു....", വെറുതെ അല്ല ഒരാള് അവിടെ പേടിച്ച് ഇരിക്കുന്ന് ", ഉപ്പ അതും പറഞ്ഞ് ചിരിച്ചു.



",ആഹാ.... ഞാൻ ഇപ്പോ വന്നതേ ഒള്ളൂ.... ഞാൻ അങ്ങാടിയിൽ പോയപ്പോൾ ഒന്ന് കയറിയതാ....", എന്നിട്ട് എന്റെ ബീവി എവിടെ", മൂപ്പര് അതും ചോദിച്ച് വെള്ളം കുടിച്ച് കൊണ്ട് മുകളിൽ ഉള്ള റൂമിലേക്ക് പോയി..... 


അവിടെ ഇരുന്ന് ഒരാള് എന്തൊക്കെയോ ആലോചിക്കുന്നുണ്ട്.... മൂപ്പര് വന്നത് അറിഞ്ഞിട്ടില്ല.. മെല്ലെ പോയി അവളെ തോളിൽ കൈ ഇട്ട് നിന്നു , അവൾ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി ", 


", ആഹ്... നിങ്ങൾ എപ്പോ വന്നു.,... വെ.... വെള്ളം.... കു..... കുടിച്ചോ....", അവളുടെ വിക്കി വിക്കിയുള്ള ചോദ്യം കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട് ഞാൻ പിടിച്ച് വെച്ചു കുറച്ച് ഗൗരവത്തോടെ ചോദിച്ചു.


", അല്ല.... എൻ്റെ ബീവിക്ക് എപ്പോഴാ വിക്ക് തുടങ്ങിയത്.... ", നിന്റെ ഫോൺ ഇപ്പോ തരാം", അതും പറഞ്ഞ് ചിരിച്ചു.


", അത് അത് പിന്നെ ഫോൺ കാക്കു എടുത്തു", അവൾ വിഷമത്തോടെ പറഞ്ഞു.


", അയ്യേ... ഇത്രേ ഒള്ളൂ.... എൻ്റെ ബീവി.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ മുത്തേ.....", അതും പറഞ്ഞ് മൂപ്പര് കെട്ടിപ്പിടിച്ചു.....


അങ്ങനെ അവര് ഇരുന്ന് സംസാരിച്ച്..... മൂപ്പര് കാണുന്ന പോലെ ഒന്നും അല്ല, ഭയങ്കര കോമഡി ആണ് , 


അങ്ങനെ ഐഷുവിൻ്റെ റൂം ഒക്കെ നോക്കി , അപ്പോഴാണ് അവിടെ ഒരു വാതിൽ ലോക്ക് ആക്കി ഇട്ടത് കണ്ടത്, 


അത് എന്ത് റൂം ആണെന്ന് ചോദിച്ചപ്പോൾ ഐഷു ചിരിച്ചു കൊണ്ട് ആ റൂം തുറന്ന് കൊടുത്തു.


മൂപ്പര് അതിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ ആകെ അത്ഭുതപ്പെട്ടു... ,


ماشاء الله

", എന്തൊരു രസം..... വല്ലാത്തൊരു സംഭവം തന്നെ ആണല്ലോ എൻ്റെ ബീവി .,...", 


അപ്പോഴാണ് ഒരു ബോർഡ് ഒരു തുണി കൊണ്ട് മൂടി വെച്ചത് കണ്ടത്....


മൂപ്പര് ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി..... അവൾ അത് തുറക്കാൻ പറഞ്ഞു...


അത് തുറന്നപ്പോൾ ഐഷുവിന് റിഷുക്ക മഹർ ഇട്ട് കൊടുക്കുന്ന ഒരു ഫോട്ടോ.....


അത് കണ്ടതും റിഷുക്കാക്ക് എന്ത് ചെയ്യണം എന്ന് അറിഞ്ഞില്ല.... റിഷുക്ക ഐഷുവിനെ എടുത്ത് ഉയർത്തി..... പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് അവൾ നല്ലോണം പേടിച്ചു....


പെട്ടെന്ന് മൂപ്പർക്ക് ബോധം വന്നപ്പോൾ ചിരിച്ചു കൊണ്ട് അവളെ താഴെ ഇറക്കി.....


", എൻ്റെ പെണ്ണ് പേടിച്ചോ.....", അതേയ് ഞാൻ ഇങ്ങനെ നിൽക്കാണല്ലോ..... ഞാൻ പോവട്ടെ.... സമയം കുറേ വൈകി..... പിന്നെ വരാം ട്ടോ...... നമുക്ക് നാളെ ഒരു സ്ഥലത്തേക്ക് പോകണം .....", റിഷുക്ക അവളെ തോളിൽ കൈ ഇട്ട് കൊണ്ട് താഴേക്ക് പോയി.....


പോകുമ്പോൾ അവൾ ചോദിച്ചു....


", ഇന്ന് ഇനി ഇപ്പോ സമയം വൈകിയില്ലേ..... നാളെ പോയാൽ പോരേ....", അവൾ വിഷമത്തോടെ പറഞ്ഞു.


", ഇല്ല മുത്തേ..... ഉപ്പ പറഞ്ഞിട്ടുണ്ട്.... കല്ല്യാണത്തിന് മുമ്പ് ഇവിടെ നിൽക്കണ്ട എന്ന്, എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... , ഉപ്പ ചീത്ത പറയും.....", അതും പറഞ്ഞ് മൂപ്പര് ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി.


അത് കണ്ട് മോനു., 

" അയ്യേ.... ഞാൻ ഒന്നും കണ്ടില്ലേ....", 


",എന്താടാ.... നീ കാണാത്തത്.... ഇതാണോ ", എന്ന് ചോദിച്ച് മൂപ്പര് അവളെ നെറ്റിയിൽ വീണ്ടും മുത്തി....


ഐഷു ആകെ ചമ്മി.... ഇത് മതി ഇനി അവന് കളിയാക്കാൻ....


", ഐഷൂ.... ഇതാ നിന്റെ ഫോൺ", പിന്നെ ഇവിടെ കുറെ കുട്ടികൾ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ.., അവർക്ക് ഒന്നും ഫോൺ കൊടുക്കരുത് ട്ടോ....", ഫാളിലി ഉസ്താദിനെ നോക്കി കൊണ്ടാണ് പറഞ്ഞത്...


", ആർക്ക് വേണം ആ ചീഞ്ഞ ഫോൺ", അതും പറഞ്ഞ് ഫാളിലി ഉസ്താദ് മുഖം തിരിച്ചു.


അപ്പോഴുണ്ട് മിന്നു , 

", അളിയാക്കാ.....ഇച്ച് മുട്ടായി ഒന്നും ഇല്ലേ....", 


", മോളേ.... ഇത്താത്ത തരും ട്ടോ മുട്ടായി", ഐഷു എവിടെന്ന് എന്ന് ആലോചിച്ചു.


അങ്ങനെ എല്ലാവരും ഒപ്പം ഇരുന്ന് ഫുഡ് കഴിച്ച് റിഷുക്ക പോയി..... ഐഷുവിന് വല്ലാത്തൊരു സങ്കടം .


അവൾ വേഗം റൂമിൽ പോയി. അപ്പോ അവിടെ ഉണ്ട് ഒരു പെട്ടി... അത് തുറന്നപ്പോൾ അതിൽ നിറയെ ചോക്ലേറ്റ്സ് , അവൾക്ക് സന്തോഷമായി , അതിൽ ഒരു എഴുത്ത് ഉണ്ടായിരുന്നു.........


", എൻ്റെ ബീവിക്ക് ചോക്ലേറ്റ് ഇഷ്ടം ആണെന്ന് അറിയാം.... അത് കൊണ്ട് തന്നെ ആണ് ഞാൻ കൊണ്ടു വന്നത്.... അത് കരുതി ഫുൾ എൻ്റെ മോള് തിന്നരുത്.... എല്ലാവർക്കും കൊടുക്കണം ട്ടോ.... 

ലവ് യൂ ഐഷൂ.....",


അത് വായിച്ച അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...


അവൾ അത് എടുത്ത് താഴേക്ക് പോയി ഉമ്മാക്ക് കൊടുത്തു.....ഉമ്മ അന്തം വിട്ടു....


", എന്ത് പറ്റി എൻ്റെ മോൾക്ക്.... സാധാരണ പെട്ടി കാലി ആക്കിയിട്ട് ആണല്ലോ തരാറ്. ഇന്ന് പ്പോ എന്ത് പറ്റി?

ഉമ്മ സംശയത്തോടെ ചോദിച്ചു.


",അത് ഒന്നും ഇല്ല.... നിങ്ങളെ പുന്നാര മരുമകൻ പറഞ്ഞതാ എല്ലാവർക്കും കൊടുക്കാൻ പിന്നെ അതിൽ കുറേ ഉണ്ട് അത് കൊണ്ട് ഒക്കെ തിന്നാൽ ചിലപ്പോൾ വലിയ സുഖം ഉണ്ടാകില്ല" അത് പറഞ്ഞ് അവൾ ചിരിച്ചു.


"അല്ലാഹ് ഇങ്ങനെ ഒരു അളിയനെ കിട്ടിയത് കൊണ്ട് ഞങ്ങളെ ഭാഗ്യം" അതും പറഞ്ഞ് മോനുവും കാക്കുവും ചിരിച്ചു.


", ആണോ,.... ആദ്യം ഞാൻ എന്ന ഒരു പെങ്ങൾ ഉണ്ടായതിന് പടച്ചോനോട് നന്ദി പറയിം.ഞാൻ ഉണ്ടായത് കൊണ്ട് അല്ലേ... ഇങ്ങനെ ഒരു അളിയനെ കിട്ടിയത്......", അത് പറഞ്ഞ് അവൾ ചിരിച്ചു.


", ഉമ്മാ..... ഇത്താത്ത എവിടെ.....", ഐഷു ഉമ്മാനോട് ചോദിച്ചു.


", അവൾക്ക് സുഖം ഇല്ല എന്ന് പറഞ്ഞ് കിടക്കുന്നുണ്ട്.....", കുറേ നേരം ആയി ചർദ്ദിക്കുന്ന് ", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു ഇത്താത്താൻ്റെ അടുത്തേക്ക് പോയി.


", എന്ത് പറ്റി ഇത്താത്താ.... ക്ഷീണം വല്ലതും ഉണ്ടോ.....", ഞാൻ ഉപ്പാനോട് പറയാം, ഹോസ്പിറ്റൽ പോകാം....", ഐഷു ഇത്താത്താൻ്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.


", വേണ്ട ഐഷൂ.... ", നീ കുറച്ച് നേരം ഇവിടെ ഇരിക്ക് ", എനിക്ക് എന്തോ പേടിയാകുന്നു ഐഷൂ....", ഇത്താത്ത അത് പറഞ്ഞപ്പോൾ ഐഷു, 


", എന്തിനാ പേടിക്കുന്നത്.... ഇതൊക്കെ ഇതിന്റെ സമയത്ത് ഉണ്ടാകുന്ന ക്ഷീണം ആണ്", പേടിക്കാൻ മാത്രം ഒന്നും ഇല്ല ", ഇത്താത്ത ഒന്നും ആലോചിക്കണ്ട.., കണ്ണടച്ച് കിടന്നോളിം ", ഐഷു തലയിൽ തലോടി കൊടുത്തു.


", ഐഷൂ..... നീ ഇക്കാനെ വിളിച്ച് വരാൻ പറയോ....'", ഇത്താത്ത അങ്ങനെ ചോദിച്ചപ്പോൾ ഐഷുവിന് മനസ്സിലായി ഇത്താത്താക്ക് എന്തൊക്കെയോ അസ്വസ്ഥത ഉണ്ടെന്ന്. അവൾ ഉടനെ അളിയൻ വിളിച്ചു വരാൻ പറഞ്ഞു.


", ഇത്താത്ത അളിയൻ ഒരു മീറ്റിംഗിൽ ആണെന്ന് അത് കഴിഞ്ഞ് വരാം എന്ന് പറഞ്ഞു", ഇത്താത്ത ഒന്ന് ഉറങ്ങിക്കോ.....", ഐഷു ഇത്താത്താൻ്റെ തലയിൽ തലോടി കൊടുത്തു..


ഇത്താത്ത ഉറങ്ങിയപ്പോൾ മെല്ലെ പുതപ്പ് ഇട്ട് കൊടുത്ത് എല്ലാവരുടെയും അടുത്തേക്ക് പോയി...



അങ്ങനെ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഉപ്പാന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്....


ഉപ്പ പുറത്ത് ഇറങ്ങി സംസാരിച്ച് കോൾ കട്ടാക്കി വന്നു....


ഉപ്പ ഫോണിലൂടെ പറഞ്ഞതെല്ലാം ഞങ്ങളോട് പറഞ്ഞു.......


അത് കേട്ട് എല്ലാവരുടെയും മുഖം വാടി.....



*തുടരും....*


A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 20*



ഉപ്പ ഫോണിലൂടെ പറഞ്ഞതെല്ലാം ഞങ്ങളോട് പറഞ്ഞു....


അത് കേട്ട് എല്ലാവരുടെയും മുഖം വാടി......



ഉപ്പാക്ക് പെട്ടെന്ന് ദുബായിലേക്ക് പോകേണ്ട അത്യാവശ്യം ഉണ്ട് ......


നാളെ രാത്രി തന്നെ കയറാൻ പറഞ്ഞ് മൊതലാളി വിളിച്ചതായിരുന്നു........


ഐഷു ഉപ്പാനെ കെട്ടിപ്പിടിച്ചു കരഞ്ഞു......


അത് കണ്ട് എല്ലാവരും കരഞ്ഞു......


", ഐഷൂ..... ഇതൊക്കെ മോശമാണ് ട്ടോ....", ഉപ്പാക്ക് പെട്ടെന്ന് പോവേണ്ട ആവശ്യം വന്നത് കൊണ്ട് അല്ലേ..... നിങ്ങളെല്ലാവരും ഇങ്ങനെ കരയുന്നത് കാണുമ്പോൾ എനിക്കും ഇടങ്ങേറാണ് ട്ടോ.....", എല്ലാവരും സന്തോഷമായി ഇരിക്ക്", ഉപ്പ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.



അപ്പോ തന്നെ അളിയനും വന്നു..... 


അങ്ങനെ എല്ലാവരും കിടക്കാൻ പോയി.....


ഐഷു ഡ്രോയിംഗ് റൂമിൽ കയറി ഉപ്പ അവളെ തോളിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ വരച്ച് മറച്ച് വെച്ച് വാതിൽ ലോക്ക് ചെയ്ത് ബാൽക്കണിയിൽ പോയി ഇരുന്നു.....


എത്ര തന്നെ പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണുനീർ നിൽക്കാതെ വന്നു കൊണ്ടിരുന്നു.......


അപ്പോഴാണ് അവളെ ഫോണിലേക്ക് റിഷുക്ക വീഡിയോ കോൾ ചെയ്തത്.....


അവൾ കണ്ണൊക്കെ തുടച്ച് ഫോൺ എടുത്തു.....



السلام عليكم ورحمة الله

റിഷുക്ക ചിരിച്ചു കൊണ്ട് സലാം പറഞ്ഞു 


وعليكم السلام ورحمة الله 

അവൾ പതുക്കെ സലാം മടക്കി.....



", എന്ത് പറ്റി എൻ്റെ ബീവിക്ക്.....", കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ..... ", എന്തെങ്കിലും അസുഖം ഉണ്ടോ.....", എന്താണെങ്കിലും എന്നോട് പറയ്", മൂപ്പര് വേവലാതിയോടെ ചോദിച്ചു.


", ഒന്നുമില്ല റിഷുക്ക..... അത് കണ്ണിൽ പൊടി എന്തോ ചാടിയെന്ന് തോന്നുന്നു ", അതായിരിക്കും", അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല ", അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.



", ആഹാ.... എൻ്റെ പെണ്ണ് എന്നോട് കളവ് പറയാൻ തുടങ്ങിയോ?... ഉപ്പാക്ക് പെട്ടെന്ന് പോവേണ്ട ആവശ്യം വന്നു, അതിനല്ലേ നീ കരയുന്നത്? അതിനൊക്കെ എന്തിനാ കരയുന്ന്... ചെറിയ കുട്ടികളെ പോലെ, ആ കണ്ണൊക്കെ ഒന്ന് തുടച്ചേ... എൻ്റെ പെണ്ണിനെ ഇങ്ങനെ കരഞ്ഞ് കാണാൻ ഒരു ഭംഗിയും ഇല്ലട്ടോ...", മൂപ്പര് അതും പറഞ്ഞ് ചിരിച്ചു.


ഐഷു കണ്ണൊക്കെ തുടച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു.,

", നിങ്ങൾക്ക് എങ്ങനെ മനസ്സിലായി ഞാൻ അതിനാണ് കരഞ്ഞതെന്ന് " , 


", എൻ്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞാൽ അത് എന്തിനാണെന്ന് ഞാൻ ഇവിടെ അറിയും. എനിക്ക് അത് മനസ്സിലാക്കാൻ വലിയ പ്രയാസം ഒന്നും ഇല്ല. അതിനാണ് സൈക്കോളജി പഠിക്കുന്നത്..", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.


", അല്ലോഹ് .... ഇങ്ങള് സൈക്കോളജി പഠിച്ചിട്ടുണ്ടോ....", ഐഷു ഉണ്ടക്കണ്ണ് കാട്ടി ചോദിച്ചു.


", അതേ.... ഞാൻ സൈക്കോളജി പഠിച്ചിട്ടുണ്ട് ", മൂപ്പര് ഇളിച്ചു കൊണ്ട് പറഞ്ഞു.



", ഇനി ഇപ്പോ എനിക്ക് കരയാൻ പോലും പറ്റൂല്ല ലെ ", എൻ്റെ മനസ്സിൽ ഉള്ളത് ഒക്കെ നിങ്ങൾക്ക് മനസ്സിലാകും ലെ ", അവൾ കണ്ണ് പൊത്തി പറഞ്ഞു.



", എന്നാലേ.... എൻ്റെ മോൾ പോയി കിടക്ക്. നാളെ ഞാൻ നേരത്തെ വരും.... എന്നാ പിന്നെ വിളിക്കാം ട്ടോ"

السلام عليكم ورحمة الله

ഒരു ഉമ്മയും കൊടുത്തു....


وعليكم السلام ورحمة الله

അവൾ തിരിച്ചും ഉമ്മ കൊടുത്തു....



അവൾ റൂമിൽ എത്തി ബെഡിലേക്ക് മറിഞ്ഞു അപ്പോ തന്നെ ഉറങ്ങി.....


രാവിലെ തന്നെ റിഷുക്കാൻ്റെ കോൾ വന്നപ്പോൾ ആണ് എണീറ്റത്.....


അങ്ങനെ എണീറ്റ് ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി......


എല്ലാവരും എണീറ്റ് ഉപ്പാക്ക് ചായ കൊടുത്ത് അവിടെ ഇരുന്നു....


", ഉപ്പാ.... ഇന്നലെ നിങ്ങൾക്ക് റിഷുക്ക വിളിച്ചിരുന്നോ....", ഐഷു സംശയത്തോടെ ചോദിച്ചു.


", ആ... വിളിച്ചിരുന്നു.... നിന്നെ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു നീ റൂമിലേക്ക് പോയിട്ടുണ്ട് എന്ന്, പിന്നെ ഞാൻ പോകുന്ന കാര്യം ഒക്കെ പറഞ്ഞിരുന്നു..... എന്താ മോളെ ചോദിച്ചത് ", ഉപ്പ ചോദിച്ചു.


",ഏയ് ഒന്നുമില്ല വെറുതെ ചോദിച്ചതാ....", അതും പറഞ്ഞ് അവൾ ചിരിച്ചു.


അങ്ങനെ എല്ലാവരും ചായ കുടിക്കാൻ വേണ്ടി ഇരുന്നു. അപ്പോ തന്നെ റിഷുക്ക വന്ന് ഐഷുവിൻ്റെ അടുത്ത് ഇരുന്നു.


അങ്ങനെ ചായ കുടി കഴിഞ്ഞ് ഐഷുവിനോട് മാറ്റി വരാൻ പറഞ്ഞ് റിഷുക്ക ഉപ്പാനോട് സംസാരിച്ച് ഇരുന്നു.


ഐഷു നിക്കാഹിന് കിട്ടിയ പർദ്ദയും നിഖാബും എടുത്തു....


ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി വന്ന് പർദ്ദ ഇട്ടു.... അതിന് ശേഷം സുറുമ ഇട്ടു...

സുറുമ ഇടുമ്പോൾ ആണ് റിഷുക്ക വന്നത്, അവൾ വേഗം ഷാൾ ഒക്കെ ചുറ്റി നിഖാബ് ഇട്ടു..... 


ماشاء الله

", മൊഞ്ചത്തിയായി....." അതും പറഞ്ഞ് മൂപ്പര് പോക്കറ്റിൽ നിന്ന് അത്തറ് എടുത്ത് ഐഷുവിൻ്റെ പർദ്ദയിൽ ആക്കി.


അങ്ങനെ അവര് താഴേക്ക് ഇറങ്ങി....


രണ്ട് പേരും ഇറങ്ങി വരുന്നത് കണ്ട് ഉപ്പ മോനുവിനോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു.


മോനു ഒരു ഫോട്ടോ എടുത്തു , പിന്നെ മെഹ്ഫുവും മോനുവും കൂടി അവരുടെ കൂടെ സെൽഫി എടുത്തു.....


അങ്ങനെ അവര് പോയി വരാം എന്ന് പറഞ്ഞ് കാറിൽ കയറി.....


കാറിൽ നല്ല മദ്ഹ് സോങ്ങ് വെച്ചിട്ടുണ്ട്... 

രണ്ട് പേരും മദ്ഹിൽ ലയിച്ച് ഇരുന്നു...


കുറച്ച് കഴിഞ്ഞ് മദ്ഹ് ഓഫ് ആക്കി അവർ സംസാരിച്ച് ഇരുന്നു.....


ഐഷു നിർത്താതെ ഓരോന്ന് പറയുന്നുണ്ട്..... മൂപ്പര് അതൊക്കെ കേട്ടിട്ട് കിളി പോയി വണ്ടി ഓടിക്കുന്നുണ്ട്.....


കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി നിർത്തി.... ഐഷു റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി.....


", ഒരു മിനിറ്റ് എൻ്റെ ചെവിക്ക് എന്തോ പറ്റിയിട്ടുണ്ട്..... ഒന്ന് റെഡി ആക്കട്ടെ....", അതും പറഞ്ഞ് ചിരിച്ചു.


അവൾക്ക് മനസ്സിലായി അവളെ കളിയാക്കാണെന്ന് അവൾ കുറുമ്പോടെ പറഞ്ഞു.


", ഓ.... ഞാൻ ഇനി ഒന്നും പറയുന്നില്ല....", അവൾ പിണങ്ങി പുറത്തേക്ക് നോക്കി ഇരുന്നു.


", അച്ചോടാ.... എൻ്റെ പെണ്ണ് പിണങ്ങിയോ....", ഞാൻ ചുമ്മാ പറഞ്ഞതല്ലേ മുത്തേ.... നിനക്ക് ഡയറി മിൽക്ക് വേണോ.... ", 


ഡയറി മിൽക്ക് എന്ന് കേട്ടതും ഐഷുവിൻ്റെ പിണക്കം എപ്പോഴോ മാറി.... 


", പിണക്കം മാറിയോ...", മൂപ്പര് ചിരിച്ചു കൊണ്ട് ചോദിച്ചു.


", അതിന് ആര് പിണങ്ങി... ഞാൻ ൻ്റെ ഇക്കാനോട് പിണങ്ങോ... ", അതും പറഞ്ഞ് ചിരിച്ചു.


", എന്നാ വാ... നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.....", അവര് റെസ്റ്റോറന്റിൽ കയറി ഫാമിലി റൂമിൽ ഇരുന്നു.


", നിനക്ക് എന്താ വേണ്ടത്.... ", എന്താണെങ്കിലും പറഞ്ഞോ....", ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.


", എനിക്ക് ഷവർമ്മ മതി ", അതും പറഞ്ഞ് ചിരിച്ചു.


", ചേട്ടാ രണ്ട് ഷവർമ്മ" , മൂപ്പര് അവിടെ ഉള്ള ഒരു പയ്യനോട് പറഞ്ഞു.


", റോൾ വേണോ പ്ലൈറ്റ് വേണോ....", 


", എനിക്ക് റോൾ മതി...", ഐഷു മെല്ലെ റിഷുക്കാനോട് പറഞ്ഞു.


", റോൾ മതി ട്ടോ", കുടിക്കാൻ എന്തൊക്കെ ഉള്ളത് " , റിഷുക്ക ചോദിച്ചു.



", കുടിക്കാൻ .... ", അയാൾ കുറേ ജ്യൂസിൻ്റെ പേര് പറഞ്ഞു....


ഐഷു പൈനാപ്പിൾ ജ്യൂസ് മതി എന്ന് പറഞ്ഞു..


രണ്ട് പൈനാപ്പിൾ ജ്യൂസും ഷവർമ്മയും കൊണ്ടു വന്നു. അവർ അത് കഴിച്ച് കഴിഞ്ഞ് പൈസ കൊടുത്ത് വണ്ടിയിലേക്ക് പോയി.......


വണ്ടിയുടെ അടുത്ത് വേറെ ഒരു കാറ് നിർത്തിയിട്ടിട്ടുണ്ട്.... 


അതിൽ ഉള്ളവർ ഐഷുവിനെ നോക്കി ചിരിച്ചു.....


അത് സഖാഫി ഉസ്താദും സഅദി ഉസ്താദും ആയിരുന്നു.....


അവർ വന്ന് റിഷുക്കാൻ്റെ കൈ പിടിച്ചു.


", എവിടേക്കാ മണവാളനും മണവാട്ടിയും. ഇപ്പോ തന്നെ കറക്കമൊക്കെ തുടങ്ങിയോ....", അവര് കളിയാക്കി പറഞ്ഞു.


", അങ്ങനെ ഒന്നും ഇല്ല.... ഞങ്ങൾ ചുമ്മാ പുറത്ത് ഇറങ്ങിയതാ....", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.


അങ്ങനെ അവരോട് യാത്ര പറഞ്ഞ്, ഞങ്ങൾ പോയി ഒരു വലിയ ഗേറ്റിനു മുന്നിൽ കാർ നിർത്തി.......



*തുടരും......*



*പ്രിയപ്പെട്ട വായനക്കാരോട്..... ചില ആളുകൾക്ക് ഉള്ള സംശയം ആണ് ഉസ്താദുമാരെ കല്ല്യാണം കഴിച്ചാൽ ഒരു ഫ്രീഡം ഉണ്ടാകില്ല.... അവര് എവിടേക്കും കൊണ്ട് പോകില്ല എന്നൊക്കെ........ എന്നാ അങ്ങനെ ഒന്നും ഇല്ല ട്ടോ..... നമുക്ക് ഇഷ്ടമുള്ള സ്ഥലം പറഞ്ഞാൽ അവർക്ക് കഴിയുന്ന സമയത്ത് അവര് നമ്മളെ കൊണ്ട് പോകും..... അത് പോലെ ഹോട്ടലിൽ ഒന്നും കൊണ്ട് പോകില്ല..... ബീച്ചിലേക്ക് പോകില്ല എന്നൊക്കെ ഉണ്ട്...... പക്ഷേ അവർക്ക് പലർക്കും തിരക്ക് ആയത് കൊണ്ട് മാത്രം ആണ് അവര് കൊണ്ട് പോകാത്തത്..... നിങ്ങൾ പറയുന്ന സ്ഥലത്തേക്ക് എന്തായാലും അവരുടെ ഒഴിവിന് അനുസരിച്ച് തീർച്ചയായും അവര് കൊണ്ട് പോകും......*


*എന്നോട് ഒരു ഫ്രണ്ട് ചോദിച്ചിരുന്നു ഇതിനെ കുറിച്ച്..... അവൾക്ക് ഉസ്താദിനെ കല്ല്യാണം കഴിക്കാൻ ആണ് ആഗ്രഹം..... പക്ഷേ അവളെ കോളേജിലെ കുട്ടികൾ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.... ... ഉസ്താദുമാരെ കല്ല്യാണം കഴിച്ചാൽ എപ്പോഴും വീട്ടിൽ തന്നെ നിൽക്കണം പുറത്തേക്ക് ഒന്നും പോകാൻ പറ്റില്ല എന്നൊക്കെ അവര് പറഞ്ഞതാണ്.....*


*അറിയാത്തവർക്ക് വേണ്ടി ഓർമ്മപ്പെടുത്തിയതാണ്*



  *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 21*



അങ്ങനെ അവരോട് യാത്ര പറഞ്ഞ്, ഞങ്ങൾ പോയി.ഒരു വലിയ ഗേറ്റിനു മുന്നിൽ കാർ നിർത്തി......


*അനാഥ അഗതി മന്ദിരം*


അവൾ ഗേറ്റിനു മുന്നിൽ എഴുതിയത് വായിച്ചു....


അവർ അങ്ങോട്ട് കടന്നപ്പോൾ തന്നെ രണ്ട് ഉസ്താദുമാർ വന്ന് റിഷുക്കാനെ കെട്ടിപ്പിടിച്ചു സലാം പറഞ്ഞു.


അകത്തേക്ക് കയറിയപ്പോൾ കുറേ കുട്ടികൾ വന്ന് റിഷുക്കാനെ കെട്ടിപ്പിടിച്ചു......


ഐഷു ഇതൊക്കെ കണ്ട് ആകെ കിളി പോയി നിൽക്കുന്നുണ്ട്.....


", ഇതൊക്കെ ആരാ... റിഷുക്ക", അവൾ സംശയത്തോടെ ചോദിച്ചു.


", ഇതൊക്കെ എന്റെ മക്കൾ ആണ്". റിഷുക്ക എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു. "ബാക്കി ഞാൻ വണ്ടിയിൽ നിന്ന് പറഞ്ഞ് തരാം ", ഐഷുവിൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു.


അവൾ തലയാട്ടി.....


റിഷുക്ക അങ്ങനെ പറഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും മുഖത്തെ സന്തോഷം ഐഷു ശ്രദ്ധിച്ചു...


ഒരു ചെറിയ പെൺകുട്ടി വന്ന് ഐഷുവിൻ്റെ കൈ പിടിച്ചു....


ഐഷു ആ കുട്ടിയെ എടുത്ത് ചുംബിച്ചു....


", മോളെ പേരെന്താ....", ഐഷു വാത്സല്യത്തോടെ ചോദിച്ചു.


", എൻ്റെ പേര് മോളു", അതും പറഞ്ഞ് അവൾ കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ചു..


അവൾക്ക് മിന്നൂൻ്റെ വയസ്സേ ഒള്ളൂ....


റിഷുക്ക എല്ലാവർക്കും ഐഷുവിനെ പരിചയപ്പെടുത്തി കൊടുത്തു....


അങ്ങനെ ഒരുപാട് സമയം അവരുടെ കൂടെ ചിലവഴിച്ചു.....


ഇന്ന് ഞങ്ങളുടെ വക ആയിരുന്നു ഫുഡ്.... 


എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു....


മോളു ഐഷുവിൻ്റെ മടിയിൽ തന്നെ ഇരുന്നു...... ഐഷു അവൾക്ക് വാരി കൊടുത്തു.....


അത് കണ്ട് ടീച്ചേഴ്സ് ഒക്കെ കണ്ണ് തുടച്ചു.....


അങ്ങനെ എല്ലാവരും അവർക്കും വാരി തരണം എന്ന് പറഞ്ഞ് വാശി പിടിച്ചു....


അവൾ എല്ലാവരുടെയും അടുത്തേക്ക് പോയി ഒരു ഉരുള വാരി കൊടുത്തു.....


ആ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ കണ്ണു നീർ നിറഞ്ഞു......



അങ്ങനെ അവർക്ക് വേണ്ടി വാങ്ങിയ ബേക്കറികളും ഫ്രൂട്ട്സും എല്ലാം കൊടുത്ത് വണ്ടിയിൽ കയറി.....


ഞങ്ങൾ പോകുന്നത് കണ്ടപ്പോ എല്ലാവരുടെയും മുഖത്ത് സങ്കടം വന്നു.....


ഇനിയും വരാം എന്ന് പറഞ്ഞ് ഞങ്ങൾ പോയി.......


", റിഷുക്കാ.... പാവം ലെ ആ കുട്ടികൾ ", ഐഷു വിഷമത്തോടെ പറഞ്ഞു.



",അതേ.... പാവങ്ങൾ ആണ്.... നിനക്ക് ഞാൻ ആ കഥ പറഞ്ഞ് തരാം..... ", 


ഒരു ദിവസം ഞാൻ ജോലി ഒന്നും കിട്ടാതെ വിഷമിച്ച് ഓരോ സ്ഥലത്തും ജോലി അന്വേഷിച്ച് നടക്കായിരുന്നു......


അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഉസ്താദിനെ കാണുന്നത്..... അങ്ങനെ ഉസ്താദ് എനിക്ക് ഒരു ജോലി പറഞ്ഞ് തന്നു... അങ്ങനെ ഉസ്താദ് ജോലി ചെയ്യുന്ന മദ്രസ്സയിൽ ഞാൻ ഉസ്താദ് ആയി.... അങ്ങനെ ഒരു ദിവസം ഏതോ ഒരു കുട്ടിയുടെ രക്ഷിതാവ് വന്ന് പ്രശ്നം ഉണ്ടാക്കിയത്..... അത് എല്ലാ ഉസ്താദുമാരും ആ ഉസ്താദിന്റെ ഭാഗത്തേക്ക് ആക്കി..... ഞാൻ കുറെ പറഞ്ഞു..... ആ ഉസ്താദ് ഒന്നും ചെയ്തിട്ടില്ല..... എന്തിന് ഒരു ഉസ്താദിനെ മാത്രം പറയുന്ന് അങ്ങനെ ആണെങ്കിൽ എല്ലാവരും കുറ്റക്കാർ ആണല്ലോ..... അങ്ങനെ പറഞ്ഞത് ആർക്കും ഇഷ്ടം ആയില്ല...... അതിന് കമ്മിറ്റി ഞങ്ങളെ രണ്ട് പേരെയും അവിടന്ന് ഒഴിവാക്കി.....


അങ്ങനെ ഞങ്ങൾ രണ്ട് പേരും ഓരോ ജോലി അന്വേഷിച്ച് നടന്നു..... അപ്പോഴാണ് നിന്റെ കാക്കൂനെ കണ്ടത് മൂപ്പര് പറഞ്ഞു അവരെ കോളേജിൽ ഒരു ഉസ്താദിനെ ആവശ്യം ഉണ്ടെന്ന് അങ്ങനെ ഞാൻ അവിടെ ഉസ്താദ് ആയി...... പക്ഷേ മറ്റേ ഉസ്താദിന് വേണ്ടി ഞാനും ജോലി അന്വേഷിക്കാൻ തുടങ്ങി......


അങ്ങനെ ഇരിക്കുമ്പോൾ ആണ് യതീം മക്കളുടെ അവസ്ഥ ആലോചിച്ചത്.... അവരുടെ മാതാപിതാക്കൾ മരിച്ചതോടെ അവരുടെ കുടുംബക്കാർ എല്ലാവരും കൂടി അവരെ ദ്രോഹിക്കുന്ന വിവരം അറിഞ്ഞത്...... അങ്ങനെ ഞങ്ങള് ഒരു അനാഥ അഗതി മന്ദിരം തുടങ്ങി.....


മാതാപിതാക്കൾ മരിച്ച കുട്ടികളെ അന്വേഷിച്ച് നടന്നു..... അവരുടെ കുടുംബക്കാർക്ക് ഒക്കെ സന്തോഷമായി അവരെ ഒഴിവാക്കാൻ വേണ്ടി ഒരു സ്ഥാപനം തുടങ്ങിയല്ലോ..... അങ്ങനെ ആണ് മോളുവിനെ കിട്ടിയത്.... അവളുടെ ഉപ്പ ഉമ്മാക്ക് പ്രസവ വേദന തുടങ്ങിയ സമയത്ത് മരിച്ചു...... ഉമ്മ അവളെ പ്രസവിച്ച ഉടനെ മരിച്ചു..... അങ്ങനെ ഒരു ഡോക്ടർ ആണ് അവളെ ചേർത്തിയത്..... അവളുടെ കാര്യങ്ങൾ എല്ലാം ഞങ്ങൾ ആയിരുന്നു നോക്കിയിരുന്നത്..... 

എനിക്ക് നിങ്ങളെ കോളേജിൽ ക്ലാസ് ഉണ്ടാകുന്ന ദിവസം അവിടെ ഉസ്താദ് ഉണ്ടാകും..... അങ്ങനെ ഉസ്താദിന് എന്തെങ്കിലും അത്യാവശ്യം ആയി പുറത്ത് പോകാൻ ഉണ്ടാകുമ്പോൾ ഞാൻ കോളേജിൽ നിന്ന് അവിടെ പോകും..... ഇത് ഒരു ബുദ്ധിമുട്ട് ആയപ്പോൾ രണ്ട് ടീച്ചേഴ്സിനെ നിർത്തി......


ഇപ്പോ അത് വളർന്നു നൂറോളം കുട്ടികൾ അവിടെ സംരക്ഷണത്തിലാണ്.....


الحمد لله


ഇതാണ് അവിടത്തെ കഥ അവരുടെ ഉപ്പയാണ് ഞങ്ങൾ......



റിഷുക്ക കഥ പറഞ്ഞ് നിർത്തിയതും ഐഷുവിനെ നോക്കുമ്പോൾ അവൾ മുഖം പൊത്തി കരയുകയായിരുന്നു.....


", ഐഷൂ..... ", റിഷുക്ക അവളെ ആശ്വസിപ്പിച്ചു.... 


അങ്ങനെ അവര് നിസ്കരിക്കാൻ വേണ്ടി കാർ നിർത്തി.... റിഷുക്ക പള്ളിയിലേക്കും ഐഷു സ്ത്രീകൾ നിസ്കരിക്കുന്ന സ്ഥലത്തേക്കും പോയി.....


നിസ്കാരം കഴിഞ്ഞ് റിഷുക്ക ഐഷുവിനെ കൂട്ടാൻ വന്നു.... അവർ അവിടെ അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡ് കഴിച്ച് അവര് നേരെ ബീച്ചിലേക്ക് പോയി.....


രണ്ട് പേരും കൈ പിടിച്ച് നടന്നു..... അവരെ തഴുകി ഒരു ഇളം കാറ്റ് വീശി.....


അവൾക്ക് കടലിലേക്ക് ഇറങ്ങാൻ നല്ല ആഗ്രഹം ഉണ്ട്...... അവൾ അവിടെ കളിക്കുന്ന കുട്ടികളെ നോക്കി നടന്നു...



പെട്ടെന്ന് റിഷുക്ക അവളെയും കൂട്ടി കടലിലേക്ക് ഇറങ്ങി.... അവൾക്ക് വളരെ അധികം സന്തോഷമായി.....


അങ്ങനെ അസർ ബാങ്ക് കൊടുക്കാൻ ആയപ്പോൾ അവര് രണ്ട് പേരും രണ്ട് ഐസ്ക്രീം വാങ്ങി വണ്ടിയിലേക്ക് പോയി....


മൂപ്പര് ഐസ്ക്രീം തിന്ന് കഴിഞ്ഞ് വണ്ടി ഓടിക്കാൻ തുടങ്ങി.....


ഞമ്മളെ ഐസ്ക്രീം ഇപ്പോഴും കഴിഞ്ഞിട്ടില്ല.....


അങ്ങനെ അത് തിന്ന് കഴിഞ്ഞ്,

മൂപ്പര് നമ്മളെ വണ്ടിയിൽ ഇരുത്തി ബേക്കറിയിൽ കയറി.....  


 ഉപ്പാക്ക് കൊണ്ട് പോകാൻ വേണ്ടി കുറച്ച് ബേക്കറികൾ വാങ്ങി....... ഒരു പാക്ക് ലഡ്ഡുവും വാങ്ങി.... അത് കണ്ടപ്പോൾ ഞമ്മളെ മനസ്സിലും ലഡ്ഡു പൊട്ടി....


അങ്ങനെ ബേക്കറി ഒക്കെ വാങ്ങി വന്ന് വണ്ടിയിൽ കയറി......


അങ്ങനെ ഓരോന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ വീട് എത്തി......


വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ വണ്ടി ഒന്നും കാണാൻ ഇല്ല......


ഇവരൊക്കെ എവിടെ പോയി....


അവൾ പോയി ബെല്ലടിച്ചു......


വാതിൽ തുറന്ന് ഒരു വയസ്സായ ഒരാള് വന്നു......



*തുടരും......*



 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 22*



അവൾ പോയി ബെല്ലടിച്ചു......


വാതിൽ തുറന്ന് ഒരു വയസ്സായ ഒരാള് വന്നു.....


", ആഹ് മോനോ....", കയറി ഇരിക്ക് ", അയാൾ റിഷുക്കാനെ നോക്കി കൊണ്ട് പറഞ്ഞു.



അപ്പോഴാണ് ഐഷുവിന് മനസ്സിലായത് ഇത് അവളുടെ വീട് അല്ല മൂപ്പർക്ക് പരിചയമുള്ള ആളുടെ വീടായിരുന്നു..... 


അവളുടെ വീട് പോലെ തന്നെ ആണ്.... അത് കൊണ്ടാണ് അവളെ വീട് ആണെന്ന് വിചാരിച്ചത്.... 


", ഇത് മോൻ്റെ ഭാര്യ ആണോ.....", അയാള് ചോദിച്ചു.


", അതേ... ഉപ്പാ.... എന്തൊക്കെ ഉപ്പാന്റെ വിശേഷം..... ഉമ്മ എവിടെ......", റിഷുക്ക അങ്ങനെ ചോദിച്ച് അകത്തേക്ക് കയറി.


ഐഷു ആകെ അന്തം വിട്ട് നിൽക്കാണ്..... ഉപ്പയോ...... ഉമ്മയോ.... ഇത് പ്പോ എന്താ സംഭവം......



വീട്ടിലേക്ക് കയറി ഒരു റൂമിലേക്ക് പോയി....


അവിടെ ഒരു ബെഡിൽ ക്ഷീണിച്ച് അവശയായ ഒരു ഉമ്മ കിടക്കുന്നുണ്ട്.......


റിഷുക്ക അടുക്കളയിൽ പോയി കുറച്ച് കഞ്ഞി എടുത്ത് കൊടുന്ന് ഉമ്മാക്ക് കോരി കൊടുത്തു...... 


ഉമ്മാന്റെ കണ്ണിൽ നിന്നും കണ്ണു നീർ തുള്ളികൾ ഒഴുകി....


ഐഷു ഉമ്മാന്റെ അടുത്ത് ഇരുന്നു.....


", മോളേ... മോള് ഭാഗ്യം ചെയ്ത മോൾ ആണ്.... ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ..... ", ഉമ്മ ഐഷുവിൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


അവൾ മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു....


", മോൾക്ക് അറിയോ..... ", ആരും ഇല്ലാത്ത സമയത്ത് ഞങ്ങൾക്ക് തണലേകിയത് മോളുടെ ഭർത്താവ് ആണ്... ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ ആണ് രണ്ടാൾക്കും ഓരോ ജോലി കിട്ടിയപ്പോൾ പെണ്ണും കെട്ടി ഇപ്പോ സുഖമായി ജീവിക്കുന്നുണ്ട്... എവിടെ ആണെങ്കിലും അവര് സന്തോഷമായി ജീവിച്ചാൽ മതി ", അതും പറഞ്ഞ് ആ ഉമ്മ കണ്ണ് തുടച്ചു.


ഐഷു ആ ഉമ്മാനെ തലോടി കൊണ്ട് പറഞ്ഞു..., 


", ഉമ്മ എന്തിനാ വിഷമിക്കുന്നത്.... നിങ്ങൾക്ക് എപ്പോഴും ഞങ്ങൾ ഉണ്ട്.....", 


അത് കേട്ട് റിഷുക്ക പുഞ്ചിരിച്ചു.


", ഉമ്മാ... എന്നാ ഞങ്ങൾ ഇറങ്ങാണ്..... ഇന്ന് ഐഷുവിൻ്റെ ഉപ്പ പോകാണ്..... അപ്പോ നേരത്തെ അവളെ അവിടെ ആക്കണം.....", ഞങ്ങൾ പിന്നെ വരാം", 

السلام عليكم ورحمة الله


وعليكم السلام ورحمة الله

ഉമ്മയും ഉപ്പയും സലാം മടക്കി.


അവര് വണ്ടിയിൽ കയറി പോയി.....


കുറച്ച് എത്തിയപ്പോൾ ഐഷു റിഷുക്കാനോട് ചോദിച്ചു.....


", അവരെ എങ്ങനെയാ ഇക്ക കണ്ട് മുട്ടിയത്....." , അവൾ ആകാംക്ഷയോടെ ചോദിച്ചു...


", അത് ഒരു വലിയ കഥയാണ്..... അതും പറഞ്ഞ് റിഷുക്ക കഥ പറയാൻ തുടങ്ങി.


 ഒരു ദിവസം ഞാൻ വീട്ടിലേക്ക് പോകായിരുന്നു... അപ്പോ ഒരു വീടിന്റെ പുറത്ത് കുറേ ആളുകൾ നിൽക്കുന്നത് കണ്ടത്..... ഞാൻ കാറിൽ ഇരുന്ന് എന്താ പ്രശ്നം എന്ന് നിരീക്ഷിച്ചു.... ഒരു ഉമ്മയും ഉപ്പയും പുറത്ത് നിൽക്കുന്നുണ്ട്..... വീടിന്റെ സിറ്റൗട്ടിൽ രണ്ട് പുരുഷൻമാരും നിൽക്കുന്നുണ്ട്..... അവര് എന്തൊക്കെയോ പറയുന്നുണ്ട്...... ഞാൻ അവിടെ പോയി ഒരാളോട് കാര്യം അന്വേഷിച്ചു..... 


അയാൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു വിഷമമായി..... അവരെ കല്ല്യാണം കഴിഞ്ഞു...... മാതാപിതാക്കൾ അറിയാതെ ,

അപ്പോ ഭാര്യമാരെ കൊണ്ട് വരണമെങ്കിൽ ഇവിടെ വീട്ടിൽ ഉമ്മയും ഉപ്പയും ഉണ്ടാകാൻ പാടില്ല എന്ന്... അതിന് ആ പാവങ്ങളെ വീട്ടിൽ നിന്ന് പുറത്ത് ആക്കാൻ ആണ്...... അവർക്ക് ആൺ മക്കൾ മാത്രം ഒള്ളൂ...... 

ഞാൻ അവരുടെ അടുത്തേക്ക് പോയി ....... അവരുടെ മക്കളോട് കുറേ ഉപദേശിച്ചു..... അവര് കുറേ എന്നോട് ദേഷ്യപ്പെട്ടു...... 

നീ ഒരു വലിയ ഉസ്താദ് ഞങ്ങളെ ഫാമിലിയിൽ ആരും ഇടപെടേണ്ട..... അവര് അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും പോയി....


ഞാൻ ആ ഉമ്മാന്റെയും ഉപ്പാന്റെയും കൈ പിടിച്ചു വണ്ടിയിലേക്ക് കൊണ്ട് പോയി.....

അവരുടെ ഒരു മകൻ രണ്ട് ബാഗ് എടുത്ത് വണ്ടിയിലേക്ക് എറിഞ്ഞു..... 

എന്നിട്ട് എന്നോട് പറഞ്ഞു.....

ഇനി ഇവരെ രണ്ട് പേരെയും ഞങ്ങളെ ജീവിതത്തിലേക്ക് കൊണ്ട് വരരുത്.....


ഞാൻ അവർ പറഞ്ഞതിനെ ഒന്ന് പുച്ഛിച്ച് കാറിന്റെ ഡോർ അടച്ചു.....


ഞാൻ ആകെ വിഷമിച്ചു..... ഇവരെ എവിടേക്ക് കൊണ്ട് പോകും...... അങ്ങനെ ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ കൊണ്ട് പോയി ആക്കി..... 


അവർക്ക് ഭക്ഷണം എല്ലാം വാങ്ങി കൊടുത്ത് പിന്നീട് വരാം എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി......


ഞാൻ ഇടക്കിടക്ക് അവരെ കാണാൻ പോകാറുണ്ട്.... അവർക്ക് ഞാൻ ഒരു മകനെ പോലെ ആണ്..... അത് കൊണ്ട് തന്നെ ഞാൻ അവരെ ഉപ്പ ഉമ്മ എന്ന് വിളിക്കുന്നത്.... പാവങ്ങൾ ആണ് ഉമ്മാക്ക് ടെൻഷൻ കാരണം ഇപ്പോ ഒരു ഭാഗം തളർന്ന് കിടക്കാണ്... ഉപ്പയാണ് ഉമ്മാന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്......


ഞാൻ പോകുമ്പോൾ എന്തെങ്കിലും ഒക്കെ വാങ്ങും.... അവര് അങ്ങനെ ജീവിച്ചു പോകുന്നു....


അതും പറഞ്ഞ് റിഷുക്ക ഒന്ന് നെടുവീർപ്പിട്ടു.....


ഐഷു ഒരുപാട് പ്രാവശ്യം അല്ലാഹുവിനെ സ്തുതിച്ചു.....


അങ്ങനെ അവര് വീട്ടിൽ എത്തിയപ്പോൾ മഗ്‌രിബ് ബാങ്ക് കൊടുക്കാൻ ആയിരുന്നു.....


അവര് പെട്ടെന്ന് പോയി അസർ നിസ്കരിച്ചു..... 


അങ്ങനെ ചായ കുടിച്ച് റിഷുക്ക ഉപ്പ പോകാൻ നേരത്ത് വരാം എന്ന് പറഞ്ഞ് പോയി.....


ഐഷു പിന്നെ ഉപ്പാന്റെ കൂടെ തന്നെ ആയിരുന്നു.... 


ഐഷു പോയ കഥകളൊക്കെ എല്ലാവർക്കും പറഞ്ഞ് കൊടുക്കുന്നുണ്ട്......


അവർക്കെല്ലാം റിഷുക്കാനോട് വല്ലാത്തൊരു ബഹുമാനം തോന്നി......


ഐഷു കൂടുതൽ പറഞ്ഞത് മോളൂനെ കുറിച്ച് ആയിരുന്നു.....



അവൾ പെട്ടെന്ന് തന്നെ ഡ്രോയിംഗ് റൂമിൽ പോയി ഒരു കുഞ്ഞു കുട്ടിയുടെ ഫോട്ടോ വരച്ചു....... അത് മോളൂനെ പോലെ തന്നെ ഉണ്ട്.....


അവൾ ഉപ്പാന്റെ വരച്ച ഫോട്ടോ എടുത്ത് താഴേക്ക് പോയി......


ഉപ്പാക്ക് കൊടുത്തു.....


ഉപ്പാന്റെ കണ്ണ് നിറഞ്ഞു.....


ഉപ്പ ഐഷുവിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...


", ഇത്താത്താൻ്റെ ഒക്കെ ഒരു ഭാഗ്യം ഒരു ദിവസം തന്നെ എത്ര ഉമ്മയാ കിട്ടുന്നത്.....", നമ്മൾക്ക് ഒക്കെ ഉമ്മ കിട്ടിയ കാലം മറന്നു.", അതും പറഞ്ഞ് മോനു തലയും താഴ്ത്തി ഇരിക്കാണ്.


പെട്ടെന്ന് ഐഷുവും ഉപ്പയും ഉമ്മയും മെഹ്ഫുവും ഇത്താത്തയും മിന്നുവും കൂടി അവനെ ഉമ്മ വെച്ചു....


അതിന്റെ ഇടക്ക് ഐഷു ചെറുതായിട്ട് ഒരു കടി കടിച്ചിരുന്നു..... 


", പടച്ചോനെ... എന്നെ കൊല്ലുന്നേ.... എനിക്ക് ഒരു ഉമ്മയും വേണ്ട..... ", അതും പറഞ്ഞ് അവൻ മുഖം പോയി കഴുകി...


അവൻ്റെ മുഖത്ത് ചെറിയൊരു പാട് ഉണ്ടായിരുന്നു....


", അല്ല എങ്ങനെ നിന്റെ മുഖത്ത് ഒരു പാട്.... ഞങ്ങൾ ഉമ്മ വെച്ചിട്ടൊള്ളൂ... പിന്നെ എങ്ങനെ....", അതും പറഞ്ഞ് ഐഷു സംശയത്തോടെ നോക്കി..



ഞാൻ പറഞ്ഞ് തരാം എന്ന് പറഞ്ഞ് ഐഷുവിൻ്റെ അടുത്തേക്ക് വന്നതും ഐഷു ഓടി പോയി.... 


ബാക്കി ഉള്ളവരൊക്കെ അവിടെ ഇരുന്ന് ചിരിക്കുന്നുണ്ട്....


അങ്ങനെ അവരെ തല്ല് കഴിഞ്ഞ് രണ്ട് പേരും തോളിൽ കൈ ഇട്ടു കൊണ്ട് വന്നു...


അത് കണ്ട് എല്ലാവരും ചിരിച്ചു.


", ഉപ്പാ.... കാക്കു എവിടെ....", ഐഷു ചോദിച്ചു.


", അവന് കുറച്ച് സാധനങ്ങൾ വാങ്ങാൻ പോയി..... ", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.


അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുത്ത് എല്ലാവരും നിസ്കരിക്കാൻ പോയി....


നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതി ഇരിക്കുമ്പോൾ ആണ് താഴെ നിന്ന് പരിചയമുള്ള ശബ്ദം കേൾക്കുന്നത് , ഐഷു താഴേക്ക് പോയി.


അവിടെ റിഷുക്കാൻ്റെ വീട്ടുകാർ വന്നിട്ടുണ്ട്....


", ബാബീ.... ", അതും വിളിച്ച് കുഞ്ഞോൾ വന്ന് കെട്ടിപ്പിടിച്ചു.


", മോളേ... എന്തൊക്കെ വിശേഷം.... ഉമ്മ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.


الحمد لله

", റാഹത്താണ് ഉമ്മാ.... അംനുവും റാഷി കാക്കുവും ഇല്ലേ....", ഐഷു ചോദിച്ചു.


", അവര് വരും ഞങ്ങൾ റിഷൂൻ്റെ വണ്ടിയിൽ പോന്നതാ... അവര് ബൈക്കിൽ വരുന്നുണ്ട് ", ഉമ്മ അത് പറഞ്ഞ് ചിരിച്ചു.


ഐഷുവിന് സമാധാനമായി.... വേറെ ഒന്നിനും അല്ല റിഷുക്ക വന്നല്ലോ.... 


അങ്ങനെ ഉമ്മമ്മയും ഉപ്പപ്പയും വന്നു...


കാക്കു ഒരു വലിയ പെട്ടി കൊണ്ട് വന്നു.... 


ഉപ്പാക്ക് കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ എല്ലാം പാക്ക് ആക്കുന്നുണ്ട് റിഷുക്കയും അളിയനും.....


ഐഷുവിന് സങ്കടം നിയന്ത്രിക്കാൻ ആകുന്നില്ല....അവൾ റൂമിലേക്ക് ഓടി പോയി......


ബാൽക്കണിയിൽ പോയി ഇരുന്ന് കുറേ പൊട്ടിക്കരഞ്ഞു....


പെട്ടെന്ന് അവളുടെ തോളിൽ ഒരു കൈ വന്നു......


അവൾ ഞെട്ടി തിരിഞ്ഞ് നോക്കി......


അവൾ ആ നെഞ്ചിലേക്ക് മുഖം വെച്ച് പൊട്ടിക്കരഞ്ഞു......


*തുടരും.....*


 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 23*



അവൾ ഞെട്ടി തിരിഞ്ഞ് നോക്കി....


അവൾ ആ നെഞ്ചിലേക്ക് മുഖം വെച്ച് പൊട്ടിക്കരഞ്ഞു......


ഉമ്മ അവളുടെ തലയിൽ തലോടി കൊടുത്തു......


", മോളേ.... എന്തിനാ ഇങ്ങനെ കരഞ്ഞ് അസുഖം ഉണ്ടാക്കുന്നത്......", ഉപ്പ പോകുന്നതിന് എല്ലാവർക്കും സങ്കടം ഉണ്ട്...", ഇങ്ങനെ കരഞ്ഞ് ഉപ്പാനെ കൂടി സങ്കടപ്പെടുത്തേണ്ട..... ", താഴേക്ക് വാ.... റിഷൂൻ്റെ ഉമ്മയൊക്കെ ഉണ്ട് അവർക്കൊക്കെ വിഷമം ആകും ", അതും പറഞ്ഞ് ഐഷുവിൻ്റെ ഉമ്മ അവളെ കണ്ണൊക്കെ തുടച്ച് കൊടുത്തു.



അവൾ ഉമ്മാന്റെ കൂടെ താഴേക്ക് പോയി.....


അവിടെ എല്ലാവരും അവളെ കാത്ത് നിൽക്കുന്നുണ്ട്.....


ഉപ്പാന്റെ മുഖത്തേയ്ക്ക് നോക്കാൻ കഴിഞ്ഞില്ല.....


അവൾ കുഞ്ഞോളെ അടുത്തേക്ക് പോയി സംസാരിച്ച് ഇരുന്നു...... അപ്പോ തന്നെ അംനുവും റാഷി കാക്കുവും വന്നു.....


അവരങ്ങനെ സംസാരിച്ച് ഇരുന്ന് ഉപ്പാക്ക് പോകാൻ സമയം ആയപ്പോൾ ഉപ്പ ഫ്രഷ് ആവാൻ റൂമിലേക്ക് പോയി.....


ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് റിഷുക്ക ദുആ ചെയ്ത്......


ഉപ്പ വന്ന് ഇത്താത്താനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.....

", നല്ലോണം ഭക്ഷണം ഒക്കെ കഴിക്കണം ട്ടോ.... ടെൻഷൻ ഒന്നും ഉണ്ടാകാൻ പാടില്ല.... ഉപ്പ പോയിട്ട് വരാം.... ", ഉപ്പ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.


പിന്നെ ഐഷുവിൻ്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...,

മോളേ.... പഠനത്തിലൊക്കെ നല്ല ശ്രദ്ധ കൊടുക്കണം.... ", മോളെ കല്ല്യാണത്തിന് ഞാൻ വരും....

إن شاء الله


ഐഷു പൊട്ടി പൊട്ടി കരഞ്ഞു.....


അങ്ങനെ മോനുവിനോടും മെഹ്ഫുവിനോടും നല്ലോണം പഠിക്കണം..., വികൃതി കാട്ടരുത് .... എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...



മിന്നുവിനെ എടുത്ത് ഉമ്മ വെച്ചു.....


ഉമ്മാക്ക് സലാം കൊടുത്ത് കെട്ടിപ്പിടിച്ചു.....


റിഷുക്കാനോടും ഫാളിലി ഉസ്താദിനോടും അളിയനോടും സലാം പറഞ്ഞു കെട്ടിപ്പിടിച്ചു.....


അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ വീട്ടിൽ നിന്ന് ഇറങ്ങി.....


റിഷുക്കയും കാക്കുവും ആണ് പോകുന്നത്.....


അങ്ങനെ വണ്ടി കണ്ണിൽ നിന്ന് മായും വരെ നോക്കി നിന്നു.....


എല്ലാവർക്കും ഭയങ്കര സങ്കടം ഐഷു റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്ന് ഉപ്പാന്റെ ഫോട്ടോ എടുത്ത് പൊട്ടിക്കരഞ്ഞു......


റിഷുക്കാൻ്റെ ഉമ്മയും കുഞ്ഞോളും വന്ന് വിളിച്ചപ്പോൾ അവൾ എണീറ്റു.....


", മോളേ..... ഇങ്ങനെ കരഞ്ഞ് അസുഖം ഉണ്ടാക്കണ്ട.... വന്ന് എന്തെങ്കിലും തിന്ന്....", ഉമ്മി വന്ന് തലയിൽ തലോടി കൊണ്ട് പറഞ്ഞു....


ഉമ്മി റിഷാദ് ഉസ്താദിന്റെ ഉമ്മ ആണ് ട്ടോ..... ഉമ്മി എന്നാണ് ഐഷു വിളിക്കുന്നത്...


", വേണ്ട ഉമ്മീ.... എനിക്ക് ഒന്നും വേണ്ട....", അവൾ കുറേ പറഞ്ഞു.



ഉമ്മി അവളെ കൈ പിടിച്ചു കൊണ്ട് പോയി....


അങ്ങനെ എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു......


ഐഷു കുറച്ച് കഴിച്ച് എഴുന്നേറ്റു.....



അങ്ങനെ ഫുഡ് കഴിച്ച് കഴിഞ്ഞ് ഉമ്മിയും ഉപ്പയും കുഞ്ഞോളും റാഷി കാക്കുവും അംനുവും കാറിൽ പോയി.....


റാഷി കാക്കൂൻ്റെ ബൈക്ക് വീട്ടിൽ വെച്ചു... റിഷുക്കാക്ക് പോകാൻ വേണ്ടി...... കാക്കൂൻ്റെ കാറിൽ ആണ് ഉപ്പാനെ കൊണ്ടാക്കാൻ പോയത്......


അങ്ങനെ എല്ലാവരും പെട്ടെന്ന് തന്നെ കിടന്നു..... ഉപ്പ പോയപ്പോൾ വീട് ഉറങ്ങിയ പോലെ.....


ഐഷു റൂമിലേക്ക് പോയി കിടന്നു.... അവൾക്ക് ഉറക്കം അടുത്ത് കൂടെ വന്നതേ ഇല്ല അവൾ കുറേ തിരിഞ്ഞും മറിഞ്ഞും കിടന്നു..... അവസാനം എങ്ങനെയോ ഉറങ്ങി....



പെട്ടെന്ന് അവളെ കൂടെ ആരോ അവളെ ചേർത്ത് പിടിച്ച് കിടക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ അവൾ ഞെട്ടി എണീറ്റു.....


ആരാ എന്ന് നോക്കുമ്പോൾ അവൾ തൊളള പൊളിച്ച് നിന്നു.....

*റിഷുക്ക* 

 സമയം നോക്കുമ്പോൾ രണ്ട് മണി ആയിട്ടൊള്ളൂ..... നേരം വൈകി എത്തിയപ്പോൾ ഇവിടെ നിന്നതാണ്.... 


റിഷുക്കാൻ്റെ ഉപ്പ പറഞ്ഞിരുന്നു നേരം വൈകാണെങ്കിൽ അവിടെ നിന്നോണ്ടു എന്ന്..... 


അവൾ റിഷുക്കാനോട് ചേർന്ന് കിടന്നു.... 

അങ്ങനെ രാവിലെ എണീറ്റപ്പോൾ മൂപ്പര് ഉറങ്ങാണ്.... ഇന്നലെ നേരം വൈകി വന്നതല്ലേ എന്ന് കരുതി അവൾ വിളിച്ചില്ല....


അവള് ബാത്രൂമിൽ പോയി ഫ്രഷ് ആയി വുളൂഅ് എടുത്ത് വന്നപ്പോൾ മൂപ്പര് എണീറ്റിട്ടുണ്ട്.....

അങ്ങനെ റിഷുക്ക ഫ്രഷ് ആയി വുളൂഅ് എടുത്ത് വന്ന് രണ്ട് പേരും ജമാഅത്തായി നിസ്കരിച്ച് താഴേക്ക് പോയി.....


ഐഷു അടുക്കളയിൽ പോയി ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു.....


റിഷുക്ക ചായയും കുടിച്ച് പിന്നെ വരാം എന്ന് പറഞ്ഞ് പോയി.....


ഐഷു നിക്കാഹ് കഴിഞ്ഞതിന് ശേഷം പിന്നെ ക്ലാസിന് പോയിട്ടില്ല.....


അവൾ ചായക്ക് ഉള്ളതെല്ലാം ഉമ്മാന്റെ കൂടെ ഉണ്ടാക്കി.....


അങ്ങനെ എല്ലാവരും ചായ കുടി കഴിഞ്ഞ്..... കോളേജിലേക്ക് പോകാൻ റെഡി ആയി....


ഐഷുവും കാക്കുവും ഒപ്പം ആണ് പോകുന്നത്......


അവര് കാറിൽ കയറി സനൂൻ്റെ വീടിന് മുന്നിൽ നിർത്തി..... അവൾ റെഡി ആയി വന്ന് അവർ കോളേജിലേക്ക് പോയി....


കോളേജിലേക്ക് എത്തിയപ്പോൾ ഒരു കൂട്ടം കുട്ടികൾ എന്തൊക്കെയോ പറഞ്ഞ് അവളെ നോക്കുന്നുണ്ട്.... 


അവൾ സനൂനോട് ചോദിച്ചു....


", എടീ... എൻ്റെ പർദ്ദയിൽ എന്തെങ്കിലും ഉണ്ടോ .... അതേ പോലെ എന്റെ മുഖത്ത് എന്തെങ്കിലും ഉണ്ടോ.... ഇവരൊക്കെ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്....", ഐഷു കണ്ണുരുട്ടി ചോദിച്ചു.


", അറിയില്ല...", അത് പ്ലസ് വൺ കുട്ടികൾ അല്ലേ...... അവര് റിഷാദ് ഉസ്താദിന്റെ പെണ്ണിനെ നോക്കായിരിക്കും ", അവൾ അതും പറഞ്ഞ് ചിരിച്ചു.


അപ്പോൾ ഒരു കുട്ടി വന്ന് അവളോട് ചോദിച്ചു.


", നിങ്ങൾ ഖുർആൻ എടുക്കുന്ന ഉസ്താദിൻ്റെ ഭാര്യ ആണോ.....", ആ കുട്ടി പുഞ്ചിരിച്ചു 


", അത് ഏതാ ഉസ്താദ്....", ആ ഉസ്താദിൻ്റെ പേര് എന്താ....", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു.


", പേര് ഒന്നും ഞങ്ങൾക്ക് അറിയില്ല.....", ആ കുട്ടികൾ എല്ലാവരും പറഞ്ഞു.


അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..,


അതേ... ഞാൻ ഖുർആൻ എടുക്കുന്ന ഉസ്താദിൻ്റെ ഭാര്യ ആണ്.... ഉസ്താദിന്റെ പേര് റിഷാദ് എന്നാണ് ട്ടോ......", അതും പറഞ്ഞ് അവര് പോയി.....


അങ്ങനെ ക്ലാസിൽ എത്തിയപ്പോൾ ഇരട്ടകളും വന്നിരുന്നു..... എല്ലാവരും കൂടി സംസാരിച്ച് ഇരിക്കുമ്പോൾ റിഷാദ് ഉസ്താദ് വന്നു.....


ഇനി കോളേജിൽ നിന്ന് റിഷാദ് ഉസ്താദ് എന്നേ പറയൊള്ളു ട്ടോ......


", എടീ.... മൂപ്പര് എന്താ ഫസ്റ്റ് പിരീഡ് തന്നെ.... " , ഐഷു സനുവിനോട് ചോദിച്ചു..


" മൂപ്പര് ആണ് നമ്മളെ ക്ലാസിലെ ഉസ്താദ്.....", സനു തൊള്ള പൊത്തി ചിരിച്ചു....


അങ്ങനെ ഉസ്താദ് അറ്റൻ്റെൻസ് എടുക്കാൻ തുടങ്ങി.....


ഐഷുവിൻ്റെ പേര് പറഞ്ഞപ്പോൾ അവൾ പ്രസൻ്റ് പറഞ്ഞു.....


", കുട്ടി എവിടെ ആയിരുന്നു ഇത്രയും ദിവസം....." , നോട്ട് എഴുതാൻ ഉള്ളതൊക്കെ ഫുൾ ആക്കണം ട്ടോ", ഉസ്താദ് അവളെ മുഖത്തേക്ക് നോക്കി പറഞ്ഞു.


" , അത് ഉസ്താദേ..... എൻ്റെ നിക്കാഹ് ആയിരുന്നു അതാണ് ഇത്രയും ദിവസം വരാതിരുന്നത്....", അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.


അവളെ ക്ലാസിൽ സനൂനും ഇരട്ടകൾക്കും മാത്രം അറിയുള്ളൂ റിഷാദ് ഉസ്താദിന്റെ പെണ്ണ് ആണ് ഐഷു എന്നത് ...... 



അങ്ങനെ ഐഷുവിനോട് ഓതാൻ പറഞ്ഞു.....


ഐഷു ഓതുമ്പോൾ എല്ലാവരും അതിൽ ലയിച്ച് ഇരുന്നു പോയി.....


അത്രക്കും മനോഹരമായിരുന്നു അവളുടെ ഓത്ത്.....


 

അവൾ ഓതി കഴിഞ്ഞതും എല്ലാവരും ഉറക്കെ. ,

ماشاء الله

പറഞ്ഞു....


റിഷാദ് ഉസ്താദ് ആകെ ഷോക്കായി നിൽക്കാണ്......


അങ്ങനെ ബെല്ലടിച്ചു റിഷാദ് ഉസ്താദ് പോയി.....


അടുത്ത പിരീഡ് ഷാഹിന ടീച്ചർ ആയിരുന്നു......


ടീച്ചർ വന്ന് ക്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ ഐഷുവിനെ കണ്ടതും...,


ആഹാ.... ആരാ ഇത്..... മണവാട്ടിയോ..... എന്തൊക്കെ വിശേഷം.... കുറേ ആയല്ലോ കണ്ടിട്ട്......നിക്കാഹ് കഴിഞ്ഞപ്പോൾ ഞങ്ങളെ ഒക്കെ മറന്നോ.....", ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു.


", ഏയ് ..... അങ്ങനെ മറക്കാൻ പറ്റൂലല്ലോ ടീച്ചറെ....", അതും പറഞ്ഞ് ഐഷു ടീച്ചറെ കെട്ടിപ്പിടിച്ചു.....


ടീച്ചർ ക്ലാസ് എടുത്ത് ബെല്ലടിച്ചപ്പോൾ പോയി.....


പിന്നെ ഇൻ്റർവെൽ സമയത്ത് അവര് നാലാളും പുറത്തേക്ക് പോയി കുറച്ച് നേരം അവിടെ സംസാരിച്ച് ഇരുന്നു


ബെല്ലടിച്ചപ്പോൾ ക്ലാസിലേക്ക് പോയി...


ഫാളിലി ഉസ്താദ് സലാം പറഞ്ഞ് വന്നു....


ഉസ്താദ് ഐഷുവിനോട് , 

", ഇത്രയും ദിവസം എന്താ വരാതിരുന്നത്.... ലീവ് ലെറ്റർ എഴുതിയിട്ടുണ്ടോ....", മൂപ്പര് ഗൗരവത്തോടെ ചോദിച്ചു.


" , അത്..... അത് ഉസ്താദേ ഞാൻ എന്റെ അമ്മാവനോട് പറഞ്ഞിരുന്നു.... മൂപ്പര് ആണ് ഇവിടത്തെ മാനേജർ....", അതും പറഞ്ഞ് അവൾ ചിരിച്ചു.


പിന്നെ ക്ലാസ് മുഴുവൻ കൂട്ടച്ചിരി ഉയർന്നു....



അപ്പോഴാണ് പുറത്ത് നിന്ന് ഒരു കുട്ടി ",ഉസ്താദേ കയറട്ടെ.....", വാതിലിന്റെ അവിടെ നിന്ന് ചോദിച്ചു.


", ആഹാ.... പുതിയ കുട്ടി ആണോ.....",സനു ഐഷുവിനോട് പറഞ്ഞു.


അങ്ങോട്ട് നോക്കിയ ഐഷു കുട്ടിയെ കണ്ട് ഞെട്ടി.....



*തുടരും.......*




 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 24*



അങ്ങോട്ട് നോക്കിയ ഐഷു കുട്ടിയെ കണ്ട് ഞെട്ടി......


അന്ന് അനാഥ അഗതി മന്ദിരത്തിൽ കണ്ട ഒരു കുട്ടി....



ഐഷൂവിനെ കണ്ട ആ കുട്ടിയുടെ കണ്ണുകൾ വിടർന്നു......


ഫാളിലി ഉസ്താദ് രണ്ട് പേരെയും നോക്കി...ആ കുട്ടിയോട് കയറാൻ പറഞ്ഞു...


അവൾ വന്ന് ഐഷു ഇരിക്കുന്ന ബെഞ്ചിന്റെ ബാക്കിലെ ബെഞ്ചിൽ ഇരുന്നു....


അവൾ ഐഷൂനോട് വിശേഷം ഒക്കെ ചോദിച്ചു.....


അവളെ പേര് ഹനാന ഫാത്തിമ


അങ്ങനെ ഐഷുവിൻ്റെ ടീമിൽ പുതിയ ഒരാള് കൂടി വന്നു....

ഹനു....


ഹനു അവളുടെ കഥ അവർക്ക് പറഞ്ഞ് കൊടുത്തു....


എനിക്ക് രണ്ട് വയസ്സായപ്പോൾ ആണ് ഉപ്പ മരിച്ചത്..... പിന്നെ ഉമ്മ ജോലിക്ക് പോയിട്ടാണ് എന്നെ വളർത്തിയത്.... പിന്നീട് എനിക്ക് പത്ത് വയസ്സായപ്പോൾ ഉമ്മയും എന്നെ വിട്ട് പോയി....


 ഉമ്മാന്റെ വീട്ടിൽ ആയിരുന്നു പിന്നീട് ഞാൻ വളർന്നത്... അങ്ങനെ ഉമ്മമ്മയും എന്നെ പിരിഞ്ഞപ്പോൾ അമ്മായിമാർ എന്നെ വേലക്കാരിയെ പോലെ കാണാൻ തുടങ്ങി..... എന്നെ കൊണ്ട് ചെയ്യാൻ കഴിയാത്ത ജോലി ഒക്കെ ഉണ്ടെങ്കിൽ ഞാൻ കഴിയുന്ന പോലെ ചെയ്യും.... പക്ഷേ അതിനൊക്കെ അവർ കുറ്റം പറയും.... എനിക്ക് എവിടേക്കെങ്കിലും ഓടി പോയാലോ എന്ന് വരെ തോന്നി തുടങ്ങി.... 

അമ്മാവൻമാർ നാട്ടിൽ ഉണ്ടായിരുന്നില്ല..... അങ്ങനെ ഒരു ദിവസം ഞാൻ നേരത്തെ എഴുന്നേറ്റ് ഡ്രസ്സ് ഒക്കെ ബാഗിൽ ആക്കി മെല്ലെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി....


നേരം വെളുക്കുന്നൊള്ളൂ..... ഞാൻ അങ്ങനെ നടന്ന് നടന്ന് ഒരു ബസ് സ്റ്റോപ്പിൽ എത്തി...... എനിക്ക് നന്നായി ക്ഷീണം ഉള്ള കാരണം അവിടെ കിടന്ന് ഉറങ്ങി.....


എണീറ്റപ്പോൾ ഞാൻ ഒരു അനാഥ അഗതി മന്ദിരത്തിൽ ആയിരുന്നു.... ആരാ എന്നെ അവിടെ എത്തിച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു... അവിടെ ഉള്ള ടീച്ചർ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത് റിഷാദ് ഉസ്താദ് ആണെന്ന്.....അവിടെ നിൽക്കുമ്പോൾ ആണ് ടീച്ചേഴ്സിനോട് എനിക്ക് പഠിക്കണം എന്ന് പറഞ്ഞത്...... അങ്ങനെ ഞാൻ അവിടെ ഉള്ള ഗവൺമെന്റ് കോളേജിൽ പോകാൻ തുടങ്ങി.... 

അന്ന് ഐഷുവിനെ കണ്ടപ്പോൾ എനിക്ക് ഐഷുവിനെ പോലെ ഒരു അറബിക് കോളേജിൽ പഠിക്കണം എന്ന് തോന്നി ഞാൻ അത് ടീച്ചേഴ്സിനോട് പറഞ്ഞു .... ടീച്ചേഴ്സ് റിഷാദ് ഉസ്താദ് വന്നപ്പോൾ ഈ വിവരം പറഞ്ഞു.... ഉസ്താദ് സമ്മതിക്കുകയും ചെയ്തു.....


", അങ്ങനെയാണ് ഞാൻ ഇപ്പോ നിങ്ങളെ മുന്നിൽ ഇരിക്കുന്നത്..... ", അതും പറഞ്ഞ് അവൾ ചിരിച്ചു .


അവളെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി ഞങ്ങളെ പോലെ തന്നെ വായാടി ആണെന്ന്.....


ഫാളിലി ഉസ്താദും അവളെ കഥ കേട്ട് നിൽക്കായിരുന്നു....

പെട്ടെന്ന് ഉസ്താദ്..,


",കഥ കഴിഞ്ഞെങ്കിൽ ഞാൻ ക്ലാസ് എടുത്തോട്ടെ.... ടീച്ചർമാരെ..... ", അതും പറഞ്ഞ് അവരെ നോക്കി ചിരിച്ചു....


", ഓക്കേ ഉസ്താദേ....", അവരെല്ലാവരും ഉറക്കെ പറഞ്ഞു.


അങ്ങനെ മൂപ്പര് ക്ലാസ് എടുത്ത് പോയി .


അങ്ങനെ എല്ലാ പിരീഡും കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ റിഷുക്ക മുന്നിൽ വന്ന് വണ്ടിയിലേക്ക് കൈ പിടിച്ചു കൊണ്ട് പോയി..... അത് കണ്ട് കുട്ടികൾ എല്ലാം സംശയത്തോടെ നോക്കി.... 


ഞാൻ വണ്ടിയിൽ കയറി ബാക്കിൽ നോക്കുമ്പോൾ ഹനുവും സനുവും ഉണ്ട് ...


", നിങ്ങളൊക്കെ എപ്പോ ലാൻ്റ് ആയി", അവൾ തൊള്ള പൊളിച്ച് കൊണ്ട് ചോദിച്ചു.


", ഞങ്ങൾ നല്ല കുട്ടികൾ ആണ് കോളേജ് വിട്ടാൽ ഉടനെ വീട്ടിലേക്ക് പോകും ലെ സനൂ.. ", ഹനു അതും പറഞ്ഞ് സനുവിൻ്റെ തോളിൽ കൈ ഇട്ട് ഇരുന്നു...


", ഉവ്വ് ഉവ്വ്.....", ഐഷു പുച്ഛിച്ചു തള്ളി.


അങ്ങനെ അവര് പോയി..... ആദ്യം ഹനൂനെ അവിടെ ആക്കാൻ പോയി....


അവര് അവിടേക്ക് കയറിയപ്പോൾ മോളു വന്ന് ഐഷുവിനെ കെട്ടിപ്പിടിച്ചു..... ഐഷു അവളെ എടുത്ത് ഉമ്മ വെച്ചു.....


അങ്ങനെ എല്ലാവരോടും പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു....

സനൂനെ ഓളെ വീട്ടിൽ ആക്കി.... ഞമ്മളെ വീട്ടിൽ വണ്ടി നിർത്തി....


ഐഷു ഇറങ്ങി അകത്തേക്ക് പോകാൻ നിൽക്കുമ്പോൾ മൂപ്പര് വണ്ടിയിൽ നിന്ന് ഇറങ്ങുന്നില്ല....


", റിഷുക്കാ.... ഇറങ്ങുന്നില്ലേ....", ചായ കുടിച്ച് പോകാം,, പ്ലീസ് ", അവള് കെഞ്ചി കൊണ്ട് പറയുന്നത് കേട്ടപ്പോൾ ഇറങ്ങി അവളെ കൂടെ ഇരുന്ന് ചായ കുടിച്ച് പോയി....


ഐഷു ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്കും പോയി....


ഫ്രഷ് ആയി വന്ന് ഉമ്മാന്റെ അടുത്തേക്ക് പോയി....


", ഉമ്മാ..... ഉപ്പച്ചി വിളിച്ചോ", അവൾ ഉമ്മാനോട് ചോദിച്ചു..


", ആ വിളിച്ചിരുന്നു അവിടെ റൂമിൽ എത്തി എന്ന് പറഞ്ഞു....", നീ വന്നിട്ട് വിളിക്കാൻ പറഞ്ഞിരുന്നു...", ഉമ്മ അതും പറഞ്ഞ് ചിരിച്ചു..


ഐഷു അവളെ ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി ഉപ്പാക്ക് വീഡിയോ കോൾ ചെയ്തു....


ഒറ്റ റിങ്ങിൽ തന്നെ ഉപ്പ ഫോൺ എടുത്തു..


السلام عليكم ورحمة الله وبركاته

ഉപ്പച്ചീ...


وعليكم السلام ورحمة الله وبركاته

ഉപ്പ സലാം മടക്കി...


", ആഹാ.... നിങ്ങള് ഫോൺ കയ്യിൽ പിടിച്ച് ഇരിക്കാണോ....", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു.


", എനിക്ക് അറിയാം നിന്റെ കോളേജ് വിടുന്ന സമയം അപ്പോ വിളിക്കുന്നത് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു....", അതും പറഞ്ഞ് ചിരിച്ചു.


", എന്തൊക്കെ ഉപ്പച്ചീ.... വിശേഷം.... വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ട്ടോ", അവൾ വിഷമത്തോടെ പറഞ്ഞു.


", സുഖമാണ് മോളേ..... എന്താ ചെയ്യാ പെട്ടെന്ന് ഇങ്ങോട്ട് വരേണ്ട ആവശ്യം വന്നത് കൊണ്ട് അല്ലേ.....", എന്തൊക്കെ കോളേജിലെ വിശേഷം", 


", കോളേജിൽ ഒക്കെ ഉഷാറാണ്....", പിന്നെ ഞങ്ങളെ ടീമിൽ പുതിയ ഒരാള് കൂടി വന്നു...", അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ..... അനാഥ കുട്ടികളുടെ അടുത്തേക്ക് പോയി എന്ന് അവിടെ ഉള്ള ഒരു കുട്ടിയും ഇന്ന് വന്നു..... ഹനാന ഫാത്തിമ......", 

അങ്ങനെ അവള് വിശേഷങ്ങൾ എല്ലാം പറഞ്ഞു....


അങ്ങനെ ഫോൺ കട്ടാക്കി അവൾ ഇത്താത്താൻ്റെ അടുത്തേക്ക് പോയി.... അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോൾ ആണ് നമ്മളെ രണ്ട് പാര ബ്രെദേഴ്സ് വന്നത്...


രണ്ടാളും വന്ന് പേടിപ്പിച്ചു.... രണ്ടാളേം പൊറം നോക്കി ഒന്ന് കൊടുത്തു....


അപ്പോഴേക്ക് രണ്ടെണ്ണവും ഉമ്മാനെ വിളിച്ച് ആർത്തു....


", ആ.... വന്നപ്പോൾ തന്നെ തുടങ്ങും ..... ", എന്നെ വിളിക്കണ്ട ", ഉമ്മ അതും പറഞ്ഞ് ദേഷ്യപ്പെട്ടു.


ഇപ്പോ മോനു മാത്രം അല്ല മെഹ്ഫുവും പാര പണിയാൻ തുടങ്ങിയിട്ടുണ്ട്....



അങ്ങനെ അവര് ചായ കുടിക്കുമ്പോൾ എണ്ണക്കടി എടുത്ത് ഓടി....


കുറച്ച് കഴിഞ്ഞപ്പോൾ അടുത്ത പാര വന്നു...... വേറെ ആരും അല്ല നമ്മളെ കാക്കു...


കാക്കു വന്ന് സോഫയിൽ ഇരിക്കുന്ന എൻ്റെ തലക്ക് ഒരു കൊട്ട് തന്ന് റൂമിലേക്ക് പോയി....


മൂപ്പരും ചായ കുടിച്ചപ്പോൾ ചായക്കടി എടുത്ത് ഓടി.... ചുമ്മാ ഒരു രസം.....ഹി...ഹി...


", ഐഷൂ.... നിന്റെ വയറ്റിൽ വല്ല കോഴി കുട്ടിയും ഉണ്ടോ", കാക്കു അത് പറഞ്ഞപ്പോൾ മൂന്നാളും കൂടി ചിരിക്കാണ് 


", കോഴി കുട്ടി അല്ല ആന കുട്ടി ആണ് അല്ല പിന്നെ ", എന്തെ നിങ്ങൾക്ക് കാണണോ....", അവൾ പുച്ഛത്തോടെ ചോദിച്ചു.


",വേണ്ടോയ് ഞങ്ങൾക്കൊന്നും കാണണ്ടോയ് ", അതും പറഞ്ഞ് മൂന്നാളും കളിയാക്കി ചിരിച്ചു.


", അല്ലെങ്കിൽ പിന്നെ ആര് നിങ്ങൾക്ക് കാണിച്ചു തരും ", ഐഷു അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.


അവള് അവിടെ ഇരുന്ന് ഫൊൺ എടുത്ത് നോക്കി....



മെസ്സേജിൻ്റെ പൊടി പൂരം......


അവൾ ഓരോരുത്തരുടെയും മെസ്സേജ് നോക്കിയപ്പോൾ അവളെ കിളി പോയി.......


എല്ലാവർക്കും അറിയേണ്ടത് റിഷുക്കയും അവളും തമ്മിലുള്ള ബന്ധം.... അവൾക്ക് ചിരി വന്നു.....


അവൾ അവളെ മഹർ ഫോട്ടോ എടുത്ത് എല്ലാവർക്കും വിട്ട് കൊടുത്തു.....


ഒക്കെ കണ്ണ് തള്ളിയ ഇമോജി വിട്ടത് കണ്ട് അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.....


അവളുടെ ചിരി കേട്ട് എല്ലാവരും പുറത്തേക്ക് വന്നു......



", ഐഷൂ.... എന്തിനാ നീ ഇങ്ങനെ ചിരിക്കുന്നത്.... നീ പെണ്ണാണ്... പുറത്ത് നിന്ന് ഇങ്ങനെ ചിരിച്ചാൽ ആളുകൾ പലതും വിചാരിക്കും....", ഉമ്മ അത് പറഞ്ഞപ്പോൾ ബാക്കി മൂന്നെണ്ണം ഇരുന്ന് ചിരിക്കാണ്....


", എനിക്ക് ദേഷ്യം വന്നു....", അവൾ ഒരു കല്ല് എടുത്ത് എറിഞ്ഞു..... അത് നേരെ കൊണ്ടത് കാക്കൂൻ്റെ കാലിൽ.... മൂന്നെണ്ണവും പുച്ഛിച്ചു ചിരിച്ചു......


അവൾ ഫോൺ എടുത്ത് ഉമ്മിക്ക് വിളിച്ചു..... അവരോട് സംസാരിച്ച് ഇരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല...


മഗ്‌രിബ് ബാങ്ക് കൊടുത്ത് എല്ലാവരും നിസ്കരിക്കാൻ പോയി.....


ഐഷു റൂമിലേക്ക് പോയി നിസ്കാരം ഒക്കെ കഴിഞ്ഞ് ഖുർആൻ ഓതി കുറച്ച് നേരം ബുക്ക് എടുത്ത് നോട്സ് ഒക്കെ ഏകദേശം ഫുൾ ആക്കി....


ഇശാ ബാങ്ക് കൊടുത്തപ്പോൾ നിസ്കാരവും കഴിഞ്ഞ് താഴേക്ക് പോയി....



അവിടെ ഇരുന്ന് അവരോട് തള്ള് പറഞ്ഞും തല്ല് കൂടിയും ഇരുന്നു......


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി...


ഇത്താത്തക്ക് അഞ്ച് മാസം ആയപ്പോൾ അളിയൻ്റെ വീട്ടിലേക്ക് പോയിരുന്നു......


ഇന്ന് ഇത്താത്താനെ പ്രസവത്തിന് കൂട്ടി കൊണ്ട് വരാണ്........


അങ്ങനെ ഇരിക്കുമ്പോൾ ആണ് അവർക്ക് താങ്ങാൻ കഴിയാത്ത വിഷമം അവരെ തേടി എത്തിയത്........



*തുടരും.....*


*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 25*



അങ്ങനെ ഇരിക്കുമ്പോൾ ആണ് അവർക്ക് താങ്ങാൻ കഴിയാത്ത വിഷമം അവരെ തേടി എത്തിയത്......


ഉമ്മമ്മാക്ക് പെട്ടന്ന് എന്തോ അസ്വസ്ഥത കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ കുറച്ച് സീരിയസ് ആണ് വെന്റിലേറ്ററിൽ ആക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു എന്ന് പറഞ്ഞിട്ട് വലിയ അമ്മാവൻ വിളിച്ചു..... 



കാക്കു ഹോസ്പിറ്റലിലേക്ക് പോയി.....


റിഷുക്കയും  ഞങ്ങളും കൂടി ഇത്താതാനെ കൊണ്ട് വരാൻ പോയി.....


ഉമ്മമ്മാൻ്റെ അവസ്ഥ എല്ലാവരും അറിഞ്ഞിരുന്നു....  പെട്ടെന്ന് തന്നെ അവിടുന്ന് ഇത്താതാനെ കൂട്ടി വീട്ടിലേക്ക് പോയി......


വീട്ടിൽ എത്തിയ ഉടനെ ഉമ്മയും റിഷുക്കയും ഞാനും കൂടി ഹോസ്പിറ്റലിലേക്ക് പോയി.....


അവിടെ എത്തിയപ്പോൾ എല്ലാവരും വിഷമത്തോടെ ഇരിക്കുന്നുണ്ട്.....


",എന്താ ഉമ്മാന്റെ അവസ്ഥ....", ഉമ്മ കാക്കൂനോട് ചോദിച്ചു.....


", അൽപ്പം സീരിയസ് ആണെന്നാണ് കേട്ടത്...", കഴിവിന്റെ പരമാവധി അവർ ശ്രമിക്കാം..... ബാക്കി ഒക്കെ ദൈവത്തിന്റെ കയ്യിലാണ് എന്ന് പറഞ്ഞു.....", കാക്കു സങ്കടത്തോടെ പറഞ്ഞു.



ഉമ്മ എന്നോടും റിഷുക്കാനോടും വീട്ടിലേക്ക് പോകാൻ പറഞ്ഞു.... അവിടെ ഇത്താത്തയും കുട്ടികളും ഒറ്റയ്ക്ക് ആയത് കൊണ്ട് ഞങ്ങൾ പോയി....


അങ്ങനെ ഞങ്ങൾ പോയിക്കൊണ്ടിരിക്കുമ്പോൾ റിഷുക്കാൻ്റെ ഫോണിലേക്ക് കാക്കു വിളിച്ചു.....


", എടാ.... ഉമ്മ..... പോ.... പോയി.....", കാക്കു വിക്കി വിക്കി പറഞ്ഞു.


إنا لله و انا اليه راجعون

റിഷുക്ക അങ്ങനെ പറഞ്ഞ് കൊണ്ട് ചോദിച്ചു....


", ഇനി കുട്ടികളെ കൂട്ടി ഞങ്ങൾ അങ്ങോട്ട് പോകാം ട്ടോ....", വീട്ടിൽ ഒക്കെ അറിയിച്ചില്ലേ.....", 


", ആ... എല്ലാവർക്കും വിളിച്ചിട്ടുണ്ട്....", ഞങ്ങൾ കുറച്ച് പേപ്പറിൽ ഒപ്പ് ഇടാൻ ഉണ്ട് അത് കഴിഞ്ഞ് വരാം", കാക്കു സങ്കടത്തോടെ പറഞ്ഞു 


ഐഷു പൊട്ടിക്കരയാൻ തുടങ്ങി.... അവൾക്ക് എന്ത് വിഷമം ഉണ്ടെങ്കിലും അവളെ സമാധാനിപ്പിക്കാൻ ഉള്ള ഒരു തണൽ ആയിരുന്നു..... പേരക്കുട്ടികളിൽ അവളോട് കുറച്ച് അധികം സ്നേഹം ആയിരുന്നു..... ഉമ്മാന്റെ വീട്ടിൽ പോയാൽ ഫുഡ് ഒരു വട്ടം പോലും അവൾക്ക് ഒറ്റയ്ക്ക് തിന്നാൻ അവസരം കിട്ടിയിട്ടില്ല.....

അവിടെ പോയാൽ ഉമ്മമ്മ ആയിരുന്നു അവൾക്ക് ഭക്ഷണം വാരി കൊടുക്കാറ്.... 


അവൾക്ക് കണ്ണു നീർ നിയന്ത്രിക്കാൻ ആകുന്നില്ല.....

റിഷുക്ക കുറേ സമാധാനിപ്പിച്ചു.....


", ഐഷൂ...മോളേ.... ഇങ്ങനെ കരയല്ലേ...... അവർക്ക് അത് ഇഷ്ടപ്പെടില്ല.... ഉമ്മമ്മാക്ക് നീ കരയുന്നത് ഒരിക്കലും സഹിക്കാൻ കഴിയില്ല.... നീ ഉമ്മമ്മാക്ക് വേണ്ടി ദുആ ചെയ്യ്.... കരയരുത്.... ", റിഷുക്ക കണ്ണൊക്കെ തുടച്ച് കൊടുത്തു.


അവർ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു...


അങ്ങനെ എല്ലാവരെയും കൂട്ടി ഉമ്മാന്റെ വീട്ടിലേക്ക് പോയി....


അപ്പോ തന്നെ മയ്യിത്ത് കൊടുന്നിരുന്നു.


ഐഷു പൊട്ടിക്കരഞ്ഞ് ഉമ്മാനെ കെട്ടിപ്പിടിച്ചു....


അവൾ ഓടി മയ്യിത്തിനെ കിടത്തിയ റൂമിലേക്ക്... അവിടെ പോയി അവൾ പൊട്ടിക്കരഞ്ഞു കാക്കു അവളെ ചേർത്ത് പിടിച്ച് ഉമ്മാന്റെ അടുത്തേക്ക് കൊണ്ട് പോയി....


", കാക്കൂ... എൻ്റെ ഉമ്മമ്മാക്ക് എന്നെ വിട്ട് പോകാൻ കഴിയില്ല..... ഉമ്മമ്മാനോട് എണീക്കാൻ പറയ്..... ഉമ്മാ ഒന്ന് പറയിം ", അവൾ നിയന്ത്രണം വിട്ടു എന്ന് മനസ്സിലാക്കിയ അവരെല്ലാവരും ഒന്ന് പേടിച്ചു.... അവൾക്ക് തലക്കേറ്റ മുറിവ് അധികമായാൽ അവളെയും നഷ്ടപ്പെടും അത് ഭയന്ന് കാക്കു റിഷുക്കാനെ വിളിച്ച് അവളെ ഏൽപ്പിച്ചു...

റിഷുക്ക അവളെയും കൂട്ടി ഒരു റൂമിൽ കയറി വാതിലടച്ചു..... അവൾ അപ്പോഴേക്കും മയങ്ങിയിരുന്നു......


റിഷുക്ക അവൾ ഉണരുവോളം അവൾക്ക് അരികിൽ കണ്ണും നിറച്ച് കാവലിരുന്നു....


റിഷുക്ക പതുക്കെ പറഞ്ഞു.., 

", ഐഷൂ.... എന്തിനാ നീ ഇങ്ങനെ കരഞ്ഞ് നിന്റെ അസുഖം കൂട്ടുന്നത്.... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് താങ്ങാനുള്ള ശേഷി ഇല്ല പെണ്ണേ ..... നീ ഇല്ലാത്ത ഈ ലോകത്ത് എനിക്കും ജീവിക്കാൻ കഴിയില്ല...", റിഷുക്ക കണ്ണ് പൊത്തി ഇരുന്നു....


ഐഷു ഇത് കേട്ട് കൊണ്ടാണ് ഉണർന്നത്.... അവൾക്ക് സങ്കടം വന്നു... ഇല്ല എന്നെ സ്നേഹിക്കുന്നവരെ ഞാൻ സങ്കടപ്പെടുത്തില്ല....

അവൾ കണ്ണൊക്കെ തുടച്ച് റിഷുക്കാനെ കെട്ടിപ്പിടിച്ചു... റിഷുക്ക കണ്ണ് തുറന്ന് നോക്കിയപ്പോൾ പുഞ്ചിരിച്ച് നിൽക്കുന്ന ഐഷുവിനെ കണ്ടപ്പോൾ സന്തോഷം ആയി....


", ഇക്ക.... ഒരിക്കലും ഈ ഐഷു നിങ്ങളെ സങ്കടപ്പെടുത്തില്ല ", അവൾ കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു.


റിഷുക്ക അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...


അവർ റൂമിൽ നിന്ന് ഇറങ്ങി.... എല്ലാവരും ഖുർആൻ ഓതുന്നുണ്ട്... റിഷുക്ക വുളൂഅ് എടുത്ത് ആണുങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് പോയി അവിടെ ഇരുന്ന് ഉറക്കെ ഖുർആൻ ഓതി....


ഐഷു വുളൂഅ് എടുത്ത് ഒരു റൂമിലേക്ക് പോയി ഖുർആൻ എടുത്ത് ഓതി.....


മയ്യിത്ത് കുളിപ്പിക്കാൻ ആയപ്പോൾ ഏതൊക്കെ സ്ത്രീകൾ വന്ന് കുളിപ്പിക്കാൻ വേണ്ടി റൂമിലേക്ക് കയറി.... ഐഷുവും ഉമ്മയും അവരുടെ കൂടെ കയറി......


കുളിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവര് ഓരോന്ന് പറഞ്ഞ് വാക്ക് തർക്കം ആയി......


", നിങ്ങളൊക്കെ മാറി നിൽക്ക് ഞാൻ കുളിപ്പിക്കാം. ഇവിടെ മയ്യിത്ത് കിടക്കുന്നുണ്ട് പുറത്ത് പോയിട്ട് നിങ്ങൾ തീരുമാനിക്കിം ", അതും പറഞ്ഞ് ഐഷുവും ഉമ്മയും അമ്മായിയും കൂടി കുളിപ്പിക്കാൻ തുടങ്ങി...


ആ സ്ത്രീകൾ അപ്പോ തന്നെ അവിടെ നിന്ന് പുറത്ത് ഇറങ്ങി......


ഐഷു കോളേജിൽ നിന്ന് പഠിച്ചത് കൊണ്ട് എല്ലാം നല്ല ഭംഗിയായി ചെയ്തു..... 

ഉമ്മമ്മ പുഞ്ചിരിച്ച് കിടക്കുന്നുണ്ട്.... അവളുടെ കണ്ണ് നിറഞ്ഞു.... 


അങ്ങനെ എല്ലാം കഴിഞ്ഞ് പള്ളിയിലേക്ക് കൊണ്ട് പോയി.....


നിറഞ്ഞ കണ്ണുകളോടെ എല്ലാവരും നോക്കി നിന്നു.....


ഐഷു മനസ്സിൽ പറഞ്ഞു.....

",  ഉമ്മമ്മാ.... വൈകാതെ ഞാനും നിങ്ങളെ അടുത്തേക്ക് വരും ", 


അങ്ങനെ അവര് എല്ലാവരും പിരിഞ്ഞു പോയി.... കുടുംബക്കാർ മാത്രം ബാക്കി ആയി.... ഇന്ന് എല്ലാവരും ഉമ്മാന്റെ വീട്ടിൽ ആണ് നിൽക്കുന്നത്..... 


ആണുങ്ങൾ പള്ളിയിൽ പോയി വന്ന് റിഷുക്ക വീട്ടിലേക്ക് പോയി.....



രാത്രി മൗലിദന് റിഷുക്കയും ഉമ്മിയും ഉപ്പയും കുഞ്ഞോളും ഒക്കെ വന്നു....



മൗലിദ് കഴിഞ്ഞ് എല്ലാവരും പോയി....


എല്ലാവരും ഉറങ്ങാൻ കിടന്നു......


ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല..... ഐഷു ഉമ്മമ്മാൻ്റെ റൂമിൽ കിടന്നു..... ഓർമ്മകൾ അവളെ കുത്തി നോവിച്ചു..... എപ്പോഴോ അവൾ ഉറങ്ങി.....


രാവിലെ തന്നെ ബഹളം കേട്ട് കൊണ്ടാണ് ഉണർന്നത്.....


കുഞ്ഞുട്ടി കാക്കു കാക്കൂനോട് എന്തൊക്കെയോ പറയുന്നുണ്ട്.....


എന്താണ് പ്രശ്നം എന്ന് ഉമ്മാനോട് ചോദിച്ചു....


കുഞ്ഞുട്ടി കാക്കു കാക്കൂനോട് പെണ്ണ് കെട്ടാൻ പറയാണ്.... ഉമ്മ പറഞ്ഞപ്പോൾ ഐഷു കാക്കൂൻ്റെ അടുത്തേക്ക് പോയി....


", കാക്കു ... കുഞ്ഞുട്ടി കാക്കു പറയുന്നതിലും കാര്യമുണ്ട്..... പെണ്ണ് കെട്ടാൻ ഉള്ള പ്രായം ആയില്ലേ..... ഇനിയും ആരെ കാത്ത് നിൽക്കാ? എല്ലാവർക്കും ആഗ്രഹം ഉണ്ട് കാക്കു പെണ്ണ് കെട്ടി കാണാൻ.....", ഐഷു കാക്കൂൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.


അപ്പോ തന്നെ ഉപ്പപ്പ വന്ന് കാക്കൂനോട് പറഞ്ഞു....


മോനേ.... ഉമ്മാക്ക് നിന്റെ കല്ല്യാണം കൂടാൻ കഴിഞ്ഞില്ല.... എനിക്കെങ്കിലും നിന്റെ കല്ല്യാണത്തിന് കൂടാൻ പറ്റോ.... എന്താ നിന്റെ പ്രശ്നം.... അതെന്താണെന്ന് ഉപ്പാനോട് പറയ് മോനേ...." ഉപ്പ കണ്ണ് നിറച്ച് കൊണ്ട് ചോദിച്ചു...


",ഉപ്പാ..കല്ല്യാണം എന്ന് ആലോചിക്കുമ്പോൾ തന്നെ എനിക്ക് തന്നെ അറിയില്ല എന്താണ് സംഭവിക്കുക എന്നത് അതിനെ കുറിച്ച് ആലോചിച്ചാൽ തല ആകെ പെരുക്കുന്നു.... ", അത് പറഞ്ഞ് കാക്കു വണ്ടി എടുത്ത് പോയി.....


അത് എല്ലാവർക്കും വളരെ അധികം സങ്കടമായി.... എല്ലാവരും മുഖത്തോട് മുഖം നോക്കി....


കാക്കു നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു...... അവിടെ ഒരു ബെഞ്ചിൽ ഇരുന്ന് ആലോചിച്ചു....



എന്താണ് എനിക്ക് പറ്റിയത്.... പെണ്ണ് കെട്ടുന്നത് ആലോചിക്കുമ്പോൾ മാത്രം ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്......

അറിയില്ല എനിക്ക്.... ഒന്നും മനസ്സിലാകുന്നില്ല.......



പെട്ടെന്ന് തന്നെ ആരോ തോളിൽ കൈ വെച്ചു..... കാക്കു തിരിഞ്ഞ് നോക്കി......




*തുടരും......*

 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️Thoyyibarasheed*



*Part 26*



 പെട്ടെന്ന് തന്നെ ആരോ തോളിൽ കൈ വെച്ചു കാക്കു തിരിഞ്ഞ് നോക്കി.....


റിഷുക്ക......


", എന്താടാ..... നീ ഇവിടെ.....", കാക്കു സംശയത്തോടെ ചോദിച്ചു.


", ഞാൻ ഐഷുവിന് വിളിച്ചപ്പോൾ നീ അവിടെ ഇല്ല എന്ന് പറഞ്ഞു..... എവിടേക്കോ പറയാതെ പോയതാണെന്ന് പറഞ്ഞു..... പ്രശ്നം എന്താണെന്നും പറഞ്ഞു..... അപ്പോ തന്നെ മനസ്സിലായി നീ ഇവിടെ ഉണ്ടാകുമെന്ന്..... നിന്റെ പ്രശ്നം എന്താണെന്ന് എന്നോട് പറയ്.... എനിക്ക് പരിഹരിക്കാൻ കഴിയുന്നതാണെങ്കിൽ ഞാൻ പരിഹരിച്ച് തരാം..... ", റിഷുക്ക കാക്കൂൻ്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു....


", എന്താ പ്രശ്നം എന്ന് അറിയുമെങ്കിൽ ഞാൻ നിന്നോട് പറയുമല്ലോ...... എനിക്ക് തന്നെ അറിയില്ല എന്താണ് പ്രശ്നം എന്ന് ",കാക്കു തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.


", സാരല്ല നമുക്ക് എന്തായാലും പെണ്ണ് പെട്ടെന്ന് തിരയണം.... ", എല്ലാം ഞാൻ റെഡി ആക്കാം", നീ ഒന്നും ആലോചിക്കണ്ട ", നാളെ തന്നെ നമുക്ക് പോകണം", റിഷുക്ക അതും പറഞ്ഞ് കാക്കൂൻ്റെ കൈ പിടിച്ച് നടന്നു.


അങ്ങനെ റിഷുക്കയും കാക്കുവും കൂടി ഉമ്മാന്റെ വീട്ടിലേക്ക് വന്നു....


കാക്കൂൻ്റെ മുഖത്ത് പ്രത്യേകിച്ച് കുഴപ്പം ഒന്നും തോന്നിയില്ല.....


അങ്ങനെ ഐഷുവിന് കോളേജ് ഉണ്ടായത് കൊണ്ട് എല്ലാവരും വീട്ടിലേക്ക് പോയി...


വീട്ടിൽ എത്തി ഫ്രഷ് ആയി കോളേജിലേക്ക് പോകാൻ റെഡി ആയി......


കാക്കുവും റിഷുക്കയും ഞാനും കൂടി സനൂൻ്റെ വീട്ടിലേക്ക് പോയി അവളെയും കൂട്ടി കോളേജിലേക്ക് പോയി.....


കോളേജിൽ ഇന്ന് ക്ലാസ് ഒന്നും ഇല്ല.... ഇന്ന് ആർട്സ് പ്രോഗ്രാം ആണ്....


ഐഷു മദ്ഹ് സോങ്ങിനും ബുർദക്കും മൗലിദിനും ഒക്കെ പങ്കെടുത്തിട്ടുണ്ട്.....


ഐഷുവിൻ്റെ കൂടെ ബുർദക്കും മൗലിദിനും സനുവും ഹനുവും ഇരട്ടകളും ഉണ്ട്......


അങ്ങനെ പ്രോഗ്രാം തുടങ്ങി.....


ഫാളിലി ഉസ്താദ് സ്വാഗതം പറഞ്ഞു....


റിഷാദ് ഉസ്താദ് പരിപാടി ഉദ്ഘാടനം ചെയ്തു...


മറ്റ് ഉസ്താദുമാർ നസ്വീഹത്ത് തന്നു....


അങ്ങനെ കുട്ടികളുടെ പരിപാടി തുടങ്ങി....


ആദ്യം പ്ലസ് വണ്ണിലെ കുട്ടികളുടെ പരിപാടി ആയിരുന്നു.... 

എല്ലാവരും ഉഷാറായി പരിപാടി അവതരിപ്പിച്ചു...

ماشاء الله

 


അത് കഴിഞ്ഞ് പ്ലസ് ടൂ.....


അടുത്തത് നമ്മുടെ ഐഷുവിൻ്റെ മദ്ഹ് സോങ്ങ് ആയിരുന്നു.....


എല്ലാവരും ആകാംഷയോടെ കാത്തിരുന്നു....


അങ്ങനെ ഐഷു മദ്ഹ് തുടങ്ങി......

ماشاء الله

എല്ലാവരും അതിൽ ലയിച്ച് ഇരുന്നു പോയി.....


"പടച്ചോനെ എൻ്റെ പെണ്ണ് ഇങ്ങനെ ഒക്കെ പാടോ..... എന്നെപ്പോലും കടത്തി വിട്ടല്ലോ..... പടച്ചോൻ ഇത് നില നിർത്തി കൊടുക്കട്ടെ..... ആമീൻ...." റിഷാദ് ഉസ്താദ് മനസ്സിൽ പറഞ്ഞു...


കാക്കു തൊള്ള പൊളിച്ച് നിൽക്കാണ്.... കാക്കു പെട്ടെന്ന് തന്നെ ഫോൺ എടുത്ത് റെക്കോർഡ് ആക്കി......


റിഷുക്ക വീഡിയോ എടുക്കുന്നുണ്ട്....


അവൾ കണ്ണടച്ച് ആണ് പാടുന്നത് അത് കൊണ്ട് അവൾ കാണുന്നില്ല ഇവിടെ എന്തൊക്കെ നടക്കുന്നതെന്ന്...... 


പാട്ട് അവസാനിച്ചതും തക്ബീർ ധ്വനികൾ ഉയർന്നു...... അവളുടെ കണ്ണുകൾ നിറഞ്ഞു..... ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത്...... കോളേജിൽ പഠിക്കുന്ന കാലത്ത് ഒന്നും അവൾക്ക് താൽപര്യം ഇല്ലായിരുന്നു.... അവിടെ കുട്ടികൾ ഹറാമായ പാട്ടും ഡാൻസും അങ്ങനെ ഒക്കെ ഉള്ളത് കൊണ്ട് അവൾ അന്ന് കോളേജിലേക്ക് പോകാറില്ല..... ഇന്ന് അവൾക്ക് അതിനുള്ള ഒരു അവസരം കിട്ടിയതിന് അവൾ പടച്ചോനെ സ്തുതിച്ചു....


അങ്ങനെ അവരുടെ ബുർദയും മൗലിദും കഴിഞ്ഞ് ടീച്ചറെ നന്ദി പറയാൻ വേണ്ടി ക്ഷണിച്ചു......


", السلام عليكم ورحمة الله

الحمد لله 

നമ്മുടെ പരിപാടി നല്ല രീതിയിൽ നടന്നു..... ഇതിന് പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാരോടും എൻ്റെ പ്രിയപ്പെട്ട മക്കളോടും ഒറ്റ വാക്കിൽ നന്ദി പറയുന്നു..... 

അപ്പോ നമ്മുടെ പ്രോഗ്രാം ഒക്കെ കഴിഞ്ഞു. ഇനി ആണ് നമ്മുടെ ഏറ്റവും വലിയ പ്രോഗ്രാം..... അടുത്താഴ്ച ഫൈനൽ എക്സാം ആണ്..... അപ്പോ എല്ലാവരും ഉഷാറായി പഠിക്കണം........ 

എക്സാം കഴിഞ്ഞാൽ പിന്നെ നമ്മൾ എന്നാ കാണുക..... ഡിപ്ലോമ കുട്ടികൾ ഒക്കെ പോകൂലെ..... ", പിന്നെ ഇവിടെ തന്നെ ചെറിയ കുട്ടികൾക്ക് ക്ലാസ് തുടങ്ങുന്നുണ്ട്..... അപ്പോ ഇവിടെ തന്നെ ടീച്ചർ ആയി കയറണം എന്ന് ഉള്ളവര് ഫാളിലി ഉസ്താദിനോട് വിവരം പറഞ്ഞാൽ മതി..... അപ്പോ എല്ലാവരോടും ദുആയിൽ ഉൾപ്പെടുത്തണം എൻ്റെ ദുആയിൽ എപ്പോഴും നിങ്ങളെല്ലാവരും ഉണ്ടാകും...... ഇനി ആർക്കെങ്കിലും നമ്മുടെ കോളേജിനെ പറ്റി രണ്ട് വാക്ക് പറയണമെങ്കിൽ വന്നോളൂ.....", ടീച്ചർ അതും പറഞ്ഞ് പുഞ്ചിരിച്ചു.


ഓരോ കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.....


സനുവും ഇരട്ടകളും കൂടി ഐഷൂനോട് പറയാൻ പറയുന്നുണ്ട്......


ഐഷു പറയാൻ വേണ്ടി സ്റ്റേജിൽ കയറി.....


السلام عليكم ورحمة الله

الحمد لله

", എനിക്ക് എന്താ പറയേണ്ടത് എന്ന് ഒന്നും അറിയില്ല.... എന്നാലും കഴിയുന്ന പോലെ ഞാൻ പറയാം..... ഞാൻ ഇവിടെ വന്നതിന് ശേഷം എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്..... 

ഒരുപാട് കാര്യങ്ങൾ പുതുതായി പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്..... ആദ്യത്തെ പോലെ ഒന്നും അല്ല പുറത്ത് ഇറങ്ങുമ്പോൾ അച്ചടക്കം പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്..... ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകണം...

إن شاء الله

ഇനി ഇവിടെ തന്നെ ടീച്ചർ ആയി കയറണം എന്നാണ് എന്റെ ആഗ്രഹം...... ചെറുപ്പം മുതലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു അത്...... 

  എൻ്റെ പ്രിയപ്പെട്ട ടീച്ചേഴ്സിനോടും ഉസ്താദ്മാരോടും ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്.... ഈമാൻ കിട്ടി മരിക്കാൻ എനിക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണം.... എൻ്റെ ദുആയിൽ എല്ലാവരെയും ഉൾപ്പെടുത്തും ...

إن شاء الله


السلام عليكم ورحمة الله



وعليكم السلام ورحمة الله

എല്ലാവരും ഉറക്കെ സലാം മടക്കി....



", അപ്പോ ഇനി എക്സാം ആകുന്നത് വരെ നിങ്ങൾക്ക് സ്റ്റഡി ലീവ് ആണ്....", സ്റ്റഡി ലീവ് എന്ന് പറഞ്ഞാൽ പഠിക്കാൻ വേണ്ടി തരുന്ന ലീവ് ആണ് ട്ടോ..... അല്ലാതെ കറങ്ങി നടക്കാൻ അല്ല", ഫാളിലി ഉസ്താദ് അതും പറഞ്ഞ് ഐഷുവിനെയും റിഷാദ് ഉസ്താദിനെയും നോക്കി..


ഐഷു റിഷാദ് ഉസ്താദിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മൂപ്പര് കണ്ണ് കാട്ടി കൊടുത്തു.... അവൾ ഒന്ന് ചിരിച്ചു.


അങ്ങനെ കോളേജ് വിട്ട് വീട്ടിലേക്ക് പോയി....


റിഷുക്കാൻ്റെ കാറിൽ കാക്കുവും ഞാനും സനുവും കൂടി പോയി വീട്ടിൽ എത്തി.....


റിഷുക്ക വീട്ടിലേക്ക് തന്നെ പോയി.....


അങ്ങനെ അവര് ഫ്രഷ് ആയി വന്ന് ചായ കുടിച്ച് കാക്കു ഉമ്മാന്റെ വീട്ടിലേക്ക് പോയി....


അങ്ങനെ വെറുതെ ഇരിക്കുമ്പോൾ ഫോൺ എടുത്ത് നെറ്റ് ഉണാക്കിയപ്പോൾ മെസ്സേജ് കൊണ്ട് നിറഞ്ഞു....


Mine 💕 എന്നെഴുതിയ നമ്പറിൽ നിന്ന് മെസേജ് വന്നിട്ടുണ്ട്.... അത് എടുത്ത് നോക്കിയപ്പോൾ ഐഷുവിൻ്റെ കണ്ണ് തള്ളി..... ഐഷു കണ്ണ് അടച്ച് പാടിയ മദ്ഹ് സോങ്ങ് വീഡിയോ എടുത്ത് വിട്ടിട്ടുണ്ട്..



ഫാമിലി ഗ്രൂപ്പ് എടുത്തപ്പോൾ അതിലും മൂപ്പര് വിട്ടിട്ടുണ്ട്, 

 കാക്കു റെക്കോർഡ് ചെയ്ത ഓഡിയോ യും വിട്ടിട്ടുണ്ട്..... അതിൽ നമ്മളെ വീട്ടിൽ ഉള്ളവരും റിഷുക്കയും മാത്രം ഒള്ളൂ.... അത് കൊണ്ട് ഭാഗ്യം.... 


അങ്ങനെ നോക്കുമ്പോൾ ആണ് ഉമ്മിൻ്റെ നമ്പറിൽ നിന്നും ഒരു വോയ്സ് വന്നിട്ടുണ്ട്... ഐഷു അത് ഓപ്പൺ ആക്കി....


ماشاء الله

", നല്ല ഉഷാറായിട്ടുണ്ട് ട്ടോ മോളേ...."

ബാബീ..... സൂപ്പർ..... വേറൊരു വോയ്സിൽ കുഞ്ഞോളും പറഞ്ഞിട്ടുണ്ട്....


", എൻ്റെ റബ്ബേ... ഇനി ആരെങ്കിലും അറിയാൻ ബാക്കി ഉണ്ടോ...", ഐഷു തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.


അപ്പോഴാണ് അപ്പുറത്ത് നിന്ന് ഉമ്മാന്റെ ഫോണിൽ അവളെ പാട്ട് കേൾക്കുന്നത് നോക്കുമ്പോൾ മോനു അതും കേട്ട് ഇരിക്കാണ്.....


കുറച്ച് കഴിഞ്ഞപ്പോൾ ഉപ്പയും വിളിച്ച് സന്തോഷം അറിയിച്ചു.....


അവൾ റിഷുക്കാക്ക് മെസ്സേജ് അയച്ചു....,

", റിഷുക്ക ഇനി ആരെങ്കിലും എൻ്റെ പാട്ട് കേൾക്കാൻ ബാക്കി ഉണ്ടോ... അറിയാഞ്ഞിട്ട് ചോദിക്കാ....", 


", എൻ്റെ പെണ്ണേ നീ ഇങ്ങനെ ഒക്കെ പാടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല......", റിഷുക്ക തിരിച്ച് ഒരു വോയ്സ് അയച്ചു.....


അങ്ങനെ മെസ്സേജ് ഒക്കെ നോക്കുമ്പോൾ ആണ് അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നത്......



*തുടരും......*


*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 27*




അങ്ങനെ മെസ്സേജ് ഒക്കെ നോക്കുമ്പോൾ ആണ് അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നത്.....


", ഹലോ..... റിഷാദ് ഉസ്താദിന്റെ വൈഫ് അല്ലേ.......", അപ്പുറത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം.


", അതേ..... ഇതാരാണ് മനസ്സിലായില്ല", അവൾ സംശയത്തോടെ ചോദിച്ചു.


", ഞാൻ റിഷാദ് ഉസ്താദിന്റെ വേണ്ടപ്പെട്ട ഒരാളാണ്......", അതും പറഞ്ഞ് ചിരിച്ചു.


", ആണോ.... എനിക്ക് അറിയില്ല ട്ടോ..... റിഷുക്ക എന്നോട് അങ്ങനെ ഒരാളെ പറ്റി പറഞ്ഞിട്ടില്ല.....", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.


", ഓ പറഞ്ഞിട്ടില്ലേ..... നിക്കാഹ് ഒക്കെ പെട്ടെന്ന് കഴിഞ്ഞൂലെ..... നിക്കാഹിന് മുമ്പ് റിഷൂനെ ഒന്ന് കാണണം എന്ന് വിചാരിച്ചിരുന്നു.... പെട്ടെന്ന് ആണ് നിക്കാഹ് ഉള്ളത് അറിഞ്ഞത് വല്ലാത്ത വിഷമം ആയി എന്തായാലും നിങ്ങൾ ഹാപ്പി ആയി ജീവിക്ക് ", അതും പറഞ്ഞ് ചിരിച്ചു....


ഐഷുവിന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.... അവൾ പല്ലിറുമ്പി അവരോട് ദേഷ്യപ്പെട്ടു...


", അതിന് എന്തിനാ എന്നെ വിളിച്ചത്.... എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് റിഷുക്കാനോട് പറഞ്ഞൂടെ ...... വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ വരും ഓരോന്ന്....... ഇനി ഈ നമ്പറിലേക്ക് വിളിച്ചാൽ വിവരം അറിയും", അതും പറഞ്ഞ് ഫോൺ കട്ട് ആക്കാൻ നിന്നു...

പെട്ടെന്ന്.....


", മോളേ...... നിന്നെ പറ്റിക്കാൻ വേണ്ടി കുഞ്ഞോൾ ചെയ്ത പണി ആണ് ട്ടോ... അവള് ഉപ്പാന്റെ ഫോണിൽ നിന്ന് ശബ്ദം മാറ്റി വിളിച്ചതാണ് ... മോള് വിഷമിക്കേണ്ട....", അതിന്റെ ഇടക്ക് ഉമ്മി അത് പറയുന്നുണ്ട്...

അപ്പോഴാണ് ഐഷുവിന് ശ്വാസം ശരിക്ക് വീണത്.....


", കുഞ്ഞോളേ.... നിനക്ക് ഉള്ളത് ഞാൻ തരാം.... ഒരു നിമിഷം എന്റെ ശ്വാസം നിലച്ചു പോയി....", ഐഷു അതും പറഞ്ഞ് നെഞ്ചിൽ കൈ വെച്ചു.


", ഇത് കാക്കൂനോട് പറയരുത് ട്ടോ... കാക്കൂൻ്റെ പെണ്ണിനെ പറ്റിച്ചത് അറിഞ്ഞാൽ എനിക്ക് ഇവിടെ നിൽക്കേണ്ടി വരില്ല", കുഞ്ഞോള് പറഞ്ഞു.


", അതൊക്കെ ഞാൻ ആലോചിക്കട്ടെ....", ഐഷു അതും പറഞ്ഞ് ചിരിച്ചു.


അപ്പോഴുണ്ട് ഫോണിൽ നിന്ന് റിഷുക്കാൻ്റെ ശബ്ദം കേൾക്കുന്നു..... 

", ഇല്ല അവള് കാക്കൂനോട് പറയൂല പക്ഷേ കാക്കു എല്ലാം കേട്ടു ട്ടോ ", അതും പറഞ്ഞ് കാക്കു അവളെ തുറിച്ചു നോക്കി.


", ഇനി എന്റെ പെണ്ണിനെ എന്തെങ്കിലും പറഞ്ഞ് പറ്റിക്കോ.... ", റിഷുക്ക അങ്ങനെ ചോദിക്കുന്നത് കേട്ടപ്പോൾ ഐഷു പെട്ടെന്ന് തന്നെ വീഡിയോ കോൾ ചെയ്തു...

ഉമ്മ ഫോൺ എടുത്ത് അവരെ തല്ല് കാണിച്ച് തന്നു.... റിഷുക്ക തലയിണ എടുത്ത് കുഞ്ഞോളെ തല്ലുന്നുണ്ട്.... കുഞ്ഞോള് കുറേ തടുക്കാൻ നോക്കുന്നുണ്ട്..... ഐഷു വീഡിയോ കോളിലൂടെ കുഞ്ഞോളോട് പറഞ്ഞു...,


", ഓൾ ദ ബെസ്റ്റ് കുഞ്ഞോളേ.... ", അതും പറഞ്ഞ് ഐഷു ഇരുന്ന് ചിരിക്കാണ്.....


അങ്ങനെ അവൾ കോൾ കട്ടാക്കി....


മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ റൂമിലേക്ക് പോയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് ഖുർആൻ ഓതി.... 

എക്സാം ആവാൻ ആയത് കൊണ്ട് അവള് ബുക്ക് എടുത്ത് പഠിച്ചു.... 


പഠിച്ച് കഴിഞ്ഞ് ബുക്ക് എടുത്ത് വെച്ച് ഇശാ നിസ്കാരം കഴിഞ്ഞ് താഴേക്ക് പോകാൻ നിൽക്കുമ്പോൾ റിഷുക്ക വിളിച്ചു......


അങ്ങനെ റിഷുക്കാനോട് കുറേ നേരം സംസാരിച്ച് ഇരുന്ന്....... 

റിഷുക്ക പറഞ്ഞു..., 

നാളെ നിന്റെ അമ്മായിയെ കാണാൻ പോകണം.... എനിക്ക് അറിയുന്ന ഒരു കുട്ടി ആണ് അത് കൊണ്ട് നാളെ ഞാൻ വരും നീയും ഷമിയും ഒരുങ്ങി നിൽക്കണം ട്ടോ ", അതും പറഞ്ഞ് മൂപ്പര് ഫോൺ കട്ട് ആക്കി....


ഐഷു താഴേക്ക് പോയി എല്ലാവരോടും സംസാരിച്ച് ഇരുന്നു...... കുറേ തല്ല് കൂടി എല്ലാവരും കൂടി ഫുഡ് കഴിക്കാൻ ഇരുന്നു.....


ഫുഡ് കഴിച്ച് കഴിഞ്ഞപ്പോഴേക്കും കാക്കു വന്നു.... കാക്കൂൻ്റെ തള്ള് കുറേ കേട്ടിരുന്ന് എല്ലാവരും ഉറങ്ങാൻ പോയി......


ഐഷു മദ്ഹ് സോങ്ങ് കേട്ട് ഉറങ്ങി.....


രാവിലെ നേരത്തെ എണീറ്റ് വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി......


ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു......


അങ്ങനെ ഉമ്മ ചായക്കടി ഒക്കെ ഉണ്ടാക്കി. എല്ലാവരും ഇരുന്ന് കഴിച്ചു .


ഇന്ന് കോളേജ് ഇല്ലാത്തത് കൊണ്ട് ഉമ്മാനെ സഹായിച്ചു.....


പണികളൊക്കെ നേരത്തെ കഴിഞ്ഞു.....

ഐഷു പെട്ടെന്ന് പോയി കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും റിഷുക്ക വന്നിരുന്നു.....


അങ്ങനെ ഐഷുവും കാക്കുവും റെഡിയായി പെണ്ണിനെ കാണാൻ പോയി....


പോകുമ്പോൾ കാക്കൂനെ കളിയാക്കുന്ന പണി ആയിരുന്നു ഐഷൂന് ......


", റിഷുക്കാ.... ആരൊക്കെ പറഞ്ഞിരുന്നു ലെ കല്ല്യാണം കഴിക്കുന്നില്ല എന്നൊക്കെ... ആരാ അത്?", ഐഷു കളിയാക്കി ചോദിച്ചു.


", അത് അൻ്റെ കെട്ടിയോൻ റിഷാദ് ആണ് പറഞ്ഞിരുന്നത്...... അല്ല പിന്നെ.....", കാക്കു അത് പറഞ്ഞപ്പോൾ റിഷുക്ക കാക്കൂനെ തുറിച്ച് നോക്കി.


", അതേയ് നിങ്ങളെ രണ്ട് പേരുടെയും കാര്യത്തിൽ എന്നെ വലിച്ച് ഇടണ്ട", റിഷുക്ക കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.


", ഓക്കേ.... അളിയാ..... ഇത്തവണ ഒന്ന് ക്ഷമിക്ക് ", കാക്കു ഇളിച്ച് കൊണ്ട് പറഞ്ഞു.


അങ്ങനെ അവര് പോകുംവഴി കുഞ്ഞുട്ടി കാക്കൂനെയും ഉപ്പപ്പാനെയും കൂട്ടാൻ പോയി.....


", റിഷു.... എടാ.... നീ ഏത് പെണ്ണിനെയാ എനിക്ക് വേണ്ടി കണ്ട് വെച്ചത്..... പടച്ചോനെ കാത്തോളണേ....", കാക്കു അത് പറഞ്ഞപ്പോൾ റിഷുക്ക..,


", അതൊക്കെ നീ കണ്ടോ.... നീ പെണ്ണിനെ കണ്ടാൽ ചിലപ്പോൾ ഞെട്ടും.., അത്രക്കും ഗ്ലാമർ ഉണ്ട്", അതും പറഞ്ഞ് മൂപ്പര് ഇരുന്ന് ചിരിക്കാണ്...


", ഒരു കാര്യം ഞാൻ പറയാം റിഷുക്ക..., എന്നേക്കാൾ ഭംഗി ഉള്ള പെണ്ണ് ഒന്നും കാക്കൂന് വേണ്ട ട്ടോ ", ഐഷു അത് പറഞ്ഞതും...


", നീ കണ്ടോ... എൻ്റെ പെണ്ണ് നിന്നേ ക്കാൾ മൊഞ്ച് കൂടുതൽ ഉള്ള പെണ്ണ് ആയിരിക്കും..... നിന്റെ റിഷുക്കാൻ്റേക്കാൾ ഭംഗി ഞാൻ അല്ലേ..... അപ്പോ നിന്നേക്കാൾ ഭംഗി ഉള്ള പെണ്ണിനെ എനിക്കും കിട്ടും ", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.


", അതൊക്കെ വെറും തോന്നൽ ആണ്.... എൻ്റെ റിഷുക്കാൻ്റെ അടുത്ത് കൂടെ പോയിട്ട് ഇല്ല നിങ്ങള്", ഐഷു അതും പറഞ്ഞ് ചിരിച്ചു.


പെട്ടെന്ന് വണ്ടി നിർത്തി.....

ഒരു ബേക്കറിയുടെ മുന്നിൽ ആയിരുന്നു നിർത്തിയത്.....


റിഷുക്ക കടയിലേക്ക് പോയി രണ്ട് ഡയറി മിൽക്കും വാങ്ങി വന്നു.....


അത് അവർക്ക് രണ്ട് പേർക്കും കൊടുത്തു..... 


", ഇത് കഴിയുന്ന വരെ ചെവിക്ക് ഒരു റെസ്റ്റ് കിട്ടാൻ വേണ്ടി ആണ് ട്ടോ.. ഒന്നും വിചാരിക്കരുത്...", മൂപ്പര് അത് പറഞ്ഞതും രണ്ടും ഇളിച്ച് അത് തിന്നാൻ തുടങ്ങി.......


അത് തിന്ന് കഴിഞ്ഞപ്പോഴേക്കും ഉമ്മാന്റെ വീട്ടിൽ എത്തി ഉപ്പപ്പാനെയും കുഞ്ഞുട്ടി കാക്കൂനെയും കൂട്ടി വണ്ടി പെണ്ണിന്റെ വീട്ടിലേക്ക് തിരിച്ചു.....


വണ്ടിയിൽ ഉപ്പപ്പയും കുഞ്ഞുട്ടി കാക്കുവും ഉള്ളത് കൊണ്ട് രണ്ട് പേരും നല്ല കുട്ടികളായി ഇരുന്നു..... ഉപ്പപ്പ മുന്നിലും കുഞ്ഞുട്ടി കാക്കു ബാക്കിലും ആയിരുന്നു ഇരുന്നത്.... 


  റിഷുക്ക കണ്ണാടിയിൽ കൂടി നോക്കുമ്പോൾ രണ്ടും കൂടി പാവങ്ങൾ ആയി ഇരിക്കുന്നുണ്ട് അത് കണ്ട് റിഷുക്ക ചിരി കടിച്ച് പിടിക്കുന്നുണ്ട്......



", ഉപ്പപ്പാ ... ഇത് വരെ എൻ്റെ ചെവിക്ക് ഒരു റെസ്റ്റ് ഉണ്ടായിരുന്നില്ല ഇപ്പോ ഒരു സമാധാനം ഉണ്ട്....", റിഷുക്ക അതും പറഞ്ഞ് കണ്ണാടിയിൽ കൂടി നോക്കുമ്പോൾ രണ്ടാളും പല്ലിറുമ്പി ഇരിക്കുന്നുണ്ട്.....


", അതെന്താ.... ഇത് വരെ.... നീ റേഡിയോ കേൾക്കായിരിക്കും ലെ ", ഉപ്പപ്പ അത് പറഞ്ഞപ്പോൾ റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു...,


", ഏയ് റേഡിയോ എന്ന് പറഞ്ഞാലും ശരിയാവില്ല ഇത് അതിനേക്കാൾ വലുതാണ്..... എന്തായാലും ഇപ്പോ ഒരു ആശ്വാസം ഉണ്ട്", റിഷുക്ക അത് പറഞ്ഞ് ചിരിച്ചു.


", ഐഷു മോളേ.... മോള് എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്ന് ", ഉപ്പപ്പ അത് ചോദിച്ചപ്പോൾ ഐഷു...,


ഏയ് ഒന്നുമില്ല ഉപ്പപ്പാ...... കുറേ സംസാരിക്കുന്നത് നല്ലത് അല്ലല്ലോ.... അത് കൊണ്ടാണ് ലെ കാക്കൂ....", ഐഷു അതും പറഞ്ഞ് കാക്കൂൻ്റെ കൈ പിടിച്ചു.


", ആ..... അതേ... ശെരിയാണ്", കാക്കൂന് ഒന്നും പറയാൻ കിട്ടുന്നില്ല....



", റിഷൂ.... നിനക്ക് പരിചയം ഉള്ള ആളുകൾ തന്നെ അല്ലേ അവര്....", വീട്ടുകാരെ ഒക്കെ അറിയില്ലേ...", ഉപ്പപ്പ റിഷുക്കാനോട് ചോദിച്ചു.


", ആ.... ഉപ്പപ്പാ.... എനിക്ക് നല്ല പരിചയമുള്ള കുടുംബക്കാർ ആണ് ", എന്തായാലും ഇപ്പോ പറ്റുകയാണെങ്കിൽ ഉറപ്പിച്ച് വരാം.... കുട്ടി പഠിക്കാണ് അത് കഴിഞ്ഞിട്ട് മതി കല്യാണം ഒക്കെ എന്നാണ് വീട്ടുകാർ പറയുന്നത് ", റിഷുക്ക പറഞ്ഞു.


", ആ... അതൊക്കെ അങ്ങനെ തന്നെ അവരുടെ ഇഷ്ടം പോലെ മതി", ഉപ്പപ്പയും കുഞ്ഞുട്ടി കാക്കുവും പറഞ്ഞു.


അങ്ങനെ ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി.....


വണ്ടിയിൽ നിന്ന് ഇറങ്ങിയ റിഷുക്ക ഒഴികെ ബാക്കി ഉള്ളവരെല്ലാം തൊള്ള പൊളിച്ച് നിന്നു.......



*തുടരും.......*



 *A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️Thoyyibarasheed*



*Part 28*


 

വണ്ടിയിൽ നിന്ന് ഇറങ്ങിയ റിഷുക്ക ഒഴികെ ബാക്കി ഉള്ളവരെല്ലാം തൊള്ള പൊളിച്ച് നിന്നു.....


റിഷുക്കാൻ്റെ വീട്ടിലേക്ക് ആണ് വന്നിട്ടുള്ളത്..... 


", എടാ... നമ്മൾ എന്താ ഇവിടെ..., നീ എന്തെങ്കിലും എടുക്കാൻ മറന്നോ....", കാക്കു വേവലാതിയോടെ ചോദിച്ചു.


", ഞാൻ ഒന്നും മറന്നിട്ടില്ല.....", എൻ്റെ പെങ്ങൾ കുഞ്ഞോളെയാണ് നീ കെട്ടാൻ പോകുന്നത്...", റിഷുക്ക കാക്കൂൻ്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു.


അത് കേട്ടതും ഐഷു ചാടി കളിക്കാൻ തുടങ്ങി.....


ഉപ്പപ്പാക്കും കുഞ്ഞുട്ടി കാക്കൂനും സന്തോഷമായി.....


അവർ എല്ലാവരും കൂടി വീട്ടിലേക്ക് കയറി....


 ഉപ്പയും റാഷി കാക്കുവും സിറ്റൗട്ടിൽ തന്നെ നിൽക്കുന്നുണ്ട് ....


", ആ കയറി വരിം", അവർ പറഞ്ഞു.


അവർ അകത്തേക്ക് ഇരുന്നു...


ഐഷു ഉമ്മിൻ്റെ അടുത്തേക്ക് പോയി.


", ഉമ്മി ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയല്ലോ.... ഞങ്ങൾ അറിഞ്ഞിട്ടില്ല ഇങ്ങോട്ട് ആണ് വരുന്നതെന്ന്....", ഐഷു അതും പറഞ്ഞ് ചിരിച്ചു.


", അത് മോളേ... റിഷു പറഞ്ഞതാ ആരോടും പറയണ്ട എന്ന് അതൊക്കെ പോട്ടെ.... കുഞ്ഞോൾക്കും അറിയില്ല.അവളോട് ഒരു ഫാളിലി ആണ് റിഷൂന് അറിയുന്ന ആളാണ് എന്ന് മാത്രം പറഞ്ഞൊള്ളൂ...നീ എന്തായാലും അവളെ അടുത്തേക്ക് പോയി നോക്ക് അവള് എന്താ പറയാ എന്ന് നമ്മക്ക് നോക്കാം.. ", അതും പറഞ്ഞ് ഉമ്മി ചിരിച്ചു....


ഉമ്മി കുഞ്ഞോളെ അടുത്തേക്ക് പോയി പറഞ്ഞു......


", കുഞ്ഞോളേ..... അവര് വന്നു ട്ടോ ", കുഞ്ഞോള് വാതിൽ തുറന്നു.


ഉമ്മിയും ഐഷുവും റൂമിലേക്ക് കയറി....


ഐഷുവിനെ കണ്ട കുഞ്ഞോൾ...,

", ബാബീ... ബാബി എപ്പോ വന്നു..... എന്നെ കാണാൻ വരുന്നുണ്ട് എന്ന് അറിഞ്ഞ് കാക്കു കൊണ്ട് വന്നതാണോ...", അവള് അത് പറഞ്ഞതും ഐഷുവും ഉമ്മിയും ഭയങ്കര ചിരി....


അപ്പോഴേക്ക് ഉപ്പ വെള്ളം കൊണ്ട് വരാൻ പറഞ്ഞു....


ഉമ്മി കുഞ്ഞോളെ കയ്യിൽ വെള്ളത്തിന്റെ ട്രേ കൊടുത്തു വിട്ടു.....


അവൾ അതും പിടിച്ച് പോയി..... അവിടെ റിഷുക്കയും കാക്കുവും ഉപ്പപ്പയും മാത്രം ഒള്ളൂ ഉണ്ടായിരുന്നത്.... കുഞ്ഞുട്ടി കാക്കുവും റാഷി കാക്കുവും പുറത്ത് സംസാരിച്ച് ഇരിക്കുന്നുണ്ട്.....


അവൾ വെള്ളം കൊണ്ട് പോയി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട്.....


",എന്താ കുഞ്ഞോളെ നോക്കുന്നത്", റിഷുക്ക ചോദിച്ചു.


", അത്...... അത് പിന്നെ ചെറുക്കൻ എവിടെ", അവള് സംശയത്തോടെ ചോദിച്ചു....


", അപ്പോ നിനക്ക് കാണുന്നില്ലേ.... ഇതാ ചെറുക്കൻ ", റിഷുക്ക അതും പറഞ്ഞ് കാക്കൂനെ കാണിച്ച് കൊടുത്തു.


", ഇതോ..... ഇതാണോ ചെറുക്കൻ..... ഫാളിലി ഉസ്താദോ....", അവള് കണ്ണുരുട്ടി ചോദിച്ചു.


", അതേ.... ഇതാണ് നിന്റെ ചെറുക്കൻ ", നീ വെള്ളം കൊടുക്ക്....", റിഷുക്ക അത് പറഞ്ഞപ്പോൾ അവള് കാക്കൂനും എല്ലാവർക്കും വെള്ളം കൊടുത്ത് പോയി.....


അവള് ഐഷുവിൻ്റെ അടുത്തേക്ക് പോയി അവളെ തല്ലാൻ തുടങ്ങി...


",ബാബീ.... എന്നോട് ഒരു വാക്ക് പറഞ്ഞൂടേ.... ഞാൻ ആകെ ചമ്മി.....", 


", കുഞ്ഞോളേ.... വെറുതെ ൻ്റെ കുട്ടിനെ തല്ലേണ്ട.... അവളും ഇവിടെ വന്നപ്പോൾ ആണ് അറിയുന്നത്.....", ഉമ്മി അതും പറഞ്ഞ് കുഞ്ഞോളെ തുറിച്ച് നോക്കി....


", അപ്പോ ഇങ്ങൾ അറിഞ്ഞിരുന്നു ലെ.... ആ കാക്കൂൻ്റെ പണി ആയിരിക്കും.... അവൻക് ഉള്ളത് ഞാൻ കൊടുക്കാം", കുഞ്ഞോള് അതും പറഞ്ഞ് റൂമിലേക്ക് പോയി.


ഐഷു വീട് ഒക്കെ പോയി കണ്ടു.... റിഷുക്കാൻ്റെ റൂമിലേക്ക് പോയി..... 

റൂമിൽ എത്തിയപ്പോൾ തന്നെ അത്തറിന്റെ മണം.... അവൾ റൂം ഒക്കെ നോക്കി അവിടെ ബാൽക്കണിയിൽ പോയി നിന്നു...... അവള് അവിടെ നിൽക്കുമ്പോൾ പിന്നിലൂടെ ആരോ വന്ന് കെട്ടിപ്പിടിച്ചു..... അവൾ ഞെട്ടി..... 


നോക്കുമ്പോൾ ചിരിച്ച് കൊണ്ട് നിൽക്കുന്നുണ്ട് റിഷുക്ക...


", ഔ.... മനുഷ്യനെ പേടിപ്പിച്ചു...... ", അവള് അതും പറഞ്ഞ് നെഞ്ചിൽ കൈ വെച്ചു...


", അയ്യേ... എൻ്റെ പെണ്ണ് പേടിച്ചോ.... ഇത്ര ധൈര്യം ഒള്ളൂ ലെ ", അതും പറഞ്ഞ് മൂപ്പര് ചിരിച്ചു.


", എനിക്ക് പേടിയൊന്നും,പിന്നെ നിങ്ങള് പെട്ടെന്ന് വന്ന് പിടിച്ചപ്പോൾ ചെറിയൊരു ഭയം...", അതും പറഞ്ഞ് ഐഷു ചിരിച്ചു കൊണ്ട് ഓടാൻ നിന്നു....


റിഷുക്ക അവളെ കൈ പിടിച്ച് വെച്ചു.....


", ആഹാ.... അങ്ങനെ ഓടിയാലോ..... എൻ്റെ റൂമിലേക്ക് വന്നിട്ട് റൂം കാണാതെ പോകാൻ പറ്റില്ല.....", അതും പറഞ്ഞ് റിഷുക്ക റൂം ഒക്കെ കാണിച്ചു കൊടുത്തു..... 


അങ്ങനെ റൂം ഒക്കെ നോക്കുന്ന ഇടയിൽ അവള് ഒരു ബുക്ക് കണ്ടു...... 


അത് എടുത്ത് നോക്കിയപ്പോൾ അതിൽ നിറയെ കാലിഗ്രാഫി വർക്കുകൾ ആയിരുന്നു....


ماشاء الله

", റിഷുക്കാ... ഉഷാറായിട്ടുണ്ട്..... നമ്മളെ പേര് എവിടെ.....", അവള് അത് പറഞ്ഞ് ബുക്ക് അടച്ച് വെക്കാൻ നിന്നപ്പോൾ അതിൽ നിന്ന് ഒരു പേപ്പറ് വീണു ..... അത് എടുത്ത് നോക്കിയ ഐഷുവിൻ്റെ കണ്ണ് തള്ളി.....


അവള് വരച്ച ചിത്രം, അതിന്റെ മുകളിൽ അവരെ പേര് ത്രീഡി പ്രിന്റർ ആയി കാലിഗ്രാഫിയിൽ എഴുതി വെച്ചിട്ടുണ്ട്.....


അത് കണ്ടതും അവള് റിഷുക്കാനെ കെട്ടിപ്പിടിച്ചു....... അപ്പോ തന്നെ കാക്കു വന്നു.....


", അതേയ് ഇവിടെ കെട്ടിപ്പിടിച്ചു നിൽക്കാണോ ഞങ്ങള് പോകാണ്.... ", നീ പൊരുന്നില്ലെങ്കിൽ ഇവിടെ നിന്നോ...", അതും പറഞ്ഞ് കാക്കു പോയി...... ഐഷുവും റിഷുക്കയും കാക്കൂൻ്റെ കൂടെ താഴേക്ക് പോയി.....


", ഉപ്പാ.... റിഷൂനെ ഇനി കുറച്ച് ദിവസം അവിടേക്ക് വിടരുത്..... ഐഷുവിന് എക്സാം ആണ് അത് കഴിഞ്ഞിട്ട് പറഞ്ഞയച്ചാൽ മതി....", കാക്കു റിഷുക്കാൻ്റെ ഉപ്പാനോട് പറഞ്ഞു...


ഐഷുവും റിഷുക്കയും പരസ്പരം നിരാശയോടെ നോക്കി..... അത് കണ്ട് കാക്കു പുച്ഛിച്ചു ചിരിച്ചു.


ഐഷുവും റിഷുക്കയും കാക്കൂനെ നോക്കി കുയ്ന്ത് കാട്ടി..... 


", കാക്കൂ.... ഒന്ന് ഓർത്ത് വെച്ചോ.... കാക്കൂനും ഒരു അവസരം വരുന്നുണ്ട്... ഞങ്ങൾ രണ്ടാളും പകരം വീട്ടും ഉറപ്പ്", അതും പറഞ്ഞ് ഐഷുവും റിഷുക്കയും പരസ്പരം കൈ അടിച്ചു.....


", എന്തായാലും അസി വന്നിട്ട് നമുക്ക് റിഷൂൻ്റേം ഐഷുവിൻ്റെം കല്ല്യാണവും ഇവരെ നിക്കാഹും ഒപ്പം നടത്താം.....", അപ്പോഴേക്ക് കുഞ്ഞോളെ പഠനം കഴിയട്ടെ....", റിഷുക്കാൻ്റെ ഉപ്പ പറഞ്ഞതിന് എല്ലാവരും യോജിച്ചു....


അങ്ങനെ എല്ലാവരോടും പറഞ്ഞ് അവര് വീട്ടിലേക്ക് തിരിച്ചു......


പോകുന്നതിനിടയിൽ കാക്കുവും ഐഷുവും ഭയങ്കര കച്ചറ.....


അവസാനം ഉപ്പപ്പ കാക്കൂനോട് ചൂടായപ്പോൾ രണ്ടാളും നല്ല കുട്ടികളായി....റിഷുക്ക കണ്ണാടിയിൽ കൂടി നോക്കി ചിരിക്കുന്നുണ്ട്....




അങ്ങനെ ഉപ്പപ്പാനെയും കുഞ്ഞുട്ടി കാക്കൂനെയും വീട്ടിൽ ആക്കാൻ പോയി......


", ഷമീ..... ഇനി കുറച്ച് ദിവസം ക്ലാസ് ഇല്ലല്ലോ.... ഇനി ഇവിടെ നിന്നാൽ മതി ", കുഞ്ഞുട്ടി കാക്കു പറഞ്ഞു...


", എൻ്റെ വണ്ടി അവിടെ ആണ് ഞാൻ നാളെ വരാം....", കാക്കു അത് പറഞ്ഞപ്പോൾ അവര് ഓക്കേ പറഞ്ഞു....


അവരെ ഉമ്മാന്റെ വീട്ടിൽ ആക്കി വീട്ടിലേക്ക് തിരിച്ചു....


അവര് മൂന്നാളും കച്ചറ കൂടി അങ്ങനെ വീട്ടിൽ എത്തി...


വീടിന്റെ പുറത്ത് തന്നെ എല്ലാവരും നിൽക്കുന്നുണ്ട്.....


", എന്തായി..... റിഷൂ... പോയ കാര്യം...... ശരിയായോ...", ഉമ്മ വേവലാതിയോടെ ചോദിച്ചു...


", ഏയ്.... ഉമ്മാ പേടിക്കണ്ട.... എൻ്റെ നാത്തൂൻ തന്നെ ആണ് എൻ്റെ അമ്മായി.....", അതും പറഞ്ഞ് ഐഷു ചിരിച്ചു.


", ഏ.... ആര് കുഞ്ഞോളോ.... അല്ലാഹ്....", 

ماشاء الله


", എന്തായാലും പെട്ടെന്ന് തന്നെ നിക്കാഹ് നടത്തണ്ടേ..... അവര് എന്താ പറഞ്ഞത്...", ഉമ്മ സന്തോഷത്തോടെ ചോദിച്ചു.


", ഉമ്മാ.... ഉപ്പ പറഞ്ഞത് ഞങ്ങളെ കല്ല്യാണത്തിന് ൻ്റെ കൂടെ ഇവരെ നിക്കാഹും നടത്താം എന്നാണ്", റിഷുക്ക ഉമ്മാനോട് പറഞ്ഞു.


", ആ... എന്നാ അങ്ങനെ തന്നെ ആയിക്കോട്ടെ....", എന്നാ കയറിം ചോറ് വിളമ്പട്ടെ.....", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി....


അവരെല്ലാവരും ഫ്രഷ് ആവാൻ പോയി....


ഐഷു ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി ഷാൾ ഒന്നും ഇടാതെ കണ്ണാടിയിൽ നോക്കായിരുന്നു.....


", എൻ്റെ പെണ്ണേ.... നീ തന്നെ ആണ് ഏറ്റവും ചൊർക്ക്", മൂപ്പര് അതും പറഞ്ഞ് ചിരിച്ചു.


", ശോ.... നിങ്ങള് എപ്പോ വന്നു....", അവള് പെട്ടെന്ന് ഷാൾ എടുത്ത് ഇട്ടു.....


", ഞാൻ കുറച്ച് നേരമായി വന്നിട്ട്, അതിന് എൻ്റെ പെണ്ണ് കണ്ണാടിയിൽ കൂടി ഭംഗി ആസ്വദിച്ച് നിൽക്കല്ലേ....


", എന്നാ വാ.... ഫുഡ് കഴിക്കാം ", അവളെയും കൂട്ടി താഴേക്ക് പോയി....


അവിടെ എല്ലാവരും എത്തിയിരുന്നു....


അങ്ങനെ എല്ലാവരും ഒപ്പം ഇരുന്ന് ഫുഡ് കഴിച്ച്....... റിഷുക്ക പെട്ടെന്ന് എണീറ്റ് ഐഷുവിൻ്റെ റൂമിലേക്ക് പോയി.....


അത് കണ്ട് ഐഷു....


ഉമ്മാ.... ഞാൻ ഇപ്പോ വരാം.... അവള് കൈ കഴുകി റൂമിലേക്ക് പോയി....


മൂപ്പര് അവിടെ ബെഡിൽ ഇരിക്കുന്നുണ്ട്....


", ഐഷൂ... ", റിഷുക്ക പതുക്കെ വിളിച്ചു...


", മ്..", എന്താ റിഷുക്കാ....", അവളും ബെഡിൽ ഇരുന്നു.


", മോളേ.... എക്സാം കഴിയാതെ എനിക്ക് ഇവിടേക്ക് വരാൻ പറ്റൂല്ല.... അത് വരെ എങ്ങനെ കാണാതെ ഇരിക്കും എന്ന് എനിക്ക് അറിയില്ല... എന്താ ചെയ്യാ... നിന്റെ കാക്കൂൻ്റെ പണി ആണ് ഒക്കെ.....", മൂപ്പര് കാക്കൂനെ പ്രാകി കൊണ്ട് പറഞ്ഞു.


", സാരല്ല.... ഫോൺ ഉണ്ടല്ലോ.... ഇങ്ങള് വിളിക്കോണ്ടു ....", ഐഷു അതും പറഞ്ഞ് റിഷുക്കാൻ്റെ കൈ പിടിച്ചു.


", എന്നാ.... എൻ്റെ കുട്ടി നല്ലോണം പഠിക്കണം ട്ടോ എന്നാ ഇനി പിന്നെ കാണാം", 

السلام عليكم ورحمة الله وبركاته

അതും പറഞ്ഞ് റിഷുക്ക ഐഷുവിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.....


وعليكم السلام ورحمة الله وبركاته

എന്നാ ഇനി വിളിക്കിം 


അവര് രണ്ട് പേരും താഴേക്ക് പോയി....


അവിടെ ഇരുന്ന് എല്ലാരും അവരെ നോക്കുന്നുണ്ട്......


", എന്താ ഇങ്ങനെ നോക്കുന്നത്..... ", അവള് കാക്കൂൻ്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു.


", എത്ര ദേഷ്യപ്പെട്ടിട്ടും കാര്യല്ല.... അവനും നീയും എക്സാം കഴിയാതെ ഇനി കാണൂല. അത് കഴിഞ്ഞിട്ട് എന്താ എന്ന് വെച്ചാൽ നിങ്ങള് ചെയ്തോളൂ....", കാക്കു അത് പറഞ്ഞപ്പോൾ ഐഷു...,


", ഓക്കെ.... എന്നാ നിക്കാഹ് കഴിഞ്ഞാൽ കുഞ്ഞോളെ കൊണ്ട് കറങ്ങാൻ പോകാം എന്ന ആഗ്രഹം ഇവിടെ മണ്ണിട്ട് മൂടിക്കോളൂ.... അത് ഈ ആയിഷ മെഹറിൻ ഉണ്ടാകുമ്പോൾ നടക്കൂല ... നോക്കിക്കോളി ..... ലെ റിഷുക്കാ....", അവള് റിഷുക്കാക്ക് കണ്ണിറുക്കി കാണിച്ചു കൊടുത്തു.


", അയ്യേ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... റിഷൂ.... നീ വന്നോ ട്ടോ... ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാ.....", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.


", ഇല്ല.... ഇല്ല ഇനി അതിൽ ഒരു മാറ്റവുമില്ല.... റിഷുക്കയും ഞാനും എക്സാം കഴിയുന്നത് വരെ കാണൂല.... ", ഐഷു അതും പറഞ്ഞ് ചിരിച്ചു.


കാക്കു തലയിൽ കൈ വെച്ച്....,

", ശോ... വേണ്ടായിരുന്നു.... ഇനി ഇപ്പോ പറഞ്ഞിട്ട് കാര്യമില്ല ", 


അത് കണ്ട് എല്ലാവരും ചിരിച്ചു...


അങ്ങനെ റിഷുക്ക പോയി.....


", ഷമീ... നിന്നോട് കുഞ്ഞുട്ടി ചെല്ലാൻ പറഞ്ഞിരുന്നു..... ", ഉമ്മ അതും പറഞ്ഞ് കാക്കൂൻ്റെ അടുത്തേക്ക് വന്നു.


" , ഞാൻ പോകുന്നില്ല.... എനിക്ക് അവിടെ പോയാൽ ഭ്രാന്ത് ആവും... അവിടെ ഒരു റൂമിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും....", കാക്കു സങ്കടത്തോടെ പറഞ്ഞു.


", കാക്കു പോകണ്ട..... ", മോനുവും മെഹ്ഫുവും കയ്യിൽ പിടിച്ച് തൂങ്ങി....


", കാക്കു പൊയ്ക്കോട്ടേ.... ശല്ല്യം ഒന്ന് പോയെങ്കിൽ ", ഐഷു അതും പറഞ്ഞ് ചിരിച്ചു.....


", അങ്ങനെ ഒന്നും ഒഴിഞ്ഞ് പോകുന്ന ശല്ല്യം അല്ല ഞാൻ മോളേ....", അതും പറഞ്ഞ് കാക്കു ഐഷുവിനെ ഇക്കിളി ആക്കാൻ തുടങ്ങി...


", കാക്കൂ.... വേണ്ട ട്ടോ... എനിക്ക് ശ്വാസം കിട്ടൂല ട്ടോ... മതി മതി... ഐഷു കിതച്ച് കൊണ്ട് പറഞ്ഞു.


", ഷമീ.... ഇജ്ജ് പോകുന്നുണ്ടെങ്കിൽ പൊയ്ക്കോ.... അല്ലെങ്കിൽ പോയി കിടക്ക്", ഉമ്മ അതും പറഞ്ഞ് കിടക്കാൻ പോയി....


എല്ലാവരും ഉച്ച മയക്കത്തിന് വേണ്ടി റൂമിലേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് കോളിങ് ബെല്ലടിച്ചത് .......



*തുടരും.....*


*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️Thoyyibarasheed*


*Part 29*


 എല്ലാവരും ഉച്ച മയക്കത്തിന് വേണ്ടി റൂമിലേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് കോളിങ് ബെല്ലടിച്ചത്....



വാതിൽ തുറന്ന് നോക്കിയപ്പോൾ സനുവും ഇരട്ടകളും ആയിരുന്നു.....


", അല്ലാഹ്.... ആരൊക്കെ ഇത്.... എന്താ വിളിക്കാതെ വന്നത് ? വരിം കയറി ഇരിക്കിം", ഐഷു കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.


കാക്കു റൂമിലേക്ക് പോയി.....


", ഉമ്മാ.... ഇതാരൊക്കെ വന്നത് എന്ന് നോക്കിം ", ഐഷു ഉമ്മാനെ വിളിച്ചു...


", ആരാ.... മോളേ... ", അതും ചോദിച്ച് ഉമ്മ വന്നു...


", മക്കളെ... നിങ്ങളോ.... എന്താ ഒന്ന് വിളിക്കാതെ വന്നത്.... എന്തായാലും ഇന്ന് ഇനി പോകേണ്ട.....', ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.


", ഏയ് അതൊന്നും പറ്റില്ല. ഇവരെ ഉമ്മാനെ എങ്ങനെ ഒക്കെ സമ്മതിപ്പിച്ചാണ് പോന്നത്.... ഒരു ദിവസം ഞങ്ങള് വരും.

إن شاء الله


 അവര് അങ്ങനെ നാലാളും ഐഷുവിൻ്റെ റൂമിലേക്ക് പോയി......


അവര് ഐഷുവിൻ്റെ റൂം ഒക്കെ നോക്കി കാണുന്ന തിരക്കിലാണ്......


അങ്ങനെ അവര് കുറേ നേരം സംസാരിച്ച് ഇരുന്ന്..... 


", അല്ല ഞമ്മള് വന്നത് പഠിക്കാൻ അല്ലേ..... എന്നിട്ട് ഇവിടെ ഇപ്പോ എന്താ നടക്കുന്നത്...", ഇരട്ടകൾ അത് പറഞ്ഞപ്പോൾ ആണ് സനൂന് ബോധം വന്നത്...


", ആഹാ നിങ്ങള് പഠിക്കാൻ ആണോ വന്നത് അതും എൻ്റെ അടുത്തേക്ക് ", അതും പറഞ്ഞ് ഐഷു ഇരുന്ന് ചിരിക്കാണ്...


", അതെന്താ നിന്റെ അടുത്തേക്ക് വന്നാൽ, എന്തായാലും ഞങ്ങളേക്കാൾ പഠിപ്പ് നിനക്ക് തന്നെ അല്ലേ....", 

" പിന്നെ സംശയം ഉള്ളത് നമുക്ക് ഫാളിലി ഉസ്താദിനോടും ചോദിക്കാം", അവര് മൂന്നാളും അതും പറഞ്ഞ് ചിരിച്ചു.

 


", ആഹാ.... അതും പറഞ്ഞ് അങ്ങോട്ട് ചെന്നാൽ മതി ഇപ്പോ സംശയം തീർത്ത് തരും", ഐഷു ചിരിച്ചു...


അപ്പോഴുണ്ട് കാക്കു ബാഗ് ഒക്കെ എടുത്ത് പോകുന്നു....


", കാക്കൂ.... എവിടേക്കാ പോകുന്നേ ", ഐഷു സംശയത്തോടെ ചോദിച്ചു.


", ഞാൻ എന്റെ വീട്ടിലേക്ക്..... ഇനിയും ഇവിടെ നിന്നാൽ നിന്റെ കുഞ്ഞുട്ടി കാക്കു ഇങ്ങോട്ട് വന്ന് എന്നെ കൊണ്ട് പോകും....", കാക്കു അത് പറഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് പോയി.....


കുട്ടികളൊക്കെ സ്കൂളിലേക്ക് പോയത് കൊണ്ട് ഒരു മടുപ്പ്.... പിന്നെ നമ്മളെ ചങ്ക്സ് ഉള്ളത് കൊണ്ട് അങ്ങനെ ഇരുന്ന് തള്ളി മറിച്ചു..... ഇടക്ക് പഠിക്കുകയും ചെയ്തു......


അങ്ങനെ പഠിച്ച് പഠിച്ച് ഓരോരുത്തര് ഉറക്കം തുടങ്ങി.....


ഉമ്മ വന്നപ്പോൾ നാലാളും നല്ല ഉറക്കം.....


ഉമ്മാന്റെ കൂടെ വന്ന മോനു ഇത് കണ്ടതും ബാത്ത്റൂമിൽ പോയി ഒരു കപ്പിൽ വെള്ളം എടുത്ത് നാലാളുടേം മുഖത്തേക്ക് ഒഴിച്ച് ഓടി......


ഐഷു എണീറ്റപ്പോൾ മുമ്പിൽ തന്നെ നിൽക്കുന്നുണ്ട് ഉമ്മ......


ഐഷു ഉമ്മാനെ തുറിച്ച് നോക്കി....


", എന്ത് പണിയാ നിങ്ങള് കാണിച്ചത് ഉമ്മാ......", ഐഷു മുഖം തുടച്ച് കൊണ്ട് ചോദിച്ചു.....


", ഞാനൊന്നും അല്ല ട്ടോ..... നിന്റെ പുന്നാര ആങ്ങള ആണ്..... ഇനി അതും പറഞ്ഞ് എന്നോട് ചൂടാവണ്ട", ഉമ്മ അതും പറഞ്ഞ് പോയി.....


ഐഷു നോക്കുമ്പോൾ ബാക്കി മൂന്നാളും നല്ല ഉറക്കം.... അവള് ഒരു ചവിട്ട് കൊടുത്തു....

മൂന്നും കിടക്കുന്നുണ്ട് താഴെ......


മൂട് ഉഴിഞ്ഞ് മുന്നെണ്ണവും എണീറ്റപ്പോൾ ഐഷു ബാത്ത്റൂമിൽ കയറിയിരുന്നു.....


അവളെ പ്രാകി മൂന്നാളും അവിടെ ഇരുന്നു....


ഐഷു ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ ശേഷം ബാക്കി ഉള്ളവരും കയറി വുളൂഅ് എടുത്ത് ഇറങ്ങി....


ജമാഅത്തായി നിസ്കരിച്ചു താഴേക്ക് പോയി...


എല്ലാവരും ചായ കുടിക്കാൻ ഇരുന്നു..... ചായ കുടി കഴിഞ്ഞ് അവര് പോകാൻ നിൽക്കുമ്പോൾ ഉമ്മ പറഞ്ഞു....


", ഇന്ന് ഇനി ഫുഡ് ഒക്കെ കഴിച്ചിട്ട് പോകാം.... കഴിക്കാതെ പോകാൻ പറ്റൂല്ല...", അവര് അപ്പോ തന്നെ സമ്മതിച്ചു....


അങ്ങനെ അവര് സംസാരിച്ച് ഇരുന്നു....


അപ്പോ തന്നെ ഐഷുവിൻ്റെ ഫോൺ അടിച്ചു.... 


", ആരാടീ ....നിന്റെ മണവാളൻ ആണോ....", അവര് അങ്ങനെ ചോദിച്ചപ്പോൾ മോനു.....,


",അല്ലാതെ ആരാ.... ആ ഇളി കണ്ടാൽ മനസ്സിലാകില്ലേ..", ഇതെന്നെ എപ്പോഴും പണി ... സത്യം പറഞ്ഞാൽ ഇത്താത്താൻ്റെ നിക്കാഹ് കഴിഞ്ഞത് കൊണ്ട് ഞങ്ങൾക്ക് രണ്ടാൾക്കും നല്ല സുഖം ഉണ്ട് .... അല്ലേ.... ടാ...", അവൻ മെഹ്ഫുവിനെ നോക്കി ചോദിച്ചു..


", അതേ... അതേ..... പക്ഷേ എനിക്ക് വല്ല്യ കാര്യം ഒന്നും ഇല്ല. എൻ്റേത് ഒക്കെ മോനു തട്ടിപ്പറിക്കും ", അതും പറഞ്ഞ് മെഹ്ഫു ചിരിച്ചു...


ഐഷു ഇളിച്ച് കൊണ്ട് ഫോൺ എടുത്ത് ഇപ്പോ വരാം എന്ന് പറഞ്ഞ് റൂമിലേക്ക് പോയി......


റിഷുക്ക വീഡിയോ കോൾ ചെയ്തതായിരുന്നു....


السلام عليكم ورحمة الله

", എന്തൊക്കെ മുത്തേ ... വിശേഷം....", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു..


وعليكم السلام ورحمة الله

", സുഖമാണ് ഇക്കാ.... എന്താ പണി ", 


അവരങ്ങനെ സംസാരിച്ച് ഇരുന്ന്......


അപ്പോ ഉണ്ട് വാതിലിൽ മുട്ട് കേൾക്കുന്നു...


റിഷുക്കാനോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ആക്കി.....


", എന്താടീ.... നിങ്ങള് ഒന്നും ഒന്ന് സ്വസ്ഥമായി ഫോൺ വിളിക്കാനും സമ്മതിക്കില്ലേ .....", അവള് ദേഷ്യത്തോടെ പറഞ്ഞു....


", ഓ.... എന്നാ നീ ഫോൺ വിളിച്ചോ.... ഞങ്ങള് പോയി തരാം", അതും പറഞ്ഞ് പോകാൻ നിന്നു.....


", ഓ.... അങ്ങനെ പിണങ്ങല്ലേ..... ഞാൻ ചുമ്മാ പറഞ്ഞതല്ലേ....", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു...


", എടീ.... നമുക്ക് ഒന്ന് പുറത്ത് പോകാം.... ഇവിടെ അടുത്ത് തോട് ഉണ്ടെന്ന് പറഞ്ഞു മോനു....", സനു ഐഷുവിനോട് ചോദിച്ചു....


", അത് ഇവിടെ നിന്ന് കുറച്ച് പോകണം.... നീ കണ്ടിട്ടില്ലേ... ", ഐഷു സംശയത്തോടെ ചോദിച്ചു....


", അതിന് നിന്റെ വീട്ടിലേക്ക് വന്നാൽ നീ പുറത്ത് ഇറങ്ങോ.... പിന്നെ എങ്ങനെ കാണാൻ ആണ്", സനു ചിരിച്ചു കൊണ്ട് പറഞ്ഞു.


", ഞാൻ ഇല്ല നിങ്ങൾ പൊയ്ക്കോ.... ",. ഐഷു മുങ്ങാൻ നിന്നു....


", നിന്നെ ഞങ്ങള് കൊണ്ട് പൊയ്ക്കോളാ....", അവര് ഐഷുവിനെ വലിച്ച് പുറത്ത് ഇറക്കി.....


അങ്ങനെ അവര് ഐഷുവിൻ്റെ വീടിന്റെ അടുത്തുള്ള തോട്ടിലേക്ക് പോയി...... ഐഷു അങ്ങനെ പുറത്ത് ഇറങ്ങാറില്ല.... ഇന്ന് അവര് വലിച്ച് കൊണ്ട് പോയതാണ്........ കൂടെ മോനുവും മെഹ്ഫുവും പോയി...... 


അവരങ്ങനെ തോടിന്റെ അരികിൽ സംസാരിച്ച് ഇരുന്നു...... 


",എന്തൊരു രസം ആണ് ലെ ഇവിടെ ഇരിക്കാൻ.... നല്ല കുളിർമ്മയുള്ള കാറ്റ് ", ഐഷു അത് പറഞ്ഞപ്പോൾ മോനു...,


",അതാണ് ഞങ്ങള് പറയുന്നത്.... ഞങ്ങളെ കൂടെ വരാൻ പറ്റൂലല്ലോ....", അവന് അതും പറഞ്ഞ് മുഖം തിരിച്ചു.....


", എനിക്ക് കുറച്ച് കാലം കൂടി ജീവിക്കാൻ കൊതി ഉണ്ട്..... അത് കൊണ്ടാണ് അല്ലാതെ നിങ്ങളെ കൂടെ പോരുന്നത് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല", അവള് അതും പറഞ്ഞ് ചിരിച്ചു.....


", ഓ... വല്ല്യ കാര്യമായി", മോനു കുയ്ന്ത് കാട്ടി.....


അവര് വെള്ളത്തിൽ ഇറങ്ങി.... നല്ല തണുത്ത വെള്ളം..... അവര് മുഖം കഴുകി......


", ഇനി നമുക്ക് പോകാം...... ", ഐഷു എല്ലാവരെയും വിളിച്ചു.....


", പ്ലീസ് കുറച്ച് കൂടി കഴിഞ്ഞിട്ട് ", അവര് എല്ലാവരും പറഞ്ഞു.....


", എടീ..... നിങ്ങള് പഠിക്കാൻ അല്ലേ വന്നത്.... കറങ്ങി നടക്കാൻ ആണോ ", ഞാൻ കാക്കൂന് വിളിക്കട്ടെ... പഠിക്കാൻ വന്നിട്ട് കളിച്ച് നടക്കാണ് എന്ന് പറയട്ടെ...", 

അവള് സനൂനോടും ഇരട്ടകളോടും പറഞ്ഞു...


", മോളേ.... ചതിക്കല്ലേ.... കുറച്ച് കൂടി കഴിഞ്ഞിട്ട് പോകാം പ്ലീസ് ", അവര് അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഐഷു ഒന്നും പറഞ്ഞില്ല.....


അവര് അങ്ങനെ ഫോണിൽ കുറേ സെൽഫി എടുത്ത് ഇരുന്നു.... അവിടെ അടുത്ത് തന്നെ ഒരു ചാമ്പയ്ക്ക മരം ഉണ്ട്.... അതിന്റെ അടിയിൽ കുറേ ചാടി കിടക്കുന്നുണ്ട്...... അവര് അത് എടുത്ത് കഴുകി തിന്നു....... അങ്ങനെ ഇരിക്കുമ്പോൾ മോനുവും മെഹ്ഫുവും ഇപ്പോ വരാം എന്ന് പറഞ്ഞ് പോയി......


പെട്ടെന്ന്!...


",ഇത്താത്താ.......",മോനു വിളിച്ച് ആർത്തു...



 *തുടരും......*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 30*


പെട്ടെന്ന് !...


",ഇത്താത്താ.......", മോനു വിളിച്ച് ആർത്തു...


", എന്താ.... എന്താണ്.... ", ഐഷു വെപ്രാളത്തോടെ ചോദിച്ചു....


", അതേയ് മെഹ്ഫു ചെറുതായിട്ട് ഒന്ന് വീണു ", അവന് പേടിച്ച് കൊണ്ട് പറഞ്ഞു...


",എന്നിട്ട് മെഹ്ഫു എവിടെ?", എന്തെങ്കിലും പറ്റിയോ...?", ഐഷു ചുറ്റും നോക്കി....


", ഒന്നും പറ്റിയിട്ടില്ല.... നെറ്റിയിൽ ചെറിയൊരു മുറിവ്. വേറെ കുഴപ്പം ഒന്നും ഇല്ല. ഞാൻ ചോര കണ്ടപ്പോൾ പേടിച്ചു... അതാ വിളിച്ചത്."അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു...


ഐഷു മെഹ്ഫുവിനൻ്റെ നെറ്റിയിലെ മുറിവ് ചോര തുടച്ച് കൊടുത്തു.....


", ആ.... എന്നാ ഇനി മതി വീട്ടിലേക്ക് പോകാം...കുറേ നേരമായി ഞാൻ നിങ്ങളോട് പറയുന്നു,, ഇനി നിങ്ങള് വന്നില്ലെങ്കിൽ ഞാൻ പോവാണ് ", ഐഷു അതും പറഞ്ഞ് നടന്നു......


പിന്നാലെ ബാക്കി ഉള്ളവരും വന്നു.... 


അങ്ങനെ വീട്ടിൽ എത്തി ഉമ്മാനോട് സംസാരിച്ച് ഇരുന്നപ്പോൾ തന്നെ ബാങ്ക് കൊടുത്ത് എല്ലാവരും നിസ്കരിക്കാൻ പോയി...... 


നിസ്കാരം ഒക്കെ കഴിഞ്ഞ് നാലാളും കുറച്ച് നേരം പഠിച്ച് താഴേക്ക് പോയി......


അങ്ങനെ എല്ലാവരും ഒപ്പം ഇരുന്ന് ഫുഡ് കഴിച്ച് സനുവും ഇരട്ടകളും പോവാണ് എന്ന് പറഞ്ഞ് ഇറങ്ങി.....


", അല്ല നിങ്ങള് എങ്ങനെ പോകും.....ഈ നേരത്ത് ബസ്സ് ഇല്ലല്ലോ.... ഇനി എന്ത് ചെയ്യും...", ഐഷു ഇരട്ടകളോട് ചോദിച്ചു...


", അതാ ഞങ്ങള് നേരത്തെ പോകട്ടെ എന്ന് ചോദിച്ചത്.... ഇനി ഞങ്ങള് എന്ത് ചെയ്യും..... നിനക്ക് കുറച്ച് നടന്നാൽ മതി.... ഞങ്ങള് രണ്ടാളും കുടുങ്ങി....", അവര് സനൂനോട് പറഞ്ഞു....


", എന്തായാലും കാക്കു വരുന്നുണ്ടോ എന്ന് ചോദിക്കട്ടെ... എന്നാ കാക്കൂൻ്റെ കൂടെ പോകാം....", ഐഷു ഫോൺ എടുത്ത് കാക്കൂന് വിളിച്ചു....


", കാക്കൂ.... കാക്കു ഇങ്ങോട്ട് വരുന്നില്ലേ....." ഐഷു അത് ചോദിച്ചപ്പോൾ.... മറുവശത്ത് മൗനം...,


", കാക്കൂ.... എന്തെങ്കിലും ഒന്ന് പറയ്...അങ്ങോട്ട് പോയപ്പോൾ പിന്നെ ഞങ്ങളെ മറന്നു ലെ ", ഐഷു സങ്കടത്തോടെ പറഞ്ഞു....


", നിന്റെ കാക്കൂനെ ഇന്ന് എങ്ങോട്ടും വിടുന്നില്ല,,, ഇത്രയും ദിവസം അവിടെ നിന്നില്ലേ... ഇനി കുറച്ച് ദിവസം ഞങ്ങളെ കൂടെ നിൽക്കട്ടെ.....", പെട്ടെന്ന് കുഞ്ഞുട്ടി കാക്കു അങ്ങനെ പറഞ്ഞപ്പോൾ ആണ് മനസ്സിലായത് കുഞ്ഞുട്ടി കാക്കു ആണ് ഫോൺ എടുത്തത് എന്ന്.....


ഐഷു ഫോൺ കട്ട് ആക്കി....


", ഇനി ഇപ്പോ എന്ത് ചെയ്യും.... ", ആർക്കും കുഴപ്പം ഒന്നും ഇല്ലെങ്കിലും ഞാൻ എന്റെ സ്കൂട്ടിയിൽ ഇവരെ കൊണ്ട് ആക്കാം ", ഐഷു തല താഴ്ത്തി കൊണ്ട് പറഞ്ഞു....


അവളെ സ്കൂട്ടി ആവശ്യം ഉണ്ടെങ്കിൽ മാത്രമേ എടുക്കാറുള്ളൂ... അതും അവള് എടുക്കാറില്ല... അധികവും കാക്കു ആണ് എടുക്കാറ്......


", ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല പക്ഷെ.... നിന്റെ കെട്ടിയോൻ സമ്മതിക്കോ...", സനു അത് ചോദിച്ചപ്പോൾ ആണ് അവള് അത് ഓർത്തത്.....


", ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ.... സമ്മതിക്കാതിരിക്കില്ല ", അവള് റിഷുക്കാക്ക് വിളിച്ചു.....


  السلام عليكم ورحمة الله

എന്തൊക്കെ റിഷുക്കാ വിശേഷം.... 


وعليكم السلام ورحمة الله

റാഹത്താണ് .... എന്താ പതിവില്ലാതെ ഇങ്ങോട്ട് ഒരു വിളി..... അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കാറ് ആണല്ലോ......


", അത് പിന്നെ ഒന്നുല്ല.... എനിക്ക് എന്താ വിളിച്ചൂടെ.... ഞാൻ എന്റെ ഇക്കാക്ക് അല്ലേ വിളിച്ചത് ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു....


", ആ... ശരി ശരി.... എന്തൊക്കെ അവിടത്തെ വിശേഷം..... നിന്റെ ചങ്ക്സ് പോയോ...... ", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു....


", ഇല്ല അവര് പോകാൻ നിൽക്കാണ്... അപ്പോ പോകാൻ ആണെങ്കിൽ ഇപ്പോ ബസ്സ് ഒന്നും ഇല്ല.... കാക്കു വീട്ടിലേക്കും പോയി.... അപ്പോ എൻ്റെ വണ്ടി എന്തായാലും ഇവിടെ വെറുതെ കിടക്കല്ലേ... അപ്പോ ഞാൻ കൊണ്ടാക്കാം എന്ന് പറയായിരുന്നു....", ഐഷു മെല്ലെ നൈസ് ആയിട്ട് കാര്യം പറഞ്ഞു....


", എന്നാലേ.... എൻ്റെ കുട്ടി കൊണ്ടാക്കേണ്ട ... ഞാൻ റാഷിനെ വിടാം.... എനിക്ക് അങ്ങോട്ട് വരാൻ പറ്റൂല്ല.... നമ്മളെ വാക്ക് പാലിക്കണ്ടേ...", 

റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു ഇളിച്ച് കൊണ്ട് ഓക്കേ പറഞ്ഞു.....



അങ്ങനെ റാഷി കാക്കുവും അംനുവും വന്നു..... 


അങ്ങനെ അവര് എല്ലാവരോടും പറഞ്ഞ് പോയി......


ഐഷു ആകെ മൂഡ് ഓഫ് ആയി.....


ഐഷു അവളെ അമ്മായിക്ക് വിളിച്ചു.... അതായത് ഓളെ നാത്തൂൻ..... അങ്ങനെ അവര് കുറേ നേരം ഫോണിൽ കൂടി തല്ല് കൂടി.... ഉമ്മിനോടും സംസാരിച്ച് ഫോൺ കട്ട് ചെയ്തു......


പിന്നെ നമ്മളെ പുന്നാര ആങ്ങളമാരുടെ തള്ള് കേട്ട് ഇരുന്നു.....


ഇപ്പോ നിക്കാഹ് കഴിഞ്ഞത് മുതൽ ഐഷു അങ്ങനെ വല്ലാതെ തല്ല് കൂടാറില്ല....


ഉപ്പ വിളിച്ചപ്പോൾ സംസാരിച്ച് ഇരുന്ന്..... 


അവള് കാക്കൂന് മെസ്സേജ് അയച്ചു..... 


", ഇനി എന്നാ വരാ.... ഭയങ്കര മിസ്സിംഗ് ആട്ടോ കാക്കൂ... ", 


", എന്തായാലും എക്സാം ആവാൻ ആയില്ലേ..... അത് വരെ ഇവിടെ നിന്നേ പറ്റൂ....", കാക്കു മെസ്സേജിന് റിപ്ലേ തന്നു....


അങ്ങനെ കാക്കൂനോട് ചാറ്റ് ചെയ്ത് ഇരിക്കുമ്പോൾ ആണ് റിഷുക്ക വീഡിയോ കോളിംഗ്.....


അവള് പിണങ്ങിയ പോലെ അഭിനയിച്ചു....


", അല്ലോഹ് .... എൻ്റെ പെണ്ണ് എന്നോട് പിണങ്ങിയോ.... നീ വണ്ടി കൊണ്ട് പോകുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല പക്ഷെ..... ആ സമയത്ത് നിന്നെ വിടാൻ ഒരു പേടി.... അവരെ കൊണ്ടാക്കി തിരിച്ച് വരുമ്പോൾ നീ ഒറ്റയ്ക്ക് പോരേണ്ടി വരൂലെ... അത് കൊണ്ടാണ് മോളേ.....", റിഷുക്ക സോപ്പിട്ട് കൊണ്ട് പറഞ്ഞു....


", എന്നാ ഒരു ദിവസം രാവിലെ നമുക്ക് പോകണം... ഞാൻ വണ്ടി ഓടിക്കും.... റിഷുക്ക ബാക്കിൽ ഇരിക്കും.... എങ്ങനെ ഉണ്ട് ", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു....


", അത് വേണോ... എനിക്ക് കുറച്ച് കാലം കൂടി ജീവിക്കാൻ ആഗ്രഹം ഉണ്ട്", റിഷുക്ക കളിയാക്കി പറഞ്ഞു...


", ഓ.... നിങ്ങൾക്ക് ഭയങ്കര ജാഡയാണ്.... ഇങ്ങള് എൻ്റെ കൂടെ പോരണ്ട..... ഞാൻ എന്റെ കാക്കൂനെ കൊണ്ട് പോകും.... ഹ്മ്", ഐഷു കുയ്ന്തോടെ മുഖം തിരിച്ചു....


", അല്ലെങ്കിലും ഞമ്മളെ ഒന്നും പറ്റൂല്ല..... കാക്കൂനെ മാത്രുള്ളൂ പറ്റാ ...", റിഷുക്ക മുഖത്ത് സങ്കടം വരുത്തി പറഞ്ഞു....


", നിങ്ങള് എന്നെ കളിയാക്കിയിട്ടല്ലേ.... ", അവള് പുച്ഛത്തോടെ പറഞ്ഞു.....


അങ്ങനെ അവരെ പിണക്കം ഇണക്കമായി മാറാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല..... 


", എന്നാ ഇനി പോയി ഉറങ്ങിക്കോ.... നല്ല ഉറക്കം വരുന്നുണ്ട്.... എക്സാമിന് ഒക്കെ നല്ലോണം പഠിക്കണം.....", റിഷുക്ക കോട്ട് വാ ഇട്ട് കൊണ്ട് പറഞ്ഞു....


", ഓക്കേ.... എനിക്കും ഉറക്കം വരുന്നുണ്ട്.... ഇനി നാളെ പഠിച്ചോളാം .....", 

السلام عليكم ورحمة الله

ഐഷു ഉറക്കച്ചടവോടെ പറഞ്ഞു....


وعليكم السلام ورحمة الله

", ശരി എന്നാ....", 

അങ്ങനെ അവര് ഫോൺ കട്ട് ആക്കി....


 ഐഷു കിടന്നതും പെട്ടെന്ന് തന്നെ ഉറങ്ങി..... 


പെട്ടെന്ന് ഫോൺ ബെല്ലടിച്ചത് കേട്ടാണ് ഉണർന്നത്......


സമയം നോക്കുമ്പോൾ രാത്രി രണ്ട് മണി......


ഈ സമയത്ത് ഇപ്പോ ആരാ വിളിക്കുന്നത്......


 

*തുടരും.....*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*Part 31*



സമയം നോക്കുമ്പോൾ രാത്രി രണ്ട് മണി....


ഈ സമയത്ത് ഇപ്പോ ആരാ വിളിക്കുന്നത്....


അറിയാത്ത നമ്പറിൽ നിന്ന്.....


", ഹലോ.... ഇത് റിഷാദിൻ്റെ ആരെങ്കിലും ആണോ.... ", ഫോണിൽ കൂടി അങ്ങനെ ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി...


", അ....അതേ.... റിഷാദിൻ്റെ വൈഫ് ആണ്.... എ.... എന്താ... ", അവൾ വിക്കി വിക്കി പറഞ്ഞു....


", അത് പിന്നെ റിഷാദ് ഇപ്പോ ഹോസ്പിറ്റൽ ആണ്... ഞാൻ റോഡിൽ കൂടി നടന്ന് പോകുമ്പോൾ ആണ് ചോരയിൽ കുളിച്ച് കിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്... ഞാൻ ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റൽ കൊണ്ട് പോയി അപ്പോഴേക്കും ബോധം പോയിരുന്നു.... ഇപ്പോ വെന്റിലേറ്ററിൽ ആണ് അൽപ്പം സീരിയസ് ആണെന്നാണ് പറയുന്നത്.... അപ്പോ അദ്ദേഹത്തിന്റെ ഫോൺ എടുത്തപ്പോൾ ആണ് ഇയാളെ നമ്പർ കണ്ടത്.... അപ്പോ വിളിച്ച് നോക്കിയതാണ്.....", ഫോണിൽ കൂടി അയാൾ അങ്ങനെ പറഞ്ഞതും ഐഷു ആർത്ത് കരഞ്ഞു......


റിഷുക്കാ.........



അവളുടെ ശബ്ദം കേട്ട് ഉമ്മയും മോനുവും അവളെ റൂമിലേക്ക് പോയി.....


", ഐഷൂ.... എന്താ ടീ.....", ഉമ്മ അവളെ തട്ടി വിളിച്ചു.....


", റിഷുക്ക.... റിഷുക്ക എവിടെ.....?", ഐഷു വെപ്രാളത്തിൽ ചോദിച്ചു...


", അവന് അവൻ്റെ വീട്ടിൽ ഉണ്ടാകും അല്ലാതെ എവിടെ പോകാനാ... ", ഉമ്മ ദേഷ്യത്തോടെ പറഞ്ഞു...


", അപ്പോ.... റിഷുക്ക... ഹോസ്പിറ്റൽ ആണ് എന്ന് പറഞ്ഞ് ആരാ എനിക്ക് വിളിച്ചത്....", അത് പറഞ്ഞ് അവള് ഫോൺ എടുത്തപ്പോൾ അതിൽ ആരും വിളിച്ചത് കണ്ടില്ല....


", അപ്പോ ഞാൻ സ്വപ്നം കണ്ടതാണോ.... അല്ലോഹ് ഒരു നിമിഷം എന്റെ ജീവൻ നിലച്ച് പോയി....", അവള് നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു...


" ഉറങ്ങുമ്പോൾ ചൊല്ലി കിടക്കണം.... അല്ലെങ്കിൽ സ്വപ്നം ഒക്കെ കാണും... വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്", മോനു ദേഷ്യത്തോടെ പറഞ്ഞു....


അവൻക്ക് കൊഞ്ഞനം കുത്തി കാണിച്ച് കൊടുത്തു.... അവള് വീണ്ടും കിടന്നു....


അവൾക്ക് എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല.... ആ സ്വപ്നം അവളുടെ മനസ്സിൽ നിന്നും മായുന്നില്ല..... അവള് ഫോൺ എടുത്ത് റിഷുക്കാക്ക് വിളിച്ചു.....


ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു....


", എന്താ പെണ്ണേ... നിനക്ക് ഉറക്കം ഒന്നും ഇല്ലേ....", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു....


", ഉറക്കത്തിൽ ഒരു സ്വപ്നം കണ്ട് ആർത്തപ്പോൾ ഉമ്മ വന്ന് തട്ടി ഉണർത്തിയതാ ...", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു...


", ആഹാ... അതെന്ത് സ്വപ്നം.... എന്നോട് പറയ് ഞാൻ കേൾക്കട്ടെ....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.


", വേണ്ട ഇക്കാ... ഞാൻ അത് ഓർക്കാൻ കൂടി ആഗ്രഹിക്കുന്നില്ല... പടച്ചോൻ കാക്കട്ടെ....", അവള് കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു....


", അപ്പോ നിങ്ങൾക്ക് വിളിക്കണം എന്ന് തോന്നിയപ്പോൾ വിളിച്ചതാണ്.... എന്നാ ശരി പിന്നെ വിളിക്കാം....", അതും പറഞ്ഞ് ഫോൺ കട്ട് ആക്കി.....


അങ്ങനെ അവള് കുറച്ച് വെള്ളം കുടിച്ച് വീണ്ടും കിടന്നു....


ശോ.... അപ്പോ എൻ്റെ ഫോൺ അടിച്ചില്ലേ... അപ്പോ അതും ഞാൻ സ്വപ്നം കണ്ടതാണോ... വല്ലാത്തൊരു കഷ്ടം ആയിപ്പോയി.... അവള് അതും പറഞ്ഞ് തലക്കടിച്ചു.....



അങ്ങനെ രാവിലെ എണീറ്റപ്പോൾ തന്നെ മോനു കളിയാക്കാൻ തുടങ്ങി.....


", എപ്പോഴും ഒരു റിഷുക്ക എന്ന ഒരു ചിന്ത മാത്രുള്ളൂ.... പിന്നെ എങ്ങനെ ഉറക്കത്തിൽ മൂപ്പരെ വിളിച്ചു കൂവാതിരിക്കും!?... അത് കൊണ്ട് മൂപ്പർക്ക് ഒരു കുഴപ്പവുമില്ല.... സഹിക്കുന്നത് ഞങ്ങളല്ലേ...", അതും പറഞ്ഞ് ഇന്നലത്തെ സംഭവം അവന് എല്ലാവരോടും പറയുന്നുണ്ട്....


നമ്മള് പിന്നെ അതൊന്നും കാര്യമാക്കാതെ അടുക്കളയിൽ പോയി ചായക്ക് ഉള്ളതെല്ലാം ഉമ്മാന്റെ കൂടെ ഉണ്ടാക്കാൻ സഹായിച്ചു...... ഉമ്മ കുറേ എന്നോട് ചെയ്യേണ്ട... പോയി പഠിക്ക് എന്നൊക്കെ പറഞ്ഞ്..... നമ്മൾക്ക് രാവിലെ തന്നെ പഠിക്കാൻ മൂഡ് ഇല്ലാത്തത് കൊണ്ട് നമ്മള് അവിടെ തന്നെ നിന്നു....



അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് പണി ഒക്കെ കഴിഞ്ഞ് പെട്ടെന്ന് പോയി കുളിച്ച് പഠിക്കാൻ ഇരുന്നു.....




അങ്ങനെ എക്സാമിൻ്റെ ദിവസം വന്നെത്തി.....


കാക്കു ഇന്നലെ തന്നെ വന്നു....


ഫസ്റ്റ് എക്സാം ഫിഖ്ഹ് ആയിരുന്നു.... അത് നമ്മളെ കാക്കു ആയതോണ്ട് സംശയം ഉള്ളതൊക്കെ ചോദിച്ച് പഠിച്ചു.....

അങ്ങനെ കാക്കൂൻ്റെ കൂടെ സനൂനെയും കൂട്ടി കോളേജിലേക്ക് പോയി......


നമ്മള് എന്നും നേരത്തെ എത്തുന്നത് കൊണ്ട് വേറെ കുട്ടികൾ ആരും വന്നിട്ടില്ല.....


ഞങ്ങള് കുറച്ച് നേരം കൂടി ബുക്ക് നോക്കി.... അപ്പോഴേക്ക് ബാക്കി ഉള്ള മൂന്നെണ്ണം വന്നു.... ഹനു വന്നതും തള്ള് തുടങ്ങി......



അങ്ങനെ എക്സാമിൻ്റെ സമയം ആയപ്പോൾ ക്ലാസ് മാറ്റി.... ഐഷുവും ഇരട്ടകളും ഒരു ക്ലാസിലും സനുവും ഹനുവും ഒരു ക്ലാസിലും ആയിരുന്നു......


ഐഷുവിൻ്റെ ക്ലാസിലേക്ക് റിഷാദ് ഉസ്താദ് ആയിരുന്നു വന്നത്......


അങ്ങനെ ചോദ്യപേപ്പർ കൊടുത്ത് എക്സാം തുടങ്ങി.....


ഐഷു ബിസ്മി ചൊല്ലി പേപ്പർ തുറന്ന് ചോദ്യങ്ങൾ വായിച്ച് എഴുതാൻ തുടങ്ങി.....


الحمد لله

അവൾക്ക് വളരെ സിമ്പിൾ ആയിട്ടാണ് തോന്നിയത്..... റിഷാദ് ഉസ്താദ് അവള് എഴുതുന്നതും നോക്കി ഇരിക്കാണ്... പെട്ടെന്ന് രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി....


ഐഷു പുരികം പൊക്കി എന്താ എന്ന് ചോദിച്ചു..... മൂപ്പര് ഒന്നുമില്ല എന്ന് കാണിച്ചു....


അവള് വീണ്ടും എഴുതാൻ തുടങ്ങി......


അങ്ങനെ പെട്ടെന്ന് തന്നെ അവളെ എക്സാം കഴിഞ്ഞു ആൻസർ ഷീറ്റ് കൊടുത്തു.....



റിഷാദ് ഉസ്താദ് അവളെ പേപ്പറിൽ ഉള്ളത് വായിക്കാൻ തുടങ്ങി..... അത് കണ്ട് അവള് ഉസ്താദിൻ്റെ അടുത്ത് നിന്ന് അത് വാങ്ങി വായിക്കരുത് പ്ലീസ് എന്ന് അവള് ചുണ്ട് ചുളുക്കി പറഞ്ഞു....



അത് അപ്പുറത്ത് ഒരാൾ നോക്കി നിൽക്കുന്നുണ്ട് ....


അവള് മെല്ലെ റിഷുക്കാനോട് പറഞ്ഞു...,


", റിഷുക്കാ... ആ പെണ്ണിന് എന്താ.... ഞാൻ അവളെ ആരെങ്കിലും കൊന്ന പോലെയാണല്ലോ നോട്ടം കണ്ടാൽ തോന്നുന്നത് ....", ഐഷു കണ്ണുരുട്ടി പറഞ്ഞു...


", അത് ആരാണെന്ന് അറിയാമോ..... അവളുടെ ഉപ്പ അവളെ ഇവിടെ ചേർക്കാൻ വന്ന അന്ന് എന്നോട് പറഞ്ഞിരുന്നു.... അവളെ എന്നോട് കെട്ടാൻ ", റിഷാദ് ഉസ്താദ് ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു...


", എന്നിട്ട് നിങ്ങള് എന്ത് പറഞ്ഞു...", ഐഷു പല്ലിറുമ്പി കൊണ്ട് ചോദിച്ചു....



", ഞാൻ ഒന്നും പറഞ്ഞില്ല......", അതും പറഞ്ഞ് മൂപ്പര് പോയി....


ഉസ്താദ് പോയതും ആ പെണ്ണ് ഐഷുവിൻ്റെ അടുത്തേക്ക് വന്നു....


", എടി പെണ്ണേ... നീ എൻ്റെ ഇക്കാനോട് എന്തിനാ സംസാരിക്കുന്നത്...ഞങ്ങളെ കല്ല്യാണം ഉറപ്പിച്ചതാണ്....", അവള് അത് പറഞ്ഞതും ഐഷുവിന് ചിരി നിർത്താൻ കഴിഞ്ഞില്ല....


" ആണോ... സോറി ട്ടോ.... എനിക്ക് അറിയില്ലായിരുന്നു നിങ്ങളെ കല്ല്യാണം ഉറപ്പിച്ചത്..! നിന്റെ ഇക്ക ആണ് ലെ... അപ്പോ കല്ല്യാണത്തിന് മുമ്പ് ഉസ്താദിൻ്റെ ഭാര്യയോട് സമ്മതം ചോദിക്കണ്ടേ ...?", ഐഷു അതും ചോദിച്ച് ചിരിച്ചു....


", ഉസ്താദിൻ്റെ ഭാര്യയോ... അതാരാ... അത് ഞാൻ ആണല്ലോ... ഉസ്താദിനെ ഞാൻ അല്ലേ കല്ല്യാണം കഴിക്കുന്നത്...!?" അവള് സംശയത്തോടെ ചോദിച്ചു...


",ഉസ്താദിനെ നീ ആയിരിക്കും കല്ല്യാണം കഴിക്കുന്നത് പക്ഷേ... ഉസ്താദിന്റെ മഹർ നൽകിയ ഒരാളുണ്ട്. അയാളോട് ചോദിച്ചോ എന്നാണ് ഞാൻ ചോദിച്ചത്...", ഐഷു അത് പറഞ്ഞപ്പോൾ അവള് ആകെ അന്തം വിട്ട് നിൽക്കാണ്....


", അതാരാ... ഉസ്താദിൻ്റെ മഹറിൻ്റെ അവകാശി....", അവള് സംശയത്തോടെ ചോദിച്ചു...


ഐഷു മഹർ എടുത്ത് പുറത്തേക്ക് ഇട്ട് കൊണ്ട് പറഞ്ഞു..,

", ഇതാ... ഞാനാണ് ഉസ്താദിൻ്റെ മഹറിൻ്റെ അവകാശി... ഇനി എന്തെങ്കിലും അറിയണോ...", ഐഷു അത് പറഞ്ഞപ്പോൾ അവള് തൊള്ള പൊളിച്ച് നിൽക്കുന്നുണ്ട്....


അതേയ് ആ വായ ഒന്ന് അടക്ക് വല്ല ഈച്ചയും കയറും.... ഐഷു അതും പറഞ്ഞ് അവളെ ക്ലാസിലേക്ക് പോയി....


അങ്ങനെ എല്ലാവരെയും എക്സാം കഴിഞ്ഞതും ഓരോരുത്തരും വീട്ടിലേക്ക് പോകാൻ തുടങ്ങി...


അങ്ങനെ ഐഷുവും കാക്കുവും സനുവും കൂടി റിഷുക്കാൻ്റെ വണ്ടിയിൽ കയറി......


ഞങ്ങള് പോകാൻ നിൽക്കുമ്പോൾ ഞങ്ങളെ മുമ്പിൽ ഒരു കാറ് വന്ന് നിർത്തി......



*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*


*Part 32*



ഞങ്ങള് പോകാൻ നിൽക്കുമ്പോൾ ഞങ്ങളെ മുമ്പിൽ ഒരു കാറ് വന്ന് നിർത്തി....


അതിൽ നിന്ന് നേരത്തെ കണ്ട ആ കുട്ടിയും വേറെ രണ്ട് പേരും ഇറങ്ങി.....


റിഷുക്ക വണ്ടിയിൽ നിന്ന് ഇറങ്ങി.... 


", എന്താണ് മിസ്റ്റർ നിങ്ങളുടെ പ്രശ്നം ", വഴിയിൽ നിന്നും വണ്ടി മാറ്റണം പ്ലീസ്" ഞങ്ങൾക്ക് പോകണം...", റിഷുക്ക അത് പറഞ്ഞപ്പോൾ ആ കുട്ടിയുടെ ഉപ്പയാണെന്ന് തോന്നുന്നു... അയാള് പറഞ്ഞു...,


", എവിടേക്കോ ഉസ്താദേ.... ആ... പെണ്ണൊക്കെ കെട്ടിയല്ലോ.... അപ്പോ തിരക്ക് ഉണ്ടാകും ലെ", അയാള് പരിഹാസത്തോടെ പറഞ്ഞു.....


", എൻ്റെ മകളെ നിങ്ങളെ കൊണ്ട് തന്നെ കെട്ടിക്കണം എന്ന് എൻ്റെ ഒരു ആഗ്രഹം ആയിരുന്നു..... ", പക്ഷേ അതിന് മുമ്പ് നിങ്ങള് വേറെ കെട്ടി...", എന്താ ഉസ്താദേ... എന്തെങ്കിലും കാര്യം പറഞ്ഞാൽ അത് പാലിക്കണ്ടേ....", അയാള് റിഷുക്കാനോട് പറഞ്ഞു....


", അതിന് ഞാൻ നിങ്ങൾക്ക് വാക്ക് തന്നിട്ടില്ലല്ലോ.... അന്ന് ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല..... പിന്നെ എന്തിന് ഞാൻ വാക്ക് പാലിക്കണം ", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു....


ഇതൊക്കെ വണ്ടിയിൽ നിന്ന് കേട്ട് കാക്കു അവരുടെ അടുത്തേക്ക് പോയി.....


കാക്കൂനെ കണ്ട് അയാള് ഒന്ന് ഞെട്ടി....


", എന്താ ഇവിടെ പ്രശ്നം......", കാക്കു കുറച്ച് ഗൗരവത്തോടെ ചോദിച്ചു...


", അത്.... ഒന്നുമില്ല ഉസ്താദേ.... ഞാൻ ഒരു സ്ഥലം വാങ്ങുന്നതിന്റെ കണക്ക് ചോദിക്കായിരുന്നു...", അയാള് പേടിച്ച് കൊണ്ട് പറഞ്ഞു....


", സ്ഥലത്തിന്റെ കണക്കോ... അതെന്താ...എന്നിട്ട് ഞാൻ കേട്ടത് അതല്ലല്ലോ....", എന്തോ ഒരു കെട്ടുന്ന കാര്യം ഒക്കെ കേട്ടു ", കാക്കു ഗൗരവത്തോടെ ചോദിച്ചു....


", അത് ഒന്നുമില്ല ഉസ്താദേ... എൻ്റെ മോൾക്ക് പ്രായം ആയി വരുന്നതല്ലേ... അപ്പോ ചെറുപ്പക്കാർ ഉണ്ടോ എന്ന് ചോദിക്കായിരുന്നു....", ഇത് ഉസ്താദിൻ്റെ ആരെങ്കിലും ആണോ... അയാള് സംശയത്തോടെ ചോദിച്ചു....


", അതേയ് ഇവൻക്ക് ബ്രോക്കർ പണി ഒന്നും ഇല്ല ട്ടോ" പിന്നെ....! 

", ഇവൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ്...", അത് പോലെ എന്റെ അളിയൻ ആണ്.... അതായത് എൻ്റെ പെങ്ങളെ മോളുടെ ഭർത്താവ്", പിന്നെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ആങ്ങള", എന്താ എന്തെങ്കിലും കുഴപ്പം ഉണ്ടൊ" , കാക്കു ചിരിച്ചു കൊണ്ട് ചോദിച്ചു...


", ആണോ... അളിയൻ ആണ് ലെ...", എന്നാ ശരി നിങ്ങള് പൊയ്ക്കോളൂ.... സമയം കളയേണ്ട....", അയാള് ചിരിച്ചു കൊണ്ട് പറഞ്ഞു....


", ആഹ് ഞങ്ങള് പൊയ്ക്കോളാ.... ", മകൾക്ക് പറ്റിയ ആളെ സമയമാകുമ്പോൾ ഞാൻ കണ്ടെത്തി തരാം", എന്താ ഓക്കേ അല്ലേ....", കാക്കു ചിരിച്ചു കൊണ്ട് ചോദിച്ചു.


", അ.. അത്....അതേ... പിന്നെ ഞങ്ങള് ഓക്കേ ആണ് ", അല്ലേ.... മോളേ...", അയാള് അതും പറഞ്ഞ് മകളെയും കൂട്ടി വണ്ടിയിലേക്ക് പോയി.....


ഐഷു അവര് വണ്ടിയിൽ എത്തിയ ഉടനെ കൈ അടിച്ചു കൊണ്ട് പറഞ്ഞു...,


", കാക്കൂനെ കണ്ടപ്പോൾ എന്താ അവര് പരുങ്ങിയത്...", ഓ... മാനേജർ ആയത് കൊണ്ട് ആയിരിക്കും ലെ ", അവള് ചിരിച്ചു...


", അതേ... മാനേജർ ആയത് കൊണ്ട് മാത്രം അല്ല", ആ കുട്ടിയെ നന്നാവാൻ വേണ്ടി ആണ് ഇവിടെ ചേർത്തിയത്", പക്ഷേ.... അവള് നന്നായതും ഇല്ല അവളെ കൂടെ ഉള്ള രണ്ട് കുട്ടികളും അവളെ പോലെ ആയി...", അതിന് ശേഷം അവരെ മൂന്ന് പേരെയും ഒരു പ്രശ്നത്തിൽ പിടിക്കപ്പെട്ടു.... കോളേജിൽ നിന്ന് ഒഴിവാക്കാൻ വരെ തീരുമാനിച്ചു..... പക്ഷേ അവര് കുറേ കാല് പിടിച്ചത് കൊണ്ട് മാത്രം അവര് ഇവിടെ പഠിക്കുന്നു .... ആ പ്രശ്നം ആരോടും പറയാതെ അത് അപ്പോൾ തന്നെ സോൾവ് ആക്കി ", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.....


", എന്തായാലും നമുക്ക് പോകാം.....", റിഷുക്ക അതും പറഞ്ഞ് വണ്ടി എടുത്തു.....


അങ്ങനെ വണ്ടിയിൽ സനുവും ഐഷുവും ഭയങ്കര തള്ള് ആയിരുന്നു.. ഹനു വന്നതോടെ അവളെ എല്ലാ സ്വഭാവങ്ങളും സനുവും പഠിച്ചു... 


അതിന്റെ ഇടക്ക് ഐഷു സനുവിനോട് ചോദിച്ചു...,


", അല്ലെടീ... നിന്നെ എന്താ കെട്ടിക്കാത്തത്.... നിനക്ക് കല്ല്യാണ ആലോചന ഒക്കെ വരുന്നുണ്ടെന്ന് നിന്റെ ഉമ്മ പറഞ്ഞല്ലോ.... പിന്നെ നിനക്ക് എന്താ പറ്റാത്തത് ", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു....


", അത്.... വരുന്നത് ഒക്കെ സാധാരണക്കാരായ ആളുകൾ ആണ്", എനിക്ക് വേണ്ടത് ഒരു ഉസ്താദിനെ ആണ്", അത് കൊണ്ടാണ് ടീ....", മനസ്സിനിണങ്ങിയ ഒരു ഉസ്താദ് വരട്ടെ... അപ്പോ നോക്കാം", അവള് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.....


إن شاء الله

", അതൊക്കെ വരും.... ", ഐഷുവിൻ്റെ മനസ്സിൽ ഒരു നോവ് ഉണർന്നു.... സനുവിനെ അവള് അമ്മായി എന്ന് വിളിച്ച് കളിയാക്കിയത് ഓർത്തു....


", എടീ.. നീ എന്താ ആലോചിക്കുന്നത്...", സനു അത് ചോദിച്ചപ്പോഴാണ് അവൾക്ക് ബോധം വന്നത്...



അങ്ങനെ അവര് സംസാരിച്ച് ഇരുന്ന് സനൂനെ അവളെ വീട്ടിൽ ഇറക്കി അവര് വീട്ടിലേക്ക് പോയി.....


പോകുന്നതിനിടയിൽ ഐഷു കാക്കൂനോട് പറഞ്ഞു....


", കാക്കൂ... സനൂനെ ഒരു ഉസ്താദിനെ കൊണ്ട് കെട്ടിക്കണം... ", നിങ്ങൾക്ക് രണ്ടാൾക്കും പരിചയം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ.... ", പാവമാണ് എന്റെ സനു... എൻ്റെ കല്ല്യാണം ആകുന്നതിന് മുമ്പ് അവളുടെയും ഒന്ന് സെറ്റ് ആവണം... എന്നാലേ എനിക്ക് ഒരു സമാധാനം ഒള്ളൂ....", 



", അതൊക്കെ നമ്മക്ക് ശരിയാക്കാം ഞാൻ ഒന്ന് അന്വേഷിക്കട്ടെ...", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.....


അങ്ങനെ അവര് വീട്ടിൽ എത്തി.... 


", റിഷുക്ക ഇറങ്ങുന്നില്ലേ.... ചായ കുടിച്ചിട്ട് പോകാം..", ഐഷു റിഷുക്കാൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.....



", വേണ്ട മോളെ..... ", അതൊക്കെ എക്സാം കഴിഞ്ഞിട്ട് ", റിഷുക്ക കണ്ണിറുക്കി കാണിച്ചു കൊടുത്തു....


അത് കണ്ട് ഐഷു ചിരിച്ചു.... 


എന്നിട്ട് രണ്ടാളും കാക്കൂൻ്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി.....


മൂപ്പര് അതൊന്നും നമ്മള് അറിഞ്ഞേ ഇല്ല എന്ന് പറഞ്ഞ് അവിടെ നിന്ന് മുങ്ങി.....


അത് കണ്ട് അവര് രണ്ടാളും പൊട്ടിച്ചിരിച്ചു....


റിഷുക്ക ഐഷുവിന് ഒരു ഉമ്മ കൊടുത്ത് പോയി...... 


 ഐഷു നാണത്തോടെ വീട്ടിലേക്ക് കയറി.... 



അവിടെ ഇരുന്ന് ഒക്കെ ആക്കി ചിരിക്കുന്നുണ്ട്..... 

അപ്പോ അവൾക്ക് മനസ്സിലായി എല്ലാവരും കണ്ടു എന്ന്..... അവള് അവിടെ നിന്ന് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി ഫ്രഷ് ആയി താഴേക്ക് പോയി....


അവൾക്ക് എല്ലാവരുടെയും മുഖത്തേക്ക് നോക്കാൻ ഒരു മടി......


അവള് തല താഴ്ത്തി ഇരുന്ന് ചായ കുടിച്ചു... അപ്പോഴും കളിയാക്കി ചിരിക്കുന്നുണ്ട് നമ്മളെ പുന്നാര ആങ്ങളമാരും കാക്കുവും .....



", ഒന്ന് നിർത്തോ... കുറേ നേരമായി ഞാൻ ക്ഷമിക്കുന്നു.... ", ഐഷു ദേഷ്യത്തോടെ പറഞ്ഞു....


പെട്ടെന്ന് തന്നെ സ്വിച്ച് ഓഫ് ആയ പോലെ ചിരി നിന്നു...... കാക്കു അവിടെ നിന്ന് മുങ്ങി....... 


അവള് മോനൂനോടും മഹ്ഫുവിനോടും പറഞ്ഞു...,


", നോക്കിക്കോ... നിങ്ങള് രണ്ടാളും പെണ്ണ് കെട്ടിയാൽ എപ്പോഴും നിങ്ങളെ പിന്നാലെ ഞാൻ ഉണ്ടാകും",  


", ഓ.... പിന്നെ അപ്പോഴേക്കും ഇത്താത്താക്ക് പത്ത് കുട്ടികൾ ആയി കുട്ടികളെ നോക്കി നടക്കുന്ന പണി ആയിരിക്കും....", ഉറപ്പ് ", അവര് രണ്ടാളും പറയുന്നത് കേട്ട് ഐഷു തൊള്ള പൊളിച്ച് നിന്നു.....


", എന്താ... പത്തിൽ നിർത്തിയത് ഒരു നൂറ് ആയിക്കോട്ടെ... അല്ല പിന്നെ ", ഹ്മ്", അവള് കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.... 


", അത് കുറച്ച് ഓവർ അല്ലേ വിചാരിച്ചു.... അത് കൊണ്ടാണ്... ഹി ഹി... ", അവര് ചിരിച്ചു കൊണ്ട് പറഞ്ഞു....


", വല്ലാതെ ഇളിക്കണ്ട", ഐഷു അതും പറഞ്ഞ് ഉമ്മാന്റെ അടുത്തേക്ക് പോയി.....


അപ്പോഴുണ്ട് മിന്നു....,


", ഇത്താത്താ.... ഫോൺ അടിച്ച്ണ്ട് ", അളിയാക്ക ആണ് ട്ടോ.....", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.... 


", ആണോ..... എന്നാ നീ വർത്താനം പറഞ്ഞോ.....", അത് കഴിഞ്ഞിട്ട് മതി ഇത്താത്താക്ക് ", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു....


", ഇത്താത്താക്ക് വേഗം കൊടുക്കാൻ പറഞ്ഞു അളിയാക്ക ", അവള് അത് പറഞ്ഞപ്പോൾ ഐഷു ഫോൺ വാങ്ങി....


", ഐഷൂ... ഞാൻ ഇപ്പോ വരാം നീ റെഡി ആയി നിൽക്ക്", സലാം പറഞ്ഞ ഉടനെ റിഷുക്ക പറഞ്ഞു....


", എന്താ ഇക്കാ.... കാര്യം", അവള് ഭയത്തോടെ ചോദിച്ചു....


", അത്... അത് പിന്നെ.... ", റിഷുക്ക കാര്യം പറഞ്ഞതും ഐഷു ബോധം കെട്ട് വീണു...... 



തുടരും.....


 *A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*


*Part 33*



", അത് .... അത് പിന്നെ...", റിഷുക്ക കാര്യം പറഞ്ഞതും ഐഷു ബോധം കെട്ട് വീണു....


അത് കണ്ട് എല്ലാവരും പേടിച്ചു....


കാക്കു ഫോൺ എടുത്ത് റിഷുക്കാനോട് ചോദിച്ചു....,


", എന്താ പ്രശ്നം... നീ എന്താ അവളോട് പറഞ്ഞത്? അത് അവളെ വല്ലാതെ തളർത്തിയിട്ടുണ്ട് ... ", 


", അത്.... അവളുടെ ഫ്രണ്ട് ഇല്ലേ.... സനു, അവളെ കാണാൻ ഇല്ല എന്ന് പറഞ്ഞ് അവളുടെ ഉമ്മ വിളിച്ചു..... ആരും അറിഞ്ഞിട്ടില്ല.... അവളുടെ ഉപ്പ പറയുന്നത് അവള് ആരുടെയോ കൂടെ പോയി എന്നാണ്.... പക്ഷേ എനിക്ക് അത് തോന്നുന്നില്ല... എന്തായാലും ഞാൻ ഇപ്പോ വരാം... ഐഷുവിനെ വിളിച്ച് സമാധാനിപ്പിക്ക് ", റിഷുക്ക അത് പറഞ്ഞപ്പോൾ കാക്കു ആകെ ഷോക്കായി......


", ഇല്ല അവള് അങ്ങനെ ചെയ്യില്ല..... അത് എനിക്ക് ഉറപ്പാണ്.... ഇതിലെന്തോ ചതിയുണ്ട്.... എന്തായാലും നീ വന്നിട്ട് നമ്മക്ക് അവളെ വീട്ടിലേക്ക് പോകാം", കാക്കു അതും പറഞ്ഞ് ഫോൺ കട്ട് ആക്കി.....


ഐഷുവിൻ്റെ മുഖത്തേക്ക് കുറച്ച് വെള്ളം ആക്കിയപ്പോൾ തന്നെ അവള് കണ്ണ് തുറന്നു പറഞ്ഞു...,


", ഇല്ല എൻ്റെ സനു അങ്ങനെ ചെയ്യില്ല.... അവൾക്ക് എന്ത് ഉണ്ടെങ്കിലും എന്നോട് പറയാറുണ്ട്.... ഇതിലെന്തോ കാര്യമുണ്ട് അത് ഞാൻ കണ്ടെത്തും....", അവള് അതും പറഞ്ഞ് റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു.... അപ്പോഴേക്ക് റിഷുക്ക വന്നു...


അവര് മൂന്ന് പേരും സനൂൻ്റെ വീട്ടിലേക്ക് പോയി......


വീടിന്റെ സിറ്റൗട്ടിൽ തന്നെ അവളെ ഉപ്പ നിൽക്കുന്നുണ്ട്....അവരെ കണ്ടപ്പോൾ തന്നെ അയാള്

" വരുന്നുണ്ട്.... എൻ്റെ മോളെ വഴി തെറ്റിച്ചവർ ", അത് കേട്ട് അവളുടെ ഇക്കാക്കയും ഉമ്മയും പറഞ്ഞു....


", നിങ്ങള് ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.... ", നിങ്ങളെ മോളെ ഇവരല്ല വഴി തെറ്റിച്ചത്.... നിങ്ങളാണ്...", അവര് ദേഷ്യത്തോടെ അവളുടെ ഉപ്പാനോട് പറഞ്ഞു....


", നിങ്ങള് കയറി ഇരിക്കിം ", അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....


", ഉമ്മാ.... എവിടെ എൻ്റെ സനു..... എപ്പോഴോ അവളെ കാണാതായത്....", ഐഷു കരഞ്ഞ് കൊണ്ട് ചോദിച്ചു.....


", മോളേ... ഞാനും ഇവനും ഇവിടെ ഉണ്ടായിരുന്നില്ല..... എൻ്റെ വീട്ടിലേക്ക് പോയതായിരുന്നു.... അവള് വരുന്നതിന് മുമ്പ് എത്തണം എന്ന് വിചാരിച്ചതാ.... പക്ഷേ വന്നപ്പോൾ കുറച്ച് വൈകി..... അപ്പോ വീട്ടിലേക്ക് കയറിയപ്പോൾ വീട്ടിൽ അവളെ കാണാൻ ഇല്ല... ഞാൻ ഇയാളോട് ചോദിച്ചപ്പോൾ അവള് കോളേജിൽ നിന്ന് വന്നിട്ടില്ല..... അവിടെ കുറേ ഉസ്താദുമാർ ഉണ്ടല്ലോ.... അവരെ പിന്നാലെ പോയിട്ടുണ്ടാകും എന്ന് പറഞ്ഞു..... അപ്പോ തന്നെ ഞാൻ റിഷാദ് ഉസ്താദിന് വിളിച്ചു ...... ഉസ്താദ് അവളെ വീട്ടിൽ ഇറക്കിയിട്ടാണ് പോയത് എന്നും പറഞ്ഞു.... അറിയില്ല മോളേ... എൻ്റെ മോളെ ഇയാള് എന്തെങ്കിലും ചെയ്തോ... എനിക്ക് പേടിയാകുന്നു....", ഉമ്മ തലയിൽ കൈ വെച്ച് കൊണ്ട് ഇരുന്നു....


", മോൾക്ക് അറിയോ.... എൻ്റെ മോൾക്ക് അറബിക് കോളേജിൽ പഠിക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷമായി.... പക്ഷേ അതിന്റെ പേരിൽ എൻ്റെ മോളെ ഇയാള് എത്ര ഉപദ്രവിച്ചു എന്നറിയോ..... പാവമാണ് എന്റെ കുട്ടി..... ഒരുപാട് വേദന സഹിച്ചതാ.... ഇയാൾക്ക് മോളെ അറബിക് കോളേജിൽ ചേർക്കുന്നത് ഇഷ്ടം ഉണ്ടായിരുന്നില്ല.....

 പിന്നെ ഇയാൾക്ക് ഇവനെയാണ് കുറച്ച് പേടി ഉള്ളത്.... അവള് എന്ത് ഉണ്ടെങ്കിലും ഇവൻക്ക് വിളിച്ച് പറയും.... അങ്ങനെ കോളേജിൽ ചേർക്കാൻ സമയത്ത് അവൻ വന്ന് അവളെ അവിടെ ചേർത്തി...... ഇനിയും അവളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടി ആണ് അവന് ഇവിടെ തന്നെ നിൽക്കുന്നത്.... അവൻ പോയാൽ അവളെ ഇതിന്റെ പേരിൽ ഉപദ്രവിക്കും..... എനിക്ക് പേടിയാ ഇയാളെ.... എന്നെയും എപ്പോഴും ഉപദ്രവിക്കും...... ഇയാൾക്ക് കുറച്ച് കൂട്ടുകാർ ഉണ്ട്..... അതിലൊരാളെ മകനെ കൊണ്ട് കെട്ടിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് ഇയാൾ. എൻ്റെ മോൾക്ക് ഒരു ഉസ്താദിനെ മതി എന്നാണ് ഞങ്ങളുടെ ആഗ്രഹം.....", അവര് ഇത് പറഞ്ഞ് കഴിഞ്ഞതും ഐഷു പൊട്ടിക്കരഞ്ഞു....


", എന്തിനാ അവള് എന്നോട് ഇതൊക്കെ മറച്ച് വെച്ചത്.... ഞാൻ എന്ത് ചോദിച്ചാലും പറയുന്ന അവള് ഇത് എന്തിന് എന്നിൽ നിന്ന് മറച്ച് വെച്ചു..... പാവം എൻ്റെ സനു എത്ര വേദന സഹിച്ചു.... അവള് കോളേജിൽ ആകുമ്പോൾ എന്തൊരു ഹാപ്പി ആണ്.... അവൾക്ക് കോളേജ് വിടുമ്പോൾ ഭയങ്കര വിഷമം ആണ്.... അത് ഇത് കൊണ്ടാണെന്ന് അറിയാൻ വൈകി..... ഇനിയും അവളെ വേദന സഹിച്ച് ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.....", ഐഷു ഉമ്മാനെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു...... ഉമ്മ അവളെ ആശ്വസിപ്പിച്ചു.....


ഇതൊക്കെ കേട്ട് റിഷുക്കയും കാക്കുവും കണ്ണ് തുടച്ചു.... 


അയാള് സിറ്റൗട്ടിൽ ഫോൺ വെച്ച് ബാത്ത്റൂമിൽ പോയി....


അപ്പോ തന്നെ അയാളുടെ ഫോൺ ബെല്ലടിച്ചു... അത് സനൂൻ്റെ ഇക്കാക്ക എടുത്തു....


", ഹലോ.... എടാ.... അവളെ ഇപ്പോ എവിടേക്കാ കൊണ്ട് പോകേണ്ടത്... ഇപ്പോ ഞങ്ങളെ കൂടെ ഉണ്ട് അവള്", ഫോണിൽ കൂടി അയാൾ അങ്ങനെ പറഞ്ഞു....


സനൂൻ്റെ ഇക്കാക്ക ശബ്ദം മാറ്റി ഒരു സ്ഥലം പറഞ്ഞ് കൊടുത്തു.....


", ഓക്കേ... പിന്നെ വീട്ടുകാർ വന്നോ.... അവളെ അന്വേഷിക്കുന്നുണ്ടോ.... ആര് നോക്കിയാലും അവളെ കാണില്ല....", അയാള് വീണ്ടും പറഞ്ഞപ്പോൾ ഇക്കാക്ക ഫോൺ കട്ട് ആക്കി.....


ഐഷുവും റിഷുക്കയും കാക്കുവും സനൂൻ്റെ ഇക്കാക്കയും കൂടി ആ പറഞ്ഞ സ്ഥലത്തേക്ക് പോയി...... 


അവിടെ ഒരു ഭാഗത്ത് മറഞ്ഞിരുന്നു......


അപ്പോ ഒരു നാല് ചെറുപ്പക്കാർ മുഖംമൂടി ധരിച്ച് വന്നു.... പിന്നാലെ മറ്റൊരുത്തൻ സനൂനെയും കൊണ്ട് വന്നു....


അവളെ കൈകളും വായയും കെട്ടിയിരുന്നു.... അത് കണ്ടപ്പോൾ അവരെ മനസ്സിൽ ഒരു നോവ് ഉണർന്നു....


അവര് ഫോൺ എടുത്ത് വിളിക്കുന്നുണ്ട്....


", നിങ്ങള് പറഞ്ഞ സ്ഥലത്ത് ഞങ്ങള് എത്തി.... എവിടെ നിങ്ങള് എത്തിയില്ലല്ലോ....", അയാള് അത് പറഞ്ഞപ്പോൾ ഫോണിൽ കൂടി ദേഷ്യപ്പെടുന്നുണ്ട് സനൂൻ്റെ ഉപ്പ....


", അതിന് നിങ്ങൾക്ക് ഞാൻ ഒരു സ്ഥലവും പറഞ്ഞ് തന്നില്ലല്ലോ.... എന്തായാലും നിങ്ങള് എവിടെ ഞാൻ ഇപ്പോ വരാം....", അതും പറഞ്ഞ് ഫോൺ കട്ട് ആക്കി....


സനൂൻ്റെ ഇക്കാക്ക മുഖംമൂടി ഇട്ട് അവരെ മുമ്പിലേക്ക് ചാടി.... അത് കണ്ട് സനൂന് പെട്ടെന്ന് തന്നെ മനസ്സിലായി.... അവര് എല്ലാവരും അന്തം വിട്ട് നിൽക്കുന്നുണ്ട്.....


", എന്നെ ഇവളെ ഉപ്പ പറഞ്ഞ് വിട്ടതാണ്..... നിങ്ങള് പൊയ്ക്കോളൂ..... ഇവളെ ഞാൻ കൊണ്ട് പോകാം.... അവളുടെ ഉപ്പ പറയുന്ന സ്ഥലത്തേക്ക്.... ആദ്യം ഈ കെട്ട് ഒക്കെ അഴിച്ച് കൊടുക്ക്...", 


അവളുടെ കെട്ട് അഴിച്ചതും റിഷുക്കയും കാക്കുവും ഐഷുവും അവരെ മുമ്പിലേക്ക് വന്നു.... സനൂൻ്റെ ഇക്കാക്ക മുഖംമൂടി ഒഴിവാക്കി കൊണ്ട് പറഞ്ഞു...,


", ഞാൻ അവളെ ഉപ്പ പറഞ്ഞയച്ചിട്ട് വന്നതൊന്നും അല്ല.... എൻ്റെ പെങ്ങളെ ഈ കാട്ടാളന്മാരുടെ ഇടയിൽ നിന്ന് രക്ഷിക്കാൻ ആണ്. അപ്പോ ശരി പിന്നെ കാണാം.... ഉപ്പ വരുമ്പോൾ നിങ്ങള് മറുപടി പറഞ്ഞോളൂ... ", അവര് പോകാൻ നിന്നതും ഒരാള് ചവിട്ടാൻ വേണ്ടി കാല് ഉയർത്തിയതും അയാള് നിലത്ത് കിടന്ന് പിടഞ്ഞു..... നോക്കുമ്പോൾ കാക്കു ഉണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു........


ഐഷുവും സനുവും വണ്ടിയിലേക്ക് പോയി ഇരുന്നു.... റിഷുക്കയും കാക്കുവും സനൂൻ്റെ ഇക്കാക്കയും ഭയങ്കര തല്ലിൽ ആണ്...... അവര് ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ് സോറി പറഞ്ഞു....



അവരെല്ലാവരും പോയപ്പോൾ കാക്കുവും റിഷുക്കയും സനൂൻ്റെ ഇക്കാക്കയും വണ്ടിയിൽ കയറി വീട്ടിലേക്ക് പോയി....


സനൂൻ്റെ കൈകൾ ഒക്കെ ചുവന്നിട്ടുണ്ട്..... 


ഐഷു സനൂൻ്റെ അടുത്തേക്ക് പോയി പറഞ്ഞു.... 


", സനൂ.... എന്തിനാ നീ എന്നോട് ഇതെല്ലാം മറച്ച് വെച്ചത്... എന്ത് ഉണ്ടെങ്കിലും എന്നോട് പറഞ്ഞൂടെ... എനിക്ക് അറിയാം ഇതിന് ഒക്കെ എങ്ങനെ പ്രതികരിക്കണം എന്ന്.... ഇനിയും നിന്നെ ഉപദ്രവിക്കാൻ ഞാൻ സമ്മതിക്കില്ല....", ഐഷു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...


", ഐഷൂ.... നീ വിഷമിക്കേണ്ട എന്ന് വിചാരിച്ച് ആണ് ഞാൻ പറയാതിരുന്നത്..... പിന്നെ ഇത് ഇനി മറ്റുള്ളവർ ഒന്നും അറിയേണ്ട ട്ടോ ", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു....


", എന്തായാലും നിന്നെ ഞാൻ സമ്മതിച്ചു മോളേ.... മനസ്സിൽ വേദന നിറച്ച് നീ പുറമെ എങ്ങനെ ഹാപ്പി ആയി അഭിനയിക്കാൻ കഴിയുന്നു...", ഐഷു കണ്ണ് നിറച്ച് കൊണ്ട് ചോദിച്ചു...


", അതാണ് മോളെ.... നിങ്ങളെ കൂടെ ആകുമ്പോൾ ഞാൻ എപ്പോഴും ഹാപ്പി ആണ്... അപ്പോ മനസ്സിലെ വേദനകൾ എല്ലാം മറക്കുന്നു...", അവര് പരസ്പരം കെട്ടിപിടിച്ചു......



അത് കണ്ട് എല്ലാവരും പുഞ്ചിരിച്ചു ....


അപ്പോഴാണ് അവളെ ഉപ്പ വാതിൽ ചവിട്ടി തുറന്ന് വന്നത്......



*തുടരും.....*


 *A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*



*Part 34*


 അത് കണ്ട് എല്ലാവരും പുഞ്ചിരിച്ചു...


അപ്പോഴാണ് അവളെ ഉപ്പ വാതിൽ ചവിട്ടി തുറന്ന് വന്നത്....


എല്ലാവരും പേടിച്ചു..... ഉമ്മ അപ്പോഴാണ് ഞങ്ങള് വന്നത് അറിഞ്ഞത്....ഉമ്മ വന്ന് സനൂനെ കെട്ടിപ്പിടിച്ചു കരഞ്ഞു......


ഉമ്മാന്റെ നെറ്റിയിൽ ചോര കണ്ട് എല്ലാവരും പേടിച്ചു....


", എന്താ... ഉമ്മാ... ഇങ്ങളെ നെറ്റിയിൽ പറ്റിയത്...!? ചോര നല്ലോണം വരുന്നുണ്ടല്ലോ... എന്ത് പറ്റി? സനു പേടിച്ച് കൊണ്ട് ചോദിച്ചു....


", അത് ഒന്നുമില്ല മോളേ..... തല ചുമരിൽ ഇടിച്ചതാണ്.... കുഴപ്പം ഒന്നും ഇല്ല. നിങ്ങള് ഇരിക്കിം ഞാൻ ചായ ഉണ്ടാക്കട്ടെ...", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.... പിന്നാലെ ഐഷുവും സനുവും പോയി..


" ഉമ്മാ... സത്യം പറയിം ...ഉപ്പ എന്തെങ്കിലും ചെയ്തോ... അതല്ലേ.. നെറ്റിയിൽ മുറിവ്...", ഐഷുവും സനുവും ചോദിച്ചു.....


", അത് മോളേ... ഉപ്പ എന്തിനാ നിങ്ങളെ വീട്ടിലേക്ക് കയറ്റിയത് എന്ന് ചോദിച്ചു... അതിന് ഞാൻ പറഞ്ഞു... ആരെ കയറ്റണം കയറ്റേണ്ട എന്ന് ഞങ്ങള് തീരുമാനിക്കും എന്ന്.... അതിന് തല പിടിച്ച് ചുമരിൽ ഇടിച്ചു....", ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു....


", ഉമ്മാ.... എന്തിനാ ഇങ്ങള് ഉപ്പാനോട് ഓരോന്ന് പറയുന്നത് അത് കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്... എന്ത് ഉണ്ടെങ്കിലും മിണ്ടാതെ നിന്നാൽ മതി.... ", സനു ഉമ്മാനോട് പറഞ്ഞു....


ഉമ്മ ചായ ഉണ്ടാക്കി അവർക്ക് കൊടുത്തു... ഐഷു കാക്കൂനും റിഷുക്കാക്കും കൊണ്ട് കൊടുത്തു....


ചായ ഒക്കെ കുടിച്ച് എന്ത് ഉണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞ് അവര് വീട്ടിലേക്ക് പോയി.... റിഷുക്ക വീട്ടിൽ കയറാതെ പോയി.... ഐഷുവിന് അത് സങ്കടമായി..... എക്സാം കഴിയുന്നത് വരെ റിഷുക്ക ഇങ്ങോട്ട് വരൂല..... വന്നാലും കയറൂല... എക്സാം കഴിയട്ടെ എന്നിട്ട് ഞങ്ങള് പൊളിക്കും....


വീട്ടിൽ എത്തിയ ഉടനെ എല്ലാവരും സനൂൻ്റെ കാര്യം ചോദിച്ചു.... ഐഷു എല്ലാ കാര്യങ്ങളും പറഞ്ഞു.... 


ഉമ്മ പറഞ്ഞു....

", പാവമാണ് ആ കുട്ടി..... എന്തായാലും പെട്ടെന്ന് തന്നെ നമുക്ക് അവൾക്ക് ഒരു ഉസ്താദിനെ കണ്ടെത്തണം ", അതിനോട് എല്ലാവരും യോജിച്ചു....


അങ്ങനെ അവര് എല്ലാവരും സംസാരിച്ച് ഇരുന്നു.... 


ഐഷു ഫോൺ എടുത്ത് സനൂനെ കാണാതെ ആയതും അവളെ ഉപ്പ ഉപദ്രവിക്കുന്നത് ഒഴികെ ബാക്കി എല്ലാം ഇരട്ടകളോട് പറഞ്ഞു.... അവള് പറഞ്ഞിരുന്നു ഉപ്പ അവളെ ഉപദ്രവിക്കുന്ന കാര്യം അവരോട് പറയരുതെന്ന്......


അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുത്തതും എല്ലാരും നിസ്കരിക്കാൻ പോയി ഐഷു നിസ്കാരം ഒക്കെ കഴിഞ്ഞ് ഖുർആൻ ഓതി..... അവള് കുറേ ആയല്ലോ ചിത്രം വരച്ചിട്ട് എന്ന് വിചാരിച്ച് ഡ്രോയിംഗ് റൂമിൽ കയറി ചിത്രം വരക്കായിരുന്നു...

പെട്ടെന്ന്!....



കാക്കു വന്ന് പേടിപ്പിച്ചു.....

", നിനക്ക് നാളെ എക്സാം ഇല്ലേ.... ", നാളെ ഹദീസ് അല്ലേ... എന്നിട്ട് ചിത്രം വരച്ച് ഇരിക്കാണോ.... പോയി പഠിക്ക്....", കാക്കു ദേഷ്യപ്പെട്ടു....


", അത് ഒന്ന് ജസ്റ്റ് വായിച്ചാൽ മതി..... പ്ലീസ് കാക്കൂ.... കുറേ ആയി ചിത്രം വരച്ചിട്ട് അത് കൊണ്ടാണ്...", അവള് കെഞ്ചി നോക്കി.... നോ രക്ഷ..... കാക്കു കലിപ്പിലാണ്...

അവള് പിന്നെ ഒന്നും നോക്കാതെ റൂമിൽ നിന്ന് ഇറങ്ങി ബുക്ക് എടുത്ത് പഠിച്ചു....


കാക്കു അവളെ ഡ്രോയിംഗ് റൂമിൽ ചിത്രങ്ങൾ നോക്കായിരുന്നു....


", എന്നെ വരക്കാൻ സമ്മതിക്കാത്തവർ ഞാൻ വരച്ച ചിത്രം നോക്കേണ്ട", ഹ്മ് ", പൊയ്ക്കോ എൻ്റെ റൂമിൽ നിന്ന് ", അവള് കാക്കൂനെ ഉന്തി തള്ളി റൂമിൽ നിന്ന് പുറത്ത് ഇറക്കി.... വാതിൽ ലോക്ക് ആക്കി...


", ഓ.. കണ്ടാലും മതി ഓളെ ചിത്രങ്ങൾ... ആർക്ക് കാണണം. ഒരു രസവും ഇല്ല... " കാക്കു അത് പറഞ്ഞ് പോകാൻ നിന്നപ്പോൾ ഐഷു പറഞ്ഞു...,


",ഓഹോ... ഞാൻ കാക്കൂൻ്റെയും കുഞ്ഞോളിം ഫോട്ടോ വരക്കണം എന്ന് വിചാരിച്ചിരുന്നു... അപ്പോ ഇനി അത് വരക്കേണ്ടല്ലോ... ഭാഗ്യം", അവൾ അതും പറഞ്ഞ് പഠിക്കാൻ ഇരുന്നു....


",ശോ... വേണ്ടായിരുന്നു.... ", അതും പറഞ്ഞ് മൂപ്പര് തലയിൽ കൈ വെച്ച് നിന്നു .



ഐഷു പഠിച്ച് പഠിച്ച് അവസാനം ഉറങ്ങിപ്പോയി.... 


എല്ലാവരും ഫുഡ് കഴിക്കാൻ അവളെ കാത്തിരുന്നു....


", എവിടെ ഇത്താത്ത.... എനിക്ക് വിശക്കുന്നുണ്ട്... ഞാൻ ഇപ്പോ ഫുഡ് കഴിക്കും ", മോനു അതും പറഞ്ഞ് ഫുഡ് കഴിക്കാൻ തുടങ്ങി......


", എടാ..... എന്തൊരു തീറ്റ പ്രാന്തൻ ആണ് നീ... അവള് വരട്ടെ...." , കാക്കു അവനോട് പറഞ്ഞു.....


",ഓ... പിന്നെ എനിക്ക് അവളെ കാത്തിരിക്കാൻ വയ്യ.... നിങ്ങൾക്ക് ഒരു കരിഞ്ഞ മണം ഇല്ലേ.... വിശന്നിട്ട് എന്റെ കുടല് കരിയുന്ന മണം ആണത് ", അവൻ അതും പറഞ്ഞ് ഭയങ്കര തീറ്റ.....


", അല്ല അവളെന്താ..... വരാത്തത്.... ചിലപ്പോൾ ഫോൺ വിളിക്കായിരിക്കും നീ പോയി വിളിച്ച് വാ മെഹ്ഫൂ...", ഉമ്മ മെഹ്ഫുവിനോട് പറഞ്ഞു...


അവൻ വിളിക്കാൻ പോയി.... അവള് ബുക്കും പിടിച്ച് ഭയങ്കര ഉറക്കം....,


", ഇത്താത്താ.... ", ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട്.... എല്ലാവരും ഇങ്ങളെ കാത്തിരിക്കാണ്... വേഗം വരിം ", മെഹ്ഫു അവളെ തട്ടി വിളിച്ചു.....


അവളുണ്ടോ എന്തെങ്കിലും അറിയുന്ന്.... അവള് ഒന്നും കൂടി ശരിക്ക് കിടന്നു.....


അവന് കുറേ വിളിച്ച് അവസാനം അവൻ താഴേക്ക് പോയി ഉമ്മാനോട് പറഞ്ഞു....


കാക്കു ഞാൻ വിളിക്കാം എന്ന് പറഞ്ഞ് പോകാൻ നിന്നപ്പോൾ ഉമ്മ പറഞ്ഞു...,


"വേണ്ട ഞാൻ വിളിക്കാം... നീ പോയാൽ എന്തായാലും ഒരു തല്ല് കൂടൽ ഉറപ്പാണ്. അത് കൊണ്ട് നിങ്ങള് ഇരുന്ന് കഴിച്ചോളൂ.... അവളെ ഞാൻ വിളിക്കാം...", അതും പറഞ്ഞ് ഉമ്മ പോയി....


ഉമ്മ റൂമിലേക്ക് ചെന്നപ്പോൾ ഐഷു ഭയങ്കര ഉറക്കം.... ഉമ്മ കുറേ വിളിച്ചു.....


", എനിക്ക് ഫുഡ് വേണ്ട ..... നിങ്ങള് കഴിച്ചോളിം ....", അവൾ ഉറക്കത്തിൽ പറഞ്ഞു....  


ഉമ്മ അവളെ വീണ്ടും വീണ്ടും വിളിച്ചപ്പോഴും അവള് അത് തന്നെ പറഞ്ഞു..... ഉമ്മ പിന്നെ താഴേക്ക് പോയി ഫുഡ് കഴിക്കാൻ തുടങ്ങി..... 


അങ്ങനെ എല്ലാവരും ഇരുന്ന് കഴിക്കുമ്പോൾ ആണ് ഐഷു ഉറക്കം തൂങ്ങി വന്ന് ചോറ് എന്ന് പറഞ്ഞത്......


", അപ്പോ നിനക്ക് അല്ലേ ചോറ് വേണ്ട എന്ന് പറഞ്ഞത് ", ഉമ്മ അതും പറഞ്ഞ് അവളെ നോക്കി....


", ഞാനോ... എപ്പോ.....അതൊന്നും ഞാൻ പറഞ്ഞിട്ടില്ല...", അവള് അതും പറഞ്ഞ് കാക്കൂൻ്റെ പാത്രത്തിൽ കൈ ഇട്ട് വാരാൻ തുടങ്ങി....


", നിനക്ക് വേണമെങ്കിൽ ഞാൻ വേറെ എടുത്ത് തരാം.... എൻ്റെ ചോറിൽ കൈ ഇടല്ലേ.... അതും പറഞ്ഞ് കാക്കു വേറെ പാത്രത്തിൽ ചോറ് വിളമ്പി കൊടുത്തു.....


", അത് കാക്കു തന്നെ തിന്നോ.... എനിക്ക് ഇത് മതി... ഇങ്ങനെ ഒരാളെ ബാക്കി തിന്നാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്....", അതും പറഞ്ഞ് ഐഷു കാക്കൂൻ്റെ ചോറ് തിന്നു....


കാക്കു അവളെ നോക്കി കണ്ണുരുട്ടി.....


അങ്ങനെ ഫുഡ് കഴിച്ച് കഴിഞ്ഞ് പെട്ടെന്ന് തന്നെ പോയി നിസ്കരിച്ച് കിടന്നു.....


റിഷുക്ക ഫോണിലേക്ക് കുറേ വിളിച്ച് കിട്ടാതിരുന്നിട്ട് കാക്കൂൻ്റെ ഫോണിലേക്ക് വിളിച്ചു..... 


", ഷമീ.... എന്തൊക്കെ വിശേഷം....", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു...


", സുഖമാണ്.... എന്താ ഐഷുവിൻ്റെ ഫോണിലേക്ക് അടിച്ചിട്ട് കിട്ടുന്നില്ല ലെ....", കാക്കു അത് ചോദിച്ചതും...,


", ആഹാ.... മനസ്സിലായി ലെ...", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു...


", പിന്നെ മനസ്സിലാവാതെ ഇരിക്കോ.... അല്ലെങ്കിൽ ഇതിലേക്ക് ഒന്ന് വിളിക്കാത്ത നീ ഇതിനായിരിക്കും വിളിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം....",കാക്കു അതും പറഞ്ഞ് ചിരിച്ചു....


", ഓ.... പിന്നെ ഞാൻ നിനക്ക് വിളിക്കാറേ ഇല്ലല്ലോ... എന്തായാലും നമ്മളെ ബീവി എവിടെ....", റിഷുക്ക ഐഷുവിനെ ചോദിച്ചു....


", അറിയില്ല.... അളിയാ... അവൾക്ക് ഇന്ന് ഒരു ഉഷാറ് ഇല്ല.... എന്താണെന്ന് അറിയില്ല... പഠിക്കുന്ന ഇടയിൽ ഉറങ്ങിപ്പോയി.... കുറേ ഫുഡ് കഴിക്കാൻ വിളിച്ചു.... ഞങ്ങളോട് കഴിക്കാൻ പറഞ്ഞു..... പിന്നെ എവിടെ നിന്നോ ഫുഡ് കഴിക്കാൻ പ്രത്യക്ഷപ്പെട്ടു..... അങ്ങനെ എൻ്റെ പാത്രത്തിൽ ഉള്ളതൊക്കെ നിന്റെ ബീവി തിന്നു.... ഞാൻ വേറെ പാത്രത്തിൽ വിളമ്പി തിന്നു.... ഫുഡ് കഴിച്ച ഉടനെ അവള് പോയി ഉറങ്ങി.... ഉറങ്ങിയത് കൊണ്ടായിരിക്കും ഫോൺ എടുക്കാത്തത്... എന്തായാലും ഞാൻ പോയി നോക്കട്ടെ....", അതും പറഞ്ഞ് മൂപ്പര് ഫോൺ കട്ട് ആക്കി....


കാക്കു പോയി നോക്കിയപ്പോൾ ഐഷു ഉമ്മമ്മാൻ്റെ മടിയിൽ അവൾ കിടക്കുന്ന ഫോട്ടോയും പിടിച്ച് കൊണ്ട് ഉറങ്ങായിരുന്നു.... അത് കണ്ടതും കാക്കൂൻ്റെ കണ്ണിൽ നിന്നും കണ്ണു നീർ തുള്ളികൾ വന്നു.....



പെട്ടെന്ന്.....!



*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*



*Part 35*



പെട്ടെന്ന്....!...


ഐഷു ചാടി എഴുന്നേറ്റു......


അത് കണ്ട് കാക്കു ഞെട്ടി.....


",എന്താടീ ..... മനുഷ്യനെ പേടിപ്പിക്കാൻ....", കാക്കു നെഞ്ചിൽ കൈ വെച്ചു പറഞ്ഞു....


", അത് ഞാൻ ഒരു സ്വപ്നം കണ്ട് ഞെട്ടിയതാ.... റിഷുക്ക ഇവിടേക്ക് വന്നിരുന്നില്ലേ...", അവള് സംശയത്തോടെ ചോദിച്ചു.....


", അപ്പോ അവനെയാണോ നീ സ്വപ്നം കണ്ടത്... ഹ്മ്...നടക്കട്ടെ നടക്കട്ടെ....", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ഒന്ന് പോ.... കാക്കൂ... ", അതും പറഞ്ഞ് അവൾ ഫോൺ എടുത്തപ്പോൾ റിഷുക്കാൻ്റെ മിസ് കോൾ കണ്ടു....


", അല്ലാഹ്.... ഞാൻ നല്ലോണം ഉറങ്ങി ലെ... റിഷുക്ക വിളിച്ചത് അറിഞ്ഞില്ല ", അവള് കാക്കൂനോട് പറഞ്ഞു...


", ആ... ബെസ്റ്റ്.... അവൻ നിന്റെ ഫോണിലേക്ക് അടിച്ചിട്ട് കിട്ടാഞ്ഞിട്ട് എൻ്റെ ഫോണിലേക്ക് അടിച്ചിരുന്നു.... എന്തായാലും നീ വിളിച്ചു നോക്ക്...", കാക്കു അതും പറഞ്ഞ് പോയി....



ഐഷു റിഷുക്കാക്ക് വിളിച്ചു..... ഒറ്ററിങ്ങിൽ തന്നെ ഫോൺ എടുത്തു.....


രണ്ടുപേരും പരസ്പരം സലാം പറഞ്ഞു....


", എവിടെയായിരുന്നു എൻറെ ബീവി..... നമ്മൾ ഫോൺ വിളിച്ചാൽ ഒക്കെ എടുക്കാൻ മടി ആണല്ലോ...", റിഷുക്ക സങ്കടത്തോടെ പറഞ്ഞു....


", അതല്ല റിഷുക്കാ ഞാൻ ഒന്ന് ഉറങ്ങിയതാ കാക്കു വന്നു വിളിച്ചപ്പോളാണ് അറിഞ്ഞത്", ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു.....



അങ്ങനെ അവർ സംസാരിച്ചിരുന്നു..... 


സമയം ഒരുപാട് ആയപ്പോൾ അവർ ഫോൺ കട്ട് ചെയ്തു..... 



അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി....


ഐഷുവിൻ്റെ എക്സാം കഴിയുന്ന ദിവസമാണ് ഇന്ന്...... അവൾ ഭയങ്കര ഹാപ്പിയാണ്.... 


അവൾ നേരത്തെ തന്നെ എഴുന്നേറ്റ് ഫ്രഷ് ആയി കോളേജിലേക്ക് പോകാൻ റെഡിയായി...

 എല്ലാവരുടെയും കൂടെ ഇരുന്ന് ചായകുടി കഴിഞ്ഞ് അവർ പോകാൻ ഒരുങ്ങി.....


കാക്കുവിന്‍റെ കൂടെ സനുവിന്റെ വീട്ടിലേക്ക് പോയി അവളെയും കൂട്ടി കോളേജിലേക്ക് പോയി......


കോളേജിലേക്ക് ചെന്നപ്പോൾ ഇരട്ടകളും ഹനുവും എത്തിയിരുന്നു.....


അങ്ങനെ കുറച്ചുനേരം കൂടി എല്ലാവരും ഒരുമിച്ചിരുന്ന് ബുക്ക് വായിച്ചു..... എക്സാം തുടങ്ങാൻ സമയമായപ്പോൾ ക്ലാസ് മാറി ഇരുന്നു..... 



ഐഷുവിന്റെ ക്ലാസിലേക്ക് കാക്കു ആയിരുന്നു വന്നത്.....


കാക്കു അവളെ ഒന്ന് തുറിച്ചു നോക്കി.... അവൾ പുച്ഛത്തോടെ മുഖം തിരിച്ചു....


അങ്ങനെ ചോദ്യപേപ്പർ കൊടുത്തു.... ആൻസർ എഴുതാൻ തുടങ്ങി..... 


ഐഷു എഴുതുന്നത് നോക്കി ഇരിക്കാണ് കാക്കു.... 


അങ്ങനെ എക്സാം ഒക്കെ എഴുതി കഴിഞ്ഞ് എല്ലാ കുട്ടികളും ഒരു ക്ലാസിൽ ഒരുമിച്ച് കൂടി......



ഇന്ന് അവരെ കോളേജ് ലൈഫ് അവസാനിക്കുന്ന ദിവസമാണ്.....


എല്ലാവരുടെയും മുഖത്ത് ഭയങ്കര സങ്കടം .....


ടീച്ചർമാർ ഒക്കെ കണ്ണ് നിറച്ച് കൊണ്ട് സംസാരിക്കുന്നുണ്ട്.....


ടീച്ചർ മൈക്ക് എടുത്ത് പറയാൻ തുടങ്ങി...,


", പ്രിയപ്പെട്ട കുട്ടികളെ..... ഇന്ന് പ്ലസ് ടൂ ക്ലാസിലെ കുട്ടികളുടെയും ഡിപ്ലോമ കുട്ടികളുടെയും കോളേജ് ലൈഫിലെ അവസാനത്തെ ദിവസം ആണ്... എനിക്ക് എല്ലാവരെ കുറിച്ചും നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ... ഒരുപാട് കുട്ടികൾക്ക് ഇവിടെ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്..... ഏറ്റവും കൂടുതൽ നന്ദിപറയേണ്ടത് ഫാളിലി ഉസ്താദിനോട് ആണ്.... എല്ലാവർക്കും വേണ്ടി ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാക്കിയതിന്... ഇനിയും കൂടുതൽ എനിക്ക് ഒന്നും പറയുന്നില്ല...

എൻ്റെ പ്രിയപ്പെട്ട കുട്ടികള്‍ക്കും അദ്ധ്യാപകർക്കും ഒരുപാട് നന്ദിയും സ്നേഹവും നേരുന്നു..... എല്ലാവരും പരസ്പരം ദുആയിൽ ഉൾപ്പെടുത്തുക.... ", ടീച്ചർ അതും പറഞ്ഞ്, പോയി ഇരുന്നു....


അങ്ങനെ ഉസ്താദുമാരുടെയും കുട്ടികളുടെയും അഭിപ്രായം പറയൽ കഴിഞ്ഞു കോളേജ് വിട്ടു.... എല്ലാവരും അവരുടെ വീടുകളിലേക്ക് പോയി തുടങ്ങി....


ഐഷുവും സനുവും ഇരട്ടകളെയും ഹനുവിനെയും കെട്ടിപ്പിടിച്ചു കരഞ്ഞു......


അങ്ങനെ അവർ വണ്ടിയിൽ കയറി വീട്ടിലേക്ക് പോയി.....


റിഷുക്ക വീട്ടിൽ ഇറങ്ങി ചായ ഒക്കെ കുടിച്ചു പിന്നെ വരാം എന്ന് പറഞ്ഞ് പോയി.....



ഐഷു പെട്ടെന്ന് തന്നെ ഫ്രഷ് ആയി താഴേക്ക് വന്ന് ഇത്താത്താൻ്റെ അടുത്തേക്ക് പോയി സംസാരിച്ച് ഇരുന്നു....


", ഇത്താത്താ.... എക്സാം ഒക്കെ കഴിഞ്ഞു... ഇപ്പോഴാ ഒരു ആശ്വാസം....", ഐഷു അത് പറഞ്ഞ് ചിരിച്ചു....


",എന്ത് കൊണ്ടാണെന്ന് നമ്മക്ക് അറിയാം മോളേ... ഇനി മുതൽ റിഷുക്കാനെ കാണാലോ.... അല്ല മൂപ്പര് പോയോ....", ഇത്താത്ത കളിയാക്കി ചോദിച്ചു......


", ആ... പോയി പക്ഷേ രാത്രി വരും എന്ന് പറഞ്ഞു....", അവള് നാണത്തോടെ പറഞ്ഞു.....


", അയ്യേ.... പെണ്ണിന്റെ ഒരു നാണം..... നിനക്ക് ഇതൊക്കെ ഉണ്ട് ലെ.... ഞാൻ ഇപ്പോഴാ അറിയുന്നത് ", ഇത്താത്ത അതും പറഞ്ഞ് ചിരിച്ചു.....


", ഞാൻ പോവാ.... ഇപ്പോ എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി..... ഹ്മ്", ഐഷു അതും പറഞ്ഞ് ഉമ്മാന്റെ അടുത്തേക്ക് പോയി....


", ഉമ്മാ... റിഷുക്ക ഇന്ന് രാത്രി വരും എന്ന് പറഞ്ഞിരുന്നു..... അതുകൊണ്ട് നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാലോ....", ഉമ്മാനോട് ചോദിച്ചു....


", ഓക്കേ മോളെ അവൻക്ക് എന്താ കൂടുതൽ ഇഷ്ടം? എന്നാ നമുക്ക് അതുണ്ടാക്കാലോ ...", ഉമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു....


", റിഷുക്കാക്ക് ബിരിയാണിയാണ് ഇഷ്ടം അതുണ്ടാക്കാം .... ബീഫ് വരട്ടിയതും ഉണ്ടാക്കാം ", ഐഷു അത് പറഞ്ഞപ്പോൾ ഉമ്മ കാക്കൂനോട് ബീഫും ചിക്കനും വാങ്ങി വരാൻ പറഞ്ഞു....


കാക്കു സംശയത്തോടെ ചോദിച്ചു..,

", എന്താപ്പോ പ്രത്യേകിച്ച് സ്പെഷ്യൽ ഉണ്ടാക്കുന്നത്...!? ആരാ വരുന്നത് ?", 


", അത് റിഷു രാത്രി വരാം എന്ന് പറഞ്ഞിരുന്നു... അവൻ കുറെ ആയില്ലേ ഇവിടുന്ന് ഫുഡ് കഴിച്ചിട്ട്, അപ്പോൾ ഒരു സ്പെഷ്യൽ ആയിക്കോട്ടെ...", ഉമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....


അത് കേട്ടതും കാക്കു ഐഷുവിന്റെ മുഖത്തേക്ക് നോക്കി....


അവൾ കാക്കുന്റെ മുഖത്തേക്ക് നോക്കി പുച്ഛിച്ചു തള്ളി.....


", ഓ ചിലർക്ക് അവരുടെ കെട്ടിയോൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഭയങ്കര ജാഡ... ഞാനും എൻ്റെ കെട്ടിയോളെ വീട്ടിലേക്ക് പോകുമ്പോൾ എനിക്കും ഇങ്ങനെ സ്പെഷ്യൽ ഉണ്ടാക്കി തരും", കാക്കു അത് പറഞ്ഞപ്പോൾ ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു...,

", അവിടെ ഞാനും ഉണ്ടാകും അപ്പോ ഒന്നും ഉണ്ടാക്കി തരില്ല... ഞാൻ ഉമ്മിയോട് പറയും കാക്കൂന് സാധാ ചോറാണ് ഇഷ്ടമെന്ന്...", അത് കേട്ടപ്പോൾ കാക്കു അവളെ തുറിച്ചു നോക്കി.....


", എന്നാ വാ നമുക്ക് ബിരിയാണിക്ക് ഉള്ളത് റെഡിയാക്കാം ", 

ഉമ്മ ഐഷുവിനെ വിളിച്ച് 

അടുക്കളയിലേക്ക് പോയി......


അങ്ങനെ ഐഷു ഉള്ളി അരിയാൻ തുടങ്ങി..... ബിരിയാണിക്കുള്ളതെല്ലാം പെട്ടെന്ന് റെഡിയാക്കി വെച്ചു.... കാക്കു ബീഫും ചിക്കനും കൊണ്ട് വന്നു....


ഉമ്മ അത് കഴുകി വൃത്തിയാക്കി...... ഐഷുവിൻ്റെ സ്പെഷ്യൽ ബിരിയാണി ആയിരുന്നു....


മഗരിബ് ബാങ്ക് കൊടുക്കുന്നതിനു മുമ്പ് തന്നെ എല്ലാം റെഡിയായി....


ഐഷു ഉമ്മാനോട് ഒന്ന് ടേസ്റ്റ് നോക്കാൻ പറഞ്ഞു അവളും ഒന്നു നോക്കി....


", ഉഷാറായിട്ടുണ്ട് മോളെ.....", ഉമ്മ നെറ്റിയിൽ ഒന്ന് മുത്തി....


അതുവഴി വന്ന കാക്കുവിനും കുറച്ച് കൊടുത്തു....



കാക്കു തിന്നിട്ട് പറഞ്ഞു...

",ആരുണ്ടാക്കിയതാ ഒരു രസവുമില്ല ഇതെങ്ങനെ റിഷു കഴിക്കും.... എന്തൊരു എരിവ് ഒരു ഉപ്പുമില്ല പുളിയും ഇല്ല ഒന്നുമില്ല...", കാക്കു അത് പറഞ്ഞതും ഐഷുവിന് ദേഷ്യം വന്നു....


", ഞാൻ ഉണ്ടാക്കിയതല്ല കാക്കൂൻ്റെ പെങ്ങൾ ഉണ്ടാക്കിയതാ...ഉമ്മാ... കാക്കൂന് ബിരിയാണി ഇഷ്ടമായില്ലത്രേ... അതുകൊണ്ട് ഒരാളുടെ ചോറ് ബാക്കിയായി അത് ഞാൻ കഴിച്ചോളാം....", ഐഷു അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു...,


", എൻ്റെ പെങ്ങൾ ഉണ്ടാക്കിയതാണോ നല്ല ടേസ്റ്റ് ഉണ്ട് എനിക്കിഷ്ടമായിട്ടോ", കാക്കു അത് പറഞ്ഞ് ചിരിച്ചു...


ഐഷു പിന്നെ മാറ്റിപ്പറയാൻ ഒന്നും പോയില്ല... മൂപ്പര് വിചാരിച്ച പോലെ തന്നെ വിചാരിക്കട്ടെ.....


അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ നിസ്കരിക്കാൻ പോയി എല്ലാവരും..... 


ഐഷു നിസ്കാരം ഒക്കെ കഴിഞ്ഞു ഖുർആൻ ഓതി ഇരിക്കുകയായിരുന്നു....

അപ്പോഴാണ് റിഷുക്ക റൂമിലേക്ക് വന്നത്.....


ഐഷു ഇതൊന്നും അറിയാതെ ഖുർആൻ ഓതുകയാണ്..... ഒന്നും മിണ്ടിയില്ല അവളുടെ ഖുർആൻ ഓത്ത് കേട്ട് അങ്ങനെ ഇരുന്നു......


ഖുർആൻ ഓതി കഴിഞ്ഞതും റിഷുക്ക ചിരിച്ചു കൊണ്ട് അവളെ വിളിച്ചു....


", ഐഷൂ......", അവൾ ഞെട്ടി പിന്നിലേക്ക് നോക്കി.... റിഷുക്ക അവിടെ ഇരുന്നു പുഞ്ചിരിക്കുന്നുണ്ട്.....


", റിഷുക്ക എപ്പോൾ വന്നു ഞാൻ കണ്ടില്ലല്ലോ...", അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു...


", ഞാൻ വന്നിട്ട് കുറച്ചു നേരമായി നീ ഓതുന്നതും കേട്ട് ഇരിക്കുകയായിരുന്നു...എന്തായാലും നീ ഓതിക്കോ ഞാൻ താഴേക്ക് പോയി വരാം...." അതും പറഞ്ഞ് റിഷുക്ക താഴേക്ക് പോയി.....


ഐഷു ബാക്കിയുള്ളതെല്ലാം ഓതി കഴിഞ്ഞപ്പോഴേക്കും ഇശാ ബാങ്ക് കൊടുത്തു... 


റിഷുക്കയും കാക്കുവും താഴെ നിന്നും ജമാഅത്തായി നിസ്കരിച്ചു..... ഐഷു റൂമിൽ നിന്ന് നിസ്കാരം കഴിഞ്ഞ് താഴേക്ക് പോയി. അപ്പോഴും അവരുടെ നിസ്കാരം കഴിഞ്ഞിട്ടില്ല...... റിഷുക്ക ആയിരുന്നു ഇമാം .... അവൾ അവര് നിസ്കരിക്കുന്നതും നോക്കി നിന്നു......


അങ്ങനെ എല്ലാവരുടെയും നിസ്കാരം കഴിഞ്ഞ് എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു....

ഇത്താത്ത റൂമിൽ നിന്നാണ് കഴിക്കാറ് റസ്റ്റ് ആയതുകൊണ്ട്.... 


ഐഷു റിഷുക്കാന്റെയും കാക്കുവിന്റേയും അടുത്തിരുന്നു കഴിച്ചു..... 


ഇടക്ക് കാക്കുവിൻ്റെ പാത്രത്തിൽ നിന്ന് ചിക്കൻ എടുക്കും.... റിഷുക്ക അത് കണ്ട് ചിരിക്കുന്നുണ്ട്......



അങ്ങനെ ഇരുന്നു കഴിച്ചപ്പോൾ ഐഷു റിഷുക്കാനോട് ചോദിച്ചു.....

", ഇക്കാ എന്താ എൻ്റെ നാത്തൂന്റെ വിവരം,സുഖമല്ലേ...!?", അതും പറഞ്ഞ് ഐഷു കാക്കുവിനെ നോക്കി.....


കാക്കു ചോദിച്ചു 

", എന്താ എന്നെ നോക്കുന്നത്... വേണമെങ്കിൽ കഴിച്ചോ....പിന്നെ എൻറെ പാത്രത്തിൽ നിന്ന് തട്ടിയെടുക്കാൻ പറ്റൂല...", കാക്കു പുച്ഛത്തോടെ പറഞ്ഞു...


", ഉമ്മാ..... ഇത് ഇവിടെ സ്ഥിരം ആണോ..? വല്ലാത്ത കഷ്ട്ടം തന്നെയാണല്ലോ ... ഇപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം... പെണ്ണ് കെട്ടാനായി എന്നിട്ട് ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല....", റിഷുക്ക കാക്കുവിനെ നോക്കിക്കൊണ്ട് പറഞ്ഞു....


", ഓ എന്നെ മാത്രം പറഞ്ഞാൽ മതിയല്ലോ... നിന്റെ പെണ്ണാണ് ആദ്യം കുഴപ്പമുണ്ടാക്കുന്നത് എന്നിട്ട് എന്നെ മാത്രം പറയാണോ ....?", കാക്കു റിഷുക്കാനോട് ചോദിച്ചു....


", അവള് പിന്നെ പെണ്ണായിപ്പോയി.... പക്ഷേ നീ അങ്ങനെയല്ലല്ലോ നീ ഒരു ആണല്ലേ...", റിഷുക്ക കളിയാക്കി പറഞ്ഞു....


", ഓക്കേ മനസ്സിലായി.... ഞാൻ ഒന്നും പറഞ്ഞിട്ടില്ല", കാക്കു അതും പറഞ്ഞ് ഫുഡ് കഴിക്കാൻ തുടങ്ങി....


", ഇന്നത്തെ ഫുഡിന് പ്രത്യേക ടേസ്റ്റ് ഉണ്ടല്ലോ ആരാ ഉണ്ടാക്കിയത് എനിക്കിഷ്ട്ടപ്പെട്ടു....", റിഷുക്ക അത് ചോദിച്ചപ്പോൾ കാക്കു പറഞ്ഞു....

", അത് ഇത്താത്ത ഉണ്ടാക്കിയതാണ് .....എനിക്കും ഇഷ്ട്ടായി", കാക്കു അത് പറഞ്ഞപ്പോ ഉമ്മ പറഞ്ഞു..


", മോനേ ഞാനല്ലാട്ടോ ഉണ്ടാക്കിയത് .....ഐഷു ഉണ്ടാക്കിയതാ....", ഉമ്മ അങ്ങനെ പറഞ്ഞതും റിഷുക്കയും കാക്കുവും തൊള്ള പൊളിച്ചിരുന്നു...


", അപ്പോ എന്നോട് ഐഷു പറഞ്ഞത് ഇത്താത്ത ഉണ്ടാക്കി എന്നാണല്ലോ.....", കാക്കു അത് ചോദിച്ചപ്പോൾ ഐഷു പറഞ്ഞു,,

", ഞാൻ ഉണ്ടാക്കിയതാണെന്ന് പറഞ്ഞപ്പോൾ കാക്കു എന്നെ കളിയാക്കിയില്ലേ അതുകൊണ്ട് പറഞ്ഞതാണ്....", 


അങ്ങനെ ഫുഡ് എല്ലാവർക്കും ഇഷ്ട്ടമായി എല്ലാവരും കഴിച്ച് എഴുന്നേറ്റു...



റിഷുക്ക ഞാൻ പോകട്ടെ എന്ന് ചോദിച്ച് എഴുന്നേറ്റു..... ഐഷുവിന്റെ മുഖം വാടി....


", മോനേ കുഴപ്പമൊന്നുമില്ലെങ്കിൽ നാളെ പോയാൽ പോരെ....", ഇന്ന് ഇനി ഈ നേരത്ത് പോകണോ....", ഉമ്മ അങ്ങനെ ചോദിച്ചപ്പോൾ ഐഷുവിന് സന്തോഷമായി.....


 ", പോയില്ലെങ്കിൽ ഉപ്പ എന്തെങ്കിലും പറയുമോ എന്ന് അറിയില്ല... ചിലപ്പോൾ സമ്മതിക്കാൻ ചാൻസ് ഇല്ല.....", റിഷുക്കാ അങ്ങനെ പറഞ്ഞപ്പോൾ ഐഷു പറഞ്ഞു...,


", ഉപ്പാക്ക് വിളിച്ചിട്ട് ഞാൻ പറയാം....", ഐഷു അതും പറഞ്ഞു ഫോൺ എടുത്ത് ഉപ്പാക്ക് വിളിച്ചു.....


അങ്ങനെ ഉപ്പ സമ്മതിച്ചു ഐഷു ചാടി കളിക്കാൻ തുടങ്ങി.....


അങ്ങനെ എല്ലാവരും ഇരുന്ന് സംസാരിച്ചു....


മിന്നു ഭയങ്കര സന്തോഷത്തിലാണ് അവൾ റിഷുക്കാന്റെ മടിയിൽ തന്നെയാണ്.....



മെഹ്ഫും മോനും റിഷുക്കാന്റെ ചുറ്റും ഇരിക്കുന്നുണ്ട്..... ഐഷു പിന്നെ അവിടെ പോസ്റ്റ് ആയപ്പോൾ ഇത്താത്താൻ്റെ റൂമിലേക്ക് പോയി..... 


ബെഡിൽ നോക്കുമ്പോൾ ഇത്താത്താനെ കാണാനില്ല.... നിലത്ത് നിറയെ ബ്ലഡ് കണ്ടു അവൾ ഉറക്കെ ഉമ്മാനെ വിളിച്ചു.........






*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*



*Part 36*



ബെഡിൽ നോക്കുമ്പോൾ ഇത്താത്താനെ കാണാനില്ല.... നിലത്ത് നിറയെ ബ്ലഡ് കണ്ടു അവൾ ഉറക്കെ ഉമ്മാനെ വിളിച്ചു.....


ഉമ്മ പേടിച്ചുകൊണ്ട് ഓടി വന്നു.....


", എന്താ മോളെ എന്തുപറ്റി.... എന്തിനാ നീ വിളിച്ചത്...", മെഹറു എവിടെ...", ഉമ്മ വേവലാതിയോടെ ചോദിച്ചു....


അപ്പോഴാണ് ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നത്....


ഉമ്മ ബാത്റൂമിലെ ഡോർ മുട്ടി....


ഇത്താത്ത ഡോർ തുറന്നു വന്നു....


", എന്താ മോളെ എന്തുപറ്റി? എന്താ ഇവിടെ ഒക്കെ ബ്ലഡ്‌? എന്തെങ്കിലും കുഴപ്പമുണ്ടോ...?", ഉമ്മ ഇത്താത്താനോട് ചോദിച്ചു....


", കുഴപ്പമൊന്നുമില്ല ഉമ്മ ചെറിയ ഒരു ബ്ലീഡിങ് വന്നതാ.... ഇപ്പോ ഓക്കെയായി....", ഇത്താത്ത ചിരിച്ചുകൊണ്ട് പറഞ്ഞു...


", ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോകാം... ", ഉമ്മ ഇത്താത്താനോട് ചോദിച്ചപ്പോൾ ഇത്താത്ത വേണ്ടാ എന്ന് പറഞ്ഞു.... 


", എന്നാ ഇനി കിടന്നോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ...", 

ഉമ്മ അതും പറഞ്ഞു കിടക്കാൻ പോയി...


അങ്ങനെ എല്ലാവരും കിടക്കാൻ ഒരുങ്ങി.....


ഐഷു എപ്പോഴോ റൂമിലെത്തിയിരുന്നു...



അവൾ ബാൽക്കണിയിൽ പോയി ഇരുന്നു.... അവൾക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു അവൾ അവിടെയുള്ള കസേരയിൽ ചാരി കിടന്നു.....


പെട്ടെന്ന് നോക്കുമ്പോൾ അവളുടെ അപ്പുറത്ത് റിഷുക്ക ഇരിക്കുന്നുണ്ട്....


", എന്താ മോളെ ഇന്ന് കിടക്കുന്നില്ലേ ...", റിഷുക്ക ചിരിച്ചുകൊണ്ട് ചോദിച്ചു....


", ആ ഞാൻ നിങ്ങള് വരാൻ കാത്തിരിക്കുകയായിരുന്നു..... എന്നാ ഇനി കിടക്കാം....", ഐഷു അതും പറഞ്ഞ് റൂമിലേക്ക് പോയി അവളുടെ കൂടെ റിഷുക്കയും പോയി....


അവർ അങ്ങനെ സംസാരിച്ചു കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഐഷു ഉറങ്ങി .....


റിഷുക്ക അവൾക്ക് പുതപ്പിട്ടു കൊടുത്തു റിഷുക്കയും ഉറങ്ങി.....


റിഷുക്ക രാവിലെ എഴുന്നേറ്റപ്പോൾ ഐഷുവിന്റെ കാല് റിഷുക്കാൻ്റെ മേലെ ആയിരുന്നു...... റിഷുക്ക പുഞ്ചിരിച്ചുകൊണ്ട് അവളുടെ കാല് എടുത്തു മാറ്റി ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു....


ഐഷുവിനെ വിളിച്ചു രണ്ടുപേരും നിസ്കരിച്ചു.....


നിസ്കാരം കഴിഞ്ഞ് അവർ താഴേക്ക് പോയി ....


എല്ലാവരും എഴുന്നേറ്റിരുന്നു. ഐഷു അടുക്കളയിൽ പോയി ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു.... 


അങ്ങനെ ഇന്ന് പത്തിരിയാണ് ഉണ്ടാക്കിയത്..

 ഐഷുവും ഉമ്മയും കൂടി പത്തിരിയും ചിക്കൻ കറിയും റെഡിയാക്കി...



എല്ലാവരും ഒപ്പം ഇരുന്ന് ചായ കുടിച്ചു.....


ചായ കുടി കഴിഞ്ഞപ്പോൾ റിഷുക്ക ഐഷുവിനോട് ഡ്രസ്സ് മാറ്റി വരാൻ പറഞ്ഞു...


അവൾ സംശയത്തോടെ റിഷുക്കാന്റെ മുഖത്തേക്ക് നോക്കി....


 അവൾ വേഗം പോയി ഡ്രസ്സ് മാറ്റി വന്നു....


അങ്ങനെ അവർ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.... ആരും ചോദിച്ചില്ല എവിടേക്കാ പോകുന്നതെന്ന് പക്ഷേ....


എല്ലാവരുടെയും മനസ്സിൽ ആ ചോദ്യം ഉണ്ടായിരുന്നു....


", ഞങ്ങൾ ഇന്ന് രാത്രിയെ എത്തുകയുള്ളൂ കുറച്ചു ദൂരേക്കാണ് പോകുന്നത്", റിഷുക്ക

എല്ലാവരോടും പറഞ്ഞു...

 അങ്ങനെ അവർ ഇറങ്ങി....


", റിഷുക്കാ.... നമ്മൾ എവിടേക്കാ പോകുന്നത്?", ഐഷു സംശയത്തോടെ ചോദിച്ചു...


", കാണാൻ പോണ പൂരം പറഞ്ഞറിയിക്കേണ്ടല്ലോ...", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു...


", എന്നാലും എവിടേക്കാ? ഒന്ന് പറയിം plz...", ഐഷു കെഞ്ചികൊണ്ട് ചോദിച്ചു....


റിഷുക്ക ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.....


അങ്ങനെ അവർ സംസാരിച്ചു കൊണ്ട് പോയി.....


കുറച്ചു കഴിഞ്ഞപ്പോൾ ഐഷുവിന് വിശക്കാൻ തുടങ്ങി....


അവള് അതൊന്നും പറഞ്ഞില്ല പക്ഷേ റിഷുക്ക നേരെപോയത് റസ്റ്റോറന്റിലേക്കായിരുന്നു.....


അവർ വണ്ടി നിർത്തി റസ്റ്റോറന്റിലേക്ക് കയറി.....


ഐഷുവിനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ പൊറോട്ടയും ബീഫ് കറിയും മതി എന്ന് പറഞ്ഞു....


റിഷുക്കയും അത് ഓർഡർ ചെയ്ത് രണ്ടുപേരും കഴിച്ചു...


അങ്ങനെ കഴിച്ച് ഇറങ്ങി വണ്ടിയിലേക്ക് പോയി.....


പിന്നീട് യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒരു റിസോർട്ടിൽ വണ്ടി നിർത്തി..... 


", ഇവിടെ എന്താ? എന്തിനാ ഇവിടെ വണ്ടി നിർത്തിയത്....?", ഐഷു സംശയത്തോടെ ചോദിച്ചു...


", നീ വാ നമുക്ക് അങ്ങോട്ട് പോകാം", 

 അതും പറഞ്ഞ് അവളുടെ കൈപിടിച്ച് നടന്നു.....



അവർ ആദ്യം അവിടെ അടുത്തുള്ള ഒരു മഖാമിൽ പോയി സിയറാത്ത് ചെയ്തു .....


പിന്നെ റിസോർട്ടിൽ വന്ന് ക്ഷീണം കാരണം ഒന്ന് ഉറങ്ങി.....


എണീറ്റപ്പോൾ അസർബാങ്ക് കൊടുത്തിരുന്നു......


പെട്ടെന്ന് തന്നെ നിസ്കാരം ഒക്കെ കഴിഞ്ഞ് അവർ പുറത്തിറങ്ങി.....


അവിടെ അടുത്ത് ചെറിയൊരു പുഴയുണ്ടായിരുന്നു... അതിൻറെ അരികിലൂടെ രണ്ടുപേരും കൈപിടിച്ച് നടന്നു....


", റിഷുക്ക.... എന്ത് രസമാണ് ഇങ്ങനെ നടക്കാൻ... നല്ല തണുത്ത കാറ്റ്.... ഈ പ്രകൃതിയെ സൃഷ്ടിച്ച പടച്ചവൻ എത്ര വലിയവൻ....!", ഐഷു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.....


അവിടെ അടുത്ത് ഒരു ചെറിയ പാർക്ക് ഉണ്ടായിരുന്നു....

അവർ അവിടെ പോയി ഒരു ബെഞ്ചിൽ ഇരുന്നു....


കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു..... നോക്കുമ്പോൾ ഒരു കുഞ്ഞു പൈതലിനെ ഒരു തുണിയിൽ കിടത്തിയിട്ടുണ്ട് അതിന്റെ അപ്പുറത്ത് ആ കുട്ടിയുടെ ഉമ്മയും ഉപ്പയും ആണെന്ന് തോന്നുന്നു.... അവർ സെൽഫി എടുത്ത് കൊണ്ടിരിക്കുകയാണ് കുട്ടിയെ ശ്രദ്ധിക്കുന്നില്ല....


ഐഷു അവരോട് പറഞ്ഞു നിങ്ങളുടെ കുട്ടി കരയുന്നുണ്ട്...... 


ഐഷു അതും പറഞ്ഞ് അവരെ നോക്കിയപ്പോൾ..... ആ ഉമ്മ ഒരു കണ്ണ് കാണാത്ത സ്ത്രീയാണ്..... അവൾക്ക് അവരുടെ ഭർത്താവിനോട് വല്ലാത്ത ഒരു ബഹുമാനം തോന്നി.....


ഐഷു റിഷുക്കാക് ചൂണ്ടിക്കാണിച്ചു കൊടുത്തു.....


അവരുടെ ഭർത്താവ് കുട്ടിയെ എടുത്തു മടിയിൽ വെച്ചുകൊടുക്കുന്നുണ്ട്.....


ഐഷുവിന് അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു.....


അവർ അവിടെ നിന്നും എണീറ്റ് നടന്നു..... 

ഒരുപാട് കുട്ടികൾ അവിടെ ഇരുന്ന് കളിക്കുന്നുണ്ട്......


അവരുടെ നിഷ്കളങ്കമായ പുഞ്ചിരി നോക്കി കുറച്ചുനേരം ഇരുന്നു......


അവർ കുറേ സെൽഫി എടുത്തു.....


മഗരിബ് ബാങ്ക് കൊടുക്കാൻ ആയപ്പോൾ അവർ റിസോർട്ടിലേക്ക് പോയി.....


രാത്രി 12 മണിക്കാണ് വീട്ടിലെത്തിയത്.....


റിഷുക്ക പിന്നെ രാവിലെ പോകാം എന്ന് പറഞ്ഞ് അവിടെ നിന്നു....



അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.....


അതിന്റെ ഇടക്ക് അംനുവിന് വിശേഷമുണ്ട് എന്ന് പറഞ്ഞ് ഉമ്മി വിളിച്ചു.....


അവരുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടി....

എല്ലാവരും പടച്ചവനെ സ്തുതിച്ചു....



നാളെയാണ് ഇത്താത്താന്റെ ഡെലിവറി ഡേറ്റ് എല്ലാവരും ബേജാറിലാണ്.....


എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് കിടന്നു.....


ഐഷു മൂത്രമൊഴിക്കാൻ വേണ്ടി എണീറ്റപ്പോൾ.... 

ഇത്താത്താന്റെ റൂമിൽ നിന്നും സൗണ്ട് കേട്ടു.... അവൾ ഉമ്മാനെ വിളിച്ച് ഇത്താത്താന്റെ റൂമിലേക്ക് പോയി....


ഇത്താത്ത വേദന കൊണ്ട് കരയുന്നുണ്ട്..... അവർ പെട്ടെന്ന് തന്നെ കാക്കുവിനെ വിളിച്ച് അളിയനോട് വരാൻ പറഞ്ഞ് ഹോസ്പിറ്റലിലേക്ക് പോയി.....


ഉമ്മയും കാക്കുവും അളിയനും ഇത്താത്തയും മാത്രം പോയി.....


ഐഷുവിന് പിന്നെ ഉറക്കം വന്നില്ല അവൾ നഫീസത്ത് മാലയും ദിക്റുകളും ചൊല്ലി ഇരുന്നു.....



ഐഷു റിഷുക്കാന്റെ വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞു..... അവരും ദുആ ചെയ്യുന്നുണ്ട്......


അവൾ അവിടെ ഇരിക്കുമ്പോൾ മോനുവും വന്നു അവളുടെ കൂടെ ഇരുന്ന് ചൊല്ലി......


പെട്ടെന്ന് അവളുടെ ഫോൺ അടിച്ചു....


കാക്കുവായിരുന്നു..... അവൾ ആകാംഷയോടെ ഫോൺ എടുത്തു......






*തുടരും.....*




 *A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*



 *Part 37*



പെട്ടെന്ന് അവളുടെ ഫോൺ അടിച്ചു..


കാക്കുവായിരുന്നു...അവൾ ആകാംഷയോടെ ഫോൺ എടുത്തു....


കാക്കു സലാം പറഞ്ഞ് സന്തോഷ വാർത്ത പറഞ്ഞു...


", ഐഷൂ... ഇത്താത്ത പ്രസവിച്ചു. ആൺ കുട്ടി ആണ് ട്ടോ ", കുഴപ്പം ഒന്നും ഇല്ല... സുഖ പ്രസവം ആണ്....", എല്ലാവരോടും പറയ് ട്ടോ.... നാളെ റിഷൂൻ്റെ കൂടെ കുട്ടികളെയും കൂട്ടി ഹോസ്പിറ്റലേക്ക് വാ...", കാക്കു സന്തോഷത്തോടെ പറഞ്ഞു...


അവൾ മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.....


അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല..... കുട്ടിയെ കാണാൻ പൂതി ആകുന്നുണ്ട്.....


അങ്ങനെ എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു...... 

ചായ കുടി ഒക്കെ കഴിഞ്ഞ് 

എല്ലാവരോടും പറഞ്ഞ് പെട്ടെന്ന് തന്നെ റെഡിയായി ഹോസ്പിറ്റലേക്ക് പോയി....


ഹോസ്പിറ്റലിൽ എത്തിയപ്പോൾ കാക്കു താഴെ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ട്..... കാക്കൂൻ്റെ കൂടെ റൂമിലേക്ക് പോയി....


ഉമ്മാന്റെ മടിയിൽ കിടക്കുന്നുണ്ട് കുഞ്ഞു വാവ..... മിന്നു കുഞ്ഞിനെ നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട്.... 


ഐഷു കുട്ടിയെ എടുത്ത് ചുംബിച്ചു.....


അവൾ പറഞ്ഞു....,

", കുട്ടി എന്നെപ്പോലെ തന്നെ ഉണ്ടല്ലോ...... അപ്പോ എന്തായാലും നല്ല സ്വഭാവം ആയിരിക്കും....", അത് കേട്ട് എല്ലാവരും ചിരിക്കുന്നുണ്ട്...


അപ്പോ മോനു പറഞ്ഞു...

 ", എന്നെപ്പോലെ ആണ്.... എന്തൊരു ക്യൂട്ട് ആണെന്ന് നോക്കിക്കേ....", അവൻ അത് പറഞ്ഞ് ചിരിച്ചു....


", കുട്ടി രണ്ടാളെ പോലെയും അല്ല. എന്നെപ്പോലെ ആണ്...നിങ്ങളെപ്പോലെ ആയാൽ അതിന്റെ അവസ്ഥ... അല്ലോഹ്..! എന്നെപ്പോലെ അല്ലേ മെഹ്റൂ..?", കാക്കു ഇത്താത്താനോട് ചോദിച്ചു....


", നിങ്ങളെപ്പോലെ ഒന്നും അല്ല... ഇനി അതും പറഞ്ഞ് തല്ല് കൂടണ്ട", ഇത്താത്ത അതും പറഞ്ഞ് ചിരിച്ചു....


ഐഷു കുട്ടിയെ ഉമ്മാന്റെ അടുത്ത് കൊടുത്തു.... അളിയൻ്റെ ഉമ്മയും ഉപ്പയും വന്നു..... അവരൊക്കെ പറഞ്ഞു ഐഷൂനെ പോലെ ആണ് കുട്ടി എന്ന്.... അത് കേട്ടത് മുതൽ ഐഷു നിലത്ത് നിൽക്കുന്നില്ല..... ചാടി കളിക്കാണ്.... അത് കണ്ട് എല്ലാവരും അന്തം വിട്ട് നിൽക്കുന്നുണ്ട്..... റിഷുക്ക ഒന്ന് കണ്ണുരുട്ടി നോക്കിയതും ഐഷു നല്ല കുട്ടിയായി..... 


അത് കണ്ട് മോനുവും മെഹ്ഫുവും കാക്കുവും കൂടി കളിയാക്കുന്നുണ്ട്... അവൾ അവരെ മൈൻഡ് ആക്കിയില്ല.....


",മോളേ.... ഇനി നിങ്ങള് പൊയ്ക്കോളൂ...... ഇന്ന് ഡോക്ടർ രാത്രിയെ വരുകയൊള്ളൂ.... അപ്പോ ഇന്ന് പോരാൻ പറ്റൂല്ല.... ", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....


", ഉമ്മാ.... കുറച്ച് കൂടി കഴിഞ്ഞിട്ട് പോകാം പ്ലീസ്.....",


", അതൊന്നും വേണ്ട.... ഐഷൂ... ഇത്താത്തയും കുട്ടിയും വീട്ടിലേക്ക് തന്നെ അല്ലേ വരുന്നത്.... പിന്നെ എന്താ....", കാക്കു പറഞ്ഞു...


പിന്നെ കാക്കു റിഷുക്കാനോട് പറഞ്ഞു.. ", റിഷൂ... ഞാൻ നേരത്തെ പറഞ്ഞതിന് കുഴപ്പം ഒന്നും ഇല്ലല്ലോ.... ഐഷു ഇല്ലെങ്കിൽ നീയും കുട്ടികളും പൊയ്ക്കോ...", കാക്കു അതും പറഞ്ഞ് ഐഷുവിനെ ഇടം കണ്ണിട്ടു നോക്കി.....



ഐഷു സംശയത്തോടെ റിഷുക്കാനെ നോക്കി..... 


", റിഷുക്കാ.... എവിടേക്കാ പോകുന്നത്? അതോ വെറുതെ എന്നെ പറ്റിക്കാണോ....?", ഐഷു റിഷുക്കാനോട് ചോദിച്ചു.....


", അതൊക്കെ അവിടെ എത്തുമ്പോൾ അറിയാം നീ ഉണ്ടോ ഇല്ലേ എന്ന് പറയ്", റിഷുക്ക ചോദിച്ചു.....


അവൾ അപ്പോൾ തന്നെ ഇല്ല എന്ന് പറഞ്ഞു..... അത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു...... 


", അല്ലെങ്കിൽ എവിടേക്കെങ്കിലും പോകുന്നുണ്ടെങ്കിൽ മുമ്പിൽ ഉണ്ടാകും ... ഇത് ഇപ്പോ എന്ത് പറ്റി....?", ഉമ്മ കാക്കുവിനോട് ചോദിച്ചു...


അങ്ങനെ റിഷുക്കയും കുട്ടികളും വണ്ടിയിലേക്ക് പോയി....... നോക്കുമ്പോൾ മുമ്പിൽ തന്നെ ഇരിക്കുന്നുണ്ട് ഒരാള്..... വേറെ ആരും അല്ല നമ്മളെ ഐഷു......


അത് കണ്ട് അവര് ചിരിക്കാണ്.....


അപ്പോ തന്നെ റിഷുക്കാൻ്റെ ഫോണിലേക്ക് കാക്കു വിളിച്ചു....


", എടാ.... ഐഷുവിനെ ഇവിടെ എവിടെയും കാണുന്നില്ല..... നിങ്ങള് പോയില്ലേ.... ഇനി എന്തായാലും ഞാൻ ഇവിടെ അന്വേഷിക്കട്ടെ..... ", കാക്കു വേവലാതിയോടെ പറഞ്ഞു....


", നീ ബേജാറാവേണ്ട ഷമീ...... അവള് ഞങ്ങള് വണ്ടിയിൽ എത്തുന്നതിന് മുമ്പ് തന്നെ വണ്ടിയിൽ ഇരിക്കുന്നുണ്ട്....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു...


കാക്കുവിന് ആശ്വാസമായി.....


അങ്ങനെ അവര് പോയി....

 നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു...... അവിടെ കുറച്ച് നേരം ഇരുന്നു.....


", ഇവിടേക്കാണോ... നിങ്ങള് പോരുന്നത്..... ഇത് ഞാൻ കുറെ കണ്ടതാ.... ഇതിനായിരുന്നെങ്കിൽ ഞാൻ പോരൂലായിരുന്നു.... ശോ.... കുഞ്ഞിനെ കളിപ്പിച്ച് അവിടെ ഇരുന്നാൽ മതിയായിരുന്നു......", ഐഷു തലയും താഴ്ത്തി ഇരുന്നു കൊണ്ട് പറഞ്ഞു...


പിന്നെ എല്ലാവരോടും വണ്ടിയിൽ കയറാൻ പറഞ്ഞു..... പിന്നെ നേരെ പോയത് എയർപോർട്ടിലേക്ക് ആയിരുന്നു..... അത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു......


", റിഷുക്കാ...... ആരാ വരുന്നത് ഉപ്പച്ചിയാണോ....? എന്തിനാ എയർപോർട്ടിലേക്ക് വന്നത് പറയ് റിഷുക്ക.....", ഐഷു റിഷുക്കാൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു....


", എൻ്റെ ഐഷൂ... നീ ഒന്ന് നിർത്തി നിർത്തി ചോദിക്ക്...... എന്നാൽ അല്ലേ എനിക്ക് പറയാൻ പറ്റൂ..... ആരാ വരുന്നത് എന്ന് നീ കണ്ടോ.....", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു...


കുറച്ച് കഴിഞ്ഞപ്പോൾ ഉപ്പച്ചി ഉണ്ട് പെട്ടിയും ഉന്തി കൊണ്ട് വരുന്നു...... ഐഷു ചാടി കളിക്കാൻ തുടങ്ങി...... അത് കണ്ട് ആളുകൾ ഒക്കെ അവളെ നോക്കുന്നുണ്ട്..... റിഷുക്ക അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു..... അവൾ റിഷുക്കാനെ നോക്കിയപ്പോൾ മൂപ്പര് കലിപ്പിലാണ് ..... ഐഷു നല്ല കുട്ടിയായി..... 


ഉപ്പച്ചി വന്ന് എല്ലാവരെയും കെട്ടിപ്പിടിച്ചു......


", നിങ്ങൾക്ക് ഒന്ന് പറഞ്ഞ് വന്നൂടെ...... എപ്പോഴും പറയാതെ വരും ", ഹ്മ്", അവൾ പിണക്കത്തോടെ പറഞ്ഞു....


", ഞാൻ പറഞ്ഞിരുന്നില്ലേ.....? എല്ലാവരും അറിഞ്ഞിട്ടുണ്ട്.... ഇല്ലേ?...", ഉപ്പ റിഷുക്കാനോട് ചോദിച്ചു....


", ഉപ്പാ.... കുട്ടികൾ ആരും അറിഞ്ഞിട്ടില്ല.....", ഷമി പറഞ്ഞതാ ആരോടും പറയണ്ട എന്ന്", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു....


", എൻ്റെ റബ്ബേ..... അവൻ്റെ കുട്ടിക്കളി ഇപ്പോഴും മാറിയില്ലേ..... ഞാൻ വിചാരിച്ചു പെണ്ണ് ഉറപ്പിച്ച് പോന്നത് മുതൽ അവൻ നന്നായിട്ടുണ്ടാകും എന്ന് ", ഉപ്പ അതും പറഞ്ഞ് ചിരിച്ചു....


", ഏയ്..... എവിടെ പെണ്ണ് ഉറപ്പിച്ച് പോന്നത് മുതൽ വീണ്ടും കുട്ടിക്കളി കൂടിയിട്ടുണ്ട് അല്ലാതെ വേറെ മാറ്റം ഒന്നും വന്നിട്ടില്ല.... എന്തായാലും ഇതിനുള്ളത് ഞങ്ങള് മൂന്നാളും കൊടുത്തോളാ അല്ലേ ടാ...", അവൾ മോനൂനോടും മഹ്ഫുവിനോടും ചോദിച്ചു .... അവരും അത് സമ്മതിച്ചു....



അങ്ങനെ ഉപ്പാനെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് പോയി....


ചെന്ന ഉടനെ തന്നെ കാക്കൂനെ നോക്കി നടക്കാണ് മൂന്നാളും...... കട്ടിലിന്റെ അടിയിലും ബാത്ത്റൂമിലും ഒക്കെ നോക്കി..... അത് കണ്ട് ഉമ്മയും ഇത്താത്തയും അന്തം വിട്ട് നിൽക്കുന്നുണ്ട്......


", ഇവരെന്താ ഈ തിരയുന്നത്.... ", അവർ റിഷുക്കാനോട് ചോദിച്ചു ....


", അവര് ഷമിനെ തിരയാണ് .... അവൻക് എന്തോ കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.....", റിഷുക്ക അതും പറഞ്ഞ് ഉപ്പാന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.... ഉപ്പയും ഭയങ്കര ചിരി.


അത് കണ്ട് ഉമ്മാക്ക് കാര്യം മനസ്സിലായി..... 


", ഓഹോ അപ്പോ അതാണ് കാര്യം. അവൻ നിങ്ങള് വരുന്നത് അറിഞ്ഞപ്പോൾ തന്നെ വീട്ടിലേക്ക് പോയി....", ഉമ്മ അതും പറഞ്ഞ് ചിരിച്ചു....


", ആഹാ അത്രക്കായോ..... എന്നാ നമ്മക്ക് വീട്ടിലേക്ക് പോകാം..... ", ഉപ്പ കുഞ്ഞിനെ കളിപ്പിക്കുന്ന തിരക്കിലാണ് ഐഷു ഉപ്പാനെ വിളിച്ചു.....


ഉപ്പ അതൊന്നും ശ്രദ്ധിക്കുന്നില്ല......


", ഉപ്പാ..... ഞാൻ പറഞ്ഞത് വല്ലതും കേട്ടോ നിങ്ങള്", ഐഷു ഉറക്കെ വിളിച്ചു ചോദിച്ചു....


", എന്താ നീ പറഞ്ഞത്... ഞാൻ ശ്രദ്ധിച്ചില്ല", ഉപ്പ കുട്ടിയെ ഉമ്മാന്റെ അടുത്ത് കൊടുത്ത് ഐഷുവിൻ്റെ അടുത്തേക്ക് പോയി....


അവൾ അപ്പോഴേക്ക് പിണങ്ങിപ്പോയി.....


", ഞാൻ ഒന്നും പറഞ്ഞിട്ടില്ല..... വാ റിഷുക്ക നമുക്ക് വീട്ടിലേക്ക് പോകാം....", അവൾ റിഷുക്കാൻ്റെ കൈ പിടിച്ചു കൊണ്ട് പോയി....


പിന്നാലെ കുട്ടികളും ഉപ്പയും പോയി.....


അത് കണ്ട് ഉമ്മയും ഇത്താത്തയും ഇരുന്ന് ചിരിക്കുന്നുണ്ട്..... 


അവർ വീട്ടിൽ എത്തിയപ്പോഴേക്കും കാക്കു വീണ്ടും ഹോസ്പിറ്റലിലേക്ക് പോയിരുന്നു......



അത് അറിഞ്ഞ ഐഷുവിന് ദേഷ്യം വന്നു....


അത് കണ്ട് റിഷുക്കയും ഉപ്പയും ചിരി നിർത്തുന്നില്ല....


ഐഷു നേരെ റൂമിലേക്ക് പോയി ഫ്രഷ് ആയി താഴേക്ക് വന്ന് മോനുവിനോടും മെഹ്ഫുവിനോടും സംസാരിച്ച് ഇരുന്നു.....


ഉപ്പ വന്ന് സോപ്പ് ഇടുന്നുണ്ട്..... റിഷുക്ക വീട്ടിലേക്ക് പോയി...


അവസാനം എല്ലാവരും ഉപ്പാനെ വന്ന് കെട്ടിപ്പിടിച്ചു.....


", ഉപ്പ എന്തേ പെട്ടെന്ന് പറയാതെ വന്നത്..... ", ഐഷു ഉപ്പാനോട് ചോദിച്ചു.....


ഉപ്പ പറയാൻ തുടങ്ങി......



*തുടരും.....*



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*


*Part 38*




", ഉപ്പ എന്തേ പെട്ടെന്ന് പറയാതെ വന്നു.....?", ഐഷു ഉപ്പാനോട് ചോദിച്ചു....


ഉപ്പ പറയാൻ തുടങ്ങി....


", റിഷൂൻ്റെ ഉപ്പ വിളിച്ചിരുന്നു... അംനു പ്രെഗ്നെൻ്റെ അല്ലേ.... അപ്പോ അവൾക്ക് ക്ഷീണം ഒക്കെ ആണ്. അപ്പോ ഡോക്ടറെ കാണിച്ചാൽ ചിലപ്പോൾ എന്തായാലും റെസ്റ്റ് പറയും അപ്പോ പിന്നെ കല്ല്യാണത്തിന് അവൾക്ക് കൂടാൻ പറ്റില്ല... അത് കൊണ്ട് പെട്ടെന്ന് തന്നെ നമുക്ക് കല്ല്യാണം നടത്തണം..... എനിക്ക് വരാൻ പറ്റോ എന്ന് ചോദിച്ചിരുന്നു... അത് കൊണ്ടാണ് പെട്ടെന്ന് വന്നത്... എല്ലാവരോടും പറഞ്ഞിരുന്നു..... പിന്നെ നിങ്ങള് അറിയാത്തത് നിങ്ങളെ അമ്മോൻ്റെ കാരണം കൊണ്ട് ആണ്....", ഉപ്പ അതും പറഞ്ഞ് ചിരിച്ചു.....


ഐഷു അത് കേട്ടതും ഞെട്ടി.....


", ഇപ്പോ തന്നെ കല്യാണം വേണ്ട ഞാൻ കുറച്ച് കൂടി ഇവിടെ നിൽക്കട്ടെ.... ", ഐഷു കരയാൻ ആയി......


", ഐഷൂ.... അതിന് എന്തിനാ വിഷമിക്കുന്നത്.... നിനക്ക് അവരെ എല്ലാവരെയും ഇപ്പോ പരിചയം ആയില്ലേ.... പിന്നെ എന്താ പ്രശ്നം.....", ഉപ്പ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....


", എന്നാലും നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോകുന്നത് ഓർക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്....", ഐഷു സങ്കടത്തോടെ പറഞ്ഞു....


", അതൊന്നും മോള് ആലോചിക്കേണ്ട അതൊക്കെ അതിന്റെ സമയത്ത് ശരിയാകും...", നമുക്ക് എന്തെങ്കിലും കഴിക്കാം ഫുഡ് എന്തെങ്കിലും ഉണ്ടോ...", ഉപ്പ അടുക്കളയിലേക്ക് നടന്നു....


", ഇല്ല ഉപ്പാ... ഒന്നും ഉണ്ടാക്കിയിട്ടില്ല ഞങ്ങൾ രാവിലെ ചായ കുടിച്ച ഉടനെ ഹോസ്പിറ്റലിലേക്ക് പോയതല്ലേ...? എന്തെങ്കിലും ഉണ്ടാക്കാം...", ഐഷുവും ഉപ്പാന്റെ കൂടെ അടുക്കളയിലേക്ക് പോയി...


അങ്ങനെ ഉപ്പയും ഐഷയും കൂടി ബിരിയാണി ഉണ്ടാക്കി......


എല്ലാവരും ഇരുന്ന് കഴിച്ചു......


ഹോസ്പിറ്റലിലേക്ക് ചോറ് കൊണ്ടുപോകാൻ വേണ്ടി കാക്കു വന്നു....


കാക്കു വന്ന സമയത്ത് ഐഷുവും മോനുവും മുകളിൽ റൂമിലായിരുന്നു.....


മെഹ്ഫു ഓടിവന്ന് കാക്കു വന്ന വിവരം പറഞ്ഞു...... അത് കേട്ട് അവർ താഴേക്ക് ഓടി.....


കാക്കു കുളിക്കാൻ കയറിയിരുന്നു......


ഐഷു ചോറെല്ലാം റെഡിയാക്കി വെച്ചു... എന്നിട്ട് ബാത്റൂമിന്റെ ഡോറിന്റെ അവിടെ പോയി നിന്നു......


കാക്കു ബാത്റൂമിൽ നിന്ന് ഇറങ്ങിയതും മൂന്നുപേരും പേടിപ്പിച്ചു..... പെട്ടെന്ന് അവരെ കണ്ടതും കാക്കു ഒന്ന് ഞെട്ടി....


ഐഷു കാക്കുവിൻ്റെപുറം പൊളിക്കാൻ തുടങ്ങി....

", ഇതെന്തിനാണെന്ന് അറിയോ .... ഉപ്പ വരുന്നത് ഞങ്ങളെ മാത്രം അറിയിക്കാത്തതിന് ഇനി ഇങ്ങനെ വല്ലതും ചെയ്താൽ ഇനിയും ഇത് തന്നെയായിരിക്കും അവസ്ഥ... കേട്ടോ മോനേ....?", ഐഷു ചിരിച്ചുകൊണ്ട് ചോദിച്ചു.....


കാക്കു തല കുലുക്കി..... അതുകണ്ട് എല്ലാവരും ചിരിച്ചു....


അങ്ങനെ കാക്കു ചോറും കൊണ്ടു പോയി.....


കാക്കു പോയി കഴിഞ്ഞതും എല്ലാവരും അവിടെ ഇരുന്നു സംസാരിച്ചു......



മഗ്‌രിബ് ബാങ്ക് കൊടുക്കാൻ ആയപ്പോൾ ഉപ്പയും കുട്ടികളും പള്ളിയിലേക്ക് പോയി. ഐഷു വീട്ടിൽ ഒറ്റക്കായി...... അവൾക്ക് പേടിയൊക്കെ ഉണ്ട് എന്നാലും വലിയ പേടിയൊന്നുമില്ല.......


അവർ പോയ ഉടനെ തന്നെ അവൾ വാതിൽ എല്ലാം അടച്ച് റൂമിലേക്ക് പോയി.....


അവൾ പെട്ടെന്ന് വുളൂഅ് എടുത്ത് നിസ്കരിക്കാൻ റെഡിയായി നിന്നു. 

ബാങ്ക് കൊടുത്തതും പെട്ടെന്ന് തന്നെ നിസ്കരിച്ചു.....


നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതുമ്പോൾ ബെല്ലടിച്ചു..... ഉപ്പയും കുട്ടികളുമായിരിക്കും എന്ന് കരുതി ഐഷു വാതിൽ തുറക്കാൻ പോയി.....


വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഐഷു ഒന്ന് ഞെട്ടി..... 



സനൂൻ്റെ ഉപ്പ .....


എന്തിനാ ഇയാൾ ഇപ്പോൾ ഇങ്ങോട്ട് വന്നത്....?


പടച്ചോനേ എനിക്ക് പേടിയാവുന്നു... ഉപ്പ എന്താ വരാത്തത്....?


അയാൾ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നു.... ഐഷുവിന് പേടി ആകാൻ തുടങ്ങി....



", ഇവിടെ ആരും ഇല്ലല്ലേ.... എവിടെപ്പോയി എല്ലാവരും..... മോൾക്ക് ഒറ്റക്ക് നിൽക്കാൻ പേടിയൊന്നുമില്ലേ...? മോൾക്ക് എങ്ങനെ പേടി ഉണ്ടാക്കാനാ... അസീസിന്റെ മകൾ അല്ലേ...?", അതും പറഞ്ഞ് അയാൾ ചിരിച്ചുകൊണ്ട് സോഫയിൽ ഇരുന്നു....


", നിങ്ങൾക്ക് എന്താ വേണ്ടത് നിങ്ങൾ എന്തിനാ ഇവിടേക്ക് വന്നത്.....? ഇവിടെ ഇപ്പോൾ ആരുമില്ല അതുകൊണ്ട് പെട്ടെന്ന് തന്നെ പൊയ്ക്കോ...?", ഐഷു ദേഷ്യത്തോടെ പറഞ്ഞു....


", ആഹാ നിനക്ക് പേടി ആകുന്നുണ്ടോ...? നീയല്ലേടി എന്റെ മകളെ വഴിതെറ്റിച്ചത്...?", അവൾക്ക് ഇപ്പോൾ ഉസ്താദുമാരെ മാത്രം മതി എന്ന്.... കല്യാണം കഴിക്കാൻ...! അതൊക്കെ നീ പറഞ്ഞ് പഠിപ്പിച്ചതല്ലേ...?", അയാൾ ക്രൂരമായ കണ്ണുകളോടെ പറഞ്ഞു....


ഐഷു പേടിച്ചു കൊണ്ട് ഫോൺ എടുക്കാൻ പോയി.... പിന്നാലെ അയാള് വരുന്നത് കണ്ട് അവൾ അവിടെ തന്നെ നിന്നു.....


അയാൾ ഐഷുവിൻ്റെ അടുത്തേക്ക് നടന്നുവരുന്നത് കണ്ട് അവൾ ഞെട്ടി..... 


അയാൾ വരുന്നതിനനുസരിച്ച് അവൾ പിന്നോട്ട് പോയിക്കൊണ്ടിരുന്നു.....


അവൾ അയാളുടെ മുഖത്തടിക്കാൻ നിന്നതും അവളുടെ കൈ അയാൾ പിടിച്ചു വെച്ചു ..... അയാൾ അവളുടെ കയ്യിലെ പിടിവിട്ടപ്പോൾ അവളുടെ കയ്യിൽ നിന്ന് ചോര വരുന്നത് അവൾ കണ്ടു.....


അയാളുടെ കയ്യിലേക്ക് നോക്കിയപ്പോൾ ഒരു ബ്ലൈഡ് ഉണ്ടായിരുന്നു..... പെട്ടെന്ന് തന്നെ ഉപ്പയും കുട്ടികളും വന്നു.... നിലത്ത് ചോര കണ്ട ഉപ്പ പേടിച്ചു.പെട്ടെന്ന് തന്നെ റിഷുക്കാനെ വിളിച്ചു .....


ഉപ്പ അയാളോട് കുറെ ദേഷ്യപ്പെട്ടു....


റിഷുക്ക വന്നപ്പോൾ ഐഷുവിന്റെ മുറിവിൽ തുണി കെട്ടി കൊടുക്കുകയായിരുന്നു ഉപ്പ.....


", ഉപ്പാ..... എന്തുപറ്റി എങ്ങനെ മുറിവായി....?", റിഷുക്ക അതും ചോദിച്ച് ഐഷുവിന്റെ അടുത്തേക്ക് വന്നു.... ഉപ്പ ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു.....


അവിടെ നോക്കുമ്പോൾ സനുവിന്റെ ഉപ്പ ഇരിക്കുന്നുണ്ട്..... റിഷുക്ക ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് ചെന്നു....


", എന്താണ് നിങ്ങളുടെ ഉദ്ദേശം എന്താണ് നിങ്ങൾക്ക് വേണ്ടത്...? എന്റെ പെണ്ണിന് മുറിവാക്കി അല്ലേ....? നിങ്ങൾ എന്നെക്കാൾ മൂത്തതാണെന്ന് വിചാരിചിട്ടാ ഞാൻ താന്ന് നിന്ന് തന്നത്, അപ്പൊ നിങ്ങൾ എന്റെ തലയിൽ കയറി നിരങ്ങുന്നോ ....? ", ഇനി ഞാൻ ക്ഷമിക്കില്ല....?", അതും പറഞ്ഞ് അയാളുടെ മുഖത്ത് അടിച്ചു.... 


എന്നിട്ട് റിഷുക്ക ഉപ്പാന്റെ അടുത്തേക്ക് പോയി എന്താണ് സംഭവം എന്ന് ചോദിച്ചു.....


", മോനേ ഞാനും കുട്ടികളും പള്ളിയിൽ പോയിരുന്നു അവൾ ഒറ്റയ്ക്ക് നിൽക്കാമെന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ പോയത്.... ഞങ്ങൾ വന്നപ്പോൾ അവളുടെ കയ്യിൽ നിന്ന് ചോര വരുന്നത് കണ്ടു.... എന്താണ് കാര്യം എന്ന് അവൾക്കു മാത്രമേ അറിയൂ...", ഉപ്പ പറഞ്ഞു ....


റിഷുക്ക ഐഷുവിനോട് ചോദിച്ചു....


അവൾ പറഞ്ഞു.....

", ഞാൻ മുകളിൽ റൂമിൽ ഖുർആൻ ഓതുകയായിരുന്നു.....ബെല്ലടി കേട്ട് ഉപ്പയാണെന്ന് വിചാരിച്ചു വാതിൽ തുറക്കാൻ വന്നതാണ് തുറന്നു നോക്കിയപ്പോൾ അയാൾ ആയിരുന്നു ഞാനൊന്നും പറയാതെ തന്നെ അകത്തേക്ക് കയറി.... സനൂനെ ഞാനാണ് വഴി തെറ്റിച്ചതെന്ന് പറഞ്ഞ് എന്നോട് കുറെ ദേഷ്യപ്പെട്ടു.... അയാൾ എൻറെ അടുത്തേക്ക് വന്നപ്പോൾ ഞാൻ മുഖത്ത് അടിക്കാൻ വേണ്ടി കൈ പൊക്കിയതാണ് അപ്പൊ എൻ്റെ കൈ പിടിച്ചു വെച്ചതാ... അയാളെ കയ്യിൽ ബ്ലൈഡ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു അതാണ് മുറിവായത്....", ഐഷു സങ്കടത്തോടെ പറഞ്ഞു.....


", നിങ്ങൾക്കെന്താ ഭ്രാന്താണോ ... കുറേ ദിവസമായല്ലോ നിങ്ങളുടെ മോളെ വഴി തെറ്റിച്ചത് ഞങ്ങൾ ആണെന്ന് പറയുന്നത് .....", റിഷുക്ക അതും പറഞ്ഞ് സനുവിന്റെ കാക്കുവിനെ വിളിച്ചു....


കാക്കു പെട്ടെന്ന് തന്നെ വന്ന് കാര്യം ചോദിച്ചു... വിവരങ്ങളെല്ലാം പറഞ്ഞു.....


", ആ അവിടെ ചെറിയൊരു പ്രശ്നമുണ്ടായി അത് കഴിഞ്ഞായിരിക്കും ഇങ്ങോട്ട് വന്നത്..... ഇയാളെ കൂട്ടുകാർ വന്നിരുന്നു സനുവിനെ പെണ്ണ് അന്വേഷിച്ച്.... ഞാനും ഉമ്മയും കൂടി അത് എതിർത്ത് അവരെ മടക്കിവിട്ടു, അതിന്റെ ദേഷ്യത്തിലായിരിക്കും ഇങ്ങോട്ട് വന്നത് ", സനുവിന്റെ കാക്കു എല്ലാവരോടും സോറി പറഞ്ഞു....


അയാളെയും വലിച്ച് വീട്ടിലേക്ക് തന്നെ പോയി.....


ഐഷുവിന്റെ കയ്യിലെ കെട്ടഴിച്ചപ്പോൾ നല്ല ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു..... റിഷുക്ക ഐഷുവിനോട് പെട്ടെന്ന് തന്നെ റെഡിയാവാൻ പറഞ്ഞു...... അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.....


ഹോസ്പിറ്റലിൽ പോയി ഡോക്ടറുടെ അടുത്തേക്ക് പോയി..... ഡോക്ടർ പറഞ്ഞു...,

", എന്തോ ഒരു ഭാഗ്യത്തിന് ഞരമ്പിൽ തട്ടിയില്ല.... ", നല്ല ആഴത്തിലുള്ള മുറിവുണ്ട്...", ഡോക്ടർ മുറിവ് നല്ല രീതിയിൽ കെട്ടി തന്നു....


ഹോസ്പിറ്റലിൽ നിന്ന് പോരുമ്പോൾ ഇത്താത്താനെയും കുട്ടിയെയും കാണാൻ പോയി...


ഐഷുവിന്റെ കയ്യിലെ കെട്ട് കണ്ടപ്പോൾ ഉമ്മ പേടിച്ചു.... റിഷുക്ക കാര്യങ്ങളൊക്കെ പറഞ്ഞു.....


അവർ വീട്ടിലേക്ക് തന്നെ മടങ്ങി.... റിഷുക്ക വീട്ടിലേക്ക് പോയി.....


ഇഷാ ബാങ്ക് കൊടുത്ത് നിസ്കാരവും ഫുഡ് കഴിക്കലും എല്ലാം കഴിഞ്ഞ് എല്ലാവരും കിടക്കാൻ പോയി....


ഉപ്പാന്റെ അടുത്താണ് ഇന്ന് മൂന്ന് പേരും കിടന്നത്......



രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് വുളൂഅ് എടുത്ത് എല്ലാവരും ജമാഅത്തായി നിസ്കരിച്ച് ചായ കുടി ഒക്കെ കഴിഞ്ഞ് ഇത്താത്താന്റെ റൂം എല്ലാം റെഡിയാക്കി......



കുറച്ചു കഴിഞ്ഞപ്പോൾ അവര് ഹോസ്പിറ്റലിൽ നിന്ന് വന്നു.... പിന്നെ ഐഷു ഇത്താത്താൻ്റെ റൂമിൽ തന്നെയായിരുന്നു.....


കുഞ്ഞിനെ കാണാൻ വരുന്നവരൊക്കെ ഐഷുവിനെ പോലെയാണ് കുഞ്ഞു വാവ എന്ന് പറഞ്ഞു.....


അതുകേട്ടത് മുതൽ മോനുവും മെഹ്ഫുവും കാക്കവും കൂടി കളിയാക്കുകയാണ്...



ഐഷു അതൊന്നും ശ്രദ്ധിക്കുന്നില്ല.....



കുഞ്ഞിനെ കാണാൻ സനുവും ഉമ്മയും വന്നു.....


ഐഷുവിന്റെ കയ്യിലെ കെട്ട് കണ്ടതും സനു അത് എന്താണെന്ന് ചോദിച്ചു......


", അതൊന്നും ഇല്ല. ചെറുതായിട്ട് ഒന്ന് കത്തി തട്ടിയതാണ്", ഐഷു എന്തെങ്കിലും പറഞ്ഞ് ഒഴിയാൻ നോക്കി.....


", ഓഹോ കത്തി തട്ടിയാൽ ഇവിടെയൊക്കെ മുറിയാവോ .... പിന്നെ എൻ്റെ കാക്കു പറഞ്ഞതു വേറെയാണല്ലോ.... ഞാനറിഞ്ഞു ഐഷൂ... നീ എന്തിനാ എന്നോട് മറച്ചുവെക്കുന്നത് സോറി ഡീ... എന്താ ചെയ്യാ ഉപ്പാന്റെ സ്വഭാവം അങ്ങനെ ആയിപ്പോയി....", സനു വിഷമത്തോടെ പറഞ്ഞു....


", അതൊന്നും കുഴപ്പമില്ല... നീ വാ നമുക്ക് കുട്ടിയെ കാണാം... എന്നിട്ട് കുട്ടി ആരെ പോലെ എന്ന് പറയ്", ഐഷു അവളെയും കൂട്ടി ഇത്താത്താന്റെ റൂമിലേക്ക് പോയി....


കുട്ടിയെ കണ്ടതും സനു പറഞ്ഞു ",ഇത് നിന്റെ അടുത്ത് കൂടെ പോയിട്ടില്ല,എന്നെ പോലെയാണ്", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു....


", ഓഹോ അത് നീ തീരുമാനിച്ചാൽ മതിയോ... വരുന്നവരൊക്കെ പറയുന്നത് എന്നെ പോലെ ആണെന്നാണ്", പിന്നെ നീ മാത്രം അങ്ങനെ പറഞ്ഞാൽ ശരിയാവില്ല", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....



അങ്ങനെ അവർ കുറേനേരം സംസാരിച്ചിരുന്നു.....


സനുവിന് പോകാനായപ്പോൾ അവളുടെ ഉമ്മാന്റെ കൂടെ പോയി... അവളുടെ ഉമ്മയും ഐഷുവിനോട് സോറി പറഞ്ഞു.....


അങ്ങനെ അവര് പോയിക്കഴിഞ്ഞ് വാതിൽ അടച്ച് അകത്തേക്ക് കയറിയപ്പോൾ വീണ്ടും ബെല്ലടിച്ചു.....


റിഷുക്കയും വീട്ടുകാരും ആയിരുന്നു....


അവരാണെന്ന് അറിഞ്ഞപ്പോൾ കാക്കു വാതിൽ തുറക്കാൻ വന്നു......


ഐഷു കാക്കുവിനെ മാറ്റി അവൾ തന്നെ

വാതിൽ തുറന്നു.....


റിഷുക്കയും ഉമ്മയും ഉപ്പയും മാത്രമോള്ളൂ ഉണ്ടായിരുന്നത്.......


അവരുടെ പിന്നിൽ തന്നെ മറ്റൊരു കാർ വന്ന് നിർത്തി....



*തുടരും.....*


 *A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 39*



റിഷുക്കയും ഉമ്മയും ഉപ്പയും മാത്രം ഒള്ളൂ ഉണ്ടായിരുന്നത്.....


അവരുടെ പിന്നിൽ തന്നെ മറ്റൊരു കാർ വന്ന് നിർത്തി .....



അത് ഉപ്പപ്പയും കുഞ്ഞുട്ടി കാക്കുവും അമ്മായിയും കുട്ടികളും ആയിരുന്നു....


അവരെ കണ്ട കാക്കു അവിടെ നിന്ന് മുങ്ങി.....


എല്ലാവരും അകത്തേക്ക് കയറി...... 


ഐഷു പെട്ടെന്ന് തന്നെ കയ്യിലെ കെട്ട് അഴിച്ചു വെച്ചു....


ഐഷു അടുക്കളയിൽ പോയി വെള്ളം ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു....



ഉമ്മി പറഞ്ഞു...,

", കുഞ്ഞിനെ കാണാൻ ഐഷു മോളെ പ്പോലെ തന്നെ ഉണ്ടല്ലോ....", അത് കേട്ട പൊലിവിലാണ് ഐഷു.....


റിഷുക്കയും ഉമ്മിയും ഉപ്പയും പോയി.....


കുഞ്ഞുട്ടി കാക്കുവും ഉപ്പപ്പയും ഉപ്പയും കൂടി സംസാരിച്ച് ഇരിക്കുന്നുണ്ട്.....


", ഷമി എവിടെ? കുറേ നേരമായല്ലോ ഞങ്ങള് വന്നിട്ട് ഇത് വരെ അവനെ കണ്ടില്ല ", കുഞ്ഞുട്ടി കാക്കു ഉപ്പാനോട് ചോദിച്ചു....


", അവൻ ഇവിടെ ഉണ്ടായിരുന്നു.... എടാ.... ഷമീ.... ", ഉപ്പ കാക്കുവിനെ വിളിച്ചു.....


ഐഷു റൂമിലേക്ക് പോയപ്പോൾ കട്ടിലിൽ ആരോ മൂടി പുതച്ചു കിടക്കുന്നുണ്ട്.... അവൾ പുതപ്പ് മാറ്റിയപ്പോൾ കാക്കു നല്ല ഉറക്കം......


", കാക്കൂ.... എണീക്ക് ... കുഞ്ഞുട്ടി കാക്കു വിളിക്കുന്നുണ്ട്..... മതി ഉറങ്ങിയത്", ഐഷു കാക്കുവിനെ കുറേ വിളിച്ചു.....


പെട്ടെന്ന് കാക്കു ഞെട്ടി എണീറ്റ് ചോദിച്ചു....,

", അവര് പോയോ.... ഞാൻ നല്ലോണം ഉറങ്ങി ലെ ", 


", റിഷുക്കയും ഉമ്മിയും ഉപ്പയും പോയി...... ഉപ്പപ്പയും കുഞ്ഞുട്ടി കാക്കുവും അമ്മായിയും ഉണ്ട് അവിടെ. നിങ്ങളെ വിളിക്കുന്നുണ്ട്....", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു......


", ഐഷൂ..... ഞാൻ ഇവിടെ ഇല്ല എന്ന് പറയ് പ്ലീസ്..... ഞാൻ അവരുടെ കൂടെ പോകേണ്ടി വരും..... എനിക്ക് വയ്യ പോകാൻ..... നീ ഒന്ന് പോയി പറയ് ", കാക്കു ഐഷുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.....


അവൾക്ക് പാവം തോന്നി..... 



 അവൾ റൂമിന്റെ വാതിൽ ലോക്ക് ആക്കി താഴേക്ക് പോയി..... എല്ലാവരും അവളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.....


അവൾ അവിടെ എത്തിയ ഉടനെ കുഞ്ഞുട്ടി കാക്കു ചോദിച്ചു....


", എവിടെ ഐഷൂ... നിന്റെ കാക്കു.... നീ കുറേ നേരമായല്ലോ പോയിട്ട്... അവൻ ഇവിടെ ഉണ്ട് എന്ന് എനിക്ക് അറിയാം.... അവനെ കൊണ്ട് പോകാനും എനിക്ക് അറിയാം... എന്തായാലും മറ്റൊരു ദിവസം ആകട്ടെ.... അവൻ തന്നെ തനിയെ അങ്ങോട്ട് പോരും.... എന്നാ ഞങ്ങള് ഇറങ്ങട്ടെ....", അതും പറഞ്ഞ് അവര് പോയി....


അവര് പോയ ഉടനെ കാക്കുവിനെ വിളിക്കാൻ വേണ്ടി റൂമിലേക്ക് പോയി.....


കാക്കു ബാത്ത്റൂമിൽ ആണെന്ന് തോന്നുന്നു...... ബാത്ത്റൂമിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്.....അവൾ കാക്കു ഇറങ്ങുന്നത് വരെ കാത്തിരുന്നു.....


കാക്കു ഇറങ്ങിയപ്പോൾ കാക്കൂൻ്റെ കണ്ണൊക്കെ ചുവന്നിട്ടുണ്ടായിരുന്നു.....


", എന്ത് പറ്റി കാക്കൂ.... എന്താണെന്ന് പറയിം.... എന്തിനാ കാക്കു കരഞ്ഞത് ", ഐഷു കാക്കൂൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു......


കാക്കു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....


", ഐഷൂ... കുഞ്ഞുട്ടി കാക്കു പറഞ്ഞത് എല്ലാം ഞാൻ കേട്ടു..... ഞാൻ നിന്നോട് മാത്രം ഒരു സത്യം പറയാം.... നീ ആരോടും പറയരുത്.... എനിക്ക് ആ വീട്ടിലേക്ക് പോകുന്നത് ഇഷ്ടം അല്ല.അത് ഉമ്മ മരിക്കുന്നതിന് മുമ്പ് തന്നെ അങ്ങനെ ആയിരുന്നു.... ഉമ്മാനെയും ഉപ്പാനെയും ഞാൻ ഒന്നും പറയുന്നില്ല.... അവരെ എനിക്ക് വേണം... പക്ഷേ.... കുഞ്ഞുട്ടിയുടെ പെണ്ണ് പറയുന്ന ഓരോ വാക്കും എൻ്റെ ഹൃദയത്തിൽ തട്ടി.... ഞാൻ ഇത് വരെ ആരോടും പറയാതെ നടക്കാണ്...", കാക്കു ഒന്ന് നെടുവീർപ്പിട്ടു....


", എന്ത് പറഞ്ഞിട്ടാണ് അവര് വേദനിപ്പിക്കുന്നത്...? എന്താണെങ്കിലും എന്നോട് പറയിം... ", ഐഷു വിഷമത്തോടെ ചോദിച്ചു....


", അവര് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്.... അവർക്ക് രണ്ട് പേർക്കും അവിടെ വലിയ സ്ഥാനം കിട്ടാൻ വേണ്ടി ആണ് എന്നെ മാറ്റി നിർത്തുന്നത്.... ഉമ്മാക്കും ഉപ്പാക്കും കൂടുതൽ സ്നേഹം എന്നോട് ആയിരുന്നു... ഇപ്പോ ഞാൻ അവിടെ നിന്ന് മാറി നിന്നപ്പോൾ ആ സ്നേഹം അവർക്ക് ലഭിക്കാൻ തുടങ്ങി..... ഇനിയും ഞാൻ അവിടേക്ക് പോയാൽ സ്വത്ത് ഓരി വെക്കുന്ന സമയത്ത് കൂടുതൽ എനിക്ക് തരും..... അത് വേണ്ട അവര് എടുത്തതിനു ശേഷം ബാക്കി ഉള്ളത് മതി എനിക്ക്....അതിന് വേണ്ടി ആണ് ഞാൻ മാറി നിൽക്കുന്നത്.... കുഞ്ഞുട്ടി ഇത് അറിഞ്ഞാൽ അവൻ്റെ പെണ്ണിനെ അവൻ വെറുക്കും.... അതിന് ഇട വരരുതെന്ന് എനിക്ക് നിർബന്ധമുണ്ട്..... അതാണ് അവനോട് ഒന്നും പറയാത്തത് ", കാക്കു കരഞ്ഞ് കൊണ്ട് പറഞ്ഞു....


ഐഷു സമാധാനിപ്പിച്ചു.....


", കാക്കു വിഷമിക്കേണ്ട..... കാക്കു എന്തായാലും പോകണം കൂടെ ഞാനും പോരും... അതിനുള്ള വഴി ഒക്കെ എനിക്ക് അറിയാം.... അമ്മായിക്ക് പണത്തിനോടുള്ള ആർത്തി ആണ്...... ഇനി കുഞ്ഞോള് വന്നാലും അവളെ പണത്തിന്റെ പേരും പറഞ്ഞ് പരിഹസിക്കും.... അതിന് ഇട വരരുത്..... അതിന് മുമ്പ് തന്നെ എല്ലാം മനസ്സിലാക്കി കൊടുക്കണം... ", ഐഷു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു......


", ഐഷൂ... വേണ്ട നീ എന്തിനുള്ള പുറപ്പാടിലാണ്..... ഒന്നും വേണ്ട ഞാൻ ഇവിടെ നിന്നോളാം... കുറച്ച് ദിവസം കഴിഞ്ഞാൽ ഞാൻ പോകും...", കാക്കു ഐഷുവിനെ നോക്കി ചിരിച്ചു....


", ഇല്ല കാക്കൂ..... ഞാൻ ജനിച്ചത് മുതൽ ഇത് വരെ കാക്കൂൻ്റെ കണ്ണ് നിറഞ്ഞ് കണ്ടിട്ടില്ല.... ഇത്രയും വേദനിച്ച് കണ്ടിട്ടില്ല.... അതിന് ഇട വരുത്തിയവർ ആരായാലും അതിന് അവർ അനുഭവിക്കണം....", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....



അവർ രണ്ട് പേരും താഴേക്ക് പോയി......


കാക്കുവിൻ്റെ മുഖം കണ്ട് എല്ലാവരും പരസ്പരം നോക്കി.... 


", എന്താടാ..... നിന്റെ മുഖത്ത് ഒരു മാറ്റം ", എന്തെങ്കിലും സുഖം ഇല്ലായ്മ ഉണ്ടോ....", ഉമ്മ ചോദിച്ചു.....


", ഏയ്.... കുഴപ്പം ഒന്നും ഇല്ല ഇത്താത്താ..... ഞാൻ ഒന്ന് നല്ലോണം ഉറങ്ങി.... ഐഷു വന്ന് വിളിച്ചപ്പോൾ ആണ് അറിയുന്നത്..... സമയം നല്ലോണം ആയോ....", കാക്കു ചിരിച്ചു കൊണ്ട് ചോദിച്ചു....


", ഏയ് ഇല്ല.... പെട്ടെന്ന് പോയി നിസ്കരിച്ച് വാ... അസർ ബാങ്ക് കൊടുക്കാൻ ആയി.... നീ വരാൻ കാത്തിരിക്കുകയായിരുന്നു ഫുഡ് കഴിക്കാൻ..... എന്തായാലും നീ വാ.... എന്നിട്ട് കഴിക്കാം ", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി....


കാക്കു നിസ്കാരം കഴിഞ്ഞ് വന്നതും എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു..... 


ഫുഡ് കഴിക്കുമ്പോൾ കാക്കു ആരെയും നോക്കുന്നില്ല.... അത് കണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി.....


ഐഷു കാക്കൂൻ്റെ അടുത്തായിരുന്നു ഇരുന്നത്... ഐഷു മെല്ലെ കാക്കൂൻ്റെ കാലിൽ തോണ്ടി.... കാക്കു ഐഷുവിനെ നോക്കി.....


എല്ലാവരും നോക്കുന്നുണ്ടെന്ന് ഐഷു പതുക്കെ പറഞ്ഞു ....


കാക്കു എല്ലാവരുടെയും മുഖത്ത് നോക്കി ചിരിച്ചു....


", എന്താ നിങ്ങള് കഴിക്കാത്തത്....", കാക്കു ചിരിച്ചു കൊണ്ട് ചോദിച്ചു.....


", ഏയ് ഒന്നുമില്ല..... സാധാരണ ഫുഡ് കഴിക്കുമ്പോൾ നീ ഇങ്ങനെ അല്ലല്ലോ.... ഇന്ന് എന്ത് പറ്റി...", ഉമ്മ ചോദിച്ചു.....


", അത് ഉറങ്ങിയത് കൊണ്ട് ആണെന്ന് തോന്നുന്നു...... ആകെ ഒരു അമ്പരപ്പ് ", കാക്കു തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.......


അങ്ങനെ ഫുഡ് കഴിച്ച് കാക്കു പെട്ടെന്ന് എണീറ്റ് പോയി.....

കാക്കുവിൻ്റെ സ്വഭാവത്തിൽ വന്ന മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.....


ഉമ്മ ഉപ്പാനോട് ചോദിച്ചു...

", നിങ്ങൾക്ക് ഷമിക്ക് എന്തൊക്കെ ടെൻഷൻ ഉള്ള പോലെ തോന്നുന്നുണ്ടോ....?", അതോ എനിക്ക് മാത്രം തോന്നുന്നതാണോ...?", ഉമ്മ ഉപ്പാന്റെ മുഖത്തേക്ക് നോക്കി...


", എനിക്കും അങ്ങനെ തോന്നുന്നുണ്ട്.... നീ അവനോട് ഒന്ന് സംസാരിച്ച് നോക്ക്.... നീ ചോദിച്ചാൽ അവൻ പറയും...",ഉപ്പ ഉമ്മാനോട് പറഞ്ഞു.....


എല്ലാവരും ഫുഡ് കഴിച്ച് എഴുന്നേറ്റു.....

 

ഇത്താത്തയും കുട്ടിയും നല്ല ഉറക്കത്തിലാണ്..... 

മോനുവും മെഹ്ഫുവും കളിക്കുന്നുണ്ട്..... മിന്നു ഉറങ്ങി.....


ഉപ്പയും ഉമ്മയും കൂടി റൂമിലേക്ക് പോയി.....


ഐഷു ഒറ്റക്കായി..... അവൾ റൂമിലേക്ക് പോയി ഡ്രോയിംഗ് റൂമിൽ കയറി ചിത്രം വരക്കാനിരുന്നു.....


ചിത്രം വരക്കുന്നതിനിടയിൽ കാക്കു വന്നു.....


", ഐഷൂ.... ഐഷൂ..... ഞാൻ പെട്ടു..... ഇത്താത്ത എന്നോട് ചോദിച്ചു.... നിനക്ക് എന്ത് പറ്റി ഷമീ.... നീ കുറച്ച് ദിവസം ആയല്ലോ ഇങ്ങനെ ടെൻഷൻ അടിക്കാൻ തുടങ്ങിയിട്ട്.... അപ്പോഴേക്ക് മെഹ്റു വിളിച്ചപ്പോൾ താഴേക്ക് പോയി..... ഞാൻ എന്താ പറയാ... സത്യം പറയണോ.... നീ പറയ്... എനിക്ക് ഒന്നും അറിയുന്നില്ല....", കാക്കു വേവലാതിയോടെ പറഞ്ഞു.....


", കാക്കൂ..... എന്തായാലും എല്ലാവരും അറിയേണ്ടത് അല്ലേ..... ഉമ്മാനോട് പറയാം ", ഇനി കാക്കൂന് പറയാൻ പേടി ഉണ്ടെങ്കിൽ ഞാൻ പറയാം.... കാക്കു എൻ്റെ അടുത്ത് നിന്നാൽ മതി..... ഉമ്മ അറിഞ്ഞാൽ എന്തെങ്കിലും വഴി ഉണ്ടാകും..... അതാണ് നല്ലത്." ഐഷു പറഞ്ഞത് ശരിയാണെന്ന് തോന്നി.....


ഉമ്മ കാക്കൂൻ്റെ റൂമിൽ നിന്ന് വിളിക്കുന്നുണ്ട്.....


", ഉമ്മാ.... ഇങ്ങോട്ട് വരിം ", ഐഷു ഉമ്മാനെ അവളെ റൂമിലേക്ക് വിളിച്ചു....


", ആഹാ.... നിങ്ങള് ഇവിടെ ആണോ.... എന്താ ഇവിടെ പരിപാടി ", ഉമ്മ അതും ചോദിച്ച് ഡ്രോയിംഗ് റൂമിൽ കയറി.....


ഐഷു ഡോറ് അടച്ചു.....


", ഉമ്മാ..... ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.... കാക്കൂനോട് ദേഷ്യപ്പെടരുത്.", ഉമ്മ സമ്മതിച്ചു....


ഐഷു കാര്യങ്ങൾ ഒക്കെ പറഞ്ഞതും ഉമ്മ ഒന്നും മിണ്ടിയില്ല..... തല താഴ്ത്തി ഇരിക്കുന്നുണ്ട്.....


", എന്താ ഉമ്മാ.... നിങ്ങള് ഒന്നും പറയാത്തത്.....", ഐഷു ഉമ്മാന്റെ മുഖം ഉയർത്തി...... ഉമ്മാന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.....


ഉമ്മ കാക്കുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.....


", എന്തിനാ നീ ഇത് ഇത്രയും കാലം മറച്ച് വെച്ചത്..... നിനക്ക് കുഞ്ഞുട്ടിയോട് പറഞ്ഞാൽ എന്താ..... അവന് ഇതൊന്നും അറിയാത്തത് കൊണ്ടല്ലേ നിന്നെ അങ്ങോട്ട് വിളിക്കുന്നത്..... ഞാൻ അവനെ വിളിച്ച് പറയട്ടെ....", ഉമ്മ അതും പറഞ്ഞ് ഫോൺ എടുത്തു..... ഐഷു ഫോൺ വാങ്ങി.....


", എന്താ നിങ്ങള് ചെയ്യുന്നത്..... ഇത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല..... നേരിട്ട് അമ്മായി തന്നെ പറയണം.... അതിന് നമുക്ക് അങ്ങോട്ട് പോകണം.... ഉമ്മ എന്തായാലും വരേണ്ട..... ഇവിടെ ആരും ഉണ്ടാവില്ല ഞാനും കാക്കുവും പോകാം", ഐഷു പറഞ്ഞതിനോട് ഉമ്മ യോജിച്ചു.....


", പിന്നെ തെളിവ് എന്തെങ്കിലും ചോദിച്ചാൽ എന്ത് ചെയ്യും.....", ഉമ്മ കാക്കൂനോട് ചോദിച്ചു.....


", അത് എന്റെ ഫോണിൽ ഉണ്ട്.... അവിടെ പോകുമ്പോൾ ഒക്കെ എൻ്റെ ഫോൺ റെക്കോർഡിൽ ആയിരുന്നു..... ഇപ്രാവശ്യം ഞാൻ പോയപ്പോൾ എന്നോട് പറഞ്ഞിരുന്നു......കുഞ്ഞുട്ടി വിളിക്കുമ്പോൾ ഇങ്ങനെ ഓടി വരേണ്ട ആവശ്യം ഒന്നും ഇല്ല..... ഇനിയും ഇവിടെ തന്നെ കൂടാം എന്ന ആ ആഗ്രഹം ഒഴിവാക്കിയാൽ നിനക്ക് നല്ലത്.... നീ ഇവിടെ ഉണ്ടാകുമ്പോൾ എല്ലാ കാര്യങ്ങൾക്കും നിന്നെ മതി.... ഇങ്ങനെ പറഞ്ഞ് എന്നെ റൂമിൽ പൂട്ടി ഇടാറാണ് ആരെങ്കിലും എന്നെ ചോദിച്ചാൽ ക്ഷീണം കാരണം ഉറങ്ങിയതാണെന്ന് പറയും.... ഉപ്പ സുഖം ഇല്ലാതെ കിടക്കാറാണ് കുഞ്ഞുട്ടി പുറത്തേക്ക് പോകും.ആ സമയം വാതിൽ തുറക്കും...അവിടെഎനിക്ക് നരക ജീവിതമാണ്. ", കാക്കു കരഞ്ഞ് കൊണ്ട് പറഞ്ഞു......


ഇതെല്ലാം ഒരാൾ വാതിലിന്റെ മറവിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.......





*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 40*



ഇതെല്ലാം ഒരാൾ വാതിലിന്റെ മറവിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു......


ഉപ്പ...! 


ഉപ്പ വാതിലിൽ മുട്ടി..... വാതിൽ തുറന്ന് എല്ലാവരും പുറത്തേക്ക് വന്നു.....


", എന്താ ഇവിടെ പരിപാടി.....", ഉപ്പ ചിരിച്ചു കൊണ്ട് ചോദിച്ചു....


", ഏയ് വെറുതെ ഐഷു വരച്ച ചിത്രം നോക്കി നിൽക്കായിരുന്നു.... ", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു......


", ഓഹോ......! അതിന് എന്തിനാ വാതിൽ ഒക്കെ അടക്കുന്നത്.... ആരും വരില്ലല്ലോ.... എല്ലാവരും ഉറങ്ങിയിട്ടുണ്ട്.... മക്കൾ കൂടുതൽ പറഞ്ഞ് ഉരുളണ്ട...ഞാൻ ഒക്കെ കേട്ടു....ഐഷു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു....ഐഷുവിൻ്റെ കൂടെ ഞാനും പോകാം ", ഉപ്പ അത് പറഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി.... 



അതും പറഞ്ഞ് ഉപ്പയും ഉമ്മയും താഴേക്ക് പോയി.... കാക്കു റൂമിലേക്കും പോയി....


ഐഷു ഡ്രോയിംഗ് റൂമിൽ ഇരുന്ന് ചിത്രം വരക്കാൻ തുടങ്ങി.....


അവളുടെ ഫോൺ അടിച്ചു..... കുഞ്ഞോള് ആയിരുന്നു.....


", ബാബീ.... എന്തൊക്കെ വിശേഷം..... കാണാൻ പൂതി ആയി..... ഇന്ന് ഉമ്മാന്റെ കൂടെ പോരാൻ സമ്മതിച്ചില്ല കാക്കു ", കൂഞ്ഞോള് സങ്കടത്തോടെ പറഞ്ഞു...


", അത് അങ്ങനെ തന്നെ ആയിരിക്കും.... നിനക്ക് ഓർമ്മയുണ്ടോ എന്നെയും റിഷുക്കാനെയും എക്സാം കഴിയുന്നത് വരെ പൂട്ടിയിട്ടത്.അതിന്റെ ചെറിയൊരു ഭാഗം മാത്രമേ ഒള്ളു ഇതൊക്കെ... ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു...", ഐഷു അതും പറഞ്ഞ് ചിരിച്ചു.......


", ബാബീ....ബാബിക്ക് എന്താ പണി? എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല.... ഒരു കഥ പറഞ്ഞ് തരോ....", അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.... 


ഐഷു അന്തം വിട്ട് നിന്നു....


", നീ എന്താ ചെറിയ കുട്ടിയോ.... കാക്കൂ.... ഒരു ചെറിയ കുട്ടി വിളിക്കുന്നുണ്ട്.... ഒരു കഥ പറഞ്ഞ് കൊടുക്കിം ", ഐഷു കാക്കുവിനെ വിളിച്ചു.....


അപ്പോ തന്നെ അവൾ ഫോൺ കട്ടാക്കി.....


", എന്താടീ... നീ വിളിച്ചത്.... ഉറക്കം വരുന്ന സമയത്ത് അത് കളഞ്ഞു.... എന്തായാലും നീ വിളിച്ച കാര്യം പറയ്", കാക്കു ഉറക്കച്ചടവോടെ പറഞ്ഞു....


", അത്... കാക്കൂൻ്റെ സ്വഭാവം തന്നെ ആണ് കാക്കൂൻ്റെ കെട്ടിയോൾക്കും... ഇപ്പോഴാ സമാധാനം ആയത്.രണ്ടാളും ഒരേ സ്വഭാവം ആണല്ലോ...", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു...


", നീ എന്തൊക്കെ പറയുന്നേ...? എനിക്ക് ഒന്നും മനസിലായില്ല... പറയുന്നത് തെളിയിച്ച് പറയ്", കാക്കു പറഞ്ഞു...


", ഞാൻ പറഞ്ഞത്,കാക്കൂൻ്റെ പെണ്ണ് വിളിച്ചിരുന്നു..... അവൾക്ക് ഉറക്കം വരുന്നില്ല... കഥ പറഞ്ഞ് തരോ എന്ന് ചോദിച്ച് ..... അപ്പോ ഞാൻ പറയാ കാക്കൂൻ്റെ സ്വഭാവം തന്നെ ആണ് എന്ന്..... അതായത് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല എന്ന് എന്തെ ഇപ്പോ മനസ്സിലായോ? ", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു.....


", എന്നിട്ട് അവള് ഫോൺ കട്ട് ആക്കിയോ....", കാക്കു നഖം കടിച്ചു കൊണ്ട് ചോദിച്ചു.....


", അതേ ഞാൻ നിങ്ങളെ വിളിക്കുന്നത് കേട്ടപ്പോൾ തന്നെ കട്ട് ആക്കി.... ഇന്ന് ഇങ്ങോട്ട് വരാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ റിഷുക്ക സമ്മതിച്ചില്ല എന്ന് പറഞ്ഞു..... പാവം കുട്ടി...", ഐഷു കാക്കൂൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.....


",ഐഷൂ.....ചതിക്കരുത് എൻ്റെ നിക്കാഹ് കഴിഞ്ഞാൽ ഇങ്ങനെ ഒന്നും ചെയ്യരുത് എന്ന് റിഷൂനോട് പറയണം ട്ടോ...പ്ലീസ്... ", കാക്കു കൈ കൂപ്പി കൊണ്ട് പറഞ്ഞു....


", ആ അതൊക്കെ ആലോചിക്കാം... പോയി കിടന്ന് ഉറങ്ങിം ", ഐഷു അതും പറഞ്ഞ് വാതിൽ അടച്ച് ബെഡിൽ കണ്ണടച്ച് കിടന്നു.....


ഇനി കുറച്ച് ദിവസം കൂടി മാത്രമേ ഞാൻ ഇവിടെ ഉണ്ടാവുകയൊള്ളൂ... അത് കഴിഞ്ഞാൽ മറ്റൊരു വീട്ടിലേക്ക് പോകണം.... പിന്നെ ഇവിടെ ഒരു അതിഥി ആയി മാറും.... ഒന്നും ആലോചിക്കാൻ പോലും വയ്യ.... 


അവൾ ഓരോന്ന് ആലോചിച്ച് കിടന്നു.....


അസർ ബാങ്ക് കൊടുത്തപ്പോൾ നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി....


ചായ ഉണ്ടാക്കുമ്പോൾ എല്ലാവരും വന്നു.....


ഉപ്പ അവളെ അടുത്തേക്ക് വന്നു പറഞ്ഞു....


", മോളേ..... റിഷൂൻ്റെ ഉപ്പ വിളിച്ചിരുന്നു.... കല്ല്യാണം പെട്ടെന്ന് ഉണ്ടാക്കാം എന്ന് പറയുന്നുണ്ട്.", അടുത്താഴ്ച നമുക്ക് പറയാം.... മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.... നാളെ അവര് നിന്നെ ഡ്രസ്സ് എടുക്കാൻ കൊണ്ട് പോകണം എന്ന് പറയുന്നുണ്ട്... ", ഉപ്പ അവളെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.....


", മ്മേ.... അടുത്താഴ്ചയോ... എന്തിനാ ഇത്ര നേരത്തെ.... എനിക്ക് പേടിയാ....", അവള് പേടിച്ചു കൊണ്ട് പറഞ്ഞു....


അത് കേട്ട് ഉപ്പ ചിരിച്ചു.... 


", മോളേ..... എന്തിനാ പേടിക്കുന്നത്.... അവര് ഒന്നും ചെയ്യില്ല... നിനക്ക് അവരെ അറിയുന്നതല്ലേ.... നിനക്ക് കൂട്ടിന് കുഞ്ഞോളും ഉണ്ട് അവിടെ.... പിന്നെ എന്താ.....", ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ആ അതൊക്കെ ശരിയാ.... അപ്പോ അവരെ നിക്കാഹ് ഉണ്ടാക്കുന്നില്ലേ.... ഞങ്ങളെ കൂടെ തന്നെ അവരെ നിക്കാഹും നടത്തണം എന്ന് പറഞ്ഞിരുന്നില്ലേ....", ഐഷു സംശയത്തോടെ ചോദിച്ചു....



", അതെ അവരുടെ നിക്കാഹ് നിങ്ങളുടെ കല്യാണത്തിന്റെ രണ്ടുദിവസം മുമ്പാണ്.ഇന്ന് ഞായറാഴ്ചയല്ലേ.... അവരുടെ നിക്കാഹ് വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് നടത്തണം എന്നാണ് ഉപ്പ പറഞ്ഞത്.....", ഉപ്പ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....


അവരെ സംസാരിക്കുന്നതിനിടയിലാണ് ഉമ്മയും കാക്കുവും അടുക്കളയിലേക്ക് വന്നത്....


", എന്താ ഇവിടെ ഒരു ചർച്ച...", കാക്കു ഗൗരവത്തോടെ ചോദിച്ചു.....


", ഞങ്ങള് ഉപ്പയും മകളും എന്തൊക്കെ ചർച്ച ഉണ്ടാകും അതൊക്കെ നിങ്ങളോട് പറയാൻ പറ്റുമോ....", ഐഷു പുച്ഛത്തോടെ പറഞ്ഞു....


", ഓ പിന്നെ നിങ്ങളൊരു വാപ്പയും മോളും വന്നിട്ടുണ്ട്..... കുറച്ചുകൂടി ദിവസം സഹിച്ചാൽ മതിയല്ലോ സമാധാനം.ഒരാഴ്ച കഴിഞ്ഞാൽ പിന്നെ ഹാവൂ ഭാഗ്യം..", കാക്കു ചിരിച്ചുകൊണ്ട് പറഞ്ഞു


", ആയിക്കോട്ടെ ഞാൻ പോകുന്നതിൽ ആർക്കും വിഷമം ഇല്ലല്ലോ... അതുകൊണ്ടല്ലേ എന്നെ പെട്ടെന്ന് പറഞ്ഞയക്കുന്നത്... ആർക്കും വേണ്ടെങ്കിലും എനിക്കൊരു കുഴപ്പവുമില്ല.എന്നാലും ഞാൻ വരും....", ഐഷു ഇളിച്ചു കൊണ്ട് പറഞ്ഞു...


", എന്നാലും സ്വസ്ഥത തരില്ലല്ലേ... ഞങ്ങളെ നിക്കാഹ് ആവാൻ ആയി അതിനുമുമ്പ് വേഗം ഒന്ന് പോകണേ....", കാക്കു കൈ കൂപ്പിക്കൊണ്ടു പറഞ്ഞു.....


", ഇല്ലല്ലോ .... നിങ്ങളെ നിക്കാഹ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് ആണല്ലോ ഞങ്ങളെ കല്യാണം.നിങ്ങളെ നിക്കാഹ് കഴിഞ്ഞാൽ ഞാനൊരു കളി കളിക്കും മോനെ...",ഐഷു പുരികം പൊക്കിക്കൊണ്ട് പറഞ്ഞു.....


", അതൊക്കെ വെറും തോന്നലാണ്.... നമുക്ക് നോക്കാം....പിന്നെ നമുക്ക് ഇന്ന് തന്നെ വീട്ടിലേക്ക് പോയാലോ നാളെ നീ ഡ്രസ്സ് എടുക്കാൻ പോവുകയല്ലേ", കാക്കു അത് പറഞ്ഞപ്പോൾ അത് ശരിയാണെന്ന് തോന്നി.....


അങ്ങനെ റിഷുക്കാനോട് എല്ലാം പറഞ്ഞ് സമ്മതം ചോദിച്ചു..... ഇന്ന് അവിടെ നിൽക്കുകയാണെന്നും പറഞ്ഞു....


ഇന്ന് അവിടെ നിന്നാലേ അമ്മായിയെ ശരിക്കും ഒരുപാഠം പഠിപ്പിക്കാൻ പറ്റൂ...


അങ്ങനെ കാക്കുവും ഐഷുവും ഉപ്പയും കൂടി എല്ലാവരോടും പറഞ്ഞ് വണ്ടിയിൽ കയറി......


ഉപ്പാനെ കാക്കു വീട്ടിലേക്ക് ആക്കി കൊടുക്കാം എന്നും പറഞ്ഞു.....


അങ്ങനെ അവര് ഉമ്മാന്റെ വീട്ടിൽ എത്തി....


കുഞ്ഞുട്ടി കാക്കു ഉപ്പപ്പാനെ കൊണ്ട് ഹോസ്പിറ്റലിൽ പോയതായിരുന്നു.... 

അമ്മായിയും കുട്ടികളും ഒറ്റക്കായിരുന്നു....



ഉപ്പ കാക്കുവിനോട് അകത്തേക്ക് പോകാൻ പറഞ്ഞ്

 ഐഷുവും ഉപ്പയും പുറത്തുനിന്നു.....


കാക്കു ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു....


കാക്കു പുഞ്ചിരിച്ചു....


അമ്മായി അത് പുച്ഛിച്ചുതള്ളി....


", എന്തിനാ വന്നത്....? ഞങ്ങളൊന്ന് സുഖമായി ജീവിച്ചു തുടങ്ങുകയാണ്... അത് കളയാൻ ഉപ്പാന്റെയും ഉമ്മാന്റെയും പുന്നാര മകൻ വീണ്ടും വന്നുവല്ലേ .... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി ഈ വീട്ടിലേക്ക് വരണ്ട എന്ന്..... ", അതെന്താ പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.... ഏട്ടൻ വന്നു വിളിച്ചാൽ പെട്ടെന്ന് പോരുന്ന സ്വഭാവമാണല്ലോ... ഇത്രയൊക്കെയായിട്ടും എന്താ നീ ഏട്ടനോട് പറയാത്തത്....

 പറഞ്ഞിട്ടും കാര്യമൊന്നുമില്ല... ഞാൻ പറയുന്നത് മാത്രമേ കേൾക്കുകയുള്ളൂ....", അമ്മായി വീണ്ടും പറയാൻ തുടങ്ങിയപ്പോൾ കാക്കു ദേഷ്യത്തോടെ പറഞ്ഞു.....


", നിങ്ങൾ കുറെ നേരമായല്ലോ കിടന്നു പുലമ്പാൻ തുടങ്ങിയിട്ട്..... ഇതുവരെ ഞാൻ എന്റെ മൂത്തതാണെന്ന് വിചാരിച്ച് ക്ഷമിച്ചു നിന്ന് ഇനി ഞാൻ ക്ഷമിക്കില്ല.... നിങ്ങൾ ഈ വീട്ടിലേക്ക് വരുന്നതിന് മുമ്പ് ഈ വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ .... നിങ്ങളെ പുന്നാര കെട്ടിയോൻ വരെ ഉണ്ടായിരുന്നില്ല... ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു ഉണ്ടാക്കിയ പൈസ കൊണ്ട് നിർമ്മിച്ച വീടാണിത് അതറിയുമോ...? നിങ്ങളെ കെട്ടിയോൻ ഗൾഫിലായിരുന്നു... അവിടെ ജോലിയും കൂലിയും ഇല്ലാതെ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കലായിരുന്നു പണി....ഞാൻ പഠിച്ച് പകുതി ആയപ്പോൾ തന്നെ ജോലിക്ക് കയറി.... അങ്ങനെ ഉണ്ടാക്കിയ പൈസ കൊണ്ട് നിർമ്മിച്ച വീടാണിത്..... എന്നിട്ടും എന്തറിഞ്ഞിട്ടാ എന്നെ ഈ വീട്ടിൽ നിന്ന് നിങ്ങള് മാറ്റി നിർത്തുന്നത്.... ഞാൻ വേറൊരു പ്രശ്നവുമുണ്ടാവണ്ടല്ലോ എന്ന് വിചാരിച്ചാണ് മാറിനിൽക്കുന്നത്... ഇനി ഞാൻ കാലാകാലം ഈ വീട്ടിൽ തന്നെ ഉണ്ടാകും.... പിന്നെ നിങ്ങൾ പറയുന്നില്ലേ മുതലിന്റെ കാര്യം.... അതെല്ലാം ഉണ്ടാക്കി കൊടുത്തത് ഞാൻ ആണ്.നിങ്ങൾ ഈ പറയുന്ന നിങ്ങളെ കെട്ടിയോൻ അല്ല.... ഞാൻ ഉണ്ടാക്കിക്കൊടുത്ത മുതല് വാങ്ങാനും എനിക്കറിയാം...", കാക്കു ദേഷ്യത്തോടെ പറഞ്ഞു......


ഇത് കേട്ട് കൊണ്ടാണ് ഐഷുവും ഉപ്പയും അകത്തേക്ക് കയറിയത്....

പുറത്തുനിന്ന് ഉപ്പയും കുഞ്ഞുട്ടി കാക്കുവും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു....


ഐഷുവിനെയും ഉപ്പാനെയും കണ്ട അമ്മായി ആകെ വിയർത്തു.....


", ആ നിങ്ങൾ എപ്പോ വന്നു കയറി ഇരിക്കിം വെള്ളം കുടിക്കാം", അമ്മായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി ഷമിൻ്റെ കൂടെ ഞങ്ങളും ഉണ്ടായിരുന്നു", ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു.....


പെട്ടെന്ന് പുറത്തുനിന്ന് എല്ലാം കേട്ട് അകത്തേക്ക് വന്ന കുഞ്ഞുട്ടികാക്കു അമ്മായിയുടെ മുഖത്ത് അടിച്ചു......


അത് കണ്ട് എല്ലാവരും ഞെട്ടി തരിച്ചു.....





*തുടരും.....*




*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 41*



പെട്ടെന്ന് പുറത്ത് നിന്ന് എല്ലാം കേട്ട് 

അകത്തേക്ക് വന്ന കുഞ്ഞുട്ടി കാക്കു അമ്മായിയുടെ മുഖത്ത് അടിച്ചു.....


അത് കണ്ട് എല്ലാവരും ഞെട്ടി തരിച്ചു.....


കത്തുന്ന കണ്ണുകളോടെ കുഞ്ഞുട്ടി കാക്കു പറയാൻ തുടങ്ങി....


", എന്താ ഞാൻ കേട്ടതൊക്കെ... ഇതെല്ലാം സത്യമാണോ.....? നീ കാരണമാണ് അവൻ ഇങ്ങോട്ട് വരാത്തത് എന്ന് ഞാൻ അറിയാൻ വൈകി.... എന്തിനുവേണ്ടിയാണ് ഞങ്ങളെ തമ്മിൽ നീ മാറ്റി നിർത്തിയത്...? പണത്തിന്റെ പേരിലാണെങ്കിൽ നിനക്ക് വേണ്ട പണം ഞാൻ നൽകാം..... പണത്തേക്കാൾ വലുതാണ് രക്തബന്ധം അതു നീ മനസ്സിലാക്കണം....", അതും പറഞ്ഞ് കുഞ്ഞുട്ടി കാക്കു കാക്കുവിൻ്റെ അടുത്തേക്ക് പോയി.... 


", എന്തിനാ ഷമീ ഇതൊക്കെ എന്നിൽ നിന്ന് മറച്ചു വെച്ചത്.... എനിക്ക് പണത്തേക്കാൾ വലുതാണ്  നിങ്ങളൊക്കെ... അവള് നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് ഒന്ന് പറഞ്ഞൂടെ...", കുഞ്ഞുട്ടി കാക്കു കാക്കുവിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു....


", ഞാൻ നിങ്ങൾ തമ്മിൽ വേറൊരു പ്രശ്നമുണ്ടാവേണ്ടല്ലോ എന്ന് വിചാരിച്ച് പറയാതിരുന്നതാണ്...അത് സാരമില്ല താത്ത അറിയാതെ പറഞ്ഞതല്ലേ.... എനിക്ക് കുഴപ്പമൊന്നുമില്ല...", കാക്കു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....


പക്ഷേ അമ്മായിന്റെ മുഖത്ത് അപ്പോഴും ഒരു പുച്ഛത്തോടെയുള്ള ചിരിയായിരുന്നു......


അത് കണ്ട് ഐഷുവിന് ദേഷ്യം കയറാൻ തുടങ്ങി..... 


ഐഷു മനസ്സിൽ പറഞ്ഞു .... ഇതിന്റെ മുഖം എന്താ ഇങ്ങനെ..... നല്ലത് പറഞ്ഞു കൊടുത്താലും പുച്ഛത്തോടെയുള്ള ചിരി ഇനിയാണ് ആയിഷ മെഹറിൻ ഒരു കളി കളിക്കുന്നത്..... ഐഷു അമ്മായിയുടെ മുഖത്തുനോക്കി ഒരു ഗൂഢമായ ചിരി ചിരിച്ചു.....


കുട്ടി കരഞ്ഞപ്പോൾ അമ്മായി റൂമിലേക്ക് തന്നെ പോയി.....


ഐഷു അടുക്കളയിൽ പോയി വെള്ളമുണ്ടാക്കി എല്ലാവർക്കും കൊടുത്തു.....


കുഞ്ഞുട്ടികാക്കു ഐഷുവിനോട് ചോദിച്ചു....


", ഐഷൂ.... മോളേ.... ഇന്ന് ഇവിടെ നിൽക്ക് നാളെ പോകാം..... ഉപ്പാനെ ഷമി  കൊണ്ടുപോയ്‌ക്കോളും.

പിന്നെ മോളോട് ഷമി ഇതിനെ പറ്റി പറഞ്ഞിരുന്നോ..?", കുഞ്ഞുട്ടി കാക്കു ഐഷുവിനോട് ചോദിച്ചു.....


", ഇല്ല എന്നോട് ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല....  ഇന്ന് രാവിലെ നിങ്ങള് വന്ന് പോയ ശേഷം ആണ് പറഞ്ഞത്... അതൊന്നും സാരമില്ല... അമ്മായിക്ക് ഒക്കെ മനസ്സിലായിക്കോളും ", ഐഷു കുഞ്ഞുട്ടി കാക്കൂനോട് പറഞ്ഞു....



",എന്താ അവള് ഇങ്ങനെ ആയി എന്ന് അറിയില്ല... ആഹ്... എല്ലാം അല്ലാഹുവിന്റെ വിധി ആയിരിക്കും....",കുഞ്ഞുട്ടി കാക്കു അതും പറഞ്ഞ് റൂമിലേക്ക് പോയി....


കാക്കു ഉപ്പാനെ കൊണ്ടാക്കാൻ പോയി....


ഐഷു ഉപ്പപ്പാൻ്റെ അടുത്ത് സംസാരിച്ച് ഇരുന്നു.....


മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ നിസ്കരിക്കാൻ പോയി....


നിസ്കാരം കഴിഞ്ഞ് വന്ന് ഉപ്പപ്പാക്ക് ചൂട് വെള്ളം കൊടുത്തു വുളൂഅ് എടുക്കാൻ വേണ്ടി......


അമ്മായി പിന്നെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല.....



അങ്ങനെ ഉപ്പപ്പാൻ്റെ കൂടെ തന്നെ ഇരുന്ന് ഓതി...... ഖുർആൻ ഓതുമ്പോൾ ഒക്കെ അർത്ഥം മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു ഉപ്പപ്പാന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി....


ഖുർആൻ ഓത്ത് എല്ലാം കഴിഞ്ഞ് ബുർദയും മൗലിദും ഒക്കെ ഉപ്പപ്പാൻ്റെ കൂടെ ഇരുന്ന് ചൊല്ലി....


ഉപ്പപ്പ സന്തോഷത്തോടെ പറഞ്ഞു...

", മോളെ ഇന്ന് വല്ലാത്ത ഒരു റാഹത്ത് ഉണ്ട്... എന്റെ കൂടെയിരുന്ന് ഓതാനോ മൗലിദ് ചൊല്ലാനോ ആരുമുണ്ടാകാറില്ല...നിന്റെ ഉമ്മമ്മ മരിക്കുന്നതിന് മുമ്പ് എപ്പോഴും കൂടെ ഉമ്മമ്മ ഉണ്ടാകും", ഉപ്പപ്പ നിറഞ്ഞ കണ്ണുകൾ തുടച്ചു.....


ഐഷുവിന് സങ്കടമായി അവൾ ഉപ്പപ്പാനെ സമാധാനിപ്പിച്ചു....


ഇഷാ ബാങ്ക് കൊടുത്തപ്പോൾ നിസ്കാരം ഒക്കെ കഴിഞ്ഞ് എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.....


ഫുഡ് കഴിക്കുമ്പോൾ ഒക്കെ അമ്മായിടെ മുഖം കടന്നൽ കുത്തിയ പോലെയായിരുന്നു....


ഐഷു അതൊന്നും മൈൻഡ് ആക്കാതെ ഫുഡ് കഴിച്ചു......


ഐഷു ഇടക്ക് കാക്കുവിന്‍റെ കാലിൽ തോണ്ടി.... കാക്കു അവളെ നോക്കി....


ഐഷു അമ്മായിയെ കാണിച്ചുകൊടുത്തു...


കാക്കു അത് സാരമില്ല എന്ന് പറഞ്ഞു....


രാത്രി കിടക്കുമ്പോൾ എല്ലാവരും ഉപ്പപ്പാൻ്റെ റൂമിലായിരുന്നു.....


അമ്മായിയും രണ്ടു കുട്ടികളും മാത്രം അവരുടെ റൂമിൽ.....


ഉപ്പപ്പ കട്ടിലിൽ കിടന്നു.....


നിലത്ത് പായ വിരിച്ച് നടുവിൽ ഐഷുവും രണ്ട് സൈഡിൽ കാക്കുമാരും കിടന്നു.....


അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി.....


അവൾ ഒന്ന് റിഷുക്കാക്ക് വിളിച്ചു....


സലാം പറഞ്ഞ ഉടനെ റിഷുക്ക പരാതി പറയാൻ തുടങ്ങി.....


", എൻ്റെ ബീവിക്ക് എന്നെ ഓർമ്മയുണ്ടല്ലേ..... ഞാൻ വിചാരിച്ചു അമ്മായിയെ നന്നാക്കാൻ പോയപ്പോൾ എന്നെ മറന്നുവെന്ന്....", റിഷുക്ക സങ്കടത്തോടെ പറഞ്ഞു.....


", അങ്ങനെ പറയരുത്..... നിങ്ങളെ ഞാൻ മറക്കുമോ....!? എന്റെ ജീവനല്ലേ നിങ്ങൾ പിന്നെ എങ്ങനെ മറക്കും....", ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു......


", ആഹാ മോൾക്ക് നല്ലോണം മയക്കാൻ അറിയാമല്ലോ...എന്നിട്ട് എന്തായി പോയ കാര്യങ്ങൾ എന്തൊക്കെ അവിടുത്തെ വിശേഷം?", റിഷുക്ക വിവരങ്ങളൊക്കെ ചോദിച്ചു.....


അവൾ എല്ലാം പറഞ്ഞു..... അങ്ങനെ കുറെ നേരം സംസാരിച്ചിരുന്ന്

കാക്കു ഉറങ്ങാൻ വന്നു വിളിച്ചപ്പോൾ ഫോൺ കട്ടാക്കി പോയി .... 



", ഞാനൊരു കാര്യം പറയാം എന്നെ ഉറക്കത്തിൽ ചവിട്ടിയാൽ ബാക്കി ഞാൻ രാവിലെ തരാം.... കാക്കുവിന് ആ സ്വഭാവമുണ്ടെന്ന് എനിക്ക് നന്നായി അറിയാം.... ഇനി ഇന്ന് എന്നെ ചവിട്ടിയാൽ ഞാൻ നാളെ കുഞ്ഞോളോട് ഒക്കെ പറയും...", ഐഷു ചിരിച്ചുകൊണ്ട് കാക്കുവിനോട് പറഞ്ഞു..... 


", അതൊന്നും പറയാൻ പറ്റില്ല ഉറക്കത്തിൽ ചവിട്ടും അതിനൊന്നും പകരം വീട്ടാൻ പറ്റില്ല ട്ടോ", കാക്കു ചിരിച്ചുകൊണ്ട് പറഞ്ഞു...


", ഐഷൂ.... നീ ഒരു കഥ പറയുമോ... അല്ലെങ്കിൽ ഒരു പാട്ട്.... പ്ലീസ് ഒന്നുറങ്ങാൻ വേണ്ടിയാണ്...", കാക്കു കെഞ്ചി കൊണ്ട് ചോദിച്ചു...



", പടച്ചോനേ ഇതിന് വട്ടാണോ....? ഈ നട്ടപ്പാതിരക്ക് പാട്ടും കഥയും ഒന്നുമില്ല മര്യാദക്ക് വേഗം ഉറങ്ങിക്കോളിം... ഇല്ലെങ്കിൽ കോക്കാച്ചി പിടിക്കും......", ഐഷു അതും പറഞ്ഞ് ചിരിച്ചു....



", ഓ പിന്നെ കോക്കാച്ചി എന്ന് പറയുമ്പോൾ പേടിക്കാൻ ഞാനൊരു കുഞ്ഞിക്കുട്ടി അല്ലേയ്... അവളുടെ ഒരു കോക്കാച്ചി... കോക്കാച്ചി ആരാണെന്ന് ഞാൻ പറയുന്നില്ല.", കാക്കു പുരികം പൊക്കിക്കൊണ്ട് പറഞ്ഞു...


", ആഹാ കോക്കാച്ചി ആരാണെന്ന് എനിക്കറിയാം എന്റെ നാത്തൂൻ അല്ലേ... അല്ലെങ്കിൽ നാത്തൂന്റെ കെട്ടിയോൻ രണ്ടും കണക്കാ...", ഐഷു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു....


", കാക്കൂ..... ഞാനൊരു കാര്യം പറയട്ടെ..... കാക്കൂന്റെ നിക്കാഹ് കഴിഞ്ഞാൽ കാക്കും കുഞ്ഞോളും എവിടെയെങ്കിലും പോകുമ്പോൾ ഞാനും കൂടെ പോരട്ടെ.....", അവൾ ഇളിച്ചു കൊണ്ട് ചോദിച്ചു....


", പോയി പണി നോക്കടീ.... കൊണ്ടുപോകാൻ പറ്റിയ ഒരു മുതൽ...നിന്നെ നിന്റെ കെട്ടിയോൻ കൊണ്ടുപോകുന്നില്ലേ..? പിന്നെന്തിനാ ഞങ്ങളുടെ കൂടെ കയറുന്നത്.....", കാക്കു പുരികം പൊക്കി കൊണ്ട് ചോദിച്ചു....


", എന്നാലും അങ്ങനെയല്ലല്ലോ അമ്മാവൻ്റെ  കൂടെ പോകുമ്പോൾ അത് വേറൊരു രസമല്ലേ....", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു....


", എന്തായാലും നിന്നെ കൊണ്ട് പോകുന്ന കാര്യം ഇല്ല....", കാക്കു പുച്ഛത്തോടെ പറഞ്ഞു...


കുഞ്ഞുട്ടി കാക്കുവിന്‍റെ കൂർക്കം വലി സഹിക്കാൻ കഴിയുന്നില്ല......


കാക്കുവും ഐഷുവും അത് പറഞ്ഞ് ചിരിക്കുന്നുണ്ട്.....


പെട്ടെന്ന് ഉപ്പപ്പ ദേഷ്യപ്പെട്ടപ്പോൾ അവർ പെട്ടെന്ന് തന്നെ ഉറങ്ങി.....


", രണ്ടുപേരെയും ഞാൻ ഈ റൂമിൽ നിന്ന് പുറത്തിറക്കും അല്ലെങ്കിൽ വേഗം ഉറങ്ങിക്കോളിം...മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല......", ഉറക്കത്തിൽ കുഞ്ഞുട്ടികാക്കു ദേഷ്യപ്പെട്ടു.....


", ഐഷൂ അപ്പോൾ ഇയാൾ ഉറങ്ങിയിട്ടില്ലേ....", കാക്കു അത് ചോദിച്ചപ്പോൾ ഐഷു ഇല്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞു.....


", കാക്കൂ..... ഇനി മിണ്ടണ്ട ഉപ്പപ്പ റൂമിൽ നിന്ന് പുറത്തിറക്കും.നാളെ ഞാൻ വീട്ടിലേക്ക് പോകും...കാക്കു ഇനി അവിടേക്ക് വരില്ലല്ലോ... ", ഐഷു സങ്കടത്തോടെ പറഞ്ഞു....


", അതൊന്നും നീ ആലോചിക്കേണ്ട. ഞാൻ ഇടക്കിടക്ക് നിങ്ങളെ കാണാൻ വരും ഇനി ഉറങ്ങിക്കോ", കാക്കു

 അവളുടെ തലയിൽ തലോടി കൊടുത്തു.....


അങ്ങനെ ഉറക്കം നല്ലോണം കണ്ണിൽ പിടിച്ചു വരുന്ന സമയത്ത് ആരുടെയോ കാലൊച്ച കേട്ടു.....



*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 42*



അങ്ങനെ ഉറക്കം നല്ലോണം കണ്ണിൽ പിടിച്ചു വരുന്ന സമയത്ത് ആരുടെയോ കാലൊച്ച കേട്ടു .....


ഐഷു ഞെട്ടി എണീറ്റു.....


", കാക്കൂ.... കാക്കൂ... എണീക്ക് ആരോ നടക്കുന്ന ശബ്ദം കേൾക്കുന്നു.... കാക്കൂ ഒന്ന് എണീക്ക്", ഐഷു കാക്കുവിനെ പതുക്കെ വിളിച്ചു....


കാക്കു ഒന്നും കൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി കിടന്നു.....


ഐഷുവിന് പേടിയാവാൻ തുടങ്ങി....


അവൾ ഒരു ചവിട്ട് കൊടുത്തു..... 

കാക്കു ഊര പിടിച്ച് എണീറ്റ് ഇരുന്നു....


", എന്താടീ.... എൻ്റെ ഊര പോയി.... ഔ എന്തൊരു വേദന ", കാക്കു നിലവിളിക്കാൻ നിൽക്കുമ്പോൾ വായ പൊത്തി.....


", മിണ്ടല്ലേ...... എന്തോ ഒരു ശബ്ദം കേൾക്കുന്നുണ്ട്..... എനിക്ക് പേടിയാകുന്നു....", അവൾ ഭയത്തോടെ പറഞ്ഞു....


" അത് പൂച്ച എന്തെങ്കിലും ആകും..... നീ കണ്ണടച്ച് കിടന്നോ....", കാക്കു അതും പറഞ്ഞ് കിടന്നു....


വീണ്ടും ശബ്ദം കൂടി കൂടി കേട്ടു.....

ഇത്തവണ കാക്കു കേട്ടു......


ശബ്ദം കേട്ടതും കാക്കു പറഞ്ഞു..


", ഐഷൂ.... ഞാൻ ഇവിടെ ഇല്ല ട്ടോ", അതും പറഞ്ഞ് കാക്കു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു....


", കാക്കൂ...ഇങ്ങനെ പേടിക്കല്ലേ നമുക്ക് രണ്ടുപേർക്കും പോയി നോക്കാം.....", ഐഷു കാക്കുവിൻ്റെ കൈപിടിച്ച് എണീക്കാൻ നിന്നു .....


കാക്കു കൈ പിടിവിട്ട് പറഞ്ഞു....


", വേണ്ടട്ടോ എനിക്ക് പേടിയാ കുറച്ചു ദിവസം കഴിഞ്ഞാൽ എൻ്റെ നിക്കാഹ് ആണ്.... എന്നെ ആരെങ്കിലും കൊണ്ടുപോയാൽ എൻ്റെ പെണ്ണ് ഒറ്റക്കാവില്ലേ...", കാക്കു പേടിച്ചുകൊണ്ട് പറഞ്ഞു....


", പടച്ചോനേ എനിക്ക് ഇങ്ങനെ ഒരു പേടി തൊണ്ടനെയാണല്ലോ അമ്മാവനായി കിട്ടിയത്.... കാക്കൂ കളിക്കാൻ നിൽക്കണ്ട പെട്ടെന്ന് വാ... നമുക്ക് പോയി നോക്കാം....", അതും പറഞ്ഞ് ഐഷു എണീറ്റു...... 


അവൾ പതുക്കെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി.....



ഉപ്പപ്പാന്റെ കട്ടിലിൽ നോക്കുമ്പോൾ ഉപ്പപ്പ കിടന്നുറങ്ങുന്നുണ്ട്....

നിലത്ത് ഉറങ്ങുന്നുണ്ട് കുഞ്ഞുട്ടിക്കാക്കു.....


എന്നാപ്പിന്നെ അമ്മായി തന്നെയാകും.....


ഐഷു മനസ്സിൽ വിചാരിച്ച് പതുക്കെ ഹാളിലേക്ക് പോയി.....


പിന്നാലെ പേടിത്തൊണ്ടൻ കാക്കുവും ....


ഐഷു ഹാളിലെ ലൈറ്റ് ഇട്ടു.... പെട്ടെന്ന് ലൈറ്റ് വന്നപ്പോൾ ആരോ ഓടി.....


അതുകണ്ട് കാക്കു ഐഷുവിനെ പിടിച്ചു....

അവളും ഒന്ന് ചെറുതായി പേടിച്ചു.....


അമ്മായിയുടെ റൂമിന്റെ വാതിൽ അടച്ച് കിടക്കുകയാണ്.... അപ്പോ അമ്മായിയും അല്ലേ......

അവൾക്ക് പിന്നെ മുന്നോട്ടു പോകാൻ ധൈര്യം വന്നില്ല..... 


", കാക്കൂ....ഇനി കാക്കു മുന്നിൽ നടക്ക്...ഐഷു കാക്കുവിനെ മുന്നിലേക്ക് തള്ളി...... 


പെട്ടെന്ന് അമ്മായി വന്നു......


അപ്പോഴാണ് സമാധാനമായത് അത് അമ്മായി ആയിരുന്നു.....


അമ്മായി വന്നു ഞങ്ങളോട് ദേഷ്യപ്പെടാൻ തുടങ്ങി....


", എന്താ ഈ നട്ടപ്പാതിരാക്ക് രണ്ടുപേർക്കും പണി.... എല്ലാവരും ഉറങ്ങിയിട്ട് എന്തിനുള്ള പുറപ്പാടിലാണ് നിങ്ങൾ.... നാണമില്ലല്ലോ..... ഞാൻ മൂത്രമൊഴിക്കാൻ എണീറ്റപ്പോഴാണ് ഇവിടെ ലൈറ്റ് കണ്ടത്....", അമ്മായി കളവ് പറഞ്ഞ് അവരെ കുടുക്കാൻ നോക്കി....


പിന്നിലേക്ക് നോക്കുമ്പോഴാണ് അവിടെ ഉപ്പപ്പയും കുഞ്ഞൂട്ടികാക്കവും ദേഷ്യത്തോടെ നോക്കി നിൽക്കുന്നത് കണ്ടത്......


അപ്പോൾ  അമ്മായി ഞങ്ങളെ കുടുക്കാൻ വേണ്ടി പറയുന്നതാണെന്ന് മനസ്സിലായി....


അവരെ രണ്ടുപേരെയും തമ്മിൽ തെറ്റിക്കാൻ വേണ്ടിയുള്ള പണിയാണെന്ന് മനസ്സിലായി.... 


കുഞ്ഞുട്ടി കാക്കു  ദേഷ്യത്തോടെ കാക്കുവിന്റെ അടുത്തേക്ക് വന്ന് ചോദിച്ചു......


", എന്താ ഷമീ ഇവൾ പറയുന്നത് സത്യമാണോ?ഞങ്ങൾ ഉറങ്ങിയിട്ട് നിങ്ങൾ എന്തിനുള്ള പുറപ്പാടാണ്.....?", കുഞ്ഞുട്ടി കാക്കു  കാക്കുവിന്‍റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.....


ഉപ്പപ്പ വന്ന് തടഞ്ഞു......


", ആരാണ് സത്യം പറയുന്നത് കളവ് പറയുന്നത് എന്നൊക്കെ എനിക്കറിയാം.... നീ വെറുതെ എന്റെ മക്കളെ കുറ്റപ്പെടുത്തേണ്ട... ആദ്യം നിന്റെ പെണ്ണിനെ മനസ്സിലാക്ക് ..... ഞാനും ഒരു കാലൊച്ച കേട്ടപ്പോൾ എണീറ്റിരുന്നു... നോക്കുമ്പോൾ നിൻറെ പെണ്ണ് ഫോണും പിടിച്ച് റൂമിൽ നിന്ന് വരുന്നത് കണ്ടു...... ഞാൻ വിചാരിച്ചു നിന്നെ തിരഞ്ഞ് വരികയായിരിക്കും എന്ന്... ശബ്ദം കേട്ട് ഐഷും ഷമിയും കൂടി എണീറ്റ് പോകുന്നതും കണ്ടു..... ഞാൻ എണീക്കാൻ കഴിയാത്തതുകൊണ്ട് കിടന്നതായിരുന്നു....നിന്റെ പെണ്ണിന് എന്താ എല്ലാവരും ഉറങ്ങിയിട്ട് പണി..? അത് ചോദിക്ക് ആദ്യം,മക്കളെ പോയി കിടന്നോ...", ഉപ്പപ്പ സ്നേഹത്തോടെ ഐഷുവിന്റെ തലയിൽ തലോടി.....


കാക്കുവും ഐഷുവും പോയി കിടന്നു....

കുഞ്ഞുട്ടി കാക്കു തലയും താഴ്ത്തി അവിടെ നിന്നു.....


ഉപ്പാപ്പ അമ്മായിയോട് ദേഷ്യപ്പെട്ടു...


", നിനക്ക് എന്തിന്റെ കേടാണ് .....നീ എന്തിനുള്ള പുറപ്പാടാണ് എൻ്റെ മക്കളെ തമ്മിൽ തെറ്റിക്കാനുള്ള ഓരോ വഴികളും ആയി ഇറങ്ങി വരും.... ഇനിയും ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ നിനക്ക് നിന്റെ വീട്ടിലേക്ക് പോകാം... ആരും തടയില്ല.....", അതും പറഞ്ഞ് ഉപ്പപ്പ കുഞ്ഞുട്ടികാക്കുവിന്‍റെ നേരെ തിരിഞ്ഞു....


", നിനക്ക് സ്വന്തം കൂടപ്പിറപ്പിനെ പോലും മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയല്ലോ ....", ഉപ്പപ്പ അതും പറഞ്ഞ് റൂമിലേക്ക് പോയി.....


അമ്മായിയും കുഞ്ഞട്ടി കാക്കുവും  അവരുടെ റൂമിലേക്ക് പോയി.....


ഐഷുവിന് അമ്മായി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഹൃദയം തകർന്നു പോയി.....


ഐഷുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.... 


അതേസമയം കാക്കുവും  ആലോചിക്കുകയായിരുന്നു......


ഐഷുവിന്റെ നിറഞ്ഞ കണ്ണുകൾ കണ്ട കാക്കു ചോദിച്ചു....

", എന്തിനാ നീ കരഞ്ഞത്? അമ്മായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നീ എന്തിനാണ് കരയുന്നത്....? അമ്മായിക്ക് വിവരമില്ല എന്ന് കരുതിയാൽ മതി....", ഐഷുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് കാക്കു പറഞ്ഞു.....

അവൾ പുഞ്ചിരിച്ചു......


", കാക്കൂ ഞാനിവിടെ ഇന്ന് നിൽക്കണ്ടായിരുന്നു...എനിക്ക് ഉപ്പാന്റെ കൂടെ പോയാൽ മതിയായിരുന്നു..... എന്നാ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ.....", ഐഷു സങ്കടത്തോടെ പറഞ്ഞു......


", നീ ഇനി അതൊന്നും ആലോചിക്കേണ്ട വേഗം കിടന്നോ..... നാളെ നേരത്തെ പോകേണ്ടേ...", കാക്കു അതും പറഞ്ഞ് കണ്ണടച്ച് കിടന്നു......


സുബഹി ബാങ്ക് കൊടുക്കുന്നതിനുമുമ്പ് കാക്കു വിളിച്ചു.....


ബാങ്ക് കൊടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് പോയി.....

അമ്മായി എണീറ്റിട്ടില്ല......


ഐഷു ചായ ഉണ്ടാക്കി ഉപ്പപ്പാനെ വിളിച്ചുണർത്തി.....


ഉപ്പപ്പ നിസ്കാരം ഒക്കെ കഴിഞ്ഞ് ചായ കുടിച്ചു കൊണ്ട് പറഞ്ഞു......


", നിന്റെ ഉമ്മമ്മ മരിച്ചതിനു ശേഷം എനിക്ക് ഈ നേരത്ത് ചായ കിട്ടാറില്ല..... ഇന്ന് എനിക്ക് അത് കിട്ടി....", ഉപ്പപ്പ അതും  പറഞ്ഞ് ഐഷുവിൻ്റെ നെറ്റിയിൽ ഒന്ന് മുത്തി.......


ഐഷു ഉപ്പപ്പാനോട് ചോദിച്ചു.....

", അമ്മായിയും കുഞ്ഞുട്ടി കാക്കും എണീറ്റില്ലേ.....", 


", ഇല്ല മോളെ അവര് ഇപ്പോഴൊന്നും എണീക്കില്ല.... നീയും കുറച്ച് നേരം കിടന്നോ.....", ഉപ്പപ്പ അതും പറഞ്ഞ് കിടന്നു.....


ഐഷു കിടക്കാതെ കാക്കുവിൻ ചായ കൊടുത്ത് പുറത്ത് പോയി ഇരുന്നു....


അവൾക്ക് അമ്മായി ഇന്നലെ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിൽ വരാൻ തുടങ്ങി....



അത് ആലോചിക്കുമ്പോൾ തന്നെ കണ്ണുകൾ നിറയും.......


അങ്ങനെ കാക്കു വന്നപ്പോൾ കുറച്ചുനേരം കാക്കുവിനോട് സംസാരിച്ചിരുന്നു.....


പിന്നെ അടുക്കളയിൽ പോയി ചായക്കുള്ള കടികളൊക്കെ റെഡിയാക്കി......

അവര് ഇപ്പോഴും എണീറ്റിട്ടില്ല.....


ഐഷു ഉപ്പപ്പാനെയും കാക്കുവിനേയും ചായ കുടിക്കാൻ വിളിച്ചു....


കുഞ്ഞുട്ടി കാക്കുവിന്‍റെ റൂമിന്റെ വാതിൽ മുട്ടി.....

ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട് അവര് മൂന്നുപേരും ചായ കുടിച്ച് എഴുന്നേറ്റു......


ഐഷു വീട്ടിലേക്ക് പോകാൻ റെഡിയായി....


ഉപ്പപ്പാനോട് പറഞ്ഞ് അവർ പോയി.....


ഉപ്പപ്പ നിറഞ്ഞ കണ്ണുകളോടെ അവര് പോകുന്നതും നോക്കി നിന്നു.....


ഐഷുവിനു വല്ലാത്തൊരു സങ്കടമായി......


അവൾ കാക്കുവിനോട് പറഞ്ഞു...

", പാവമാണ് ഉപ്പപ്പ നേരത്തിന് ഭക്ഷണം ഒന്നും കിട്ടുന്നില്ലെന്ന് ഉപ്പപ്പാനെ കണ്ടാൽ തന്നെ അറിയാം എന്താണ് അമ്മായി ഇങ്ങനെയാവാൻ  കാരണം, എന്തായാലും ഇനി ഈ വീട്ടിലേക്ക് വരുന്ന കുഞ്ഞോള് ഉപ്പാപ്പാനെ നല്ലപോലെ നോക്കും...", 

إن شاء الله

ഐഷു പറയുന്നത് കേട്ട് കാക്കു പുഞ്ചിരിച്ചു......


", കാക്കു ഇന്ന് വീട്ടിൽ നിൽക്കില്ലല്ലോ...എനിക്ക് പോരുന്നതിന് മുമ്പ് അമ്മായിയോട് കുറച്ചു പറയണമെന്നുണ്ടായിരുന്നു...... അതിന് റൂമിൽ നിന്ന് പുറത്തിറങ്ങിയാൽ അല്ലേ എന്തെങ്കിലും പറയാൻ പറ്റൂ..... എനിക്ക് തോന്നുന്നത് ഞാൻ പോകാൻ കാത്തുനിൽക്കായിരുക്കും ന്ന്.... എന്റെ സ്വഭാവം അറിയുന്നതുകൊണ്ട് അതാവാൻ ആണ് ചാൻസ്", ഐഷു അതും പറഞ്ഞ് ചിരിച്ചു.........


", അത് ശരിയാണെന്ന് തോന്നുന്നു......", 


", നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ ചിലപ്പോൾ റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ടാകും.....", എന്തായാലും കുഞ്ഞുട്ടിയും അവളുടെ വലയിൽ കുടുങ്ങിയല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. അവനെയും ഓരോന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്....... പടച്ചോൻ കാക്കട്ടെ.....", കാക്കു അതും പറഞ്ഞ് ഒരു നെടുവീർപ്പിട്ടു......


അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് അവരുടെ വണ്ടിയുടെ മുൻപിലേക്ക് ഒരു കുഞ്ഞ് ഓടിവന്നത്........


കാക്കു പെട്ടെന്ന് ബ്രേക്ക് പിടിച്ചതും വണ്ടി മറിഞ്ഞു.......


ആ കുഞ്ഞിന് ഒന്നും പറ്റിയില്ല....... ഐഷു ഒരു ഭാഗത്തേക്ക് തെറിച്ച് വീണിരുന്നു ......

കാക്കുവിന്‍റെ തലയിൽ ചെറുതായി ഒരു മുറിവുണ്ട്......


കാക്കു പതുക്കെ എഴുന്നേറ്റ് ഐഷുവിന്റെ അടുത്തേക്ക് പോയി.......


അവളെ തലയിൽ നിന്ന് ബ്ലഡ് വരുന്നത് കണ്ട് കാക്കു പേടിച്ചു.......

അവളുടെ ചുറ്റും ആളുകൾ കൂടി.....



*തുടരും.....*



*A short story*

*മാറിമറിയുന്ന ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 43*


അവളെ തലയിൽ നിന്നും ബ്ലഡ് വരുന്നത് കണ്ട് കാക്കു പേടിച്ചു.....

അവളുടെ ചുറ്റും ആളുകൾ കൂടി.....


കാക്കു പെട്ടെന്ന് തന്നെ ഫോൺ എടുത്ത് റിഷുക്കാനോട് ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു...


എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കി...

റിഷുക്ക പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോയി...


കാക്കുവിന് വണ്ടിയോടിക്കാൻ കഴിയാത്തത് കൊണ്ട് അവിടെ ഉള്ള ഒരാൾ കാക്കുവിന്റെ വണ്ടിയെടുത്ത് അവരെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.....


ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ഐഷുവിന്റെ ബോധം പോയിരുന്നു.....


പെട്ടെന്ന് തന്നെ വെന്റിലേറ്ററിൽ കയറ്റി...

റിഷുക്ക വേവലാതിയോടെ കാക്കുവിന്റെ അടുത്തേക്ക് വന്നു ചോദിച്ചു....


", എന്താടാ എന്തുപറ്റി....? എൻ്റെ ഐഷു എവിടെ...? ",


കാക്കു നടന്നതൊക്കെ പറഞ്ഞു....


റിഷുക്ക നിലത്ത് തളർന്നിരുന്നു.....


കാക്കു ഐഷുവിന്റെ ഉപ്പാനെ വിളിച്ചു കാര്യം പറഞ്ഞു.....


കാക്കുവിന്‍റെ തലയിലെ  മുറിവിൽ നിന്ന് ബ്ലഡ് വരാൻ തുടങ്ങി.

കാക്കു അത് റെഡിയാക്കാൻ നേഴ്സിന്റെ അടുത്തേക്ക് പോയി....


അവിടെ നിന്ന് വന്നപ്പോഴേക്കും ഉപ്പ വന്നിരുന്നു.....


വിവരം അറിഞ്ഞ് റിഷുക്കാൻ്റെ ഉപ്പയും എത്തി.....

തളർന്നിരിക്കുന്ന റിഷുക്കാനെയും ഉപ്പാനെയും കാക്കു സമാധാനിപ്പിച്ചു......


", ഉപ്പാ.... എൻ്റെ ഐഷു..... അവൾക്ക് എന്തെങ്കിലും പറ്റിയാൽ അവളുടെ ഈ റിഷുക്ക ഈ ലോകത്ത് ജീവിച്ചിരിക്കില്ല ..... പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ കാര്യം..? ", റിഷുക്ക പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.....


അത് കണ്ട് നിന്നവരൊക്കെ നിറഞ്ഞ കണ്ണുകൾ തുടച്ചു....


", നീ ഇങ്ങനെ വിഷമിക്കല്ലേ റിഷൂ.... അവൾക്ക് ഒന്നും സംഭവിക്കില്ല..... നീ കരയല്ലേ.... ", കാക്കു റിഷുക്കാനെ സമാധാനിപ്പിച്ചു.....


പെട്ടെന്ന് വെന്റിലേറ്ററിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നു.....


", ആയിഷ മെഹറിന്റെ......", ഡോക്ടർ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഉപ്പ ഡോക്ടറുടെ അടുത്തേക്ക് പോയി......


", അവളെ റൂമിലേക്ക് മാറ്റിയാൽ കയറി കണ്ടോളൂ ട്ടോ... അവൾക്ക് കുഴപ്പം ഒന്നും ഇല്ല... ഒരു പ്രാവശ്യം തലക്ക് മുറിവേറ്റത് ആണല്ലേ....? ഇങ്ങനെ ഉള്ളവരെ തിരിച്ചെടുക്കാൻ കഴിയാറില്ല...! ആയിഷ മെഹറിൻ എന്തോ ഭാഗ്യം ചെയ്ത മോൾ ആണ്..... അവൾക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല.... അവളുടെ കൂടെ എപ്പോഴും ദൈവം ഉണ്ട്.", ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു പോയി...


അവരെല്ലാവരും പടച്ചവനെ സ്തുതിച്ചു.....


എല്ലാവരും റൂമിലേക്ക് കയറി.....


ഐഷു അവിടെ കിടക്കുന്നുണ്ടായിരുന്നു....



റിഷുക്ക ഓടിച്ചെന്ന് പരിസരം മറന്ന് അവളെ കെട്ടിപ്പിടിച്ചു.... ചുറ്റുമുള്ളവരൊക്കെ അവരെ കാണുന്നുണ്ടെന്ന ബോധം പോലും അപ്പൊ ഉണ്ടായില്ല......


റിഷുക്ക കരയുകയായിരുന്നു...


", അയ്യേ.... ഇത് മോശം ആണ് ട്ടോ റിഷുക്കാ.... എൻ്റെ ഇക്കാൻ്റെ മുഖം ഇങ്ങനെ കരഞ്ഞ് കാണാൻ ഒരു ഭംഗിയും ഇല്ലട്ടോ...", അവള് അതും പറഞ്ഞ് കണ്ണുകൾ തുടച്ച് കൊടുത്തു.....


ഉപ്പമാരും കാക്കുവും  വന്ന് കെട്ടിപ്പിടിച്ചു....


കാക്കുവിന്റെ നെറ്റിയിലെ പ്ലാസ്റ്റർ കണ്ടപ്പോൾ ഐഷു ചോദിച്ചു....


", ഇതെന്താ കാക്കൂ കാക്കുവിനും മുറിവ് പറ്റിയോ....? പിന്നെ നമ്മുടെ വണ്ടിയുടെ മുൻപിലേക്ക് ചാടിയ ആ  കുട്ടിക്ക് എന്തെങ്കിലും പറ്റിയോ....? ", അവൾ ചോദിച്ചു....


", ഇല്ല മോളെ അവൾക്കൊന്നും പറ്റിയിട്ടില്ല അപ്പോഴേക്ക് ഞാൻ ബ്രേക്ക് പിടിച്ചപ്പോഴാണ് വണ്ടി മറിഞ്ഞത്....", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു....


", എന്തായാലും പടച്ചവൻ കാത്തു...", രണ്ട് ഉപ്പമാരും പറഞ്ഞു....


ഡോക്ടർ വന്ന് ഡിസ്ചാർജ് എഴുതി തന്നു....


അവർ വീട്ടിലേക്ക് പോയി.....


കാക്കു കാക്കുവിന്‍റെ വീട്ടിലേക്കും പോയി.....


ഐഷു ഉപ്പാന്റെ തോളിൽ തലചായ്ച്ചു കിടക്കുകയാണ്......


റിഷുക്കാ അവരെ വീട്ടിൽ ആക്കി ഉപ്പാനെയും കൂട്ടി വീട്ടിലേക്ക് പോയി.....


പോകുന്നതിനു മുമ്പ് ഉപ്പയും റിഷുക്കയും ഐഷുവിന് കുറെ ഉപദേശങ്ങൾ നൽകി.....



അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി....


ഇന്നാണ് കാക്കുവിന്റേയും കുഞ്ഞോളുടെയും നിക്കാഹ്.....


കുഞ്ഞോള് കാക്കുവിന്റെ പാതിയാകുന്ന ദിനം.....


റിഷുക്കാന്റെ വീട്ടിലും കാക്കുവിന്റെ വീട്ടിലും പന്തൽ ഒരുങ്ങി....


കുഞ്ഞോള് മൊഞ്ചത്തിയായി മാറ്റിയിരിക്കുന്നുണ്ട്....



ഐഷു കാക്കുവിന്‍റെ കൂടെയാണ്.....



അമ്മായിക്ക് ഇപ്പോൾ നല്ല സ്വഭാവമാണ്.....

അത് പ്രത്യേക ദിവസമായതുകൊണ്ടാണോ അറിയില്ല.....



അങ്ങനെ ജുമുഅക്ക് മുമ്പ് നിക്കാഹ് നടത്തണമെന്ന് പറഞ്ഞ് റിഷുക്കാന്റെ ഉപ്പ വിളിച്ചു....


നിക്കാഹ് റിഷുക്കാന്റെ വീട്ടിൽ വച്ചാണ്.....


ആണുങ്ങളെല്ലാം റിഷുക്കാന്റെ വീട്ടിലേക്ക് പോയി.....

നിക്കാഹ് കഴിഞ്ഞിട്ട് പെണ്ണിനെ മാറ്റിക്കാൻ പെണ്ണുങ്ങൾ അവിടേക്ക് പോകും....


കാക്കുവിന്റെ കൂട്ടുകാരൊക്കെ വന്നതിനാൽ ഐഷു പിന്നെ കാക്കുവിന്റെ അടുത്തേക്ക് പോയില്ല.....



അങ്ങനെ അവർ റിഷുക്കാന്റെ വീട്ടിലേക്ക് പോയി.....



നിക്കാഹ് കഴിയുന്നതിനുമുമ്പ് തന്നെ പെണ്ണുങ്ങൾ അവിടെ എത്തി......



നിക്കാഹ് കഴിഞ്ഞ് കാക്കു കുഞ്ഞോൾക്ക് മഹർ ഇട്ട് കൊടുക്കാൻ വേണ്ടി റൂമിലേക്ക് വന്നു.....



കുഞ്ഞോള് നാണത്താൽ നിൽക്കുന്നുണ്ട്.....

കാക്കു വന്ന് മഹർ ഇട്ട് കൊടുത്ത് നെറ്റിയിൽ ഒന്ന് മുത്തി പുഞ്ചിരിച്ചു കൊണ്ടുപോയി.....



പെണ്ണുങ്ങൾ കുഞ്ഞോളെ മാറ്റിക്കാൻ വേണ്ടി കയറി.....

പെണ്ണുങ്ങൾ എന്ന് പറയാൻ മാത്രം ആളൊന്നുമില്ല....

പ്രധാനമായിട്ടും മാറ്റിക്കുന്ന ആൾ ഐഷുവാണ്..... അവള് കിട്ടിയ ചാൻസിൽ  അവളെ കളിയാക്കുന്നുണ്ട്.... കൂടുതൽ മേക്കപ്പ് ഒന്നുമില്ലാതെ കുഞ്ഞോളെ അവർ സുന്ദരിയാക്കി ....


എല്ലാവരും മണവാട്ടിയെ കാണാൻ തിരക്കുകൂട്ടി....


അങ്ങനെ കാക്കു കുഞ്ഞോളേ കാണാൻ വന്നപ്പോൾ ഐഷു അവരെ അടുത്ത് നിന്നും റിഷുക്കാന്റെ അടുത്തേക്ക് പോയി .....


കുറച്ചു കഴിഞ്ഞിട്ടും കാക്കു റൂമിൽ നിന്ന് ഇറങ്ങാത്തത് കണ്ടപ്പോൾ ഐഷു റൂമിന്റെ ഡോർ മുട്ടി.....


", മതി കാക്കൂ..... ഇനി കല്യാണം കഴിഞ്ഞാലും സംസാരിക്കാം.... ഇപ്പോൾ തന്നെ ഒക്കെ  സംസാരിച്ച പിന്നെ കല്യാണം കഴിഞ്ഞാൽ ഒന്നും പറയാനുണ്ടാവില്ല....", ഐഷു

വാതിലിൽ മുട്ടിക്കൊണ്ട് പറഞ്ഞു....


കാക്കു വാതിൽ തുറന്ന് അവളെ ദേഷ്യത്തോടെ നോക്കി.....


", അതിനു നിന്റെ നാത്തൂൻ എന്നോട് എന്തെങ്കിലും പറഞ്ഞാൽ അല്ലേ ഞാൻ ചോദിക്കുന്നതിനു മാത്രം മറുപടി പറയുന്നു എന്താ ചെയ്യാ ....", കാക്കു സങ്കടത്തോടെ പറഞ്ഞു....


അതുകേട്ട് കുഞ്ഞോള് ഐഷുവിനോട് പറഞ്ഞു....

", അതിന് എന്തെങ്കിലും തിരിച്ചു പറയാൻ കഴിഞ്ഞാൽ അല്ലേ.... ഇങ്ങോട്ട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെ അങ്ങോട്ട് പറയും....", അതും പറഞ്ഞ് ചിരിച്ചു.....


", ആഹാ ഇതു നല്ല കഥ..... കാക്കൂ.... കാക്കു പറഞ്ഞു നിർത്തിയാൽ അല്ലേ കുഞ്ഞോൾക്ക് എന്തെങ്കിലും പറയാൻ പറ്റൂ... എന്തായാലും ഇനി പിന്നെ സംസാരിക്കാം ഇപ്പോൾ ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട്...", ഐഷു കുഞ്ഞോളയും കൂട്ടി ഭക്ഷണം കഴിക്കാൻ പോയി...


കാക്കു റിഷുക്കാന്റെ അടുത്തേക്കും പോയി....


ഫുഡ് കഴിച്ച് കുഞ്ഞോള് പെട്ടെന്ന് എണീറ്റു.... ഐഷു ഒറ്റക്കായപ്പോ അവളും പെട്ടെന്ന് തന്നെ എണീറ്റു......


അങ്ങനെ ഐഷുവും വീട്ടുകാരും പോയി....


ഉമ്മാന്റെ വീട്ടിൽ എത്തി എല്ലാവരോടും പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോയി....


രണ്ട് ദിവസം കഴിഞ്ഞാൽ ഐഷുവിൻ്റെ കല്ല്യാണം ആയത് കൊണ്ട് വീട്ടിൽ പന്തൽ പണിക്കാർ ഒക്കെ വന്നു....


സനുവും ഹനുവും ഇരട്ടകളും നാളെ തന്നെ വരും....

കുടുംബക്കാർ ഒക്കെ ഇന്ന് തന്നെ വന്നിട്ടുണ്ട്.....


ഐഷുവിന് സന്തോഷവും സങ്കടവും ഒരുപോലെയുണ്ട് ...... 


സമയം ഒക്കെ പെട്ടെന്ന് പോയിക്കൊണ്ടിരുന്നു...


രാത്രി പെട്ടെന്ന് തന്നെ അവൾ കിടന്ന് ഉറങ്ങി.... നാളെ കല്ല്യാണ തലേന്ന് ആണല്ലോ....




രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി......


അവൾക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് അവളെ മുഖം കണ്ടാൽ അറിയാം......


ഉമ്മ ചോദിച്ചു...,

", എന്താ മോളെ.... എന്താ നിനക്ക്....... ഇന്നലെ ഉറങ്ങിയില്ലേ..... ", ഉമ്മ അവളെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.....


", ഏയ് ഒന്നുമില്ല ഉമ്മാ..... നിങ്ങളെ ഒക്കെ വിട്ട് പോകുന്ന ഒരു ടെൻഷൻ", ഐഷു തല താഴ്ത്തി കൊണ്ട് പറഞ്ഞു....


", അതിന് എന്താ മോളെ ഇങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം.... നിനക്ക് എപ്പോ വേണമെങ്കിലും റിഷൂനോട് പറഞ്ഞാൽ അവൻ ഇങ്ങോട്ടു കൊണ്ടു വരില്ലേ..", ഉമ്മ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒന്ന് മുത്തി ..... അവൾ പുഞ്ചിരിച്ചു..... 


", എന്താ അറിയില്ല ഇന്നലെ മുതൽ തുടങ്ങിയതാണ് തലക്ക് ഒരു സുഖമില്ല ഉമ്മാ.... എനിക്ക് പേടിയാകുന്നു...ഞാൻ മരിക്കുമോ...? ഞാൻ മരിച്ചാൽ എൻ്റെ റിഷുക്ക ഒറ്റക്കാവില്ലേ....", അവൾ സങ്കടത്തോടെ പറഞ്ഞു....


", മോൾ എന്തിനാ ഇപ്പോൾ ഇതൊക്കെ ആലോചിക്കുന്നത്...?ഞാൻ ഉപ്പാനോട് പറയാം ഹോസ്പിറ്റലിൽ പോയി നോക്ക്...",  ഉമ്മ അവളെ സമാധാനിപ്പിച്ചു.....



അപ്പോഴാണ് റിഷുക്ക വീഡിയോ കോൾ വിളിച്ചത്....



ഇന്നലെ രാത്രി വിളിച്ചിട്ടില്ലായിരുന്നു അതുകൊണ്ടായിരിക്കും.....



പരസ്പരം സലാം പറഞ്ഞ് വിശേഷങ്ങൾ ചോദിച്ചു.....



അവളുടെ മുഖത്ത് ഒരു ഉഷാർ കാണാത്തതുകൊണ്ട് റിഷുക്ക ചോദിച്ചു.....

", എന്താ മോളെ.... എന്താ നിനക്ക് പറ്റിയത്..? ഇന്നലെ പരിപാടിയുടെ ഇടയിൽ ഞാൻ നിന്നെ നോക്കുമ്പോൾ എന്തോ മുഖം വലിയ ഉഷാറില്ലായിരുന്നില്ലല്ലോ....? എന്തു പറ്റി...? 

എന്തെങ്കിലും ക്ഷീണം ഉണ്ടോ...? 


അവൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കി.....

പക്ഷേ മുഖം ഒന്ന് വാടിയാൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ക്ക് തമ്മിൽ അറിയാല്ലോ...



റിഷുക്ക വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൾ ചോദിച്ചു.....



", ഞാൻ ഒരു കാര്യം ചോദിക്കട്ടെ...? എനിക്ക് ഇന്നലെ മുതൽ തുടങ്ങിയതാണ് തലക്ക് ഒരു അസ്വസ്ഥത..... എനിക്ക് എൻ്റെ കാലം അവസാനിക്കാനായി എന്നൊക്കെ ഒരു തോന്നൽ... എനിക്ക് നിങ്ങളെ വിട്ട് പോകാൻ കഴിയില്ല .... എനിക്ക് പേടിയാകുന്നു....", ഐഷു നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.....



അത് കേട്ടതും റിഷുക്കാൻ്റെ ഹൃദയം ഒന്ന് പിടച്ചു.....

", ഐഷൂ.... തമാശയ്ക്ക് പോലും ഇങ്ങനെ ഒന്നും പറയല്ലേ.... നീ ഇല്ലാത്ത ലോകം എനിക്ക് ആലോചിക്കാൻ കൂടി വയ്യ..... നീ ഇല്ലെങ്കിൽ ഞാനും ഇല്ല... ", അതും പറഞ്ഞ് റിഷുക്ക കണ്ണുകൾ തുടച്ചു....



", നിനക്ക് തീരെ വയ്യെങ്കിൽ നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാം..... നീ പെട്ടെന്ന് റെഡിയാവ്.....", അതും പറഞ്ഞ് റിഷുക്ക ഫോൺ കട്ടാക്കി....



ഇതേസമയം റിഷുക്കാന്റെ മനസ്സ് കലങ്ങിമറിയാൻ തുടങ്ങി....



റിഷുക്ക കാക്കുവിന് വിളിച്ച് വിവരം പറഞ്ഞു....



കാക്കുവും

 ഹോസ്പിറ്റലിൽ പോകാൻ റെഡിയായി വന്നു.....



കാക്കുവിനെ കണ്ട ഐഷു ചോദിച്ചു....



", കാക്കു എവിടേക്കാ...", 



", ഞാനും ഹോസ്പിറ്റലിലേക്ക് ആണ്....  നീ ഓക്കേ അല്ലേ...", കാക്കു അത് ചോദിച്ചതും ഐഷു തലകറങ്ങി വീണു.....



*തുടരും.....*

*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 44*



", ഞാനും ഹോസ്പിറ്റലിലേക്ക് ആണ്...നീ ഓക്കേ അല്ലേ...", കാക്കു അത് ചോദിച്ചതും ഐഷു തലകറങ്ങി വീണു.... പെട്ടെന്ന് തന്നെ റിഷുക്ക വന്ന് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി.....



ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഡോക്ടർ അവളെ ICU വിലേക്ക് ആക്കി....



ഡോക്ടർ പുറത്തേക്ക് വന്ന് അവരോട് പറഞ്ഞു....", ഈ മോൾക്ക് എന്തോ വല്ലാത്ത ടെൻഷനുണ്ട്.... ഫുഡ് കഴിക്കൽ കുറവാണെന്ന് തോന്നുന്നു.... രക്തം തീരെയില്ല.... അപ്പോ ഫ്രൂട്ട്സ് ഒക്കെ നല്ലോണം കൊടുക്കണം.... വേറെ കുഴപ്പമൊന്നുമില്ല.... ഇപ്പോൾ ഗ്ലൂക്കോസ് കയറ്റിക്കൊണ്ടിരിക്കുകയാണ് അത് കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം...", അതും പറഞ്ഞ് ഡോക്ടർ പോയി......


അവർക്കെലാർക്കും സമാധാനമായി....

ഗ്ലൂക്കോസ് കയറ്റി അവർ വീട്ടിലേക്ക് തിരിച്ചുപോയി..... വീട്ടിൽ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്....വീട്ടിൽ എല്ലാവർക്കും വിവരം അറിഞ്ഞപ്പോൾ ആണ് സമാധാനം ആയത്......



അങ്ങനെ ഇന്ന് കല്ല്യാണത്തലേന്ന് ആയത് കൊണ്ട് എല്ലാവരും വന്നു ..... എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് സംസാരിച്ച് ഇരുന്നു......


ഐഷു റൂമിലേക്ക് പോയി ഡ്രോയിംഗ് റൂമിൽ കയറി ചിത്രം വരക്കാൻ തുടങ്ങി....ചിത്രം വരച്ച് അറിയാതെ അവൾ ഉറങ്ങിപ്പോയി....


പെട്ടെന്ന് സനുവും ഹനുവും ഇരട്ടകളും വന്ന് വിളിച്ചപ്പോൾ ആണ് അവൾ അറിയുന്നത്.....


", മുത്ത് മണികളേ..... കുറേ ആയല്ലോ കണ്ടിട്ട്.....", അവർ പരസ്പരം കെട്ടിപിടിച്ചു.....


", നിങ്ങള് ഫുഡ് കഴിച്ചോ....", ഇല്ലെങ്കിൽ വാ ഫുഡ് കഴിക്കാം ", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു.....


", ഞങ്ങള് ഫുഡ് കഴിച്ചിട്ടാണ് വന്നത്",അവർ അതും പറഞ്ഞ് അവിടെ ഉള്ള ചിത്രങ്ങൾ ഒക്കെ നോക്കുന്നുണ്ട്......



", ഇനി നമുക്ക് റൂമിലേക്ക് പോകാം അവിടെ ഇരുന്ന് സംസാരിക്കാം", ഐഷു ഡ്രോയിങ് റൂമിന്റെ ഡോർ അടച്ച് റൂമിലേക്ക് പോയിരുന്നു...



അവളുടെ ബെഡിൽ എല്ലാവരും നിരന്ന് കിടന്നു.....


", ഐഷൂ നിന്റെ അസുഖമൊക്കെ മാറിയോ...? നിനക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞിരുന്നു......", സനു അത് ചോദിച്ചപ്പൊഴാണ് മറ്റുള്ളവർ അത് അറിയുന്നത്....


", അപ്പോൾ നിനക്ക് എന്തായിരുന്നു....? ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ...", ഹനുവും ഇരട്ടകളും ഒപ്പം പറഞ്ഞു....അപ്പൊ സനു എല്ലാ കാര്യങ്ങളും പറഞ്ഞു.....


", ആണോ എടീ.... എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്.....", അവർ ചോദിച്ചു.....


", ഇപ്പോൾ കുഴപ്പമൊന്നുമില്ല.... പക്ഷേ ഇനി കൂടുതൽ കാലം ഞാൻ ഇവിടെ ഉണ്ടാകില്ല എന്ന് തോന്നുന്നുണ്ട്.....മരിക്കാൻ ആയ പോലെ....നിങ്ങളൊക്കെ ദുആ ചെയ്യിം ", അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.....


അത് കേട്ട് സനു ദേഷ്യപ്പെട്ടു...

", നീ ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ എന്റെ കയ്യിന്ന് കിട്ടും.... അവള് മരിക്കാൻ പോകുന്നു.... നീയില്ലാതെ ഈ ലോകത്ത് ഞങ്ങൾ എങ്ങനെ ഉണ്ടാകാനാ മോളെ....?", അതും പറഞ്ഞ് എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ചു....


", ഷോ ഇന്ന് വരണ്ടായിരുന്നു.... വന്നപ്പോൾ തന്നെ ഇവള് നമ്മളെ സങ്കടപ്പെടുത്തി....", സനു അതും പറഞ്ഞ് ഐഷുവിനെ നോക്കി.....


", അതൊക്കെ പോട്ടെ നിങ്ങൾ നിങ്ങളുടെ വിശേഷം പറയിം ", അങ്ങനെ അവര് കുറേനേരം സംസാരിച്ചിരുന്നു....


അസർ ബാങ്ക് കൊടുത്തപ്പോൾ നിസ്കാരം കഴിഞ്ഞ് താഴേക്ക് പോയി എല്ലാവരും ഒപ്പം ഇരുന്ന് ചായ കുടിച്ചു...



അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ തന്നെ അയൽവാസികൾ എല്ലാം വരാൻ തുടങ്ങി....


ഐഷു അങ്ങനെ പുറത്തിറങ്ങാത്തതുകൊണ്ട് അപ്പോഴാണ് അവരൊക്കെ അവളെ കാണുന്നത്.....



അവരോടൊക്കെ സംസാരിച്ച് ഐഷു റൂമിലേക്ക് പോയി....റൂമിൽ നോക്കുമ്പോൾ അവൾക്ക് കിടക്കാൻ ഒരു സ്ഥലമില്ല നാലെണ്ണം കൂടെ അവിടെ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.....



മഹ്ളറത്തുൽ ബദ്‌രിയ്യയും ബുർദയും ഒക്കെ അവിടെ ഉണ്ടായിരുന്നു.....



ഇശാ ബാങ്ക് കൊടുത്തപ്പോൾ പെട്ടെന്ന് തന്നെ ഇത്താത്ത അവൾക്ക് മെഹന്ദി ഇട്ട് കൊടുത്തു ....


ഇത്താത്താന്റെ റിഫുമോൻ അവിടെ കിടന്നു കളിക്കുന്നുണ്ട്..... മുഹമ്മദ് റിഫാൻ എന്നാണ് അവന്റെ പേര്.....

അവൻ കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങിയിട്ടുണ്ട്....



മെഹന്ദി ഇടാൻ ഇത്താത്ത ഉഷാറാണ്....



അങ്ങനെ മഹ്ളറത്തുൽ ബദ്‌രിയ്യയും ബുർദയും തുടങ്ങി...


കാക്കുവും ഉപ്പയും ഒക്കെ ഭയങ്കര തിരക്കിലാണ്....


പരിപാടിക്ക് കാക്കുവിന്റെ ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്.....


", സനൂ.... നമുക്ക് കാക്കുവിനോട് പറഞ്ഞു ഒരു ഉസ്താദിനെ നിനക്ക് കെട്ടിച്ചു തരാൻ പറഞ്ഞാലോ....?", ഐഷു ചിരിച്ചുകൊണ്ട് ചോദിച്ചു.....


", നിനക്ക് നിന്റെ കല്യാണം നാളെ നടക്കണം എന്നുണ്ടോ.... അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ മിണ്ടാതിരിക്കലാണ് നിനക്ക് നല്ലത്.", അവൾ പുരികം പൊക്കിക്കൊണ്ട് പറഞ്ഞു.....


പുരുഷന്മാരുടെ പരിപാടി കഴിഞ്ഞപ്പോൾ എല്ലാവരും പോയി...

വീടിനുള്ളിൽ സ്ത്രീകൾക്ക്

ചെറിയൊരു മജ്ലിസ് ഉണ്ടാക്കണമെന്ന് അവളുടെ ആഗ്രഹമായിരുന്നു... അതിന് വേണ്ടി മുകളിലുള്ള ഒരു റൂമിൽ വേദിയൊരുങ്ങി...



മണവാട്ടിയായ ഐഷു തന്നെയാണ് നേതൃത്വം കൊടുക്കുന്നത്.....അവളും അവളുടെ കൂട്ടുകാരും ചേർന്ന് ബുർദയും ചെറിയ ഒരു ദുആ മജ്‌ലിസും നടത്തി... അവൾ മദ്ഹ് പാടുന്നത് കേട്ട് വീട്ടുകാരും അയൽവാസികളും എല്ലാം അത്ഭുതപ്പെട്ടു..... ആദ്യമായിട്ടാണ് അവർ ഇങ്ങനെയൊരു മജ്ലിസിൽ പങ്കെടുക്കുന്നത് എന്ന് എല്ലാവരും അഭിപ്രായം പറഞ്ഞു.....

അവൾക്ക് സന്തോഷമായി.....


എല്ലാവരും ഫുഡ് കഴിക്കാൻ പോയി.....


അവളുടെ മെഹന്ദി ശരിക്ക് ഉണങ്ങിയിട്ടുണ്ടായിരുന്നില്ല....


അതുകൊണ്ടുതന്നെ ചോറ് അവൾക്ക്  വാരി കൊടുക്കാൻ എല്ലാവരും തല്ലു കൂടി....അവസാനം എല്ലാവരും ഓരോ ഉരുള തന്നു..... അവൾ പെട്ടെന്ന് തന്നെ മതിയാക്കി എണീറ്റു......


അവൾ റൂമിൽ എത്തുന്നതിനുമുമ്പ് തന്നെ ബാക്കിയുള്ള നാലെണ്ണവും റൂമിലെത്തി കിടന്നിരുന്നു.....


അവൾ എവിടെ കിടക്കുമെന്ന് ആലോചിച്ചിരുന്നു.....


അവൾ നല്ല ഇത്താത്താന്റെ റൂമിലേക്ക് പോയി....


അവിടെ കിടന്നു കളിക്കുന്ന റിഫു മോന്റെ അടുത്ത് കെട്ടിപ്പിടിച്ചു കിടന്നു....


ഇത്താത്ത വന്നു നോക്കുമ്പോൾ രണ്ടുപേരും കെട്ടിപ്പിടിച്ച് ഭയങ്കര ഉറക്കം.....


ഇത്താത്ത പുഞ്ചിരിച്ച് അവരുടെ അടുത്ത് കിടന്നു......



പെട്ടെന്ന് ഇത്താത്ത ഞെട്ടി ഉണർന്നു നോക്കുമ്പോൾ ഐഷുവിനെ കാണാനില്ല......


ബാത്ത്റൂമിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്.....


ഇത്താത്ത ബാത്ത്റൂമിൻ്റെ ഡോറിൽ മുട്ടി.....


ഐഷു വാതിൽ തുറന്നു..... അവൾ ആകെ ക്ഷീണിച്ചിട്ടുണ്ട്.....


", എന്താ മോളെ.... എന്ത്‌ പറ്റി നിനക്ക്?", ഇത്താത്ത വേവലാതിയോടെ ചോദിച്ചു.....


അവൾ വെള്ളം വേണം എന്ന് പറഞ്ഞു.....


ഇത്താത്ത അവിടെ ഉണ്ടായിരുന്ന ഒരു കപ്പിൽ വെള്ളം കൊടുത്തു.....


ബാത്ത്റൂമിൽ കയറി നോക്കിയപ്പോൾ അവൾ ചർദ്ദിച്ചത് കണ്ടു..... 

നോക്കുമ്പോൾ മുഴുവൻ ചോരയായിരുന്നു.....


ഇത്താത്ത പെട്ടെന്ന് തന്നെ ഉപ്പാന്റെ ഫോണിലേക്ക് മിസ്സ് 

അടിച്ചു....


ഉപ്പ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല ..... ഉപ്പയും ഉമ്മയും ഓടി വന്നു....


ഐഷു ആകെ തളർന്ന് കിടക്കാണ്....



*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 45*



ഉപ്പ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.... ഉപ്പയും ഉമ്മയും ഓടി വന്നു.....


ഐഷു ആകെ തളർന്ന് കിടക്കാണ്.....


", മോളേ...... ഐഷൂ..... എന്താ പറ്റിയത്.....", ഉമ്മ വേവലാതിയോടെ അവളുടെ അടുത്ത് ഇരുന്നു.....


", ഉമ്മാ..... എനിക്ക് റിഷുക്കാനെ കാണണം.... ഒന്ന് വിളിക്കിം...പ്ലീസ്....", ഐഷു നട്ടപ്പാതിരാക്ക് പറയുന്നത് കേട്ട് അവര് മൂന്ന് പേരും ഞെട്ടി.....


", ഫോണിൽ വിളിച്ച് കണ്ടാലും മതി......", അവള് അത് പറഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി......


ഉപ്പ ഫോൺ എടുത്ത് റിഷുക്കാക്ക് വിളിച്ചു കാര്യം പറഞ്ഞു.......


", ഐഷൂ...... എന്താ മോളെ ഉറക്കം ഒന്നും ഇല്ലേ......?", റിഷുക്ക ഒന്നും അറിയാത്ത പോലെ ചോദിച്ചു.......


", ഉറക്കം ഒക്കെ ഉണ്ട്.... എൻ്റെ ഇക്കാനെ കാണണം എന്ന് തോന്നി അപ്പോ വിളിച്ചതാ...ചിലപ്പോൾ അവസാന കാഴ്ച ആണെങ്കിലോ....?", അത് പറഞ്ഞതും റിഷുക്ക ഫോൺ കട്ടാക്കി.......


ഉമ്മ പറഞ്ഞു....

", നീ അങ്ങനെ ഒക്കെ പറഞ്ഞാൽ അവൻ ഫോൺ കട്ട് ആക്കാതിരിക്കോ....? ഒന്നും കൂടി വിളിച്ച് നോക്ക്...", 


ഐഷു വീണ്ടും വിളിച്ചു....


ഫോൺ എടുത്ത റിഷുക്ക ഒന്നും മിണ്ടുന്നില്ല......


ഐഷു ചോദിച്ചു....

", എന്താ റിഷുക്കാ.... ഒന്നും മിണ്ടാത്തത്...", 



", മിണ്ടാൻ ഉള്ള മൂഡ് നീ കളഞ്ഞില്ലെ.... വിളിച്ചപ്പോൾ തന്നെ നീ പറഞ്ഞത് എന്താ...? ഇനിയും അങ്ങനെ എന്തെങ്കിലും പറയണം എന്നാണെങ്കിൽ ഞാൻ ഫോൺ കട്ട് ആക്കാം...",  റിഷുക്ക കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.....


നല്ലോണം കരഞ്ഞിട്ടുണ്ട് എന്ന് മുഖം കണ്ടാൽ അറിയാം...... മുഖം ആകെ ചുവന്നിരുന്നു.... 


ഐഷുവിന് സങ്കടമായി...... ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി...


", ഞാൻ വെറുതെ പറഞ്ഞതാണ്... നാളെ നല്ലൊരു ദിവസമായിട്ട് നിങ്ങൾ കരയല്ലിം...എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല.... ഡോക്ടർ എന്നോട് പറഞ്ഞിരുന്നു അച്ചാർ കഴിക്കരുതെന്ന് ഇന്നലെ കുറച്ച് അച്ചാർ കഴിച്ചു അതായിരിക്കും ഛർദ്ദിച്ചത്...", ഐഷു സമാധാനിപ്പിച്ചു.....


", ഇനി നീ അച്ചാർ എന്ന സാധനം തൊട്ടിട്ടുണ്ടെങ്കിൽ എൻ്റെ അടുത്ത് നിന്ന് കിട്ടും....إن شاء الله നാളെ മുതൽ നീ എൻ്റെ കൂടെയല്ലേ ഞാൻ ശരിയാക്കി തരാം......", അവരങ്ങനെ പുലരുവോളം സംസാരിച്ചിരുന്നു...


അവരുടെ വരാനിരിക്കുന്ന ദിവസങ്ങളെ അവർ കിനാവ് കണ്ടു.....


ബാങ്ക് കൊടുത്ത ഉടനെ റിഷുക്ക ഫോൺ കട്ടാക്കി....


ഐഷു പെട്ടെന്ന് തന്നെ ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞ് ബാക്കിയുള്ള നാലാളെയും വിളിച്ചു....



അവർ ഒന്നും കൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.....


ഐഷു ഒരു ബക്കറ്റിൽ വെള്ളമെടുത്ത് നാലാളുടെയും മേലേക്ക് ഒഴിച്ചു....


അല്ലോഹ്  വെള്ളപ്പൊക്കം വെള്ളപ്പൊക്കം എന്നു പറഞ്ഞവർ എണീറ്റു......


മുമ്പിൽ ബക്കറ്റും  പിടിച്ചുനിൽക്കുന്ന ഐഷുവിനെ കണ്ട് അവർ തൊളള പൊളിച്ച് നിന്നു.....


", എടീ, നീ ഇന്നലെ എവിടെയാ കിടന്നത്....", സനു ചിരിച്ചുകൊണ്ട് ചോദിച്ചു.....


", ഞാൻ ഇന്നലെ ഇത്താത്താന്റെ റൂമിൽ കിടന്നു അല്ലാതെ ഇവിടെ കിടക്കാൻ സ്ഥലം വേണ്ടേ... എന്തായാലും വേഗം ഫ്രഷ് ആയി റെഡിയാവാൻ നോക്കി .... അതിനുമുമ്പ് ഞാൻ എല്ലാവരെയും വിളിച്ചുണർത്തട്ടെ എന്നിട്ട് വേണം എനിക്ക് കുളിക്കാൻ കയറാൻ", അതും പറഞ്ഞ് ഐഷു, കാക്കുവും മോനുവും മെഹ്ഫുവും കിടക്കുന്ന റൂമിലേക്ക് പോയി.... അവർ ഇന്നലെ വൈകി ഉറങ്ങിയത് കൊണ്ട് എണീറ്റിട്ടില്ല.....


ഐഷു അവിടെയും ബക്കറ്റിൽ വെള്ളമെടുത്ത് മൂന്നാളുടേയും മേലേക്ക് ഒഴിച്ചു.....


  അവർ എണീറ്റ് ഐഷുവിനെ ഓടിച്ചു.....


അങ്ങനെ എല്ലാവരും കുളിച്ച് റെഡിയായി.....


ഐഷുവിനെ മാറ്റിക്കാൻ തുടങ്ങി.....


കൂടുതൽ മേക്കപ്പ് ഒന്നുമില്ലാതെ ഐഷുവിനെ ഒരുക്കി....


അമ്മായിയും അമ്മായിയുടെ വീട്ടുകാരും ഒക്കെ അവള് മേക്കപ്പ് ഇടാത്തത് കൊണ്ട് പറയുന്നുണ്ട്.....


", മോളെ ഈ കണ്മഷി ഒന്ന് ഇട്ട് നോക്ക്..... ഇത് ഇട്ടാൽ മോള് കൂടുതൽ സുന്ദരിയാകും", അമ്മായിയുടെ ഉമ്മ പറഞ്ഞു....

", ഏയ് അതൊന്നും വേണ്ട ഉമ്മാ..... എനിക്ക് നിസ്കരിക്കേണ്ടതല്ലേ അപ്പോൾ അത് ഇട്ടാൽ ശരിയാവില്ല......", ഐഷു സ്നേഹത്തോടെ പറഞ്ഞു.... അവര് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്... അവള് അതൊന്നും കാര്യമാക്കാതെ ബാക്കി ഉള്ള നാലെണ്ണത്തിനെയും കൂട്ടി താഴേക്ക് പോയി......


ആദ്യം ഉപ്പാനെ തിരഞ്ഞ് പോയി.... ഉപ്പ തിരക്കിലാണ്.... ഉപ്പാനെ കണ്ട് ഉപ്പ കെട്ടിപ്പിടിച്ചു മുത്തം തന്നു.....


ഉപ്പാന്റെ ഉപ്പ സുഖം ഇല്ലാതെ കിടക്കുന്നുണ്ട്..... ഉപ്പപ്പാൻ്റെ അടുത്തേക്ക് പോയി.....


അങ്ങനെ ആളുകൾ ഒക്കെ വരാൻ തുടങ്ങി....


നമ്മളെ കൂടെ പഠിച്ചവരും ടീച്ചേഴ്സും ഉസ്താദ്മാരും ഒക്കെ വന്നു.....


അവര് പെട്ടെന്ന് പോയി....

അവർക്ക് റിഷുക്കാൻ്റെ വീട്ടിലേക്കും പോകണ്ടേ.....


അനു കാക്കുവും വീട്ടുകാരും ഒക്കെ വന്നിട്ടുണ്ട്.....


ഏതൊക്കെ കുടുംബക്കാർ വന്നു..... നമ്മക്ക് ആരെയും അങ്ങനെ അറിയില്ല....എല്ലാവരോടും അറിയുന്ന പോലെ സംസാരിച്ചു.....


എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.....

നമ്മൾക്ക് കഴിച്ചിട്ട് ഇറങ്ങുന്നില്ല.....

കുറച്ച് കഴിച്ച് എഴുന്നേറ്റു......


അവര് വരുന്ന മുമ്പ് തന്നെ പെട്ടെന്ന് നിസ്കാരം കഴിച്ചു....നിസ്കാരം കഴിഞ്ഞ് താഴേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് അവര് വന്നു എന്ന് പറഞ്ഞത്.....

മനസ്സിൽ ഒരു പേടി..... സനൂൻ്റെ കൈ പിടിച്ച് അമർത്തി...... അവൾ വേദന കൊണ്ട് തൊള്ള പൊളിച്ചു....


കുഞ്ഞോളും റിഷുക്കാൻ്റെ കുറച്ച് കുടുംബക്കാരും മാത്രം ഒള്ളൂ വന്നത്..... കുഞ്ഞോള് വന്ന് കെട്ടിപ്പിടിച്ചു....


", ബാബീ.... ഇത് ബാബി തന്നെ ആണോ....ماشاء الله

ഉഷാറായിട്ടുണ്ട്....", അങ്ങനെ അവള് മാറ്റിക്കാൻ തുടങ്ങി.....


കുഞ്ഞോളും നമ്മളെ ചങ്ക്സും മാത്രമാണ് മാറ്റിക്കുന്നത് .....


കുറച്ച് കഴിഞ്ഞപ്പോൾ കാക്കു റൂമിൽ വന്ന് എന്തോ നോക്കുന്നുണ്ട്.....


", എന്താ കാക്കൂ.... നോക്കുന്നത്....", അവള് സംശയത്തോടെ ചോദിച്ചു.... ", ഞാൻ ഇവിടെ ഒരു സാധനം വെച്ചിരുന്നു.... അത് എവിടെ...?", കാക്കു അവളെ മുഖത്തേക്ക് നോക്കി....


അവൾക്ക് കാര്യം മനസ്സിലായി....കുഞ്ഞോളെ എങ്ങനെ എങ്കിലും ഒഴിഞ്ഞ് കിട്ടാൻ വേണ്ടിയാണെന്ന്.....


", കാക്കൂ.... ഇതാണോ ആ സാധനം....", അവള് കുഞ്ഞോളെ ചൂണ്ടിക്കാട്ടി ചോദിച്ചു....


കാക്കു ആകെ ചമ്മി....


", ഏയ് അതൊന്നും അല്ല ", അതും പറഞ്ഞ് കാക്കു അവിടെ നിന്ന് മുങ്ങി....അത് കണ്ട് എല്ലാവരും ഇരുന്ന് ചിരിക്കാണ്.... കുഞ്ഞോള് എല്ലാവരെയും ദേഷ്യത്തോടെ നോക്കുന്നുണ്ട്....


ഐഷുവിൻ്റെ മാറ്റൽ കഴിഞ്ഞ് താഴേക്ക് പോയി....


അവളെ കണ്ടവർ ഒക്കെ കണ്ണ് മിഴിച്ചു നോക്കി നിന്നു....


ശരിക്കും ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു.....



അങ്ങനെ വന്നവർ ഒക്കെ ഫുഡ് കഴിച്ച് ദുആ ചെയ്ത് ഇറങ്ങാൻ ആയി.....


അവള് സുഖമില്ലാത്ത ഉപ്പപ്പാൻ്റെ അടുത്ത് പോയി കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു.....


ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞു.....

ഉമ്മ അവളെ സമാധാനിപ്പിച്ചു.....


റിഫു മോന്റെ അടുത്ത് പോയി അവനെ എടുത്ത് ഉമ്മ വെച്ചു...... ഇത്താത്താനോട് പറഞ്ഞ് മിന്നൂനെ എടുത്തു.....


മിന്നു കരഞ്ഞ് കൊണ്ട് പറഞ്ഞു...,

", ഇത്താത്ത പോകണ്ട.... ഞാനും പോരട്ടെ...", 


ഐഷു അവളെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ പറഞ്ഞു....

", ഇത്താത്ത ഇടക്ക് ഒക്കെ വരും ട്ടോ.... ഇത്താത്താൻ്റെ മുത്ത് കരയേണ്ട ട്ടോ", 


അവള് മെഹ്ഫുവിൻ്റെ അടുത്തേക്ക് പോയി കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...


അവൻ അവിടെ ഒരു ഭാഗത്ത് നിന്ന് കരയുന്നുണ്ട്....


അങ്ങനെ അവൾ അകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങി.....


ആരും കാണാത്ത ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട് മോനു....


അവൻ്റെ അടുത്തേക്ക് പോയി....

തല താഴ്ത്തി ഇരിക്കുന്ന അവൻ്റെ മുഖം ഉയർത്തി.....


അവൻ കരയുകയായിരുന്നു...


", അയ്യേ.... എന്താ ഇത്.... നീ അല്ലെ.... ഞാൻ പോകാൻ വേണ്ടി പ്രാർത്ഥിക്കാറ്,എന്നിട്ട് ഇപ്പോ കരയാണോ?", അവൾ അവനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.....


അവൻ തേങ്ങി തേങ്ങി കരഞ്ഞു....


എല്ലാവരേക്കാളും വിഷമം അവൻക്ക് ആയിരിക്കും.....

എപ്പോഴും തല്ല് കൂടുമെങ്കിലും ഒരു നേരം അവർക്ക് തമ്മിൽ പിരിഞ്ഞിരിക്കാൻ കഴിയില്ല.....



ഉപ്പാ

നെ കെട്ടിപ്പിടിച്ചു കരഞ്ഞു.....


ഉപ്പാക്ക് ഒന്നും പറയാൻ കിട്ടുന്നില്ല..... ഉപ്പ അവളെ തലോടി കൊടുത്തു......


കാക്കുവിനെ നോക്കുമ്പോൾ കാണാനില്ല......




*തുടരും.....*

*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 46*



കാക്കുവിനെ നോക്കുമ്പോൾ കാണാനില്ല.....


", ഷമി എവിടെ ഉപ്പാ...? ", 

ഐഷുവിൻ്റെ മനസ്സ് അറിഞ്ഞ പോലെ റിഷുക്ക ചോദിച്ചു....


", അവന് ഇപ്പോ ഇവിടെ ഉണ്ടായിരുന്നു.... എടാ ഷമി എവിടെ....?", ഉപ്പ എല്ലാവരോടും ചോദിച്ചു.....


എവിടെയും കാണാത്തത് കൊണ്ട് അവർ പോകാൻ ഇറങ്ങി.....


അപ്പോഴുണ്ട് കുഞ്ഞുട്ടി കാക്കു കാക്കുവിനെയും കൊണ്ട് വന്നു......


", ഇവൻ അപ്പുറത്ത് ഇരിക്കായിരുന്നു.... ഞാൻ കുറെ വിളിച്ചിട്ടാ പോന്നത്...", കുഞ്ഞുട്ടി കാക്കു പറഞ്ഞു....


ഐഷു കാക്കുവിൻ്റെ അടുത്തേക്ക് വന്നു....


",കാക്കൂ.... ഞാൻ പോവാ ട്ടോ ", അവള് അതും പറഞ്ഞ് ചിരിച്ചു....


കാക്കു ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു.....


കാക്കു റിഷുക്കാൻ്റെ കൈയിൽ ഐഷുവിൻ്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു....,


", റിഷൂ..... എൻ്റെ പെങ്ങള് അല്ലെങ്കിലും എൻ്റെ പെങ്ങളെ പോലെ സ്നേഹിച്ചതാണ്... നീ പൊന്ന് പോലെ നോക്കും എന്നറിയാം എന്നാലും ഒരു ആങ്ങളയെ പ്പോലെ പറയാ.... ഇവളുടെ കണ്ണ് നിറയാതെ പൊന്ന് പോലെ നോക്കണേ....", അത് കണ്ട് നിന്നവരൊക്കെ കണ്ണ് തുടച്ചു....


ഉപ്പാക്ക് പറയാൻ കിട്ടാത്തത് കൊണ്ട് കാക്കുവിനെ ഏൽപ്പിച്ചതായിരുന്നു...


ഐഷു റിഷുക്കാൻ്റെ കൈ പിടിച്ച് വണ്ടിയിൽ കയറി.....


മുമ്പിൽ റാഷി കാക്കുവും അംനുവും ഉണ്ട്....


ഐഷു തല താഴ്ത്തി ഇരിക്കാണ്.... നിഖാബ് ഇട്ടത് കൊണ്ട് കരഞ്ഞ മുഖം കാണില്ല.... റിഷുക്ക അവളെ തല ഉയർത്തി നോക്കി.... അവളെ കണ്ണ് കണ്ടാൽ തന്നെ അറിയാം കരയുകയാണെന്ന്...റിഷുക്ക അവളെ കൈ മുറുകെ പിടിച്ചു.... ഒരിക്കലും ഈ കൈ വിടില്ല എന്ന ഉറപ്പോടെ......


അവൾ റിഷുക്കാൻ്റെ തോളിൽ തല വെച്ച് കിടന്നു.... കുറച്ച് കഴിഞ്ഞപ്പോൾ റാഷി കാക്കുവും അംനുവും വിളിച്ചപ്പോൾ ആണ് അറിയുന്നത്.... രണ്ടാളും ഇന്നലെ ഉറങ്ങാത്തത് കൊണ്ട് അറിയാതെ മയങ്ങിപ്പോയിരുന്നു....


", എന്താ രണ്ടാളും ഇന്ന് ഇവിടെ ഉറങ്ങാണോ...", റാഷി കാക്കു കളിയാക്കി ചോദിച്ചു.....



അവര് ആകെ ചമ്മി.....


വണ്ടിയിൽ നിന്ന് ഇറങ്ങി.....


ഉമ്മി കൈ പിടിച്ച് വീട്ടിലേക്ക് കയറ്റി.... ഐഷു വലത് കാൽ വെച്ച് ബിസ്മി ചൊല്ലി കയറി......


ഉമ്മി അവളെ ഹാളിൽ ഇരുത്തി.....


എല്ലാവരും മണവാട്ടിയെ കാണാൻ തിരക്കുകൂട്ടി......


ഐഷു നിഖാബ് താഴ്ത്തി തന്നെ ഇരിക്കുന്നത് കണ്ട് കുഞ്ഞോള് വന്ന് ഉയർത്താൻ പറഞ്ഞു .....


", നീ ആദ്യം ഒരു ടവ്വൽ കൊണ്ട് വാ എൻ്റെ ടവ്വൽ ഞാൻ വണ്ടിയിൽ വെച്ചു", ഐഷു കുഞ്ഞോളോട് പറഞ്ഞപ്പോൾ അവൾ ടവ്വൽ കൊണ്ട് വന്ന് ഐഷുവിൻ്റെ മുഖം തുടച്ച് കൊടുത്തു..... അവൾ നിഖാബ് പൊക്കിയതും ഓരോരുത്തര് കുറ്റവും കുറവും പറയാൻ തുടങ്ങി...... ഐഷു അതൊന്നും ശ്രദ്ധിച്ചില്ല....


ഐഷുവിൻ്റെ വീട്ടിൽ നിന്ന് വന്നവരൊക്കെ അവിടെ എത്തി.... മിന്നു ഓടി വന്ന് ഐഷുവിൻ്റെ മടിയിൽ കയറി ഇരുന്നു.....


എല്ലാവരും വെള്ളം കുടിച്ചു.... ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവളെയും കൂട്ടി കുഞ്ഞോള് നടന്നു....

മിന്നുവിനെ കുഞ്ഞോള് എടുക്കാൻ വേണ്ടി കൈ കാട്ടി..... അവൾ പോയില്ല...... അവസാനം അവളെ കാക്കൂൻ്റെ അടുത്ത് കൊണ്ട് പോയി കൊടുത്തു....


ഐഷു അവളെ വാലുകളുടെ കൂടെ ഇരുന്നു..... ഫുഡ് കഴിച്ച് കഴിഞ്ഞ് എല്ലാവരും മണിയറ കാണാൻ മുകളിലേക്ക് കയറി.... അവിടെ പോയവരൊക്കെ അവിടത്തെ അത്തറിന്റെ സുഗന്ധം ആസ്വദിച്ച് നിൽക്കാണ്.....


", അല്ലാ നമുക്ക് പോകണ്ടേ.... ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ....", സനു അത് പറഞ്ഞപ്പോൾ ആണ് അവരെ പോകാൻ കാത്ത് നിൽക്കുന്നുണ്ട് എന്ന് പറഞ്ഞ് ഒരു താത്ത വന്നത്.....


അവര് ഐഷുവിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ച് യാത്ര പറഞ്ഞു....


അവളും അവരുടെ കൂടെ താഴേക്ക് പോയി.....


മിന്നു കാക്കുവിൻ്റെ അടുത്ത് നിന്ന് ഐഷുവിന്റെ അടുത്തേക്ക് പോരാൻ കരയുന്നുണ്ട്.....


കാക്കു പെട്ടെന്ന് തന്നെ അവളോട് പറഞ്ഞ് വണ്ടിയിലേക്ക് പോയി.....


എല്ലാവരും പോയതും ഐഷു അവിടെ വിഷമത്തോടെ നിന്നു.......


", ബാബീ.... ഇങ്ങനെ നിന്നാൽ മതിയോ.... ഫ്രഷ് ആകണ്ടേ ...", കുഞ്ഞോള് ഐഷുവിനെയും കൂട്ടി റൂമിലേക്ക് പോയി....


അവൾക്ക് ഇടാൻ ഒരു ചുരിദാർ എടുത്ത് കൊടുത്ത് നിസ്കാര കുപ്പായം അവിടെ എടുത്ത് വെച്ച് താഴേക്ക് പോയി.....


ഐഷു ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് റൂമിൽ ഇരുന്നു...... കുഞ്ഞോള് വന്നപ്പോൾ അവളെ കൂടെ താഴേക്ക് പോയി......


അവിടെ കുടുംബക്കാരും അയൽവാസികളുമായിട്ട് കുറച്ച് ആളുകൾ മാത്രം ഉണ്ടായിരുന്നുള്ളു ..... അവള് അവിടെ കുഞ്ഞോളെ കൂടെ അവരോട് ഒക്കെ സംസാരിച്ച് ഇരുന്നു.....


ഒരു പെണ്ണ് അവളെ തുറിച്ച് നോക്കുന്നുണ്ട്.... ഐഷു കുഞ്ഞോളോട് ചോദിച്ചു.....,

", എടീ.... അതാരാ..... എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്..... ",

", അത് ഇവിടെ അടുത്ത് ഉള്ള ഒരു പെണ്ണ് ആണ്..... അവൾക്ക് കാക്കൂനെ ഇഷ്ടം ആയിരുന്നു..... ഒരു ദിവസം അവള് കാക്കൂനോട് ഇഷ്ടം ആണെന്ന് പറഞ്ഞു.... കാക്കു പറഞ്ഞു കാക്കൂന് ഇഷ്ടമില്ല എന്ന്..... പിന്നെയും പിന്നെയും ഇതും പറഞ്ഞ് കാക്കൂനെ ശല്ല്യപ്പെടുത്താൻ തുടങ്ങി..... അവസാനം കാക്കു ദേഷ്യപ്പെട്ടു..... അതിന്റെ ദേഷ്യത്തിൽ ബാബിൻ്റെ ചോര ഊറ്റുന്നത് ആണ്..... ഇപ്പോ കാക്കു ഇവിടേക്ക് വന്നാൽ ആ പെണ്ണിന്റെ പൊടി പോലും കാണില്ല.....", കുഞ്ഞോള് അതും പറഞ്ഞ് ചിരിച്ചു.....


ഇന്ന് തന്നെയാണ് അടുക്കള കാണൽ......


മഗരിബ് നിസ്കാരം കഴിഞ്ഞ ശേഷം ഐഷുവിന്റെ വീട്ടിൽ നിന്ന് വരും.....


മഗരിബ് ബാങ്ക് കൊടുത്തതും ഐഷുവും കുഞ്ഞോളും റൂമിലേക്ക് പോയി.....


നിസ്കാരം കഴിഞ്ഞ് ഐഷുവിനെ മാറ്റിച്ചു.....


ഒരു റോസ് ഉടുപ്പ് ആയിരുന്നു വേഷം.....


റിഷുക്കാനെ പിന്നെ കണ്ടിട്ടില്ല..... മൂപ്പര് ഭയങ്കര ബിസിയാണ്.......



ഐഷുവിന്റെ വീട്ടിൽ നിന്ന് എല്ലാവരും വന്നിട്ടുണ്ടായിരുന്നു അവൾക്ക് എല്ലാവരെയും കണ്ടപ്പോൾ സങ്കടം വന്നു.....


അവൾ ഉമ്മാനെ കെട്ടിപ്പിടിച്ചു...

അവർ വീടെല്ലാം കണ്ട് ഫുഡ് കഴിക്കാൻ ഇരുന്നു..... ഐഷു അവരോടൊപ്പം ഇരുന്ന് കഴിച്ചു.....


കഴിച്ചു കഴിഞ്ഞപ്പോൾ റിഷുക്ക 

അവിടെ ഇരിക്കുന്നവരുടെ അടുത്തേക്ക് അവളെയും കൂട്ടി പോയി......


അവിടെ ഇരിക്കുന്ന ആളുകളെ കണ്ടതും ഐഷു ഞെട്ടി തരിച്ചു.....





*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 47*



കഴിച്ചു കഴിഞ്ഞപ്പോൾ റിഷുക്ക അവിടെ ഇരിക്കുന്നവരുടെ അടുത്തേക്ക് അവളെയും കൂട്ടി പോയി.....


അവിടെ ഇരിക്കുന്ന ആളുകളെ കണ്ടതും ഐഷു ഞെട്ടി തരിച്ചു.....


അനാഥ അഗതി മന്ദിരത്തിലെ എല്ലാവരും ഉണ്ട്.....

അവളുടെ കണ്ണുകൾ നിറഞ്ഞു.....


അവളെ കണ്ട കുട്ടികൾ എല്ലാം ഓടി വന്ന് കെട്ടിപ്പിടിച്ചു......


മോളു കുറേ പരാതി പറയാൻ തുടങ്ങി.....

", ഐഷു താത്ത ഞങ്ങളെ ഒക്കെ മറന്നില്ലേ.... ", ഞങ്ങളെ കാണാൻ വന്നില്ലല്ലോ....", 


അവള് മോളുവിനെ എടുത്ത് ചുംബിച്ചു....


അത് കണ്ട് വേറെ ഒരാള് ഉമ്മാന്റെ അടുത്ത് നിന്ന് കരയുന്നുണ്ട്....

വേറെ ആരും അല്ല നമ്മളെ മിന്നു....


അവൾക്ക് ഐഷു ആ കുട്ടിയെ എടുത്തത് ഇഷ്ടായില്ല..... അതിനാണ് കരയുന്നത്....


ഐഷു വേഗം മോളുവിനെ അവിടെ വെച്ച് അവളെ എടുത്തു.....


അപ്പോ അവൾക്ക് സമാധാനമായി.....


അങ്ങനെ ഐഷുവിൻ്റെ വീട്ടുകാർ പോയി.....


അവള് അനാഥ കുട്ടികളുടെ കൂടെ കുറെ നേരം സംസാരിച്ച് ഇരുന്നു.....


അവരും പോയി കഴിഞ്ഞപ്പോൾ വീട്ടിൽ ഞങ്ങള് മാത്രം ആയി....


ഐഷു ഉമ്മിയുടെ അടുത്തേക്ക് പോയി സംസാരിച്ച് ഇരിക്കുമ്പോൾ റിഷുക്ക പതുങ്ങി പതുങ്ങി നോക്കുന്നുണ്ട്......


അവൾ അത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല.....


മൂപ്പര് പിന്നെ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി......


ഉമ്മ ഐഷുവിനെ റൂമിലേക്ക് പറഞ്ഞ് വിട്ടു.....


ബാക്കി ഉള്ളവരൊക്കെ ക്ഷീണം കാരണം ഉറങ്ങിയിട്ടുണ്ട്......


ഐഷു മെല്ലെ മെല്ലെ മടിച്ച് റൂമിലേക്ക് പോയി......


വാതിൽ തുറന്ന് വെച്ചിട്ടുണ്ടായിരുന്നു.....


റൂമിൽ നോക്കുമ്പോൾ മൂപ്പരെ കാണാൻ ഇല്ല..... ബാത്ത്റൂമിൽ ആയിരിക്കും എന്ന് കരുതി അവള് ബാൽക്കണിയിൽ പോയി ഇരുന്നു......


റിഷുക്ക ബാത്ത്റൂമിൽ നിന്ന് ഇറങ്ങി അവളോട് ചോദിച്ചു.....

", നിസ്കാരം കഴിഞ്ഞിട്ടില്ലല്ലോ.... വുളൂഅ് എടുത്ത് വാ നമുക്ക് നിസ്കരിക്കാം ", 


അവള് വുളൂഅ് എടുത്ത് വന്ന് രണ്ട് പേരും ജമാഅത്തായി നിസ്കരിച്ചു.....


നിസ്കാരം കഴിഞ്ഞ് ദുആ ചെയ്ത് റിഷുക്ക ഐഷുവിന്റെ മൂർധാവിൽ കൈ വെച്ച് ദിക്റ് ചൊല്ലി നെറ്റിയിൽ ചുംബിച്ചു...... 


*بَارَكَ اللّٰهُ لِكُلٌّ مِنَّا فِي صَاحِبِهِ*   

*( ഇതാണ് ട്ടോ ദിക്റ് അറിയാത്തവർക്ക് വേണ്ടി)* 




രണ്ടുപേരും ബാൽക്കണിയിൽ പോയി ഇരുന്നു.....

ഐഷു റിഷുക്കാന്റെ തോളിൽ തലചായ്ച്ചു കിടന്നു......

കുറെ സംസാരിച്ചിരുന്നു ഉറക്കം വന്നപ്പോൾ റൂമിലേക്ക് പോയി......


*(വായനക്കാരെ...... എങ്ങോട്ടാ..... അവിടെ നിൽക്കിം എവിടേക്കാ ഈ പോകുന്ന്.... ഇനി അവര് അവരുടെ ലോകത്തേക്ക് പോകട്ടെ..... നമ്മക്ക് അതൊന്നും നോക്കേണ്ട.....)*


💕*അവര് മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായി*💕



രാവിലെ നേരത്തെ എണീറ്റ് ഫ്രഷ് ആയി വുളൂഅ് എടുത്ത് രണ്ട് പേരും നിസ്കാരം കഴിഞ്ഞ് ഇരുന്നു...... ഐഷു റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കുന്നില്ല..... അവൾക്ക് എന്തോ ഒരു ചമ്മൽ..... അത് കണ്ട് റിഷുക്കാക്ക് ചിരി വരുന്നുണ്ട്......

നീ എത്ര നേരം എൻ്റെ മുഖത്തേക്ക് നോക്കാതെ നിൽക്കും എന്ന് നമ്മക്ക് നോക്കാം...... മൂപ്പര് മനസ്സിൽ പറഞ്ഞു....

ഐഷു താഴേക്ക് പോയി......


ഐഷു അടുക്കളയിൽ പോയി ചായ ഉണ്ടാക്കി......

ചായ ഉണ്ടാക്കുമ്പോൾ ഉമ്മി വന്നു......


", എന്തിനാ മോളേ ഇത്ര നേരത്തെ എണീറ്റത്..... ", ചായ ഒക്കെ ഞാൻ ഉണ്ടാക്കുമല്ലോ...", ഇന്നലെ ഉറങ്ങിയില്ലേ..... വീട് മാറിയാൽ ഉറക്കം വരാത്ത കേട് ഒന്നും ഇല്ലല്ലോ....", ഉമ്മി ചിരിച്ചു കൊണ്ട് ചോദിച്ചു.....


", ഏയ് അതൊന്നും കുഴപ്പമില്ല..... ", അങ്ങനെ ഉറങ്ങാത്ത കേട് ഒന്നും ഇല്ല.... ഉറക്കം വന്നാൽ എവിടെയാണെങ്കിലും ഉറങ്ങും....", അവള് അതും പറഞ്ഞ് ചിരിച്ചു......



അവള് ചായ എടുത്ത് സിറ്റൗട്ടിലേക്ക് പോയി ഉപ്പാക്ക് കൊടുത്ത് റിഷുക്കാക്ക് കൊടുക്കാൻ പോയി...


അപ്പോഴുണ്ട് കുഞ്ഞോള് കണ്ണും തിരുമ്മി വരുന്നു.....


അവളുടെ മണ്ടക്ക് ഒരു കൊട്ട് കൊടുത്തു....


", എന്താ ബാബി രാവിലെതന്നെ.....", ഇത് എനിക്കാണോ ചായ.....", അല്ലെങ്കിലും എൻ്റെ ബാബിക്ക്  എന്നോട് നല്ല സ്നേഹമാണ്...", അതും പറഞ്ഞ് അവൾ ചായ വാങ്ങാൻ നിന്നു....


", അയ്യേ ഇത് നിനക്കൊന്നും അല്ല ....", ഇത് വേറെ ഒരാൾക്കാണ് ", അവൾ നാണത്തോടെ പറഞ്ഞു...


", ആ വേറെ ഒരാൾ ആരാണെന്ന് എനിക്ക് മനസ്സിലായി.....", അപ്പോൾ എനിക്ക് ചായയില്ലേ....", കുഞ്ഞോള് മുഖത്ത് സങ്കടം വരുത്തി ചോദിച്ചു....


", നിനക്ക് വേണമെങ്കിൽ ഇവിടെ വന്ന് കുടിക്ക്...", പെട്ടെന്ന് ഉമ്മി അത് പറഞ്ഞു കൊണ്ട് വന്നു....


", ഓ മരുമോളെ  കിട്ടിയപ്പോൾ നമ്മളെ ഒന്നും പറ്റില്ല...", അല്ലെങ്കിലും ആർക്കുവേണം ഈ ചായ....", എനിക്ക് വേണ്ടത് ഞാൻ എടുത്തോളാം....", അവൾ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി....


ഐഷു ചായ കൊണ്ട് റൂമിലേക്കും ......


റൂമിലെത്തി നോക്കുമ്പോൾ റിഷുക്ക എന്തോ ഒരു വർക്കിലാണ്.......


അവൾ ചായ മേശപ്പുറത്ത് വെച്ച് തിരിച്ചു പോരാൻ നിൽക്കുമ്പോൾ റിഷുക്ക പിടിച്ചുവച്ചു....


", എന്താ നീ എന്റെ മുഖത്ത് നോക്കാതെ പോകുന്നത്....", ഇത്രക്കൊന്നും നാണം ഞാൻ എൻ്റെ പെണ്ണിന് പ്രതീക്ഷിച്ചിട്ടില്ല....", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു......


", അത് എനിക്ക് നാണം ഒന്നുമില്ല.....", എനിക്ക് അവിടെ പണിയുണ്ട് അതാ ഞാൻ പെട്ടെന്ന് പോകുന്നത്....", അവൾ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു....


", ഓ ഇന്നലെ വന്ന നിനക്ക് അവിടെ നൂറു കൂട്ടം പണി ഉണ്ടാകും ലെ....", നമ്മളെ ഉമ്മാനെ നമ്മക്ക് അറിയാലോ.... കുഞ്ഞോളെത്തന്നെ ഒന്നും ചെയ്യാൻ സമ്മതിക്കാറില്ല.....", എന്നിട്ട് നിന്നെക്കൊണ്ട് ചെയ്യിക്കും .....", നീ ഇതിന് ഉത്തരം പറഞ്ഞിട്ട് പോയാൽ മതി.....", റിഷുക്ക അവളെ ബെഡിൽ ഇരുത്തി വാതിൽ ലോക്ക് ചെയ്തു.......



", ഇനി പറ എന്താണ് നിനക്ക് ഇത്ര നാണം....", നിന്റെ നാണം മാറാൻ ഞാൻ എന്താ ചെയ്യേണ്ടത്.....", റിഷുക്ക അവളെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു....


", അല്ലോഹ്..... ഒന്നും ചെയ്യേണ്ട...... ചെയ്തതിന്റെ നാണം തന്നെ മാറിയിട്ടില്ല.....", അവള് പെട്ടെന്ന് അങ്ങനെ പറഞ്ഞു....


പിന്നെയാണ് അവള് എന്താ പറഞ്ഞത് ആലോചിച്ചത്.....


", അപ്പോ അതാണ് നിന്റെ നാണത്തിൻ്റെ കാരണം..... അതിനൊക്കെ എന്തിനാ ഇത്ര നാണം ", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു..,..


", ഏയ് അതൊന്നും ഇല്ല..... ഞാൻ ഒന്നും പറഞ്ഞിട്ടില്ല", നിങ്ങള് മാറി നിൽക്കിം ഞാൻ പോകട്ടെ......", അവള് റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.....


", പോകുന്നതിനു മുമ്പ് എനിക്ക് ഒരു സമ്മാനം തരോ....", റിഷുക്ക കണ്ണടച്ച് കൊണ്ട് കവിള് കാണിച്ചു കൊടുത്തു.....


അവള് ഓക്കേ എന്ന് പറഞ്ഞ് കവിളിൽ നല്ലൊരു കടി കൊടുത്ത് ചായ ഗ്ലാസ് എടുത്ത് വാതിൽ ലോക്ക് തുറന്ന് താഴേക്ക് ഓടി.....


", ഔ.... എന്തൊരു വേദന....", ഇതാണോ നിന്റെ സമ്മാനം ", നിന്നെ എനിക്ക് കിട്ടും ട്ടോ", റിഷുക്ക കവിളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.....


അവള് ഓടി പെട്ടെന്ന് അവളെ കയ്യിൽ ഉള്ള ഗ്ലാസ് താഴെ വീണ് പൊട്ടി....


അവള് കൈ കൊണ്ട് കുപ്പിച്ചില്ല് പെറുക്കി.....


ഗ്ലാസ് ചാടിയ ശബ്ദം കേട്ട് റിഷുക്ക അവളുടെ അടുത്തേക്ക് വന്നു.....


അവള് കൈ കൊണ്ട് പെറുക്കുന്നത് കണ്ട് പെട്ടെന്ന് അവളെ കൈ തടഞ്ഞു....


", എന്താ ഐഷൂ..... നീ ചെയ്യുന്നത്.... നിനക്ക് ഭ്രാന്താണോ....", കൈ കൊണ്ടാണോ കുപ്പിച്ചില്ല് പെറുക്കുന്നത് ....", അവളെ കയ്യിൽ കുപ്പിച്ചില്ല് തട്ടി ചോര വരുന്നുണ്ട്......


റിഷുക്ക അവളെ കൈ എടുത്ത് ഒരു തുണി എടുത്ത് കെട്ടി.....


കുഞ്ഞോളും ഉമ്മിയും ഓടി വന്നു.....


", എന്താ മോളെ..... എന്ത് പറ്റി....", കയ്യിൽ എന്താ ഒരു കെട്ട് ", ഉമ്മി ചോദിച്ചു....


", അത് നിങ്ങളെ പുന്നാര മോൾ കുപ്പിച്ചില്ല് കൈ കൊണ്ട് പെറുക്കിയതാ... വേറെ ഒന്നും അല്ല", റിഷുക്ക ഉമ്മാനോട് പറഞ്ഞു.....


", എന്നിട്ട് നല്ലോണം മുറി ആയോ.... മോൾക്ക് എന്നെ വിളിച്ചൂടെ... മോൾ എന്തിനാ അത് എടുക്കാൻ പോയത്", കുഞ്ഞോളെ ആ ചൂല് ഇങ്ങോട്ട് കൊണ്ട് വാ....", ഉമ്മി അതും പറഞ്ഞ് കുഞ്ഞോളെ വിളിച്ചു......


ഐഷു റിഷുക്കാക്ക് ഇളിച്ച് കൊടുത്തു.... 


കുഞ്ഞോള് വന്നപ്പോൾ  രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും കണ്ണ് കൊണ്ട് ആക്ഷൻ കാണിക്കുന്നുണ്ട്.....


", എന്താ ഇവിടെ പരിപാടി ", അവള് പുരികം പൊക്കി കൊണ്ട് ചോദിച്ചു......

അവര് ഒന്നും മിണ്ടാതെ നിന്നു.....


ഐഷു കുഞ്ഞോളെ അടുത്ത് നിന്ന് ചൂല് വാങ്ങാൻ നിന്നപ്പോൾ തന്നെ കുഞ്ഞോള് അടിച്ച് വാരാൻ തുടങ്ങി.....


ഉമ്മിയും ഐഷുവും റിഷുക്കയും താഴേക്ക് പോയി.....


പിന്നാലെ കുഞ്ഞോള് ചൂല് കൊണ്ട് പോയി....


മുകളിൽ നിന്ന് വരി വരിയായി ഇറങ്ങി വരുന്നത് കണ്ട് ഉപ്പ അന്തം വിട്ട് നിന്നു....


എല്ലാവരും ഒപ്പം ഇരുന്ന് ചായ കുടിച്ചു......

അംനു അവളെ വീട്ടിൽ ആണ്.....


റാഷി കാക്കു എണീറ്റിട്ടില്ല..... മൂപ്പർക്ക് രാത്രി ആണ് ജോലി അപ്പോ വൈകി ഉറങ്ങിയത് കൊണ്ട് എണീറ്റിട്ടില്ല.....


എല്ലാവരും ചായ കുടിച്ച് എഴുന്നേറ്റു.....


ഐഷു പാത്രം ഒക്കെ മോറാൻ നിൽക്കുമ്പോൾ ഉമ്മി വന്ന് തടഞ്ഞു....


", മോള് റൂമിലേക്ക് പോയി റെഡിയായിക്കോ.... റിഷു പറഞ്ഞിരുന്നു എവിടേക്കോ പോകണം എന്ന് ", ഉമ്മി അതും പറഞ്ഞ് പോയി.....


ഐഷു റൂമിലേക്ക് പോയി റിഷുക്കാനെ മൈൻഡ് ചെയ്യാതെ ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി.....


റിഷുക്ക വെള്ള കന്തൂറയും തലേ കെട്ടും കെട്ടി ഉഷാറായി നിൽക്കുന്നുണ്ട്.....


ഐഷു പർദ്ദയും നിഖാബും ഒക്കെ ഇട്ട് റിഷുക്കാനെ നോക്കി നിൽക്കാണ്.....


പെട്ടെന്ന്

 റിഷുക്ക...

", ഏയ് എവിടെ.... എന്താ ഇങ്ങനെ നോക്കുന്നത്.....", ഐഷു ഞെട്ടി....

", ആ... ഞാൻ ഇവിടെ ഉണ്ട്....", അവൾ തലക്ക് ഒരു കൊട്ട് കൊടുത്തു.....


എന്നാ നമ്മക്ക് പോകാം.....



തുടരും.....



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 48*



എന്നാ നമ്മക്ക് പോകാം....


രണ്ട് പേരും കൈ പിടിച്ച് താഴേക്ക് ഇറങ്ങി....


", ഉമ്മാ.... ഉപ്പാ.... ഞങ്ങള് പോയി വരാം ", അവർ സലാം പറഞ്ഞ് ഇറങ്ങി......


", അപ്പോ എന്നോട് ആരും പറയുന്നില്ലേ.......? ", കുഞ്ഞോള് അതും ചോദിച്ച് വന്നു.....


", നീ ഇവിടെ ഉണ്ടായിരുന്നോ.....? ഞങ്ങള് കണ്ടില്ല.....  എന്നാ ഞങ്ങള് പോയി വരാം ട്ടോ... പുന്നാര നാത്തൂനേ ", അതും പറഞ്ഞ് ഐഷു ഒരു ഉമ്മ കൊടുത്തു.....


", അയ്യോ.... എനിക്ക് വയ്യ..... ആദ്യമായിട്ട് എനിക്ക് ഒരു ഉമ്മ കിട്ടി....", കുഞ്ഞോള് നാണത്തോടെ പറഞ്ഞു.....


", ഒന്നും കൂടി ആലോചിച്ചു നോക്ക്... ആദ്യമായിട്ടാണോ കിട്ടുന്നത് എന്ന്...", ഐഷു ചിരിച്ചുകൊണ്ട് ചോദിച്ചു.....


", അത്...,.. അത് പിന്നെ അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത് ബാബിന്റെ അടുത്ത് നിന്ന് ആദ്യമായിട്ടാണ് കിട്ടുന്നത് എന്നാണ്", അവള് നാണത്തോടെ പറഞ്ഞു.....


", എന്നാ ഇനി ഞങ്ങൾ പോകുകയാണ്...", അതും പറഞ്ഞുകൊണ്ട് രണ്ടുപേരും വണ്ടിയിൽ കയറി......


ആദ്യം തന്നെ പോയത് റിഷുക്കാനെ സ്വന്തം മകനെ പോലെ കാണുന്ന ആ സുഖമില്ലാത്ത ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്കാണ് ......


അവരുടെ കൂടെ കുറെ നേരം ഇരുന്ന് സംസാരിച്ച ശേഷം വീണ്ടും ഇറങ്ങി....


ഇന്ന് ഐഷുവിന്റെ വീട്ടിൽ നിൽക്കാൻ പറഞ്ഞ് വിളിച്ചിരുന്നു...... അപ്പോൾ നേരെ ഐഷുവിന്റെ വീട്ടിലേക്ക് പോയി......


വീട്ടിൽ എത്തിയപ്പോൾ മുമ്പിൽ തന്നെ ഞങ്ങളെ കാത്ത് മിന്നു ഇരിക്കുന്നുണ്ട്.....


ഐഷുവിനെ കണ്ട ഉടനെ അവൾ ഓടി വന്നു ....... ഐഷു അവളെ എടുത്ത് അകത്തേക്ക് കയറി......


", ആഹാ..... ഇതിനെ എവിടെ നിന്ന് കിട്ടി.... ", ഉമ്മ കളിയാക്കി ചോദിച്ചു.....


", ആ റോഡിൽ നിന്ന് കിട്ടിയതാ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....


", അകത്തേക്ക് കയറിം മക്കളേ.....", ഉപ്പ വന്ന് വിളിച്ചു.....


റിഷുക്ക വണ്ടിയിലേക്ക് പോയി രണ്ട് കവർ എടുത്ത് വന്നു.....


അത് മിന്നുവിന്റെ കൈയിൽ കൊടുത്തു......


അവൾ അത് താങ്ങി പിടിച്ച് ഉമ്മാക്ക് കൊണ്ടുപോയി കൊടുത്തു......


അതിൽ ഫ്രൂട്ട്സുകളും ബേക്കറികളും ആയിരുന്നു.....


കുറച്ച് ഡയറി മിൽക്ക് വേറെയും വാങ്ങിയിരുന്നു.....


അത് കുട്ടികൾക്ക് കൊടുത്തു അവർക്ക് സന്തോഷമായി.....


", ഉമ്മാ കാക്കു വന്നില്ലേ പിന്നെ.....", ഐഷു ഉമ്മാനോട് ചോദിച്ചു......


", അവൻ ഇപ്പൊ വന്നിരുന്നു. എവിടെപ്പോയി എന്നാവോ...?", ഉമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി....


ഐഷു ഇത്താത്താന്റെ റൂമിലേക്ക് ഓടിപ്പോയി റിഫു മോനേ എടുത്തു......


റിഷുക്കയും ഉപ്പയും പുറത്ത് സംസാരിച്ചിരിക്കുന്നുണ്ട്.....


കുട്ടികൾ ഒക്കെ മിട്ടായി തിന്ന് ഇരിക്കുന്നുണ്ട്......


ഐഷു കുട്ടിയെ ഇത്താത്താന്റെ കയ്യിൽ കൊടുത്ത് അവളെ റൂമിലേക്ക് പോയി.....


റൂമിന്റെ വാതിൽ ചാരി വെച്ചിരുന്നു.... അവൾ അത് തുറന്നു അകത്തേക്ക് കയറിയപ്പോൾ ബെഡിൽ ആരോ കിടക്കുന്നത് കണ്ടു....... അപ്പോ തന്നെ മനസ്സിലായി അത് കാക്കു ആയിരിക്കും എന്ന്.... അവൾ ഓടിച്ചെന്ന് കാക്കുവിന്റെ മേൽക്ക് ചാടി.....


കാക്കു ഞെട്ടി എഴുന്നേറ്റു.....


", ഔ ..... കല്യാണം കഴിഞ്ഞപ്പോഴേക്ക് നീ തടി കൂടിയോ...? എന്തൊരു വേദന ഞാൻ ചമ്മന്തി ആയി......", കാക്കു ഊരക്ക് പിടിച്ച് എഴുന്നേറ്റു.....


", അത് പിന്നെ കാക്കു ഇവിടെ ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ ചുമ്മാ ചാടി നോക്കിയതാ......", ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു.....


", ചുമ്മാ ചാടാൻ നീ നിൻറെ കെട്ടിയോനെ നോക്കിയാൽ മതി ട്ടോ... അവളുടെ ഒരു ചുമ്മാ ചാടൽ...!", കാക്കു ദേഷ്യത്തോടെ പറഞ്ഞു.....


അപ്പോഴാണ് റിഷുക്ക റൂമിലേക്ക് വന്നത്....


", അളിയാ നീ ഇവിടെ ഉണ്ടായിരുന്നോ...? ഞാൻ വിചാരിച്ചു വീട്ടിലേക്ക് പോയിട്ടുണ്ടെന്ന്.... എന്നിട്ട് എന്തൊക്കെയാ വിശേഷം എന്താ ഇങ്ങനെ ഊരക്ക് പിടിച്ചു നിൽക്കുന്നത്..?", റിഷുക്ക ചിരിച്ചുകൊണ്ട് ചോദിച്ചു......


",ഞാനിവിടെയൊക്കെ ഉണ്ടായിരുന്നു... നിന്റെ പുന്നാര കെട്ടിയോൾ ചെയ്ത പണി എന്താണെന്ന് അറിയോ....? ഒന്നുമല്ലെങ്കിൽ ഞാനൊരു നിക്കാഹ് കഴിഞ്ഞ ചെക്കൻ അല്ലേ....? അവൾ എൻ്റെ മേലേക്ക് ചാടി....... എന്റെ ഊര പോയി മോനേ..... ഇവൾക്ക് ഇനി കൂടുതലൊന്നും തിന്നാൻ കൊടുക്കരുത് പ്ലീസ്....! എന്തൊരു വെയിറ്റാണ് അറിയോ.....?", കാക്കു മുഖത്ത് സങ്കടം വരുത്തി പറഞ്ഞു.....


ഐഷു അപ്പോഴേക്ക് അവിടുന്ന് മുങ്ങിയിരുന്നു......


", അത് സാരമില്ല അളിയാ..... നീ വാ നമുക്ക് താഴേക്ക് പോകാം.....", റിഷുക്ക കാക്കുവിനെയും കൂട്ടി താഴേക്ക് പോയി....


ഐഷു അവർ പോയി എന്ന് കണ്ടപ്പോൾ റൂമിലേക്ക് തന്നെ തിരിച്ചു പോയി......


അവളെ ഡ്രോയിങ് റൂമിൽ കയറി ഒരു ചിത്രം വരച്ച് വാതിൽ ലോക്ക് ചെയ്തു പുറത്തിറങ്ങി....



ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങി താഴേക്ക് പോയി.....


എല്ലാവരും ചായ കുടിക്കാൻ ഇരുന്നു.....


ചായക്ക് പഴം പൊരിയും കട്‌ലറ്റും ഒക്കെ ഉണ്ടായിരുന്നു......

ചായ കുടി ഒക്കെ കഴിഞ്ഞ് എല്ലാരും സംസാരിച്ച് ഇരുന്നു.....


മിന്നു ഐഷുവിൻ്റെ കൂടെ ആയിരുന്നു.....


", ഇത്താത്താ..... പിന്നെ എന്നെ മോനു കാക്കു എപ്പഴും വികൃതി കാട്ടും... ഓനെ ഇച്ച് ഇഷ്ടല്ല...മെഹ്ഫു കാക്കു പാവം ആണ്.... ഓന് നിക്ക് എപ്പഴും മിട്ടായി വാങ്ങി തരും...", മിന്നു പരാതി പറയാൻ തുടങ്ങി....


", എടാ.... മോനൂ... ഇജ്ജ് ൻ്റെ കുട്ടിനെ വികൃതി കാട്ടരുത് ട്ടോ...", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....


അവൾക്ക് സമാധാനമായി......


ഐഷുവും മിന്നുവും റിഫു മോന്റെ അടുത്തേക്ക് പോയി.....


ഇത്താത്ത ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു....

", ഐഷൂ... ഇന്നലെ സുഖമായിട്ട് ഉറങ്ങിയില്ലേ...?", അത് കേട്ട് ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു....


", പിന്നെ ഇന്നലെ സുഖമായിട്ട് ഉറങ്ങി...ഞാൻ ഇപ്പോ വരാം എന്നെ ആരോ വിളിക്കുന്നുണ്ട്....", അവള് അതും പറഞ്ഞ് മുങ്ങാൻ നിന്നു....


", എൻ്റെ മോളെ.... ഇനി ഞാൻ ഒന്നും ചോദിക്കില്ല.... നീ ഇവിടെ ഇരിക്ക്", ഇത്താത്ത ചിരിച്ചു കൊണ്ട് പറഞ്ഞു.....


അങ്ങനെ സംസാരിച്ച് ഇരുന്നു.....

മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ ആണുങ്ങൾ പള്ളിയിൽ പോയി.....


ബാക്കി ഉള്ളവരൊക്കെ വീട്ടിൽ നിന്ന് ജമാഅത്ത് ആയി നിസ്കരിച്ചു......


നിസ്കാരം കഴിഞ്ഞപ്പോഴേക്കും ആണുങ്ങൾ പള്ളിയിൽ നിന്ന് വന്നു......


വന്ന ഉടനെ റിഷുക്ക ഐഷുവിനോട് ഡ്രസ്സ് മാറ്റി വരാൻ പറഞ്ഞു......


ഐഷു അന്തം വിട്ട് നിന്നു.....


", ഇന്ന് പോകുന്നില്ല എന്ന് പറഞ്ഞിട്ട് ", അവൾക്ക് സങ്കടം വന്നു......


", നീ പെട്ടെന്ന് മാറ്റി വാ... പോകുന്നുണ്ട് എന്ന് ഞാൻ പറഞ്ഞില്ലല്ലോ...", റിഷുക്ക അതും പറഞ്ഞ് പുറത്തേക്ക് പോയി ഉപ്പാനോട് സംസാരിച്ച് ഇരുന്നു....


ഐഷു പെട്ടെന്ന് പോയി ഡ്രസ്സ് മാറ്റി വന്നു...... അവളുടെ മുഖം വലിയ തിളക്കം ഒന്നും ഇല്ല.... അത് റിഷുക്കാക്ക് പെട്ടെന്ന് തന്നെ മനസ്സിലായി...... മൂപ്പര് ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി......


അവള് ഉപ്പാനോടും ഉമ്മാനോടും പറഞ്ഞ് റിഷുക്കാനെ നോക്കാതെ വണ്ടിയിൽ കയറി ഇരുന്നു......


അവര് പോയി കുറച്ച് ദൂരം എത്തിയപ്പോൾ റിഷുക്ക വണ്ടി നിർത്തി......

ഐഷു ഒന്നും ചോദിച്ചില്ല.....


അവൾ പുറത്തേക്ക് നോക്കി ഇരുന്നു....

റിഷുക്ക ബേക്കറിയിൽ കയറി കുറച്ച് ബേക്കറി വാങ്ങി വണ്ടിയിലേക്ക് തന്നെ വന്നു....


ഐഷുവിൻ്റെ അടുത്തേക്ക് ഒരു ഡയറി മിൽക്ക് നീട്ടി..... അവള് അതൊന്നും ശ്രദ്ധിച്ചില്ല.......


റിഷുക്കാക്ക് ചിരി വരുന്നുണ്ട് വെറുതെ അവളുടെ വായിൽ ഉള്ളത് കേൾക്കണ്ട എന്ന് വിചാരിച്ച് ചിരി പിടിച്ചുവെച്ചു ...


", നിനക്ക് വേണ്ടെങ്കിൽ ഞാൻ തിന്നോളാം ", റിഷുക്ക അതും പറഞ്ഞ് മിട്ടായി എടുക്കാൻ നിന്നതും അവള് അത് എപ്പോഴോ എടുത്തു......


അവളെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു..... അത് കണ്ടപ്പോൾ റിഷുക്ക....,

", ഔ... ഇപ്പോഴാ സമാധാനം ആയത്.... ഞാനും വിചാരിച്ചു നിന്റെ മുഖത്ത് തേനീച്ച വല്ലതും കുത്തി എന്ന് ", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു......


", ആണോ.... വല്ല്യ കാര്യമായി..... ഹ്മ് ", അവള് കുശുമ്പോടെ പറഞ്ഞു.....


", നമ്മള് എവിടേക്കാ പോകുന്നത്...എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യം ആണ് എവിടേക്കെങ്കിലും പോകുന്നുണ്ടെങ്കിൽ പറയാതെ പോകുന്നത് ", ഐഷു മുഖത്ത് കുറച്ച് ജാഡ വരുത്തി കൊണ്ട് പറഞ്ഞു....


", എനിക്ക് എന്നാ അത് നല്ല ഇഷ്ടം ആണ് അവിടെ എത്തുമ്പോൾ അറിയാം എവിടേക്കായിരുന്നു എന്ന്",  റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു......


", അത് പിന്നെ എനിക്ക് അറിയാം", അവള് അതും പറഞ്ഞ് പുറത്തേക്ക് നോക്കി ഇരുന്നു....


റിഷുക്ക ചിരിച്ചു കൊണ്ട് വണ്ടി ഡ്രൈവ് ചെയ്യാനും തുടങ്ങി.....


അവസാനം അവര് ഒരു വലിയ ഫ്ലാറ്റിന്റെ മുമ്പിൽ എത്തി ചേർന്നു......


", ഇതേതാ വീട്..? കണ്ടിട്ട് വലിയ പണക്കാരുടെ വീട് ആണെന്ന് തോന്നുന്നു....", ഐഷു വീട് ഒക്കെ നോക്കി കൊണ്ട് പറഞ്ഞു.....


മൂന്ന് നിലയുള്ള ഒരു ഫ്ലാറ്റ് ആയിരുന്നു.....


അവർക്ക് വേണ്ടി സെക്യൂരിറ്റി ഗേറ്റ് തുറന്ന് കൊടുത്തു.....

അവർ വണ്ടി വീടിന്റെ കാർപോർച്ചിൽ നിർത്തി......


ബെല്ലടിച്ചു......

ഒരു വയസ്സായ ഉപ്പ വന്ന് വാതിൽ തുറന്നു....


", പടച്ചോനെ ആരാ ഇത്.... റിഷു മോനും ഐഷു മോളും ആണല്ലോ..?", ആ ഉപ്പ അതും പറഞ്ഞ് റിഷുക്കാനെ കെട്ടിപ്പിടിച്ചു.....

ഐഷു ആകെ അന്തം വിട്ട് നിൽക്കുന്നുണ്ട്......


അപ്പോഴാണ് ഒരു

 കുട്ടി ഓടി വന്ന് ഐഷുവിനെ കെട്ടിപ്പിടിച്ചത്......


", പൊന്നൂ..... ", ഐഷുവിനെ അതും വിളിച്ച് ആ കുട്ടി കെട്ടിപ്പിടിച്ചു.....


ഐഷുവിൻ്റെ കണ്ണുകൾ നിറഞ്ഞു......






*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 49*



പൊന്നൂ... ", ഐഷുവിനെ അതും വിളിച്ച് ആ കുട്ടി കെട്ടിപ്പിടിച്ചു.....


ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു.......


ഏറെ കാലത്തെ കാത്തിരിപ്പിനു ഒടുവിൽ അവർ രണ്ട് പേരും വീണ്ടും കണ്ട് മുട്ടിയിരിക്കുന്നു....


ഐഷുവിൻ്റെ ചെറുപ്പം മുതലേ ഉള്ള കൂട്ട് ആയിരുന്നു അവൾ.... മദ്രസ്സയിലേക്കും സ്കൂളിലേക്കും കൂടെ ഉണ്ടായിരുന്ന അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി.....


റിനു.... റാനിയ മറിയം.....


എല്ലാവരുടെയും ഐഷു അവളുടെ പൊന്നു ആയിരുന്നു.....


ഐഷുവിനെ വേറെ ആരും അങ്ങനെ വിളിക്കാറില്ല അത് അവൾക്ക് ഇഷ്ടവുമല്ല.....


ഐഷുവിൻ്റെ കൂടെ പത്താം ക്ലാസ് വരെ മദ്രസയിലും സ്കൂളിലും ഒപ്പം ആയിരുന്നു....


നമുക്ക് അവരുടെ പഴയ കാലത്തേക്ക് പോയി നോക്കാം.......


ഐഷുവിൻ്റെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് റിനുവിൻ്റെ വീട്.....


ഐഷു രാവിലെ എണീറ്റ ഉടനെ നിസ്കാരം ഒക്കെ കഴിഞ്ഞ് അവളുടെ റൂമിന്റെ ബാൽക്കണിയിൽ പോയി നിൽക്കും.....

റിനു അവളുടെ വീടിന്റെ ബാൽക്കണിയിലും....



അങ്ങനെ അവര് എന്നും രാവിലെ എണീറ്റാൽ ആദ്യം അവര് പരസ്പരം കണ്ട് സലാം പറഞ്ഞ ശേഷം ഉള്ളൂ താഴേക്ക് പോവുക.....


താഴേക്ക് പോയി ചായ കുടി കഴിഞ്ഞ് മദ്രസ്സയിലേക്ക് പോകും..... അതും അവര് ഒപ്പം തന്നെ......


മദ്രസയിലും ഒപ്പം തന്നെ.....

പലർക്കും അവരുടെ ബന്ധം കണ്ട് അസൂയ തോന്നിയിട്ടുണ്ട്......

അതിന് പലരും അവരെ തമ്മിൽ തെറ്റിക്കാൻ പല വഴികളും നോക്കിയിട്ടും ഉണ്ട്..... പക്ഷേ അവര് രണ്ട് പേരുടെയും ഹൃദയം ഒന്നായിരുന്നു......

ആര് എന്ത് പറഞ്ഞാലും അവർ അത് ശ്രദ്ധിക്കാറില്ല.....


അങ്ങനെ  പത്താം ക്ലാസിലെ സ്പെഷ്യൽ ക്ലാസ്സിൻ്റെ ദിവസം അവര് രണ്ട് പേരും സ്കൂൾ വിട്ട് ബസ്സിൽ വീട്ടിലേക്ക് പോകുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് റിനുവിനോട് ഇഷ്ടം പറഞ്ഞു..... അവൾ അത് നിരസിച്ചു......


അവൻക് വല്ലാതെ വിഷമം ആയി....അവൻ പോയി അവൻ്റെ കൂട്ടുകാരോട് പറഞ്ഞു......


പിറ്റേ ദിവസം ഐഷുവും റിനുവും സ്കൂളിലേക്ക് പോകുമ്പോൾ അവനും അവന്റെ കൂട്ടുകാരും വഴിയിൽ നിൽക്കുന്നുണ്ട്..... അവൾക്ക് പേടി ആവാൻ തുടങ്ങി.....


ഐഷു അതൊന്നും കാര്യമാക്കാതെ അവളെ കൈ മുറുകെ പിടിച്ച് കൊണ്ട് നടന്നു......


പെട്ടെന്ന് ഒരു കാറ് വന്ന് റിനുവിനെ അതിൽ കയറ്റി കൊണ്ട് പോയി...... അവനും അവന്റെ കൂട്ടുകാരും വണ്ടി എടുത്ത് അതിന്റെ പിന്നാലെ പോയി......


ഐഷുവിന് സങ്കടമായി അവൾ കരയാൻ തുടങ്ങി.... അതിലൂടെ പോകുന്ന അവളുടെ കാക്കുവിൻ്റെ കൂട്ടുകാരൻ (അതായത് ഐഷുവിൻ്റെ റിഷുക്ക) കാര്യം ചോദിച്ചു.....

അവൾ നടന്നത് എല്ലാം പറഞ്ഞു......


", റിഷു കാക്കൂ..... എൻ്റെ റിനു ", ഐഷു വീണ്ടും കരയാൻ തുടങ്ങി..... 


റിഷുക്ക സാരമില്ല എന്ന് പറഞ്ഞ് പോയി.....


അവൾ അന്ന് സ്കൂളിൽ പോകാതെ വീട്ടിലേക്ക് തന്നെ പോയി.......

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും വിഷമത്തോടെ ഇരിക്കുന്നുണ്ട്.....


അപ്പോഴാണ് റിഷു കാക്കുവിനെ കണ്ടത്.....

അവൾ വന്നതും മൂപ്പര് പോയി.....


ഐഷുവിൻ്റെ ഉപ്പ വന്ന് സമാധാനിപ്പിച്ചു......


ഇതറിഞ്ഞ റിനുവിൻ്റെ കാക്കു ഐഷുവിന്റെ വീട്ടിലേക്ക് വന്ന് അവളോട് ദേഷ്യപ്പെട്ടു..... അവൻ അവൻ്റെ വീട്ടിൽ ഉള്ളവരോട് ഒക്കെ ഐഷുവാണ് ഇതിന് കാരണം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു......

പക്ഷേ ഇത് അവൻ കളിച്ച കളിയായിരുന്നു..... അതോടെ റിനുവിൻ്റെ വീട്ടുകാർ അവളെ വെറുത്തു....

പക്ഷേ റിനു അവൾക്ക് വേണ്ടി കുറേ വാദിച്ചു എങ്കിലും അവർ ആരും അത് വിശ്വസിച്ചില്ല...... മാത്രമല്ല അവളെ റൂമിൽ ഇട്ട് പൂട്ടി..... ഇനി ഐഷുവിൻ്റെ അടുത്തേക്ക് പോകാതിരിക്കാൻ വേണ്ടി.....


അവൻക്ക് ഐഷുവിനെ തീരെ ഇഷ്ടമില്ല അത് അവൻ ഇവിടെ മുതലാക്കി......


റിനു എപ്പോഴും ഐഷുവിൻ്റെ കാര്യം അവളെ വീട്ടിൽ പറയും അവൻക്ക് അത് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും.....


ഐഷു സ്കൂളിലേക്ക് ഒറ്റക്ക് പോകാൻ തുടങ്ങി...... റിനു സ്കൂളിലേക്ക് പോകൽ നിർത്തി..... എക്സാം ആവാൻ ആയത് കൊണ്ട് സ്പെഷ്യൽ ക്ലാസ്സ് ആണ്..... അവൾ വീട്ടിൽ നിന്ന് പഠിച്ചു.....


ഐഷു രാത്രി റൂമിന്റെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ റിനുവും അവളെ റൂമിന്റെ ബാൽക്കണിയിൽ വരും......

അവര് അങ്ങനെ പരസ്പരം കണ്ട് സംസാരിക്കും......


ഒരു ദിവസം ഐഷു സ്കൂൾ വിട്ട് വന്ന് ചായ കുടി ഒക്കെ കഴിഞ്ഞ് ബാൽക്കണിയിൽ പോയി ഇരുന്നു......


പക്ഷേ റിനു വന്നില്ല......


അവൾ താഴേക്ക് പോയി ഉമ്മാനോട് ചോദിച്ചു.......


", മോളേ..... അവര് ഇവിടെ നിന്ന് വേറെ പോയി.... വേറെ പുതിയ വീട് എടുത്തു എന്ന് റിഷു പറഞ്ഞു.....", ഉമ്മ വിഷമത്തോടെ പറഞ്ഞു......


ഐഷു നീറുന്ന മനസ്സോടെ റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്ന് പൊട്ടിക്കരഞ്ഞു......


കരഞ്ഞ് കരഞ്ഞ് അവൾ അറിയാതെ ഉറങ്ങി.....


ഉമ്മയും ഉപ്പയും വന്ന് വിളിച്ചപ്പോൾ ആണ് അറിയുന്നത്......


മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു.....


അവൾ പെട്ടെന്ന് എണീറ്റ് ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം കഴിഞ്ഞ് വീണ്ടും ബാൽക്കണിയിൽ പോയി ഇരുന്നു.......



റിനുവിൻ്റെ റൂമിലേക്ക് നോക്കി കൊണ്ട് ഇരുന്നു.....


പെട്ടെന്ന് അവൾ ഇരിക്കുന്ന താഴെ ഒരു ചെറിയ ബുക്ക് കിടക്കുന്നത് കണ്ടു.....


അവൾ അത് എടുത്ത് നോക്കി.....

അതിന്റെ പുറത്ത് വലുതാക്കി എഴുതിയിരുന്നു...


💕 *റിനൂൻ്റെ പൊന്നു*💕



അവൾ അത് തുറന്നു നോക്കി അവരുടെ കുട്ടിക്കാലം മുതൽ ഉള്ള ഫോട്ടോ വരച്ച് വെച്ചിട്ടുണ്ട്.....


അവരുടെ ഓരോ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു ചെറിയ ബുക്ക്......

അത് വായിച്ച ഐഷുവിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി......


അതിൽ നിന്ന് ഒരു പേപ്പർ ചാടി.....


അവൾ അത് എടുത്ത് വായിച്ചു.....


എൻ്റെ പ്രിയപ്പെട്ട പൊന്നൂ......


", ഞങ്ങൾ പോവുകയാണ് എവിടേക്കാണെന്ന് എനിക്ക് അറിയില്ല...... ഇന്നലെ നമ്മൾ ബാൽക്കണിയിൽ ഇരുന്ന് സംസാരിക്കുന്നത് കാക്കു കണ്ടു..... അതിന് ശേഷം ആണ് ഇങ്ങനെ ഒരു തീരുമാനം അവർ എടുത്തത്.... എൻ്റെ പൊന്നുവിനെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല..... എൻ്റെ വീട്ടിൽ എല്ലാവരും അവൻ്റെ ഭാഗം മാത്രമേ കേൾക്കുകയൊള്ളൂ... എൻ്റെ ഉപ്പപ്പയും ഉമ്മമ്മയും മാത്രമാണ് ഞാൻ പറയുന്നത് വിശ്വസിച്ചത്...... അവരോട് നിന്റെ കാക്കുവിൻ്റെ കൂട്ടുകാരൻ പറഞ്ഞു എന്ന് പറഞ്ഞു...... എനിക്ക് ഇപ്പോ അവരുടെ ഫോൺ കോൾ മാത്രം ഉള്ളൂ ആശ്വാസമായിട്ട്..... ഇനി വിധി ഉണ്ടെങ്കിൽ നമുക്ക് കാണാം..... ഒത്തിരി സ്നേഹത്തോടെ പൊന്നൂൻ്റെ റിനു ......


_Love you and Miss You_


അവൾ അത് വായിച്ച് കഴിഞ്ഞതും ഐഷു നിലത്ത് ഇരുന്നു.......


അതിന് ശേഷം ഐഷുവിന്റെ ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങൾ ആയിരുന്നു.....


ഉറക്കം ഇല്ല തീറ്റയും കുടിയും ഇല്ല....... ആരോടും മിണ്ടാതെ എപ്പോഴും റൂമിൽ......


സ്കൂളിൽ പോയാലും ടീച്ചർമാർ ഒക്കെ അവളോട് ദേഷ്യപ്പെട്ടു..... ക്ലാസിൽ തീരെ ശ്രദ്ധിക്കുന്നില്ല......


SSLC എക്സാം അടുത്ത് തുടങ്ങി......


ബുക്ക് തൊട്ട് നോക്കാറില്ല......


അവളുടെ ഈ അവസ്ഥ കണ്ട് എല്ലാവർക്കും വിഷമമായി......

കാക്കു കുറേ വന്ന് ഉപദേശിച്ചു......


എന്നിട്ടും ഒരു മാറ്റവുമില്ല.....


അങ്ങനെ ഒരു ഉസ്താദിൻ്റെ അടുത്ത് പോയി ഏറെ കുറേ ശരിയാകാൻ തുടങ്ങി..... പക്ഷേ ഇടക്ക് റിനുവിൻ്റെ ഓർമ വരുമ്പോൾ വീണ്ടും പഴയത് പോലെ ആകും......


അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം അവൾ പഴയ ഐഷുവായി മാറി.....


എക്സാം ഒക്കെ ഉഷാറായി കഴിഞ്ഞു......


പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടി......


ഇതാണ് അവരുടെ കഥ......



അങ്ങനെ ഇന്നാണ് അവര് രണ്ട് പേരും വീണ്ടും ഒരുമിച്ചത്.......



ഐഷുവും റിനുവും കുറേ നേരം അങ്ങനെ കെട്ടിപ്പിടിച്ചു നിന്നു......


അവൾ അകത്തേക്ക് കയറിയപ്പോൾ അവിടെ അവളുടെ കാക്കു ഇരിക്കുന്നത് കണ്ടപ്പോ അകത്തേക്ക് കയറാൻ മടിച്ച് നിന്നു......


റിഷുക്ക പറഞ്ഞു.....


", കുറേ ദിവസം ആയി ഇവരെല്ലാവരും നിന്നെ കാത്ത് നിൽക്കുന്നു..... ഞാൻ പറഞ്ഞതാ..... ഞാൻ അവളെ എൻ്റെ പെണ്ണാക്കിയിട്ട് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് വരും എന്ന്", റിഷുക്ക പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു......


പക്ഷേ അവളുടെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിരുന്നു.....

അവൾ അതൊന്നും ചോദിക്കാതെ മറച്ചുവെച്ചു......


പെട്ടെന്ന് റിനു പറഞ്ഞു.......

", എന്റെ പൊന്നൂ..... നിന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടെന്ന് എനിക്കറിയാം..... അതൊക്കെ ഞാൻ പറഞ്ഞു തരാം..... നിങ്ങൾ വന്ന് വെള്ളം കുടിക്കിം ", അതും പറഞ്ഞ് അവർക്ക് വെള്ളം കൊടുത്തു.....


വെള്ളം കുടിച്ചു കഴിഞ്ഞ് ഐഷുവും റിനൂവും അവളുടെ റൂമിലേക്ക് പോയി.....


", റിനൂ.... എന്താ സംഭവം....? നിന്റെ കാക്കു എങ്ങനെ മാറി...? നീ പറഞ്ഞത് കാക്കൂന് എങ്ങനെ വിശ്വാസം വന്നു.....?", ഐഷു ചോദിക്കുന്നത് കേട്ട് റിനു പറഞ്ഞു....


", എന്റെ പൊന്നൂ നീ ഇപ്പോഴും പണ്ടത്തെ പോലെ തന്നെ

 ആണല്ലോ.....നീ ഒന്ന് നിർത്തി നിർത്തി ചോദിക്ക്..... എന്നാലല്ലേ എനിക്ക് പറയാൻ പറ്റൂ.....", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....


അങ്ങനെ റിനു പറയാൻ തുടങ്ങി.....





*തുടരും.....*



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 50*



അങ്ങനെ റിനു പറയാൻ തുടങ്ങി......


", ഞങ്ങള് അന്ന് നേരെ ഇങ്ങോട്ടാണ് വന്നത്...ഞാൻ ഫുഡ് കഴിക്കാൻ വിളിച്ചാൽ, പോകില്ല ഉറങ്ങാതെ അങ്ങനെ ഇരിക്കും.... അങ്ങനെ ഒക്കെ ആയപ്പോൾ ഉപ്പപ്പയും ഉമ്മമ്മയും വന്നു..... അവര് എൻ്റെ അവസ്ഥ കണ്ട് ഉമ്മാനെയും ഉപ്പാനെയും ചീത്ത പറയാൻ തുടങ്ങി..... ",ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എന്ന് കരുതി അപ്പോഴേക്ക് തീരുമാനം എടുക്കുകയല്ല വേണ്ടത്... അതിന്റെ സത്യാവസ്ഥ അറിയണം....",ഉപ്പപ്പ ഭയങ്കര ചീത്ത... അത് കേട്ട് ഉപ്പാക്ക് കുറ്റബോധം തോന്നി.....! ഉപ്പ എന്താണ് സത്യം എന്ന് ചോദിച്ചു...

ഉപ്പപ്പ ഒന്നും പറഞ്ഞില്ല അത് നിനക്ക് ഞാൻ പറഞ്ഞ് തരുന്നില്ല...ഇതിനൊക്കെ കാരണം അവൻ അല്ലേ...? അവൻ തന്നെ സത്യം പറയട്ടെ എന്ന് ഉപ്പപ്പ പറഞ്ഞു....


അങ്ങനെയാണ് നിന്റെ റിഷുക്ക കാക്കുവിനെ കണ്ട് ഇതൊക്കെ ചോദിച്ചത്..... കാക്കു കുറേ നുണ പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കി.....റിഷുകാക്കൂൻ്റെ കയ്യിൽ നിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ സത്യം ഒക്കെ വീട്ടിൽ വന്ന് പറയാം എന്ന് പറഞ്ഞു സമ്മതിച്ചു.....


അങ്ങനെ വീട്ടിൽ വന്ന് സത്യം പറഞ്ഞതും എല്ലാവർക്കും വളരെ അധികം സങ്കടമായി..... ഞങ്ങള് അങ്ങോട്ട് തന്നെ തിരിച്ചു പോരാൻ നിൽക്കുമ്പോൾ ആണ് അറിയുന്നത് അവിടെ വേറെ വാടകക്കാര് വന്നു എന്നത്.....

അങ്ങനെ വീട്ടിലേക്ക് റിഷുകാക്കു വന്നിരുന്നു......റിഷുകാക്കൂനോട് ഉപ്പയും ഉമ്മയും നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു....

നീ ഹോസ്പിറ്റൽ ആയ സമയത്ത് ആയിരുന്നു ഇത്.....

ആ സമയത്ത് നിന്റെ അടുത്തേക്ക് വരേണ്ട എന്ന് പറഞ്ഞു.....


പിന്നെ റിഷുക്ക തന്നെയാണ് വിവരങ്ങൾ ഒക്കെ പറയാറ്...... 

പിന്നെ നിങ്ങളെ കല്ല്യാണം കഴിഞ്ഞ് രണ്ട് പേരും ഒരുമിച്ച് വരും എന്ന് പറഞ്ഞ് പോയതാണ്.....


പിന്നെ ഇപ്പോഴാണ് വന്നത്......


റിനു പറഞ്ഞ് നിർത്തിയതും ഐഷു അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.....


", എത്ര കാലങ്ങൾക്ക് ശേഷം ആണ് നമ്മള് ഒന്നിക്കുന്നത്..... അല്ല പെണ്ണേ....! നീ ഇപ്പോ പഠിക്കുന്നുണ്ടോ.....?", റിനു ഐഷുവിനോട് ചോദിച്ചു.....


", ഇല്ല പഠിപ്പ് കഴിഞ്ഞു.... ഇനി ജോലിക്ക് കയറണം.... നീ പഠിക്കുന്നുണ്ടോ.....", ഐഷു റിനുവിനോട് ചോദിച്ചു......


", ഏയ് നമ്മള് പ്ലസ് ടൂ കഴിഞ്ഞപ്പോൾ തന്നെ നിർത്തി..... എനിക്ക് ആ കോളേജ് വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല..... അവിടെ രണ്ട് വർഷം എങ്ങനെ ഒക്കെയോ പഠിച്ചു.....", റിനു ചിരിച്ചു കൊണ്ട് പറഞ്ഞു ....


", ഐഷൂ...... നമുക്ക് പോകാം....', റിഷുക്ക താഴെ നിന്ന് വിളിക്കുന്നുണ്ട്.....


", ഇപ്പോ തന്നെ പോകണോ..? കുറച്ച് കഴിഞ്ഞ് പോകാം ", ഐഷു ചുണ്ട് ചുളുക്കി പറഞ്ഞു.....


", അതൊന്നും പറ്റില്ല നീ വാ..... നമുക്ക് പിന്നെ വരാം... അവിടെ ഉമ്മയും ഉപ്പയും കാത്തിരിക്കുന്നുണ്ടാകും ", റിഷുക്ക വീണ്ടും പറഞ്ഞു.....


ഐഷു എല്ലാവരോടും പറഞ്ഞ് പോയി റിനുവിന് വിഷമമായി......


അങ്ങനെ വണ്ടിയിൽ കയറി വീട്ടിലേക്ക് പോയി..... വണ്ടിയിൽ ഇരുന്ന് ഐഷു ഉറങ്ങി......


വീട്ടിൽ എത്തിയപ്പോൾ റിഷുക്ക കുറേ വിളിച്ചു...... അവള് ഭയങ്കര ഉറക്കം.....


അവസാനം റിഷുക്ക അവളെ എടുത്ത് വീട്ടിലേക്ക് നടന്നു.....

ബെല്ലടിച്ചു.....


വാതിൽ തുറന്ന് നോക്കിയ എല്ലാവരും പേടിച്ചു.....


", എന്ത് പറ്റി മോനേ..... എന്താ ഐഷുവിന് ", ഉമ്മ വേവലാതിയോടെ ചോദിച്ചു...


", ഒന്നുമില്ല ഉമ്മാ.... അവൾ വണ്ടിയിൽ കിടന്ന് ഉറങ്ങി.... വിളിച്ചിട്ടും എണീക്കാത്തത് കണ്ടപ്പോൾ ഞാൻ എടുത്ത് പോന്നു....", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു....


അതിന്റെ ഇടക്ക് കാക്കു കുറച്ച് വെള്ളം എടുത്ത് മുഖത്ത് കുടഞ്ഞു....


", അല്ലോഹ് റിഷുക്കാ മഴ ", ഐഷു അതും പറഞ്ഞ് ഞെട്ടി എണീറ്റു.....


എല്ലാവരും അത് കണ്ട് പൊട്ടിച്ചിരിച്ചു.....


", മഴ അല്ല വെള്ളപ്പൊക്കം അല്ല പിന്നെ... ആ ചെർക്കൻ്റെ ജീവൻ പോയിട്ടുണ്ടാകും പാവം...," കാക്കു അത് പറഞ്ഞപ്പോൾ ആണ് ഐഷു അത് ശ്രദ്ധിച്ചത്... അവള് റിഷുക്കാൻ്റെ കൈകളിൽ കിടക്കാണെന്ന്....


", അല്ലോഹ് .... ഇതെപ്പോ.... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ...", അതും പറഞ്ഞ് അവള് താഴെ ഇറങ്ങി.....


", ഔ എൻ്റെ കൈ ഒടിഞ്ഞു....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു....


", ആണോ...? ഞാൻ പറഞ്ഞോ എന്നെ എടുക്കാൻ നിങ്ങള് തന്നെ എടുത്തതല്ലേ.... അപ്പോ കുറച്ചു സഹിക്കിം ", അവള് അതും പറഞ്ഞ് റൂമിലേക്ക് പോയി .....

പിന്നാലെ റിഷുക്കയും......


അവള് ഫ്രഷ് ആയി താഴേക്ക് പോയി ഉമ്മാനെ കെട്ടിപ്പിടിച്ചു പറഞ്ഞു....


", ഉമ്മാ.... ഞാൻ എന്റെ റിനൂനെ കണ്ടു....", അവള് സന്തോഷത്തോടെ എല്ലാം പറഞ്ഞു....


", ആ അതൊക്കെ ഞങ്ങള് അറിഞ്ഞിരുന്നു....",  അതും പറഞ്ഞ് കാക്കു വന്നു.....


', ഞാൻ അതിന് കാക്കൂനോട് പറഞ്ഞില്ലല്ലോ.... ", ഐഷു അതും പറഞ്ഞ് മുഖം തിരിച്ചു.....


", കല്ല്യാണം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.... അതേ സ്വഭാവം... അതേ പൊട്ടത്തരം...എല്ലാം...", കാക്കു അതും പറഞ്ഞ് ചിരിച്ചു....


", അതൊക്കെ പുതിയതായിട്ട് പഠിച്ചതാ.... അവിടെ എനിക്ക് റിഷാന ഷമീർ എന്ന് പറയുന്ന ഒരു ടീച്ചർ ഉണ്ട്.... അവരുടെത് കണ്ട് പഠിച്ചതാ... എന്താ ചെയ്യാ...", ഐഷു കളിയാക്കി പറഞ്ഞു....


കാക്കു പിന്നെ അവിടെ നിന്നില്ല..... മെല്ലെ മുങ്ങി.....


", എന്നാ ഇനി ഫുഡ് കഴിച്ച് വേഗം കിടന്നോളിം... ", ഉമ്മ ഫുഡും കൊണ്ട് വന്നു....


", കുട്ടികൾ ഒക്കെ എവിടെ ഉമ്മാ...? അവര് കഴിച്ചോ..? ", ഐഷു ചോദിച്ചു...


", ആ അവര് ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അവർക്ക് കൊടുത്തു അവര് ഉറങ്ങി......", ഉമ്മ അതും പറഞ്ഞ് ഇരിക്കാൻ പറഞ്ഞു.....


എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞ് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി......


ഐഷു ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് ബാൽക്കണിയിൽ പോയി ഇരുന്നു.......


ആദ്യം റിനൂൻ്റെ വീട് ആയിരുന്ന ആ വീട്ടിലേക്ക് നോക്കി ചിരിച്ചു......


അവിടെ ഇപ്പോ വേറെ ഫാമിലി ഉണ്ട്.....

റിഷുക്കയും ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം കഴിഞ്ഞ് അവളുടെ അടുത്തേക്ക് പോയി ഇരുന്നു.....


ഐഷു റിഷുക്കാൻ്റെ തോളിൽ തല വെച്ച് കിടന്നു......



", റിഷുക്കാ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... എന്നെ ചീത്ത പറയരുത്.....", ഐഷു തോളിൽ കിടന്ന് കൊണ്ട് ചോദിച്ചു.....


", ആ നീ ചോദിക്ക്... ചീത്ത പറയണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കാം", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


", അത്.... അത് പിന്നെ ഞാൻ ഇപ്പോ കുറച്ച് ദിവസം ആയിട്ട് ഉമ്മമ്മാനെ സ്വപ്നം കാണുന്നു.... ഉമ്മമ്മ എന്നോട് പെട്ടെന്ന് തന്നെ അങ്ങോട്ട് വരാൻ പറയുന്നു.... അതിന്റെ അർത്ഥം ഞാൻ മരിക്കാൻ ആയി എന്നാണോ...? ", അവള് അതും പറഞ്ഞ് റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി.....


", ആ...... എനിക്ക് ഉറപ്പായിരുന്നു നിനക്ക് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കാൻ ഉണ്ടാവുക എന്നത്.... എനിക്ക് ഒന്നും അറിയില്ല....", അതും പറഞ്ഞ് മൂപ്പര് റൂമിലേക്ക് പോയി ബെഡ്ഡിൽ കണ്ണടച്ച് കിടന്നു.....


ശോ ചോദിക്കേണ്ടായിരുന്നു..... ഇനി ഇപ്പോ മൂപ്പർക്ക് വിഷമം ആയി എന്ന് തോന്നുന്നു.....


ഐഷു ചിന്തിച്ചു കൊണ്ട് റൂമിലേക്ക് പോയി റിഷുക്കാനെ കെട്ടിപ്പിടിച്ചു കിടന്നു......


റിഷുക്ക അവളെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു.....


", ഐഷൂ..... ", റിഷുക്ക പതുക്കെ വിളിച്ചു...


", മ്... എന്താ റിഷുക്കാ....", അവൾ മറുപടി പറഞ്ഞു....


", ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത് ട്ടോ... അതൊന്നും എനിക്ക് താങ്ങാൻ കഴിയില്ല. നിന്റെ കൂടെ ഞാനും അങ്ങ് പോരും.... നീ ഇല്ലാത്ത ഒരു ലോകം എനിക്ക് വേണ്ട... നീ ഇങ്ങനെ ഒക്കെ പറയുമ്പോൾ ഹൃദയം പൊട്ടിപ്പോവുന്നുണ്ട് ഐഷൂ...", നിറഞ്ഞ കണ്ണുകളോടെ റിഷുക്ക പറഞ്ഞു.....


അവള് കണ്ണുകൾ തുടച്ചു കൊടുത്തു......


റിഷുക്കാൻ്റെ കൈകൾക്കുള്ളിൽ കുഞ്ഞു കുട്ടികളെ പോലെ സുരക്ഷിതമായി അവൾ ഉറങ്ങി.

....


പക്ഷേ റിഷുക്കാക്ക് ഉറങ്ങാൻ കഴിഞ്ഞില്ല....റിഷുക്ക അവളുടെ നിഷ്കളങ്കമായ പുഞ്ചിരി നോക്കി കിടന്നു......






*തുടരും.....*



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹* 


*✍️ Thoyyibarasheed*



*Part 51*



പക്ഷേ റിഷുക്കാക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ...റിഷുക്ക അവളുടെ നിഷ്കളങ്കമായ പുഞ്ചിരി നോക്കി കിടന്നു..., എങ്ങനെ ഒക്കെയോ ഉറങ്ങി......


രാവിലെ നേരത്തെ എണീറ്റപ്പോൾ ഐഷു നെഞ്ചിൽ തല വെച്ച് ഉറങ്ങുന്നുണ്ട്.......


അവളെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളെ തല മെല്ലെ നെഞ്ചിൽ നിന്ന് ബെഡിലേക്ക് വെച്ച് നെറ്റിയിൽ ഒന്ന് മുത്തി ബാത്ത്റൂമിലേക്ക് പോയി ഫ്രഷ് ആയി വുളൂഅ് എടുത്ത് ഇറങ്ങി......


അപ്പോഴും ഐഷു എണീറ്റിട്ടില്ല .....


അവളെ കുറേ വിളിച്ചു.... വുളൂഅ് എടുത്തത് കൊണ്ട് തൊടാൻ പറ്റില്ല......

റിഷുക്ക പെട്ടെന്ന് നിസ്കരിച്ച് അവളെ ഉണർത്തി.....


അവളെ തൊട്ട റിഷുക്ക കൈ പിന്നോട്ട് വലിച്ചു..... നല്ല പൊള്ളുന്ന പനിയുണ്ട്......


", ഐഷൂ.... എണീക്ക്..... ബാങ്ക് കൊടുത്തു.... നിസ്കരിച്ച് നമുക്ക് ഹോസ്പിറ്റൽ പോകാം.....", റിഷുക്ക അവളെ ഉണർത്തി കൊണ്ട് പറഞ്ഞു.......


", ഞാൻ കുറച്ച് കൂടി കിടക്കട്ടെ...... എനിക്ക് തല വേദന കൊണ്ട് തല പൊളിയുന്നുണ്ട്..... നിങ്ങള് ഇവിടെ ഇരിക്കിം.....", ഐഷു റിഷുക്കാൻ്റെ കൈ പിടിച്ച് ഇരുത്തി.....

അവള് റിഷുക്കാൻ്റെ മടിയിൽ തല വെച്ച് കിടന്നു.....


", ഐഷൂ.... ഇങ്ങനെ കിടക്കല്ലെ..... നമുക്ക് ഹോസ്പിറ്റൽ പോകാം..... പനി കൂടുതൽ ആകും....", റിഷുക്ക അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.....



", എൻ്റെ തല പൊക്കാൻ കഴിയുന്നില്ല റിഷുക്കാ.... കണ്ണൊക്കെ നീറുന്നു....", അവള് തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു......


റിഷുക്ക ഫോൺ എടുത്ത് കാക്കുവിന് മിസ്സ് അടിച്ചു.......


കാക്കു ഓടി വന്നു....


", എന്താടാ.... നീ എന്തിനാ മിസ്സ് അടിച്ചത്....? എന്ത് പറ്റി ഐഷുവിന്..?", കാക്കു അതും ചോദിച്ച് ഐഷുവിനെ തൊട്ട് നോക്കി.....


", നല്ല പനി ഉണ്ടല്ലോ.... എണീക്ക്...ഹോസ്പിറ്റലിൽ പോകാം.....", കാക്കു അവളെ പൊക്കാൻ നോക്കി......


", വേണ്ട കാക്കൂ...... ഞാൻ കുറച്ച് നേരം കൂടി കിടക്കട്ടെ.... എനിക്ക് കുറച്ച് ചൂട് വെള്ളം കൊണ്ട് തരോ...", അവള് ചോദിച്ചു....


കാക്കു താഴേക്ക് പോയി വിവരം പറഞ്ഞു.....


ഉമ്മ നല്ല ചുക്ക് കാപ്പിയുമായി വന്നു......


ഐഷു റിഷുക്കാൻ്റെ മടിയിൽ നിന്ന് തല ഉയർത്തി അപ്പോ തന്നെ തല മടിയിൽ തന്നെ വെച്ചു....


", എനിക്ക് തല പൊക്കാൻ കഴിയുന്നില്ല റിഷുക്കാ....", ഐഷു ദയനീയമായി പറഞ്ഞു.....


റിഷുക്ക അവളെ തല പൊക്കി റിഷുക്കാൻ്റെ തോളിൽ വെച്ചു.....


", ഉമ്മാ നിങ്ങള് പൊയ്ക്കോളിം ..... ഞാൻ കൊടുത്തോളാം.. ", റിഷുക്ക ഉമ്മാനോട് പറഞ്ഞു......


ഉമ്മാക്ക് റിഷുക്കാൻ്റെ പ്രവർത്തി കണ്ട് സന്തോഷമായി..... തൻ്റെ മോൾക്ക് നല്ല ഒരു ഇണയെ തന്നെ ആണ് കിട്ടിയത് അവര് അല്ലാഹുവിനെ സ്തുതിച്ചു.....


ഉമ്മ പോയി കഴിഞ്ഞപ്പോൾ റിഷുക്ക ഐഷുവിന് ചുക്ക് കാപ്പി കൊടുത്ത് ബാത്ത്റൂമിൽ കൈ പിടിച്ച് കൊണ്ട് പോയി....


ചുക്ക് കാപ്പി കുടിച്ചപ്പോൾ അവൾക്ക് ഒന്ന് ഉണർവ് വന്നു....


അവള് ബാത്ത്റൂമിൽ നിന്ന് വുളൂഅ് എടുത്ത് ഇറങ്ങി നിസ്കാരം കഴിഞ്ഞ് വീണ്ടും ബെഡിൽ ഇരുന്നു......


റിഷുക്ക അവളെ അടുത്ത് തന്നെ ഉണ്ട്.....


", റിഷുക്കാ... തല ഭയങ്കര വേദന..... എനിക്ക് വയ്യ ", അവള് അതും പറഞ്ഞ് വീണ്ടും ബെഡിലേക്ക് കിടന്നു.....


", ഐഷൂ.... നിനക്ക് തീരെ വയ്യെ....വാ ഇനി വേഗം പോയി റെഡി ആയി വാ.... ഇല്ലെങ്കിൽ ഞാൻ ഈ വേഷത്തിൽ നിന്നെ എടുത്ത് കൊണ്ട് പോകും....", റിഷുക്ക അത് പറഞ്ഞപ്പോൾ അവൾ എണീറ്റ് നിന്നു. അപ്പോ തന്നെ അവൾ തൂവൽ പോലെ നിലത്തേക്ക് ഇരുന്നു.....


അവളെ എടുത്ത് ബെഡിൽ കിടത്തി റിഷുക്ക തന്നെ അവളെ ഒരുക്കി നിഖാബ് ഒക്കെ ഇട്ട് കൊടുത്ത്,എടുത്ത് കൊണ്ട് താഴേക്ക് പോയി......


അവളെ എടുത്ത് വരുന്ന റിഷുക്കാനെ കണ്ട് എല്ലാവരും പേടിച്ചു.....


", ഉമ്മാ.... അവൾക്ക് തീരെ വയ്യ ഷമി എവിടെ..? അവനോട് ഞങ്ങളെ കൂടെ വരാൻ പറയിം...", റിഷുക്ക വേവലാതിയോടെ പറഞ്ഞ് കൊണ്ട് അവളെ എടുത്ത് വണ്ടിയിൽ കിടത്തി.....


കാക്കു വന്ന് വണ്ടിയിൽ കയറി..... ഉപ്പ കുറേ പറഞ്ഞു കൂടെ വരാം എന്ന് റിഷുക്ക സമ്മതിച്ചില്ല......


ഹോസ്പിറ്റലിലേക്ക് പോകുംവഴി ഒക്കെ ഐഷുവിൻ്റെ തല വേദന കൊണ്ടുള്ള മൂളൽ കേൾക്കുന്നുണ്ട്.....


റിഷുക്കാക്ക് വിഷമമായി.....


റിഷുക്ക എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം എന്ന് വിചാരിച്ച് വണ്ടി സ്പീഡ്ൽ ഓടിച്ചു......


ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ വരുന്നൊള്ളൂ......


ഡോക്ടർ വന്ന് ഐഷുവിനെ പരിശോധിച്ചു......

", കുട്ടിക്ക് നല്ല പനി ഉണ്ടല്ലോ.....ടെൻഷൻ എന്തെങ്കിലും ഉണ്ടോ......? പ്രഷർ നല്ലോണം കൂടിയിട്ടുണ്ട്... അതാണ് തല വേദന......", ഡോക്ടർ അവളെ അവിടെ ഉള്ള ബെഡിൽ കിടത്തി ഗ്ലൂക്കോസ് കയറ്റി.....


അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റിഷുക്കാനെ നോക്കി......

റിഷുക്കാക്ക് അവളെ  പുഞ്ചിരി കണ്ടപ്പോൾ ആശ്വാസമായി.......


ഗ്ലൂക്കോസ് കയറ്റി ഡോക്ടർ നല്ലോണം റെസ്റ്റ് എടുക്കാൻ പറഞ്ഞു.....


ഗുളികയും മരുന്നും ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി.......


വീട്ടിൽ ഉമ്മറത്ത് തന്നെ അവരെയും കാത്ത് ഉമ്മയും ഉപ്പയും ഇരിക്കുന്നുണ്ട്......


അവർ വന്ന് വിവരം പറഞ്ഞപ്പോൾ ആണ് ആശ്വാസമായത്.....


ഐഷുവും റിഷുക്കയും റൂമിലേക്ക് പോയി....


റിഷുക്ക ചോദിച്ചു....,

", അതേയ്...നിന്നോട് റെസ്റ്റ് എടുക്കാൻ അല്ലേ ഡോക്ടർ പറഞ്ഞത്.... നീ എന്താ ചെയ്യുന്നത് ഇവിടെ നിൽക്കുന്നോ അതോ എന്റെ കൂടെ പോരുന്നോ....?", ആകാംഷയോടെ ചോദിച്ചു......


അവൾക്ക് റിഷുക്കാൻ്റെ മുഖം കണ്ടപ്പോൾ തന്നെ അവളെ ഇവിടെ നിർത്താൻ ആഗ്രഹം ഇല്ല എന്ന് മനസ്സിലായി......

അവള് വെറുതെ തമാശയ്ക്ക് പറഞ്ഞു.....,


", ഞാൻ ഇവിടെ നിന്നോളാം... പനി ഒക്കെ മാറിയിട്ട് അങ്ങോട്ട് വരാം...", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....


റിഷുക്കാൻ്റെ മുഖം വാടി....

അത് പുറത്ത് കാണിക്കാതെ റിഷുക്ക പറഞ്ഞു.....


", ഓക്കേ... നിന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ ഇവിടെ നിന്നോ.....ഉമ്മാനോടും ഉപ്പാനോടും ഞാൻ പറയാം... എന്നാ വാ ചായ കുടിക്കാൻ പോകാം ", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


", റിഷുക്കാ...... നിങ്ങൾക്ക് വിഷമം ഉണ്ടെന്ന് എനിക്ക് നിങ്ങളെ മുഖം കണ്ടാൽ തന്നെ അറിയാം..... ഞാൻ ചുമ്മാ പറഞ്ഞതാ..... ഞാൻ എന്റെ ഇക്കാൻ്റെ കൂടെ പോരും... ", അവള് അതും പറഞ്ഞു റിഷുക്കാനെ കെട്ടിപ്പിടിച്ചു......


", ഈ പെണ്ണ് മനുഷ്യനെ പേടിപ്പിച്ചു.... ഞാൻ വിചാരിച്ചു ഇനി കുറച്ച് ദിവസം ഞാൻ ഒറ്റക്ക് കിടക്കേണ്ടി വരും എന്ന്", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു......


അവര് രണ്ട് പേരും താഴേക്ക് പോയി എല്ലാവരുടെയും കൂടെ ചായ കുടിച്ചു......


", ഐഷു ഇവിടെ നിൽക്കല്ലേ ..... ഡോക്ടർ റെസ്റ്റ് പറഞ്ഞതല്ലേ....?", റിഷുക്കാൻ്റെയും ഐഷുവിൻ്റെയും മുഖത്തേക്ക് നോക്കി കാക്കു ചോദിച്ചു....


റിഷുക്ക പറഞ്ഞു ", ഞാൻ ഒന്നും പറയുന്നില്ല... അവളെ ഇഷ്ടം എന്താണെങ്കിലും അങ്ങനെ ആയിക്കോട്ടെ... എനിക്ക് കുഴപ്പം ഒന്നും ഇല്ല....", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....


", ഞാൻ റിഷുക്കാൻ്റെ കൂടെ പോകട്ടെ.... വലിയ കുഴപ്പം ഒന്നും ഇല്ലല്ലോ.....! ", അവള് അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു കൊണ്ട് സമ്മതിച്ചു.....



", പെണ്ണിന് ഇപ്പോ കെട്ടിയോനെ കിട്ടിയപ്പോൾ പിന്നെ ആരെയും വേണ്ട...", കാക്കു അതും പറഞ്ഞ് ഐഷുവിനെ നോക്കി....


", അത് കാക്കൂൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് ഞാനും പറയണ്ട് നമ്മക്ക് നോക്കാം.... പിന്നെ നിങ്ങളെ ഈ വഴിയിൽ കാണൂല ", ഐഷു അത് പറഞ്ഞ് ചിരിച്ചു......


", എന്നാ ഇനി റെഡി ആയി വാ നമുക്ക് പോകാം.....", റിഷുക്ക അത് പറഞ്ഞപ്പോൾ അവള് റൂമിലേക്ക് പോയി റെഡിയായി വന്നു.....



കുട്ടികൾ ഒക്കെ കുറച്ച് ദിവസം കൂടി കഴിഞ്ഞ് പോകാം എന്ന് പറയുന്നുണ്ട്.....


", ഞാൻ എന്തായാലും പിന്നെ ഒരു ദിവസം വരും ട്ടോ ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു....


", മക്കളെ നിങ്ങളെ ഇത്താത്ത ആള് മാറി..... ഇനി ഇവിടേക്ക് വരുകയാണെങ്കിൽ കൂടെ അളിയനും ഉണ്ടാകും അവര് രണ്ട് പേരും പിറ്റേന്ന് തന്നെ പോവുകയും ചെയ്യും....", കാക്കു കളിയാക്കി കൊണ്ട് പറഞ്ഞു.....


റിഫു മോൻ എണീറ്റിട്ടില്ല ...... തൊട്ടിലിൽ കിടക്കുന്ന അവന് ഒരു ഉമ്മയും കൊടുത്ത് എല്ലാവരോടും പറഞ്ഞ് വണ്ടിയിൽ കയറി വീട്ടിലേക്ക് പോയി.......



വീട്ടിൽ എത്തി എല്ലാവരോടും സലാം പറഞ്ഞ് അകത്തേക്ക് കയറി......


ഐഷുവിന് സുഖമില്ലാത്ത കാര്യം ഒക്കെ റിഷുക്ക വിളിച്ച് പറഞ്ഞിരുന്നു.....


", മോളേ..... ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ.....?", ഉമ്മി പനിയുണ്ടോ എന്ന് തൊട്ട് നോക്കി കൊണ്ട് ചോദിച്ചു.....


", ഇല്ല ഉമ്മി ഇപ്പോ കുഴപ്പം ഒന്നും ഇല്ല.... الحمد لله റാഹത്താണ് എവിടെ എൻ്റെ നാത്തൂൻ.....?", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു.....


", മിസ്സ് യൂ ബാബീ... കാണാൻ പൂതി ആയി ട്ടോ...", കുഞ്ഞോള് വന്ന് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.....


", അല്ല പെണ്ണേ... ഞാൻ പോയിട്ട് ഒരു കൊല്ലം ഒന്നും ആയിട്ടില്ല", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....


ഉമ്മി വെള്ളം കൊണ്ട് വന്നു.....


", ഈ വെള്ളം കുടിച്ച് കഴിഞ്ഞ് സംസാരിക്കാം", ഉമ്മി അതും പറഞ്ഞ് ചിരിച്ചു.....


", ഇന്ന് അംനു ബാബി വരും", കുഞ്ഞോള് ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ആഹാ.... കുറേ ആയി കണ്ടിട്ട് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ....", ഐഷു  പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു......


", ഇല്ല ഇപ്പോ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു..... അവൾക്ക് നിന്റെ കൂടെ നിൽക്കാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞ് വിളിച്ചിരുന്നു.....", ഉമ്മി അതും പറഞ്ഞ് ചിരിച്ചു.......


ഐഷു റൂമിലേക്ക് പോയി ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി......


റിഷുക്ക എന്തോ വായിക്കുന്നുണ്ട്......


", എന്താ നിങ്ങള് വായിക്കുന്നത്...? ഞാനും കേൾക്കട്ടെ....?", ഐഷു അതും ചോദിച്ച് അവിടെ ഇരുന്നു.......


റിഷുക്ക വായിക്കുന്ന ബുക്ക് കണ്ടതും ഐഷു മെല്ലെ നൈസ് ആയിട്ട് മുങ്ങി......




*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 52*



റിഷുക്ക വായിക്കുന്ന ബുക്ക് കണ്ടതും ഐഷു മെല്ലെ നൈസ് ആയിട്ട് മുങ്ങി......


", എവിടേക്കാ പോകുന്നത്...? എവിടെപ്പോയാലും രാത്രി ഈ റൂമിലേക്ക് തന്നെ അല്ലേ വരുന്നത്...അപ്പോ നമ്മക്ക് സെരിയാക്കാട്ടോ...", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


അത് ഐഷുവിൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എഴുതിയ ബുക്ക് ആയിരുന്നു.....


ഉമ്മി അടുക്കളയിൽ ഉണ്ട്.....

ഐഷു നേരെ ഉമ്മിൻ്റെ അടുത്തേക്ക് പോയി. ഉമ്മിനെ ഉച്ചക്കുളള ഫുഡ് ഉണ്ടാക്കാൻ സഹായിച്ചു.......


അവസാനം ഉമ്മി റൂമിലേക്ക് ഓടിച്ചു.....

", റസ്റ്റ് എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്.... എന്നിട്ട് ഇപ്പോ റസ്റ്റ് നടക്കുന്നുണ്ടോ...?", അതും ചോദിച്ച് ഉമ്മി ചിരിച്ചു.....


ഐഷു റൂമിലേക്ക് പോകാതെ കുഞ്ഞോളെ അടുത്തേക്ക് പോയി അവള് ഫോണിൽ ആണ്...... കാക്കു ആണെന്ന് തോന്നുന്നു......


ഐഷു അവളെ ഇക്കിളി ആക്കാൻ തുടങ്ങി.....


", ബാബീ... പ്ലീസ് ഇക്കിളി ആക്കല്ലേ....", കുഞ്ഞോള് ചിരിച്ചു കൊണ്ട് പറഞ്ഞു.....


ഫോണിൽ കൂടി കാക്കു ഐഷുവിനെ പ്രാകി....


അപ്പോഴാണ് കോളിങ് ബെല്ലടിച്ചത്.....


അംനുവും റാഷി കാക്കുവും ആയിരുന്നു....


റിഷുക്ക ഐഷുവിൻ്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി ചിരിച്ചും കൊണ്ട് വന്നു....

ഐഷു അത് ശ്രദ്ധിക്കാതെ അംനുവിന്റെ അടുത്തേക്ക് പോയി.....


", അംനൂ.... എത്ര ദിവസമായി നമ്മള് കണ്ടിട്ട്..... എന്ത് പറയുന്നു കുഞ്ഞു വാവ.....?", ഐഷു അവളെ വയറിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു......



", ഐഷൂ..... കുഞ്ഞു വാവ സുഖമായി ഇരിക്കുന്നു... നിനക്ക് എന്താ സുഖം ഇല്ല എന്ന് പറഞ്ഞു ഉമ്മ....എന്ത് പറ്റി ഇപ്പോ റെഡി ആയോ..?", അംനു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു......


", ആ അതൊക്കെ റെഡിയായി..... അത് ചെറിയൊരു പനി....... നീ ഇവിടെ ഇരിക്ക് ഞാൻ വെള്ളം കൊണ്ട് വരാം", ഐഷു അതും പറഞ്ഞ് വെള്ളം കൊണ്ട് വരാൻ പോയി......


ഉമ്മി പണിയൊക്കെ കഴിഞ്ഞ് കുളിക്കാൻ കയറിയിരുന്നു.......


ഐഷു വെള്ളം ഉണ്ടാക്കി റാഷി കാക്കുവിനും അംനുവിനും കൊടുത്തു......


റിഷുക്ക എനിക്കും വേണം എന്ന് പറഞ്ഞു.....


ഐഷു റിഷുക്കാക്കും വെള്ളം എടുത്ത് കൊണ്ടു വന്നു....


അംനുവും റാഷി കാക്കുവും റൂമിലേക്ക് പോയിരുന്നു......


ഐഷു റിഷുക്കാക്ക് വെള്ളം കൊടുത്തു.....


റിഷുക്ക ചോദിച്ചു....

", ഐഷൂ..... നിന്റെ ബുക്കിൽ നീ എന്തോ എൻ്റേത് മാത്രം എന്ന് എഴുതി ആരുടെയോ പേര് എഴുതിയിട്ടില്ലേ... അതാരാ... ആ വ്യക്തി......?", ഒരു കള്ള ചിരിയോടെ ചോദിച്ചു.....


", അതിലെ പേര് നിങ്ങള് കണ്ടതല്ലേ പിന്നെ എന്തിനാ എന്നോട് വീണ്ടും ചോദിക്കുന്നത്.....? നിങ്ങൾക്ക് എവിടെ നിന്നാ ആ ബുക്ക് കിട്ടിയത്......?", അവള് അതും ചോദിച്ച് റിഷുക്കാൻ്റെ അടുത്ത് ഇരുന്നു......


", അതൊക്കെ നമ്മക്ക് കിട്ടി.... നീ വാ ബാങ്ക് കൊടുക്കുമ്പോഴേക്ക് പോയി കുളിക്ക് ", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......,

", എനിക്ക് പനിയാണ് ഇനി രണ്ട് ദിവസം കഴിഞ്ഞിട്ടേ കുളിക്കാൻ പറ്റുകയുള്ളു..... ഇന്ന് കുളിച്ചാൽ പനി കൂടുതൽ ആകും.....", അവള് കുളിക്കാൻ മടിയായത്  കൊണ്ട് ഒഴിഞ്ഞു മാറാൻ നോക്കി......


", നിന്റെ കുളിക്കാൻ ഉള്ള മടി ഞാൻ മാറ്റി തരാം... ഞാൻ നിന്നെ കുളിപ്പിക്കണോ അതോ നീ കുളിക്കുന്നോ..?", റിഷുക്ക അത് പറഞ്ഞപ്പോൾ തന്നെ അവള് റൂമിലേക്ക് ഓടി......


അത് കണ്ട് റിഷുക്ക ചിരിച്ചു.....


", എന്താടാ ഒറ്റക്ക് ചിരിക്കുന്നത്.....? നിനക്ക് എന്ത് പറ്റി.....?", അപ്പോഴാണ് ഉമ്മ അതും ചോദിച്ച് വന്നത്......


", ഞാൻ ഒറ്റക്ക് ചിരിച്ചതൊന്നും അല്ല ഉമ്മാ..... നിങ്ങളെ മരുമകളെ കാര്യം ആലോചിച്ചു ചിരിച്ചതാ...", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു......


", അതെന്താ ഇത്ര ചിരിക്കാൻ.... എന്താ സംഭവം....?", ഉമ്മ അത് ചോദിച്ചപ്പോൾ റിഷുക്ക അവളെ കുളിക്കാൻ ഉള്ള മടി ഒക്കെ പറഞ്ഞു......


", അത് പൊതുവേ എല്ലാ പെൺകുട്ടികൾക്കും ഉള്ള സ്വഭാവം ആണ്.... കുഞ്ഞോളോട് കുറേ നേരം ആയി പറയാൻ തുടങ്ങിയിട്ട്...... ഇപ്പോഴും കുളിച്ചിട്ടില്ല ", ഉമ്മ അത് പറഞ്ഞ് പോയി....


അപ്പൊ തന്നെ റിഷുക്ക ഒരു ബക്കറ്റിൽ വെള്ളം എടുത്ത് അടുക്കളയിലേക്ക് പോയി.....

കുഞ്ഞോൾ അവിടെ ഉമ്മറത്ത് ഇരിക്കുന്നുണ്ട്..... ആ ബക്കറ്റിലെ വെള്ളം മുഴുവനും അവളെ മേലേക്ക് ഒഴിച്ചു......


അവൾ ഞെട്ടി തിരിഞ്ഞ് നോക്കി....


", ഇനി പെട്ടെന്ന് പോയി കുളിക്ക് ..... നിങ്ങളെ ഒക്കെ കുളിക്കാൻ ഉള്ള മടി ഞാൻ മാറ്റി തരാം.....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.....


അവള് ദേഷ്യത്തോടെ ചവിട്ടി തുള്ളി പോയി.....


ഇതൊക്കെ ഐഷു ബാൽക്കണിയിൽ നിന്നും കണ്ടു.....

അവള് റിഷുക്ക അങ്ങനെ പറഞ്ഞപ്പോൾ ഓടി പോയി ബാൽക്കണിയിൽ ഇരുന്നതായിരുന്നു...


അവള് പെട്ടെന്ന് തന്നെ ബാത്ത്റൂമിൽ കയറി കുളിച്ച് ഇറങ്ങി...... ഇറങ്ങിയപ്പോൾ മുമ്പിൽ തന്നെ റിഷുക്ക നിൽക്കുന്നുണ്ട്....


", അപ്പോ പെട്ടെന്ന് കുളിക്കാൻ ഒക്കെ അറിയുമല്ലേ.....?ഇനി ഇവിടെ ഒരൊറ്റ കുട്ടി കുളിക്കാൻ മടി ഉണ്ടെന്ന് പറയുന്നത് ഞാൻ കേൾക്കട്ടെ.... നീ കുഞ്ഞോളെ മേലേക്ക് വെള്ളം ഒഴിക്കുന്നത് കണ്ടിട്ട് ബാത്റൂമിലേക്ക് ഓടിയതല്ലേ...? അതൊക്കെ ഞാൻ കണ്ടു....", റിഷുക്ക ചിരിച്ചുകൊണ്ട് പറഞ്ഞു.....



", അപ്പോൾ ഞാൻ ബാൽക്കണിയിൽ ഉണ്ടാവുമെന്ന് റിഷുക്ക എങ്ങനെ അറിഞ്ഞു....", ഐഷു സംശയത്തോടെ ചോദിച്ചു.....


", അതൊക്കെ എനിക്കറിയാം..! ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി.... നീ താഴെ നിന്ന് ഓടിയിട്ട് കുളിക്കാനുള്ള മടി കാരണം ബാൽക്കണിയിൽ പോയി നിന്നിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്.....", റിഷുക്ക ചിരിച്ചുകൊണ്ട് പറഞ്ഞു......


അവള് ഒന്ന് ഇളിച്ച് കൊടുത്തു......


റിഷുക്ക ബാത്ത്റൂമിൽ കയറി കുളിച്ച് ഇറങ്ങി......


ഐഷു അവിടെ ബെഡിൽ ഇരിക്കുന്നുണ്ട്.....


അവളെ മുടിയിൽ നിന്ന് വെള്ളം ഉറ്റി വീഴുന്നുണ്ട്.....

അത്കണ്ട റിഷുക്ക തോർത്ത് എടുത്ത് അവളെ തലമുടി നന്നായി തുവർത്തി കൊടുത്തു....


അവൾ ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു......


അപ്പോഴാണ് കുഞ്ഞോള് അതിലൂടെ വന്നത്...... 


", അല്ലോഹ് ..... ഞാൻ എന്താ ഈ കാണുന്നത് എനിക്ക് വയ്യ....!", അവള് അതും പറഞ്ഞ് റൂമിലേക്ക് വന്നു.....


", നീ എന്താ കണ്ടത്..? മുടി തുവർത്തി കൊടുക്കുന്നത് അല്ലേ... വേറെ ഒന്നും അല്ലല്ലോ...? അതിനെന്താപ്പോ കുഴപ്പം.... നിന്റെ കല്ല്യാണം കഴിഞ്ഞിട്ട് നിന്റെ കെട്ടിയോനും ഇങ്ങനെ ചെയ്ത് തരും", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു......


", ആ ബെസ്റ്റ്... മിക്കവാറും ഞാൻ അത് അങ്ങോട്ട് ചെയ്ത് കൊടുക്കേണ്ടി വരും... സത്യം പറഞ്ഞാൽ ഞങ്ങള് രണ്ടാളും നല്ല മാച്ച് ആണ് ലെ...", അവള് അതും പറഞ്ഞ് ചിരിച്ചു..,...


", അത് ശരിയാണെന്നു ഞങ്ങൾക്ക് നിങ്ങളെ നിക്കാഹ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി ..... രണ്ടാൾക്കും കുട്ടിക്കളി കൂടുതൽ ആണ് പൊട്ടത്തരങ്ങളും... അല്ലേ റിഷുക്കാ..?", ഐഷു റിഷുക്കാക്ക് കണ്ണ് ചിമ്മി കാണിച്ചു കൊടുത്തു......


റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....

", അതെ അതെ....അത് ഐഷു പറഞ്ഞത് കറക്റ്റ് ആണ്... ", റിഷുക്കയും ഐഷുവും കളിയാക്കി ചിരിച്ചു......


", കണ്ടോളിം ഉറപ്പായിട്ടും നിങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികളൊക്കെ ഞങ്ങളെ പ്പോലെ ആയിരിക്കും...", അവള് അതും പറഞ്ഞ് താഴേക്ക് പോയി.......


ഐഷുവും റിഷുക്കയും അവള് പറഞ്ഞത് കേട്ട് മുഖത്തോട് മുഖം നോക്കി ചിരിച്ചു.....


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി......


അംനു പ്രസവിച്ചു..... ആൺകുട്ടി......


കുട്ടിയുടെ നാൽപ്പത് കഴിഞ്ഞു.....

മുഹമ്മദ് ബിലാൽ......

ലാലു മോൻ......


റിഫു മോൻ പിച്ച വെച്ച് നടക്കാൻ തുടങ്ങിയിട്ടുണ്ട്....... ഐഷു കുറച്ച് ദിവസം വീട്ടിൽ നിൽക്കാൻ വേണ്ടി പോന്നതാണ്.......

കുറേ ആയി അവള് വീട്ടിൽ നിന്നിട്ട്......


ഇത്താത്തയും റിഫു മോനും അളിയൻ്റെ വീട്ടിൽ ആണ്......


ഒരു ദിവസം രാവിലെ എണീറ്റപ്പോൾ ഐഷുവിന് എണീക്കാൻ കഴിയുന്നില്ല...... അവള് കുറേ ശ്രമിച്ചു നോക്കി..... വീണ്ടും അവിടെ തന്നെ വീഴുന്നു........


അവള് പതുക്കെ എണീറ്റ് ബാത്ത്റൂമിൽ പോയി......


വുളൂഅ് എടുത്ത് കൊണ്ട് ഇരിക്കുമ്പോൾ തല കറങ്ങി വീണു.......


ഉമ്മ കുറേ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് റൂമിലേക്ക് വന്നു....

ബെഡിൽ കാണാത്തത് കൊണ്ട് ബാത്ത്റൂമിൻ്റെ ഡോറിൽ മുട്ടി...... ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട് ഉമ്മ പേടിച്ച് ഉപ്പാനെ വിളിച്ചു......


ഉപ്പ ഓടി വന്നു വാതിൽ തുറക്കാൻ ശ്രമിച്ചു.... അവസാനം വാതിൽ ചവിട്ടി  തുറന്നപ്പോൾ ഐഷു നിലത്ത് തളർന്ന് കിടക്കുന്നുണ്ട്......


പെട്ടെന്ന് തന്നെ കാക്കുവിനെ വിളിച്ച് വരാൻ പറഞ്ഞു റിഷുക്കാനെ അറിയിച്ചില്ല......


പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോയി...അവളെ ICU വിലേക്ക് മാറ്റി......


എന്നും രാവിലെ ഐഷു വിളിക്കുന്നത് ആണ് റിഷുക്കാക്ക്... ഇന്ന് അവളുടെ വിളി കാണാതായപ്പോൾ റിഷുക്ക അവൾക്ക് മിസ്സ് അടിച്ചു നോക്കി.......


ഐഷുവിന്റെ ഫോൺ വീട്ടിൽ ആയിരുന്നു.....


മിസ്സ് അടിച്ചിട്ടും തിരിച്ച് വിളിക്കാത്തത് കണ്ടപ്പോൾ റിഷുക്ക അവളെ വീട്ടിലേക്ക് പുറപ്പെട്ടു.......







*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 53*


മിസ്സ് അടിച്ചിട്ടും തിരിച്ച് വിളിക്കാത്തത് കണ്ടപ്പോൾ റിഷുക്ക അവളെ വീട്ടിലേക്ക് പുറപ്പെട്ടു......


വീട്ടിൽ എത്തിയപ്പോൾ ഈ വിവരം അറിഞ്ഞ റിഷുക്ക തളർന്നു......


ഉമ്മ സമാധാനിപ്പിച്ചു.......


റിഷുക്ക നേരെ ഹോസ്പിറ്റലിലേക്ക് പോയി......


കാക്കൂൻ്റെ അടുത്തേക്ക് ഡോക്ടർ വന്നിട്ട് പറഞ്ഞു......,

",കൺഗ്രാറ്റ്ലഷൻസ്..... ആയിഷ മെഹറിൻ പ്രഗ്നൻ്റ് ആണ്.....", ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.......


കാക്കു ചിരിച്ചുകൊണ്ട് പറഞ്ഞു......

", ഞാനല്ല ഇവനാണ് ഇവളുടെ ഭർത്താവ്.....", അപ്പോഴാണ് റിഷുക്ക അവിടെ നിന്ന് വരുന്നത് കണ്ടത്.......


റിഷുക്കാനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.....


അവരെല്ലാവരും പടച്ചവനെ സ്തുതിച്ചു.......


", ഡോക്ടർ അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ...?", റിഷുക്ക ചോദിച്ചു.......


", ഇല്ല അവൾക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല....അവളുടെ ബോഡി ഭയങ്കര വീക്കാണ്..... നല്ലവണ്ണം ഭക്ഷണം കൊടുക്കണം...രക്തം കുറവാണ്....... ഫ്രൂട്ട്സും പച്ചക്കറികളും ഒക്കെ നന്നായി കൊടുക്കണം...... ചിക്കൻ ബീഫ് അങ്ങനെയുള്ളതൊന്നും കൊടുക്കരുത്..... ഭയങ്കര ക്ഷീണം കാണും... പ്രത്യേകിച്ച് എന്തെങ്കിലും സുഖമില്ല എന്ന് തോന്നുകയാണെങ്കിൽ ഹോസ്പിറ്റലിലേക്ക് വരണം....", ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു പോയി.......


അങ്ങനെ അവര് മധുരം ഒക്കെ വാങ്ങി വീട്ടിലേക്ക് തിരിച്ചു......


ആദ്യം ഐഷുവിൻ്റെ വീട്ടിൽ പോയി. അവരൊക്കെ സന്തോഷവാർത്ത പറഞ്ഞ് മധുരം കൊടുത്ത് ഐഷുവിനെയും കൂട്ടി റിഷുക്കാൻ്റെ വീട്ടിലേക്ക് പോയി......


അവിടെ എല്ലാവരും അറിഞ്ഞിരുന്നു......


അവരൊക്കെ സന്തോഷത്തോടെ ഐഷുവിനെ കെട്ടിപ്പിടിച്ചു.......


റിഷുക്കാക്ക് അവളെ ഒറ്റക്ക് കിട്ടണം എന്ന് ഉണ്ട് പക്ഷേ നടന്നില്ല.......


അവസാനം അവള് ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് പോയപ്പോൾ റിഷുക്ക അവളെ പിന്നാലെ പോയി......


അവൾ ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി......


അപ്പൊ റിഷുക്ക ബെഡിൽ ഇരിക്കുന്നുണ്ട്....അവൾ റിഷുക്കാൻ്റെ അടുത്ത് ഇരുന്നു......


",എന്താ റിഷുക്കാ..... നിങ്ങൾക്ക് ഒരു ഉഷാറ് ഇല്ലല്ലോ....... എന്ത് പറ്റി......? ഇതറിഞ്ഞത് കൊണ്ടാണോ..?", ഐഷു റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു......


പെട്ടെന്ന് റിഷുക്ക ഐഷുവിനെ  കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു......

", എന്താ നീ പറഞ്ഞത് എനിക്ക് ഇത് അറിഞ്ഞിട്ട് ഒരു ഉഷാർ ഇല്ല എന്നോ.....? എന്റെ മുത്തേ എനിക്കാണ് കൂടുതൽ ഉഷാറ്..... ഞാൻ നിന്നെ ഒറ്റക്ക് കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു.....",റിഷുക്കാൻ്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ വന്നു.......


", ഞമ്മക്ക് എന്തു കുട്ടിയായിരിക്കും... ഇങ്ങൾക്ക് എന്ത് കുട്ടിയെ ആണ് ഇഷ്ടം.....", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു......



", എന്ത് കുട്ടി ആയാലും എനിക്ക് ഇഷ്ടമാണ്..... പടച്ചവൻ തരുന്നത് ആണായാലും പെണ്ണായാലും ഒരു കുഴപ്പവുമില്ലാതിരുന്നാൽ മതി...... നീ വാ നമുക്ക് താഴേക്ക് പോകാം.....", രണ്ട് പേരും താഴേക്ക് പോയി.....


ഐഷുവിൻ്റെ കാര്യങ്ങൾ റിഷുക്ക എന്തൊരു സൂക്ഷ്മതയോടെയാണ് ചെയ്യുന്നത്.... അവളുടെ കാര്യം കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും.... അത് കൊണ്ട് തന്നെ ഐഷുവിന് ഗർഭകാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ പോകുന്നുണ്ട്........


അവളെ വീട്ടിലേക്ക് ഉമ്മയും ഉപ്പയും വിളിക്കുന്നുണ്ട്...... അവൾക്ക് റിഷുക്കാനെ പിരിഞ്ഞ് നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞ് പോയില്ല...... 



ഒരു ദിവസം രാവിലെ എണീറ്റപ്പോൾ ഐഷുവിന് ഭയങ്കര ഛർദി......

അവള് ബെഡിൽ ഛർദ്ദിച്ചു......


അത് കണ്ട് അവള് ബാത്ത്റൂമിലേക്ക് ഓടാൻ നിന്നു......റിഷുക്ക അവിടെ തന്നെ പിടിച്ചിരുത്തി......


", ഇവിടെ ഛർദ്ദിക്ക്.... എവിടേക്കാ ഓടുന്നത്...?", റിഷുക്ക അതും ചോദിച്ച് അവളുടെ പുറത്ത് തടവി കൊടുത്തു......


", വേണ്ട റിഷുക്കാ...... ഞാൻ ബാത്ത്റൂമിലേക്ക് പോകട്ടെ.... ഈ ബെഡിൽ ഒക്കെ ആകും...... ഇന്നലെ വിരിച്ച ബെഡ്ഷീറ്റ് ആണ്...", ഐഷു വിഷമത്തോടെ പറഞ്ഞു.....


", അതൊക്കെ ഞാൻ റെഡിയാക്കാം... അലക്കിയാൽ പോരെ.... ഞാൻ അലക്കാം", റിഷുക്ക അവളെ പുറത്ത് തടവി കൊടുത്ത് കൊണ്ടേ ഇരുന്നു......


ചർദ്ദിച്ച് ക്ഷീണിച്ച ഐഷുവിനെ റിഷുക്ക ബാത്ത്റൂമിൽ കൊണ്ട് പോയി വൃത്തിയാക്കി കൊടുത്ത്, അവളെ വേറെ റൂമില് കൊണ്ട് പോയി കിടത്തി........


അവള് ഛർദ്ദിച്ചത് ഒക്കെ വൃത്തിയാക്കി പുതിയ ബെഡ്ഷീറ്റ് വിരിച്ച് അവളെ അവരെ റൂമിലേക്ക് തന്നെ കൊണ്ടു വന്ന് കിടത്തി......


", റിഷുക്കാ...എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്...? അതൊക്കെ ഞാൻ റെഡിയാക്കുമല്ലോ.... നിങ്ങൾ എന്തിനാ വേണ്ടാത്ത പണിയെടുക്കുന്നത്... എനിക്ക് ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നുണ്ട് ....", ഐഷു വിഷമത്തോടെ പറഞ്ഞു......



", എന്റെ പെണ്ണ് ഛർദ്ദിച്ചത് എടുക്കാൻ എനിക്ക് മടി ഒന്നുമില്ല..... അതിലൊന്നും എനിക്കൊരു ബുദ്ധിമുട്ടുമില്ല..... നീ ഞാൻ ചെയ്യുന്നത് നോക്കാതിരുന്നാൽ മതി...", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.......



അവൾ മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു......



അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.......

ഐഷുവിന് യാതൊരു ക്ഷീണവും ഇല്ല.... കാരണം റിഷുക്ക കൂടെ ഉണ്ടായതുകൊണ്ടാണ്......


ഒരു ദിവസം ഡോക്ടറുടെ അടുത്തേക്ക് പോയി.....


ഡോക്ടർ പറഞ്ഞു.....

", നിങ്ങൾ രണ്ടുപേരും വളരെ ഭാഗ്യവാന്മാരാണ്... നിങ്ങൾക്ക് ഇരട്ടക്കുട്ടികളാണ്... അതുകൊണ്ടുതന്നെ നല്ലവണ്ണം ശ്രദ്ധിക്കുക.....", 


അവർക്ക് സന്തോഷം അടക്കാനായില്ല......

വീട്ടിലുള്ളവർക്ക് ഒക്കെ വളരെയധികം സന്തോഷം......


അതുകൊണ്ടുതന്നെ റിഷുക്ക അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി......


അവളെ കൂടുതൽ ഉറങ്ങാൻ സമ്മതിക്കില്ല... വൈകുന്നേരമായാൽ രണ്ടുപേരും മുറ്റത്ത് കൂടി കൈപിടിച്ചു നടക്കും.....


റിഷുക്കാന്റെ ഈ സ്നേഹം കണ്ട് ഉമ്മാക്കും ഉപ്പാക്കും അത്ഭുതമായി......


അവളെ തീറ്റയുടെ കാര്യമൊക്കെ റിഷുക്ക വളരെയേറെ കൃത്യതയോടെ നോക്കി.....

ഫ്രൂട്ട്സും പച്ചക്കറികളും ഒക്കെ അവളെ കൊണ്ട് കഴിപ്പിച്ചു......


ബീഫോ ചിക്കനോ ഒന്നും വീട്ടിൽ കൊണ്ടുവരില്ല.......


അവസാനം കുഞ്ഞോള് പരാതി പറയാൻ തുടങ്ങി.....


അങ്ങനെ ഏഴാം മാസം ആയി.... ഐഷുവിന്റെ വീട്ടുകാരൊക്കെ ഇന്ന് വരും...... അവൾക്ക് പോകാൻ തീരെ ആഗ്രഹമില്ല...


തലേന്ന് രാത്രി റിഷുക്കാനോട് അവൾ പറഞ്ഞു.....

", റിഷുക്കാ..... ഞാൻ പോകുന്നില്ല എനിക്ക് ഇവിടെ നിന്നാൽ മതി...... എന്താ പ്രസവത്തിന് ഏഴാം മാസം വീട്ടിലേക്ക് പോകണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ.... എനിക്ക് റിഷുക്കാന്റെ കൂടെ നിൽക്കണം....", അവൾ റിഷുക്കാന്റെ തോളിൽ കിടന്നുകൊണ്ട് പറഞ്ഞു......


റിഷുക്ക പറഞ്ഞു.....,

", ഐഷൂ...... എനിക്ക് നിന്നെ പറഞ്ഞു വിടാൻ ആഗ്രഹം ഒന്നുമില്ല.... ഉമ്മയും ഉപ്പയും ഒക്കെ പറയുമ്പോൾ പിന്നെ എന്ത് ചെയ്യും..... നീ പ്രഗ്നൻറ് ആയിട്ട് വീട്ടിലേക്ക് പോയിട്ടേ ഇല്ലല്ലോ.... എന്തായാലും ഒരു നാല് മാസമല്ലേ നീ ക്ഷമിക്ക് ..... ഞാൻ ഇടക്കിടക്ക് എന്റെ മുത്തിനെ കാണാൻ വരും....", അവളെ വയറിൽ ഒന്ന് മുത്തിക്കൊണ്ടു പറഞ്ഞു .......



അവളുടെ വീട്ടുകാരെല്ലാം വന്നു.......


അവളുടെ മുഖത്ത് ഒരു ഉഷാർ കാണാത്തതുകൊണ്ട് ഉമ്മ ചോദിച്ചു....

", എന്തുപറ്റി മോളേ നിനക്കെന്തെങ്കിലും ക്ഷീണം ഉണ്ടോ...?", 


", ക്ഷീണം ഒന്നും ഇല്ല ഉമ്മാ.....", അവൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.....


അങ്ങനെ അവരൊക്കെ ഭക്ഷണം കഴിച്ച് പോകാൻ സമയം ഐഷു റൂമിലേക്ക് പോയി......


അപ്പോൾ തന്നെ റിഷുക്ക റൂമിലേക്ക് വന്നു.....


", റിഷുക്കാ..... ഞാൻ പോകാണ് ട്ടോ.....  ഇടക്കിടക്ക് വരണേ...", അവൾ നിറഞ്ഞ കണ്ണുകളോടെ റിഷുക്കാനെ  കെട്ടിപ്പിടിച്ചു.....


റിഷുക്ക അവളെ സമാധാനിപ്പിച്ചു......


അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ റിഷുക്കാൻ്റെ ഉള്ള് പിടഞ്ഞു......റിഷുക്ക സങ്കടം ഉണ്ടെങ്കിലും അത് പുറത്ത് കാണിചില്ല.....


ഐഷുവും റിഷുക്കയും താഴേക്ക് പോയി .......


ഉമ്മിയോടും ഉപ്പാനോടും എല്ലാവരോടും യാത്ര പറഞ്ഞ് അവര് വീട്ടിലേക്ക് പോയി.......



ഐഷുവിൻ്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് എല്ലാവരും അന്തം വിട്ടു......


", ഇവള് എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്......?", കാക്കു ഉമ്മാനോട് ചോദിച്ചു

......


അതൊക്കെ നിന്റെ കല്ല്യാണം കഴിഞ്ഞാൽ നിനക്ക് മനസ്സിലാകും.....


അവര് നേരെ പോയത് മറ്റൊരു വീട്ടിലേക്ക് ആയിരുന്നു......






*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 54*



അവര് നേരെ പോയത് മറ്റൊരു വീട്ടിലേക്ക് ആയിരുന്നു.......


വീടിന്റെ പുറത്ത് കുഞ്ഞുട്ടി കാക്കുവും അമ്മായിയും കുട്ടികളും നിൽക്കുന്നുണ്ട്......


ഇവരെ കണ്ട ഐഷു ചോദിച്ചു.....

", ഇവരെന്താ ഇവിടെ.....? അപ്പോ ഉപ്പപ്പ എവിടെ....? ഇത് ഇവരുടെ വീടാണോ.....?", അവൾ സംശയത്തോടെ ചോദിച്ചു......



", അതൊക്കെ പിന്നെ പറയാം...... നീ ആദ്യം വീട്ടിലേക്ക് കയറ്.....", അമ്മായി സ്നേഹത്തോടെ പറഞ്ഞു......


അവൾക്ക് അമ്മായിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് അത്ഭുതമായി......


", ഇത് അഭിനയമാണോ.. അതോ ശരിക്കും അമ്മായി മാറിയോ...?", അവൾ പതുക്കെ പറഞ്ഞതാണെങ്കിലും കാക്കു അത് കേട്ടു...


", മോളെ ഇത് അഭിനയം അല്ല ഇത് ശരിക്കും മാറ്റം തന്നെയാണ്......", കാക്കു ഐഷുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.....


", അമ്മായി മാറാൻ കാരണം എന്താ....? എന്റെ കല്യാണം കഴിഞ്ഞശേഷം എന്തൊക്കെയോ മാറ്റങ്ങൾ നടന്നിട്ടുണ്ട് എന്താ സംഭവം പറയ് കാക്കൂ....?", ഐഷു കാക്കുവിനോട് ചോദിച്ചു......


", എന്താ ഇവിടെ കാക്കുവും കുട്ടിയും തമ്മിൽ ഒരു സ്വകാര്യം... ഞങ്ങൾക്കും കേൾക്കാൻ പറ്റുമോ..?", അതും ചോദിച്ചു കുഞ്ഞുട്ടി കാക്കു വന്നു.....


", ഏയ് സ്വകാര്യമൊന്നുമില്ല... ഐഷു ചോദിക്കുകയായിരുന്നു നമ്മൾ എന്താ വീട് മാറിയത് എന്ന് ....", കാക്കു അത് പറഞ്ഞപ്പോൾ ഐഷു ഉറക്കെ ചോദിച്ചു....


", നമ്മളോ.....? അപ്പോ കാക്കുവും ഉപ്പപ്പയും ഇവിടെ തന്നെയാണോ നിൽക്കാറ്.....? എനിക്കൊന്നും മനസ്സിലാവുന്നില്ല.... ഒന്ന് പറയ് കാക്കൂ....", ഐഷു ആകാംഷയോടെ ചോദിച്ചു.....


", അതൊക്കെ ഞാൻ പറഞ്ഞുതരാം... അത് വലിയൊരു കഥയാണ് മോളെ.... നീ ആദ്യം വെള്ളം കുടിക്ക്..... അല്ല ഒരു കാര്യം ഞാൻ ചോദിക്കാൻ മറന്നു.... നീ അവിടുന്ന് ഇറങ്ങുമ്പോൾ ഭയങ്കര കരച്ചിലായിരുന്നല്ലോ... ഇപ്പോ അത് റെഡിയായല്ലോ..... അത് അവര് കാണാൻ വേണ്ടി അഭിനയിച്ചതായിരിക്കും ലെ... കൊച്ചു കള്ളി.....", കാക്കു കളിയാക്കി ചിരിച്ചു പറഞ്ഞു....


", ഞാൻ അഭിനയിച്ചതൊന്നുമല്ല എന്റെ റിഷുക്കാനെ  പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല..... ഇപ്പോ പിന്നെ ഇവിടുത്തെ  സംഭവങ്ങൾ കണ്ടപ്പോൾ ചോദിച്ചു പോയതാണ്.... അല്ലാതെ എനിക്ക്  സങ്കടം ഇല്ലാതിരുന്നട്ടൊന്നുമല്ല...", അതും പറഞ്ഞ് ഐഷു വെള്ളം കുടിച്ചു......



ഉപ്പപ്പ ഉറങ്ങുകയായിരുന്നു...

അവര് വന്നതറിഞ്ഞ് ഉപ്പപ്പ എണീറ്റ് ഐഷുവിന്റെ അടുത്തേക്ക് വന്നു......


ഐഷു എണീറ്റ് നിൽക്കാൻ നിന്നപ്പോൾ ഉപ്പപ്പ തടഞ്ഞു...


", ഏയ് എണീക്കണ്ട അവിടെ ഇരിക്ക്....", അവളുടെ നിറവയർ  നോക്കിക്കൊണ്ട് ഉപ്പപ്പ പറഞ്ഞു......


ഇരട്ടക്കുട്ടികൾ ആയതുകൊണ്ട് തന്നെ വയറ് നല്ലോണം ഉയർന്നിട്ടുണ്ടായിരുന്നു...... ഒരാളുടെ സഹായമില്ലാതെ എണീറ്റ് നടക്കാൻ കഴിയില്ല......


അവൾ അടുക്കളയിലേക്ക് പോകാൻ വേണ്ടി എണീറ്റു...... അപ്പൊ കാക്കു അവളുടെ കൈകൾ പിടിച്ചു..... അത് കണ്ട് അവൾക്ക് റിഷുക്ക അവളെ പിടിക്കുന്നത് ഓർമ വന്നപ്പോൾ കണ്ണ് നിറഞ്ഞു......


", ഐഷൂ നീ ഇപ്പോൾ റിഷൂനെ ആലോചിച്ചില്ലേ....? സത്യം പറയ്...", കാക്കു അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.......


", അത്..... അത് പിന്നെ ഞാൻ എഴുന്നേൽക്കുമ്പോൾ ഒക്കെ റിഷുക്കയാണ് എന്നെ പിടിക്കാറ് അപ്പോ ഒന്ന് ആലോചിച്ചു......", പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.....


", ആ അത് നിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടാൽ മനസ്സിലാകും...ഐഷു നീ ഭാഗ്യം ചെയ്തവളാണ്... റിഷുന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ നിനക്ക് നല്ലൊരു ഇണയെ തന്നെയാണ് പടച്ചോൻ തന്നത്...... എന്നോട് കുഞ്ഞോള് എപ്പോഴും പറയും നിങ്ങളുടെ സ്നേഹം..... ഐഷൂ നിനക്കൊരു കാര്യം അറിയോ.....? നമ്മുടെ കോളേജ് കുറച്ചുദിവസമായി തുറന്നിട്ട്..... നിന്റെ കുറച്ചു പേപ്പേഴ്സ് കൂടി റെഡിയാക്കാൻ ഉണ്ട് എന്നാലേ നിനക്ക് ജോയിൻ ചെയ്യാൻ ആവുകയൊള്ളൂ.... നീ പ്രഗ്നൻറ് ആണെന്ന് അറിഞ്ഞത് മുതൽ റിഷു കോളേജിൽ ലീവ് പറഞ്ഞു...... ഞാൻ അവനോട് ചോദിച്ചിരുന്നു ഇപ്പോൾ എന്തിനാ ലീവ് എടുക്കുന്നത് എന്നൊക്കെ അപ്പൊ അവൻ പറഞ്ഞു.... ",ഈ സമയത്താണ് അവൾക്ക് കൂടുതൽ എൻ്റെ സാന്നിധ്യം ആവശ്യം ഉണ്ടാവുക..... അപ്പൊ ഞാൻ കോളേജിൽ പോയാൽ അവൾ തനിച്ചാവില്ലേ.....? പിന്നെ നിനക്ക് ലീവ് തരാൻ ബുദ്ധിമുട്ടാണെങ്കിൽ എനിക്ക് ലീവ് വേണ്ട....", അവനത് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എൻ്റെ പെങ്ങൾക്ക് വേണ്ടിയല്ലേ... അതിന് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.... സത്യം പറഞ്ഞാൽ കുഞ്ഞോൾ വിളിക്കുമ്പോൾ അധികവും നിങ്ങളെക്കുറിച്ച് ആയിരിക്കും അവൾക്ക് പറയാനുണ്ടാവുക... പടച്ചോൻ രണ്ടാൾക്കും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള ദീർഘായുസ്സ് നൽകട്ടെ.....", ഐഷു ആമീൻ പറഞ്ഞു......


ഐഷു കാക്കുവിന്‍റെ കൈയും പിടിച്ച് അടുക്കളയിലേക്ക് നടന്നു..... അവിടെ  എല്ലാവരും സംസാരിച്ചിരിക്കുന്നുണ്ട്....... ഇന്ന് എല്ലാവരും ഉണ്ട് വീട്ടിൽ ഉമ്മാന്റെ അനിയത്തിയും മക്കളും ഒക്കെ വന്നിട്ടുണ്ട്.....



കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂടി ഐഷുവിന്റെ വീട്ടിലേക്ക് പോയി അവിടെ ഉപ്പാന്റെ വീട്ടുകാരെല്ലാവരും വന്നിട്ടുണ്ട്......


രണ്ടു കുടുംബങ്ങളും ചേർന്നപ്പോൾ വലിയൊരു കുടുംബമായി.......


ഐഷുവിന് ക്ഷീണം വരുമ്പോൾ ഒക്കെ കാക്കു അവളുടെ കൂടെയുണ്ടാവും.....


കാക്കു എവിടെയെങ്കിലും പോവുകയാണെങ്കിൽ മോനുവും മെഹ്ഫുവും രണ്ടു ഭാഗത്തും ഉണ്ടാകും......



അങ്ങനെ കസിൻസിന്റെ കൂടെ ഇരിക്കുമ്പോൾ ആണ് റിനുവും  അവളുടെ ഉപ്പയും ഉമ്മയും വന്നത്.....


ഐഷു ഓടാൻ നിന്നു പക്ഷേ അവൾക്ക് കഴിഞ്ഞില്ല.....


", നീ പണ്ടത്തെ ഐഷുവല്ല മോളെ...... അവിടെ നിൽക്ക് ഞാൻ അങ്ങോട്ട് വരാം....", അവള് ഓടാൻ നിൽക്കുന്നത് കണ്ട് റിനു പറഞ്ഞു......


അവർ പരസ്പരം കെട്ടിപ്പിടിച്ചു.....


", ഇതെന്തായാലും പെൺകുട്ടികൾ ആയിരിക്കും അതെനിക്കുറപ്പാണ്... അല്ലേ മക്കളെ നിങ്ങൾ പെൺകുട്ടികൾ അല്ലേ....", ഐഷുവിന്റെ വയറിൽ തടവിക്കൊണ്ട് റിനു ചോദിച്ചു....


", ആ ഇപ്പൊ മറുപടി പറയും.... നിന്റെ പണ്ടത്തെ സ്വഭാവം ഒന്നും മാറിയിട്ടില്ല റിനൂ....", ഐഷ ചിരിച്ചുകൊണ്ട് പറഞ്ഞു.....


", അതൊന്നും മാറ്റാൻ പറ്റുന്നതല്ല മോളെ.... നിനക്ക് അറിയുന്നതല്ലേ......?",  റിനു കണ്ണ് കാട്ടി കൊടുത്തു......


ഐഷു താഴെ റൂമിലാണ് കിടക്കാറ്.....


റിനു വെള്ളം കുടിച്ച് അവര് രണ്ട് പേരും കൂടി അവളുടെ റൂമിലേക്ക് പോയി......


എല്ലാവരും ഉണ്ടായതുകൊണ്ട് ഭയങ്കര ബഹളം.......

ഒരു ഭാഗത്ത് ചെറിയ കുട്ടികൾ കിടന്നു കരയുന്നുണ്ട്......

മറ്റൊരു ഭാഗത്ത് മോനുവിന്റെയും മെഹ്ഫുവിൻ്റെയും  പ്രായമായ കുട്ടികൾ കളിക്കുന്നുണ്ട്......


ഉമ്മമാരൊക്കെ അടുക്കളയിൽ ഇരുന്ന് സംസാരിക്കുന്നുണ്ട്.....

ഉപ്പമാരൊക്കെ പുറത്തും ഇരിക്കുന്നുണ്ട്.....


",റിനൂ.... നമുക്ക് മുകളിലെ റൂമിലേക്ക് ഒന്ന് പോയാലോ......? നീ എന്നെ പിടിച്ചാൽ മതി.....", ഐഷു ചിരിച്ചുകൊണ്ട് ചോദിച്ചു.....


", വേണ്ട മോളെ ഞാനില്ല..... നീ ഇപ്പൊ വേണ്ടാത്ത പണി ഒന്നും ചെയ്യാൻ നിൽക്കണ്ട..... ഞാൻ പിടിക്കുകയൊക്കെ ചെയ്യും പക്ഷേ മുകളിലേക്ക് പോകുന്നത് നല്ലതല്ല അതുകൊണ്ടാണ് ഞാൻ പറയുന്നത്.....", റിനു അത് നിരസിച്ചു.....


", എന്നാ വേണ്ട..... എന്നാ പിന്നെ നീ ഒരു കാര്യം ചെയ്യ്..... ഇതാ താക്കോൽ..... നീ ഡ്രോയിങ് റൂമിൽ പോയി ഒരു ബുക്കും ബ്രഷും കൊണ്ടുവാ......",


ഐഷു ഡ്രോയിങ് റൂമിന്റെ താക്കോൽ റിനുവിന്റെ കയ്യിൽ കൊടുത്തു അവൾ അതും കൊണ്ട് പോയി അവളുടെ ബുക്കും ബ്രഷും എടുത്ത് വന്നു.....


", ഐഷു മോളെ നീ സൂപ്പർ ആണ് ട്ടോ... എത്രയെത്ര ചിത്രങ്ങളാ നീ വരച്ചത്..... ഞാൻ അതിൻറെ ഉള്ളിൽ കയറിയപ്പോൾ തന്നെ അത്ഭുതപ്പെട്ടു..... ", റിനു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു......


", അതൊക്കെ നിന്നെ കണ്ടു പഠിച്ചതാ മോളെ ...... നിനക്ക് ഓർമ്മയുണ്ടോ നിങ്ങൾ ഈ വീട്ടിൽ നിന്ന് പോകുന്നതിനു മുമ്പ് നീ എൻ്റെ ബാൽക്കണിയിലേക്ക് ഒരു ബുക്ക് ഇട്ടത്.... ആ ബുക്കിൽ നീ നമ്മുടെ ചിത്രങ്ങൾ ഒക്കെ വരച്ചത് ഓർക്കുന്നുണ്ടോ.....? അത് കണ്ടത് മുതലാണ് എനിക്കും ഇങ്ങനെ ചിത്രം വരക്കാൻ തോന്നിത്തുടങ്ങിയത് ... അപ്പൊ നീയാണ് എൻറെ ടീച്ചർ.......", ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു


", എന്നാൽ മോള് ടീച്ചറെ കടത്തിവെട്ടിയല്ലോ...", റിനു അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു......


", എന്നാ ഇപ്പൊ ബുക്കും ബ്രഷും കൊടുന്നത് എന്തിനാണെന്ന് അറിയാമോ...? നീയിപ്പോ എൻറെ ഒരു ചിത്രം വരക്ക്.... ഇപ്പോൾ ഞാൻ എങ്ങനെയാണോ അതുപോലെ വരക്ക്....", ഐഷു ബുക്കും ബ്രഷും റിനുവിന് കൊടുത്തുകൊണ്ട് പറഞ്ഞു......


", ഞാനോ എന്നെക്കാൾ നന്നായിട്ട് നീ വരയ്ക്കില്ലേ....", റിനു മടിച്ചു നിന്നു.....


", അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്ക് നിന്റെ ചിത്രം തന്നെ വേണം....", ഐഷു അത്  പറഞ്ഞപ്പോൾ അവൾ വരക്കാൻ തുടങ്ങി........


അപ്പോഴയാണ് ഐഷുവിന്റെ ഫോൺ അടിച്ചത്....


സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടു അവൾ പുഞ്ചിരിച്ചു കൊണ്ട് ഫോൺ എടുത്തു....


സലാം പറഞ്ഞ ഉടനെ റിഷുക്ക ചോദിച്ചു.... ", എന്തൊക്കെയുണ്ട്  വിശേഷം എന്നെ മറന്നോ....? ഇവിടുന്ന് പോകാൻ ഭയങ്കര മടിയായിരുന്നല്ലോ അവിടെ എത്തിയപ്പോൾ ഒരു വിളിയൊന്നുമില്ല...", അത് കേട്ടപ്പോൾ ഐഷുവിന് സങ്കടമായി....


",  അത് പിന്നെ റിഷുക്കാ ഇവിടെ ഭയങ്കര തിരക്കാണ് എല്ലാവരും ഉണ്ട്..... ഉമ്മാന്റെ വീട്ടുകാരും ഉപ്പാന്റെ വീട്ടുകാരും എല്ലാവരും ഉണ്ട്..... ആകെക്കൂടി ബഹളമാണ്...... പിന്നെ റിനുവും ഉപ്പയും ഉമ്മയും വന്നിട്ടുണ്ട് അവളും ഞാനും ഒരു റൂമിൽ ഇരിക്കുകയാണ്..... ബാക്കിയുള്ളവരൊക്കെ അപ്പുറത്ത് ഉണ്ട്..... എന്നിട്ട് റിഷുക്ക ഉറങ്ങിയില്ലേ.....?", ഐഷു ചോദിച്ചു......


", എന്താ അറിയില്ല കിടന്നിട്ട് ഉറക്കം വരുന്നില്ല.... പിന്നെ ഉച്ചക്ക് ഉറങ്ങിയത് കൊണ്ട് ആയിരിക്കും എന്ന് വിചാരിക്കുന്നു...... നീ വന്നതിനുശേഷം ആ ശീലം മാറ്റിയിട്ടില്ല...", റിഷുക്ക ഒരു കള്ള ചിരിയോടെ പറഞ്ഞു.....


", അതെന്തായാലും നന്നായി ....എന്തായാലും നിങ്ങൾ ഉറങ്ങണ്ട നമുക്ക് സംസാരിച്ചിരിക്കാം...", ഐഷു പറഞ്ഞു.....


", പെണ്ണേ വേറെ ആരെങ്കിലും കണ്ടാൽ പറയും അവൾ ഇന്ന് അവിടുന്ന് പോന്നിട്ടൊള്ളൂ അപ്പോഴേക്ക്  അവനെ വിളിക്കാൻ തിടുക്കമായി എന്ന് ", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു....


", പറയുന്നവർ പലതും പറയും.... അതൊന്നും നമ്മക്ക് കാര്യമാക്കണ്ട.... നമുക്ക് സംസാരിക്കാം... എനിക്ക് എവിടെയും കിടക്കാൻ പറ്റുന്നില്ല.... നിങ്ങളെ മക്കള് എന്നെ കിടക്കാൻ സമ്മതിക്കുന്നില്ല...... ഭയങ്കര ചവിട്ടാണ് അവിടെ കിടന്നിട്ട്....", 


", എൻ്റെ മക്കളോ....... നിന്റേത് കൂടി അല്ലേ....? എനിക്ക് തോന്നുന്നു നിന്നെപ്പോലെ ഭയങ്കര കുറുമ്പ് ഉള്ളവരാണെന്ന്...", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ആ നിങ്ങളെ മക്കള് തന്നെ.... വികൃതി കാട്ടുമ്പോൾ ഒക്കെ നിങ്ങളെ മക്കള് അല്ലെങ്കിൽ എൻ്റെ മക്കള്...", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു......



", ആഹാ..... നീ ആള് കൊള്ളാല്ലോ......", എന്തായാലും ശരി എന്നാ ", റിഷുക്ക സലാം പറഞ്ഞ് ഫോൺ കട്ട് ആക്കി......



", ഐഷൂ...... റിനൂ...... നിങ്ങള് എവിടെ..... ഫുഡ് കഴിക്കാൻ വരിം... എല്ലാവരും നിങ്ങളെ യാണ് കാത്ത് നിൽക്കുന്നത്.....", ഉമ്മ വന്ന് വിളിച്ചു.......



അങ്ങനെ ഉപ്പമാരും കുട്ടികളും ഒക്കെ കഴിച്ച് കഴിഞ്ഞിരുന്നു....... അവരെല്ലാവരും പുറത്ത് ഇരിക്കുന്നുണ്ട്.......


ഉമ്മമാരും പെൺകുട്ടികളും കഴിക്കാൻ ഇരുന്നു......


", എവിടെ ആയിരുന്നു മക്കളെ നിങ്ങൾ....", ഉമ്മമ്മ ചോദിച്ചു......


", അവര് രണ്ട് പേരും കുറച്ച് ദിവസത്തിന് ശേഷം കാണുന്നതല്ലേ... അപ്പോ രണ്ടാളും കൂടി സംസാരിച്ച് ഇരുന്നിട്ടുണ്ടാകും ", കുഞ്ഞാമ പറഞ്ഞു.......


അങ്ങനെ എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.....

വെജിറ്റബിൾ ബിരിയാണി ആയിരുന്നു......

ഐഷുവിന് ചിക്കനും ബീഫും ഒന്നും പറ്റാത്തത് കൊണ്ടാണ് അത് ഉണ്ടാക്കിയത്......


അങ്ങനെ ആ ദിവസം എല്ലാവരും കൂടി ഐഷുവിൻ്റെ വീട്ടിൽ നിന്നു......


റിനൂൻ്റെ ഉപ്പയും ഉമ്മയും പോയി..... അവള് ഇന്ന് ഐഷുവിൻ്റെ കൂടെ ആണ് നിൽക്കുന്നത് എന്ന് പറഞ്ഞ് വാശി പിടിച്ചു........



അങ്ങനെ എല്ലാവരും കിടക്കാൻ ഒരുങ്ങി.....


ഐഷുവും റിനുവും കൂടി താഴെ ഒരു റൂമിൽ കിടന്നു......


മുകളിൽ നാല് റൂമുണ്ട്...... ഓരോരുത്തർ കുട്ടികളുമായി അവിടെ കിടന്നു........


ബാക്കി ഉള്ളവരൊക്കെ താഴെ റൂമിലും കിടന്നു.......


അങ്ങനെ റിനുവും ഐഷുവും കൂടി കെട്ടിപ്പിടിച്ചു ഉറങ്ങി.........



*തുടരും.....*

*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 55*



അങ്ങനെ റിനുവും ഐഷുവും കൂടി കെട്ടിപ്പിടിച്ചു ഉറങ്ങി......


രാവിലെ എണീറ്റപ്പോൾ റിനൂൻ്റെ തല ഐഷുവിൻ്റെ കാലിന്റെ ഭാഗത്താണ്......


", എടീ...... നീ ഇന്നലെ തല ഈ ഭാഗത്തേക്ക് ആക്കി ആണോ കിടന്നത്..?", ഐഷു എണീറ്റ ഉടനെ ചോദിച്ചു......


", നീ എന്തിനാ ഇത്ര നേരത്തെ എണീറ്റത്.....", അവള് അതും പറഞ്ഞ് ശരിക്ക് പുതപ്പിട്ടു കിടന്നു.......


", ആഹാ നിന്നെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..... റിനൂ ഇങ്ങോട്ട് നോക്ക് നല്ല തണുപ്പ് ഉണ്ട് പുറത്ത്... നമുക്ക് ഗാർഡനിൽ ഇരുന്ന് ചിത്രം വരക്കാം", അവൾക്ക് ചിത്രം വരയ്ക്കുന്നത് ഭയങ്കര ഇഷ്ടമാണ് അപ്പോ അത് പറഞ്ഞാൽ അവൾ എഴുന്നേൽക്കും എന്ന് വിചാരിച്ച് ഐഷു അത് പറഞ്ഞു.....


", നീ വരച്ചോ ഐഷൂ...... ഞാൻ നീ വരച്ചത് കണ്ടോളാം ", അവള് അതും പറഞ്ഞ് വീണ്ടും പുതപ്പിട്ടു മൂടി.....


", റിനൂ എഴുന്നേൽക്ക്...... നമുക്ക് നിസ്കരിക്കാം എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.....", ഐഷു അത് പറഞ്ഞപ്പോൾ അവള് കേൾക്കാനുള്ള ആകാംഷ കൊണ്ട് എഴുന്നേറ്റു......


രണ്ട് പേരും ജമാഅത്തായി നിസ്കരിച്ച് ഗാർഡനിൽ പോയി ഇരുന്നു.....


", ഐഷൂ..... എന്താ നിനക്ക് പറയാനുള്ളത്..... പെട്ടെന്ന് പറയ് എനിക്ക് തണുത്തിട്ട് വയ്യ ", റിനു അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു....,


", എനിക്ക് പറയാനല്ല ഉള്ളത് ചോദിക്കാൻ ആണ്..... എന്താണെങ്കിലും എന്നോട് സത്യം പറയണം ", ഐഷു അത് പറഞ്ഞപ്പോൾ റിനു സമ്മതിച്ചു......


", നിനക്ക് ചെറുപ്പം മുതലേ ഇഷ്ടം ഉള്ള ഒരു സംഭവമാണ് ചിത്രം വര... ഇപ്പോൾ നിനക്ക് എന്താ അത് ഇഷ്ടമില്ലാത്തത്...? അതിനെ കുറിച്ച് പറയുമ്പോൾ ഒക്കെ നിനക്ക് ഒരു  ഉഷാറില്ലല്ലോ..... എന്താണ് കാര്യം പറയ്...", ഐഷു അത് ചോദിച്ചപ്പോൾ അവള് ഒന്നും മിണ്ടിയില്ല......


", ഐഷൂ...അത് ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ്..... എന്തായാലും നിന്നോട് ഞാൻ പറയാം.....", റിനു അത് പറഞ്ഞ് ചിരിച്ചു.....


",ഞങ്ങള് മറ്റേ വീട്ടിൽ താമസം തുടങ്ങിയ അന്ന് തന്നെ എൻ്റെ വിഷമം മാറാൻ വേണ്ടി കാക്കു എനിക്ക് ബോർഡും ബ്രഷും ഒക്കെ വാങ്ങി തന്നിരുന്നു..... അതിൽ ഞാൻ കുറേ ചിത്രങ്ങൾ വരച്ച് വെച്ചു..... കാക്കു അതിനൊക്കെ നല്ല അഭിപ്രായം പറയും..... അത് എന്നെ വീണ്ടും വീണ്ടും വരക്കാൻ പ്രേരിപ്പിച്ചു....


അങ്ങനെ ഒരു ദിവസം ഞാൻ നിന്റെ ഒരു ചിത്രം വരച്ചു..... നിന്നെ കാണാൻ പൂതി ആകുമ്പോൾ ഞാൻ ആ ചിത്രം നോക്കി ഇരിക്കും...... അത് ശരിക്കും ഒരു ത്രീഡി ചിത്രം ആയിരുന്നു......


ഞാൻ പലപ്പോഴും ആ ചിത്രത്തോട് സംസാരിച്ച് കൊണ്ട് ഇരിക്കും......


ഞാൻ ആരും കാണാതെ അത് എടുത്ത് വെച്ചു.......


ഒരു ദിവസം ഞാൻ ആ ചിത്രം നോക്കി ഇരിക്കുന്നതിനിടയിൽ അറിയാതെ ഉറങ്ങിപ്പോയി.... കാക്കു റൂമിലേക്ക് വന്നപ്പോൾ കാണുന്നത് ആ ചിത്രവും കെട്ടിപ്പിടിച്ചു ഉറങ്ങുന്ന എന്നെയാണ്.....


കാക്കു എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു....

",നിനക്ക് ഇവളെ മറക്കാൻ ആയില്ലേ...? നിന്നെ വഴി തെറ്റിച്ചിട്ട് നീ വീണ്ടും ഇവളെ സ്നേഹിച്ച് നടക്കുന്നു..... 

ഇവളൊരു ചതി ആണ്.... ഇനിയും മോള് ഇവളെ ആലോചിക്കേണ്ട....", കാക്കു അത് പറഞ്ഞതും ഞാൻ ആദ്യമായി കാക്കുവിനോട് പൊട്ടിത്തെറിച്ചു......


",വേറെ ആരെ പറഞ്ഞാലും ഞാൻ ക്ഷമിച്ചിരിക്കും പക്ഷേ ഐഷുവിനെ പറഞ്ഞാൽ ഞാൻ ക്ഷമിക്കില്ല...... അവളെ കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളൂ..... പിന്നെ ഇത് ഞാൻ വരച്ചത് അവള് എന്റെ കൂടെ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാൻ വേണ്ടിയാണ്...... അവളിൽ നിന്നും എന്നെ നിങ്ങളൊക്കെ അകറ്റിയില്ലേ......", റിനു കത്തുന്ന കണ്ണുകളോടെ പറഞ്ഞു...


എന്റെ ഈ ഭാവം കണ്ട് കാക്കു ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.....


എന്റെ കയ്യിൽ ഉള്ള ഐഷുവിൻ്റെ ചിത്രം എടുത്ത് കീറി കളഞ്ഞു......


അത് കീറിയപ്പോൾ എൻ്റെ ഹൃദയം ആണ് അവൻ കീറിയത്......

അതോടെ ചിത്രം വര ഞാൻ വെറുത്തു......",


റിനു ഇത് പറഞ്ഞ് നിർത്തിയതും ഐഷു അവളെ നിറഞ്ഞ കണ്ണുകളോടെ കെട്ടിപ്പിടിച്ചു.......


", ആഹാ രണ്ടാളും നേരത്തെ എണീറ്റ് ഇവിടെ ഇരിക്കുകയാണോ.....", കാക്കു അതും ചോദിച്ച് വന്നു......


", അതേ കാക്കു എവിടേക്കാ പോകുന്നത് ഈ ടീഷർട്ട് ഒക്കെ ഇട്ട്....?", ഐഷു സംശയത്തോടെ ചോദിച്ചു.....


", ഞാൻ നടക്കാൻ പോവുകയാണ് ഈ നേരത്ത് ആണെങ്കിൽ അങ്ങനെ ആരും ഉണ്ടാവില്ല.... നിങ്ങള് വരുന്നോ..?", കാക്കു അത് ചോദിച്ചതും ഐഷു റെഡി എന്ന് പറഞ്ഞു.....


", ഐഷൂ..... വേണ്ട ട്ടോ...... നിന്റെ റിഷുക്ക അറിഞ്ഞാൽ ചീത്ത പറയും....", റിനു അവളെ തടഞ്ഞു......


", അത് കുഴപ്പമില്ല റിനൂ...... റിഷുക്ക പറഞ്ഞിട്ടുണ്ട് കുറച്ച് നടക്കണം എന്ന്...നീ വാ നമുക്ക് പോകാം", ഐഷു അതും പറഞ്ഞ് റിനുവിനെ പിടിച്ചു....


കാക്കു മുന്നിൽ നടന്നു ഐഷുവും റിനുവും കൈ പിടിച്ച് പതുക്കെ നടന്നു.....


റിനു അവളെ വളരെ സൂക്ഷ്മതയോടെ പിടിച്ച് നടക്കുന്നുണ്ട് ......


കുറച്ച് കഴിഞ്ഞപ്പോൾ

",ഇനി കുറച്ച് നേരം ഇരിക്ക് എന്നിട്ട് നടക്കാം.....", അവിടെ ഒരു ബെഞ്ചിൽ അവളെ പതിയെ ഇരുത്തി കൊണ്ട് റിനു പറഞ്ഞു......


അപ്പോഴാണ് അവളെ ഫോണിലേക്ക് ഉമ്മ വിളിച്ചത്.....


", മക്കളെ നിങ്ങള് എവിടെ.....? ഇവിടെ എല്ലാ സ്ഥലത്തും നിങ്ങളെ നോക്കി..... പിന്നെ ഷമിനെ കാണാത്തത് കൊണ്ട് മനസ്സിലായി അവൻ്റെ കൂടെ ഉണ്ടാകും എന്ന്... ഇനി വേഗം തിരിച്ചു പോര്.... ഉപ്പപ്പ ഇവിടെ കിടന്ന് എല്ലാവരോടും ദേഷ്യപ്പെടുന്നുണ്ട്...", ഉമ്മ അതും പറഞ്ഞ് ഫോൺ കട്ട് ആക്കി.....


", ഐഷൂ.... ഞാൻ അപ്പോഴേ പറഞ്ഞില്ലേ..... ഇനി എന്തായാലും മതി..... നമുക്ക് തിരിച്ചു പോകാം...", റിനു ഐഷുവിനെ പതുക്കെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു....


അങ്ങനെ കാക്കൂനോട് പറഞ്ഞ് തിരിച്ചു നടന്നു... കാക്കുവും കൂടെ പോന്നു......


അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് തന്നെ ഉപ്പയും ഉപ്പപ്പമാരും ഇരിക്കുന്നുണ്ട്....... അത് കണ്ട് അവര് മൂന്ന് പേരും ഒന്ന് ഞെട്ടി......


കാക്കു മെല്ലെ അടുക്കള ഭാഗത്ത് കൂടി പോകാൻ നിൽക്കുമ്പോൾ ഉപ്പപ്പ വിളിച്ചു....

", എവിടേക്കാ നീ അതിലൂടെ ഇതിലെ വാ... നിനക്ക് എന്തിന്റെ കേടാണ്.... ആ പെണ്ണിനെ നടത്തിക്കാൻ.....", ഉപ്പപ്പ അത് ചോദിച്ചപ്പോൾ ഐഷു പറഞ്ഞു...,

", ഉപ്പപ്പാ  .... കാക്കൂനോട് ദേഷ്യപ്പെടേണ്ട ഞാൻ ആണ് പറഞ്ഞത് ഞാനും ഉണ്ടെന്ന്... റിഷുക്ക പറഞ്ഞിരുന്നു ദിവസവും രാവിലെ നടക്കണം എന്ന് അത് കൊണ്ടാണ്.....", അവള് അത് പറഞ്ഞപ്പോൾ ഉപ്പപ്പ സമ്മതിച്ചു.......


അങ്ങനെ അവര് അകത്തേക്ക് കയറി......


", ഉമ്മാ കുറച്ച് വെള്ളം....", ഐഷു അത് പറഞ്ഞപ്പോൾ ഉമ്മ പറഞ്ഞു....

", നീ വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ.....", ഉമ്മ അതും പറഞ്ഞ് വെള്ളം കൊടുത്തു......


റിനു അവളുടെ മുഖത്ത് ഉള്ള വിയർപ്പ് ഒക്കെ മുണ്ട് കൊണ്ട് തുടച്ച് കൊടുത്തു.....


അങ്ങനെ എല്ലാവരും ഒപ്പം ഇരുന്ന് ചായ കുടിച്ചു.......


ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പോകാൻ ഒരുങ്ങി....


റിനൂനെ അവളുടെ ഉപ്പ കൊണ്ട് പോകാൻ വന്നു.....


", റിനൂ.... ഒരു രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരേ..... പ്ലീസ് നീ ഉണ്ടായപ്പോൾ സമയം പോയതറിഞ്ഞില്ല.......", ഐഷു വിഷമത്തോടെ പറഞ്ഞു.....


", ഐഷൂ ഞാൻ ഇനിയും വരും നിന്റെ കൂടെ നിൽക്കാൻ..... പിന്നെ ഒരു കാര്യം ഉണ്ട്...... എന്നെ നാളെ പെണ്ണ് കാണാൻ വരുന്നുണ്ട്...... അപ്പോ ഒക്കെ റാഹത്താവാൻ ദുആ ചെയ്യ് ട്ടോ...", അതും പറഞ്ഞ് റിനു അവളെ കെട്ടിപ്പിടിച്ചു പോയി......


അവള് അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.....


അവള് വിഷമത്തോടെ അകത്തേക്ക് നടക്കാൻ നിൽക്കുമ്പോൾ ആരോ അവളുടെ കൈ പിടിച്ച് 

നടക്കാൻ തുടങ്ങി....


കൈ പിടിച്ച ആളെ കണ്ടപ്പോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......






*തുടരും.....*

*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 56*



കൈ പിടിച്ച ആളെ കണ്ടപ്പോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......


മിന്നു......


", ഇത്താത്താ.... മെല്ലെ നടന്നാൽ മതി ട്ടോ...", അവള് നിഷ്കളങ്കതയോടെ പറഞ്ഞു......


", അയ്ക്കോട്ടെ സാറേ....", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു......


അവള് ഐഷുവിൻ്റെ കൈയും പിടിച്ച് സോഫയിൽ കൊണ്ടുപോയി ഇരുത്തി.....


എല്ലാവരും പോയപ്പോൾ വീടാകെ ശൂന്യമായി.......


കാക്കുവും പോയപ്പോൾ ഭയങ്കര ബോറടി....

ഫോൺ എടുത്തു സനുവിനെ വിളിച്ചു.....


എടുത്ത ഉടനെ സനു പരാതി പറയാൻ തുടങ്ങി.....

", കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴാ നമ്മളെ ഓർക്കുന്നത്.... എങ്ങനെ ഓർക്കാനാ പഴയ കൂട്ടുകാരിയെ കിട്ടിയില്ലേ... പിന്നെങ്ങനെ നമ്മളെയൊക്കെ ഓർക്കും...! എന്തായാലും ഇപ്പോഴെങ്കിലും ഓർത്തല്ലോ....", സനു അതു പറഞ്ഞപ്പോൾ ഐഷുവിന്  വിഷമമായി....


അവൾ പറഞ്ഞു......

", നിന്നെ ഓർക്കാതിരിന്നിട്ടില്ല  സനൂ...... അവിടെ ആകുമ്പോൾ ഞാൻ ഫോൺ യൂസ് ചെയ്യാറില്ല....റിഷുക്കാൻ്റെ അടുത്തായിരിക്കും ഫോൺ ഉണ്ടാകാറ്.... പിന്നെ പ്രഗ്നൻറ് ആയപ്പോൾ ഫോൺ തീരെ എടുക്കാൻ അയക്കാറില്ല..... അതാ പിന്നെ നിന്നെ വിളിക്കാൻ പറ്റാതിരുന്നത്..... പിന്നെ നീ പറഞ്ഞില്ലേ പഴയ ഫ്രണ്ടിനെ കിട്ടിയപ്പോൾ നിന്നെ മറന്നു എന്ന്.... നിങ്ങളെയൊക്കെ എങ്ങനെ മറക്കാനാണ് മുത്തുമണികളെ... പിന്നെ അവൾ എൻ്റെ ചെറുപ്പം മുതലേ ഉള്ള കൂട്ടല്ലേ..... ഞാൻ വിളിച്ചത് അതിനൊന്നും അല്ല നീ ഇങ്ങോട്ട് വരുമോ....?", ഐഷു സനുവിനോട് ചോദിച്ചു...


അവൾ വരാം എന്ന് പറഞ്ഞു.....


", ഐഷൂ എന്തെങ്കിലും ഒന്ന് കഴിക്കാൻ വാ.... രാവിലെ ചായ കുടിച്ചത് അല്ലേ....", ഉമ്മ അതും പറഞ്ഞ് വന്നു.....


", ഉമ്മാ പ്ലീസ് എനിക്കിപ്പോൾ വേണ്ട അവിടെ ആകുമ്പോൾ  എപ്പോഴും തിന്നല് തന്നെയാണ് പണി..... ഇവിടെ ആകുമ്പോഴെങ്കിലും എനിക്കൊരു റസ്റ്റ് തരിം... ", ഐഷു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.....


", ആ അതിൻറെ മാറ്റം ഇപ്പോൾ കാണുന്നുണ്ട്.... അവിടുന്ന് വന്ന ദിവസം നിനക്ക് നല്ല ഉഷാർ ഉണ്ടായിരുന്നു... ഇപ്പോ വീണ്ടും ക്ഷീണിക്കാൻ തുടങ്ങി..... ഇനിയും നീ കഴിച്ചില്ലെങ്കിൽ ഞാൻ റിഷൂന് വിളിച്ചു പറയും...", ഉമ്മ അത് പറഞ്ഞപ്പോ പെട്ടെന്ന് തന്നെ ഐഷു പറഞ്ഞു എന്നാൽ ഞാൻ കഴിച്ചോളാം......


ഉമ്മ അവളെയും പിടിച്ചു അടുക്കളയിലേക്ക് നടന്നു.......


കഞ്ഞിയും ചമ്മന്തിയും കൊടുത്തു...... മിന്നുവും അവളെ കൂടെ കുടിച്ചു......


", ഇനിയൊന്ന് കുറച്ചു നേരം പോയി കിടക്ക് ഇങ്ങനെ കൂടുതൽ നടക്കല്ലേ.....", ഉമ്മ അതും പറഞ്ഞു റൂമിലേക്ക് ആക്കി കൊടുത്തു......


കുറച്ചു കഴിഞ്ഞപ്പോൾ സനു വന്നു......


", ഉമ്മാ ഐഷു എവിടെ...", സനു ഉമ്മാന്റെ അടുത്തേക്ക് വന്നു ചോദിച്ചു....


", ആഹാ ഇതാരാ സനു മോളോ... കുറെ ആയല്ലോ കണ്ടിട്ട് ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ.....? അവളെ ഇപ്പോ റൂമിലേക്ക് ആക്കിയിട്ട് ഉള്ളു... ഒരു ഭാഗത്ത് കിടക്കില്ല എപ്പോഴും നടക്കൽ തന്നെയാണ് പണി..... നീ ആ റൂമിലേക്ക് പൊയ്ക്കോ....", അതും പറഞ്ഞു ഉമ്മ ചിരിച്ചു......


സനു ഐഷുവിൻ്റെ റൂമിലേക്ക് പോയി അവള് ബെഡിൽ കിടന്നുകൊണ്ട് ആലോചിക്കുന്നുണ്ട്...


", എന്താ.... മോളേ ഒരു ആലോചന......?", സനു അതും ചോദിച്ചു റൂമിലേക്ക് കയറി....


", ആ നീ വന്നോ...? നിന്നെ കുറെ നേരമായി കാത്തുനിൽക്കുന്നു... അവൾ എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.....


സനു അവളെ പിടിച്ചിരുത്തി.....


", എന്തൊക്കെയാടി വിശേഷം കുറെ ആയല്ലോ നമ്മൾ കണ്ടിട്ട്...... നിന്റെ കുഞ്ഞു വാവകൾ എന്ത് പറയുന്നു......", സനു അവളെ വയറിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു......


", റാഹത്താണ് മുത്തേ...... കുഞ്ഞു വാവകൾ പുറത്തേക്ക് പോരാൻ ഭയങ്കര ബഹളം ആണ്..... പെട്ടെന്ന് പോരും എന്ന് തോന്നുന്നുണ്ട്", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ആഹാ അതെന്തായാലും നന്നായി..... എന്തായാലും ഒരു കുഴപ്പവുമില്ലാതെ പെട്ടെന്ന് തന്നെ എല്ലാം റാഹത്താവട്ടെ...... ആമീൻ....", സനു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു......


അങ്ങനെ കുറെ നേരം അവളുടെ കൂടെ ചിലവഴിച്ചു......



ബാങ്ക് കൊടുത്തപ്പോൾ അവൾ പോകാൻ ഇറങ്ങി..... ഫുഡ് കഴിച്ച് പോകാം എന്ന് പറഞ്ഞ് പിടിച്ച് വെച്ചു......


അങ്ങനെ നിസ്കാരം ഒക്കെ കഴിഞ്ഞ് എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു......


ഐഷു കുറച്ച് കഴിച്ച് എണീക്കാൻ നിന്നപ്പോൾ ഉമ്മ പറഞ്ഞു......

", ഐഷൂ കുറച്ചു കൂടി കഴിക്ക് നിനക്കുള്ളത് മാത്രമല്ല നീ കഴിക്കുന്നത് രണ്ടുപേർക്കും കൂടി വേണം എന്ന് നീ ആലോചിക്ക്... നീ കഴിച്ചാലേ അവർക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാകൂ.... നീ ഇങ്ങനെ ഭക്ഷണം കഴിക്കാൻ മടി കാണിച്ചാൽ ഞാൻ റിഷൂനെ വിളിക്കും ട്ടോ...", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു...


", ഉമ്മാ.... ഞാൻ നേരത്തെ അല്ലേ ഒരു പാത്രം കഞ്ഞി കുടിച്ചത് അപ്പൊ തന്നെ എന്റെ വയറു നിറഞ്ഞിട്ടുണ്ട്..... ഇനിയും ഇതൊക്കെ തിന്നാൻ എനിക്ക് വയ്യ", അവൾ മടിച്ചുകൊണ്ട് പറഞ്ഞു......


", ഐഷൂ കുറച്ചുകൂടി കഴിക്ക്.....", ഉപ്പയും കൂടി പറഞ്ഞപ്പോൾ അവർ കഴിക്കാൻ തുടങ്ങി......


മോനുവും മെഹ്ഫുവും  സ്കൂളിലേക്ക് പോയിട്ടുണ്ട്.....


", ഐഷു ഞാൻ നാളെ മുതൽ കോളേജിലേക്ക് പോകാൻ തുടങ്ങും..... കാക്കു  ഫാളിലി ഉസ്താദിനോട് പറഞ്ഞ് പേപ്പേഴ്സ് ഒക്കെ റെഡി ആക്കിയിട്ടുണ്ട്... നീ എന്തായാലും ഇപ്പോൾ ഉണ്ടാവില്ലല്ലോ....? സഹീറയും സഹ്റയും വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.... ഹനു ഉണ്ടാവില്ല.....", സനു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....


", ആണോ... എന്നാ നീ പോയി വാ... എനിക്ക് പോരാൻ ആഗ്രഹമൊക്കെയുണ്ട് ഞാൻ ഇങ്ങനെ പോന്നാൽ ഉഷാറാകും...", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....


അങ്ങനെ ഫുഡ് കഴിച്ചു സനു അവളുടെ വീട്ടിലേക്ക് പോയി......


അവരെല്ലാവരും ഉച്ചമയക്കത്തിന് വേണ്ടി റൂമിലേക്ക് പോയി......


ഇത്താത്തയും കുട്ടിയും ഇന്ന് രാവിലെ അളിയൻ്റെ വീട്ടിലേക്ക് പോയിരുന്നു....


ഐഷു അവളുടെ റൂമിലേക്ക് പോയി കിടന്നു എങ്കിലും ഉറക്കം വന്നില്ല.....അവൾ ഫോൺ എടുത്ത് റിഷുക്കാക്ക് വിളിച്ചു.....

മൂപ്പര് ഇന്ന് കോളേജിലേക്ക് പോയിട്ടുണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു......


ഇനി ഇപ്പോ ആർക്ക് വിളിക്കും....... അവസാനം റിനൂന് വിളിച്ചു.....


അവള് ഫുഡ് കഴിച്ച് കിടക്കാണ് എന്ന് പറഞ്ഞു.....


അവളോട് കുറേ നേരം സംസാരിച്ച് ഇരുന്നു......

അവസാനം ഉറക്കം വന്നപ്പോൾ എന്നാ ശരി പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ആക്കി......



അങ്ങനെ ഉറങ്ങി എണീറ്റപ്പോൾ അസർബാങ്ക് കൊടുത്തിരുന്നു......

പെട്ടെന്ന് തന്നെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് പോകാൻ നിന്നു....


", ഉമ്മാ ചായ....", അവള് മെല്ലെ മെല്ലെ നടന്ന് അടുക്കളയിൽ പോയി ഇരുന്നു.....


ഉമ്മ ചായ കൊടുത്തു അവൾ അതും കുടിച്ച് അവിടെ ഇരുന്നു .......


കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോൾ അവരെ കൂടെ അവരുടെ തള്ള് കേട്ട് ഇരുന്നു.......


ഉപ്പ ഗൾഫ് നിർത്തി പോന്നതാണ്.....

നാട്ടിൽ ചെറിയൊരു കട ഇട്ടിട്ടുണ്ട്.......


ഉസ്താദ് മാർക്ക് ആവശ്യമുള്ള വെള്ളക്കുപ്പായം, വെള്ളത്തുണി,ജുബ്ബ, കന്തൂറ, തൊപ്പി...... അത് പോലെ അത്തറ് അങ്ങനെ എല്ലാം ഉൾക്കൊള്ളുന്ന ഒരു കട.....


الحمد لله

അത് വളരെ റാഹത്തോടെ മുന്നോട്ട് പോകുന്നുണ്ട്.......


രാവിലെ നേരത്തെ പോയാൽ ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ വരും.....

പിന്നെ അസർ ബാങ്ക് കൊടുത്താൽ വീണ്ടും പോകും പിന്നെ രാത്രി ഒമ്പത് മണിക്ക് കട അടച്ച് വരും.......


കോളേജ് ഇല്ലാത്ത ദിവസം കാക്കുവും അവിടെ ഉണ്ടാകും......


അങ്ങനെ റിഷുക്ക കോളേജ് വിട്ട് വന്ന് ഐഷുവിന് വിളിച്ചു.....


പരസ്പരം സലാം പറഞ്ഞ് വിശേഷങ്ങൾ ചോദിച്ചു.....


", ഞാൻ ഉച്ചയ്ക്ക് ഒറ്റക്ക് ആയപ്പോൾ നിങ്ങൾക്ക് വിളിച്ചതാ അപ്പോ നിങ്ങളും ഭയങ്കര ബിസി.... അവസാനം ഞാൻ കിടന്നു ഉറങ്ങി.....", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു......


", ആ അത് നീ ഇവിടെ ഇല്ലല്ലോ അപ്പോ പിന്നെ വെറുതെ കുട്ടികളുടെ ക്ലാസ് മിസ്സ് ആക്കേണ്ട എന്ന് വിചാരിച്ച് പോയതാ....", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


", എന്നിട്ട് എന്താ കോളേജിലെ വിശേഷം..... ഇപ്രാവശ്യം ചെറിയ കുട്ടികൾക്കും തുടങ്ങീലെ...... കുട്ടികൾ ഒക്കെ ഉണ്ടോ..?", അവള് കോളേജിലെ വിശേഷങ്ങൾ ചോദിച്ചു.....


", ആ കോളേജ് ഒക്കെ ഉഷാറായിട്ടുണ്ട്.... കുട്ടികൾ ഇപ്രാവശ്യം കൂടുതൽ ആണ്.... ടീച്ചർമാർ ഒക്കെ നിന്റെ വിശേഷം ചോദിച്ചിരുന്നു ഒരു ദിവസം വരും എന്ന് പറഞ്ഞിട്ടുണ്ട്....

നാളെ പിന്നെ നിന്റെ കൂട്ടുകാരി ഇല്ലേ..... സനു അവള് ജോയിൻ ചെയ്യുന്നുണ്ട്..... മറ്റ് രണ്ട് ടീച്ചർമാർ കൂടി വന്നിട്ടുണ്ട്.....", റിഷുക്ക പറഞ്ഞപ്പോൾ ഐഷു ചോദിച്ചു....,

", റിഷുക്കാ...... എനിക്കുള്ള അവസരം പോകുമോ...... ഇനിയും ടീച്ചർമാർ വന്നാൽ ഞാൻ എന്ത് ചെയ്യും.....", അവൾ വിഷമത്തോടെ ചോദിച്ചു.....


", അതിന് നീ പേടിക്കേണ്ട..... നിനക്കുള്ള സീറ്റ് അവിടെ ഉറപ്പിച്ചിട്ടുണ്ട്..... അത് നിനക്ക് തന്നെ കിട്ടും.... അത് നിന്റെ കാക്കു വേറെ ആർക്കും കൊടുക്കില്ല.....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.....



", ആ എന്നാ മതി...... അല്ല..! ഇങ്ങള് കോളേജിൽ നിന്ന് വന്നിട്ട് എന്തെങ്കിലും കഴിച്ചോ..?", അവള് സംശയത്തോടെ ചോദിച്ചു.....


", ഇല്ല വന്ന ഉടനെ ഫ്രഷ് ആവാൻ കയറി ഇറങ്ങിയപ്പോൾ തന്നെ നിനക്ക് വിളിച്ചു..... നീ ഇല്ലാഞ്ഞിട്ട് റൂം ഒഴിഞ്ഞ പോലെ.... എങ്ങനെ ആറ് മാസം ഞാൻ ക്ഷമിക്കും എന്ന് എനിക്ക് അറിയില്ല....", റിഷുക്ക വിഷമത്തോടെ പറഞ്ഞു.....


", എന്താ പറഞ്ഞത് ആറ് മാസമോ...? അപ്പോ അന്ന് ഞാൻ പോരുന്ന അന്ന് ഇങ്ങള് നാല് മാസം എന്നല്ലേ പറഞ്ഞത്....!?", അവള് സംശയത്തോടെ ചോദിച്ചു.....


", അത് ഞാൻ നിന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാ.... ശരിക്കും ആറ് മാസം കഴിഞ്ഞേ പോരാൻ പറ്റൂ...", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷുവിന് സങ്കടമായി....


", ആ അതൊക്കെ പോട്ടെ..... എന്നിട്ട് എന്റെ മക്കള് എന്ത് പറയുന്നു...? ഞാൻ ഇന്ന് ചിലപ്പോൾ രാത്രി വരും ട്ടോ... ൻ്റെ മുത്തിനെ കാണാൻ......", റിഷുക്ക അത് പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു .....



", നിങ്ങളെ മക്കള് ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കുന്നുണ്ട് പുറത്തേക്ക് പോരാൻ... മിക്കവാറും അവര് നേരത്തെ വരും എന്ന് എനിക്ക് തോന്നുന്നുണ്ട്.....", അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു......


", ആ അവര് വരട്ടെ.... നമ്മള് അവരെ കാത്തിരിക്കുന്നത് അവര് അറിയുന്നുണ്ട് അത് കൊണ്ടാണ് അവര് ബഹളം ഉണ്ടാക്കുന്നത്.... എന്തായാലും ഒരു കുഴപ്പവുമില്ലാതെ ഒക്കെ പെട്ടെന്ന് റാഹത്തോടെ,എൻ്റെ പെണ്ണിനെ വേദനിപ്പിക്കാതെ അവരങ്ങ് വരട്ടെ.....",


അവര് രണ്ട് പേരും ആമീൻ പറഞ്ഞു....


അങ്ങനെ കുറെ നേരം സംസാരിച്ച് ഇരുന്നു.......റിഷുക്ക ചായ കുടിക്കട്ടെ എന്ന് പറഞ്ഞ് ഫോൺ കട്ട് ആക്കി......


ഐഷു ഒരു പുഞ്ചിരിയോടെ അവളുടെ വയറിൽ തലോടി......


മോനുവും മെഹ്ഫുവും മിന്നുവും അവളുടെ അടുത്തേക്ക് വന്നു.......


മിന്നു വയറിൽ ഉമ്മ വെച്ച് പറഞ്ഞു......

", ഇത്താത്ത ഇവിടെ റിഫു മോൻ ആണോ.....?", ആൺകുട്ടി ആണോ എന്നാണ് അവള് ചോദിച്ചത് ......


", അറിയില്ല മിന്നൂ....... ചിലപ്പോൾ റിഫു മോൻ ആയിരിക്കും അല്ലെങ്കിൽ മിന്നു ആയിരിക്കും......", അത് പറഞ്ഞപ്പോൾ അവൾക്ക് ഭയങ്കര സന്തോഷം......


", എന്നാ ഇത് മിന്നു മോളാണ്.....", അവള് അതും പറഞ്ഞ് കൈ കൊട്ടി.......


അവള് വയറിൽ ഉമ്മ വെച്ച് പറഞ്ഞു....

", മിന്നു മോളെന്നെ ആയാ മതി ട്ടോ.... നിക്ക് നല്ല ഇഷ്ട്ടാണ്", അത് കണ്ട് ഐഷു ചിരിച്ചു.......


അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ നിസ്കരിക്കാൻ വേണ്ടി റൂമിലേക്ക് പോയി.......


ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി വുളൂഅ് എടുത്ത് ഇറങ്ങി......


ഇരുന്നാണ് നിസ്കരിക്കാറ് ....... അവൾക്ക് ഇന്ന് എന്തോ നിസ്കരിക്കുമ്പോൾ എന്നും ഇല്ലാത്ത ഒരു ബുദ്ധിമുട്ട് തുടങ്ങി......


അവള് എങ്ങനെ ഒക്കെയോ നിസ്കരിച്ചു ബെഡിൽ ഒന്ന് കിടന്നു......


മെഹ്ഫു റൂമിലേക്ക് വന്നപ്പോൾ ഐഷു കിടക്കുന്നത് കണ്ട് ചോദിച്ചു.....

", ഇത്താത്താ എന്ത് പറ്റി...... എന്താ കിടക്കുന്നത്....? ഞാൻ ഉമ്മാനെ വിളിക്കണോ..?", അവൻ അതും പറഞ്ഞ് പോകാൻ നിന്നപ്പോൾ അവൻ്റെ കൈ പിടിച്ചു അവിടെ നിർത്തി......


", നീ ഇത്താത്താക്ക് കുറച്ച് സംസം വെള്ളം കൊണ്ട് വാ...", ഐഷു അത് പറഞ്ഞപ്പോൾ അവൻ സംസം വെള്ളം എടുക്കാൻ പോയി......


അത് കണ്ട് ഉമ്മ ചോദിച്ചു.....

", ആർക്കാ മെഹ്ഫൂ സംസം വെള്ളം..?",


അവന് ഇത്താത്താക്ക് ആണ് എന്ന് പറഞ്ഞ് പോയി.......


ഉമ്മ ഐഷുവിൻ്റെ റൂമിലേക്ക് വന്നു.....

", എന്താ മോളെ....? എന്ത് പറ്റി നിനക്ക്....? ഹോസ്പിറ്റൽ പോകണോ....?", ഉമ്മ അതും ചോദിച്ച് അവളെ എണീറ്റ് ഇരുത്തി.......


", വേണ്ട ഉമ്മാ.... ചെറിയൊരു ബുദ്ധിമുട്ട്..... വേറെ കുഴപ്പം ഒന്നും ഇല്ല....",  അവൾ അതും പറഞ്ഞ് സംസം വെള്ളം കുടിച്ചു......


ഉമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു....


", ഉമ്മ പോയി ഓതിക്കോളിം..... എനിക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ല", അവള് ഉമ്മാനെ പറഞ്ഞയച്ചിട്ട് വീണ്ടും കിടന്നു.....


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക വന്ന് ബെല്ലടിച്ചു..... ഉമ്മ വാതിൽ തുറന്നു....


", ആ മോനോ..... കയറി വാ...", ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ആ ഉമ്മാ.... എവിടെ ഉപ്പ വന്നില്ലേ...? കുട്ടികൾ ഒക്കെ എവിടെ..?", റിഷുക്ക അവിടെ ഇരുന്ന് കൊണ്ട് ചോദിച്ചു....


", ഇല്ല ഉപ്പ വരുമ്പോഴേക്ക് ഒമ്പത് മണി ആകും..... കുട്ടികൾ ഒക്കെ എഴുതിയും വായിച്ചും പഠിക്കുന്നുണ്ട്.... ഐഷു അവിടെ കിടക്കുന്നുണ്ട്..... ഇന്ന് വലിയ സുഖം ഇല്ല.... നേരത്തെ സംസം വെള്ളം ചോദിച്ച് കുടിക്കുന്നുണ്ട്....", ഉമ്മ അത് പറഞ്ഞപ്പോൾ റിഷുക്ക ഐഷുവിൻ്റെ റൂമിലേക്ക് പോയി.....


അവള് ഉറങ്ങിയിരുന്നു....

റിഷുക്ക അവളുടെ അടുത്ത് ഇരുന്ന് തലയിൽ തലോടി കൊടുത്തു...


പെട്ടെന്ന് അവള് ഞെട്ടി എണീറ്റു റിഷുക്കാനെ കെട്ടിപ്പിടിച്ച് പറഞ്ഞു....

", റിഷുക്കാ.... എനിക്ക് പേടിയാ... ഞാൻ പോകുന്നില്ല.... അവരെ ഒപ്പം എനിക്ക് പോകേണ്ട.... അവരോട് എന്നെ കൊണ്ട് പോകേണ്ട എന്ന് പറയ്....", 


അവള് പറയുന്നത് കേട്ട് റിഷുക്ക പേടിച്ചു.....




*തുടരും.....*

*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*



*Part 57*


അവള് പറയുന്നത് കേട്ട് റിഷുക്ക പേടിച്ചു....



", എന്താ നീ പറഞ്ഞത്..... ആരും നിന്നെ കൊണ്ട് പോകില്ല..... ", നിന്നെ കൊണ്ട് പോകുകയാണെങ്കിൽ ഞാനും കൂടെ പോരും.....", റിഷുക്ക അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു.....


", മക്കളേ.... നിങ്ങള് ഇങ്ങനെയുള്ള വർത്താനങ്ങൾ ഒന്നും പറയരുത് ട്ടോ ", ഉമ്മ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.....


അതും പറഞ്ഞ് ഉമ്മ പോയി.....


ഐഷു റിഷുക്കാൻ്റെ തോളിൽ തല വെച്ച് കിടന്നു.......

റിഷുക്ക അവളെ തലയിൽ തലോടി കൊടുത്തു......


", റിഷുക്ക ഇന്ന് പോകേണ്ട.... നാളെ രാവിലെ പോകാം", അവള് അതും പറഞ്ഞ് റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി......


", അത് എങ്ങനെ നടക്കും..... എനിക്ക് നാളെ കോളേജിലേക്ക് പോകാൻ നേരത്തെ എത്തണം ", റിഷുക്ക അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.......


", എന്നാ ഓക്കെ...... ഇന്ന് ൻ്റെ ഐഷുവിൻ്റെ കൂടെ നിൽക്കാം", അതും പറഞ്ഞ് റിഷുക്ക അവളുടെ മുഖത്ത് ചുംബിച്ചു.....

അതിന് ശേഷം അവളുടെ വയറിലും.......


", നിനക്ക് മാത്രം തന്നത് കൊണ്ട് അവര് പരാതി പറയേണ്ട......",   അതും പറഞ്ഞ് ചിരിച്ചു......



", റിഷുക്കാ...... ഞാൻ ഇന്ന് ഒന്നും ഓതിയിട്ടില്ല.....", നിങ്ങള് ഓതിം ഞാനും കൂടെ ഓതാം", ഐഷു അത് പറഞ്ഞപ്പോൾ റിഷുക്ക ഓതാൻ തുടങ്ങി.... കൂടെ ഐഷുവും .......


ഓതി കഴിഞ്ഞതും റിഷുക്ക അവളെ വയറിലേക്ക് മന്ത്രിച്ച് ഊതി......

ശേഷം അവളുടെ തലയിൽ തടവി.....


പെട്ടെന്ന് ഐഷു പറഞ്ഞു......,

", റിഷുക്കാ..... നമ്മക്ക് ഒരു സ്ഥലത്തേക്ക് പോയാലോ......", എനിക്ക് ഐസ്ക്രീം കഴിക്കാൻ കൊതി ആകുന്നു......", അവള് അത് പറഞ്ഞപ്പോൾ റിഷുക്ക ചോദിച്ചു.....


", ഇപ്പോഴോ..?...എവിടേക്ക്........ ഐസ്ക്രീം വേണമെങ്കിൽ ഞാൻ കൊടുന്ന് തരാം ", റിഷുക്ക അത് പറഞ്ഞപ്പോൾ അവൾ പറഞ്ഞു....


", നിങ്ങൾ കൊടുന്ന് തരേണ്ട...", ഞാനും പോരും..... നമുക്ക് ബീച്ചിലേക്ക് പോയാലോ...", അവൾ പറയുന്നത് കേട്ട് റിഷുക്ക അന്തംവിട്ടു.....


", എന്താ മോളെ നീ ഈ പറയുന്നത് ഈ സമയത്ത് ബീച്ചിലേക്ക് പോകാനോ.....", എന്തായാലും എന്റെ ഭാര്യ പറഞ്ഞ ആഗ്രഹം അല്ലേ.....", എന്നാ പെട്ടെന്ന് റെഡിയാവ് നമുക്ക് പോകാം.....", റിഷുക്ക അത് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി....


അവൾ പെട്ടെന്ന് തന്നെ റെഡിയായി......


അവര് രണ്ട് പേരും റൂമിൽ നിന്ന് മാറ്റി ഇറങ്ങിയത് കണ്ട് ഉമ്മ ചോദിച്ചു.....


", എവിടേക്കോ മക്കളേ.... ഈ നേരത്ത് ഹോസ്പിറ്റലിലേക്ക് ആണോ....",  ഉമ്മ സംശയത്തോടെ ചോദിച്ചു......


", ഏയ് അല്ല ഉമ്മാ.....", ഐഷൂന് ബീച്ചിലേക്ക് പോകണം എന്ന് പറഞ്ഞു.... അപ്പോ ഒന്നു പോയി വരാം....", റിഷുക്ക അതും പറഞ്ഞ് ഐഷുവിൻ്റെ കയ്യും പിടിച്ച് നടന്നു.....


ഉമ്മ തലയിൽ കൈ വെച്ച് നിന്നു കൊണ്ട് പറഞ്ഞു 

ഈ പെണ്ണിന്റെ ഒരു പിരാന്ത് .....



അങ്ങനെ അവര് വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു.....


കട അടച്ച് വീട്ടിലേക്ക് വന്ന ഉപ്പ ഐഷുവിനെ കാണാത്തത് കൊണ്ട് ചോദിച്ചു.....


", ഐഷു എവിടെ....?", ഉമ്മ എല്ലാം പറഞ്ഞു കൊടുത്തു....


", ആഹാ.... ആ പെണ്ണിന്റെ ഒരു കാര്യം....", അതിനനുസരിച്ച് അവനും", ആ എന്തായാലും അവൻ്റെ കൂടെ അല്ലേ...... അത് കൊണ്ട് കുഴപ്പമില്ല....", ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.......


", എന്നിട്ട് കുട്ടികൾ ഒക്കെ എവിടെ..... ഉറങ്ങിയോ.....", ഉപ്പ ചോദിച്ചപ്പോഴേക്കും മൂന്നാളും ഓടി വന്നു.......


", ഉപ്പച്ചീ..... എന്താ കൊടുന്നത്..... ഞങ്ങൾക്ക് മുട്ടായി വാണം ", മിന്നു അതും ചോദിച്ച് ഉപ്പാന്റെ മടിയിൽ കയറി ഇരുന്നു.....


", ആ മൂന്നാൾക്കും ഉണ്ട്.... ഇത്താത്താക്ക് ഉള്ളത് എടുത്ത് വെക്കിം ട്ടോ", ഉപ്പ അതും പറഞ്ഞ് ലഡുവിൻ്റെ കവർ കൊടുത്തു......


ഇതേ സമയം ഐഷുവും റിഷുക്കയും ബീച്ചിലേക്ക് പോയിക്കൊണ്ടിരുന്നു......


കുറച്ച് കഴിഞ്ഞപ്പോൾ ഐഷു ഉറങ്ങി......


ബീച്ചിൽ എത്തിയപ്പോൾ റിഷുക്ക അവളെ വിളിച്ചു......


", ഐഷൂ..... ഇത് നല്ല കഥ...... ഉറങ്ങാൻ ആണെങ്കിൽ നിനക്ക് വീട്ടിൽ നിന്നാ മതിയായിരുന്നു..... ",റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


", അതിന് ഞാൻ ഉറങ്ങിയോ റിഷുക്കാ.... നിങ്ങൾക്ക് തോന്നിയതാകും ",  അവള് അതും പറഞ്ഞ് ചിരിച്ചു......



അങ്ങനെ അവര് രണ്ട് പേരും കൈ പിടിച്ച് ബീച്ചിലൂടെ നടന്നു.....



കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് ഐസ്ക്രീം വാങ്ങി ഒരു ബെഞ്ചിൽ ഇരുന്നു......


ഐസ്ക്രീം തിന്ന് കഴിഞ്ഞ് ഐഷു റിഷുക്കാനോട് ഉപ്പിലിട്ടത് വേണം എന്ന് പറഞ്ഞു......


അവൾക്ക് ഈ സമയത്ത് വേണ്ടതൊക്കെ വാങ്ങി കൊടുക്കണം എന്ന് വിചാരിച്ച് ഉപ്പിലിട്ടതും വാങ്ങി കൊടുത്തു......


", ഇനി എന്തെങ്കിലും വേണോ......", റിഷുക്ക അത് ചോദിച്ചപ്പോൾ ഇനി ഒന്നും വേണ്ട എന്ന് പറഞ്ഞു......


അങ്ങനെ അവര് കുറച്ച് നേരം കൂടി അവിടെ ഇരുന്നു......


അപ്പോഴാണ് അവിടേക്ക് ഒരു ഫാമിലി വന്നത്......


അവരെ കൂടെ കുറേ ചെറിയ കുട്ടികൾ ഉണ്ട്.....

അവരൊക്കെ ഉമ്മമാരെ കയ്യിൽ നിന്ന് കുതറി വെള്ളത്തിലേക്ക് ഓടുന്നുണ്ട്......


അവര് രണ്ട് പേരും അവരുടെ കളി നോക്കി ഇരുന്നു.......


", റിഷുക്കാ...... നമ്മളെ കുഞ്ഞുങ്ങൾ പെട്ടെന്ന് വരോ ", എനിക്ക് കാണാൻ കൊതി ആകുന്നു.....", അവള് വയറിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു......


", അവര് പെട്ടെന്ന് വരും.... ", എൻ്റെ മുത്ത് മണികൾ ", റിഷുക്ക അതും പറഞ്ഞ് വയറിൽ ഉമ്മ വച്ചു......


അവരുടെ രണ്ട് പേരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു......


", ഇനി നമുക്ക് പോകാം..... ഉപ്പയും ഉമ്മയും കാത്തിരിക്കുന്നുണ്ടാകും ", ഇനി ഫുഡ് വീട്ടിൽ പോയിട്ട് കഴിക്കാം", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു....


", അത് ഞാൻ നിങ്ങളോട് പറയാൻ നിൽക്കായിരുന്നു.....", ഇപ്പോ ഐസ്ക്രീമും ഉപ്പിലിട്ടതും കഴിച്ചപ്പോൾ വയറ് നിറഞ്ഞു..... ഇനി ചോറ് ഒന്നും വേണ്ട", അവള് അതും പറഞ്ഞ് ചിരിച്ചു.....


', ആ .. ചോറ് വേണോ വേണ്ടയോ എന്ന് നമ്മക്ക് തീരുമാനിക്കാം ", നിനക്ക് ഭക്ഷണം കഴിക്കാൻ നല്ല മടി ഉണ്ടെന്ന് എനിക്ക് അറിയാം....... ഉമ്മ പറഞ്ഞിരുന്നു ഭയങ്കര മടി ആണെന്ന്.... അത് ഞാൻ ശരിയാക്കി തരാം....", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു നിരാശയോടെ നോക്കി......


അങ്ങനെ അവര് വീട്ടിലേക്ക് പോയി.....

കുട്ടികൾക്കുള്ള ഐസ്ക്രീം വാങ്ങിയിരുന്നു.....


വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ ഉറങ്ങിയിരുന്നു...... ഐസ്ക്രീം ഫ്രിഡ്ജിൽ വെച്ചു......


", ആ മക്കളെ ഇനി ഫുഡ് കഴിച്ചോളിം ", ഉമ്മ ചോറ് വിളമ്പി വന്നു......


എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.....

ഐഷുവിൻ്റെ പാത്രത്തിലേക്ക് റിഷുക്കയാണ് വിളമ്പി കൊടുത്തത്......


", ഇത്രയും കൂടുതൽ എങ്ങനെ ഞാൻ കഴിക്കും...... ഇത് കുറേ ഉണ്ട് ", അവള് വിഷമത്തോടെ പറഞ്ഞു......


", ഇത് കുറച്ച് ഒള്ളൂ..... മിന്നു തിന്നുന്ന അത്ര ഒള്ളൂ.....", ഇത് നീ തിന്ന്", റിഷുക്ക അതും പറഞ്ഞ് കഴിക്കാൻ തുടങ്ങി.......


", മോനേ.... ഇങ്ങനെ തന്നെയാണ് എപ്പോഴും എത്ര തിന്നാൻ പറഞ്ഞാലും കേൾക്കില്ല.....

", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.......

", ഉമ്മാ.... ശവത്തിൽ കുത്തല്ലിം ", അവള് സങ്കടത്തോടെ പറഞ്ഞു.....


", ശവത്തിൽ കുത്തിയതല്ല നീ ചെയ്യുന്ന കാര്യമല്ലേ ഞാൻ പറഞ്ഞത് ", ഇനി വേഗം അത് കഴിക്കാൻ നോക്ക്", ഉമ്മ അതും പറഞ്ഞു ചിരിച്ചു.....


അവള് എങ്ങനെയൊക്കെയോ കഴിച്ച് എഴുന്നേറ്റു.....


റിഷുക്ക അവളെ കൈ പിടിച്ച് വാഷ്ബൈസിൽ കൊണ്ട് പോയി......


അവള് അപ്പോ തന്നെ കുറേ ഛർദ്ദിച്ചു......


", ഞാൻ അപ്പോഴേ പറഞ്ഞില്ലേ......", ഇന്ന് കൂടുതൽ ചോറ് ഉണ്ടായിരുന്നു അത് കൊണ്ടാണ് ഛർദ്ദിച്ചത്.....", അവള് റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു......


", അത് സാരമില്ല.... എന്തായാലും ഒക്കെ പോന്നില്ലേ......", റിഷുക്ക സമാധാനിപ്പിച്ചു......


അവര് റൂമിലേക്ക് പോയി......


ഐഷു ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി......


റിഷുക്കയും ഫ്രഷ് ആയി വന്നു....

വുളൂഅ് എടുത്ത് രണ്ട് പേരും നിസ്കാരം കഴിഞ്ഞ് കിടന്നു.......


അവള് റിഷുക്കാൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നു ഉറങ്ങി.....


റിഷുക്ക അവളെ കൈ കൊണ്ട് ചേർത്ത് പിടിച്ചു......


അന്ന് ഐഷുവിൻ്റെ സ്വപ്നത്തിൽ ഉമ്മമ്മ വന്ന് പറഞ്ഞു......


", മോളേ..... ഉമ്മമ്മ ഇവിടെ ഒറ്റക്കാണ്... മോള് എന്നാ വരുന്നത്.....", അവള് മറുപടി പറഞ്ഞു......


", ഉമ്മമ്മാ..... എനിക്ക് ഇവരെ വിട്ട് വരാൻ കഴിയില്ല.... ഞാൻ അങ്ങോട്ട് വന്നാൽ എൻ്റെ മക്കളും റിഷുക്കയും ഒറ്റക്കാവും ....", എനിക്ക് ഉമ്മമ്മാനോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല....... പക്ഷേ ഇവരുടെ അവസ്ഥ എന്താകും എന്ന് ആലോചിച്ചിട്ട് ആണ്.....", ഉമ്മമ്മാൻ്റെ കൂടെ എന്നും ഞാൻ ഉണ്ടാകും...... എന്നെ കാണാൻ തോന്നുമ്പോൾ എൻ്റെ സ്വപ്നത്തിൽ വന്നാൽ മതി....", ഐഷു അതും പറഞ്ഞ് ചിരിച്ചു......


പെട്ടെന്ന് ഞെട്ടി ഉണർന്ന അവള് ചുറ്റും നോക്കി.....

അവളെ റിഷുക്ക മുറുകെ പിടിച്ചിട്ടുണ്ട്...... ഒരിക്കലും ആർക്കും വിട്ട് കൊടുക്കില്ല എന്ന ഉദ്ദേശ്യത്തോടെ.....

അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......


അവളും വീണ്ടും കണ്ണടച്ച് കിടന്നു ഉറങ്ങി.....


രാവിലെ എണീറ്റപ്പോൾ റിഷുക്കാനെ കാണാനില്ല.....

എവിടെപ്പോയി എന്ന് വിചാരിച്ച് നോക്കുമ്പോൾ ആണ് മൂപ്പര് ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്......


", ആഹാ.... എണീറ്റോ...... ഇന്നലെ ഉറങ്ങിയില്ല എന്ന് തോന്നുന്നു...... എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല....കണ്ണടക്കുമ്പോൾ തന്നെ എന്തൊക്കെയോ സ്വപ്നം കാണുന്നു..... അവസാനം സ്വലാത്ത് ചൊല്ലി ഉറങ്ങി.....", നീ എന്തോ ഇന്നലെ കാര്യമായിട്ട് സ്വപ്നം കണ്ടിട്ടുണ്ട് ലെ..... നിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഞാൻ നോക്കി കിടക്കായിരുന്നു.....", ചിരിച്ച് കൊണ്ട് പറഞ്ഞു......


അവള്.....", ഏയ് അതൊന്നും ഇല്ല..... ഞാൻ വുളൂഅ് എടുത്ത് വരാം......", ഐഷു പതുക്കെ ബാത്ത്റൂമിലേക്ക് നടന്നു......


വുളൂഅ് എടുത്ത് ഇറങ്ങി......

രണ്ട് പേരും നിസ്കാരം കഴിഞ്ഞ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി......


ഐഷുവിൻ്റെ കയ്യും പിടിച്ച് പുറത്ത് ഇറങ്ങി......


കുറച്ച് നേരം നടന്നു.....


ഉമ്മ ചായ കൊണ്ട് പുറത്തേക്ക് വന്നു...... രണ്ട് പേരും ഗാർഡനിൽ ഇരുന്ന് ചായ കുടിച്ചു.....


", അപ്പോ..... ഇനി ഞാൻ പോകട്ടെ....", ഇനി പിന്നെ വരണ്ട് ട്ടോ ", റിഷുക്ക അതും പറഞ്ഞ് പോയി.......


", റിഷുക്കാ...... അവിടെ നിൽക്കിം ഒരു കാര്യം മറന്നു.....", അവള് അത് പറഞ്ഞപ്പോൾ തന്നെ മൂപ്പർക്ക് മനസ്സിലായി.....


", ആ എന്ത് കാര്യം ആണ് മറന്നത്..... ഇതാണോ...?", എന്ന് ചോദിച്ച് അവൾക്ക് ഒരു ഉമ്മ കൊടുത്തു......


അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.....

", ആ .... ഇത് തന്നെയാണ്...", 



റിഷുക്ക മക്കൾക്കും ഉമ്മ കൊടുത്ത് പോയി......


അവൾക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നി.....


അവള് അവിടെ ഗാർഡനിൽ തന്നെ ഇരുന്നു......


അപ്പോൾ ഗൈറ്റ് കടന്ന് വരുന്ന ആളെ കണ്ട് അവൾ ഓടാൻ നിന്നു......


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 58*



ഗൈറ്റ് കടന്ന് വരുന്ന ആളെ കണ്ട് അവൾ ഓടാൻ നിന്നു.......



സനൂൻ്റെ ഉപ്പ......


അവള് ഉമ്മാനെ വിളിച്ചു.....


ഉമ്മ വന്നപ്പോൾ സനൂൻ്റെ ഉപ്പാനെ കണ്ട് ഒന്ന് പേടിച്ചു.......


", ആ ഫാളിലി ഉസ്താദ് എവിടെ.....", ഒന്ന് വിളിക്കിം....", അയാള് ഉമ്മാനോട് പറഞ്ഞു.....


", ഏത് ഫാളിലി....", റിഷു ആണോ...... അവൻ ഇപ്പോ ഇവിടുന്ന് പോയി....", ഉമ്മ അത് പറഞ്ഞപ്പോൾ അയാള് പറഞ്ഞു.....


", അവൻ അല്ല....... മാനേജർ ഫാളിലി", അപ്പോഴാണ് കാക്കൂനെയാണ് ചോദിക്കുന്നത് എന്ന് മനസ്സിലായത്.....


", അവൻ ഇവിടെ ഇല്ലല്ലോ....", അവൻ അവൻ്റെ വീട്ടിൽ ഉണ്ടാകും ....", ഉമ്മ അത് പറഞ്ഞപ്പോൾ അയാള് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പോയി.....



ഐഷു നെഞ്ചത്ത് കൈ വെച്ച് ഒന്ന് നെടുവീർപ്പിട്ടു.......


", എന്താ മോളെ......നീ പേടിച്ചോ....", അവളെ മുഖം കണ്ടിട്ട് ഉമ്മ ചോദിച്ചു.....


", ആ ഞാൻ നല്ലോണം പേടിച്ചു..... അവളെ ഉപ്പ വരുന്നത് കണ്ടപ്പോൾ ഞാൻ ഓടാൻ നിന്നു .... പക്ഷേ ഓടാൻ കഴിഞ്ഞില്ല", എനിക്ക് തോന്നുന്നത് ഇപ്പോ കാക്കൂനെ ചോദിക്കാൻ കാരണം..... സനു ഇന്ന് ജോയിൻ ചെയ്യുമെന്ന് പറഞ്ഞിരുന്നു..... അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല....", അവൾ പറഞ്ഞപ്പോൾ ഉമ്മ അത് തന്നെയായിരിക്കും എന്ന് പറഞ്ഞു.....


ഉമ്മ അവളെയും കൂട്ടി അകത്തേക്ക് പോയി......

കുട്ടികളൊക്കെ എഴുന്നേറ്റ് സ്കൂളിലേക്ക് പോയി ഉപ്പ കടയിലേക്കും പോയി......


ഐഷുവും ഉമ്മയും മിന്നുവും ഒറ്റക്കായി.......


അവള് മിന്നുവിന്റെ കൂടെ കളിച്ചിരുന്നു.......


സോഫയിൽ ആയിരുന്നു ഇരുന്നത് കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറങ്ങിപ്പോയി.......

മിന്നു കണ്മഷിയും പൗഡർ എല്ലാം എടുത്ത് അവളുടെ മുഖത്ത്  തേച്ചു.,....


ഉമ്മ വന്നു നോക്കുമ്പോൾ സോഫയിൽ കിടക്കുന്ന ഐഷുവിനെയും അവളുടെ മുഖത്ത് കോപ്രായങ്ങൾ കാട്ടുന്ന മിന്നുവിനെയും കണ്ടു.......


മിന്നു അവളുടെ മുടി വാരും എന്നിട്ട് കെട്ടും വീണ്ടും മുടി അഴിച്ച് വീണ്ടും വാരും ......


അവളുടെ ഈ പ്രവർത്തി കണ്ട് ഉമ്മ ഇരുന്ന് ചിരിച്ചു......


", മിന്നു മോളെ..... നീ എന്താ കാട്ടുന്നത്........ ഇത്താത്താന്റെ മുഖമൊക്കെ എന്താ ഇങ്ങനെ.....", ഉമ്മ അതും പറഞ്ഞു ചിരിച്ചു......


", അത് ഞാൻ ഇത്താത്തക്ക് മേക്കപ്പ് ഇട്ടുകൊടുത്തതാണ് ...... ഇത്താത്താനെ സുന്ദരി ആക്കി......", അവൾ അതും പറഞ്ഞ് ചിരിച്ചു.....


", ആ ഇത് എന്തായാലും ഇത്താത്ത നല്ല സുന്ദരിയായി...... ആരും കണ്ട് ബോധം കെടാതിരുന്നാൽ മതി", ഉമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി......


ഐഷു പെട്ടെന്ന് എണീറ്റു..... അവളുടെ മുടി ഒക്കെ എന്തൊക്കെയോ ആയിട്ടുണ്ട്......


അവള് എണീറ്റ് കണ്ണാടിയിൽ നോക്കി......

അവളുടെ മുഖം കണ്ട് അവൾ തന്നെ പേടിച്ചു........

മുഖത്താകെ കണ്മഷി വാരി തേച്ചിട്ടുണ്ട്....



അവളു മിന്നുവിനോട് ചോദിച്ചു......

", നീ എന്താ ഇത് കാട്ടിയത് മിന്നൂ....", 

എന്തായാലും ഉഷാറായിട്ടുണ്ട് ട്ടോ..... ഇത്താത്താനെ കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട്.....", ഐഷു അതും പറഞ്ഞു മുഖം നല്ലോണം കഴുകി......


ഉമ്മ വന്നപ്പോൾ മുഖം സോപ്പിട്ട് കഴുകുന്ന ഐഷുവിനെ  കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.......


", ഐഷൂ..... മിന്നു നിന്നെ സുന്ദരിയാക്കി", നല്ല രസമുണ്ട് ലെ ", ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.......


", വേറെ ആരും കാണാത്തത് ഭാഗ്യം ലെ ഉമ്മാ ", അവൾ തിരിച്ചു മറുപടി പറഞ്ഞു.......


അവൾ മുഖം സോപ്പിട്ട് കഴുകിയപ്പോഴേക്കും അവളുടെ മുഖം ചുവന്നു.......


", ഹാവൂ ഒരു വിധത്തിൽ പോയി കിട്ടി.....", മുടിയുടെ കാര്യത്തിൽ ഒരു തീരുമാനമായി.....", അവള് അതും പറഞ്ഞ് മുടി അഴിച്ചു.......


മുടി ശരിക്ക് റെഡിയാക്കുമ്പോൾ ഭയങ്കര കെട്ട്..... അവൾക്ക് വേദനിക്കാൻ തുടങ്ങി........


", ഉമ്മാ.... ഈ മുടി ഒന്ന് റെഡിയാക്കി തരുമോ....", അവൾ ഉമ്മാനെ വിളിച്ചു....


ഉമ്മ വന്ന് റെഡിയാക്കി കൊടുത്തു......


", മിന്നൂ...... ഇനി ഇങ്ങനെ ഉള്ള പണിയൊന്നും ചെയ്യരുത് ട്ടോ....", അവൾ അതും പറഞ്ഞു മിന്നുവിനനോട് ചിരിച്ചു......


അവൾ അതൊന്നും കാര്യമാക്കാതെ പോയി.......


ഉമ്മ ചൂല് എടുത്തു വന്നു......


", ഞാൻ അടിച്ച് വാരാം  ഉമ്മാ......", ഐഷു ഉമ്മാൻറെ അടുത്തുനിന്ന് ചൂല് വാങ്ങി.....


അവൾ കഴിയുന്ന പോലെ അടിച്ചുവാരി.......

തുടക്കൽ പിന്നെ ഉമ്മ തന്നെ ചെയ്തു........


അവൾ നഫീസത്ത് മാല ചൊല്ലി.......


ഉമ്മാന്റെ പണി ഒക്കെ കഴിഞ്ഞ് ഉമ്മ കഞ്ഞി കുടിക്കാൻ വിളിച്ചു.....


അവളും മിന്നുവും കൂടി കഞ്ഞി കുടിച്ചു.......


കഞ്ഞി കുടി കഴിഞ്ഞ് കുറച്ച് നേരം കിടന്നു അവൾക്ക് ബോർ അടിക്കാൻ തുടങ്ങി.......

അവള് ഫോൺ എടുത്ത് ഉമ്മിക്ക് വിളിച്ചു.....


", എന്തൊക്കെ വിശേഷം മോളേ....", കുഴപ്പം ഒന്നും ഇല്ലല്ലോ..... കഞ്ഞി കുടിച്ചോ...."ഉമ്മി ചോദിച്ചു......


", നല്ല വിശേഷം റാഹത്താണ്.... കഞ്ഞി കുടി കഴിഞ്ഞ് കിടക്കാണ്", വീട്ടിൽ ഇരുന്നിട്ട് ബോർ അടിക്കുന്നുണ്ട്....", എന്താ അവിടെ വിശേഷം...പണി ഒക്കെ കഴിഞ്ഞോ", അംനുവും കുട്ടിയും എവിടെ",...അവള് ചോദിച്ചു.....


", ഇവിടെ റാഹത്താണ്.... ", പണി ഒക്കെ കഴിഞ്ഞ് കുളിക്കാൻ പോകാൻ നിൽക്കാണ്...... അംനു കുട്ടിയെ ഉറക്കുന്നുണ്ട്.....", എന്നാ പിന്നെ വിളിക്കാം ട്ടോ.... ഉപ്പ ഇവിടെ ഉണ്ടായിരുന്നില്ല.... ഇപ്പോ വന്നിട്ടുണ്ട് എന്ന് തോന്നുന്നു...", ഉമ്മി അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


അവള് ഉമ്മാനെ വിളിച്ചു.....

", ഉമ്മാ..... ", ഒന്ന് ഇങ്ങോട്ട് വരിം", അവള് വിളിക്കുന്നത് കേട്ട് ഉമ്മ വന്നു.....


", എന്താടീ... ഇങ്ങനെ വിളിച്ചു കൂവുന്ന്....", ഉമ്മ അതും ചോദിച്ച് വന്നു....


", ഇങ്ങൾക്ക് എന്താ പണി.....", എൻ്റെ ഡ്രോയിംഗ് റൂമിൽ പോയി ഒരു ബുക്കും ബ്രഷും കൊണ്ട് വരുമോ...", അവള് ചിരിച്ചു കൊണ്ട് ചോദിച്ചു.....


", എനിക്ക് പണി ഒന്നും ഇല്ല..... ഞാൻ കുളിക്കാൻ പോകട്ടെ.... കൂടുതൽ നേരം ഇരുന്ന് വരക്കേണ്ട ട്ടോ.... ഊര വേദന വരും...", ഉമ്മ അതും പറഞ്ഞ് അവളെ ബുക്കും ബ്രഷും കൊണ്ട് വന്നു.....



അവള് രണ്ട് കുഞ്ഞ് കുട്ടികളുടെ ചിത്രം വരച്ച് അതിൽ നോക്കി ഇരുന്നു......


", എൻ്റെ മക്കളേ.... നിങ്ങള് വേഗം വരൂ.... ഉമ്മാക്ക് കാണാൻ പൂതി ആകുന്നുണ്ട്....", അവള് ആ ചിത്രത്തിൽ ഉമ്മ വെച്ച് പറഞ്ഞു.....


അവള് വയറിൽ കൈ വെച്ചു.....

ഒരു അനക്കവും കാണുന്നില്ല.... അവൾക്ക് പേടിയായി.......


അവൾ ഉമ്മാനെ വിളിക്കാൻ നിന്നു.....

അപ്പോഴാണ് ഓർത്തത് ഉമ്മ കുളിക്കാൻ കയറിയിട്ടുണ്ടാകും എന്ന്.....


അവൾ ഉമ്മ വരുന്നത് വരെ കാത്തിരുന്നു....


അവള് വീണ്ടും വീണ്ടും വയറിൽ തൊട്ട് നോക്കി..... അപ്പോഴും ഒരു അനക്കവും ഇല്ല.......


അവൾക്ക് കരച്ചിൽ വന്നു......


അവൾ ഉമ്മാനെ വിളിക്കാൻ തീരുമാനിച്ചു....


", ഉമ്മാ..... ഒന്ന് ഇങ്ങോട്ട് വരിം പെട്ടെന്ന്....", അവളുടെ വിളി കേട്ട് ഉമ്മ ഓടിവന്നു......


", എന്താ മോളെ.... എന്താണ്.....", ഉമ്മ അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ചോദിച്ചു.....


", ഉമ്മാ...... ഇങ്ങള് വയറിൽ ഒന്ന് തൊട്ടു നോക്കിം ഒരു അനക്കവും കാണുന്നില്ല ഉമ്മാ..... ", ഉമ്മാ എൻ്റെ കുട്ടികൾ.....", അവള് അതും പറഞ്ഞ് കരയാൻ തുടങ്ങി......


", മോളേ.... നീ കരയല്ലേ..... പേടിക്കേണ്ട.... ", ഉമ്മ അതും പറഞ്ഞ് വയറിൽ കൈ വെച്ചു.....


ഉമ്മാക്കും പേടിയായി.....


", നീ ഒന്ന് കിടക്ക് ഞാൻ തൊട്ട് നോക്കട്ടെ.....", ഉമ്മ അവളെ പതുക്കെ കിടത്തി......

വയറിൽ കൈ വെച്ച് നോക്കി.... അപ്പോഴും ഒരു അനക്കവും കാണാത്തത് കൊണ്ട് ഉപ്പാക്ക് വിളിച്ചു പെട്ടെന്ന് വരാൻ പറഞ്ഞു......


ഉപ്പ പെട്ടെന്ന് തന്നെ വന്ന് കാര്യം ചോദിച്ചു.....

വിവരം അറിഞ്ഞ് ഉപ്പയും തൊട്ട് നോക്കി.....


അവസാനം കാക്കുവിന് വിളിച്ച് റിഷുക്കാനെയും കൂട്ടി വരാൻ പറഞ്ഞു......


അവര് രണ്ട് പേരും പെട്ടെന്ന് വന്ന് കാര്യം ചോദിച്ചു.......


ഐഷുവിൻ്റെ നിറഞ്ഞ കണ്ണുകൾ കണ്ട് റിഷുക്കാൻ്റെ ഉള്ള് പിടഞ്ഞു.....


അവരെല്ലാവരും തൊട്ട് നോക്കി ഒരു അനക്കവും ഇല്ലാത്തത് കണ്ട് റിഷുക്ക അവളെ കൈകളിൽ കോരിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി......


കൂടെ ഉപ്പയും കാക്കുവും പോയി......




തുടരും.....



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 59*



അവരെല്ലാവരും തൊട്ട് നോക്കി ഒരു അനക്കവും ഇല്ലാത്തത് കണ്ട് റിഷുക്ക അവളെ കൈകളിൽ കോരിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി......


കൂടെ ഉപ്പയും കാക്കുവും പോയി......


ഹോസ്പിറ്റൽ എത്തി ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു......

ഡോക്ടർ അവളെ പരിശോധിക്കാൻ കൊണ്ട് പോയി.......


ഡോക്ടർ പുറത്തേക്ക് വന്ന് പറഞ്ഞു......


", പേടിക്കാനൊന്നും ഇല്ല..... രണ്ട് കുട്ടികളും സുഖമായി ഇരിക്കുന്നു.......

അവള് പെട്ടെന്ന് ടെൻഷൻ അടിച്ചത് കൊണ്ടാണ് അനക്കം തോന്നാതിരുന്നത്......", പിന്നെ ഗർഭപാത്രം തുറന്നിട്ടുണ്ട്....... എപ്പോ വേണമെങ്കിലും പ്രസവം നടക്കും...... അപ്പോ അവൾക്ക് വേണ്ടത് ഒക്കെ എടുത്ത് വന്നോളൂ..... ", ഡോക്ടർ അത് പറഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി......


റിഷുക്കയും ഉപ്പയും വീട്ടിലേക്ക് പോയി.......കാക്കു ഡോക്ടറോട് റൂം ചോദിച്ച് അവിടെ പോയി ഇരുന്നു......


റിഷുക്കയും ഉപ്പയും വീട്ടിൽ എത്തി ഉമ്മാനെയും മിന്നുവിനെയും കൂട്ടി ഐഷുവിന് വേണ്ടതെല്ലാം എടുത്ത് റിഷുക്കാൻ്റെ വീട്ടിൽ പോയി അവിടുന്ന് ഉമ്മിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.....


ഹോസ്പിറ്റൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞു.....

", അവൾക്ക് വേദന വരുന്നില്ല..... ഓപ്പറേഷൻ ചെയ്യേണ്ടി വരും നിങ്ങള് സമ്മതത്തോടെ ഒരു ഒപ്പ് ഇട്ടാൽ മതി....", അത് പറഞ്ഞപ്പോൾ റിഷുക്ക പറഞ്ഞു.....,

ഏയ് അത് വേണ്ട ഓപ്പറേഷൻ വേണ്ട..... എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ.....", റിഷുക്ക അത് പറഞ്ഞപ്പോൾ ഡോക്ടർ അവളെ പുറത്തേക്ക് കൊണ്ട് വരാം...... വേദന വരുമ്പോൾ അകത്തേക്ക് കയറിയാൽ മതി എന്ന് പറഞ്ഞു......


അവളെ പുറത്തേക്ക് കൊണ്ട് വന്നു....

അവള് റിഷുക്കാൻ്റെ കയ്യും പിടിച്ച് നടന്നു.....റിഷുക്ക അവളെ സമാധാനിപ്പിച്ചു......


", ഐഷൂ..... ഒരു പേടിയും പേടിക്കേണ്ട...... എപ്പോഴും സ്വലാത്ത് ചൊല്ലിക്കോ..... ", സുഖപ്രസവം തന്നെ ആയിരിക്കും.....", ഓപ്പറേഷൻ വേണ്ട എന്ന് പറഞ്ഞത് എൻ്റെ പെണ്ണിനെ കീറി മുറിക്കുന്നത് എനിക്ക് സഹിക്കില്ല..... അത് കൊണ്ട് ആണ്....", അവളെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.....



", ഇക്കാ..... എനിക്ക് പേടിയാ....... എൻ്റെ കൂടെ ഇക്ക വരോ...... എനിക്ക് ഒറ്റക്ക് പോകാൻ പേടിയാ.....", അവള് നിരാശയോടെ പറഞ്ഞു......


", ഐഷൂ..... അത് ലേബർ റൂം ആണ്..... ഞാൻ എങ്ങനെ വരും", എന്തായാലും ഞാൻ ഡോക്ടറോട് ചോദിക്കട്ടെ.....", അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.....



അവള് സ്വലാത്ത് ചൊല്ലി റിഷുക്കാൻ്റെ കൈ പിടിച്ച് നടന്നു......


വേദന ചെറുതായി വരാൻ തുടങ്ങിയതും അവള് റിഷുക്കാൻ്റെ കൈ മുറുകെ പിടിച്ചു.....


", ഇക്കാ..... എനിക്ക് വേദനിക്കുന്നു.....", അവള് നിറഞ്ഞ കണ്ണുകൾ കൊണ്ട് പറഞ്ഞു.......


അവളെ ലേബർ റൂമിലേക്ക് കൊണ്ടുപോയി........


", ആയിഷ മെഹറിൻ ചോദിക്കുന്ന റിഷുക്ക ആരാണ്...... നിങ്ങള് വേണം എന്ന് അവള് വാശി പിടിക്കുന്നുണ്ട്.....", നേഴ്സ് അതും പറഞ്ഞ് പുറത്തേക്ക് വന്നു......


അങ്ങനെ റിഷുക്കയും അകത്തേക്ക് കയറി.......


അവൾ റിഷുക്കാൻ്റെ കൈ മുറുകെ പിടിച്ച് കൊണ്ട് സ്വലാത്ത് ചൊല്ലി......


അവള് വേദന കൊണ്ട് കരയുന്നത് കാണുമ്പോൾ റിഷുക്കാൻ്റെ ഉള്ള് പിടഞ്ഞു പോയി.......


അവളെ സമാധാനിപ്പിക്കാൻ പോലും വാക്കുകൾ കിട്ടുന്നില്ല......


അവളെ തലയിൽ തലോടി കൊടുത്തു......


അവസാനം ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു......

ഒരു കുഞ്ഞ് പുറത്ത് വന്നു......

അടുത്തതും കൂടി വന്നതും ഐഷു മയങ്ങി പോയി.......


റിഷുക്കാൻ്റെ കയ്യിൽ ഒരു കുഞ്ഞിനെ കൊടുത്തു......

ഒരു നേഴ്സ് മറ്റേ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് ഇറങ്ങി......


", ആയിഷ മെഹറിൻ പ്രസവിച്ചു.....

രണ്ട് പെൺകുട്ടികൾ ആണ് ട്ടോ.....", നേഴ്സ് അതും പറഞ്ഞ് കുട്ടിയെ ഉപ്പാന്റെ കയ്യിൽ കൊടുത്തു........



രണ്ട് കുട്ടികൾക്കും മധുരം കൊടുത്ത് ബാങ്കും ഇഖാമത്തും കൊടുത്തു......


", ഡോക്ടർ ആയിഷ മെഹറിൻ......", റിഷുക്ക ഐഷുവിനെ ചോദിച്ചു......


", അവളുടെ കാര്യം ഒന്നും പറയാനായിട്ടില്ല സുഖപ്രസവം ആയിരുന്നു എങ്കിലും പ്രസവം കഴിഞ്ഞ ഉടനെ അവളുടെ ബോധം പോയിട്ടുണ്ട്...... എന്തായാലും കാത്തിരിക്കൂ.....",  അതും പറഞ്ഞ് ഡോക്ടർ പോയി.......


പിന്നെ അവളുടെ കാര്യം അറിയാതെ ആർക്കും സമാധാനമുണ്ടായിരുന്നില്ല......


റിഷുക്ക മടിയിൽ കിടക്കുന്ന കുഞ്ഞു പൈതലിൻ്റെ  മുഖത്തേക്ക് നോക്കി ....



കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു.......

", അവൾക്ക് ബോധം വന്നിട്ടുണ്ട് കുഴപ്പമൊന്നുമില്ല റൂമിലേക്ക് ഉടനെ മാറ്റും.....", അതും പറഞ്ഞ് കുട്ടികളെ രണ്ടുപേരെയും കൊണ്ട് പോയി......


കുറച്ചുകഴിഞ്ഞ് റൂമിലേക്ക് മാറ്റി.....

ഐഷു തന്റെ അടുത്ത് കിടക്കുന്ന മാലാഖകളുടെ മുഖത്തേക്ക് നോക്കി...... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......



അവളെ കാണാൻ വേണ്ടി റൂമിലേക്ക് എല്ലാവരും വന്നു.......

അവൾ റിഷുക്കാന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.....


എല്ലാവരും കുട്ടികളെ കാണാൻ വന്നു......


മിന്നുവിന് സന്തോഷം ആയിട്ടുണ്ട്...... അവൾ പറഞ്ഞതുപോലെ തന്നെ പെൺകുട്ടികൾ ആയതിൽ......


ഇന്ന് തന്നെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ......


ഉമ്മയും ഉപ്പയും കാക്കുവും വീട്ടിലേക്ക് പോയി കുട്ടികൾ ഒറ്റക്കായത് കൊണ്ട്......


ഹോസ്പിറ്റൽ റിഷുക്കയും ഉപ്പയും ഉമ്മിയും മാത്രം ആയി......


ഉപ്പയും ഉമ്മിയും പോയി.......


അങ്ങനെ റിഷുക്കയും ഐഷുവും ഒറ്റക്കായി...... കുറച്ച് കഴിഞ്ഞാൽ കാക്കു വരാം എന്ന് പറഞ്ഞ് പോയി.......


റിഷുക്ക ഐഷുവിൻ്റെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു.....


", ഐഷൂ..... ഒക്കെ റാഹത്തായി കഴിഞ്ഞില്ലേ....... പെണ്ണേ എങ്ങനെ സഹിച്ചു നീ..... നീ കരഞ്ഞപ്പോൾ ഞാൻ ഓപ്പറേഷൻ ആക്കേണ്ടി വരും എന്ന് തീരുമാനിച്ചിരുന്നു........", ഇനി എന്നെ വിളിക്കരുത് ട്ടോ ലേബർ റൂമിലേക്ക്.....", റിഷുക്ക അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു......


", ഇനി അതിന്റെ സമയമാകട്ടെ.... അപ്പോൾ വിളിക്കും ", അതും പറഞ്ഞ് അവള് പൊട്ടിച്ചിരിച്ചു......


", നമ്മുടെ മാലാഖമാർ കിടക്കുന്നത് നോക്ക്.....", എന്നെപ്പോലെ ആണോ....", ഐഷു റിഷുക്കാനോട് ചോദിച്ചു.......


", ഇത് നമ്മളെ രണ്ടാളുടെയും പോലെ ആണ് ........ ", നമുക്ക് എന്താ പേര് ഇടുക", നീ കണ്ട് വെച്ചിട്ടുണ്ടോ.....", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു......


", അതൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്....", ഇത് നമ്മുടെ ആയിഷ മിർസ..... ഇത് ആയിഷ മിൻസ", അവള് കുട്ടികളെ തൊട്ട് കാണിച്ച് കൊടുത്തു......


" ആഹാ.... അത് കൊള്ളാം.....", അവര് രണ്ട് പേരുടെയും മുഖത്ത് ഉമ്മ വെച്ചു.,....


", ഇപ്പോ എനിക്ക് ഒന്നും ഇല്ല ലെ ", കുട്ടികളെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട ലെ ", അവള് അതും പറഞ്ഞ് ചുണ്ട് ചുളുക്കി.......


", അങ്ങനെ പറയരുത് ട്ടോ", ഇജ്ജ് ൻ്റെ മുത്തല്ലേ.....", അതും പറഞ്ഞ് റിഷുക്ക ഒരു ഉമ്മ കൊടുത്തു......


അപ്പോഴാണ് കാക്കു വന്നത്.......


", നിങ്ങളെ സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് കയറിക്കോട്ടെ.....", മൂപ്പര് അതും പറഞ്ഞ് വന്നു.......


", ഓ.... അതിനെന്താ ഇനിയും സ്നേഹ പ്രകടനം കാണാൻ ഉള്ള ശക്തി ഉണ്ടെങ്കിൽ കയറിക്കോളൂ....", ഐഷു പറയുന്നത് കേട്ട് റിഷുക്ക ചിരിച്ചു.....


കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്ന് ഡിസ്ചാർജ് എഴുതി തന്നു......


അങ്ങനെ നമ്മള് വീട്ടിലേക്ക് തിരിച്ചു.......


വീട്ടിൽ എത്തിയപ്പോൾ തന്നെ ഒരു ചെറിയ പാവക്കുട്ടിയെ പിടിച്ച് നിൽക്കുന്നുണ്ട് മോളു.....


", ഇത്താത്ത ഇത് കുട്ടികൾക്ക് കൊടുക്കട്ടെ......", അവള് അതും പിടിച്ച് ചോദിച്ചു......


", ൻ്റെ മിന്നൂ..... അവരൊന്ന് അകത്തേക്ക് കയറട്ടെ.... എന്നിട്ട് കൊടുക്കാം", ഉമ്മ അതും പറഞ്ഞ് ചിരിച്ചു......


ഐഷുവിനെ പതുക്കെ റൂമിലേക്ക് കൊണ്ടുപോയി.......


അവളെ കൂടുതൽ ശ്രദ്ധിക്കാൻ ഡോക്ടർ പറഞ്ഞിരുന്നു......


അവള് വന്നതറിഞ്ഞ് എല്ലാവരും കാണാൻ വന്നു......


സനുവും ഹനുവും ഇരട്ടകളും വന്ന് കെട്ടിപ്പിടിച്ചു.......


കുട്ടികളെ എടുത്ത് കളിപ്പിച്ചു......


കുറച്ച് കഴിഞ്ഞപ്പോൾ 

റിനു വന്നു......


റിനൂനെ ഐഷു അവർക്ക് പരിചയപ്പെടുത്തി കൊടുത്തു..... അവര് പെട്ടെന്ന് തന്നെ കൂട്ടായി.......


അപ്പോഴാണ് അത് സംഭവിച്ചത്......


തുടരും.....




*A short story*

*മാറിമറിഞ്ഞ ജീവിതം 🌹


*✍️ Thoyyibarasheed*


*Part 60*




റിനൂനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു....... അവര് പെട്ടെന്ന് തന്നെ കൂട്ടായി.....


അപ്പോഴാണ് അത് സംഭവിച്ചത്......


കാക്കു ഓടി വന്ന് കുട്ടികളെ അവരുടെ അടുത്ത് നിന്ന് വാങ്ങി......


", പടച്ചോനെ ഈ കുട്ടികളും എന്നെപ്പോലെ തന്നെ ഉണ്ടല്ലോ.....", ഇപ്പോ ജനിക്കുന്ന കുട്ടികളൊക്കെ എന്നെപ്പോലെ ആണല്ലോ.....", അവരുടെ ഒക്കെ ഒരു ഭാഗ്യം..." കാക്കു അതും പറഞ്ഞ് ചിരിച്ചു..,.....


", എൻ്റെ റബ്ബേ...... ഇതിന് അന്തം ഇല്ലാഞ്ഞിട്ട് ആണോ അതോ അഭിനയിക്കുകയാണോ.....", ഐഷു ബാക്കി ഉള്ളവരോട് ചോദിച്ചു....


", നിന്റെ കാക്കു അല്ലേ.....", നിന്നെപ്പോലെ തന്നെ ആണ് ട്ടോ ", സനു അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.....


", ടീ..... നീ ഇപ്പോ എൻ്റെ മേലേക്ക് ഇട്ടു ലെ", എടീ എൻ്റെ റിഷുക്ക എവിടെ?....", അവള് അതും ചോദിച്ച് അവരുടെ മുഖത്തേക്ക് നോക്കി......


", നിന്റെ റിഷുക്ക ഇപ്പോ വരും.... എന്നാ ഇനി ഞങ്ങള് പോവുകയാണ് ട്ടോ ", അതും പറഞ്ഞ് ഹനുവും ഇരട്ടകളും പോയി.....


കാക്കു കുട്ടികളെ അവിടെ കിടത്തി പോയി......


സനുവും റിനുവും കൂടി അവിടെ സംസാരിച്ച് ഇരുന്ന്.......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക വന്നു.....

അപ്പോ തന്നെ റിനുവും സനുവും കൂടി അടുക്കളയിലേക്ക് പോയി.....


", പടച്ചോനെ എൻ്റെ പെണ്ണ് ഇപ്പോ ഭംഗി കൂടി കൂടി വരുകയാണല്ലോ....

", അതും പറഞ്ഞ് റിഷുക്ക ചിരിച്ചു.....


അവള് നാണത്തോടെ പറഞ്ഞു.....,

", ഓ പിന്നെ.... എന്തായാലും നിങ്ങളെ അത്രക്കും ഇല്ല", റിഷുക്ക അത് കേട്ട് കണ്ണ് കാട്ടി കൊടുത്തു......


", ഉപ്പച്ചിൻ്റെ സുന്ദരികൾ എവിടെ.....", പടച്ചോനെ ൻ്റെ മുത്ത് മണികൾ കിടക്കുന്നത് കണ്ടോ....", ഉപ്പച്ചി എങ്ങനെ നിങ്ങളെ ഇവിടെ നിർത്തി പോകും......", നമ്മക്ക് നമ്മളെ വീട്ടിലേക്ക് പോകാം....", റിഷുക്ക അതും പറഞ്ഞ് കുട്ടികളെ മുത്തി......


", ഉപ്പച്ചിക്ക് ഇന്ന് തന്നെ പോകണം എന്ന് ഇല്ലല്ലോ", നാളെ രാവിലെ പോകാം എന്ന് പറഞ്ഞോളിം ", ഐഷു അത് പറഞ്ഞപ്പോൾ റിഷുക്ക പറഞ്ഞു......,


", ഉപ്പച്ചിനെ ഇനി കുറച്ച് മാസം കഴിഞ്ഞേ കാണാൻ പറ്റൂ..... ഉപ്പച്ചി ഒരു സ്ഥലത്തേക്ക് പോകാണ്", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു ചോദിച്ചു...

", ഏ.... എന്താ നിങ്ങള് പറഞ്ഞത്..... എവിടേക്കാ പോകുന്ന്....", റിഷുക്കാ പ്ലീസ് പറയ്", ഐഷു റിഷുക്കാന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.....


", മോളേ... ഐഷൂ....", എനിക്ക് ഒരു വിസ കിട്ടിയിട്ടുണ്ട്.....", അപ്പോ ഒരു നാല് മാസത്തിന് പോയി വരാം എന്ന് കരുതുന്നു....", നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ...", എൻ്റെ സുന്ദരികളുടെ സ്വർണം കെട്ടൽ കഴിഞ്ഞിട്ടേ പോകുകയൊള്ളൂ.....", റിഷുക്ക അവളെ കൈ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു......... 


അവളുടെ കണ്ണുകൾ നിറഞ്ഞു.....


കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ മുട്ടി....


വാതിൽ തുറന്നപ്പോൾ മുന്നിൽ തന്നെ നിൽക്കുന്നുണ്ട് രണ്ട് കപ്പിൾസ്.... കുഞ്ഞോളും കാക്കുവും ബാക്കിൽ തന്നെ ഉമ്മിയും ഉപ്പയും.....

അവര് വീട്ടിൽ അംനു ഒറ്റക്കായത് കൊണ്ട് റാഷി കാക്കു വരാൻ കാത്തിരിക്കുകയായിരുന്നു......


കാക്കു നല്ല അച്ചടക്കത്തോടെ നിൽക്കുന്നുണ്ട്....... ഐഷു അത് കണ്ട് ചിരി പിടിച്ചുവെച്ച് ഇരിക്കുന്നുണ്ട്.....


കുഞ്ഞോള് ഓടി വന്ന് കുട്ടികളുടെ അടുത്ത് ഇരുന്നു.......


", ബാബീ...... പേര് കണ്ടെത്തിയോ.....", ഈ സുന്ദരി എന്നെപ്പോലെ ഉണ്ട്..... ഈ സുന്ദരി കുറച്ച് എന്നെപ്പോലെ ഉണ്ട്.....", കുഞ്ഞോള് അതും പറഞ്ഞ് ചിരിച്ചു......


", കാക്കൂന് പറ്റിയ പെണ്ണ് തന്നെ", ഐഷു പറയുന്നത് കേട്ട് ഉമ്മിയും ഉപ്പയും ചിരിച്ചു.....


", എവിടെ ഉമ്മമ്മാൻ്റെ സുന്ദരികൾ....", പടച്ചോനെ ഉമ്മമ്മാൻ്റെ മാണിക്യക്കല്ല് ആണല്ലോ ഇത്.....", ഉമ്മി കുട്ടികളെ മടിയിൽ വെച്ചു......

ഉപ്പയും കുട്ടികളെ കളിപ്പിക്കുന്ന തിരക്കിലാണ്........


", നിങ്ങള് വെള്ളം കുടിച്ചോ.....?", ഐഷു അത് ചോദിച്ചപ്പോൾ കുഞ്ഞോള് പറഞ്ഞു.....

", ഞങ്ങള് വന്നിട്ട് കുറേ നേരമായി...... നിങ്ങള് ഇവിടെ സൊള്ളി ഇരിക്കായിരുന്നല്ലോ.....", അവള് അതും പറഞ്ഞ് കാക്കൂൻ്റെ മുഖത്തേക്ക് നോക്കി.....


", ആ ഇത് വരെ ആരാ സൊള്ളി ഇരുന്നിരുന്നത് എന്ന് നമ്മക്ക് നല്ലോണം അറിയാം ", ഉമ്മി അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു......


", ആഹാ.... നല്ല ആളുകൾ ആണ്..... നിങ്ങള് സൊള്ളി ഇരുന്നിട്ട് ഞങ്ങളെ പറയുന്നു....", ഐഷു പുരികം പൊക്കിക്കൊണ്ട് പറഞ്ഞു......


കുറച്ച് കഴിഞ്ഞപ്പോൾ അവരെല്ലാവരും പോയി......


കാക്കു ആയിരുന്നു അവരെ കൊണ്ട് വന്നത് അപ്പോ കാക്കു കൊണ്ട് പോയി ആക്കി......


റിനുവും സനുവും റൂമിലേക്ക് വന്നപ്പോൾ അപ്പോഴും റിഷുക്ക കുട്ടികളുടെ അടുത്ത് കിടക്കുന്നുണ്ട്....... അവര് അവിടെ നിന്ന് പോകാൻ നിന്നപ്പോൾ റിഷുക്ക പറഞ്ഞു........


", ഇനി ഞാൻ പോയിക്കോളാം ഇവര് കുറേ നേരമായി......", റിഷുക്ക അത് പറഞ്ഞപ്പോൾ സനു പറഞ്ഞു......

", ഏയ് വേണ്ട ഉസ്താദേ.... ഞങ്ങള് പോവുകയാണ് എന്ന് പറയാൻ വന്നതാണ്....", അവളുടെ വിളി കേട്ട് ഐഷുവും റിഷുക്കയും പൊട്ടിച്ചിരിച്ചു......


", എന്താ നീ വിളിച്ചത്..... ഉസ്താദേ എന്നോ....", ഐഷു അത് ചോദിച്ചപ്പോൾ സനു അവിടെ നിന്ന് പോവുകയാണ് എന്ന് പറഞ്ഞ് മുങ്ങി......


റിനു അവളുടെ ഉമ്മാന്റെ കൂടെ പോയി......


ഐഷു ബാത്ത്റൂമിലേക്ക് പോകാൻ വേണ്ടി എഴുന്നേറ്റു....... റിഷുക്ക അവളുടെ കൈ പിടിച്ച് കൊണ്ട് പോയി.......


അവള് വരുന്നത് വരെ ബാത്ത്റൂമിൻ്റെ ഡോറിന്റെ അടുത്ത് നിന്നു.....


അവള് പുറത്ത് ഇറങ്ങി ബെഡിൽ ഇരുന്നു.......


ഉമ്മ ഹോർലിക്സും പഴം പുഴുങ്ങിയതും കൊണ്ട് വന്നു........ 


അവള് അത് തിന്ന് കുറച്ച് റിഷുക്കാക്ക് കൊടുത്തു......


", എനിക്ക് വേണ്ട നീ കഴിക്ക് ", നീ കഴിച്ചാലേ എൻ്റെ സുന്ദരികൾക്ക് എന്തെങ്കിലും കുടിക്കാൻ ഉണ്ടാകൂ....", അതും പറഞ്ഞ് റിഷുക്ക അവളെ തീറ്റിപ്പിച്ചു......



", റിഷുക്കാ..... എന്തിനാ നിങ്ങള് പോകുന്നത്....", എനിക്ക് കഴിയില്ല നാല് മാസം ഒക്കെ നിങ്ങളെ കാണാതിരിക്കാൻ....", അവള് വിഷമത്തോടെ പറഞ്ഞു.......


", അത് ഐഷൂ...... ഞാൻ പോയി വന്നിട്ട് നിങ്ങളെയും കൊണ്ട് പോകും.....", എനിക്ക് എൻ്റെ ഒരു കൂട്ടുകാരൻ തന്ന വിസയാണ് ഷമിക്കും ഉണ്ട്.....", അവനും ഞാനും കൂടെ ആണ് പോകുന്നത്.....", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.......,

", ഏ..... നിങ്ങള് രണ്ടാളും പോകാണോ.....",   അവള് വിഷമത്തോടെ പറഞ്ഞു......


കുറച്ച് കഴിഞ്ഞപ്പോൾ കോളിങ് ബെല്ലടിച്ചു......


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 61*



കുറച്ച് കഴിഞ്ഞപ്പോൾ കോളിങ് ബെല്ലടിച്ചു......



വാതിൽ തുറന്നപ്പോൾ ടീച്ചേഴ്സും രണ്ട് ഉസ്താദുമാരും.......


റിഷുക്ക റൂമിൽ നിന്ന് ഉസ്താദുമാരുടെ അടുത്തേക്ക് പോയി......


ടീച്ചേഴ്സ് വന്ന് ഐഷുവിനെ കെട്ടിപ്പിടിച്ചു.....


", ഐഷൂ...... എന്തൊക്കെ വിശേഷം മോളേ.....", എത്ര ആയി കണ്ടിട്ട്" ഞങ്ങളെ ഒക്കെ മറന്നോ....", ഷാഹിന ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു......


", ഏയ് ഇല്ല ടീച്ചറെ...... നിങ്ങളെ ഒക്കെ എങ്ങനെ മറക്കും....", നിങ്ങൾക്ക് സുഖമല്ലേ.....", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു......


", സുഖമാണ് മോളേ....", എന്താ നിന്റെ കോലം....... പ്രസവിച്ച് കിടക്കുന്ന പെണ്ണ് ആണെന്ന് ആരെങ്കിലും പറയുമോ....", ഐഷൂ..... രണ്ട് കുട്ടികളെ പോറ്റേണ്ടതാണ് ട്ടോ.... നല്ലോണം ഭക്ഷണം കഴിക്കണം ട്ടോ",  ഷാഹിന ടീച്ചർ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക വന്ന് കുട്ടിയെ എടുത്ത് ഉസ്താദുമാരുടെ അടുത്തേക്ക് പോയി..... പിന്നാലെ തന്നെ ടീച്ചറും കുട്ടിയെ എടുത്ത് പോയി......


ഉസ്താദുമാർ കണ്ട്  പറയുന്നത് റിഷുക്കാൻ്റെ പോലെ ആണെന്നാണ്.....


", ഉസ്താദേ..... എനിക്ക് ഐഷുവിനെ പോലെയും തോന്നുന്നുണ്ട്....", ഷാഹിന ടീച്ചർ അത് പറഞ്ഞപ്പോൾ റിഷുക്ക ചിരിച്ചു......


", ആ .... അത് അധിക ആളുകളും പറയുന്നുണ്ട്.....", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു......


അവർക്ക് കുടിക്കാൻ വെള്ളം കൊണ്ട് ഉപ്പ വന്നു.......


വെള്ളം കുടിച്ച് കഴിഞ്ഞ് ടീച്ചേഴ്സ് കുറച്ച് നേരം ഐഷുവിൻ്റെ കൂടെ ഇരുന്ന് സംസാരിച്ചു.....


അവര് പോവുകയാണ് എന്ന് പറഞ്ഞ് പോയി......


കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞുട്ടി കാക്കുവും അമ്മായിയും കുട്ടികളും വന്നു.....


അമ്മായി ഇപ്പോ നല്ല സ്നേഹത്തിലാണ്...... കാരണം എന്താണെന്ന് അവൾക്ക് അറിയില്ല......


അവര് പോയി കഴിഞ്ഞപ്പോൾ തന്നെ ഐഷു കാക്കുവിൻ്റെ ഫോണിലേക്ക് വിളിച്ചു.......


", ഹലോ.... കാക്കു ഒന്ന് പെട്ടെന്ന് വരിം എനിക്ക് ഒരു അർജൻ്റ് കാര്യം പറയാൻ ഉണ്ട് ", അവള് എങ്ങനെയെങ്കിലും കാക്കു പെട്ടെന്ന് വരാൻ വേണ്ടി വിളിച്ചു....


",എന്താടീ.... കാര്യം എന്താണെന്ന് പറയ് മനുഷ്യനെ പേടിപ്പിക്കാൻ ", ഞാൻ ഇവിടെ കുഞ്ഞോളെ അടുത്ത് ആണ്..... കുറച്ച് കഴിഞ്ഞാൽ വരാം", കാക്കു അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു....


", ഓഹോ.... അപ്പോ അവിടെയാണ് ലെ ഓക്കേ എന്നാ എപ്പോഴെങ്കിലും വന്നോ...... എനിക്ക് ഒന്നും ചോദിക്കാൻ ഇല്ല",  അവള് അതും പറഞ്ഞ് ഫോൺ കട്ട് ആക്കാൻ നിന്നു.....


", ഐ.... ഇജ്ജ് പിണങ്ങല്ലേ.... ഞാൻ ഇപ്പോ വരാം", കാക്കു അത് പറഞ്ഞ് ഫോൺ കട്ട് ആക്കി.,...


കുറച്ച് കഴിഞ്ഞ് കാക്കു വന്ന് കാര്യം ചോദിച്ചു.....


", അത് പിന്നെ...... അന്ന് ഞാൻ ചോദിച്ചിരുന്നില്ലേ.... അമ്മായി മാറാൻ കാരണം എന്താണെന്ന്.... അത് ഒന്ന് പറഞ്ഞ് തരോ.....", അവള് ഇളിച്ച് കൊണ്ട് പറഞ്ഞു......


", നീ പ്രസവിച്ച് കിടക്കുന്നത് കൊണ്ട് നിന്റെ ഭാഗ്യം.... അല്ലെങ്കിൽ നിന്റെ അവസാനം ആയിരുന്നു....", അവിടെ നല്ല രീതിയിൽ സംസാരിച്ച് ഇരിക്കായിരുന്നു.....", കാക്കു അതും പറഞ്ഞ് അവളെ തുറിച്ചു നോക്കി.....



", ഓക്കേ എന്നാ ശരി.... ഞാൻ ഒന്നും ചോദിച്ചില്ല...... ", സോറി സംസാരിച്ച് ഇരിക്കുമ്പോൾ ശല്ല്യപ്പെടുത്തതിന് .....", അവള് അതും പറഞ്ഞ് ചിരിച്ചു....


അവളുടെ മുഖം വാടിയത് കാക്കു ശ്രദ്ധിച്ചു......


", എൻ്റെ ഐഷൂ.... നീ അപ്പോഴേക്ക് ഇങ്ങനെ വിഷമിക്കല്ലേ.....", ഞാൻ ഒന്ന് തമാശയ്ക്ക് പറഞ്ഞതാ....", കാക്കൂൻ്റെ കുട്ടിക്ക് കാക്കു പറഞ്ഞ് തരാം ട്ടോ ", അവളെ കവിളിൽ നുള്ളി കൊണ്ട് കാക്കു പറഞ്ഞു.....


അവള് പുച്ഛത്തോടെ മുഖം തിരിച്ചു.....


", ഐഷൂ.... ഞാൻ പറയാം.....താത്താൻ്റെ സ്വഭാവം കാരണം കുഞ്ഞുട്ടിയും വെറുക്കാൻ തുടങ്ങി...... അങ്ങനെ ഒരു ദിവസം രണ്ട് പേരും കൂടി എന്തോ പറഞ്ഞ് തിരക്ക് കൂടി..... അവസാനം താത്ത ഇറങ്ങിപ്പോകാൻ നിന്നു...... ഞാൻ അത് ഒരു വിധത്തിൽ ശരിയാക്കി....... ഞാൻ പോയി ഒരു ഉസ്താദിനെ കണ്ട് കാര്യം പറഞ്ഞു......", ഉസ്താദ് കുറേ കാര്യങ്ങൾ ചോദിച്ചറിഞ്ഞു...... ആ വീടിന് എന്തോ ഒരു കുഴപ്പമുണ്ടെന്നും പെട്ടെന്ന് തന്നെ വീട് മാറാനും പറഞ്ഞു...... അങ്ങനെ വീടു മാറി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ താത്തയും  കുഞ്ഞുട്ടി കാക്കുവും ഒന്നിച്ചു....... ഞാൻ ഒരു ദിവസം ഫുഡ് കഴിക്കാതെ ഉറങ്ങുകയായിരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ട് വാതിൽ തുറന്നപ്പോൾ മുമ്പിൽ തന്നെ താത്ത നിൽക്കുന്നുണ്ട്..... എന്നെ ഫുഡ് കഴിക്കാൻ  എല്ലാവരും കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞു......", സത്യത്തിൽ ഞാൻ വീടിന് എന്തോ ഒരു പിശാചിന്റെ ബാധയുണ്ട് എന്ന് തോന്നുന്നു......", ഇതാണ് അമ്മായിയുടെ മാറ്റത്തിന് കാരണം...... ഇനി ഞാൻ പൊയ്ക്കോട്ടെ......", കാക്കു അതും പറഞ്ഞ് ചിരിച്ചു....


", ആ ഇനി അങ്ങോട്ട് ചെല്ല്.....", നാണമില്ലേ വീണ്ടും വീണ്ടും അങ്ങോട്ട് ചെല്ലാൻ.....", അവൾ അതും പറഞ്ഞ് കളിയാക്കി......




അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി........


ഇന്ന് നമ്മുടെ സുന്ദരികളുടെ ഏഴാം ദിവസമാണ്..... ചെറിയ ഒരു പോത്തിനെ വാങ്ങിയിട്ടുണ്ട് അറുക്കാൻ.......


വലിയ പരിപാടിയൊന്നും ഉണ്ടാക്കുന്നില്ല എങ്കിലും കുടുംബക്കാരെല്ലാവരും വരും........



ഐഷു രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു......

അവളെയും കുട്ടികളെയും നോക്കാൻ വന്ന താത്ത അവളെ നേരത്തെ കുളിപ്പിച്ച് കുട്ടികളെയും കുളിപ്പിച്ച് കിടത്തി.......

അതിനുശേഷം അലക്കാൻ പോയി....


കുടുംബക്കാർ എല്ലാവരും വരാൻ തുടങ്ങി.......


ഐഷുവിന്റെ ചങ്കുകൾ എല്ലാം നേരത്തെ എത്തിയിട്ടുണ്ട്......

കുട്ടികളെയൊക്കെ അവര് സുന്ദരികളാക്കി......



കുറച്ചു കഴിഞ്ഞപ്പോൾ റിഷുക്കാന്റെ വീട്ടുകാർ വന്നു......

കുട്ടികളുടെ മുടി കളഞ്ഞു...... സുന്ദരികൾക്ക് പേര് ഇട്ടു......


ആയിഷ മിർസ........ ആയിഷ മിൻസ

റിസു.....നിസു....


പോത്തിനെ അറുത്ത് ഇറച്ചി അയൽവാസികൾക്കും കുടുംബക്കാർക്കും കൊടുത്തു......


എല്ലാവരും ഫുഡ് ഒക്കെ കഴിച്ചു സംസാരിച്ചിരിക്കുകയാണ്.......


ഐഷുവിൻ്റെ റൂം ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.......

മിന്നു വന്നു കുട്ടികളുടെ തലയിൽ തൊട്ടു നോക്കി കരയുന്നുണ്ട്.....


", എന്തിനാ മുടി കളഞ്ഞത് ഇപ്പോ ഒരു രസം ഇല്ല.....", അവള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.......


", അത് സാരമില്ല മോളെ കുറച്ചുദിവസം കഴിഞ്ഞാൽ മുടി വരും ട്ടോ", ഏതോ ഒരു അയൽവാസി താത്ത അവളോട് പറഞ്ഞു....


അവള് ചിരിച്ചു കൊണ്ട് ഓടിപ്പോയി....


കുടുംബക്കാരും എല്ലാം ഇറച്ചി പൊതി കൊണ്ട് പോയി.....


ഉമ്മിയും ഉപ്പയും കുഞ്ഞോളും റൂമിലേക്ക് വന്നു....


", പടച്ചോനെ..... ൻ്റെ സുന്ദരികൾ മൊട്ട ആയല്ലോ.....", ഉമ്മ അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു....,

", ഇനി സുന്ദരികൾ എന്ന് പറയേണ്ട അവരുടെ പേര് പറയൂ.... നിസു മോൾ റിസു മോൾ....", അവൾ അതും പറഞ്ഞ് ചിരിച്ചു......


", എന്നാലും സുന്ദരികൾ എന്ന് വിളിക്കും... നിനക്കെന്താ..?", ഉമ്മി അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു......


", എന്നെക്കാൾ സുന്ദരി ഒന്നും ഈ ലോകത്തില്ല ഉമ്മാ.....",  അവള് അതും പറഞ്ഞ് ഇളിച്ചു.....


", ഓ...കണ്ടാലും മതി..... ഒരു സുന്ദരി വന്നിരിക്കുന്നു.....", അതും പറഞ്ഞ് റിഷുക്ക  വന്നു.......


", പടച്ചോനെ ....... ഉപ്പച്ചിൻ്റെ കുട്ടികൾ മൊട്ട ആയല്ലോ റബ്ബേ.... ഇച്ച് ബെജ്ജ ", ഉപ്പച്ചിന്റെ സുന്ദരികളെ കാണാൻ നല്ല ചൊർക് ഉണ്ട്", റിഷുക്ക അതും പറഞ്ഞ് രണ്ടുപേരെയും മുത്തി....



റിഷുക്ക കുട്ടികളെ രണ്ട് പേരെയും കെട്ടിപ്പിടിച്ചു കിടന്നു......


", എടാ..... മതി കിടന്നത്..... നമുക്ക് പോകണ്ടേ...... അംനുവും റാഷിയും പോയി.....", ഉപ്പ റിഷുക്കാനെ വിളിച്ചു.....


", നിങ്ങളെ ഷമി കൊണ്ട് വിടും..... ഞാൻ രാത്രി വരാം", ടാ ഷമീ..... ഒന്ന് ഇങ്ങോട്ട് വാ...", അതും പറഞ്ഞ് റിഷുക്ക കാക്കുവിനെ വിളിച്ചു......


", എന്താടാ കാര്യം.....", കാക്കു അതും ചോദിച്ച് കയ്യിൽ ഒരു ചിക്കൻ പീസും ആയി വന്നു അപ്പോഴാണ് മുമ്പിൽ തന്നെ ഉപ്പയും ഉമ്മിയും കുഞ്ഞോളും നിൽക്കുന്നത് കണ്ടത്......


കാക്കൂൻ്റെ കയ്യിലെ ചിക്കൻ കണ്ട് എല്ലാവരും ചിരിച്ചു......


കുഞ്ഞോള് അത് തട്ടിപ്പറിച്ചു വാങ്ങി....


", ചക്കിക്കൊത്ത ചങ്കരൻ......", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു......


കാക്കു എന്തിനാ വിളിച്ചത് എന്ന് ചോദിച്ചു......


കാര്യം കേട്ടതും കാക്കുവിന് പൊലിവായി......


അതു കണ്ട് ഐഷു പറഞ്ഞു.....

", അവരെ കൊണ്ട് വിട്ട് പെട്ടെന്ന് വരണം എനിക്ക് അത്യാവശ്യമായി ഒരു സാധനം കൊണ്ടുവരേണ്ടതുണ്ട്....", അവള് അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു......,

", അതിനല്ലേ ടീ.... നിന്റെ കെട്ടിയോൻ", അവനോട് വാങ്ങാൻ പറ.....", കാക്കു അതും പറഞ്ഞു പോകാൻ നിന്നു....


", കാക്കൂന് വാങ്ങാൻ പറ്റുമോ ഇല്ലയോ അത് പറയ്...",  അവൾ പുരികം പൊക്കിക്കൊണ്ട് ചോദിച്ചപ്പോൾ കാക്കു വാങ്ങിക്കൊണ്ടു വരാം പറഞ്ഞു.....


", ഹ്മ്... അങ്ങനെ വഴിക്ക് വാ....", അവള് അതും പറഞ്ഞ് ഇളിച്ചു....കാക്കു ദേഷ്യം കടിച്ച് പിടിക്കുന്നുണ്ട്.......


ഇതൊക്കെ കണ്ടു നിൽക്കുന്നവർ ചിരിക്കുന്നുണ്ട്.....


അവരെല്ലാവരും പോയി......


റിഷുക്ക കുട്ടികളെയും കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട്......


", ഏയ്..... കുറച്ച് അങ്ങോട്ട് നീങ്ങിയാൽ എനിക്കും കിടക്കാമായിരുന്നു..... പിന്നെ നമ്മളെ കട്ടില് വലുതാക്കേണ്ടി വരും നമുക്ക് നാലാൾക്കും നമ്മുടെ മറ്റേ കട്ടിലിൽ കിടക്കാൻ പറ്റുമോ....?", അവള് അത് പറഞ്ഞപ്പോൾ ആണ് റിഷുക്കയും അത് ആലോചിച്ചത്.....


", അതൊക്കെ നമുക്ക് വേറെ പുതിയത് വാങ്ങാം.....", അതും പറഞ്ഞ് റിഷുക്ക എണീറ്റു.......



കുട്ടികൾ ഭയങ്കര കരച്ചിൽ തുടങ്ങി......

അവളെ രണ്ടുപേർക്കും പാല് കൊടുത്തു ....... എന്നിട്ടും കരച്ചിൽ നിൽക്കുന്നില്ല......

പേടിച്ച പോലെയുള്ള കരച്ചിൽ......


", പിന്നെ കുറെ ആളുകൾ വന്നതല്ലേ കുട്ടികൾക്ക് കണ്ണ് തട്ടിയിട്ടുണ്ടാവും ....", ഞാൻ ചൊല്ലി മന്ത്രിച്ച് ഊതാം ..... ", റിഷുക്ക അതും പറഞ്ഞ് കുട്ടികളെ മന്ത്രിച്ച് ഊതി......



കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരും ഉറങ്ങി......

ഐഷു ഒരാളെ തൊട്ടിലിലും മറ്റാളെ കട്ടിലിലും കിടത്തി.....


റിഷുക്ക ഐഷുവിനെ കെട്ടിപ്പിടിച്ച് കിടന്നു.......

കുറച്ച് കഴിഞ്ഞപ്പോൾ കാക്കു വന്നു....


", പടച്ചോനെ.....എടാ...... വീട്ടിലേക്ക് പോയിക്കോ.....", അല്ലെങ്കിൽ ജനസംഖ്യ കൂടും.....", അതും പറഞ്ഞ് ചിരിച്ചു......


", അങ്ങനെ കൂടുകയാണെങ്കിൽ കൂടട്ടെ....", അതും പറഞ്ഞ് ഐഷുവിൻ്റെ കവിളിൽ ഉമ്മ വെച്ച് വീണ്ടും കെട്ടിപ്പിടിച്ചു കിടന്നു.......


", ഇവിടെ ഒരു നിക്കാഹ് കഴിഞ്ഞ കുട്ടി ഉണ്ടെന്ന് ചിന്തിച്ചു കൊണ്ട് നിങ്ങൾക്ക് ഈ വാതിൽ ഒന്ന് അടച്ചൂടെ....", വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ .....", നമ്മള് കുറച്ച് നേരം സംസാരിച്ച് ഇരുന്നാൽ അപ്പോ എന്തെങ്കിലും കാരണം പറഞ്ഞ് വിളിച്ച് വരുത്തും......", പാവം ഞാൻ ", കാക്കു മുഖത്ത് സങ്കടം വരുത്തി പറഞ്ഞു.......


", അപ്പോ അതാണ് കാര്യം.... നമുക്ക് എന്തായാലും പെട്ടെന്ന് തന്നെ നിങ്ങളെ കല്ല്യാണം നടത്താൻ ഉപ്പാനോട് പറയാം......", റിഷുക്ക അത് പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ മൂപ്പര് ഓക്കെ പറഞ്ഞ് പോകാൻ നിന്നു......


", അവിടെ നിൽക്ക്...... കല്ല്യാണം നമ്മള് പോയി വന്നിട്ട് മതി ട്ടോ", നമ്മക്ക് ഒന്ന് അങ്ങാടിയിൽ പോയി വരാം...", റിഷുക്ക അതും പറഞ്ഞ്

 ഐഷുവിനോട് പറഞ്ഞ് നിസൂനും റിസൂനും ഉമ്മ കൊടുത്ത് പോയി......


കുറച്ച് കഴിഞ്ഞപ്പോൾ റൂമിലേക്ക് മോനുവും മെഹ്ഫുവും വന്നു......


അവരെ രണ്ടുപേരുടെയും കയ്യിൽ എന്തോ ഉണ്ട്.......


തുടരും.....




*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 62*


കുറച്ച് കഴിഞ്ഞപ്പോൾ റൂമിലേക്ക് മോനുവും മെഹ്ഫുവും വന്നു...


അവരെ രണ്ടുപേരെയും കയ്യിൽ എന്തോ ഉണ്ട്.....


", ഇത്താത്ത....  ഇതാ കുട്ടികൾക്ക് ഉള്ളതാണ് ", അതും പറഞ്ഞ് അവര് രണ്ട് കവർ നീട്ടി.....


", ഇതെന്താ....?", ഐഷു സംശയത്തോടെ ചോദിച്ചു......


", ഇത് ഞങ്ങളുടെ വക കുട്ടികൾക്ക് ഡ്രസ്സ് ആണ്.... ഞങ്ങളെ കൊണ്ട് ഇതൊള്ളൂ വാങ്ങാൻ കഴിഞ്ഞത് ", അവര് വിഷമത്തോടെ പറഞ്ഞു.....


", അതിന് നിങ്ങൾക്ക് എവിടുന്ന് കിട്ടി കാശ്?", ഐഷു അത് ചോദിച്ചപ്പോൾ അവർ പറഞ്ഞു......


", ഞങ്ങൾക്ക് ഉമ്മയും ഉപ്പയും അത് പോലെ ഉപ്പപ്പ ഒക്കെ കാശ് തരുമ്പോൾ ഞങ്ങള് അതൊക്കെ എടുത്ത് വെച്ചു റിഫു മോൻക്ക് വാങ്ങാൻ വേണ്ടി...... ഇപ്പോ അത് കുറച്ച് ഒക്കെ ആയപ്പോൾ മൂന്നാൾക്കും വാങ്ങി...... റിഫു മോന്റെ ഡ്രസ്സ് ഇതാ....", അതും പറഞ്ഞ് അവര് വേറെ ഒരു കവറും കാണിച്ച് കൊടുത്തു......



ഐഷുവിൻ്റെ കണ്ണുകൾ നിറഞ്ഞു....... സന്തോഷത്തിന്റെ കണ്ണുനീർ......


അവള് രണ്ട് പേരെയും ചേർത്ത് പിടിച്ച് നെറ്റിയിൽ ഒന്ന് മുത്തി......


റിസു മോൾക്കും നിസു മോൾക്കും ഒരേ പോലെ ഉള്ള കുഞ്ഞ് ഉടുപ്പ്.......


അവര് കുട്ടികളെ കളിപ്പിച്ച് ഇരുന്നു......


കുറച്ച് കഴിഞ്ഞപ്പോൾ കാക്കുവും റിഷുക്കയും വന്നു......


അവർക്ക് ഗൾഫിലേക്ക് പോകാൻ വേണ്ടി സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു.......



റിഷുക്ക പോകാണ് എന്ന് പറഞ്ഞു.....


ഐഷുവിൻ്റെ മുഖം വാടി.....


", നാളെ പോയാൽ പോരേ..?", അവള് വിഷമത്തോടെ ചോദിച്ചു......


", മുത്തേ.... എനിക്ക് പോയിട്ട് പോകാൻ ഉള്ളതെല്ലാം റെഡിയാക്കി വെക്കണം..... അത് കൊണ്ട് ആണ് ട്ടോ ", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു......


അവള് സമ്മതിച്ചു.....


കുട്ടികൾക്ക് ഒരു ഉമ്മയും കൊടുത്ത് റിഷുക്കയും കാക്കുവും പോയി.......


ഉപ്പച്ചി പോയതും സുന്ദരികൾ ഭയങ്കര കരച്ചിൽ......


", ഐഷൂ.... മോളേ എന്താണ് കുട്ടികൾക്ക്?", എന്തിനാ കരയുന്നത്?", ഉമ്മ അതും ചോദിച്ച് വന്നു.....



", എന്താ അറിയില്ല......റിഷുക്ക ഉമ്മ വെച്ച് പോവുകയാണ് എന്ന് പറഞ്ഞു പോയി. അപ്പോൾ തുടങ്ങിയതാ രണ്ടെണ്ണവും ", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....


", ഉപ്പച്ചി പോയത് കൊണ്ടാണോ കരയുന്നത് മക്കള്.....", ഉപ്പച്ചിന്റെ കുട്ടികളാണല്ലേ...", ഉമ്മ അതു പറഞ്ഞ് രണ്ടുപേരുടെയും നെറ്റിയിൽ മുത്തി...


ഐഷു രണ്ട് പേരെയും ഉറക്കി.....

അവളും കുറച്ച് നേരം കിടന്നു......


അങ്ങനെ സുന്ദരികളുടെ സ്വർണം കെട്ടൽ കഴിഞ്ഞു......


നാളെയാണ് റിഷുക്കയും കാക്കുവും പോകുന്നത്........


സ്വർണം കെട്ടൽ കഴിഞ്ഞ് എല്ലാവരും പോയി റിഷുക്കാനെ ഐഷു വിട്ടില്ല......


എല്ലാവരും ഉച്ച മയക്കത്തിന് വേണ്ടി റൂമിലേക്ക് പോയി.....


ഐഷു റിഷുക്കാൻ്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയാണ്.....


", റിഷുക്കാ...... നിങ്ങൾ എന്തിനാ പോകുന്നത് ഞങ്ങളെ വിട്ടിട്ട്....

നാലുമാസം ഞങ്ങൾ ഇവിടെ ഒറ്റക്ക് നിൽക്കേണ്ടേ...... എനിക്ക് കഴിയില്ല റിഷുക്കാ.....", അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി......


", ഐഷൂ... നീ എന്താ ഇങ്ങനെ ചെറിയ കുട്ടികളെ പോലെ....",  നമ്മുടെ കുട്ടികൾക്കും നിനക്കും വേണ്ടിയല്ലേ.....", ഇങ്ങനെ കരഞ്ഞാൽ എനിക്കും സങ്കടമാകും ട്ടോ...", റിഷുക്ക അവളെ സമാധാനിപ്പിച്ചു......


അന്ന് റിഷുക്ക പോയില്ല....  


നാളെ ഉച്ചയ്ക്ക് ആണ് ഫ്ലൈറ്റ്.......


അന്നത്തെ രാത്രി അവര് ഉറങ്ങാതെ കഴിച്ചുകൂട്ടി......

കുട്ടികൾ ഭയങ്കര ഉറക്കത്തിലാണ്....


പെട്ടെന്ന് അവൾ പറഞ്ഞു....,


", റിഷുക്കാ.... നമുക്ക് ഗാർഡനിൽ ഇരുന്ന് സംസാരിക്കാം....", അവള് പറയുന്നത് കേട്ടപ്പോൾ സമയം നോക്കി......

സമയം രണ്ട് മണി......


", ഐഷൂ..... അനക്ക് ഭ്രാന്ത് ആണോ", ഈ നട്ടപ്പാതിരാക്ക് പുറത്ത് ഇറങ്ങാനോ......", റിഷുക്ക അന്തം വിട്ട് കൊണ്ട് ചോദിച്ചു.....


", പ്ലീസ് റിഷുക്കാ..... ഇത് ചിലപ്പോൾ എൻ്റെ അവസാനത്തെ ആഗ്രഹം ആണെങ്കിലോ ", അവള് അത് പറഞ്ഞപ്പോൾ റിഷുക്ക അവളുടെ വായ പൊത്തി.....


", ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ പിന്നെ എന്നെ വിളിക്കരുത്....",  റിഷുക്ക ദേഷ്യത്തോടെ പറഞ്ഞു.....


മൂപ്പര് കട്ടിലിൽ തിരിഞ്ഞ് കിടന്നു......


ഐഷു പതുക്കെ പിന്നിലൂടെ കെട്ടിപ്പിടിച്ചു.....

റിഷുക്കാൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.......



പിറ്റേദിവസം രാവിലെ തന്നെ റിഷുക്ക എല്ലാവരോടും യാത്ര പറഞ്ഞ് പോയി......


ഐഷു റൂമിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.......


കുട്ടികള് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു....


അവള് രണ്ട് പേരെയും കെട്ടിപ്പിടിച്ചു കരഞ്ഞു......


", നമ്മളെ ഉപ്പച്ചി ഇനി എന്നാ ൻ്റെ കുട്ടികളെ കാണാൻ വരുക.... ഉപ്പച്ചി നമ്മളെ കൊണ്ട് പോകാതെ പോയില്ലേ.....", അവള് അതും പറഞ്ഞ് കിടക്കുമ്പോൾ ആണ് കാക്കു റൂമിലേക്ക് വന്നത്.....



തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 63*



", നമ്മളെ ഉപ്പച്ചി ഇനി എന്നാ ൻ്റെ കുട്ടികളെ കാണാൻ വരുക.... ഉപ്പച്ചി നമ്മളെ കൊണ്ട് പോകാതെ പോയില്ലേ...", അവള് അതും പറഞ്ഞ് കിടക്കുമ്പോൾ ആണ് കാക്കു റൂമിലേക്ക് വന്നത്.....


", എന്തൊക്കെ വിശേഷം മക്കളെ..?..", ഉപ്പച്ചി പോയ സങ്കടത്തിലാണോ...?", അതും പറഞ്ഞ് കാക്കു കുട്ടികളെ എടുത്തു.....


ഐഷുവിൻ്റെ മുഖം ചുവന്നിരുന്നു....


", എന്ത് പറ്റി മോളേ നിനക്ക്?", ഞങ്ങള് പോകുന്നത് കൊണ്ട് ആണോ?..", നീ ഇങ്ങനെ ഞങ്ങളെ യാത്രയാക്കാൻ പറ്റൂല്ല ട്ടോ", ആ കണ്ണൊക്കെ തുടച്ചേ..... എൻ്റെ കുറുമ്പിയുടെ ഈ കരഞ്ഞ മുഖം കാണാൻ ഒരു ഭംഗിയും ഇല്ലട്ടോ", കാക്കു അതും പറഞ്ഞ് ചിരിച്ചു......


അവള് കണ്ണൊക്കെ തുടച്ചു.....


കാക്കു പോകാൻ എല്ലാം റെഡിയാക്കി വന്നതായിരുന്നു.....റിഷുക്ക കാക്കുവിനെ കൊണ്ട് പോകാൻ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിരുന്നു....


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക റെഡിയായി വന്നു.....

റിഷുക്കാനെ കണ്ടതും ഐഷുവിൻ്റെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകി.......


റിഷുക്ക റൂമിൽ വന്ന് വാതിൽ അടച്ച് ബെഡിൽ ഇരുന്നു.......

കുട്ടികൾ റിഷുക്കാനെ കണ്ടപ്പോൾ ഭയങ്കര ചിരി.......


ഐഷു ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ട്......


", ഐഷൂ..... മോളേ...... നീ ഇങ്ങനെ വിഷമിക്കല്ലേ....", ഇക്കാൻ്റെ കുട്ടി ഇങ്ങനെ ആയാൽ എനിക്കും സങ്കടമാകും ട്ടോ", റിഷുക്ക അവളെ ചേർത്ത് പിടിച്ചു......


അവൾ ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു......


കുട്ടികൾ അവരെ മുഖത്തേക്ക് തന്നെ നോക്കി അവരും കരയാൻ തുടങ്ങി......

ഐഷു അവർക്ക് പാല് കൊടുത്തു.....

എന്നിട്ടും ഭയങ്കര കരച്ചിൽ......


അവസാനം റിഷുക്ക രണ്ടാളെയും മടിയിൽ വെച്ചു.......


അപ്പോ തന്നെ കരച്ചിൽ നിർത്തി ഭയങ്കര ചിരി......


", മുത്ത് മണികളേ..... ഇത് ഉപ്പച്ചിനെ സങ്കടപ്പെടുത്താനുള്ള വഴി ആണല്ലോ പടച്ചോനെ....", റിഷുക്ക ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു......


അവളുടെ മുഖം ആകെ ചുവന്ന് കണ്ണൊക്കെ കലങ്ങിയിരുന്നു......


അവൾക്ക് സമയം പെട്ടെന്ന് പോകുന്ന പോലെ തോന്നി.....


", എടാ..... റിഷൂ...വാ വണ്ടി ഇപ്പോ വരും", കാക്കു വാതിലിൽ മുട്ടി കൊണ്ട് പറഞ്ഞു....


", ആ..... എടാ ഇപ്പോ വരാം....", റിഷുക്ക അതും പറഞ്ഞ് ഐഷുവിൻ്റെ കൈ പിടിച്ചു.....



", ഐഷൂ..... നീ എന്നേം കൂടെ സങ്കടപ്പെടുത്തല്ലേ....", ഇക്ക പോയിട്ട് വരാം ട്ടോ", ഇനി ആ കണ്ണൊക്കെ തുടക്ക്...", എനിക്ക് നിന്റെ ഈ മുഖം കാണാൻ കഴിയുന്നില്ല...", റിഷുക്ക അവളുടെ കണ്ണുകൾ ഒക്കെ തുടച്ച് കൊടുത്തു നെറ്റിയിൽ ഒന്ന് മുത്തി......


കുട്ടികളെ കട്ടിലിൽ കിടത്തിയതും ഭയങ്കര കരച്ചിൽ......


കുട്ടികൾ കരയുന്നത് കണ്ടപ്പോൾ അവൾക്ക് ഏറെ സങ്കടം വന്നു.....


കുട്ടികളുടെ കരച്ചിൽ കൂടിയതും ഉമ്മ വന്ന് വാതിൽ മുട്ടി.......


റിഷുക്ക വാതിൽ തുറന്നു.....


ഒരു ഭാഗത്ത് ഐഷു ഇരുന്ന് കരയുന്നുണ്ട്..... കട്ടിലിൽ കിടന്ന് കുട്ടികളും...... ഇതൊക്കെ കണ്ട് വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്നുണ്ട് റിഷുക്ക.......


", മോനേ..... ഇറങ്ങാൻ ആയി.....", ഷമി വിളിക്കുന്നുണ്ട്....", ഉമ്മ അതും പറഞ്ഞ് പോയി......


", എന്നാ ഇനി ഞങ്ങള് ഇറങ്ങട്ടെ ",ഐഷൂ പ്ലീസ് കരയല്ലേ...... ", എനിക്ക് സഹിക്കുന്നില്ല...", റിഷുക്ക നിറഞ്ഞ കണ്ണുകൾ തുടച്ചു.....


", ഇല്ല റിഷുക്കാ.....  ഞാൻ കരയില്ല.... നിങ്ങൾ സന്തോഷത്തോടെ പോയി വരിം", അവൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.....


റിഷുക്ക സുന്ദരികളെ മടിയിൽ വെച്ചു പറഞ്ഞു......


", ഉപ്പച്ചി പോയിട്ട് വരാം ട്ടോ.... ഉപ്പച്ചി വരുമ്പോൾ ഉപ്പച്ചിൻ്റെ കുട്ടികൾ വലിയ കുട്ടികൾ ആവണം ട്ടോ", ഇതൊക്കെ പറയുമ്പോൾ റിഷുക്കാൻ്റെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി......


ഐഷുവിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു........


", മോളേ..... ഇക്ക പോയിട്ട് വരാം ട്ടോ.... ൻ്റെ മുത്ത് കരയരുത്..... അത് ഈ ഇക്കാക്ക് സഹിക്കില്ല..... എന്ത് വിഷമം ഉണ്ടെങ്കിലും എനിക്ക് വിളിക്കണം.....", ഒന്നും മറച്ച് വെക്കരുത്....",  റിഷുക്ക അതും പറഞ്ഞ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി......


കുട്ടികൾ കരച്ചിൽ തുടങ്ങി......


റിഷുക്ക പിന്നോട്ടും മുന്നോട്ടും പോകാൻ ആകാതെ അവിടെ നിന്നു.....


കുട്ടികൾ കരയുന്നത് കണ്ട് ഐഷുവിൻ്റെ ഹൃദയം പിടച്ചു......


ഉമ്മ വന്ന് കുട്ടികളെ മടിയിൽ വെച്ചു....

കരച്ചിൽ കൂടുതൽ ആകുന്നത് അല്ലാതെ കുറയുന്നില്ല.......


അവസാനം റിഷുക്ക വന്ന് രണ്ട് പേരെയും മടിയിൽ വെച്ച് ഉറക്കി......


അതിന് ശേഷം തൊട്ടിലിൽ കിടത്തി പതുക്കെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.......



ഉപ്പ ദുആ ചെയ്തു......


എല്ലാവരോടും യാത്ര പറഞ്ഞ് അവര് വണ്ടിയിൽ കയറി......


അളിയനും ഉപ്പയും കുട്ടികളും കൊണ്ട് ആക്കാൻ പോയി......


ഐഷു പതുക്കെ റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്ന് പൊട്ടിക്കരഞ്ഞു.....


ഉമ്മ അവളെ സമാധാനിപ്പിച്ചു.....


മിന്നു വന്ന് ഐഷുവിൻ്റെ അടുത്ത് ഇരുന്നു......


", ഇത്താത്താ..... കരയേണ്ട......", അളിയാക്ക നമ്മക്ക് മിഠായി കൊണ്ട് വരാൻ പോയതാ....", അവള് കുഞ്ഞു കൈകൾ കൊണ്ട് അവളെ തലയിൽ തലോടി.......


ഐഷുവിന് സങ്കടം നിയന്ത്രിക്കാൻ ആകുന്നില്ല.......


മിന്നു പോയതും അവള് വാതിൽ അടച്ചു......


കരഞ്ഞ് കരഞ്ഞ് അവൾ അറിയാതെ ഉറങ്ങി.......


നിസു മോളുടെ കരച്ചിൽ കേട്ട് ആണ് ഉണർന്നത്......


റിസു മോൾ ഭയങ്കര ഉറക്കമാണ്......


മൂത്തത് നിസു മോൾ ആണ്.....


നിസു മോൾക്ക് പാല് കൊടുത്ത് ഉറക്കി അപ്പോൾ തന്നെ റിസു മോളും എണീറ്റു അവൾക്കും പാല് കൊടുത്ത് ഉറക്കി അടുക്കളയിലേക്ക് പോയി......


", മോളേ നീ എന്തെങ്കിലും ഒന്ന് കഴിക്ക്.....", എപ്പോ കിടന്നതാ..... ഇങ്ങനെ തിന്നാതെയും കുടിക്ക്തെയും  ഇരുന്നാൽ അവൻക്ക് വിഷമമാകും...", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....



", എനിക്ക് കുറച്ച് വെള്ളം മതി... വേറെ ഒന്നും വേണ്ട....", അവള് വെള്ളം എടുത്ത് കുടിച്ചു.....


", ഓഹോ നീ കഴിച്ചാലേ ഞങ്ങളും കഴിക്കൂ....", ഉമ്മ അതും പറഞ്ഞ് അവിടെ ഇരുന്നു......


അവസാനം അവളും ഉമ്മയും ഇത്താത്തയും കൂടി തിന്നു......


മിന്നു റിഫു മോനെ കളിപ്പിക്കുന്നുണ്ട്......


അവന് ഇപ്പോ ഭയങ്കര ഓട്ടമാണ്..... പിടിച്ചാൽ കിട്ടില്ല.......


ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ ആണ് ഉമ്മി വിളിച്ചത്.....


", മോളേ ഐഷൂ... എന്തൊക്കെ വിശേഷം ?", കുട്ടികൾ എവിടെ....", ഉമ്മിയുടെ ശബ്ദം കേട്ടപ്പോൾ അവൾക്ക് സങ്കടം വന്നു....


", സുഖമാണ് ഉമ്മി... അവിടെ സുഖമല്ലേ..... കുട്ടികൾ ഇപ്പോ ഉറങ്ങി..... റിഷുക്ക പോയതിനു ശേഷം ഇപ്പോ എപ്പോഴും കരച്ചിൽ തന്നെ ആണ്.....നിസു മോൾക്ക് ആണ് കരച്ചിൽ കൂടുതൽ.....", ഐഷുവിൻ്റെ ശബ്ദം ഇടറിയിരുന്നു.....


", ഇവിടെ സുഖമാണ് മോളേ.... നീ ഇങ്ങനെ വിഷമിക്കല്ലേ..... അവൻ നമുക്ക് വേണ്ടി അല്ലേ പോയത്..... നാളെ ഞങ്ങള് വരണ്ട് ട്ടോ", ഇനി ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കേണ്ട ട്ടോ ", ഉമ്മി അതും പറഞ്ഞ് ഫോൺ കട്ട് ആക്കാൻ നിന്നു......


", കുഞ്ഞോള് എവിടെ ഉമ്മീ...?", അവള് അത് ചോദിച്ചപ്പോൾ ഉമ്മി പറഞ്ഞു.....


", അവള് ഇപ്പോ റൂമിൽ ഉണ്ട്.... ഷമിയും റിഷുവും പോയ സങ്കടത്തിലാണ്....", എന്നാൽ ഇനി പിന്നെ വിളിക്കാം....", ഉമ്മി അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


അവള് ഫോൺ എടുത്ത് റിഷുക്കാക്ക് മെസ്സേജ് അയച്ചു......


ഫ്ലൈറ്റ് വരാൻ വൈകും എന്ന് പറഞ്ഞ് റിഷുക്ക മെസ്സേജ് അയച്ചു......


ഉപ്പയും അളിയനും കുട്ടികളും വന്നു......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക വീഡിയോ കോൾ വിളിച്ചു....


റിഷുക്കാനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു......


", ഐഷൂ..... ഇങ്ങനെ ആണെങ്കിൽ ഞാൻ വിളിക്കൂല ട്ടോ", എവിടെ മക്കള് ? ", റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു.....


", അവര് ഇപ്പോ ഉറങ്ങി.... നിങ്ങള് പോയതിനു ശേഷം ഇപ്പോ എപ്പോഴും കരച്ചിൽ തന്നെ ആണ്.... നിസു മോൾക്ക് ആണ് കരച്ചിൽ കൂടുതൽ.....", റിസൂന് പിന്നെ ഉമ്മ എടുത്താൽ കരച്ചിൽ മാറും..... നിസൂന് ആര് എടുത്തിട്ടും കാര്യം ഇല്ല..... ", അവള് വിഷമത്തോടെ പറഞ്ഞു.....


", അത് സാരമില്ല.... അതൊക്കെ ശരിയാകും...... ഒരു നാല് മാസമല്ലേ....", എന്നാ ശരി ഞാൻ ഇനി അവിടെ എത്തിയാൽ വിളിക്കാം....", റിഷുക്ക അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


അവള് റിഷുക്കാൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ നോക്കി കൊണ്ട് ഇരുന്നു.....


പെട്ടെന്ന് നിസു മോൾ ഉറക്കെ കരയാൻ തുടങ്ങി......


അവള് തൊട്ടിലിൽ നിന്ന് ബെഡിൽ കിടത്തി പാല് കൊടുത്തു.......


കരച്ചിൽ കൂടി ശ്വാസം കിട്ടാതെ ആയി.....


അവള് പേടിച്ച് ഉമ്മാനെ വിളിച്ചു.....


", ഉമ്മാ.... ഉമ്മാ..... ഒന്ന് പെട്ടെന്ന് വരിം....", 



തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 64*



", ഉമ്മാ... ഉമ്മാ.... ഒന്ന് പെട്ടെന്ന് വരിം.....", അവളുടെ വിളി കേട്ട് ഉമ്മ ഓടിവന്നു.....


", എന്താ മോളെ.... എന്ത് പറ്റി...", ഉമ്മ ഓടിവന്നപ്പോൾ കണ്ടത് ശ്വാസം കിട്ടാതെ കരയുന്ന നിസു മോളെ ആയിരുന്നു......


പെട്ടെന്ന് തന്നെ ഉപ്പാനെ വിളിച്ചു.....

ഉപ്പ ഓടി വന്ന് നിസു മോളെ കമിഴ്ത്തി പിടിച്ചു...... കുറച്ച് കഴിഞ്ഞപ്പോൾ റെഡിയായി....


അവൾക്ക് ആശ്വാസം ആയി.....

അവള് നിസു മോളെ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി.....


ഉമ്മയും ഉപ്പയും പോയി.....


ഐഷു കുട്ടിയെ നോക്കി കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ റിസു മോളും എണീറ്റു.....

രണ്ടാളും കൂടി കളിച്ച് കിടക്കുമ്പോൾ ആണ് റിനു വന്നത്....


", ആഹാ.... ആരാ ഇത്....",  ഞാൻ വിചാരിച്ചു ഇങ്ങോട്ട് ഉള്ള വഴി ഒക്കെ മറന്നു എന്ന് ", അപ്പോ മറന്നിട്ടില്ല ലെ", നീ എങ്ങനെ വന്നത്?", അവള് ചോദിച്ചു......


", ഐഷൂ.... ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്...", നീ എന്നെ ഹെൽപ് ചെയ്യോ..?", റിനു അവളുടെ കൈ പിടിച്ച് കൊണ്ട് ചോദിച്ചു.....


", എന്താണ് കാര്യം പറയ്....", നിനക്ക് എന്ത് വേണമെങ്കിലും ഞാൻ ചെയ്ത് തരാം ", അവള് അത് പറഞ്ഞപ്പോൾ റിനു പുഞ്ചിരിച്ചു..... 


അവൾ പറഞ്ഞ് തുടങ്ങി....


", പിന്നെ എൻ്റെ വീട്ടിൽ അമ്മായിയും കുട്ടികളും വന്നിട്ടുണ്ട് ..... കുറച്ച് ദിവസമായി അമ്മായിയുടെ മോന് എന്നെ കാണുമ്പോൾ ഒരു ഇളക്കം.....", അങ്ങനെ ഒരു ദിവസം ഞാൻ റൂമിൽ കിടക്കായിരുന്നു....." വാതിലിൽ മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ അമ്മായിയുടെ മോൻ ആണ്.....", എന്താ റിനു മോളേ നീ ഇവിടെ കിടക്കുന്നത്..... ഒറ്റക്ക് ആണോ.... ഞാനും ഒരു കമ്പനി തരാം....", അതും പറഞ്ഞ് അവൻ ബെഡിൽ ഇരുന്നു......

",എടാ.....ഇറങ്ങിപ്പോ എൻ്റെ റൂമിൽ നിന്ന്.....", ഞാൻ അതും പറഞ്ഞ് അവനോട് ദേഷ്യപ്പെട്ടു.....", അവൻ പോക്കറ്റിൽ നിന്നും ഒരു ബ്ലൈഡ് എടുത്ത് എന്നോട് പറഞ്ഞു....

", ഒച്ച വെച്ചാൽ കൊല്ലും ഞാൻ", അവന് അത് പറഞ്ഞപ്പോൾ ഞാൻ പേടിച്ച് മിണ്ടാതെ ഇരുന്നു....

",എനിക്ക് നിന്നെ വേണം മോളേ..... വേറെ ആർക്കും നിന്നെ കൊടുക്കരുത് ട്ടോ", അവന് അത് പറഞ്ഞപ്പോൾ ഞാൻ അവൻ്റെ മുഖത്ത് അടിക്കാൻ വേണ്ടി കൈ ഉയർത്തി...... പെട്ടെന്ന് തന്നെ എൻ്റെ കാക്കു വന്നു....... ഇവളെ റൂമിൽ നിനക്ക് എന്താ  കാര്യം..... കാക്കുവിന് അവൻ്റെ സ്വഭാവം നന്നായിട്ട് അറിയാം.....

അവൻ പറഞ്ഞു...", ഞാൻ ഇതിലൂടെ പോകുമ്പോൾ അവള് ഒറ്റക്കാണ് എൻ്റെ കൂടെ വരോ എന്ന് ചോദിച്ച് ഇവളാണ് എന്നെ വിളിച്ചത്.....", അവൻ അത് പറഞ്ഞതും കാക്കൂൻ്റെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞു.....

", എൻ്റെ പെങ്ങളെ പറ്റി അനാവശ്യം പറയുന്നോ ടാ തെണ്ടി......", എൻ്റെ പെങ്ങളെ എനിക്ക് അറിയാം.....", ഇനിയും നിനക്ക് എൻ്റെ അടുത്ത് നിന്ന് കിട്ടേണ്ട എന്ന് ഉണ്ടെങ്കിൽ ഇറങ്ങിപ്പോടാ.....", കാക്കു അത് പറഞ്ഞതും അവൻ ഐഷുവിൻ്റെ നേരെ നിനക്ക് ഞാൻ തരാം എന്ന് പറഞ്ഞ് പോയി...... അവൻ്റെ പിന്നാലെ കാക്കുവും പോയി.......


", ഇനി എനിക്ക് ഹെൽപ് വേണം എന്ന് പറഞ്ഞത്......", ഇന്ന് കാക്കു വീട്ടിൽ ഉണ്ടാകില്ല..... അപ്പോ അവിടെ നിൽക്കാൻ പേടിയാ..... അത് കൊണ്ട് അവനാണ് എന്നെ ഇവിടെ ആക്കി പോയത്..... നിനക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ നിന്നോട്ടെ......", അവള് അത് പറഞ്ഞതും ഐഷുവിന് സന്തോഷമായി അവള് റിനുവിനെ കെട്ടിപ്പിടിച്ചു.......


", അതിനെന്താ മുത്തേ...... നീ ഇവിടെ നിൽക്കുന്നത് കൊണ്ട് എനിക്ക് സന്തോഷമേ ഒള്ളൂ.....", അവള് അതും പറഞ്ഞ് ചിരിച്ചു......


", പക്ഷേ....  ഒരു പ്രശ്നം ഉണ്ട് ഐഷൂ...", അവന് അറിയാം ഞാൻ ഇവിടെ ഉണ്ടാകും എന്ന് അത് കൊണ്ട് അവൻ വന്നാൽ നീ പറഞ്ഞ് വിടണം ട്ടോ ", അവള് അത് പറഞ്ഞപ്പോൾ ഐഷു സമ്മതിച്ചു......


റിനു കുട്ടികളുടെ അടുത്ത് ഇരുന്നു.....


നിസു മോളെ തൊട്ടപ്പോൾ ഭയങ്കര കരച്ചിൽ......


", അല്ലോഹ് തൊടാൻ പറ്റൂലെ ?", കുറുമ്പി തന്നെ ആണ് ട്ടോ ", അവള് അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......


", അവളെ തൊടണ്ട മോളേ..... ഉപ്പച്ചി പോയ സങ്കടത്തിലാണ് ...... അതിനാണ് ആരെയും തൊടാൻ സമ്മതിക്കാത്തത്..... ഇവളെ തൊട്ട് നോക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല....", ഐഷു അതും പറഞ്ഞ് റിസു മോളെ ചൂണ്ടിക്കാട്ടി.......


റിസു മോളെ എടുത്ത് മടിയിൽ വെച്ചു...... സുന്ദരി നല്ല ചിരി...... 


അവളെ അവിടെ കിടത്തി നിസു മോളെ എടുക്കാൻ വേണ്ടി കൈ ഉയർത്തിയപ്പോൾ തന്നെ കരച്ചിൽ തുടങ്ങി..... അവള് പിന്നെ എടുത്തില്ല......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക വീഡിയോ കോൾ ചെയ്തു.....


ഞങ്ങള് ഇവിടെ എയർപോർട്ടിൽ ഇറങ്ങി എന്ന് പറഞ്ഞിട്ട്.......


", കുട്ടികൾ എവിടെ?", റിഷുക്ക അത് ചോദിച്ചപ്പോൾ ഐഷു കുട്ടികളെ കാണിച്ച് കൊടുത്തു.....


റിഷുക്കാനെ കണ്ടതും അത് വരെ കരഞ്ഞിരുന്ന നിസു മോൾ ഭയങ്കര ചിരി...... അത് കണ്ട് റിനു അത്ഭുതപ്പെട്ടു.......


", അമ്പടി.... അപ്പോ നിനക്ക് ചിരിക്കാൻ ഒക്കെ അറിയും ലെ ", അവള് അതും പറഞ്ഞ് ചിരിച്ചു......


റിഷുക്ക പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ആക്കി......


പടച്ചോനെ പിന്നെ ചെവി കേൾക്കാതെ ആയി നിസു മോളെ കരച്ചിൽ കൊണ്ട്......


റിസു മോള് അവള് കരയുന്നത് നോക്കി കിടക്കുന്നുണ്ട്......


ഉമ്മ ഓടിവന്നു.....


", എന്താണ് മോളേ..... എന്തിനാ ഇങ്ങനെ കരയുന്നത്.....", ഞാൻ പേടിച്ചു പോയി....", ഉമ്മ അതും പറഞ്ഞ് വന്നു.....


", ഉമ്മാ..... എന്താ ചെയ്യാ.....റിഷുക്ക ഇപ്പോ എയർപോർട്ടിൽ ഇറങ്ങി എന്ന് പറഞ്ഞ് വിളിച്ചിരുന്നു.... അപ്പോ കുട്ടികളെ ചോദിച്ചപ്പോൾ കാണിച്ച് കൊടുത്തു..... അപ്പോ അവളെ ചിരി കാണേണ്ടതായിരുന്നു.... ഇപ്പോ ഫോൺ കട്ട് ആക്കിയപ്പോൾ വീണ്ടും പാട്ട് തുടങ്ങി....", ഒരു ഉപ്പച്ചി കുട്ടി", അവള് അതും പറഞ്ഞ് ചിരിച്ചു.....


", ഇങ്ങനെ പോയാൽ അവൻ ഒരു മാസം കഴിഞ്ഞാൽ തന്നെ വരും..... നാൽപ്പത് കഴിഞ്ഞിട്ടൊള്ളൂ... അപ്പോഴേക്ക് ഓൾക്ക് ഓളെ ഉപ്പച്ചിനെ മനസ്സിലാവാൻ തുടങ്ങി ലെ ", ഉമ്മ അതും പറഞ്ഞ് അവളെ ചുണ്ട് പിടിച്ചു.....


അവളെ മുഖം കണ്ടിട്ട് നല്ല ജാഡ ഉള്ളത് പോലെ തന്നെ...... അവള് ഉമ്മാന്റെ കൈ തട്ടിമാറ്റി......


", ഓ....നിന്നെ തൊടാനും പറ്റൂലെ?", ഞാൻ എന്റെ കുട്ടിയെ എടുക്കും...", അതും പറഞ്ഞ് ഉമ്മ റിസു മോളെ എടുത്തു.......



നിസു മോൾക്ക് ഉറക്കം വന്നിട്ട് കണ്ണൊക്കെ ചെറുതായിട്ടുണ്ട്......


ഐഷു അവളെ ഉറക്കി തൊട്ടിലിൽ കിടത്തി....

റിസു മോള് ഉമ്മാന്റെ അടുത്ത് നിന്ന് പോരുന്നില്ല.....


", ഇത് പ്പോ ഒരാള് ഉപ്പച്ചിൻ്റെ കുട്ടി ഒരാള് ഉമ്മമ്മാൻ്റെ കുട്ടി.... ഇപ്പോ എനിക്ക് ആരും ഇല്ലല്ലോ ", അവള് അതും പറഞ്ഞ് ചിരിച്ചു......


റിനു അവളെ എടുക്കാൻ വേണ്ടി കൈ കാട്ടി.....

അവള് പോയില്ല......


ഐഷു കൈ കാട്ടിയപ്പോളും പോയില്ല.....


", നിനക്ക് ഉറങ്ങാൻ ആകുമ്പോൾ വാ....", ഇപ്പോ ഉമ്മമ്മാൻ്റെ കൂടെ തന്നെ നിന്നോ ", അവള് അതും പറഞ്ഞ് റിനൂനോട് സംസാരിച്ച് ഇരുന്നു.......


റിഫു മോൻ മെല്ലെ മെല്ലെ വന്ന് നോക്കുന്നുണ്ട്.....


", എന്താ മേമാൻ്റെ കുട്ടി നോക്കുന്നത്...", ഇങ്ങോട്ട് വാ....", ഐഷു അവനെ വിളിച്ചു......


അവന് വന്ന് ഇണ്ണി.... ഇണ്ണി എന്ന് പറഞ്ഞ് റിസു മോളെ ചൂണ്ടിക്കാട്ടി.....


", ഇണ്ണി....", അതും പറഞ്ഞ് അവൻ കൈ ഉയർത്തി ചോദിക്കുന്നുണ്ട്.....


നിസു മോളെ ചോദിക്കുകയാണെന്ന് മനസ്സിലായി.....


ഐഷു തൊട്ടിലിലേക്ക് ചൂണ്ടിക്കാട്ടി കൊടുത്തു......


അപ്പോഴാണ് കോളിങ് ബെല്ലടിച്ചത്......


ബെല്ലടി കേട്ട് നിസു മോൾ ഉണർന്ന് കരഞ്ഞു......


തുടരും.....



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 65*



ബെല്ലടി കേട്ട് നിസു മോൾ ഉണർന്ന് കരഞ്ഞു......


സമയം മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു......



ഉപ്പ വാതിൽ തുറന്നപ്പോൾ റിനൂൻ്റെ കാക്കു ആയിരുന്നു .....


", ആഹ്.... ആരിത് മോനോ.....", കയറ്....", ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ആഹ് ഉപ്പാ.... എന്തൊക്കെ വിശേഷം ?",  കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു......


", സുഖമാണ് മോനേ....", അങ്ങനെ പോകുന്നു....",


", എവിടെ റിനു ?",  ഞാൻ അവളെ കൊണ്ട് പോകാൻ വന്നതാണ്....", കാക്കു അതും ചോദിച്ച് എണീറ്റു.....



റിനു റിസു മോളെയും എടുത്ത് വന്നു.....


", ആഹാ.... ഇതാരാ...?", ഒരാള് കൂടി ഇല്ലേ.... എവിടെ മറ്റാള്?", കാക്കു അതും ചോദിച്ച് റിസു മോളെ എടുത്തു......


ഐഷു നിസു മോളെയും എടുത്ത് വന്നു....


റിനു അവളെ എടുക്കാൻ വേണ്ടി കൈ കാട്ടി.....


അവള് തിരിഞ്ഞ് ഐഷുവിന്റെ തോളിൽ കിടന്നു.....


", റിനൂ.... നമുക്ക് പോകാം....", ഞാൻ ഇന്ന് വരുന്നില്ല എന്ന് വിചാരിച്ചതായിരുന്നു..... പക്ഷേ നിന്റെ കാര്യം ആലോചിച്ചിട്ട് ഒരു സമാധാനം ഉണ്ടായിരുന്നില്ല.....", അതുകൊണ്ട് നേരത്തെ ഇങ്ങു പോന്നു.....", അവളെ കാക്കു അതും പറഞ്ഞു ചിരിച്ചു....


ഐഷുവിൻ്റെ മുഖം വാടി......


ഇന്ന് കൂടെ റിനു ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു.....


", ഐഷൂ.... ഞാൻ പോകട്ടെ ട്ടോ ", അവള് അത് പറഞ്ഞപ്പോൾ കാക്കു ചോദിച്ചു....


", നീ എന്താ വിളിച്ചത്.?.... ഐഷൂ എന്നോ..... അപ്പോ പൊന്നു ?", അവന് അത് പറഞ്ഞപ്പോൾ ആണ് അവൾക്ക് ബോധം വന്നത്......


", സത്യം പറഞ്ഞാൽ എല്ലാവരും ഐഷു എന്ന് വിളിക്കുന്നത് കേട്ട് എനിക്കും ഇപ്പോ അത് തന്നെ വരുന്നൊള്ളൂ.... ശോ.... എന്നാ ശരി പൊന്നൂ....", അവള് അതും പറഞ്ഞ് റിസു മോളെ കാക്കൂൻ്റെ അടുത്ത് നിന്ന് വാങ്ങി റൂമിലേക്ക് കൊണ്ടുപോയി കിടത്തി . പിന്നാലെ തന്നെ ഐഷുവും നിസു മോളെ എടുത്ത് പോയി.......


അവര് പോയി കഴിഞ്ഞതും ഐഷു സുന്ദരികളെ നോക്കി കിടന്നു......


റിഷുക്കയും കാക്കുവും റൂമിൽ എത്തി എന്ന് പറഞ്ഞ് മെസ്സേജ് അയച്ചു.....


കുറച്ച് വിശ്രമിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു......


അവള് കുട്ടികളെ നോക്കി അവസാനം ഉറങ്ങി.....


ഫുഡ് കഴിക്കാൻ വേണ്ടി ഉമ്മ വന്ന് വിളിച്ചപ്പോൾ ആണ് അറിയുന്നത്....


അവള് പെട്ടെന്ന് തന്നെ കട്ടിലിൽ നോക്കി....


", ഉമ്മാ.... കുട്ടികൾ എവിടെ...?", അവള് വേവലാതിയോടെ ചോദിച്ചു...



", എൻ്റെ ഐഷൂ.... നീ ഇങ്ങനെ പേടിക്കല്ലേ....റിസു മോള് അവിടെ കിടന്നു കളിക്കുന്നുണ്ട്....", ഞാൻ വന്നപ്പോൾ നിസു മോള് നല്ല ഉറക്കമാണ് അപ്പോ തൊട്ടിലിൽ കിടത്തി....", ഉമ്മ അത് പറഞ്ഞപ്പോൾ അവൾ തൊട്ടിലിൽ നോക്കി.....


സുന്ദരി നല്ല ഉറക്കമാണ്....


അവള് എണീറ്റ് ഹാളിലേക്ക് നടന്നു.....


അവിടെ കിടന്ന് കളിക്കുന്നുണ്ട് റിസു മോള്.....


", ഈ പെണ്ണിന് ഉറക്കം ഇല്ലല്ലോ പടച്ചോനെ....", നീ ഉറങ്ങിയിട്ട് വേണം എനിക്ക് എന്തെങ്കിലും തിന്നാൻ....", അവള് അതും പറഞ്ഞ് റിസു മോളെ എടുത്ത് റൂമിലേക്ക് പോയി....


അവളെ ഉറക്കി അപ്പോഴേക്ക് മറ്റാള് എണീറ്റു.....

അവള് ഭയങ്കര കുറുമ്പി ആയത് കൊണ്ട് കരയാൻ തുടങ്ങി......


അവൾക്ക് പാല് കൊടുത്ത് ഉമ്മാന്റെ അടുത്ത് കൊടുത്ത് ഐഷു ഫുഡ് കഴിക്കാൻ ഇരുന്നു.....


ഫുഡ് കഴിക്കുമ്പോൾ ആണ് റിഷുക്ക വീഡിയോ കോൾ ചെയ്തത്....



ഉമ്മ കോൾ എടുത്ത് നിസു മോളെ കാണിച്ച് കൊടുത്തു.....


അവള് എന്തൊക്കെയോ അവളെ ഭാഷയിൽ പറയുന്നുണ്ട്.....


", എൻ്റെ റിഷൂ.... ഇത് നിന്റെ മോള് തന്നെ ആണ് ട്ടോ..... ഞങ്ങള് ഒന്നും എടുക്കാൻ പറ്റില്ല ഐഷുവിന് എടുക്കാം..... വേറെ ആരെങ്കിലും എടുക്കാൻ വന്നാൽ കൈ തട്ടിമാറ്റും .... എന്താ കുറുമ്പി എന്നറിയോ....", ഇപ്പോ തന്നെ ഞാൻ എടുത്തപ്പോൾ ഭയങ്കര കരച്ചിൽ ആണ്..... ഇപ്പോ നിന്നെ കണ്ടത് കൊണ്ടാണ് മിണ്ടാതെ ഇരിക്കുന്നത്...", ഉമ്മ അതും പറഞ്ഞ് ചിരിച്ചു.....


", ആഹാ..... അതെന്തായാലും നന്നായി...", എവിടെ റിസു?", റിഷുക്ക അത് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു.....

", അവളെ ഇപ്പോ ഉറക്കി..... ഐഷു ഫുഡ് കഴിക്കാണ് ..... ഇപ്പോ കൊടുക്കാം.....", അതും പറഞ്ഞ് ഉമ്മ ഐഷുവിന് കൊടുത്തു.....


അവള് കൈ കഴുകി വന്നു....


അവളെ കണ്ടതും നിസു മോള് അവള് എടുക്കാൻ വേണ്ടി കരച്ചിൽ തുടങ്ങി......


അവള് എടുത്തപ്പോൾ അത് നിന്നു.....


", എവിടെ ഉപ്പച്ചിൻ്റെ സുന്ദരി...?", ഉപ്പച്ചിൻ്റെ കുട്ടി ആണോ.... പടച്ചോനേ..... ഉപ്പച്ചിക്ക് കാണാൻ പൂതി ആകുന്നുണ്ട് ട്ടോ", റിഷുക്ക അത് പറഞ്ഞപ്പോൾ ഭയങ്കര ചിരി......


ഫോണിലൂടെ കാക്കുവും സംസാരിക്കുന്നുണ്ട്.....


", ആഹാ..... ഇയാള് അവിടെ ഉണ്ട് ലെ... ഞാൻ വിചാരിച്ചു പോയി എന്ന് ", എന്തൊക്കെ അമ്മോനെ വിശേഷം..?" സുഖം തന്നെ അല്ലെ..?", അവള് ചിരിച്ചു കൊണ്ട് ചോദിച്ചു.....


", സുഖമാണ് മോളേ... ഞാൻ എന്റെ കെട്ടിയോൾക്ക് വിളിക്കുമ്പോൾ ആണ് നീ എപ്പോഴും വിളിക്കാറ് അപ്പോ പിന്നെ എങ്ങനെ കാണും....", കാക്കു ഇളിച്ച് കൊണ്ട് പറഞ്ഞു.....


", ആഹാ.... എന്നിട്ട് കെട്ടിയോൾ എന്ത് പറഞ്ഞു..... ", അവള് കാക്കു പോയ അന്ന് സന്തോഷം കൊണ്ട് ചാടിക്കളിക്കായിരുന്നു എന്ന് ഉമ്മി പറഞ്ഞു.... അത് സത്യമാണോ..?", അവള് കളിയാക്കി ചോദിച്ചു.....


", ഓ പിന്നെ അവള് ചാടിക്കളിക്കും.... എനിക്ക് വിളിച്ചപ്പോൾ പോലും ഭയങ്കര മോങ്ങൽ ആയിരുന്നു.....", കാക്കു പറയുന്നത് കേട്ട് റിഷുക്ക ചിരിച്ചു.......


റിസു മോള് ഉണർന്നു......


റിഷുക്കാനെ കണ്ടതും അവള് ചിരിച്ചു......


കാക്കു റിസു മോളെ വിളിച്ചപ്പോൾ ഭയങ്കര ചിരി......

നിസു മോളെ വിളിച്ചപ്പോൾ അവള് മുഖം തിരിച്ചു......


അത് കണ്ട് റിഷുക്ക ഇരുന്ന് ചിരിക്കാണ്......


", ഐഷൂ.... നിന്നെപ്പോലെ തന്നെ ആണ് നിസു മോള്....", ഭയങ്കര ജാഡ.... ", കാക്കു പുച്ഛത്തോടെ പറഞ്ഞു.....


അപ്പോ തന്നെ റിഷുക്ക നിസു മോളെ വിളിച്ചപ്പോൾ അവള് ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു......


", കണ്ടോ..... അവൾക്ക് വേണ്ടപ്പെട്ടവർ ആകുമ്പോൾ അവള് ചിരിക്കും....", ഐഷു കളിയാക്കി പറഞ്ഞു.....


", നീ കണ്ടോ..... എനിക്ക് നാല് കുട്ടികൾ ഒപ്പം ഉണ്ടാകും...... ", അവരൊക്കെ എന്നെപ്പോലെ തന്നെ ആയിരിക്കും....", കാക്കു അത് പറഞ്ഞപ്പോൾ റിഷുക്കയും ഐഷുവും തൊളള പൊളിച്ച് നിന്നു......


", ഞാൻ കുഞ്ഞോൾക്ക് വിളിക്കട്ടെ ട്ടോ ", ഐഷു അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു.....


", അല്ലോഹ് വേണ്ട പൊന്നേ.....", ഒരു പ്രാവശ്യം തന്നെ എനിക്ക് കേട്ടതാണ്.... ഇനിയും കേൾക്കാൻ ഉള്ള ശക്തി ഇല്ല പ്ലീസ്.... ഞാൻ ഒന്നും പറഞ്ഞിട്ടില്ല....", കാക്കു കൈ കൂപ്പി കൊണ്ട് പറഞ്ഞു......


ഐഷു ചിരിച്ചു......


റിഷുക്ക പറഞ്ഞു.....

", ഇനി ഉറങ്ങിക്കോ....", കുട്ടികൾ ഇപ്പോ ഉറങ്ങോ...?", 


", അവര് ഉറങ്ങാൻ ആയിട്ടില്ല.... അവരെ കളി തുടങ്ങുന്നൊള്ളൂ....", ഇനി ഇപ്പോ ഫോൺ കട്ട് ആക്കിയാൽ ആർക്കും ചെവി കേൾക്കില്ല..... ഇതിന്റെ കരച്ചിൽ കൊണ്ട്....", ഐഷു അത് പറഞ്ഞപ്പോൾ റിഷുക്ക പറഞ്ഞു.....


", ഐ.... ഇജ്ജ് അങ്ങനെ ഒന്നും പറയല്ലേ..... ൻ്റെ കുട്ടിക്ക് ഉപ്പച്ചിനെ കാണാൻ പൂതി ആകുന്നുണ്ടാകും ..... ഉപ്പച്ചി പെട്ടെന്ന് വരും ട്ടോ ", എടുത്തു എൻ്റെ റിസു മോള്?", 


", അവള് ഉമ്മാന്റെ അടുത്ത് ഉണ്ട്....", അവള് ആര് വന്ന് കൈ നീട്ടിയാലും അവരുടെ അടുത്തേക്ക് പോകും....", മറ്റാള് ആര് വന്ന് കൈ നീട്ടിയാലും മുഖം തിരിക്കും....", അവള് അതും പറഞ്ഞ് ചിരിച്ചു.....


റിഷുക്ക പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു......


അവള് കുട്ടികളെ രണ്ടാളെയും ഒന്ന് കുളിപ്പിച്ച് കിടത്തി......


അവര് കിടക്കുന്നത് നോക്കി കിടന്നു.....

അവള് മനസ്സറിഞ്ഞ് പടച്ചോനെ സ്തുതിച്ചു......


അവളുടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെല്ലാം ഓർമ വന്നു......


പെട്ടെന്ന് അവളുടെ അടുത്തേക്ക് ഒരു മുഖംമൂടി ധരിച്ച് ഒരാള് വന്നു....


എല്ലാവരും ഉറങ്ങിയിട്ടുണ്ട്.....


ആ മുഖംമൂടി ധരിച്ച അയാൾ നിസു മോളെ നേരെ ചെന്ന് കത്തി കൊണ്ട് കഴുത്തിൽ കുത്തി......


നോ......നോ..... അവൾ അലറി വിളിച്ചു.......


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 66*



ആ മുഖംമൂടി ധരിച്ച ആൾ നിസു മോളെ നേരെ ചെന്ന് കത്തി കൊണ്ട് കഴുത്തിൽ കുത്തി.....


നോ..... നോ.....അവൾ അലറി വിളിച്ചു....


അവള് അയാളുടെ കയ്യിൽ നിന്നും കത്തി വാങ്ങി അയാളെ നെഞ്ചിൽ കുത്തി......


", നീ.... എൻ്റെ മോളെ.....", അവള് അതും പറഞ്ഞ് നിലത്തേക്ക് ഇരുന്നു.....


", എന്താ മോളെ.... എന്താ?", ഉപ്പയും ഉമ്മയും അതും ചോദിച്ച് ഓടി വന്നപ്പോൾ കണ്ടത് നിലത്ത് ഇരിക്കുന്ന ഐഷുവിനെയാണ്.....


", നീ എന്താ ഇവിടെ ഇരിക്കുന്നത്.... ഉറക്കം ഇല്ലേ...?", ഉപ്പ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു......


", ഉപ്പാ...... എൻ്റെ കുട്ടിയെ അയാള് കൊന്നു.....", എനിക്ക് എൻ്റെ കുട്ടിയെ വേണം....", അവള് അത് പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചു.....


", എന്താ മോളെ നീ പറയുന്നത്.....മോളെ കൊന്നു എന്നോ?", ആര്?", രണ്ടാളും ഇതാ നിന്റെ അടുത്ത് കിടക്കുന്നു.... പിന്നെ ആരുടെ കാര്യമാണ് നീ പറയുന്നത്.?", നീ വല്ലതും സ്വപ്നം കണ്ടോ...?", ഉമ്മ അതും ചോദിച്ച് അവളെ തലയിൽ തലോടി.....


അവള് കട്ടിലിൽ കിടന്ന് ഉറങ്ങുന്ന അവളുടെ സുന്ദരികളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു......


", ഉമ്മാ.... എനിക്ക് കുറച്ച് വെള്ളം വേണം....", അവള് അത് പറഞ്ഞപ്പോൾ ഉമ്മ വെള്ളം കൊണ്ട് വന്നു കൊടുത്തു......


അവള് വെള്ളം കുടിച്ച് കഴിഞ്ഞ് സ്വപ്നത്തിൽ കണ്ടതെല്ലാം പറഞ്ഞു......


", നീ ഇങ്ങനെ വിഷമിക്കല്ലേ....", ഇനി ഞാൻ നിന്റെ കൂടെ കിടക്കാം.....", നിന്റെ സുന്ദരികളെ ആരും ഒന്നും ചെയ്യില്ല....", അവരുടെ കൂടെ പടച്ചോൻ ഉണ്ട്", ഉമ്മ അവളെ സമാധാനിപ്പിച്ചു.....


പിന്നെ കിടന്നിട്ട് അവൾക്ക് ഉറക്കം വരുന്നില്ല......


അവള് കുട്ടികളെ നോക്കി കിടന്നു.....

അവളുടെ മിഴികൾ അറിയാതെ നിറഞ്ഞു......


കുട്ടികൾ കരയുന്നത് കേട്ട് കൊണ്ട് ആണ് രാവിലെ എണീറ്റത്....



", എന്താണ് രാവിലെ തന്നെ കരഞ്ഞ് ആണല്ലോ എണീക്കുന്നത്..?", ഉമ്മ അതും ചോദിച്ച് അടുക്കളയിൽ നിന്ന് വന്നു.....


ഐഷുവിന് കുടിക്കാൻ പാലും കൊണ്ട് വന്നതാണ്......


അവള് അത് കുടിച്ച് കുട്ടികൾക്ക് പാല് കൊടുത്ത് അവരെ ഉമ്മാന്റെ അടുത്ത് കൊടുത്തു.....


ഉമ്മ രണ്ട് പേരെയും എണ്ണ തേച്ച് കിടത്തി....


അത് നിസു മോൾക്ക് തീരെ ഇഷ്ടമില്ലാത്ത പരിപാടി ആയത് കൊണ്ട് അവളെ പാട്ട് തുടങ്ങി..... 


മറ്റാള് ഭയങ്കര കളി ആണ്......


കുറച്ച് കഴിഞ്ഞപ്പോൾ അവളുടെയും പാട്ട് തുടങ്ങി......

ഉമ്മ രണ്ട് പേരെയും കുളിപ്പിച്ച് റൂമിലേക്ക് വന്നു.....


രണ്ടാളെയും സുന്ദരികളാക്കി......


അവളും കുളി കഴിഞ്ഞ് വന്നു......


ഉമ്മ അവൾക്ക് കഴിക്കാൻ ചോറ് കൊണ്ട് വന്നു....


മോനുവും മെഹ്ഫുവും എണീറ്റ് വന്നാൽ ആദ്യം തന്നെ ഐഷുവിൻ്റെ റൂമിലേക്ക് ആണ് വരുക..... കുട്ടികളെ കളിപ്പിച്ച് അവര് ചായ കുടിക്കാൻ പോയി......


ഇത്താത്ത റിഫു മോനെയും എടുത്ത് വന്നു....


", പടച്ചോനെ.... സുന്ദരികളെ കുളിയൊക്കെ കഴിഞ്ഞോ..?", ഞങ്ങള് ഇന്ന് ഞങ്ങളെ വീട്ടിലേക്ക് പോകും...", ഇത്താത്ത അതും പറഞ്ഞ് റിഫു മോനേ കട്ടിലിൽ ഇരുത്തി....

അവന് കുട്ടികളെ നോക്കി ഇരുന്നു......

ഇത്താത്ത അവരെ എടുക്കാൻ വേണ്ടി കൈ കാട്ടി അപ്പോ തന്നെ അവന് ഇത്താത്താൻ്റെ മടിയിൽ കയറി ഇരുന്നു.....

അത് കണ്ട് ഐഷു ചിരിച്ചു.....


ഇത്താത്ത റിഫു മോൻക്ക് ചായ കൊടുത്ത് ഇത്താത്തയും കുടിച്ച് അവനെ കുളിപ്പിച്ച് ഒരുക്കി.....


ഇത്താത്തയും പോകാൻ റെഡിയായി......


കുറച്ച് കഴിഞ്ഞപ്പോൾ അളിയൻ വന്ന് അവര് പോയി.......


മോനുവും മെഹ്ഫുവും സ്കൂളിലേക്ക് പോയി..... ഉപ്പ ഇന്ന് ഏതോ കൂട്ടുകാരൻ്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.......


എല്ലാവരും പോയപ്പോൾ വീട്ടിൽ ആരും ഇല്ലാത്ത പോലെ.....


അവള് റിഷുക്കാക്ക് വിളിച്ചു.....


എത്ര അടിച്ചിട്ടും എടുക്കുന്നില്ല അവള് കാക്കൂൻ്റെ ഫോണിലേക്കും വിളിച്ചു...... സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു.......


അവൾക്ക് പേടിയായി......


അവള് വീണ്ടും വീണ്ടും റിഷുക്കാൻ്റെ ഫോണിലേക്ക് വിളിച്ചു......


പെട്ടെന്ന് തന്നെ ഫോൺ എടുത്തു.....


", എന്താണ് നിനക്ക് വേണ്ടത്?", കുറേ നേരമായി ഞാൻ ക്ഷമിക്കുന്നു..?", റിഷുക്ക ദേഷ്യപ്പെട്ട് കൊണ്ട് ഫോൺ കട്ട് ആക്കി.....


", ഇല്ല.... ഇത് എന്റെ റിഷുക്ക അല്ല", എൻ്റെ റിഷുക്ക എന്നോട് ദേഷ്യപ്പെടില്ല... അല്ലെങ്കിൽ റിഷുക്കാക്ക് ആള് മാറിയതാകും ", അവള് സ്വയം പറഞ്ഞ് ആശ്വസിച്ചു.....

എങ്കിലും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി......


അവള് കാക്കൂൻ്റെ ഫോണിലേക്ക് വീണ്ടും വിളിച്ചു.......


കാക്കു കോൾ എടുത്തു......


", ഐഷൂ...... മോളേ ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം എൻ്റെ ഫോണിൽ ചാർജ് ഇല്ല....", കാക്കു അതും പറഞ്ഞ് ഫോൺ കട്ട് ആക്കി....


അവള് വല്ലാത്തൊരവസ്ഥയിൽ കിടന്നു......

അടുത്ത് കിടന്ന് കരയുന്ന കുഞ്ഞുങ്ങളെ പോലും നോക്കാൻ തോന്നിയില്ല.......


കരച്ചിൽ കൂടിയപ്പോൾ ഉമ്മ വന്ന് നോക്കി.....

കട്ടിലിൽ കിടന്ന് കരയുന്ന ഐഷുവിനെ കണ്ട് ഉമ്മ ചോദിച്ചു.....

", എന്താ മോളെ..... ?", എന്താ നിനക്ക് പറ്റിയത്....?", കുട്ടികളെ ഇങ്ങനെ കരയിപ്പിക്കാതെ പാല് കൊടുക്ക്..", ഉമ്മ അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു......


", ഉമ്മാ.... എൻ്റെ റിഷുക്ക എന്നോട് ദേഷ്യപ്പെട്ടു.... ഞാൻ എന്ത് ചെയ്തിട്ടാ.....", അവള് പൊട്ടി പൊട്ടി കരഞ്ഞു......


അവളുടെ കരച്ചിൽ കേട്ട് കുട്ടികൾ അവളെ മുഖത്തേക്ക് നോക്കുന്നുണ്ട്....

അവള് അവരെ പാല് കൊടുത്ത് ഉറക്കി......


ഉമ്മ അവളുടെ അരികിൽ ഇരുന്ന് കാര്യം ചോദിച്ചു.....

അവള് എല്ലാം ഉമ്മാനോട് പറഞ്ഞു.....


", അത് സാരമില്ല മോളെ.... അവന് ആള് മാറിയതായിരിക്കും", ഉമ്മ അവളെ സമാധാനിപ്പിച്ചു...,...


അവള് വീണ്ടും വിളിക്കാൻ നിന്നു പിന്നെ വേണ്ട എന്ന് വിചാരിച്ച് അവിടെ തന്നെ വെച്ചു....


കുറച്ച് കഴിഞ്ഞപ്പോൾ കോളിങ് ബെല്ലടിച്ചു.....


ഉമ്മിയും ഉപ്പയും കുഞ്ഞോളും ആയിരുന്നു.....


", ഉമ്മീ... കയറി ഇരിക്കിം ", അവള് ഉമ്മിയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.... അവളുടെ കണ്ണുകൾ നിറഞ്ഞു.....


", എന്തിനാ എൻ്റെ കുട്ടി കരയുന്നത്...?", ഉമ്മി അതും പറഞ്ഞ് അവളെ നെറുകയിൽ ചുംബിച്ചു.....


", ബാബീ.... ബാബി ആകെ ആള് മാറിയല്ലോ.... തടിച്ച് സുന്ദരി ആയിട്ടുണ്ട് ",കുഞ്ഞോള് അതും പറഞ്ഞ് ചിരിച്ചു.....


", എവിടെ എൻ്റെ സുന്ദരികൾ ?", ഉമ്മിയും കുഞ്ഞോളും റൂമിലേക്ക് പോയി......


ഐഷു പിറകെ പോയി.....


രണ്ടാളും നല്ല ഉറക്കമാണ്.....


പതുക്കെ ശബ്ദം ഉണ്ടാക്കാതെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി....


കുഞ്ഞോള് കുറേ ഉണർത്താൻ നോക്കുന്നുണ്ട്.....

അവള് നിസു മോളെ ഉണർത്തി എടുത്തു......

അവള് ഭയങ്കര കരച്ചിൽ ഉമ്മി വന്ന് എടുത്തപ്പോളും കരച്ചിൽ മാറ്റുന്നില്ല......


ഉമ്മി അവളെ ഉപ്പാക്ക് കൊണ്ട് പോയി കൊടുത്തു.....

ഉപ്പ എടുത്തപ്പോൾ ഭയങ്കര ചിരി......


", ഏ... ഇതെന്ത് അത്ഭുതം....", ഉമ്മി അതും പറഞ്ഞ് ചിരിച്ചു......


", ഉമ്മീ... അത് അങ്ങനെ തന്നെ ആണ് ഇവിടെ അവളെ ഞാൻ മാത്രം എടുക്കാൻ പറ്റൊള്ളൂ..... അത് പോലെ ആര് വിളിച്ചാലും ചിരിക്കൂല....", റിഷുക്കാൻ്റെ ശബ്ദം കേട്ടാൽ മതി പിന്നെ ഭയങ്കര ചിരി ആയിരിക്കും.... എന്തായാലും ഉപ്പാനെയും പറ്റുന്നുണ്ട്...", അവള് അതും പറഞ്ഞ് ചിരിച്ചു.....


", ആഹാ.... ഞങ്ങളെ ഒന്നും പറ്റില്ല ലെ.... ഉപ്പാന്റെയും ഉപ്പപ്പാൻ്റെയും കുട്ടിക്ക്.... ഞാൻ എന്നാ എൻ്റെ കുട്ടിയെ എടുക്കും...", ഉമ്മി അതും പറഞ്ഞ് ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി റിസു മോളെയും എടുത്ത് വന്നു.... അവള് ഉമ്മിയെ അറിയാത്ത പോലെ ഭയങ്കര നോട്ടം പിന്നെ ഉമ്മി വിളിച്ചപ്പോൾ ഭയങ്കര ചിരി.....


നിസു മോള് ഉപ്പാന്റെ താടി പിടിച്ച് വലിക്കുന്നുണ്ട്......


", മോളേ...... റിഷു വിളിച്ചില്ലേ..... ഞങ്ങള് ഇങ്ങോട്ട് പോരുന്നതിന് മുമ്പ് വിളിച്ചിരുന്നു....", ഉമ്മി അതും പറഞ്ഞ് പുഞ്ചിരിച്ചു......


", ആ... കുറച്ച് നേരത്തെ വിളിച്ചിരുന്നു...", അവള് അതും പറഞ്ഞ് ചിരിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു......


", നീ ഇപ്പോഴും എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ?....അവൻ പോയി കുറച്ച് മാസം കഴിഞ്ഞാൽ വരില്ലേ..... പിന്നെ എന്താ...?", ഉമ്മി അതും പറഞ്ഞ് അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊടുത്തു......


അവൾ ഒന്നു പുഞ്ചിരിച്ചു......


ഇതെല്ലാം ഉമ്മ കേൾക്കുന്നുണ്ടായിരുന്നു..... ഉമ്മ ഒന്ന് നെടുവീർപ്പിട്ടു.....


അങ്ങനെ എല്ലാവരും ഒപ്പം ഇരുന്ന് ഫുഡ് കഴിച്ചു.......


അവര് വന്നപ്പോൾ കുറേ സാധനങ്ങൾ കൊടുന്നിരുന്നു.....


കുട്ടികൾക്ക് ഉള്ള ഡ്രസ്സും ഐഷുവിന് ടോപ്പും പാന്റും......

അത് പോലെ ഫ്രൂട്ട്സും എല്ലാം കൊടുന്നിട്ടുണ്ട്......


", എന്നാ ഇനി ഞങ്ങള് ഇറങ്ങട്ടെ....", ഉമ്മി അതും പറഞ്ഞ് കുട്ടികളെ ഐഷുവിൻ്റെ റൂമിലേക്ക് കൊണ്ട് പോയി കിടത്തി.....


നിസു മോളെ ഉപ്പാന്റെ അടുത്ത് നിന്ന് വാങ്ങിയപ്പോൾ തുടങ്ങിയ കരച്ചിൽ ആണ്...... അത് കേട്ട് ഉപ്പ വീണ്ടും റൂമിലേക്ക് വന്നു......


", ഉപ്പപ്പ ൻ്റെ കുട്ടികളെ എടുക്കാൻ പിന്നെ വരും ട്ടോ ", ഉപ്പ അതും പറഞ്ഞ് അവരെ ഉമ്മ വെച്ചു.....


അവര് പോയി കഴിഞ്ഞതും ഐഷു റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്ന് പൊട്ടിക്കരഞ്ഞു.......


അപ്പോ ഞാൻ വിളിക്കുമ്പോൾ മാത്രം ആണ് ലെ റിഷുക്ക ദേഷ്യപ്പെടുന്നത്......


അവള് റിഷുക്കാൻ്റെ ഫോണിലേക്ക് വീണ്ടും വിളിച്ചു......

ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു.....


", തന്നോട് അല്ലേ ഞാൻ പറഞ്ഞത് എനിക്ക് ഇനി വിളിക്കേണ്ട എന്ന്.... നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ...", റിഷുക്ക അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.....


അവള് കാക്കൂന് വിളിച്ചു....


", കാക്കൂ...... എൻ്റെ റിഷുക്ക എവിടെ.?", ഞാൻ വിളിച്ചപ്പോൾ എന്നോട്ദേഷ്യപ്പെട്ടു....", എന്താ ഞാൻ ചെയ്തത്.... പറയ് കാക്കു.... ഞാൻ റിഷുക്കാനെ സ്നേഹിച്ചിട്ടൊള്ളൂ.... അതാണോ ഞാൻ ചെയ്ത തെറ്റ്..... പറയ് കാക്കു....", അവള് പൊട്ടി പൊട്ടി കരഞ്ഞു......



തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 67*



", കാക്കൂ.... എൻ്റെ റിഷുക്ക എവിടെ ..? ഞാൻ വിളിച്ചപ്പോൾ എന്നോട് ദേഷ്യപ്പെട്ടു.... എന്താ ഞാൻ ചെയ്തത്....? പറയ് കാക്കു.... ഞാൻ റിഷുക്കാനെ  സ്നേഹിച്ചു... അതാണോ ഞാൻ ചെയ്ത തെറ്റ്..!? പറയ് കാക്കു.....", അവള് പൊട്ടി പൊട്ടി കരഞ്ഞു......


", എൻ്റെ ഐഷൂ.... അവൻ നിന്നോട് ദേഷ്യപ്പെട്ടു എന്നോ...?", അതിന് അവന് കഴിയും എന്ന് തോന്നുന്നുണ്ടോ നിനക്ക്?", അവന് അവന്റെ പെണ്ണിനോട് ഒരിക്കലും ദേഷ്യപ്പെടില്ല...... അവന് ഇവിടെ ഇല്ല അവൻ വന്നിട്ട് ഞാൻ ചോദിക്കട്ടെ....", നീ വിഷമിക്കല്ലേ..... അത് അവൻക്ക് ആള് മാറിയതാകും ", അവന് ഇന്നലെ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് പോയതാ.... ഇന്ന് വരും.... വന്നിട്ട് വിളിക്കാൻ പറയാം ട്ടോ", എവിടെ നമ്മുടെ സുന്ദരികൾ ?", കാക്കു അത് പറഞ്ഞപ്പോൾ ആണ് ഐഷുവിന് സമാധാനമായത്......


കാക്കു വിശേഷങ്ങൾ എല്ലാം ചോദിച്ച് പിന്നെ വിളിക്കാം എന്ന് പറഞ്ഞു......


അവള് റിഷുക്കാൻ്റെ വിളിയും കാത്ത് ഇരുന്നു......


കുട്ടികൾ ഒക്കെ നല്ല ഉറക്കമാണ്......


അവള് ഒന്ന് കിടന്നു.....

ഉറക്കം വരുന്നില്ല........


അപ്പോഴാണ് കാക്കുവിൻ്റെ ഫോൺ വന്നത്.....



അവൾ സലാം പറഞ്ഞു....

മറുവശത്ത് മൗനം.......


അവൾ ഫോൺ കട്ട് ആക്കി......

വീണ്ടും കോൾ വന്നു അവള് മിണ്ടാതെ ഇരുന്നു......


അപ്പോ റിഷുക്ക സലാം പറഞ്ഞു....മൂപ്പരെ ശബ്ദം ഒക്കെ വല്ലാതെ മാറിയിരിക്കുന്നു.....


അവൾ സലാം മടക്കി......


", എന്തൊക്കെ വിശേഷം മോളേ....നീ എന്നെ വെറുക്കല്ലേ ട്ടോ ", റിഷുക്ക അതും പറഞ്ഞ് കാക്കൂൻ്റെ അടുത്ത് ഫോൺ കൊടുത്തു.....


", കാക്കൂ..... എന്താ എൻ്റെ റിഷുക്കാക്ക്...?", എന്തെങ്കിലും ടെൻഷൻ ഉണ്ടോ..?", പ്ലീസ് പറയ് കാക്കു ", അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു.....


",ഐഷൂ....", ഇന്നലെ നീ ആണ് വിളിച്ചത് എന്ന് അവൻക്ക് മനസ്സിലായിട്ടില്ല....", അവൻ്റെ ഫോൺ കേട് വന്ന് നമ്പർ ഒക്കെ പോയിരുന്നു..... പിന്നെ ഇന്നലെ അവൻ ബിസി ആയിരുന്നു..... ഒരു നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ അവൻ എടുത്തു..... എതോ ഒരു പെണ്ണ് ആയിരുന്നു......അവനെ എന്തോ ഒരു ബിസിനസിലേക്ക് ക്ഷണിക്കാൻ ആയിരുന്നു..... അവന് താൽപര്യം ഇല്ല എന്ന് പറഞ്ഞു.... വീണ്ടും അവൻ വിളിച്ചപ്പോൾ ദേഷ്യപ്പെട്ടു.... ഇതിലേക്ക് വിളിക്കരുതെന്ന് പറഞ്ഞു..... പിന്നെ വേറെ നമ്പറിൽ നിന്ന് വിളിക്കാൻ തുടങ്ങി.... അപ്പോഴാണ് നീ വിളിച്ചത്...... അപ്പോ ആ പെണ്ണ് ആണെന്ന് കരുതി അവൻ നിന്നോട് ദേഷ്യപ്പെട്ടു..... അതാണ് സത്യത്തിൽ ഉണ്ടായത്..... അവനോട് നീ വിളിച്ചത് പറഞ്ഞപ്പോൾ അവൻ ആകെ തളർന്നു...... ഇനി നീ വേണം അവൻ്റെ സങ്കടം മാറ്റാൻ....", കാക്കു അതും പറഞ്ഞ് റിഷുക്കാക്ക് ഫോൺ കൊടുത്തു......


", എന്താ എൻ്റെ റിഷുക്കാക്ക് ഒരു സങ്കടം ?", എന്താ പറ്റിയത്..?", ഇങ്ങനെ കരഞ്ഞ് കാണാൻ ഒരു ഭംഗിയും ഇല്ലട്ടോ ", ഒന്ന് ചിരിക്കിം ....", അവള് അതും പറഞ്ഞ് വീഡിയോ കോൾ ചെയ്തു.....


റിഷുക്കാൻ്റെ മുഖം ആകെ ചുവന്ന് കണ്ണൊക്കെ കലങ്ങിയിരുന്നു......


", അല്ലോഹ് ഇങ്ങൾക്ക് എന്താ പറ്റിയത്...?", ഐഷു വിഷമത്തോടെ ചോദിച്ചു......


", ഐഷൂ.... ഞാൻ ൻ്റെ മുത്തിനോട് ദേഷ്യപ്പെട്ടത് അല്ലട്ടോ....", ഞാൻ ദേഷ്യപ്പെടും എന്ന് തോന്നുന്നുണ്ടോ..?", റിഷുക്ക നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.....


", ഏയ്.... അതൊക്കെ ഞാൻ മറന്നു... നിങ്ങള് പിന്നെ വേറെ എന്തൊക്കെ പറയിം", അവള് ചിരിച്ചു കൊണ്ട് ചോദിച്ചു.....


റിഷുക്ക പുഞ്ചിരിച്ചു.......


റിഷുക്കാൻ്റെ ശബ്ദം കേട്ട് നമ്മളെ കുറുമ്പി എണീറ്റു.....


", ആ.... ഇങ്ങളെ സുന്ദരി എണീറ്റു....", അവള് അതും പറഞ്ഞ് നിസു മോളെ കാണിച്ച് കൊടുത്തു......


അവള് ഭയങ്കര ചിരി.....

അവളെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്.......


അവരുടെ ബഹളം കേട്ട് റിസു മോളും ഉണർന്നു.....


രണ്ടാളും ഉപ്പച്ചിനെ നോക്കി ചിരിക്കുന്നുണ്ട്......


ഉമ്മ വന്ന് നോക്കുമ്പോൾ റിഷുക്ക വിളിക്കുന്നത് കണ്ട് ഐഷുവിൻ്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി......


അവള് സംഭവങ്ങളെല്ലാം പിന്നെ പറയാം എന്ന് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.....


", എന്തൊക്കെ മോനേ വിശേഷം..?", ഉമ്മ അതും ചോദിച്ച് ഫോൺ എടുത്തു.....


ഫോൺ എടുത്തതും നിസു മോൾ ഭയങ്കര കരച്ചിൽ......


", എൻ്റെ റബ്ബേ.... ഇങ്ങനെ ഒരു കുറുമ്പി", ഔ.... ൻ്റെ കുട്ടിനോട് ഞാൻ വർത്താനം പറയും...", ഉമ്മ അതും പറഞ്ഞ് ചിരിച്ചു......

പിന്നെ ആർക്കും ഒന്നും കേൾക്കുന്നില്ല......


അവസാനം ഫോൺ ഐഷുവിൻ്റെ കയ്യിൽ തന്നെ കൊടുത്തു.......

അപ്പോ അവരെ കരച്ചിൽ മാറി......


", റിഷുക്കാ...", ഇങ്ങള് ഇങ്ങനെ വിളിച്ച് കൊണ്ട് ഇരുന്നാൽ ഒരു കുഴപ്പവും ഉണ്ടാവില്ല...... ഇനി നിങ്ങള് ഫോൺ കട്ട് ആക്കിയാൽ ഉള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ....", പിന്നെ അതല്ല കാര്യം ഉപ്പാനെയും പറ്റുന്നുണ്ട്.... പക്ഷേ ഉമ്മിനെ പറ്റുന്നില്ല....",  അവള് അതും പറഞ്ഞ് തലയിൽ കൈ വെച്ചു.....


റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....


", ഇത് ഒരു കുറുമ്പി തന്നെ ആണ് ട്ടോ... ൻ്റെ മുത്ത് മണി.... മറ്റേത് ഒരു പാവം ആണ്....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു......


", അതേയ് മതി മതി... ഇത് എന്റെ ഫോൺ ആണ്.... ൻ്റെ കുഞ്ഞോള് വിളിച്ചാൽ ബിസി ആണെന്ന് കണ്ടാൽ എൻ്റെ കാര്യം പറയേണ്ട",കാക്കു അതും പറഞ്ഞ് റിഷുക്കാൻ്റെ അടുത്ത് നിന്ന് ഫോൺ വാങ്ങി..,..


", പടച്ചോനേ ആരൊക്കെ ഇത്", കാക്കൂൻ്റെ സുന്ദരികളോ?", കാക്കു അത് പറഞ്ഞപ്പോൾ നിസു മോൾ കരച്ചിൽ തുടങ്ങി.....


റിസു മോള് എന്തൊക്കെയോ പറയുന്നുണ്ട്.....


", നിന്നെ ഞാൻ വിളിച്ചിട്ടില്ല..... ഞാൻ ൻ്റെ കുട്ടിയോട് ആണ് പറഞ്ഞത്", കാക്കു അതും പറഞ്ഞ് നിസു മോളോട് കുയ്ന്ത് കാട്ടി.....


അത് കണ്ട് ഐഷുവും റിഷുക്കയും പരസ്പരം നോക്കി ചിരിക്കുന്നുണ്ട്.....


", കാക്കൂ കുഞ്ഞോള് വിളിക്കുന്നുണ്ട് എനിക്ക് ", ഇനി അടുത്തത് കാക്കൂന് ആയിരിക്കും...", നമ്മക്ക് കോൺഫറൻസ് കോൾ ആക്കാം....", അവള് അതും പറഞ്ഞ് കുഞ്ഞോളെയും ആഡ് ആക്കി......


അവള് ഫോൺ എടുത്തതും കാക്കു ഫോൺ റിഷുക്കാൻ്റെ അടുത്ത് കൊടുത്തു......


",ഓ ഇവിടെ കപ്പിൾസ് ആണെങ്കിൽ പിന്നെ എന്തിനാ എന്നെ ആഡ് ആക്കിയത്.?", അവള് പുച്ഛത്തോടെ പറഞ്ഞു......


", ഇതിന്റെ ഇടയിൽ ഒരാള് കൂടി ഉണ്ട്.... ഒരു സിംഗിൾ ആയ ഒരാള് അയാൾക്ക് ആരെങ്കിലും കിട്ടോ എന്ന് നോക്കായിരുന്നു.....റിഷുക്കാ അയാളെ കാണിച്ച് കൊടുക്കിം ", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു.....


റിഷുക്ക കാക്കൂനെ കാണിച്ച് കൊടുത്തു.....

കാക്കു തലയിണ എടുത്ത് മുഖം മറക്കുന്നുണ്ട്......


അത് കണ്ട് കുഞ്ഞോള് ചിരിക്കുന്നുണ്ട്......


", നിങ്ങള് വല്ലാതെ ഒളിക്കണ്ട..... ഇനി എനിക്ക് വിളിക്കിം.... അപ്പോ ഞാൻ പറയാം വാട്സാപ്പിൽ ചോദിച്ചതിൻ്റെ മറുപടി.....", അവള് അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു....


", ഇജ്ജ് ൻ്റെ മുത്തല്ലേ... സത്യമായിട്ടും ഞാൻ അറിയാതെ വിട്ടതാണ്.... പ്ലീസ് എന്നോട് ക്ഷമിക്കൂ മുത്തേ....", ഇതൊക്കെ കേട്ട് കിളി പോയി നിൽക്കുന്നുണ്ട് റിഷുക്കയും ഐഷുവും......


", എന്താണ് കാര്യം എന്ന് പറഞ്ഞാൽ വലിയ ഉപകാരം.....", ഐഷു അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു.....


അത് ഇന്നലെ വാട്സാപ്പിൽ എന്നോട് ചോദിച്ചു......

", നിനക്ക് എത്ര കുട്ടികളെ വേണം എന്ന്..... ആദ്യത്തെ പ്രസവത്തിൽ ഒരു നാലെണ്ണം വേണം എന്ന് പറഞ്ഞു മൂപ്പര്.....", അവള് പറയുന്നത് കേട്ട് റിഷുക്കയും ഐഷുവും നിർത്താതെ ചിരിച്ചു......


അവരുടെ ചിരി കണ്ട് കാക്കൂന് ദേഷ്യം വന്നു.....


", ഞാൻ ചോദിച്ചതിന് എന്താ ഇത്ര ചിരിക്കാൻ.....", കാക്കു അത് പറഞ്ഞപ്പോൾ എല്ലാവരും മിണ്ടാതെ ഇരുന്നു......


പക്ഷേ ഐഷുവിന് ചിരി നിർത്താൻ കഴിയുന്നില്ല.....


അവളുടെ ചിരി കേട്ട് ഉമ്മ വന്നു.....


", എന്തിനാ നീ ഇങ്ങനെ ചിരിക്കുന്നത്..... വയറ് കൊളുത്തും", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....

", ഇത് കേട്ടിട്ട് ചിരി നിർത്താൻ കഴിയുന്നില്ല ഉമ്മാ......",  അവള് വീണ്ടും ചിരി തുടങ്ങി......


കുഞ്ഞോള് എപ്പോഴോ ഫോൺ കട്ട് ആക്കിയിരുന്നു.....


റിഷുക്ക പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ആക്കി.....


കാക്കു ഉടനെ തന്നെ കുഞ്ഞോൾക്ക് വിളിച്ചു കുറേ ചീത്ത പറഞ്ഞു......

അവള് അതൊക്കെ പുച്ഛിച്ചു തള്ളി.....


രണ്ടാളും ഒരുപോലെ ആയത് കൊണ്ട് കുഴപ്പമില്ല.......


അപ്പോഴാണ് സനു അവളുടെ ഫോണിലേക്ക് വിളിച്ചത്......


", ആഹാ....... ആരിത്..... നമ്മളെ ഒക്കെ അറിയോ...?", ഐഷു അത് ചോദിച്ചപ്പോൾ സനു പറഞ്ഞു......


", ഓ പിന്നെ അറിയാതെ..... രണ്ട് കുട്ടികളുടെ ഉമ്മയും ഉസ്താദിൻ്റെ ഭാര്യയും ആയ ആയിഷ മെഹറിൻ അല്ലേ.... താങ്കളെ അറിയാത്തവർ ആരെങ്കിലും ഉണ്ടാകുമോ...?", അവള് അതും പറഞ്ഞ് ചിരിച്ചു.....


അവള് കല്ല്യാണം പറഞ്ഞ് വിളിച്ചതാണ്.....

", അടുത്ത മാസം അവസാനം ആണ്.... നേരത്തെ വരണം..... നിനക്ക് വരാൻ കഴിയുമോ..?", കഴിയുമെങ്കിൽ വരണം ട്ടോ......", പിന്നെ ഉസ്താദ് തന്നെ ആണ് ട്ടോ...", സഖാഫി ആണ്....", അവള് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..... 





തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 68*



അവള് കല്ല്യാണം പറഞ്ഞ് വിളിച്ചതാണ്....

", അടുത്ത മാസം അവസാനം ആണ് ... നേരത്തെ വരണം... നിനക്ക് വരാൻ കഴിയുമോ...? കഴിയുമെങ്കിൽ വരണം ട്ടോ", അവള് അതും പറഞ്ഞ് പുഞ്ചിരിച്ചു.....


", ആഹാ.... ماشاء الله", ആരാ നിന്നെ കെട്ടേണ്ടി വന്ന ആ ഭാഗ്യം ഇല്ലാത്ത വ്യക്തി..?", അവള് കളിയാക്കി ചോദിച്ചു.....


", الحمد لله ",.

", എന്റെ ആഗ്രഹം പോലെ തന്നെ ഒരു ഉസ്താദ് തന്നെയാണ്...", ഉപ്പാക്ക് സമ്മതം ഒന്നുമില്ല.... എന്നാലും എൻ്റെ കാക്കു പറഞ്ഞു ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അവൻ അത് റെഡിയാക്കി കൊള്ളാം എന്ന്", പിന്നെ സഖാഫി ആണ് ട്ടോ", അവള് നാണത്തോടെ പറഞ്ഞു....


", എടീ..... നിനക്ക് ഈ സംഭവം ഒക്കെ ഉണ്ടല്ലേ....", ഞാൻ വിചാരിച്ചു നിനക്ക് ഇതൊന്നും തീരെ ഇല്ല എന്ന്", എന്തായാലും കല്യാണം ഒക്കെ ഉഷാറായി നടക്കട്ടെ..... എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല..... ഞാൻ വീഡിയോ കോള് ചെയ്തോണ്ട് അപ്പോൾ നീ ഡ്രസ്സ് മാറ്റിയത് കാണിച്ചു തന്നാൽ മതി...", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു......


", എടീ... ഐഷൂ.... നീ കൂടെ ഉണ്ടെങ്കിലേ ഉഷാർ ആവുകയുള്ളൂ", എന്തായാലും നിനക്ക് വരാൻ പറ്റില്ലല്ലോ....", സാരമില്ല...", അവൾ അതും പറഞ്ഞു ചിരിച്ചു .....


അപ്പോഴേക്ക് നിസുവും റിസുവും കരച്ചിൽ തുടങ്ങി.....


അവൾ സനുവിനോട് പറഞ്ഞ് ഫോൺ കട്ട് ചെയ്തു......


സമയം അസർ ബാങ്ക് കൊടുത്തു.....


കുട്ടികളൊക്കെ സ്കൂൾ വിട്ട് വന്നു....

ഉപ്പ കൂട്ടുകാരൻ്റെ വീട്ടിലേക്ക് പോയിട്ട് വന്നിട്ടില്ല......


ഐഷുവിന് കുടിക്കാൻ ഹോർലിക്സും കൊണ്ട് ഉമ്മ വന്നു.....


", ഉമ്മാ... എനിക്കിനി ഹോർലിക്സും പാലും ഒന്നും വേണ്ട.... ഇപ്പോൾ തന്നെ ഞാൻ ഡുണ്ടുമോൾ ആയി....", ഇനിയും എവിടേക്കാ തടിക്കുന്നത്.... റിഷുക്കയും ഞാനും നിൽക്കുമ്പോൾ ഞാൻ റിഷുക്കാന്റെ ഉമ്മയാണെന്ന് അറിയാത്തവർ ആരെങ്കിലും പറയും...", അവൾ അതും പറഞ്ഞ് ചുണ്ട് ചുളുക്കി....


", പറയുന്നവർ പലതും പറഞ്ഞോട്ടെ..... ഈ സമയത്ത് ഇങ്ങനെയുള്ളതൊക്കെ കഴിക്കണം മോളെ....", നിന്റെ തടി നോക്കിയിട്ടില്ലെങ്കിൽ നിന്റെ കുട്ടികൾക്ക് കഴിക്കാൻ ഒന്നും ഉണ്ടാകില്ല....", ഉമ്മ അതും പറഞ്ഞ് ഒരു പുഴുങ്ങിയ മുട്ട അവളുടെ കയ്യിലേക്ക് കൊടുത്തു.....


അത് കണ്ടു മോന് ഓടിവന്നു.....


", എനിക്കും വേണം മുട്ട....", ഇത്താത്ത വേണ്ടെങ്കിൽ ഞാൻ തിന്നോളാം...", അവൻ അതും പറഞ്ഞ് അവളുടെ കൈയിൽ നിന്നും മുട്ട വാങ്ങാൻ നിന്നപ്പോൾ ഉമ്മ ദേഷ്യപ്പെട്ടു......

", നിനക്ക് വേണമെങ്കിൽ ഞാൻ വേറെ തരാം ഇത് അവൾ തന്നെ തിന്നട്ടെ....", അവളുടെ തിന്നാനുള്ള മടി ഞാൻ മാറ്റി കൊടുക്കുന്നുണ്ട്....", ഉമ്മ അത് പറഞ്ഞപ്പോൾ അവൾ നല്ല കുട്ടിയായി മുട്ടയും കഴിച്ചു.....


കുട്ടികൾക്ക് പാല് കൊടുത്തു... നിസു മോളെ എടുത്ത് പുറത്തിറങ്ങി പിന്നാലെ തന്നെ മോനു റിസു മോളെയും എടുത്ത് വന്നു.....


കുറച്ചുനേരം പുറത്തേ കാഴ്ചകൾ കണ്ട് ഇരുന്നു.....


റോഡിൽ കൂടി പോകുന്നവരൊക്കെ നോക്കാൻ തുടങ്ങിയപ്പോൾ അവൾ അകത്തേക്ക് കയറി.......


അങ്ങനെ ദിവസങ്ങൾ ശരവേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു......


കുട്ടികളുടെ 90 ആകാൻ ആയി.....

റിഷുക്കാന്റെ വീട്ടിലേക്ക് പോകാനുള്ള ദിവസങ്ങൾ അടുത്ത് കൊണ്ടിരുന്നു.......


അവൾക്ക് അവിടേക്ക് പോകാൻ പൂതിയുണ്ടെങ്കിലും റിഷുക്ക ഇല്ലാതെ അവിടെ നിൽക്കാൻ അവൾക്ക് കഴിയില്ല......


സനുവിന്റെ കല്യാണം കഴിഞ്ഞ് അവളും അവളുടെ സഖാഫിയും ഐഷുവിന്റെ വീട്ടിലേക്ക് വന്നിരുന്നു......


സനു ഇപ്പൊ ആകെ ഡീസന്റ് ആയി..... 


റിനുവിനെ അവളുടെ അമ്മായിയുടെ മകൻ്റെ ശല്യം കാരണം അവളെയും പെട്ടെന്ന് കെട്ടിച്ചുവിട്ടു.... അവളുടെ ഉസ്താദ് അല്ല........


ഒരു ദിവസം രാവിലെ ഐഷു അടുക്കളയിൽ ചായ കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു..... കുട്ടികൾ രണ്ടാളും നല്ല ഉറക്കമാണ്.......


വീടിന്റെ മുമ്പിൽ ഒരു വലിയ വണ്ടി നിർത്തി....

കോളിംഗ് ബെൽ അടിച്ചു......


വാതിൽ തുറന്ന് അവൾക്ക് പുറത്തു നിൽക്കുന്നവരെ കണ്ട് വിശ്വാസം വന്നില്ല......


യത്തീംഖാനയിലെ എല്ലാ കുട്ടികളും ഉണ്ട്.....


",മക്കളെ കയറി ഇരിക്കിം", പടച്ചോനെ ആരൊക്കെ ഇത്.... എനിക്ക് വിശ്വാസം വരുന്നില്ല...", അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു......


എല്ലാവരും കയറിയിരുന്നു....


അവൾ ഉമ്മാനെ വിളിച്ചു വെള്ളമുണ്ടാക്കാൻ  പറഞ്ഞു.....



ഉമ്മ വെള്ളം കൊണ്ട് വന്നു.....

എല്ലാവരും വെള്ളം കുടിച്ച് വിശേഷങ്ങൾ ചോദിച്ചു......


കുട്ടികൾ ഉണർന്നപ്പോൾ അവരെയും കൊണ്ട് ഹാളിലേക്ക് വന്നു......


എല്ലാവരും കുട്ടികളെ കളിപ്പിക്കുന്ന തിരക്കിലാണ്......


നിസു മോള് ചിരിക്കാതെ മുഖം വീർപ്പിച്ച് നിൽക്കാണ്.....

റിസു മോള് എല്ലാവരോടും ചിരിച്ച് കളിക്കുന്നുണ്ട്.......


അവരെല്ലാവരും പോയി.......



ഉമ്മ കുട്ടികളെ കുളിപ്പിച്ച് അവളും കുളിച്ച് ഫുഡ് കഴിച്ച് കുട്ടികളെ ഉറക്കി......


അപ്പോഴാണ് ഉമ്മി വിളിച്ചത്.....


സലാം പറഞ്ഞ ഉടനെ ഉമ്മി കുട്ടികളെ ചോദിച്ചു.....


", രണ്ട് ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് വരൂല്ലേ...... ഇവിടെ കുഞ്ഞോള് അതിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി.......", നിങ്ങളെ റൂം ഒക്കെ ഉഷാറാക്കുന്നുണ്ട്...", ഉമ്മി അതും പറഞ്ഞ് ചിരിച്ചു.....


", ആഹാ.... എന്നിട്ട് എന്റെ നാത്തൂൻ എവിടെ?", അവള് ചോദിച്ചു.....


", അവള് അവിടെ ഫോണിൽ ആണെന്ന് തോന്നുന്നു....",ഷമി വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.....", റിഷൂൻ്റെ കാര്യം എന്താണെന്ന് അറിയില്ല...... അവൻക്ക് വരാൻ പറ്റും എന്ന് തോന്നുന്നില്ല....", എന്നാ പിന്നെ വിളിക്കാം ട്ടോ മോളേ...", ഉമ്മ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.......


അവൾക്ക് വല്ലാത്തൊരു വിഷമം അനുഭവപ്പെട്ടു.....


അവള് ഫോൺ എടുത്ത് കാക്കൂന് വിളിച്ചു......


സലാം പറഞ്ഞ ഉടനെ അവൾ ചോദിച്ചു.....


", കാക്കൂ..... നിങ്ങള് വരുന്നുണ്ട് എന്ന് അറിഞ്ഞു.....", നിങ്ങള് വരുമ്പോൾ എൻ്റെ റിഷുക്കാനെ കൂടെ കൊടുന്നില്ലെങ്കിൽ നിങ്ങളെ അങ്ങോട്ട് തന്നെ പറഞ്ഞ് വിടും ", അവള് അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു......


", ആ.... അതൊക്കെ നമ്മക്ക് നോക്കാം..... ഞാൻ വരുമ്പോൾ നിന്റെ കെട്ടിയോനെ ഇവിടെ നിർത്തും.....നോക്കിക്കോ....", കാക്കു അവളെ വെല്ലുവിളിച്ചു.......


", എന്നാ പിന്നെ നമ്മക്ക് നോക്കാം....", അവള് അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മ അവൾക്കുള്ള ചോറും കൊണ്ട് വന്നു......


", ഇങ്ങോട്ട് താ കുട്ടികളെ.... ഞാൻ നോക്കാം...നീ ചോറ് കഴിക്ക്", പിന്നെ ഉമ്മി വിളിച്ചപ്പോൾ എന്ത് പറഞ്ഞു....", ഉമ്മ അതും ചോദിച്ച് അവിടെ ഇരുന്നു.....


അവള് എല്ലാം പറഞ്ഞു......


", ആഹ്....ഷമി വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.... പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാക്കണം എന്ന് പറയുന്നുണ്ട് ഉപ്പപ്പ", ഉമ്മ അതും പറഞ്ഞ് ചിരിച്ചു.......


", അപ്പോ എന്താ എൻ്റെ റിഷുക്കാക്ക് വന്നാൽ.....", ഒരു നാല് മാസം കഴിഞ്ഞേ വരൂ എന്നാ പറഞ്ഞത്", ഇങ്ങോട്ട് വരട്ടെ.... ഞാൻ മിണ്ടൂല...", അവള് അതും പറഞ്ഞ് ചോറ് കഴിക്കാൻ തുടങ്ങി......


ഉമ്മാന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......


അവൾക്ക് ദിവസം പെട്ടെന്ന് നീങ്ങുന്ന പോലെ തോന്നി......


ഇന്നാണ് അവളും കുട്ടികളും റിഷുക്കാൻ്റെ വീട്ടിലേക്ക് പോകുന്നത്......


കാക്കു ഇന്ന് വരും.....


കാക്കൂനെ കൊണ്ട് വരാൻ ഉപ്പയും കുട്ടികളും അളിയനും പോയിട്ടുണ്ട്....


ഐഷുവിന് സന്തോഷം ഉണ്ടെങ്കിൽ എവിടെയോ ഒരു ചെറു നോവ്......


അവളും കുട്ടികളും നേരത്തെ തന്നെ ഒരുങ്ങി.....


ഉമ്മിയും ഉപ്പയും കുഞ്ഞോളും അംനുവും റാഷി കാക്കുവും വന്നു......


ഉപ്പാന്റെ കുട്ടി ഉപ്പാനെ കണ്ടപ്പോൾ തന്നെ ഉപ്പാന്റെ അടുത്തേക്ക് പോയി......


മറ്റാള് കുഞ്ഞോളെ കയ്യിൽ ആണ്.....


എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് ഇറങ്ങാൻ ആയി.......


കാക്കുവിനെ കൊണ്ട് വരാൻ പോയവരൊക്കെ വന്നു.......


വണ്ടിയിൽ റിഷുക്ക ഉണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു....... പക്ഷേ വണ്ടിയിൽ നിന്ന് ഉപ്പയും അളിയനും കുട്ടികളും കാക്കുവും ഇറങ്ങി വന്നു......


കാക്കു വന്ന് ഐഷുവിനെ കെട്ടിപ്പിടിച്ചു.......


അവളുടെ കണ്ണുകൾ നിറഞ്ഞു......


", കാക്കൂ.... എന്നോട് മിണ്ടണ്ട..... എൻ്റെ റിഷുക്കാനെ കൊണ്ട് വരാതെ വന്നില്ലേ...... എന്നെ തൊടേണ്ട.....", നിങ്ങളെ കുഞ്ഞോള് അതാ അവിടെ നിൽക്കുന്നു അവളെ പോയി കെട്ടിപ്പിടിക്ക്.....", അതും പറഞ്ഞ് അവൾ റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്ന് കരഞ്ഞു......


ആരോ വന്ന് തലോടിയപ്പോൾ ആണ് അവൾ എണീറ്റത്.......


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️Thoyyibarasheed*



*Part 69*


ആരോ വന്ന് തലോടിയപ്പോൾ ആണ് അവൾ എണീറ്റത്.....


നോക്കുമ്പോൾ മുമ്പിൽ തന്നെ ചിരിച്ചു നിൽക്കുന്നുണ്ട് ഉമ്മി......


ഉമ്മി അവളെ സമാധാനിപ്പിച്ചു.....


", വാ മോളെ.... നമുക്ക് പോകാം....", ഉമ്മി അവളെ കൈ പിടിച്ചു കൊണ്ട് നടന്നു......


ഐഷു പോകാൻ നേരം ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞു...... ഉമ്മ അവളെ തലയിൽ തലോടി......


മിന്നു ഭയങ്കര കരച്ചിൽ....

കുട്ടികളെ കൊണ്ട് പോകേണ്ട എന്ന് പറഞ്ഞ്......


എല്ലാവരുടെ യാത്ര പറഞ്ഞ് അവര് ഇറങ്ങി.....


കാക്കൂനോട് ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ എല്ലാവർക്കും വല്ലാത്തൊരു വിഷമം.....


അവള് കാക്കൂൻ്റെ അടുത്ത് പോയി തലക്ക് ഒരു കൊട്ട് കൊടുത്ത് പോവുകയാണ് എന്ന് പറഞ്ഞ് ഇറങ്ങി.....


കുട്ടികൾ ഒരാള് ഉപ്പാന്റെ അടുത്തും മറ്റാള് ഉമ്മിൻ്റെ അടുത്തും ആണ്.....


അങ്ങനെ അവര് വീട്ടിലേക്ക് പോയി....


വീട്ടിൽ എത്തിയപ്പോൾ വീടാകെ ശൂന്യം.....


കുട്ടികളെ എടുത്ത് റൂമിലേക്ക് കൊണ്ടുപോയി കിടത്തി.....


അംനു വെള്ളം കൊണ്ട് വന്നു.....


എല്ലാവരും വെള്ളം കുടിച്ചു.....


", മോളേ.... ഇനി പോയി ഡ്രസ്സ് മാറ്റി കുട്ടികൾക്ക് പാല് കൊടുക്ക്....", ഉമ്മി അതും പറഞ്ഞ് താഴേക്ക് വന്നു.....


അവള് കുട്ടികൾക്ക് പാല് കൊടുക്കാൻ വേണ്ടി റൂമിലേക്ക് പോയി.......


രണ്ടാളും ചിരിച്ച് കിടക്കുന്നുണ്ട്.....


നിസു മോളുടെ പതിവില്ലാത്ത ചിരി കണ്ട് അവൾക്ക് അത്ഭുതമായി.....


", അമ്പടി..... നിനക്ക് നിന്റെ ഉപ്പച്ചിൻ്റെ വീട്ടിൽ എത്തിയപ്പോൾ ഭയങ്കര ചിരി ആണല്ലോ....", അവള് അതും പറഞ്ഞ് ചിരിച്ചു.....


പെട്ടെന്ന് റൂമിലെ വാതിൽ അടഞ്ഞ് അവളെ പിന്നിലൂടെ ആരോ കെട്ടിപ്പിടിച്ചു......


അവൾക്ക് റിഷുക്കാൻ്റെ അത്തറിന്റെ മണം അനുഭവപ്പെട്ടു.....


", റിഷുക്കാ....", അവള് അതും വിളിച്ച് കുതറി മാറി.....


റിഷുക്ക അവളെ ചേർത്ത് പിടിച്ചു......


അവൾ ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു.....

", അയ്യേ എന്താ ഇത് മുത്തേ?", ... ഞാൻ വന്നില്ലേ പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്?", റിഷുക്ക അവളെ തലയിൽ തലോടി കൊടുത്തു......


വാതിലിൽ മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ മുമ്പിൽ തന്നെ കാക്കുവും കുഞ്ഞോളും ഉമ്മിയും ഉപ്പയും ഉണ്ട്.......


", എങ്ങനെ ഉണ്ട് ഞങ്ങളെ സർപ്രൈസ്.?", കുഞ്ഞോളും കാക്കുവും ചോദിച്ചു......

",  ഒരിക്കലും പ്രതീക്ഷിക്കാത്ത സർപ്രൈസ് ആയിപ്പോയി ", താങ്ക്സ് കാക്കൂ.....", അവള് അതും പറഞ്ഞ് കാക്കൂനെ കെട്ടിപ്പിടിച്ചു......


ഉമ്മിയും ഉപ്പയും ഇതെല്ലാം കണ്ട് പുഞ്ചിരിച്ചു......


അവരെല്ലാവരും പോയതും റിഷുക്ക വാതിൽ അടച്ച് ബെഡിൽ ഐഷുവിൻ്റെ അടുത്ത് ഇരുന്നു......


", എൻ്റെ മുത്തേ.....എത്രയായി ൻ്റെ മുത്തിനെയും ൻ്റെ സുന്ദരികളെയും കണ്ടിട്ട്....", തടിച്ച് സുന്ദരി ആയിട്ടുണ്ട് ട്ടോ", അതും പറഞ്ഞ് റിഷുക്ക അവളെ കവിളിൽ നുള്ളി......


അവള് ആ തോളിൽ തല വെച്ച് കിടന്നു.....


നിസു മോള് ഇവിടെ വന്നത് മുതൽ ഭയങ്കര ചിരി ആണ്....... എങ്ങനെ ചിരിക്കാതിരിക്കും അവളുടെ ഉപ്പച്ചി വന്നല്ലോ.....



അവർക്ക് ഉറക്കം വന്നതും കരച്ചിൽ തുടങ്ങി.....


", ഐഷൂ.... കുട്ടികൾക്ക് പാല് കൊടുക്ക്....", റിഷുക്ക അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.....


", എത്രയായി ഈ തോളിൽ തല വെച്ച് കിടന്നിട്ട്", മതി വരുന്നില്ല റിഷുക്കാ...", അവള് അതും പറഞ്ഞ് ചിരിച്ചു......


അവള് കുട്ടികളെ ഉറക്കി......


വലിയ റൂം ആയത് കൊണ്ട് രണ്ട് തൊട്ടിൽ ഉണ്ട്......രണ്ടാളെയും തൊട്ടിലിൽ കിടത്തി ഐഷു ബെഡിൽ ഇരുന്നു.......


റിഷുക്ക തല അവളുടെ മടിയിൽ വെച്ച് കിടന്നു.....


കുറച്ച് നേരം രണ്ട് പേരും കണ്ണോട് കണ്ണ് നോക്കി നിന്നു......


", ഐഷൂ...... നിനക്ക് അന്ന് ഞാൻ ദേഷ്യപ്പെട്ടപ്പോൾ വിഷമം ആയോ?", റിഷുക്ക അവളെ കൈയിൽ റിഷുക്കാൻ്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.....


", ഏയ് ഇല്ല..... അത് നിങ്ങള് ആള് മാറി ദേഷ്യപ്പെട്ടതല്ലേ.....", അതിന് കുഴപ്പം ഒന്നും ഇല്ല..... എൻ്റെ റിഷുക്ക എന്നോട് ദേഷ്യപ്പെടില്ല എന്ന് എനിക്ക് അറിയാമല്ലോ....", അവള് അതും പറഞ്ഞ് റിഷുക്കാൻ്റെ മുടിയിഴകളിൽ തലോടി.....


", നിന്നെ വല്ലാതെ മിസ്സ് ചെയ്തു ട്ടോ പെണ്ണേ.....", ൻ്റെ കുറുമ്പി പെണ്ണിനെ കാണാതിരിക്കാൻ കഴിയില്ല.... ഇനി ഞാൻ എവിടേക്കും പോകുന്നില്ല.....", അല്ല അടുത്ത പരിപാടി എപ്പോഴാ.....", റിഷുക്ക അതും പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ചു.....


", ഒന്ന് പൊയ്ക്കോളിം ഇങ്ങള്.... കുട്ടികളുടെ തൊണ്ണൂറ് ആയിട്ടൊള്ളൂ... അപ്പോഴേക്ക് അടുത്ത പരിപാടി..... ഹ്മ് ", അവള് നാണത്തോടെ പറഞ്ഞു.....


", അയ്യേ.... എൻ്റെ പെണ്ണിന് നാണമായോ?", ഞാൻ ചുമ്മാ പറഞ്ഞതല്ലേ മുത്തേ.....", അല്ല വേണമെങ്കിൽ എന്നോട് പറഞ്ഞാ മതി ട്ടോ", റിഷുക്ക കണ്ണ് കാട്ടി കൊടുത്തു......


", ഒന്ന് പോ റിഷുക്കാ.....", കുട്ടികൾ ഉറങ്ങിയല്ലോ.... നമുക്ക് താഴേക്ക് പോകാം.....", അവള് റിഷുക്കാൻ്റെ കൈ പിടിച്ച് വലിച്ചു.....


", ആ..... അതൊക്കെ പോകാം...... എനിക്ക് ഞാൻ വന്നിട്ട് ഒരു സമ്മാനവും തന്നില്ല....", പാവം ഞാൻ", അതും പറഞ്ഞ് റിഷുക്ക അവളെ മുഖത്തേക്ക് നോക്കി......


അവള് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു.......


പിന്നെ ഒരു കടിയും കൊടുത്ത് കൊണ്ട് പറഞ്ഞു.....

", ഇതെന്തിനാണെന്നെ അറിയോ..... പറയാതെ വന്നതിന്", അവള് ചിരിച്ചു കൊണ്ട് റിഷുക്കാൻ്റെ കയ്യും പിടിച്ച് താഴേക്ക് പോയി.......


", ആ..... മക്കളേ....വരിം ", കുട്ടികൾ ഉറങ്ങിയോ ?", ഉമ്മി ചോദിച്ചു......


", ആ... ഉമ്മാ..... അവര് ഉറങ്ങി....കാക്കു പോയോ..?", അവള് സംശയത്തോടെ ചോദിച്ചു......


", ഇല്ല പോയിട്ടില്ല... അവിടെ കുഞ്ഞോളെ റൂമിൽ ഉണ്ട് ...", ഉമ്മി അത് പറഞ്ഞതും ഐഷു റിഷുക്കാന്റെ കയ്യും പിടിച്ച് കുഞ്ഞോളെ റൂമിലേക്ക് പോയി......


വാതിൽ ചാരി വെച്ചിട്ടൊള്ളൂ......


വാതിൽ തുറന്നപ്പോൾ ഉള്ള കാഴ്ച കണ്ട് ഐഷുവും റിഷുക്കയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു......


തുടരും.....




*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 70*



വാതിൽ തുറന്നപ്പോൾ ഉള്ള കാഴ്ച കണ്ട് ഐഷുവും റിഷുക്കയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.....


വേറെ ഒന്നും അല്ല..... രണ്ടാളും കണ്ണ് പൊത്തി കളിക്കാണ്......


ഐഷു മെല്ലെ അത് വീഡിയോ എടുക്കുന്നുണ്ട്......


കാക്കൂൻ്റെ കണ്ണ് പൊത്തിയത് കൊണ്ട് അവര് വന്നത് അറിഞ്ഞിട്ടില്ല......

കുഞ്ഞോളോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച് ഐഷു കാക്കൂൻ്റെ അടുത്ത് പോയി നിന്നു......


", നിന്നെ പിടിച്ചേ....", അതും പറഞ്ഞ് കാക്കു ഐഷുവിനെ പിടിച്ചു കൊണ്ട് കണ്ണിലെ കെട്ട് അഴിച്ചു......


മുമ്പിൽ തന്നെ നിൽക്കുന്ന ഐഷുവിനെ കണ്ട് കാക്കു ആകെ ചമ്മി.......


", ഏ..... ഇത് നീ ആയിരുന്നു ലെ....", ഞാൻ കുഞ്ഞോള് ആണെന്ന് കരുതി ആണ്", എന്നാ ഞാൻ വീട്ടിലേക്ക് പോകട്ടെ ട്ടോ",  കാക്കു മെല്ലെ മുങ്ങാൻ നിന്നു.....


", എവിടേക്കാ പോകുന്ന്...", അവിടെ നിൽക്കിം ", തീരെ നാണം ഇല്ലാതെ പോയല്ലോ റബ്ബേ..... ഈ രണ്ടെണ്ണത്തിനും ", ഐഷു തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.....


",അത് പിന്നെ ......ഞാൻ കുറേ പറഞ്ഞു അവളോട് ഞാൻ ഇല്ല എന്ന് എന്നിട്ട് അവള് തന്നെ ആണ് എന്നെ വിളിച്ച് കണ്ണ് കെട്ടിയത്....", അല്ലെങ്കിൽ ചോദിച്ച് നോക്ക്", കാക്കു അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു......


", ഏ.... എന്ത്..... ഞാൻ പറഞ്ഞു എന്നത് സത്യം ആണ്..... അത് കരുതി നിങ്ങള് കളിക്കാൻ നിൽക്കണോ....", കുഞ്ഞോള് അതും പറഞ്ഞ് തല താഴ്ത്തി നിന്നു.....


അവരുടെ സംസാരം കേട്ട് ഉമ്മിയും ഉപ്പയും വന്നു......


" എന്താ ഇവിടെ..?", ഐഷൂ കുട്ടികൾ എണീറ്റിട്ടുണ്ട്", ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു റൂമിലേക്ക് ഓടി.......


ചെന്ന് നോക്കിയപ്പോൾ നിസു മോള് തൊട്ടിലിൽ കിടന്ന് ചിരിക്കുന്നുണ്ട്.....

റിസു മോള് എണീറ്റിട്ടില്ല......



", എടീ..... കുറുമ്പി...... എന്താ നിന്റെ ചിരി..... ഈ ചിരി നിനക്ക് നിന്റെ ഉപ്പച്ചിൻ്റെ വീട്ടിൽ ആകുമ്പോൾ മാത്രം ഒള്ളൂ ലെ.....", അവള് അതും പറഞ്ഞ് നിസു മോളെ എടുത്ത് ചുംബിച്ചു......


അവൾക്ക് പാല് കൊടുത്ത് അവളെയും കൊണ്ട് താഴേക്ക് പോയി......


കുഞ്ഞോളെ റൂമിൽ ഭയങ്കര ചിരി കേൾക്കുന്നുണ്ട്.....

അവള് അവരെ അടുത്തേക്ക് പോയി......


റൂമിൽ ഇരുന്ന് ഉമ്മിക്കും ഉപ്പാക്കും നേരത്തെ ഉണ്ടായത് വിവരിച്ചു കൊടുക്കുന്ന തിരക്കിലാണ് റിഷുക്ക......


റിഷുക്കാനെ കണ്ടതും നിസു മോള് കരയാൻ തുടങ്ങി.....


", മതി.... നിങ്ങളെ കഥ പറയൽ..... ഇതിനെ ഒന്ന് എടുക്കിം",  അവള് റിഷുക്കാനോട് പറഞ്ഞു.......


ഉമ്മി വന്ന് കൈ കാട്ടി..... അവള് മുഖം തിരിച്ചു......

കുഞ്ഞോള് വന്ന് കൈ കാട്ടിയപ്പോളും ഇത് തന്നെ അവസ്ഥ......


അവസാനം ഉപ്പ കൈ കാട്ടി.....

ഉപ്പാന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് റിഷുക്കാൻ്റെ മുഖത്തേക്കും നോക്കി........

പെട്ടെന്ന് റിഷുക്കാൻ്റെ അടുത്തേക്ക് ചാടി......



", ആഹാ..... നിനക്ക് നിന്റെ ഉപ്പച്ചിനെ കിട്ടിയപ്പോൾ ഉപ്പപ്പാനെ വേണ്ട ലെ ", ഉപ്പ അത് പറഞ്ഞപ്പോൾ അവള് ഭയങ്കര ചിരി......


", എന്നാലേ ഞാൻ പോവുകയാണ്..... സംസാരിച്ച് ഇരുന്ന് സമയം കുറേ ആയി....", കാക്കു അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....

", എന്താ പറഞ്ഞത്...... സംസാരിച്ച് ഇരുന്ന് സമയം കുറേ ആയി എന്ന് ലെ ", കളിച്ച് ഇരുന്നിട്ട് അല്ലേ.... പിന്നെ കാക്കൂന് ഒരു സർപ്രൈസ് ഉണ്ട് എൻ്റെ വക", വീട്ടിൽ എത്തിയാൽ അറിയാം എന്താണെന്ന് ", അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.......


കാക്കു പോയി......


കുറച്ച് കഴിഞ്ഞപ്പോൾ റിസു മോളും ഉണർന്നു....

അവൾക്കും പാല് കൊടുത്ത് താഴേക്ക് വന്നു......


രണ്ട് പേരെയും ഹാളിൽ കിടത്തി എല്ലാവരും ചുറ്റും ഇരിക്കുന്നുണ്ട്......


അംനു കുട്ടിയെ അവിടെ ഇരുത്തി നിസു മോളെ എടുക്കാൻ വേണ്ടി കൈ കാട്ടി......


അവള് അങ്ങോട്ട് നോക്കിയതേ ഇല്ല....

ലാലു മോൻ അവൻ്റെ ഉമ്മാന്റെ മടിയിൽ കയറി ഇരുന്നു.......


വീട്ടിൽ എത്തിയ കാക്കു നോക്കുമ്പോൾ മുമ്പിൽ തന്നെ എല്ലാവരും ഫോൺ പിടിച്ച് വീഡിയോ കാണുന്നുണ്ട്......


കാക്കു എന്താണെന്ന് നോക്കിയപ്പോൾ കാക്കുവും കുഞ്ഞോളും കണ്ണ് പൊത്തി കളി കളിച്ചത് ആണ്......


ഫാമിലി ഗ്രൂപ്പ് എടുത്തപ്പോൾ അതിൽ വിട്ടിട്ടുണ്ട് ഐഷു......


ഇതാണ് ലെ അവളുടെ സർപ്രൈസ്......


കാക്കു ഐഷുവിന് വിളിച്ചു.......


", എടീ....... ദുഷ്ടി ", നീ എന്തിനാ എൻ്റെ വീഡിയോ എടുത്ത് ഗ്രൂപ്പിൽ ഇട്ടത്...", കാക്കു അതും പറഞ്ഞ് ദേഷ്യപ്പെട്ടു.......



", ഞങ്ങള് മാത്രം കണ്ടാൽ പോരല്ലോ എല്ലാവരും കാണട്ടെ...", അവള് അതും പറഞ്ഞ് ചിരിച്ചു.....


", നിനക്ക് ഞാൻ തരാം ട്ടോ", അത് ഉപ്പ കണ്ടാൽ എൻ്റെ അവസ്ഥ അല്ലോഹ് എനിക്ക് വയ്യ..... ഇതാണ് ലെ നിന്റെ സർപ്രൈസ്.....", നിന്നോട് ഇനി ഞാൻ മിണ്ടൂല ...", നീ ഇനി കാക്കു എന്ന് വിളിച്ച് വാ ", കാക്കു അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....,

", ആയ്ക്കോട്ടെ", ഞാൻ കാക്കു എന്ന് വിളിച്ച് വരൂല..... അമ്മോനെ എന്ന് വിളിച്ച് വരാം.... അത് പറ്റോ ", ഐഷു കളിയാക്കി പറഞ്ഞു......


", നിന്നോട് ഇനി ഒരു കൂട്ടും ഇല്ല..... അത് ഇനി ഡീലീറ്റ് ചെയ്യ് ട്ടോ പ്ലീസ്", കാക്കു അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


", ഐഷൂ.... അത് ഡീലീറ്റ് ആക്ക്....", വെറുതെ അവനെ ദേഷ്യം പിടിപ്പിക്കേണ്ട ", റിഷുക്ക അതും പറഞ്ഞ് വന്നു........


", അത് ഡിലീറ്റ് ചെയ്യും.... കുറച്ച് ദിവസം കഴിയട്ടെ എന്നിട്ട്", അവള് അതും പറഞ്ഞ് ചിരിച്ചു.....


", ഈ പെണ്ണിന്റെ ഒരു കാര്യം......", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.......


കുട്ടികൾ ഭയങ്കര കളിയിലാണ്.....


", മക്കളേ..... ഇന്ന് ഇപ്പോ ഉറക്കം ഒന്നും ഇല്ലേ..?", ഇന്ന് ഫുൾ കളി ആണല്ലോ....", അവള് അതും പറഞ്ഞ് ചിരിച്ചു......


ഐഷു വന്നത് അറിഞ്ഞ് അയൽവാസികളും കുടുംബക്കാരും ഒക്കെ വന്നു.....


റിഷുക്കാൻ്റെ അമ്മായി വന്നു ഇന്ന് അവര് ഇവിടെ ആണ് നിൽക്കുന്നത്......


", അല്ല ഈ കുട്ടി എന്താ ഇങ്ങനെ?", തീരെ തടി ഇല്ലല്ലോ..... ഇത് കുറച്ച് തടി ഒക്കെ ഉണ്ട്......", ഈ കുട്ടിയെ ആണോ കൂടുതൽ ഇഷ്ടം..... ", അമ്മായി റിസു മോളെ കളിയാക്കി ചോദിച്ചു......


അത് ആർക്കും ഇഷ്ടം ആയില്ല......


", അതേ..... സൈനാ.... രണ്ടാളെയും ഞങ്ങൾക്ക് ഒരുപോലെ തന്നെയാണ്..... ഇവള് പുറത്തേക്ക് വന്നിട്ട് ഒരു പത്ത് മിനിറ്റ് കഴിഞ്ഞാണ് ഇവള് വന്നത്..... അത് കൊണ്ട് നിനക്ക് തോന്നുന്നതാണ്.....", ഞങ്ങൾക്ക് ഞങ്ങളെ പേരക്കുട്ടികളെ എല്ലാവരേയും ഒരേ പോലെ ഇഷ്ടം ആണ്", ഉമ്മി നല്ല മറുപടി കൊടുത്തു...... 


", മോള് എന്തൊക്കെ പ്രസവിച്ച് കിടന്നപ്പോൾ തിന്നിരുന്നത്......നല്ല തടി വെച്ചിട്ടുണ്ടല്ലോ..... ഇങ്ങനെ തടിച്ചാൽ പണി എടുക്കാൻ ഒക്കെ കഴിയോ?", അവര് ഐഷുവിനെ കളിയാക്കി ചോദിച്ചു.......


", ഉമ്മാ ഒന്ന് മിണ്ടാതെ ഇരിക്കിം വന്നപ്പോൾ തുടങ്ങിയതാണ് നിങ്ങള്,", അമ്മായിയുടെ മോൾ ആണ് അത് പറഞ്ഞത്.....


അവൾക്ക് ഭയങ്കര ഇഷ്ടമാണ് ഐഷുവിനെ......


അമ്മായിക്ക് അവളെ റിഷുക്കാനെ കൊണ്ട് കെട്ടിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഇത് വരെ ഉണ്ടായിട്ടില്ല......


", ഐഷൂ നീ ഇതൊന്നും കാര്യമാക്കണ്ട..... അത് അങ്ങനെ തന്നെ ആണ്.....എത്ര പറഞ്ഞാലും മനസ്സിലാവില്ല ", സുമി താത്ത പറഞ്ഞു.....


അവര് ഇപ്പോ ഡോക്ടറേറ്റിന്  പഠിക്കാണ്......


ഐഷുവിനേക്കാൾ മൂത്തത് ആണ്....


പഠനം കഴിഞ്ഞിട്ടേ കല്ല്യാണം എന്നാണ് അവരുടെ ആഗ്രഹം......


", എനിക്ക് കുഴപ്പം ഒന്നും ഇല്ല താത്താ....", വരിം വെള്ളം കുടിച്ചില്ലല്ലോ...", അവള് അതും പറഞ്ഞ് രണ്ട് ക്ലാസ് വെള്ളം കൊണ്ട് വന്നു......


താത്ത വെള്ളം കുടിച്ചു.....


ഐഷു അമ്മായിക്ക് വെള്ളം കൊണ്ട് പോയി കൊടുത്തു......


വെള്ളം കുറച്ച് കുടിച്ച് അവര് അത് തുപ്പി.....


", ഇതാരാ ഉണ്ടാക്കിയത് ?", ഇതില് മധുരം ഇല്ലല്ലോ...", ഇവിടെ വേറെ ആരും ഇല്ലേ ?", അംനു എവിടെ?", അമ്മായി അത് പറഞ്ഞപ്പോൾ സുമി താത്ത പറഞ്ഞു.....


", അതാ ഞാൻ മധുരം ഇടാൻ മറന്നു ഉമ്മാ..... ഞാൻ ആണ് ഉണ്ടാക്കിയത്.....", ഞാൻ ഇപ്പോ മധുരം കൊണ്ട് വരാം....", താത്ത അതും പറഞ്ഞ് ഐഷുവിന് കണ്ണ് കാട്ടി കൊടുത്ത് പോയി......


അമ്മായി ആകെ ചമ്മി.......


ഇതൊക്കെ കണ്ട് ദേഷ്യം കടിച്ചമർത്തി ഇരിക്കുന്നുണ്ട് ഉപ്പയും റിഷുക്കയും.......


ഉപ്പ ദേഷ്യപ്പെട്ടാൽ ഭയങ്കര കള്ള കരച്ചിൽ ആയിരിക്കും അമ്മായിക്ക്.....


അംനു കുട്ടിയെ എടുത്ത് വന്നപ്പോൾ അമ്മായി കുട്ടിയെ എടുത്തു.....


", ഇതാരാ സുന്ദരനോ?", അതും പറഞ്ഞ് അമ്മായി ബാഗിൽ ഉള്ള മിഠായി അവൻക്ക് കൊടുത്തു......


വന്നിട്ട് നിസു മോളെയും റിസു മോളെയും എടുത്തില്ല......


അത് അവർക്ക് ഒക്കെ വല്ലാത്തൊരു വിഷമം ആയി......


", അമ്മായീ......അവർക്ക് മിഠായി ഇപ്പോ തന്നെ കൊടുക്കേണ്ട..... അവന് ഇപ്പോ പാല് കുടിച്ചതാണ്.... ചിലപ്പോൾ ഛർദ്ദിക്കും",  അംനുവിന് അമ്മായിയുടെ സ്വഭാവം ഇഷ്ടം ഇല്ലാത്തത് കൊണ്ട് തന്നെ അവള് അതും പറഞ്ഞ് കുട്ടിയെ വാങ്ങി......


", ആ....എന്നാ ഇത് പിന്നെ കൊടുത്തോണ്ടു ട്ടോ", അതും പറഞ്ഞ് രണ്ട് മിഠായി അവളുടെ കയ്യിൽ കൊടുത്തു......


അവള് ഒന്ന് മൂളി......


ഐഷുവിൻ്റെ മുഖം വാടിയത് കണ്ട് ഉമ്മി പറഞ്ഞു.......


", ഐഷൂ.... കുട്ടികൾക്ക് ഉറക്കം വന്നിട്ടുണ്ട് നീ അവരെ ഉറക്കി കുറച്ച് നേരം കിടന്നോ....", റിഷൂ കുട്ടിയെ എടുത്ത് പോയ്ക്കോ ", ഉമ്മി അത് പറഞ്ഞപ്പോൾ റിഷുക്ക നിസു മോളെയും എടുത്ത് നടന്നു പിന്നാലെ ഐഷു റിസു മോളെയും എടുത്ത് പോയി.......


അവര് റൂമിൽ എത്തി കുട്ടികളെ കിടത്തി അവർക്ക് പാല് കൊടുത്തു....



ഐഷുവിൻ്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് റിഷുക്ക ചോദിച്ചു......


", അയ്യേ എന്താ ഇത് മുത്തേ.....", അമ്മായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നീ എന്തിനാണ് കരയുന്നത്.....", നമുക്ക് നമ്മളെ കുട്ടികൾ ഒക്കെ ഒരു പോലെ തന്നെ അല്ലേ.... പിന്നെ നീ തടി ഉണ്ട് എന്ന് പറഞ്ഞത്..... അത് നീ തടിച്ചിട്ടില്ലെങ്കിൽ നിനക്ക് നിന്റെ ഉമ്മ ഒന്നും തിന്നാൻ തരാറില്ലേ എന്ന് ആയിരിക്കും ചോദിക്കുക ", അവർക്ക് എന്നോട് വെറുപ്പാണ് അതാണ് നിന്നോട് ഇങ്ങനെ പെരുമാറുന്നത്.....", സുമിനെ ഞാൻ കല്യാണം കഴിച്ചാൽ തീരുന്ന പ്രശ്നം ആണ്.... പക്ഷേ അവൾക്ക് ഞാൻ ഒരു ജേഷ്ഠനെ പോലെ ആണ് എനിക്ക് അവള് പെങ്ങളെ പോലെയും ആണ്...... അവള് ആദ്യം തന്നെ അമ്മായി ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ എതിർത്തിരുന്നു.....", ഇനി നീ ആ കണ്ണൊക്കെ തുടക്ക്..... നിനക്ക് കൂട്ടിന് ഞങ്ങൾ ഒക്കെ ഇല്ലേ.... പിന്നെ എന്താ....", റിഷുക്ക അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.......


കുട്ടികൾ ഉറങ്ങിയപ്പോൾ രണ്ടാളെയും തൊട്ടിലിൽ കിടത്തി.......


ഐഷു റിഷുക്കാൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നു........


അവള് ഉറങ്ങിയതും റിഷുക്ക അവളെ മുഖത്തേക്ക് നോക്കി കിടന്നു.......


വാതിൽ മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ അമ്മായി.....


", എവിടെ നിന്റെ പെണ്ണ് അസർ ബാങ്ക് കൊടുക്കാൻ ആയി എനിക്ക് അതിന് മുമ്പ് ചായയും കടിയും വേണം..... അവളെ വിളിക്ക് ", അമ്മായി അതും പറഞ്ഞ് റൂമിലേക്ക് കയറാൻ നിന്നു.....റിഷുക്ക തടഞ്ഞു....


", എവിടേക്കാ ?", ഇത് ഞങ്ങളുടെ റൂം ആണ്.... ആരൊക്കെ കയറണം കയറേണ്ട എന്ന് ഞങ്ങള് തീരുമാനിക്കും....", പിന്നെ നിങ്ങൾക്ക് ചായയും കടിയും വേണം എന്ന് പറഞ്ഞില്ലേ.... അവള് ഉണ്ടാക്കിയാൽ ചിലപ്പോൾ മധുരം ഉണ്ടാവില്ല..... അംനു ഇല്ലേ അവിടെ അവളെ വിളിച്ച് നോക്കിം...... അല്ലെങ്കിൽ അവളും ഉറങ്ങായിരിക്കും നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങള് തന്നെ ഉണ്ടാക്കിക്കോളിം അതാ നല്ലത്....", റിഷുക്കാൻ്റെ അടുത്ത് നിന്ന് നല്ല മറുപടി കിട്ടിയപ്പോൾ അവര് തിരിഞ്ഞ് നടന്നു......


", പിന്നെ ഒരു കാര്യം...", ഇവളെ കെട്ടിയത് ഞാൻ ആണ്.... അത് കൊണ്ട് അവൾക്ക് തടി കൂടിയാലും കുറഞ്ഞാലും ഞങ്ങൾക്ക് ആർക്കും ഒരു കുഴപ്പവുമില്ല...... ഇനി എൻ്റെ പെണ്ണിനെ എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചാൽ അമ്മായി ആണെന്ന് ഞാൻ നോക്കില്ല ", റിഷുക്ക അതും പറഞ്ഞ് വാതിൽ അടച്ചു.....


അമ്മായി ദേഷ്യം കൊണ്ട് ചവിട്ടി തുള്ളി പോയി.....


മനസ്സിൽ എന്തോ കണക്ക് കൂട്ടി ഒരു ഗൂഢമായ ചിരി ചിരിച്ചു.......


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 71*



അമ്മായി ദേഷ്യം കൊണ്ട് ചവിട്ടി തുള്ളി പോയി.......


മനസ്സിൽ എന്തോ കണക്ക് കൂട്ടി ഒരു ഗൂഢമായ ചിരി ചിരിച്ചു........


മുകളിൽ നിന്നും ഇറങ്ങി വരുന്ന അമ്മായിയെ കണ്ട് ഉപ്പ നോക്കി.....


ഉപ്പാനെ കണ്ടതും അമ്മായി അഭിനയം തുടങ്ങി......


മുഖത്ത് കൈ വെച്ച് വരുന്നുണ്ട് .....


ഉപ്പ അത് മൈൻഡ് ചെയ്യാതെ പോയി......


അമ്മായി ഉപ്പാന്റെ പിന്നാലെ പോയി ....


", കാക്കൂ..... എൻ്റെ മുഖത്ത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിം ", അമ്മായി അതും പറഞ്ഞ് വന്നു.....


", ഇല്ലല്ലോ.... ഒന്നും കാണുന്നില്ല എന്തേ?", ഉപ്പ അത് ചോദിച്ചപ്പോൾ അമ്മായി കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു.....


", ഞാൻ റിഷൂൻ്റെ റൂമിലേക്ക് ഐഷുവിനെ വിളിക്കാൻ പോയതായിരുന്നു..... അവളെ വിളിക്കേണ്ട എന്ന് പറഞ്ഞ് എൻ്റെ മുഖത്ത് അടിച്ചു..... അപ്പോ നല്ല വേദന ഉണ്ടായിരുന്നു.... ഇപ്പോ കുറച്ച് ഒക്കെ മാറി.....", അമ്മായി അത് പറഞ്ഞപ്പോൾ ഉപ്പ പറഞ്ഞു......


", ആഹാ....അവൻ അങ്ങനെ ചെയ്തോ? ഞാൻ അവനെ ഒന്ന് കാണട്ടെ..... എൻ്റെ പെങ്ങളെ അവൻ തല്ലി എന്നോ?",ഉപ്പ ഉള്ളിൽ ചിരി കടിച്ച് പിടിച്ച് മുഖത്ത് ഗൗരവം കാട്ടി റിഷുക്കാൻ്റെ റൂമിലേക്ക് പോകാൻ നിന്നു.......


", ഏയ്.... അത് സാരമില്ല.... ഇനി അവനോട് അതൊന്നും ചോദിക്കേണ്ട....", അമ്മായി പറഞ്ഞു.


ഇതെല്ലാം കേട്ട് കൊണ്ടാണ് റിഷുക്ക റൂമിൽ നിന്ന് ഇറങ്ങി വന്നത്..... 


", എടാ റിഷൂ......നീ എന്തിനാ അമ്മായിയുടെ മുഖത്ത് അടിച്ചത്...? നിന്നേക്കാൾ മൂത്തത് അല്ലേ?അമ്മായിയോട് മാപ്പ് പറയ്...", ഉപ്പ റിഷുക്കാക്ക് കണ്ണ് കാണിച്ചു കൊടുത്ത് പറഞ്ഞു......


", അത് പിന്നെ.... അമ്മായിയുടെ മുഖത്ത് ഒരു കൊതുക് ഉണ്ടായിരുന്നു... അതിനെ അടിച്ചതാ അല്ലെങ്കിൽ നമ്മളെ CCTV ഇല്ലേ അതില് നോക്കിം അപ്പോ കാണും...",റിഷുക്ക അത് വെറുതെ പറഞ്ഞതാങ്കിലും അമ്മായി ഒന്ന് പേടിച്ചു.......


", ഏയ് അതൊന്നും വേണ്ട..... അത് സാരമില്ല മോന് അറിയാതെ അടിച്ചതാണ് ലെ..?", അമ്മായി അതും പറഞ്ഞ് അവിടെ നിന്ന് മുങ്ങി......


അമ്മായി പോയതും റിഷുക്കയും ഉപ്പയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു......


ഇവരെ ചിരി കേട്ട് കൊണ്ടാണ് ഉമ്മിയും ഐഷുവും കുഞ്ഞോളും വന്നത്......


", എന്താ ഇവിടെ ഒരു കൂട്ട ചിരി?ഞങ്ങൾക്ക് കൂടി പറഞ്ഞ് തരോ..?", കുഞ്ഞോള് ചിരിച്ചു കൊണ്ട് ചോദിച്ചു.....


അവിടെ നടന്നത് ഒക്കെ പറഞ്ഞതും എല്ലാവരും ഭയങ്കര ചിരി......


അമ്മായി വരുന്നത് കണ്ടപ്പോൾ കുഞ്ഞോള് റിഷുക്കാനോട് പറഞ്ഞു....

", കാക്കു......ആ CCTV നോക്കി എൻ്റെ ബുക്ക് എവിടെ വെച്ചത് എന്ന് ഒന്ന് കണ്ടെത്തി തരോ.....? ഞാൻ എവിടെ വെച്ചത് എന്ന് എനിക്ക് ഓർമയില്ല", 


അത് കേട്ട് അമ്മായിയുടെ മുഖം ആകെ വിളറി വെളുത്തു.....


", അതിന് ഇവിടെ CCTV ഉണ്ടോ..? പുതിയത് വെച്ചതാണോ..?", സുമി താത്ത നല്ല ആകാംഷയോടെ ചോദിച്ചപ്പോൾ കുഞ്ഞോള് മെല്ലെ കാര്യം പറഞ്ഞ് കൊടുത്തു.....


", ആഹാ...... എന്നിട്ട് എത്ര ആയി റിഷൂ..? ഉമ്മാ നമുക്ക് ഒന്ന് വീട്ടിൽ വെക്കണം ലെ?", സുമി താത്ത അമ്മായിയോട് ചോദിച്ചപ്പോൾ അമ്മായി പറഞ്ഞു.....


", ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല.... അതിനൊക്കെ നല്ല പൈസ വേണ്ടി വരും... എന്തിനാ ഇപ്പൊ അതിന്റെ ആവശ്യം ? നമ്മളെ വീട്ടിൽ നമ്മള് രണ്ടാളും മാത്രം അല്ലേ ഒള്ളൂ ", അമ്മായി അത് പറഞ്ഞപ്പോൾ സുമി താത്ത പറഞ്ഞു......


" അതല്ല ഇടക്ക് എൻ്റെ ബാഗിൽ നിന്ന് പൈസ പോകുന്നുണ്ട്..... അത് എങ്ങനെ ആണെന്ന് അറിയാമല്ലോ... അതിന് വേണ്ടി ആണ് ", സുമി താത്ത അത് പറഞ്ഞതും അമ്മായി ദേഷ്യപ്പെട്ട് അവിടെ നിന്ന് പോയി......


എല്ലാവരുടെയും അസർ നിസ്കാരം കഴിഞ്ഞ് എല്ലാവരും കൂടെ ഇരുന്ന് ചായയും ഉള്ളി വടയും കഴിച്ചു.......


ഐഷു പാത്രങ്ങൾ ഒക്കെ കഴുകി വെക്കുമ്പോൾ കുട്ടികൾ എണീറ്റു......


", ഐഷൂ..... കുട്ടികൾ എണീറ്റിട്ടുണ്ട്.....നീ അവരെ എടുക്ക് പാത്രം പിന്നെ കഴുകാം", റിഷുക്ക റൂമിൽ നിന്ന് വിളിച്ച് കൂവുന്നുണ്ട്......


", ഇപ്പോ വരാം.... ഒരു രണ്ട് മൂന്ന് പാത്രം കൂടിയുള്ളൂ...", അവള് അത് പറഞ്ഞ് ബാക്കി കഴുകാൻ നിൽക്കുമ്പോൾ ഉമ്മി വന്ന് ചീത്ത പറഞ്ഞു......


", അതൊക്കെ ഞാൻ കഴുകാം..... കുട്ടികൾ കരയുന്നത് കേട്ടില്ലേ...!?", ഉമ്മി അത് പറഞ്ഞതും ഐഷു റൂമിലേക്ക് ഓടി.....


ഉമ്മി പാത്രം കഴുകുന്നത് കണ്ട് സുമി താത്ത വന്ന് പാത്രങ്ങൾ ഒക്കെ കഴുകി കൊടുത്തു.....


ഇത് കണ്ട് കൊണ്ടാണ് അമ്മായി വന്നത്.....


", എൻ്റെ മോളെ നിങ്ങൾക്ക് വേലക്കാരി ആക്കാൻ അല്ല ഇങ്ങോട്ട് കൊണ്ട് വന്നത്... ഇവിടെ രണ്ട് മരുമക്കൾ ഇല്ലേ അവർക്ക് ചെയ്യാൻ ഉള്ള ജോലി അല്ലേ ഇത്...", അമ്മായി ദേഷ്യപ്പെട്ടു.....


", ഇവിടെ അങ്ങനെ ഒന്നും ഇല്ല ഉമ്മാ..... ഞാൻ ഇപ്പോ ഈ പാത്രം കഴുകി എന്ന് കരുതി ഒന്നും ഉണ്ടാകാൻ പോകുന്നില്ല..... എൻ്റെ അമ്മായിയെ ഞാൻ സഹായിച്ചു അതിന് എന്താ....? നമുക്ക് ഇന്ന് തന്നെ വീട്ടിലേക്ക് പോകണം..... ഇനിയും ഈ പാവങ്ങളെ ഇങ്ങനെ വേദനിപ്പിച്ച് ഇവിടെ നിൽക്കേണ്ട......", സുമി താത്ത അതും പറഞ്ഞ് ഉമ്മിയെ നോക്കി ചിരിച്ചു........


ഐഷുവും റിഷുക്കയും കുട്ടികളെയും കൊണ്ട് താഴേക്ക് വന്നു......


അവര് വരുന്നത് കണ്ട് അമ്മായി മുഖം കറുപ്പിച്ച് നിൽക്കുന്നുണ്ട്.....


സുമി താത്ത കുട്ടികളെ എടുത്ത് കളിപ്പിക്കുന്നുണ്ട്......


നിസു മോള് ഓളെ ഉപ്പച്ചിൻ്റെ അടുത്ത് തന്നെ ആണ് അധിക സമയവും......

കുറച്ച് നേരം റിഷുക്ക റിസു മോളെ എടുത്താൽ അപ്പോ അവളെ കരച്ചിൽ തുടങ്ങും......



അപ്പോഴാണ് റിഷുക്കാക്ക് ഒരു കോൾ വന്നത്.......


റിഷുക്ക അവളെ ഐഷുവിൻ്റെ അടുത്ത് കൊടുത്ത് പോകാൻ നിന്നതും അവള് കരച്ചിൽ തുടങ്ങി......


", പടച്ചോനെ ഞാൻ ഇപ്പോ എന്താ ചെയ്യാ.....!? ഒരു അർജൻ്റ് കോൾ ആണ് ഐഷൂ.... നീ എങ്ങനെ എങ്കിലും അവളെ കരച്ചിൽ മാറ്റ്..... ഞാൻ പെട്ടെന്ന് വരാം...", റിഷുക്ക അതും പറഞ്ഞ് പെട്ടെന്ന് തന്നെ വണ്ടി എടുത്ത് പോയി......


", അവൻ്റെ ഒരു അർജൻ്റ് കോൾ....വല്ല പെണ്ണും വിളിച്ചതായിരിക്കും...അങ്ങനെ അല്ലേ സ്വഭാവം.... ചെറുപ്പം മുതലേ തുടങ്ങിയ ഇഷ്ടം നടന്നല്ലോ ....", അമ്മായി അത് പറഞ്ഞതും ഇത് കേട്ട് കൊണ്ട് വന്ന ഉപ്പാന്റെ കൈ അമ്മായിയുടെ മുഖത്ത് പതിഞ്ഞു.......


", എവിടേക്കാ നീ പറഞ്ഞ് പോകുന്നത്.... നാവിന് ലൈസൻസ് ഇല്ല എന്ന് കരുതി എന്തും പറയാം എന്ന് വിചാരിച്ചോ നീ....!? എൻ്റെ മോനെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്ന് കളയും ഞാൻ....", ഉപ്പ കത്തുന്ന കണ്ണുകളോടെ പറഞ്ഞു......


ആദ്യമായിട്ടാണ് ഐഷു ഉപ്പാനെ ഇങ്ങനെ കാണുന്നത്.......


ഉപ്പ ദേഷ്യത്തോടെ പുറത്തേക്ക് പോയി.......


അമ്മായിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഉമ്മിയും സുമി താത്തയും പോയി....


റിസു മോളെ എടുത്ത് കുഞ്ഞോളും പോയി അവളുടെ പിന്നാലെ ഐഷുവും പോയി.......


അമ്മായി അവിടെ കള്ള കരച്ചിൽ തുടങ്ങിയിട്ടുണ്ട്.......


കുറച്ച് കഴിഞ്ഞപ്പോൾ ഡ്രസ്സ് മാറ്റി വരുന്ന സുമി താത്താനെ കണ്ട് എല്ലാവരും അന്തം വിട്ടു......


", എവിടേക്കാ നീ പോകുന്നത്..?", ഉമ്മി അത് ചോദിച്ചപ്പോൾ സുമി താത്ത പറഞ്ഞു.....


", അമ്മായീ ഞങ്ങള് പോവുകയാണ്.... ഇനി ഇവിടെ നിന്നാൽ ശരിയാകില്ല....", സുമി താത്ത ചിരിച്ചു കൊണ്ട് പറഞ്ഞു......


", ആരും എവിടേക്കും പോകുന്നില്ല..... അവളെ ശരിയാക്കാൻ പറ്റോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ....", ഉപ്പ അതും പറഞ്ഞ് സുമി താത്താൻ്റെ തോളിൽ പിടിച്ചു നിന്നു....


", കാക്കൂ എനിക്ക് പോകാൻ ആഗ്രഹം ഉണ്ടായിട്ട് അല്ല..... ഇവിടെ ഉള്ളവരോട് ഉമ്മ ചെയ്യുന്നതും പറയുന്നതും ഒക്കെ കേട്ട് എനിക്ക് ഇവിടെ നിൽക്കാൻ തോന്നുന്നില്ല.....", സുമി താത്ത നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു......


", അതിന് എന്തിനാ മോളെ നീ ഇങ്ങനെ വിഷമിക്കുന്നത്.....!?", ഉപ്പ തലയിൽ തലോടി കൊണ്ട് ചോദിച്ചു....


സുമി താത്ത പുഞ്ചിരിച്ചു......


ഐഷു കുട്ടികളെ ഉറക്കി വന്നു. കുഞ്ഞോളും സുമി താത്തയും അംനുവും സംസാരിച്ച് ഇരിക്കുന്നുണ്ട് അവൾ അവിടെ അവരുടെ കൂടെ ഇരുന്നു.....


ഇശാ ബാങ്ക് കൊടുത്തിട്ടും റിഷുക്ക വരാത്തത് കണ്ടപ്പോൾ ഐഷുവിന് പേടി ആകാൻ തുടങ്ങി.....


എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു......


", ഐഷൂ....നീ കുട്ടികൾ ഉണരും മുമ്പ് കഴിച്ചോ...", ഉമ്മി അവളെ വിളിച്ചു.....


", നിങ്ങള് കഴിച്ചോളിം.... ഞാൻ റിഷുക്ക വന്നിട്ട് കഴിച്ചോളാം ", അവള് അതും പറഞ്ഞ് സിറ്റൗട്ടിൽ ഇരുന്നു......


", ഉപ്പാ എന്താ റിഷുക്ക വരാത്തത്....? ഒന്ന് വിളിച്ചു നോക്കിം ", അവള് ഭയത്തോടെ പറഞ്ഞു......


", ആ ഞാൻ വിളിച്ച് നോക്കട്ടെ.....", ഉപ്പ അതും പറഞ്ഞ് ഫോൺ എടുത്ത് റിഷുക്കാക്ക് വിളിച്ചു..,...


സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു.....


അവർക്ക് പേടി ആകാൻ തുടങ്ങി......


", അത് ചാർജ് കഴിഞ്ഞതായിരിക്കും അവന് വിളിച്ചോളും ", ഉമ്മി ഭയം പുറത്ത് കാണിക്കാതെ പറഞ്ഞു......


ഐഷുവിൻ്റെ മനസ്സ് പിടക്കാൻ തുടങ്ങി.......


അവള് ഫോൺ എടുത്ത് കാക്കൂന് വിളിച്ചു......


", എന്താടീ...... നിന്നോട് ഞാൻ മിണ്ടൂല എന്ന് പറഞ്ഞതല്ലേ....",കാക്കു അത് പറഞ്ഞപ്പോൾ ഐഷു ഒന്നും മിണ്ടിയില്ല......


", ഐഷൂ നീ എന്താ മിണ്ടാത്തത്..? ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... നിനക്ക് എന്ത് പറ്റി..?", കാക്കു വേവലാതിയോടെ ചോദിച്ചു.....


", കാക്കൂ....റിഷുക്ക മഗ്‌രിബ് നിസ്കരിച്ച ഉടനെ ഇവിടെ നിന്ന് പോയതാ..... ഇപ്പോ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്....",  അവള് വിഷമത്തോടെ പറഞ്ഞു....


", എവിടേക്കാ പോയത് എന്ന് പറഞ്ഞോ...?",  കാക്കു ചോദിച്ചു.....


", ഇല്ല.... ഒരു അർജൻ്റ് കോൾ ആണ് എന്ന് പറഞ്ഞ് പോയി ....", അവള് വിഷമത്തോടെ പറഞ്ഞു.....


", ആ ഓക്കേ ഞാൻ ഒന്ന് നോക്കട്ടെ ട്ടോ... നീ ഫുഡ് കഴിച്ചോ..?", കാക്കു ചോദിച്ചു....


", ഇല്ല ഫുഡ് കഴിച്ചിട്ടില്ല..... ഇവരൊക്കെ കഴിച്ചു..... ഞാൻ റിഷുക്ക വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു... കാക്കു പെട്ടെന്ന് നോക്കിം ട്ടോ...", അവള് അതും പറഞ്ഞ് കോൾ കട്ട് ആക്കി......


കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വീഡിയോ കോൾ ചെയ്തു......


ഫോൺ എടുത്തപ്പോൾ തന്നെ കുട്ടികളെ ആണ് എല്ലാവരും ചോദിക്കുന്നത്......


", ഇത്താത്താ.... കുട്ടികൾ എവിടെ..?", മിന്നു അതും ചോദിച്ച് ഫോൺ വാങ്ങി......


", മോളേ..... കുട്ടികൾ ഉറങ്ങാണ്... ഇങ്ങൾ ഒക്കെ ഫുഡ് കഴിച്ചോ..? എവിടെ ഇക്കാക്കമാർ ?", ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു......


", ആ.... ഞങ്ങള് മാമു വെയ്ച്ചു....ഇക്കാക്കമാർ ഉപ്പച്ചിൻ്റെ അടുത്ത് ഉണ്ട്... ഇത്താത്ത മാമു വെയ്ച്ചോ ...? അളിയാക്ക എവിടെ?", അവള് ചിരിച്ചു കൊണ്ട് ചോദിച്ചു.....


", അളിയാക്ക പുറത്ത് പോയതാ.... ഇത്താത്ത മാമു വെയ്ച്ചിട്ടില്ല അളിയാക്ക വരാൻ കാത്തിരിക്കാണ്... എവിടെ ഉമ്മ?", അവള് അത് ചോദിച്ചപ്പോൾ ഉമ്മ ഫോൺ എടുത്തു.......


", മോളേ...... എന്താ റിഷു വന്നില്ലേ..?എവിടേക്കാ പോയത് എന്ന് നിന്നോട് പറഞ്ഞോ..? നീ പേടിക്കേണ്ട അത് അവൻ ആരെങ്കിലും വിളിച്ചിട്ട് പോയതായിരിക്കും...എനിക്ക് ഷമി വിളിച്ചിരുന്നു അവനാണ് എന്നോട് പറഞ്ഞത്..... എന്തെങ്കിലും പോയി കഴിക്ക് അവൻ വരുന്നത് വരെ ഇങ്ങനെ തിന്നാതെ ഇരിക്കേണ്ട....", ഉമ്മ അവളെ സമാധാനിപ്പിച്ചു.......



ഉമ്മ വിശേഷങ്ങൾ എല്ലാം പറഞ്ഞ് ഫോൺ കട്ട് ആക്കി......


എല്ലാവരുടെയും ഫുഡ് കഴിക്കൽ കഴിഞ്ഞ് പാത്രം ഒക്കെ കഴുകി വെച്ച് സിറ്റൗട്ടിലേക്ക് വന്നു......


തല താഴ്ത്തി ഇരിക്കുന്ന ഐഷുവിൻ്റെ തല ഉയർത്തി കുഞ്ഞോള് ചോദിച്ചു.....


", ബാബീ..... എന്തെങ്കിലും പോയി കഴിക്കിം കാക്കു വരുന്നത് വരെ ഇങ്ങനെ ഇരിക്കേണ്ട.... കുട്ടികൾ ഉണരും മുമ്പ് എന്തെങ്കിലും കഴിക്കിം...", അവള് അതും പറഞ്ഞ് തലയിൽ തലോടി......


",വേണ്ട കുഞ്ഞോളെ... റിഷുക്ക വരട്ടെ... നിങ്ങള് പോയി കിടന്നോളിം", അവള് അവരെ പറഞ്ഞ് വിടാൻ നോക്കി......


അവരാരും പോയില്ല.....


", എന്താ ഈ ചെറുക്കൻ ഫോൺ എടുക്കാത്തത്..?", ഉപ്പ വീണ്ടും വീണ്ടും അടിച്ച് നോക്കി......


", ഉപ്പാ ഞാൻ വണ്ടി എടുത്ത് പോയി നോക്കട്ടെ..?", അവൾ സ്കൂട്ടി ചൂണ്ടിക്കാണിച്ചു കൊണ്ട് ചോദിച്ചു....


അവളുടെ ചോദ്യം കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി......


", എന്താ മോളെ നീ പറയുന്നത്..? ഈ നേരത്ത് വണ്ടി എടുത്ത് പോകേണ്ട..... റാഷി വന്നിട്ട് അവനോട് പറയാം... ", ഉമ്മി അതും പറഞ്ഞ് സമാധാനിപ്പിച്ചു......


ഉപ്പ ഒന്ന് ആലോചിച്ച് പറഞ്ഞു.....


", എന്നാ വാ നമുക്ക് പോകാം..... ഞാനും കൂടെ പോരാം", ഉപ്പ പറഞ്ഞത് കേട്ട് ഉമ്മി നോക്കി.....


", ആ കുട്ടികൾ ഉണർന്നാൽ എന്ത് ചെയ്യും?", ഉമ്മി അത് പറഞ്ഞപ്പോൾ ഉപ്പ പറഞ്ഞു.....


", ഞങ്ങള് വേഗം വരും.... കുട്ടികൾ ഉണരുകയാണെങ്കിൽ ഫോണിലേക്ക് അടിച്ചാൽ മതി.....", അതും പറഞ്ഞ് അവര് വണ്ടി എടുത്ത് പോയി......


കുറേ പോയി കഴിഞ്ഞപ്പോൾ കാക്കൂനെ കണ്ടു.....


കാക്കു വണ്ടി എടുത്തതിന് കൂറേ ചീത്ത പറഞ്ഞു.......


കാക്കു കാറ് കൊണ്ടാണ് വന്നത്.....


ഐഷുവിൻ്റെ സ്കൂട്ടി അവിടെ നിർത്തി അവരെല്ലാവരും കാറിൽ കയറി......


കുട്ടികൾ ഉണർന്ന് കുറച്ച് നേരം കളിച്ച് കിടന്നു.... കരച്ചിൽ തുടങ്ങിയപ്പോൾ ഉമ്മി ഫോൺ എടുത്ത് വിളിച്ചു......


ഐഷുവിനെ വീട്ടിൽ ആക്കി കാക്കുവും ഉപ്പയും കൂടി പോയി........


സമയം 12.00 കഴിഞ്ഞു.......


ഇത് വരെ റിഷുക്ക വന്നിട്ടും ഇല്ല വിളിച്ചിട്ടും ഇല്ല......


ഐഷു കുട്ടികൾക്ക് പാല് കൊടുത്ത് കൊണ്ടിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി.......


", മോളേ നീ എന്തെങ്കിലും കഴിക്ക്...", ഉമ്മി വന്ന് വിളിച്ചപ്പോൾ അവള് വന്ന് എന്തെങ്കിലും കഴിച്ച് വീണ്ടും റൂമിൽ വന്ന് കിടന്നു.......


ഇതെല്ലാം കണ്ടിട്ട് ഒരാള് വളരെ സന്തോഷത്തോടെ അവിടെ ഉണ്ട്......



*തുടരും.....*


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 72*



ഇതെല്ലാം കണ്ടിട്ട് ഒരാള് വളരെ സന്തോഷത്തോടെ അവിടെ ഉണ്ട്....... വേറെ ആരും അല്ല അമ്മായി തന്നെ........



റിഷുക്കാനെ നോക്കി എവിടെയും കാണുന്നില്ലാത്തത് കൊണ്ട് കാക്കു ഉപ്പാനെ വീട്ടിൽ ആക്കി പോയി......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്കാൻ്റെ ഫോണിൽ നിന്ന് ഉപ്പാന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.....


", ഉപ്പാ...... ഞാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ്...... നിങ്ങൾക്ക് വരാൻ പറ്റുമെങ്കിൽ ഷമിനെയും കൂട്ടി വരിം.....ഈ വിവരം വേറെ ആരും അറിയേണ്ട....", റിഷുക്ക അതും പറഞ്ഞ് ഫോൺ കട്ട് ആക്കി.......


ഉപ്പാന്റെ ഫോൺ അടിച്ചത് കേട്ട് ഐഷു താഴേക്ക് വരുന്നുണ്ട് 


", ആരാ ഉപ്പാ വിളിച്ചത്?", റിഷുക്ക ആണോ?", ഐഷു അതും ചോദിച്ച് വന്നു.....


", ആ മോളേ അവനാണ് അവന് കുഴപ്പം ഒന്നും ഇല്ല....എന്തോ വണ്ടി കേട് ആയി എന്ന് തോന്നുന്നു..... എന്തായാലും ഞാൻ പോയിട്ട് വരാം....ഷമിനെയും വിളിക്കട്ടെ..... മോള് പോയി കിടന്നോ ", ഉപ്പ അതും പറഞ്ഞ് കാക്കൂനെ വിളിച്ച് വരാൻ പറഞ്ഞു......


എല്ലാവരും കിടക്കാൻ പോയി......


ഉപ്പ കാക്കൂനോട് വിവരങ്ങൾ ഒക്കെ പറഞ്ഞ് അവര് മെഡിക്കൽ കോളേജിലേക്ക് പോയി......


മെഡിക്കൽ കോളേജിൽ എത്തി റിഷുക്കാക്ക് വിളിച്ചു......


", ആ... നിങ്ങള് എത്തിയോ...... ഞാൻ ഇവിടെ മുകളിലത്തെ നിലയിൽ വരാന്തയിൽ ഉണ്ട്.....", നിങ്ങള് അങ്ങോട്ട് വരിം....", റിഷുക്ക അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.....


അവര് അവിടെ എത്തിയപ്പോൾ ഒരു ഉപ്പ തലയും താഴ്ത്തി ഇരിക്കുന്നുണ്ട്.....


അവരുടെ അടുത്ത് നിറഞ്ഞ കണ്ണുകളോടെ ഉമ്മയും ഉണ്ട്......


റിഷുക്ക ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്......


", എടാ റിഷൂ....", ഞങ്ങള് വന്നു.... എന്താടാ കാര്യം?", കാക്കു അതും ചോദിച്ച് റിഷുക്കാൻ്റെ അടുത്തേക്ക് പോയി......


റിഷുക്ക അവരെ വിളിച്ച് മെല്ലെ പറഞ്ഞു.....


", ഞാൻ ആകെ ഒരു പ്രശ്നത്തിൽ ആണ്....", എന്താ ചെയ്യാ എന്ന് അറിയില്ല.....", റിഷുക്ക അത് പറഞ്ഞപ്പോൾ ഉപ്പ ചോദിച്ചു....


", എന്താ കാര്യം എന്ന് പറയ്.... പരിഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ....",ഉപ്പ അത് പറഞ്ഞപ്പോൾ റിഷുക്ക കാര്യങ്ങൾ ഒക്കെ പറയാൻ തുടങ്ങി......



", അത് എന്റെ വണ്ടി തട്ടി ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു......", അത് ഞാൻ അപ്പോ തന്നെ ഹോസ്പിറ്റൽ കൊണ്ട് പോയി ഒക്കെ റെഡിയാക്കി ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞ് അവരുടെ രക്ഷിതാക്കൾക്ക്  ഫോൺ നമ്പർ കൊടുത്തിരുന്നു...... ഇന്നലെ ഇവരാണ് വിളിച്ചത്......ആ കുട്ടിക്ക് വീണ്ടും എന്തോ അസ്വസ്ഥത എന്ന് പറഞ്ഞിട്ട്..... ", അപ്പോ ആ കുട്ടി അവരുടെ ഉപ്പാനോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു എന്ന്.......എന്നെ കല്ല്യാണം കഴിച്ച് കൊടുക്കാൻ...... അവളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തില്ലെങ്കിൽ അവളെ നഷ്ടമാവും വിചാരിച്ച് അവര് എന്നോട് ഈ കാര്യം പറഞ്ഞു.......

ഞാൻ എന്റെ കല്ല്യാണം കഴിഞ്ഞ് രണ്ട് കുട്ടികൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും അവര് പറയുന്നത്..... അത് കുഴപ്പമില്ല അവളെ രണ്ടാം ഭാര്യ ആക്കിയാൽ മതി എന്ന്......", ഇനി പറയിം ഞാൻ എന്ത് ചെയ്യും?", ഇത് അറിഞ്ഞാൽ എൻ്റെ ഐഷുവിന് താങ്ങാൻ കഴിയില്ല ", റിഷുക്ക പറഞ്ഞത് കേട്ട് ആകെ തിരിച്ച് ഇരിക്കാണ് ഉപ്പയും കാക്കുവും.......


ഉപ്പ പതുക്കെ പോയി ആ ഉപ്പാന്റെ തോളിൽ കൈ വെച്ചു.......


ആ ഉപ്പ തല ഉയർത്തി നോക്കി......


", കൂട്ടുകാരാ ഞാൻ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.....", ഞാൻ അവൻ്റെ ഉപ്പയാണ്....... അവൻ രണ്ട് കുട്ടികളുടെ ഉപ്പയാണ് രണ്ടാം ഭാര്യ ആകണം എന്നൊക്കെ പറഞ്ഞാൽ അവൻ്റെ ഭാര്യക്ക് സമ്മതം വേണ്ടേ ?",  നിങ്ങളെ മോൾക്ക് നല്ലൊരു ഇണയെ ലഭിക്കും.....", ഉപ്പ അത് പറഞ്ഞപ്പോൾ അയാള് പറഞ്ഞു......


", എന്ത് പറഞ്ഞാലും പറ്റില്ല...... എൻ്റെ മോൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് ഞാൻ നടത്തി കൊടുക്കും....", അയാള് ഉറപ്പിച്ച് പറഞ്ഞു.......


ആ ഉമ്മാന്റെ മുഖത്ത് സങ്കടം ഉള്ള പോലെ തോന്നി.....


ഉമ്മ പതുക്കെ എണീറ്റ് റിഷുക്കാൻ്റെ അടുത്ത് വന്ന് പറഞ്ഞു.....


", മോനേ..... നിങ്ങളെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകുന്നുണ്ട്... പക്ഷേ ഉപ്പ ഭയങ്കര വാശിക്കാരനാണ്...... മകള് എന്ത് പറഞ്ഞാലും അത് നടത്തി കൊടുക്കും.....", നിങ്ങള് വിഷമിക്കേണ്ട ഇത് ഞാൻ എങ്ങനെ എങ്കിലും ശരിയാക്കാം......", ഉമ്മ അതും പറഞ്ഞ് പുഞ്ചിരിച്ചു.....


റിഷുക്കാൻ്റെ മുഖത്ത് ആശ്വാസത്തിന്റെ ചിരി വിരിഞ്ഞു.......



അവരോട് പറഞ്ഞ് അവര് വീട്ടിലേക്ക് തിരിച്ചു......


ആ കുട്ടിയും അവളുടെ വീട്ടുകാരും പോയി.......


വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു......


ഉപ്പാന്റെ കയ്യിൽ ഉള്ള ചാവി എടുത്ത് വാതിൽ തുറന്ന് അകത്ത് കയറി.......


കാക്കു വീട്ടിലേക്കും പോയി......


റിഷുക്ക കുളിച്ച് ഫ്രഷ് ആയി കിടന്നു.....


കുട്ടികൾ ഒക്കെ നല്ല ഉറക്കമാണ്.....


റിഷുക്ക ഐഷുവിൻ്റെ മുഖത്ത് നോക്കി കിടന്നു.....


അവളുടെ മുഖം ആകെ ചുവന്ന് തുടുത്തിരുന്നു......


അവള് ഇത് വരെ കരയുകയായിരുന്നു എന്ന് അത് കണ്ടപ്പോൾ തന്നെ മനസ്സിലായി.....


റിഷുക്കാൻ്റെ ഉള്ള് പിടഞ്ഞു......


അവളുടെ മുഖത്തുള്ള കണ്ണു നീർ ഒക്കെ തുടച്ച് ഒന്ന് ചുംബിച്ചു......


അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.......


അവള് പതുക്കെ കണ്ണ് തുറന്നു.....


തൻ്റെ മുഖത്തേക്ക് നോക്കി കിടക്കുന്ന റിഷുക്കാനെ കണ്ടതും അവള് ഒരു പൊട്ടിക്കരച്ചിലോടെ കെട്ടിപ്പിടിച്ചു......


റിഷുക്ക അവളെ സമാധാനിപ്പിച്ചു......


", എന്തിനാ വന്നത്?", ആരോടും പറയാതെ പോയതായിരുന്നല്ലോ ..... ഇപ്പോ എന്താ വന്നത്...... ", ഇവിടെ ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട് എന്ന ചിന്ത പോലും ഉണ്ടായില്ലല്ലോ..... ഇനി അത് വേണ്ട രണ്ട് കുഞ്ഞു മക്കളെ ഓർത്തെങ്കിലും ഒന്ന് വിവരം പറഞ്ഞൂടെ ", അവള് സങ്കടങ്ങൾ എല്ലാം ദേഷ്യപ്പെട്ട് പറഞ്ഞ് തീർത്തു......


റിഷുക്ക ഒന്നും മിണ്ടാതെ അവളെ തലയിൽ തലോടി.......


റിഷുക്കാൻ്റെ മനസ്സിൽ അപ്പോഴും ആ ഉപ്പ മകൾക്ക് കൊടുത്ത വാക്ക് ആയിരുന്നു.......


", ഐഷൂ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... തമാശയ്ക്ക് ആണ് ട്ടോ...", ഞാൻ വേറെ ഒരു പെണ്ണും കൂടി കെട്ടിയാലോ.... നിനക്ക് കുഴപ്പം ഉണ്ടോ ?", റിഷുക്ക അത് ചോദിച്ചപ്പോൾ അവള് പറഞ്ഞു.......


", സാധാരണ രണ്ടാം പെണ്ണ് കെട്ടൽ ആദ്യ ഭാര്യയുടെ ദുസ്വഭാവം കൊണ്ടോ അല്ലെങ്കിൽ മക്കള് ഉണ്ടാകാത്തത് കൊണ്ടോ പിന്നെ ആദ്യ ഭാര്യയിൽ തൃപ്തി അല്ലാത്തത് കൊണ്ടും ആണ്...... ഇതില് മക്കള് ഉണ്ടാകാത്തത് ഒഴികെ ഏതാ നിങ്ങളെ പ്രശ്നം ?....", എന്താണെങ്കിലും പറഞ്ഞോളിം അല്ല നിങ്ങൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ പിന്നെ ഞാൻ അതിന് എതിര് നിൽക്കുന്നത് ശരിയല്ലല്ലോ....", അവള് അത് വരെ കെട്ടിപ്പിടിച്ചിരുന്ന റിഷുക്കാൻ്റെ കൈകൾ മാറ്റി തിരിഞ്ഞ് കിടന്നു.....


അവളുടെ മനസ്സാകെ കലങ്ങി മറിയാൻ തുടങ്ങി.......


", റിഷുക്കാക്ക് എന്നെ വെറുത്തോ ?", ഞാൻ ഒരു ശല്ല്യം ആയി തുടങ്ങിയോ ?", അവള് സ്വയം ചോദിച്ചു.......


അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് റിഷുക്കാക്ക് അവളുടെ മനസ്സ് മനസ്സിലായി......


ഐഷു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്ന്.....


റിഷുക്ക അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു......


", മുത്തേ...... ഞാൻ ചുമ്മാ ചോദിച്ചതാ എന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞില്ലേ....", ഞാൻ നിന്നിൽ പൂർണമായും സന്തുഷ്ടനാണ്......

الحمد لله

ഇങ്ങോട്ട് തിരിഞ്ഞ് കിടക്ക് ഞാൻ ൻ്റെ കുറുമ്പിൻ്റെ മുഖം കാണട്ടെ...", അവളെ അതും പറഞ്ഞ് തിരിച്ച് കിടത്തി.......


", റിഷുക്കാ...... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം...... നിങ്ങള് എവിടേക്കാ പോയിരുന്നത്?", ഐഷു അത് ചോദിച്ചതും റിഷുക്ക എല്ലാം പറഞ്ഞു......


", ആഹാ.... അപ്പോ വെറുതെ അല്ല ൻ്റെ കെട്ടിയോൻ അങ്ങനെ ചോദിച്ചത്...", ആ കുട്ടിക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ?", അവള് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .....


", ഇല്ല ഇപ്പോ കുഴപ്പം ഒന്നും ഇല്ല ", ഇനി ഞാൻ ആ പരിസരത്തേക്ക് പോകില്ല....", റിഷുക്ക പറയുന്നത് കേട്ട് ഐഷു ഭയങ്കര ചിരി......


അവളുടെ ചിരി കേട്ട് നിസു മോൾ ഉണർന്നു......


അവളെ എടുത്ത് കട്ടിലിൽ കിടത്തി......


അവള് റിഷുക്കാൻ്റെ മുഖത്തേക്ക് വല്ലാത്തൊരു നോട്ടം നോക്കി......


റിഷുക്ക കൈ കാട്ടിയപ്പോൾ അങ്ങോട്ട് മൈൻഡ് ചെയ്യാതെ തിരിഞ്ഞ് കിടന്നു.....


ഇത് കണ്ട് ഐഷു ഭയങ്കര......


", എടീ കുറുമ്പി നീ നിന്റെ ഉമ്മാനെ പോലെ തന്നെ ആണല്ലോ", അവള് അതൊന്നും കാര്യമാക്കാതെ പാല് കുടിച്ചു......


റിസു മോളും ഉണർന്നപ്പോൾ ഇത് തന്നെ അവസ്ഥ......


അവസാനം കട്ടിലിൽ കിടക്കുന്ന റിഷുക്കാനെ ഒരു ചവിട്ട്.....

മൂപ്പര് താഴെ നിന്ന് ഊരക്ക് പിടിച്ചു എണീറ്റു......


", ഇത് എന്റെ കുട്ടികളെയും എന്നെയും ഒറ്റക്ക് ആക്കി പോയതിനാണെന്ന് കൂട്ടിക്കോളിം", ഐഷു അതും പറഞ്ഞ് ചിരിച്ചു.....


മൂപ്പര് പിന്നെ സോഫയിൽ കിടന്ന് ഉറങ്ങി......


കുട്ടികൾ ഉറങ്ങിയപ്പോൾ തൊട്ടിലിൽ കിടത്താൻ നിൽക്കുമ്പോൾ കരച്ചിൽ തുടങ്ങും അവസാനം രണ്ടാളെയും കട്ടിലിൽ തന്നെ കിടത്തി......

അത് റിഷുക്കാക്ക് ഉള്ള ശിക്ഷയാണെന്ന് തോന്നുന്നു........


ഐഷു എണീറ്റപ്പോൾ ബെഡിൽ കിടക്കുന്നുണ്ട് റിഷുക്ക....അവള് സോഫയിലും ......


അപ്പോ ഇതെങ്ങനെ......


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 73*



ഐഷു എണീറ്റപ്പോൾ ബെഡിൽ കിടക്കുന്നുണ്ട് റിഷുക്ക..... അവള് സോഫയിലും ......


അപ്പോ ഇതെങ്ങനെ......


മൂപ്പര് രണ്ടാളെയും കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട്......


ഐഷു നിസ്കാരം ഒക്കെ കഴിഞ്ഞ് റിഷുക്കാനെ വിളിച്ചു......


", അതേയ്...... ഒന്ന് എണീക്കിം...... മതി ഉറങ്ങിയത്........ നട്ട പാതിരായ്ക്ക് വന്നിട്ട്..... ഹ്മ്.....", പിന്നെ ഒരു കാര്യം...... സോഫയിൽ കിടന്ന ഇങ്ങള് എങ്ങനെ കട്ടിലിൽ എത്തി ?", അത് പോലെ ഞാന് എങ്ങനെ സോഫയിൽ എത്തി?", പറയിം ", അവള് അതും പറഞ്ഞ് റിഷുക്കാനെ വലിച്ച് എഴുന്നേൽപ്പിച്ചു.......


", അത് പിന്നെ...... നീ അങ്ങനെ ബെഡിൽ സുഖമായി കിടക്കുന്നത് കണ്ടപ്പോൾ ഞാൻ നിന്നെ എടുത്ത് സോഫയിൽ കിടത്തി.....", ഹി ഹി..... അതും പറഞ്ഞ് മൂപ്പര് ചിരിച്ചു കൊണ്ട് ബാത്ത്റൂമിലേക്ക് ഓടി......


", ഇങ്ങോട്ട് ഇറങ്ങി വരിം ", ഞാൻ കാണിച്ചു തരാം", അവള് അതും പറഞ്ഞ് താഴേക്ക് പോയി.......


", ഐഷൂ റിഷു വിളിച്ചില്ലേ?", ഉമ്മി അതും ചോദിച്ച് അടുക്കളയിലേക്ക് വന്നു......


", ഉമ്മീ..... റിഷുക്ക ഇന്നലെ രാത്രി വന്നു ", ഉപ്പ പറഞ്ഞില്ലേ?", അവള് സംശയത്തോടെ ചോദിച്ചു.....


", ഉപ്പ വന്നപ്പോൾ ഞാൻ നല്ല ഉറക്കമായിരുന്നു...... എണീറ്റപ്പോഴേക്ക് ഉപ്പ പള്ളിയിൽ പോയി.....", അവന് എവിടെ ആയിരുന്നു എന്ന് പറഞ്ഞോ ?", ഉമ്മി ചോദിച്ചപ്പോൾ അവള് നടന്നതെല്ലാം പറഞ്ഞു......


ഉമ്മിയും അവളും കൂടി ചായയും കടിയും ഉണ്ടാക്കുമ്പോൾ ആണ് അംനു വന്നത്......


അവളും ഉണ്ടാക്കാൻ സഹായിച്ചു......


റിഷുക്ക റൂമിൽ നിന്ന് വിളിച്ച് കൂവുന്നുണ്ട്.......


", ഐഷൂ..... കുട്ടികൾ എണീറ്റു....നീ വരുമ്പോൾ ഒരു ചായയും കൊണ്ട് വാ ട്ടോ ", അവള് ചായയും എടുത്ത് റൂമിലേക്ക് പോയി......


കുട്ടികൾ ഉണർന്നിട്ടുണ്ടായിരുന്നില്ല .....



", നിങ്ങള് വെറുതെ പറഞ്ഞതാണ് ലെ", കുട്ടികൾ നല്ല ഉറക്കമാണ്.... എന്നിട്ട് എന്തിനാ ഉണർന്നു എന്ന് പറഞ്ഞ് എന്നെ വിളിച്ച് കൂവിയത് ", അവള് പുരികം പൊക്കിക്കൊണ്ട് ചോദിച്ചു......


", അത് പിന്നെ.... അവര് ഉണർന്നിരുന്നു.... ഇപ്പോ ഉറങ്ങിയതാ സത്യം", റിഷുക്ക ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു......


അപ്പോഴേക്ക് രണ്ടാളും ഉണർന്നു.....


", കണ്ടോ ഞാൻ പറഞ്ഞില്ലേ.... ഇപ്പോ എങ്ങനെ ഉണ്ട്", റിഷുക്ക അതും പറഞ്ഞ് ചായ എടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു.....


ഐഷു രണ്ട് പേരെയും പാല് കൊടുത്ത് ഉറക്കി റിഷുക്കാൻ്റെ അടുത്തേക്ക് പോയി ....


റിഷുക്ക ചായ ആസ്വദിച്ച് കുടിക്കുമ്പോൾ പെട്ടെന്ന് പോയി കെട്ടിപ്പിടിച്ചു......


മൂപ്പര് ഒന്ന് ഞെട്ടി എണീറ്റു ചായ ഐഷുവിൻ്റെ മേലിൽ ആയി......


ചെറുതായിട്ട് ചൂട് ഉള്ളതായിരുന്നു......


അവള് ബാത്ത്റൂമിലേക്ക് ഓടി പോയി ഡ്രസ്സ് മാറ്റി വന്നു.....


", വല്ല ആവശ്യവും ഉണ്ടായിരുന്നോ ?", നല്ല രീതിയിൽ ചായ കുടിക്കുന്ന എന്നെ വെറുതെ പേടിപ്പിച്ചിട്ടല്ലേ....", അങ്ങനെ വേണം നിനക്ക്.....പൊള്ളിയോ ?", 

റിഷുക്ക ചിരിച്ചു കൊണ്ട് ചോദിച്ചു.....


", ഹ്മ്.... കളിയാക്കിയിട്ട് വെറുതെ എന്തിനാ എനിക്ക് പൊള്ളിയത് ചോദിക്കുന്നത്.....", പൊള്ളിക്കോട്ടെ എനിക്ക് അല്ലേ....", ഹ്മ്", അവള് അതും പറഞ്ഞ് പോയി.......


അത് കണ്ട് റിഷുക്ക അവളെ പിന്നാലെ പോയി......


അടുക്കളയിൽ എത്തിയപ്പോൾ അവളെ ഡ്രസ്സ് മാറ്റിയത് കണ്ട് ഉമ്മിയും അംനുവും ചോദിച്ചു......


", എന്താ നീ ഡ്രസ്സ് മാറ്റിയത്?", കുട്ടികൾ മൂത്രം ഒഴിച്ചോ?", അവര് അങ്ങനെ ചോദിച്ചപ്പോൾ ഐഷു പറഞ്ഞു.......


", ഏയ് കുട്ടികൾ മൂത്രം ഒഴിച്ചതല്ല", കുട്ടികളുടെ വാപ്പ ചായ കളഞ്ഞത് ആണ് ", വേറെ ഒന്നും അല്ല ലെ റിഷുക്കാ.....", അവള് അതും പറഞ്ഞ് റിഷുക്കാനെ കണ്ണുരുട്ടി നോക്കി......


", ഞാൻ അറിഞ്ഞ് കൊണ്ട് കളഞ്ഞത് അല്ല ഉമ്മാ", ഞാൻ നല്ല രീതിയിൽ ചായ കുടിക്കായിരുന്നു.... അപ്പോ അവള് വന്ന് പേടിപ്പിച്ചു അപ്പോ പെട്ടെന്ന് ഞാൻ ഞെട്ടിയപ്പോൾ ചായ അവളുടെ മേലിൽ പോയി.....", അതാണ് സംഭവം", റിഷുക്ക വളരെ നിഷ്കുവായി പറഞ്ഞു......


", രണ്ടാളും കണക്ക് ആണ്", ഉമ്മി അതും പറഞ്ഞ് തലയിൽ കൈ വെച്ചു.......


", എന്നാ എല്ലാവരും വരിം ചായ കുടിക്കാം ", അതും പറഞ്ഞ് അവര് ചായയും കടിയും കൊടുന്ന് വെച്ചു.....


കുഞ്ഞോള് നിസ്കാരം കഴിഞ്ഞ് ഉറങ്ങിയതാണ്......

രാത്രി ഫുൾ ഫോൺ വിളി ആയത് കൊണ്ട് രാവിലെ നല്ല ഉറക്കമായിരിക്കും......

പിന്നെ കാക്കു അല്ലേ സാധനം......


ഐഷു കുഞ്ഞോളെ റൂമിലേക്ക് പോയി അവളെ വിളിച്ചു......


", മതി ഉറങ്ങിയത്...... എണീറ്റ് വാ നട്ടപ്പാതിരാക്ക് ഫോൺ വിളിച്ച് ഇരിക്കും എന്നിട്ട് ഇപ്പോ കിടന്ന് ഉറങ്ങും ", ചായ കുടിക്കാൻ വാ..... എല്ലാവരും അവിടെ ഇരുന്നു....", ഇല്ലെങ്കിൽ ഞാൻ വെള്ളം ഒഴിക്കും...", അവള് കുഞ്ഞോളെ കുലുക്കി വിളിച്ചു പറഞ്ഞു.....


", ബാബീ പ്ലീസ് കുറച്ച് നേരം കൂടി കിടക്കട്ടെ....", അവള് വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നു....


", ഇനി ഞാൻ വെള്ളം എടുത്ത് ഒഴിക്കും", അവള് അതും പറഞ്ഞ് ബാത്ത്റൂമിലേക്ക് കയറിയതും കുഞ്ഞോള് ബെഡിൽ നിന്ന് എണീറ്റ് ഓടി....... അവള് പെട്ടെന്ന് തന്നെ ഉപ്പാന്റെ റൂമിലെ ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി ചായ കുടിക്കാൻ ഇരുന്നു......


ഐഷു വന്നപ്പോൾ എല്ലാവരും ചായ കുടിക്കാൻ തുടങ്ങി......


ഐഷു കുഞ്ഞോളെ അടുത്ത് ഇരുന്നു.....


", ബാബീ എന്നോട് മിണ്ടണ്ട", ഞാൻ നല്ല രീതിയിൽ ഉറങ്ങുകയായിരുന്നു..... ഇന്നലെ രാത്രി ഇങ്ങളെ കാക്കു വിളിച്ചത് കാരണം എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല......", അവള് അതും പറഞ്ഞ് കോട്ട് വായ് ഇട്ടു......


", ഹി ഹി.... അത് സാരമില്ല ട്ടോ", അതും പറഞ്ഞ് ഐഷു അവളെ തോളിൽ തട്ടി.....


അമ്മായി ഇപ്പോ ഭയങ്കര ഡീസന്റ് ആണ്.....


അമ്മായി ചായ കുടി കഴിഞ്ഞ് എണീറ്റ് പോയി.....


ഐഷുവും അംനുവും കൂടി പാത്രങ്ങൾ ഒക്കെ കഴുകി വെച്ച് പണി ഒക്കെ തുടങ്ങി ......


കുട്ടികൾ എണീറ്റതും ഐഷു അവരെ കുളിപ്പിച്ച് റിഷുക്കാനെ ഏൽപ്പിച്ച് അലക്കാൻ പോയി......


", ഐഷൂ..... പണിയൊക്കെ കഴിഞ്ഞില്ലേ......നീ പെട്ടെന്ന് അലക്കി കുളിച്ച് വാ..... നമ്മക്ക് ഇന്ന് ഒരു സ്ഥലത്തേക്ക് പോകണം....", 


റിഷുക്ക അതും പറഞ്ഞ് കുട്ടികളെ ഡ്രസ്സ് ഒക്കെ മാറ്റി കൊടുത്തു.......


രണ്ടാൾക്കും റിഷുക്ക കൺമഷിയും പൗഡറും ഇട്ട് കൊടുത്തു.......


ഐഷു വന്നപ്പോൾ മൂന്നാളും നല്ല ഉറക്കം.....


", ആഹാ ഇത് പ്പോ നല്ല കഥ ", എന്നോട് റെഡിയാവാൻ പറഞ്ഞിട്ട് മൂപ്പര് ഭയങ്കര ഉറക്കം ആണല്ലോ ", റിഷുക്കാ.... നമ്മക്ക് പോകേണ്ടേ ?", ഐഷു റിഷുക്കിനെ കുലുക്കി വിളിച്ചു......


", ഐഷൂ....പോകണോ?", കുറച്ച് നേരം ഉറങ്ങട്ടെ.... നീ ഇവിടെ കിടക്ക് ", റിഷുക്ക അതും പറഞ്ഞ് അവളെ ബെഡിലേക്ക് വലിച്ചു......


", എന്താ നിങ്ങള് ചെയ്യുന്നത്?", ഞാൻ അലക്കി വന്നതാണ്.....കുളിക്കട്ടെ...", അവള് അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി......


ഫ്രഷ് ആയി ഇറങ്ങി.....


ഇറങ്ങിയപ്പോൾ കുട്ടികൾ എണീറ്റിട്ടുണ്ട്.....


കുട്ടികളെ കൺമഷി കണ്ട് അവള് തൊളള പൊളിച്ച് നിന്നു......


", അയ്യേ എന്താ ഇത് റിഷുക്കാ?", .... എന്തിനാ ഇങ്ങനെ കൺമഷി ഇട്ട് കൊടുത്തത്..... പടച്ചോനെ ഇത് ഞാൻ എങ്ങനെ മായ്ച്ച് കളയും....", അവള് അതും പറഞ്ഞ് തലയിൽ കൈ വെച്ചു......


റിഷുക്ക അവിടെ കിടന്ന് ഭയങ്കര ചിരി......



ഐഷു കുറച്ച് വെള്ളം എടുത്ത് മുണ്ട് നനച്ച് അതൊക്കെ തുടച്ച് കളഞ്ഞു...... സുന്ദരികളുടെ മുഖം ഒക്കെ ആകെ ചുവന്നു.....


",റിഷുക്കാ.... ഇനി ദയവ് ചെയ്ത് കൺമഷി ഇട്ട് കൊടുക്കരുത്....", പാവം ൻ്റെ കുട്ടികളെ മുഖം നോക്കിം", അവള് അതും പറഞ്ഞ് അവരെ ചൂണ്ടിക്കാട്ടി.....


", അല്ലോഹ്.... നല്ലോണം ചുവന്നല്ലോ....", ഞാൻ അത് ശ്രദ്ധിച്ചില്ല.... പാവം ൻ്റെ സുന്ദരികൾ....", റിഷുക്ക അതും പറഞ്ഞ് അവരെ ഉമ്മ വെച്ചു......


ഉമ്മി ഐഷു അവരെ റെഡിയാക്കി അവളും മാറ്റി റൂമിൽ നിന്ന് ഇറങ്ങി....


റിഷുക്ക റിസു മോളെ എടുത്ത് മുമ്പിൽ പോയി..... ഐഷു നിസു മോളെയും എടുത്തു.......


നിസു മോള് ഭയങ്കര ദേഷ്യത്തിലാണ്.....റിഷുക്ക റിസു മോളെ എടുത്തതിന്......


പോകാൻ ഇറങ്ങുമ്പോൾ ഉമ്മിയും കുഞ്ഞോളും വന്നു......


ഉമ്മി കുട്ടികളെ മുഖത്തേക്ക് നോക്കി ചോദിച്ചു.....


", എന്താ മോളെ കുട്ടികളെ മുഖത്ത് ഇങ്ങനെ ചുവപ്പ് ?", എന്താ പറ്റിയത്?", ഉമ്മി അതും ചോദിച്ച് മുഖം നോക്കി



തുടരും.....


*A short story*

*  മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 74*




", എന്താ മോളെ കുട്ടികളെ മുഖത്ത് ഇങ്ങനെ ചുവപ്പ് ..? എന്താ പറ്റിയത്?", ഉമ്മി അതും ചോദിച്ച് മുഖം നോക്കി.....


", അത് ഉമ്മീ ഇങ്ങളെ പുന്നാര മോൻ കുട്ടികൾക്ക് കണ്മഷി ഇട്ട് കൊടുത്തതായിരുന്നു...... അത് ഞാൻ മായ്ച്ചു കളഞ്ഞപ്പോ ചുവന്നതാ..... വേറെ ഒന്നും അല്ല", ഐഷു അതും പറഞ്ഞ് ചിരിച്ചു......


ഉമ്മി റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി......

മൂപ്പര് അപ്പോഴേക്ക് അവിടെനിന്ന് മുങ്ങി.....


", എന്നാ ഞങ്ങള് പോയി വരാം ", അവര് സലാം പറഞ്ഞ് ഇറങ്ങി......


കുട്ടികൾ ഭയങ്കര സന്തോഷത്തിലാണ്...... വണ്ടിയിൽ കയറിയാൽ ഭയങ്കര ഇഷ്ടമാണ്......


രണ്ടാളും ഭയങ്കര ചിരിയിൽ ആണ്.....


റിഷുക്ക ഐഷുവിൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....


", അങ്ങോട്ട് നോക്ക് ൻ്റെ കുട്ടികളെ സന്തോഷം.....", അത് കേട്ട് ഐഷു പുഞ്ചിരിച്ചു.....


", അല്ല ഒരു കാര്യം നമ്മള് എവിടേക്കാ പോകുന്ന്?", അവള് അതും ചോദിച്ച് റിഷുക്കാനെ നോക്കി.....



", അതൊക്കെ കാണാം ", മൂപ്പര് അതും പറഞ്ഞ് വണ്ടിയിൽ പാട്ട് വെച്ചു......


പാട്ട് വെച്ചതും രണ്ടാളും അന്തം വിട്ട് നിൽക്കുന്നുണ്ട്......


പിന്നെ രണ്ടാളും ഉറങ്ങി.....


ഐഷു റിഷുക്കാനോട് വണ്ടി നിർത്താൻ പറഞ്ഞു.....


മുമ്പിൽ ഇരിക്കുമ്പോൾ രണ്ടാളെയും മടിയിൽ കിടത്താൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ബാക്കിൽ ഇരുന്ന് രണ്ടാളെയും സീറ്റിൽ കിടത്തി.......



കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക വണ്ടി നിർത്തി വെള്ളം വാങ്ങി വന്നു......


വെള്ളം കുടിച്ച് അവര്  യാത്ര തുടർന്നു......


കുറച്ച് കഴിഞ്ഞപ്പോൾ ഒരു മഖാമിൽ വണ്ടി നിർത്തി.......


കുട്ടികൾ ഉറങ്ങിയത് കാരണം ഐഷു അവിടെ വണ്ടിയിൽ ഇരുന്നു......


ആദ്യം നിസു മോളെയും എടുത്ത് റിഷുക്ക മഖാമിൽ കയറി.......


അവളെ മന്ത്രിച്ച് ഊതി ഐഷുവിൻ്റെ അടുത്ത് കൊടുത്ത് റിസു മോളെയും എടുത്ത് മഖാമിൽ പോയി.......


അവളെയും മന്ത്രിച്ച് ഊതി റിഷുക്ക വണ്ടിയിൽ ഇരുന്നു.......


ഐഷു മഖാമിൽ കയറി ദുആ ചെയ്ത് ഇറങ്ങി.......


ഐഷു വന്നതും അവര് പോയി.......


അവര് നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു........


മക്കളെയും എടുത്ത് അവിടെ ഒരു ബെഞ്ചിൽ ഇരുന്ന് കാഴ്ചകൾ കാണുകയാണ്.......


മക്കള് രണ്ടാളും ആകെ അത്ഭുതപ്പെട്ട് ഇരിക്കാണ്.....


രണ്ടാളെയും കൊണ്ട് കടലിൽ ഇറങ്ങി.......


അവര് മക്കളെയും എടുത്ത് നടക്കുമ്പോൾ ആണ് മുമ്പിലേക്ക് സർപ്രൈസ് എന്ന് പറഞ്ഞ് ഒരാള് ചാടിയത്......


സനുവും ഓളെ സഖാഫിയും......


", ആഹാ നിങ്ങള് എന്താ ഇവിടെ ?", ഐഷു അത് ചോദിച്ചപ്പോൾ സനു പറഞ്ഞു......


", ആഹാ ഇത് പ്പോ നല്ല കഥ",  ഇത് നിങ്ങളെ ബീച്ച് ആയിരുന്നോ ?", ഞാൻ ഇപ്പോഴാ അറിഞ്ഞത്....", അവള് അതും പറഞ്ഞ് ചിരിച്ചു......


", എടീ അങ്ങനെ ഉദ്ദേശിച്ച് ചോദിച്ചതല്ല ", അവള് അത് പറഞ്ഞപ്പോൾ സനു പറഞ്ഞു......

", ഞങ്ങള് വെറുതെ ഇറങ്ങിയതാ ടീ", നീ ആകെ മാറിയിട്ടുണ്ട് ട്ടോ ഐഷൂ", അവള് അതും പറഞ്ഞ് ചേർത്ത് പിടിച്ചു......


റിഷുക്കയും സനൂൻ്റെ ഇക്കയും അവിടെ സംസാരിച്ച് ഇരിക്കുന്നുണ്ട്......


നിസു മോള് റിഷുക്കാൻ്റെ അടുത്ത് ആണ്......


അവള് അവിടെ ഇരുന്ന് ബഹളം വെക്കുന്നുണ്ട്.....


", ഐഷൂ.... നീയും ഇവളും  കുട്ടികളെ കൊണ്ട് വണ്ടിയിൽ ഇരുന്നോ..... ഞങ്ങള് ഇപ്പോ വരാം...", റിഷുക്ക അതും പറഞ്ഞ് വണ്ടി തുറന്ന് കൊടുത്ത് നിസു മോളെ അവളുടെ അടുത്ത് കൊടുത്ത് സനൂൻ്റെ ഇക്കാൻ്റെ അടുത്തേക്ക് പോയി......


അവര് വണ്ടിയിൽ സംസാരിച്ച് ഇരുന്നു......


കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചെറിയ കുട്ടി വന്ന് വണ്ടിയുടെ ഗ്ലാസിൽ മുട്ടി.......


ഐഷു കുട്ടികൾക്ക് പാല് കൊടുക്കായിരുന്നു......


അവള് പാല് കൊടുക്കൽ നിർത്തി വെച്ചു.....

സനു ഗ്ലാസ് താഴ്ത്തി എന്താണെന്ന് ചോദിച്ചു......


ഒരു കുഞ്ഞു കുട്ടി......

കീറിയ ഡ്രസ്സാണ് ഇട്ടിട്ടുള്ളത്....

കാലിൽ ചെരുപ്പും ഇല്ല......

ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായി എന്ന് ആ കുട്ടിയെ കണ്ടപ്പോൾ മനസ്സിലായി.......


ആ കുട്ടി കുപ്പി വെള്ളം വിറ്റ് നടക്കുകയാണ്......


കുപ്പി വെള്ളം കാണിച്ച് വേണോ എന്ന് ചോദിക്കുന്നുണ്ട്......


സനു വേണ്ട എന്ന് പറഞ്ഞപ്പോൾ ആ കുട്ടി പോയി......


ഐഷു ആ കുട്ടിയെ തിരികെ വിളിച്ച് രണ്ട് കുപ്പി വെള്ളം വാങ്ങി.......


റിഷുക്കാനെ വിളിച്ച് ക്യാഷ് കൊടുക്കാൻ പറഞ്ഞു......


റിഷുക്ക കുറച്ച് അധികം പൈസ കൊടുത്തു.......

ആ കുട്ടി ബാക്കി കൊടുത്തപ്പോൾ റിഷുക്ക അത് വാങ്ങിയില്ല.......


ആ കുട്ടി നിറഞ്ഞ കണ്ണുകൾ തുടച്ച് നന്ദിയോടെ നടന്ന് നീങ്ങി.......


ഐഷുവിന് വല്ലാത്തൊരു വിഷമം തോന്നി......


ഐഷു ആ കുട്ടിയെ ശ്രദ്ധിച്ചു.....

ആ കുട്ടി നേരെ പോയത് ബീച്ചിൽ ഒരു മരത്തണലിൽ കിടക്കുന്ന അമ്മയുടെ അടുത്തേക്ക് ആയിരുന്നു.......


അവിടെ പോയി അമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് അവരെ ചൂണ്ടിക്കാണിക്കുന്നുണ്ട്.......



സനുവും ഓളെ സഖാഫിയും പോയി....


റിഷുക്ക വന്നതും ഐഷു ഒരു ഡ്രസ്സ് കടയിലേക്ക് പോകാൻ പറഞ്ഞു.......


അവിടെ എത്തി രണ്ട് കുട്ടം ഉടുപ്പ് വാങ്ങി രണ്ട് സാരിയും വാങ്ങി നേരെ ബീച്ചിലേക്ക് തന്നെ തിരിച്ചു.......


കുറച്ച് ബേക്കറി സാധനങ്ങളും കയ്യിൽ പിടിച്ചു......


ഐഷു കുട്ടികളെ റിഷുക്കാനെ ഏൽപ്പിച്ച് ആ കവറുകൾ എടുത്ത് ആ കുട്ടിയും അമ്മയും ഇരിക്കുന്ന മരത്തണലിലേക്ക് പോയി.......


ആ കവറുകൾ കുട്ടിയുടെ കയ്യിൽ കൊടുത്ത് തുറന്ന് നോക്കാൻ പറഞ്ഞു......


അത് തുറന്ന് നോക്കിയ അവരുടെ കണ്ണുകൾ വിടർന്നു.....


ആ അമ്മ ഐഷുവിനെ കെട്ടിപ്പിടിച്ചു......


ഐഷു ആ കുട്ടിക്ക് അപ്പോ തന്നെ ഉടുപ്പ് ഇട്ട് കൊടുത്തു......

അവിടെ ഉള്ളവരൊക്കെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട്......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക കുട്ടികളെയും കൊണ്ട് കാറിൽ നിന്ന് ഇറങ്ങി വന്നു.......


ഐഷു റിസു മോളെ എടുത്തു.....


ഇത് നിങ്ങളെ കുട്ടികൾ ആണോ എന്ന് ആ കുട്ടി ആകാംഷയോടെ ചോദിച്ചു......


അതേ എന്ന് പറഞ്ഞപ്പോൾ അവരെ വന്ന് തൊട്ട് നോക്കുന്നുണ്ട്......


അവരോട് യാത്ര പറഞ്ഞ് അവിടെ നിന്ന് പോയി.......


നേരെ പോയത് ഐഷുവിൻ്റെ വീട്ടിലേക്ക് ആയിരുന്നു.......


ഉച്ച സമയം ആയത് കൊണ്ട് എല്ലാവരും ഫുഡ് കഴിക്കുകയായിരുന്നു..........


വാതിൽ തുറന്ന് വെച്ചിരുന്നു.....


സലാം പറഞ്ഞ് കയറിയ അവരെ കണ്ട് എല്ലാവരും അന്തം വിട്ടു......


", ൻ്റെ മക്കളെ..... ഒന്ന് പറഞ്ഞ് വന്നൂടെ ഇങ്ങൾക്ക്...... ഇനി ഇപ്പോ ഇതൊക്കെ തിന്നോളിം ", ഉമ്മ അതും പറഞ്ഞ് ചിരിച്ചു.....


", അതൊന്നും കുഴപ്പമില്ല ഉമ്മാ...... ഇപ്പോ നല്ല വെയില് ...... അപ്പോ കുറച്ച് വിശ്രമിച്ചിട്ട് പോകാം എന്ന് വിചാരിച്ചു.....", റിഷുക്ക അതും പറഞ്ഞ് കൈ കഴുകി ഇരുന്നു......


ഐഷു കുട്ടികളെ കട്ടിലിൽ കിടത്തി.....


റിസു മോള് ഉമ്മാനെ കണ്ട ഉടനെ ഉമ്മാന്റെ അടുത്തേക്ക് പോയി.....


ഉമ്മ അവളെയും കട്ടിലിൽ കിടത്തി......


ഐഷുവിനും റിഷുക്കാക്കും ചോറ് വിളമ്പി കൊടുത്തു.....


ആരുടെ മുഖത്തും വലിയ സന്തോഷം ഇല്ലാത്ത പോലെ തോന്നി....

ഐഷു ഒന്നും ചോദിച്ചില്ല.......


എല്ലാവരും ഫുഡ് കഴിക്കല് കഴിഞ്ഞ് ഐഷു ചോദിച്ചു.....


", എന്താ ഇങ്ങൾക്ക് ഒക്കെ പറ്റിയത്?", ഒരു സന്തോഷവും ഇല്ലല്ലോ ", ഐഷു അത് ചോദിച്ചപ്പോൾ ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു......


", സന്തോഷം ഇല്ല എന്നോ?", എന്താ നീ പറയുന്നത്.. ?", ഒരു കുഴപ്പവുമില്ല മോളേ...... പിന്നെ ഷമിക്ക് എന്തോ ഇപ്പോ കുറച്ച് ദിവസം ആയിട്ട് സുഖമില്ല എന്ന് പറയുന്നുണ്ട്......", ഭയങ്കര തലവേദന ആണെന്ന് പറഞ്ഞു...", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു ചോദിച്ചു.....


", എന്നിട്ട് ഡോക്ടറെ ഒന്നും കാണിച്ചില്ലേ.?...", കുഞ്ഞോള് ഒന്നും അറിഞ്ഞിട്ടില്ലേ...?", അവള് അറിഞ്ഞിട്ടില്ലെങ്കിൽ ഒന്നും പറയേണ്ട", ഐഷു അത് പറഞ്ഞപ്പോൾ ഉമ്മ പറഞ്ഞു....


", ഇല്ല ആരും അറിഞ്ഞിട്ടില്ല....", റിഷൂനോട് ഉപ്പ പറയുന്നുണ്ടാകും ..... ഡോക്ടർ ഒക്കെ കാണിച്ചു.....", എന്താണെന്ന് അറിയില്ല...", ഉമ്മ അത് പറഞ്ഞപ്പോൾ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു......


ഇതേ സമയം കാക്കു വേദന കൊണ്ട് പുളയുകയാണ്......


", മോനേ....നീ ഒന്ന് എന്തെങ്കിലും കഴിക്ക് ", ഉപ്പപ്പ അതും പറഞ്ഞ് കാക്കുവിനെ വിളിക്കുന്നുണ്ട്.....


", ഉപ്പാ ഞാൻ കുറച്ച് ദിവസത്തിന് ഇത്താത്താൻ്റെ വീട്ടിൽ പോകട്ടെ..... നിങ്ങള് എനിക്ക് വേണ്ടി ഇങ്ങനെ ബുദ്ധിമുട്ടേണ്ട ...... നിങ്ങൾക്ക് തന്നെ സുഖമില്ല..... ഞാൻ അങ്ങോട്ട് പോകാം.....", കാക്കു അത് പറഞ്ഞപ്പോൾ ഉപ്പപ്പ പറഞ്ഞു.....


", ൻ്റെ കുട്ടിക്ക് എപ്പോഴും ഞാൻ ഉണ്ടല്ലോ...... എനിക്ക് ഒരു സുഖമില്ലായ്മയും ഇല്ല..... ഇനി നിനക്ക് അങ്ങനെ വേണം എന്ന് ഉണ്ടെങ്കിൽ ഞാൻ തടയുന്നില്ല..... ", ഉപ്പപ്പ അതും പറഞ്ഞ് തലയിൽ തലോടി.......


കാക്കു അവിടെ നിന്ന് നേരെ ഐഷുവിന്റെ വീട്ടിലേക്ക് വന്നു.....


വീടിന്റെ മുമ്പിൽ റിഷുക്കാൻ്റെ വണ്ടി കണ്ടപ്പോൾ കാക്കു ഒന്ന് നിന്നു.....

പിന്നെ രണ്ടും കൽപ്പിച്ച് വീട്ടിലേക്ക് കയറി.......


കാക്കു വന്നതും എല്ലാം അറിഞ്ഞ റിഷുക്ക വിഷമത്തോടെ നോക്കി.....


കാക്കു ഒന്ന് പുഞ്ചിരിച്ച് അകത്തേക്ക് കയറി.......


ഐഷുവും ഉമ്മയും കുട്ടികളെ കളിപ്പിച്ച് ഇരിക്കുകയായിരുന്നു......


കാക്കു വന്നതും ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു.......

", ആഹാ നിങ്ങള് എപ്പോ വന്നു.?", ... എന്താ പറ്റിയത്?", തല വേദന ആണെന്ന് പറഞ്ഞു...... ഇപ്പോ കുറവുണ്ടോ ?", അവള് അതും ചോദിച്ച് തലയിൽ തൊട്ടു.....


", ആ കുറവുണ്ട്......", അതും പറഞ്ഞ് കാക്കു റൂമിലേക്ക് പോയി കിടന്നു.....


", ഉമ്മാ....കാക്കൂന് കുറവ് ഇല്ല എന്ന് തോന്നുന്നു.....", ഒന്ന് വേറെ ഡോക്ടറെ കാണിച്ച് നോക്കിം.....", അവള് അത് പറഞ്ഞപ്പോൾ ഉമ്മ ഒന്ന് നെടുവീർപ്പിട്ടു.....



ഉപ്പയും റിഷുക്കയും സംസാരിച്ച് ഇരിക്കുകയായിരുന്നു.....


", എന്താ ഉപ്പാ എന്നിട്ട് ഡോക്ടർ പറഞ്ഞത്?", റിഷുക്ക അത് ചോദിച്ചപ്പോൾ ഉപ്പ ഒന്ന് ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി പറഞ്ഞു.....


", അവൻ്റെ തലയിൽ ബ്ലഡ് കട്ട പിടിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്.... പെട്ടെന്ന് തന്നെ ചികിത്സിക്കണം ഇല്ലെങ്കിൽ അത് ബ്ലഡ് ക്യാൻസർ അകാൻ ചാൻസ് ഉണ്ട്എന്നും പറഞ്ഞു....", അവനോട് ഇത് പറഞ്ഞിട്ടില്ല..... നമ്മക്ക് പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കണം....", ഉപ്പ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു........


ഇതെല്ലാം കേട്ട് കൊണ്ടാണ് ഒരാള് അങ്ങോട്ട് വന്നത്........


തുടരും.....



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 75*




ഇതെല്ലാം കേട്ട് കൊണ്ടാണ് ഒരാള് അങ്ങോട്ട് വന്നത്.......


ഐഷു വെറുതെ അതിലെ പോയപ്പോൾ ആണ് ഉപ്പയും റിഷുക്കയും സംസാരിക്കുന്നത് കേട്ടത്....


അവള് വരുന്നത് കണ്ട് അവര് മിണ്ടാതെ ഇരിക്കുന്നുണ്ട്.......


ഐഷു ഒന്നും ചോദിച്ചില്ല അവള് അവിടെ നിന്ന് നേരെ ഉമ്മാന്റെ അടുത്തേക്ക് പോയി ചോദിച്ചു......


", ഉമ്മാ കാക്കൂന് എന്താണെന്ന് നിങ്ങൾക്ക് ഒക്കെ അറിയും ലെ ", എന്നിട്ട് എന്താ എന്നോട് മാത്രം പറയാത്തത്?", ഐഷു ഉമ്മാനെ നോക്കി ചോദിച്ചു......


", മോളേ...... ആരും അറിയേണ്ട എന്ന് വിചാരിച്ചിട്ട് ആണ്..... അവനോടും പറഞ്ഞിട്ടില്ല.... അന്ന് ഡോക്ടർ ഉപ്പാനെ വിളിച്ച് പറഞ്ഞതാണ്...... അവനോട് പറഞ്ഞാൽ ഇനി അവൻക്ക് ടെൻഷൻ ആകേണ്ട എന്ന് കരുതി പറയാത്തത് ആണ്.......", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു ഒന്ന് പുഞ്ചിരിച്ചു.......


മക്കള് ഭയങ്കര കളിയിൽ ആണ്......

മോനുവും മെഹ്ഫുവും സ്കൂള് വിട്ട് വന്നിരുന്നു.......



", ഉമ്മാ മക്കളെ ഒന്ന് നോക്കിം ഞാൻ പോയി കുറച്ച് നേരം ഉറങ്ങട്ടെ..... അവിടുന്ന് ഇവര് കാരണം ഒന്ന് ഉറങ്ങാൻ പറ്റില്ല..... ഒരാള് ഉറങ്ങുമ്പോൾ മറ്റാള് ഉണരും.....", അവള് അതും പറഞ്ഞ് റൂമിലേക്ക് പോയി......


റിഷുക്കയും ഉപ്പയും പുറത്ത് തന്നെ ഇരിക്കുന്നുണ്ട്......


മോനുവും മെഹ്ഫുവും മിന്നുവും കുട്ടികളുടെ അടുത്ത് ഉണ്ട്.......

കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മയും അവിടെ വന്ന് ഇരുന്നു.......


ഐഷു കിടന്നെങ്കിലും ഉറക്കം വന്നില്ല......കാക്കുവിൻ്റെ അവസ്ഥ ആലോചിച്ചിട്ട്........


അപ്പുറത്തെ റൂമിലാണ് കാക്കു കിടക്കുന്നത്.......

വേദന കൊണ്ട് പുളയുന്ന കാക്കുവിൻ്റെ ശബ്ദം കേൾക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞു.......


അവള് കണ്ണടച്ച് കിടന്നു.......

അവൾക്ക് എങ്ങനെ കിടന്നാലും കാക്കുവിൻ്റെ ശബ്ദം കേട്ടിട്ട് കിടക്കാൻ കഴിഞ്ഞില്ല.......

അവള് എഴുന്നേറ്റ് കാക്കൂൻ്റെ റൂമിലേക്ക് പോയി.......


റൂമിൽ എത്തിയ അവള് ഒന്ന് നിന്നു.....


വേദന കൊണ്ട് കാക്കു തല ബെഡിൽ ഇടിക്കുന്നുണ്ട്.....


", കാക്കൂ.... എന്താ ചെയ്യുന്നത്?", ഇങ്ങനെ ചെയ്താൽ തല വേദന അധികമാവും ", ഒന്ന് കണ്ണടച്ച് കിടക്കിം അപ്പോ കുറച്ച് സമാധാനം ഉണ്ടാകും", അവള് അതും പറഞ്ഞ് തലയിൽ തലോടി.......


", ഐഷൂ.... എനിക്ക് കഴിയുന്നില്ല...... എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്...... ഇത് വരെ ഞാൻ ഇത്രയും വേദന സഹിച്ചിട്ടില്ല.... വയ്യ എനിക്ക് ഇനിയും ഇങ്ങനെ വേദന സഹിച്ച് ജീവിക്കാൻ...... പടച്ചോനെ എന്നെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൊണ്ട് പോ.....", കാക്കു തലയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.......


ഐഷുവിന് അത് കണ്ട് നിൽക്കാൻ ആയില്ല......അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് താഴേക്ക് പോയി ഉമ്മാനെ കെട്ടിപ്പിടിച്ചു.......


", എന്താ മോളെ..... നീ ഉറങ്ങിയില്ലേ?", എന്താ നിനക്ക് പറ്റിയത്?", എന്തിനാ നീ ഇങ്ങനെ കരയുന്നത്?", എന്താണെന്ന് പറയ്", ഉമ്മ അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു......



അവള് മുകളിലേക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തു.......


അവളുടെ കരച്ചിൽ കേട്ട് റിഷുക്കയും ഉപ്പയും വന്നു......


ഉമ്മ മുകളിലേക്ക് ഓടി.....

റൂമിൽ എത്തിയപ്പോൾ തല ചുമരിൽ ഇടിക്കുന്ന കാക്കുവിനെ കണ്ട് ഉമ്മ പിടിച്ചു വെച്ചു........


ഉപ്പയും റിഷുക്കയും റൂമിലേക്ക് വന്നു......


", എന്താ ഷമീ.....നീ എന്താ ചെയ്യുന്നത്?", ഇങ്ങനെ ചെയ്താൽ നിനക്ക് അധികം വേദനിക്കില്ലേ.....", ഉമ്മ അതും പറഞ്ഞ് ചേർത്ത് പിടിച്ചു......


", നീ ഡ്രസ്സ് മാറ്റ് ", നമുക്ക് ഹോസ്പിറ്റൽ പോകാം ", ഉപ്പ അതും പറഞ്ഞ് താഴേക്ക് പോയി.......


ഐഷു താഴെ സോഫയിൽ കിടക്കുന്നുണ്ട്.......


റിഷുക്ക അവളെ അടുത്തേക്ക് പോയി പറഞ്ഞു.....


", ഐഷൂ.... ഞാൻ ഷമിനെ ഹോസ്പിറ്റൽ കൊണ്ട് പോയിട്ട് വരാം..... നമുക്ക് രാത്രി പോകാം ട്ടോ", റിഷുക്ക അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു......


ഐഷു കുട്ടികളെ എടുത്ത് കൊണ്ട് പോയി ഉറക്കി താഴേക്ക് വന്നു......


", എന്നാ ഞങ്ങള് പോയി വരാം ", ഉപ്പ അതും പറഞ്ഞ് പോയി.....

കാക്കൂൻ്റെ കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട്.......


അവര് പോയി കഴിഞ്ഞതും ഐഷു ഉമ്മാന്റെ അടുത്തേക്ക് പോയി ഇരുന്നു.....

കുട്ടികൾ ഒക്കെ അവരുടെ വഴിക്ക് പോയി.....


കുറച്ച് കഴിഞ്ഞപ്പോൾ ഐഷുവിൻ്റെ ഫോൺ അടിച്ചു......

കുഞ്ഞോള് ആയിരുന്നു......


സലാം പറഞ്ഞ ഉടനെ അവള് കരയാൻ തുടങ്ങി.......


", കുഞ്ഞോളെ എന്താ നിനക്ക് പറ്റിയത്?", എന്തിനാ നീ കരയുന്നത്?", ഐഷു അത് ചോദിച്ചപ്പോൾ അവള് പറഞ്ഞു.....


", ബാബീ ഷമി കാക്കു ഇന്ന് വിളിച്ചിട്ടില്ല...... ഞാൻ വിളിച്ചപ്പോൾ എടുക്കുന്നില്ല...... നിങ്ങള് എവിടെയാണ്...... ഒന്ന് വിളിച്ചു നോക്കിം", അവള് അത് പറഞ്ഞപ്പോൾ ഐഷു ഒന്നും പറഞ്ഞില്ല.....


", ബാബീ.... എന്താ മിണ്ടാത്തത്?", എന്തെങ്കിലും പ്രശ്നം ഉണ്ടോ?", അവള് അത് ചോദിച്ചപ്പോൾ ഐഷു പറഞ്ഞു.....


", കുഞ്ഞോളേ.... ഞാൻ ഇപ്പോ വീട്ടിൽ ആണ്.....റിഷുക്കയും ഉപ്പയും കാക്കൂനെ കൊണ്ട് ഹോസ്പിറ്റലിൽ പോയിക്കാണ് ", കാക്കൂന് ഭയങ്കര തല വേദന ", വേറെ കുഴപ്പം ഒന്നും ഇല്ല ട്ടോ", അവള് അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


ഐഷുവിൻ്റെ മനസ്സ് ആകെ കലങ്ങി മറിയാൻ തുടങ്ങി........


ഇതേ സമയം കുഞ്ഞോള് ആകെ ടെൻഷൻ അടിച്ച് ഇരിക്കുന്നുണ്ട്......


ഉമ്മി വന്ന് കാര്യം ചോദിച്ചപ്പോൾ വിവരം പറഞ്ഞു......


ഉമ്മി ഉപ്പാനോട് പറഞ്ഞു.......

ഉപ്പ റിഷുക്കാക്ക് വിളിച്ച് വിവരങ്ങൾ എല്ലാം അറിഞ്ഞ് വിഷമത്തോടെ ഇരിക്കുകയാണ്......



ഉമ്മി കുഞ്ഞോളെ സമാധാനിപ്പിക്കുന്നുണ്ട്......


", അത് സാരമില്ല മോളെ.... ചെറിയൊരു തല വേദന അല്ലേ..... അത് മാറിക്കോളും ", ഉമ്മി അതും പറഞ്ഞ് ചേർത്ത് പിടിച്ചു......



ചെറുതായിട്ട് ഒന്ന് മയങ്ങിയ ഐഷു അവളുടെ ഫോൺ അടിച്ചത് കേട്ട് ആണ് ഉണർന്നത്......



റിഷുക്കയായിരുന്നു വിളിച്ചത്.....


", ഐഷൂ ഉമ്മ എവിടെ?", ഉമ്മാന്റെ അടുത്ത് കൊടുക്ക് ഫോൺ.....", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു ഉമ്മാക്ക് ഫോൺ കൊടുത്തു.....


", ഉമ്മാ പിന്നെ അർജൻ്റ് ആയിട്ട് കുറച്ച് ബ്ലഡ് വേണം..... അവന് ഇവിടേക്ക് പോരുമ്പോൾ ചോര ഛർദ്ദിച്ചു...... ബ്ലഡ് കുറേ പോയിട്ടുണ്ട്..... അവൻ്റെ ബ്ലഡ് ഗ്രൂപ്പ് A+ ve അല്ലേ?", ആരെയെങ്കിലും കിട്ടോ എന്ന് നോക്കിം", റിഷുക്ക അതും പറഞ്ഞ് ഫോൺ കട്ട് ആക്കി.......


ഐഷുവിന് അത് കേട്ട് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല......


ഉമ്മ പെട്ടെന്ന് തന്നെ കുഞ്ഞുട്ടി കാക്കുവിന് വിളിച്ച് വിവരം പറഞ്ഞു......


കാക്കു പെട്ടെന്ന് തന്നെ ഉമ്മാനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി......


ബ്ലഡ് കയറ്റി എങ്കിലും കാക്കൂന് ശ്വാസം എടുക്കാൻ കഴിയുന്നില്ല...... ഇരുപത്തി നാല് മണിക്കൂറ് കഴിയാതെ ഒന്നും പറയാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.....


ഐഷുവും കുട്ടികളും വീട്ടിൽ ഒറ്റക്കായത് കൊണ്ട് ഇത്താത്തയും റിഫു മോനും വന്നു......


ഐഷുവിൻ്റെ കരച്ചിൽ കേട്ട് കുട്ടികൾ ഉണർന്നു......

അവള് കുട്ടികളെ ഒന്നും ശ്രദ്ധിക്കാതെ കിടക്കുകയാണ്......


", ഐഷൂ നീ ഇങ്ങനെ കരഞ്ഞ് അസുഖം ഉണ്ടാക്കേണ്ട ", കുട്ടികൾ ഉണർന്നു......നീ അവർക്ക് പാല് കൊടുക്ക്", ഇത്താത്ത അതും പറഞ്ഞ് പോയി........


ഐഷു കുട്ടികളെ പാല് കൊടുത്ത് ഉറക്കി......


കുട്ടികൾ ഉറങ്ങിയതും താഴേക്ക് പോയി......


", ഇത്താത്താ.....കാക്കൂന് എന്തെങ്കിലും പറ്റോ......കാക്കു വേദന കൊണ്ട് പുളയുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.....", പാവമാണ്..... പടച്ചോനെ ഞങ്ങളെ കാക്കൂൻ്റെ അസുഖം പെട്ടെന്ന് ശിഫയാക്കണേ.....", അവള് പൊട്ടിക്കരഞ്ഞു കൊണ്ട് ദുആ ചെയ്തു.......


ഐഷുവിൻ്റെ കരച്ചിൽ കണ്ട് ഇത്താത്തയും കരഞ്ഞു.......


ഇരുപത്തി നാല് മണിക്കൂറ് കഴിഞ്ഞിട്ടും ഹോസ്പിറ്റൽ നിന്ന് ഒരു വിവരവും കിട്ടാത്തത് കൊണ്ട് അവര് വിളിച്ചു നോക്കി.....


ആരും ഫോൺ എടുക്കുന്നില്ല.....


അവര് വീണ്ടും വീണ്ടും അടിച്ച് നോക്കി.....


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്ക തിരിച്ച് വിളിച്ചു....


", എന്തായി റിഷുക്കാ?", അവള് ആകാംഷയോടെ ചോദിച്ചു.....


",ഒന്നും പറയാൻ ആയിട്ടില്ല ", ഇടക്ക് ബോധം വരും പോകും ഇങ്ങനെയാണ് അവസ്ഥ ", ഡോക്ടർമാർ ഒന്നും തെളിയിച്ചു പറയുന്നില്ല", ...... പിന്നെ കുഞ്ഞോള് ഒന്നും അറിയേണ്ട ട്ടോ ", ഉമ്മാനോടും ഉപ്പാനോടും ഞാൻ പറഞ്ഞിട്ടുണ്ട്.... ഒരു കാരണവശാലും കുഞ്ഞോള് അറിയരുത്", റിഷുക്ക അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


അവര് വല്ലാത്തൊരു അവസ്ഥയിൽ ഇരുന്നു........



കാക്കുവിൻ്റെ അവസ്ഥ ഉപ്പപ്പയും അറിഞ്ഞു ഉപ്പപ്പ കുഴഞ്ഞു വീണു......

അത് അറിഞ്ഞ് കുഞ്ഞുട്ടി കാക്കു ഹോസ്പിറ്റൽ നിന്ന് വന്ന് ഉപ്പപ്പാനെയും ഹോസ്പിറ്റൽ കൊണ്ട് പോയി........


ഉപ്പപ്പാക്ക് കുഴപ്പം ഒന്നും ഇല്ല പ്രഷറ് കൂടിയതാണ്........


ഒരു ഭാഗത്ത് തളർന്ന് കിടക്കുന്ന ഉപ്പപ്പ മറ്റൊരു ഭാഗത്ത് ബോധമില്ലാതെ കിടക്കുന്ന കാക്കു.......


ഇതിനിടയിൽ വേദനയോടെ നീറി പുകയുന്ന വീട്ടുകാർ......

വല്ലാത്തൊരു അവസ്ഥയിൽ ആണ് അവര്.........





തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 76*




ഇതിനിടയിൽ വേദനയോടെ നീറി പുകയുന്ന വീട്ടുകാർ.......

വല്ലാത്തൊരു അവസ്ഥയിൽ ആണ് അവര്........


റിഷുക്ക വന്ന് ഐഷുവിനെയും കൂട്ടി വീട്ടിലേക്ക് പോയി.....

ഹോസ്പിറ്റലിൽ കുഞ്ഞുട്ടി കാക്കുവും ഉപ്പയും നിന്നു......


ഉപ്പപ്പാനെയും കൊണ്ട് ഉമ്മ വീട്ടിലേക്ക് പോയി........


ഉപ്പപ്പാനെ ശ്രദ്ധിക്കാൻ പറഞ്ഞത് കൊണ്ട് ഉമ്മയും കുട്ടികളും ഉമ്മാന്റെ വീട്ടിലേക്ക് പോയി.......


റിഷുക്കാൻ്റെ വീട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ഐഷുവിൻ്റെ മനസ്സ് പിടക്കാൻ തുടങ്ങിയിരുന്നു .....

കുഞ്ഞോളെ നേരിടാനുള്ള ശക്തി അവൾക്ക് ഇല്ല.......


", റിഷുക്കാ.....കുഞ്ഞോളെ മുമ്പിൽ എങ്ങനെ ഞാൻ പതറാതെ പിടിച്ചു നിൽക്കും?",  കഴിയില്ല എനിക്ക്", അവള് അതും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചു......


", ഐഷൂ.....നീ ആ കണ്ണൊക്കെ തുടച്ച് ഒന്ന് ഉഷാറാവ് നിന്റെ കരഞ്ഞ മുഖം കണ്ടാൽ തന്നെ അവൾക്ക് സംശയം തോന്നും", റിഷുക്ക അതും പറഞ്ഞ് പുഞ്ചിരിച്ചു.......


", അവള് ചോദിച്ചാൽ ഞാൻ എന്താ പറയാ?", നിങ്ങള് തന്നെ മറുപടി പറഞ്ഞാൽ മതി " അവള് അത് പറഞ്ഞപ്പോൾ റിഷുക്കയും ആകെ ടെൻഷൻ ആയി.......


", അത് സാരമില്ല അവളോട് എന്തെങ്കിലും ഒക്കെ പറയാം", റിഷുക്ക അവളെ സമാധാനിപ്പിച്ചു........


വീട്ടിൽ എത്തിയപ്പോൾ സിറ്റൗട്ടിൽ തന്നെ വിഷമത്തോടെ ഇരിക്കുന്നുണ്ട് ഉമ്മിയും ഉപ്പയും.....


സലാം ചൊല്ലി കയറി ചെന്നതും നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ഉമ്മി പുഞ്ചിരിച്ചു......


കുട്ടികളെ എടുത്ത് അകത്തേക്ക് കയറി.......


", എന്ത് പറ്റി ഉമ്മീ ?", എന്താ നിങ്ങൾക്ക്?", ഐഷു ഉമ്മിയെ നോക്കി കൊണ്ട് ചോദിച്ചു......


മോളേ എന്ന് വിളിച്ച് ഉമ്മി പൊട്ടിക്കരഞ്ഞു.......


", എന്താ കാര്യം എന്ന് പറയിം ", എന്ത് പറ്റി ഉപ്പാ?", അവള് ഉപ്പാന്റെ അടുത്തേക്ക് പോയി ചോദിച്ചു......


", മോളേ......കുഞ്ഞോള് എല്ലാം അറിഞ്ഞു എന്ന് തോന്നുന്നു...... അവള് ഇവിടെ നിന്ന് ഹോസ്പിറ്റലിലേക്ക് ആണ് എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി ഞാൻ റാഷിനെ അവളുടെ പിന്നാലെ അയച്ചു റാഷി ഹോസ്പിറ്റൽ എത്തി അവിടെ കുഞ്ഞോള് എത്തിയിട്ടില്ല എന്ന് പറഞ്ഞു.....", ഉപ്പ കരഞ്ഞ് കൊണ്ട് പറഞ്ഞു.......


", ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ അവളോട് ഒന്നും പറയരുത് എന്ന് എന്നിട്ട് ആരാ പറഞ്ഞത്?", റിഷുക്ക ദേഷ്യപ്പെട്ടു.......


അവിടെ നിന്ന് ഒഴിഞ്ഞു നോക്കുന്ന അമ്മായിയെ കണ്ടതും റിഷുക്കാൻ്റെ നിയന്ത്രണം വിട്ടു.......


", നിങ്ങളായിരിക്കും അല്ലേ അവളെ അറിയിച്ചത്?", എന്തിന്റെ കേടാണ് നിങ്ങൾക്ക് എൻ്റെ പെങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ വെച്ചേക്കില്ല ഞാൻ ", റിഷുക്ക അത് പറഞ്ഞപ്പോൾ അമ്മായി ഉപ്പാന്റെ അടുത്തേക്ക് പോയി പറഞ്ഞു.....


", കാക്കൂ ഞാൻ ഒന്നും പറഞ്ഞിട്ടില്ല", അമ്മായി അത് പറഞ്ഞതും ഉപ്പ തിരിഞ്ഞ് നോക്കാതെ പോയി.......


", കാക്കൂ ഉമ്മ തന്നെ ആണ് കുഞ്ഞോളോട് പറഞ്ഞത് ", ഞാൻ കേട്ടു പറയുന്നത്......", സുമി താത്ത അതും പറഞ്ഞ് വന്നു.......


", ടീ നിന്നെ ഞാൻ ", അമ്മായി അതും പറഞ്ഞ് സുമി താത്താനെ അടിക്കാൻ വേണ്ടി കൈ ഓങ്ങിയതും ഉപ്പ തടഞ്ഞ് നിർത്തി......


", മോളേ നീ പറയ്...... എന്താ അവളോട് പറഞ്ഞത്?", ഉപ്പ അതും ചോദിച്ച് സുമി താത്താനെ നോക്കി.....


", അവള് റൂമിൽ കിടക്കുകയായിരുന്നു എന്ന് തോന്നുന്നു ഞാൻ അവളുടെ റൂമിൽ ബാത്ത്റൂമിൽ ഉണ്ടായിരുന്നു ..... ഉമ്മ വന്ന് പറയുന്നത് കേട്ടു......നീ ഇങ്ങനെ ഒന്നും അറിയാതെ കിടന്നോ നിന്റെ കെട്ടിയോൻ അവിടെ മരണക്കിടക്കയിൽ ആണ് എന്ന്...... അപ്പോ കുഞ്ഞോള് ചോദിക്കുന്നുണ്ട്..... എന്ത് മരണക്കിടക്കയിൽ എന്നോ ചെറിയൊരു തലവേദന ആണെന്ന് പറഞ്ഞല്ലോ അതിന് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ", അപ്പോ ഉമ്മ പറഞ്ഞു....... നിനക്ക് വിഷമം ആകേണ്ട എന്ന് വിചാരിച്ച് അവര് പറയാത്തത് ആണ് നിന്റെ കെട്ടിയോൻ ഇന്നോ നാളെയോ എന്ന് പറഞ്ഞ് കിടക്കുന്നുണ്ട്.....", അത് കേട്ടതും ഞാൻ ഞെട്ടി ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അവള് പോയിരുന്നു......", സുമി താത്ത അത് പറഞ്ഞതും ഐഷുവിന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല അവള് അമ്മായിയുടെ മുഖത്ത് നോക്കി പറഞ്ഞു ........



", നിങ്ങളൊക്കെ ഒരു മനുഷ്യനാണോ എങ്ങനെ കഴിഞ്ഞു ആ പെണ്ണിന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ...... അവൾക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ നിങ്ങളെ ഈ വീട്ടിൽ കണ്ട് പോകരുത്.....", എൻ്റെ കാക്കുവിൻ്റെ മരണം കൊതിക്കുന്ന നിങ്ങളെ എനിക്ക് കാണേണ്ട എൻ്റെ മുമ്പിൽ നിന്ന് പോ..... അല്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും......", ഐഷു നിയന്ത്രണം വിട്ടതും സുമി താത്ത കുട്ടിയെ എടുത്ത് കട്ടിലിൽ കിടത്തി......


ഐഷു ഭ്രാന്തിയെ പോലെ അലറി റിഷുക്ക അവളെ പിടിച്ചു നിർത്തി......


ഉമ്മിയും ഉപ്പയും കേട്ടത് ഒന്നും ഉൾക്കൊള്ളാൻ ആകാതെ ഇരുന്നു......


റിഷുക്ക ഐഷുവിന് വെള്ളം കൊടുത്തു വെള്ളം കുടിച്ചതും അവള് ഒന്ന് അടങ്ങി.......



റാഷി കാക്കുവും അംനുവും വന്നു......


റിഷുക്കയും റാഷി കാക്കുവും വീണ്ടും കുഞ്ഞോളെ തിരഞ്ഞ് പോയി.....


പോലീസ് സ്റ്റേഷനിൽ അറിയിച്ചു അവരും അവളെ തിരഞ്ഞു.......



ഐഷു കുട്ടികളെ എടുത്ത് സുമി താത്തയുടെ കൂടെ റൂമിലേക്ക് പോയി.......


കുഞ്ഞോള് റൂമിന്റെ മുമ്പിൽ ഒന്ന് നിന്നു.......


അവളുടെ റൂമിലേക്ക് കയറിയപ്പോൾ റൂം ഒക്കെ ആകെ അലങ്കോലമായി കിടക്കുന്നുണ്ട്.......


സുമി താത്തയും അംനുവും കൂടി അതൊക്കെ വൃത്തിയാക്കി.......


അതിനിടയിൽ അവർക്ക് ഒരു എഴുത്ത് കിട്ടി......

അവര് അത് എടുത്ത് ഐഷുവിൻ്റെ റൂമിലേക്ക് വന്നു.......


അതിൽ അവൾ എഴുതിയത് ഇങ്ങനെയായിരുന്നു.......


", എൻ്റെ ഇക്ക ഇല്ലാത്ത ലോകത്ത് എനിക്കും ജീവിക്കേണ്ട ......ഷമി കാക്കൂ എന്നെയും കൂടെ കൊണ്ട് പോകണേ...... നിങ്ങളെ ശബ്ദം കേൾക്കാൻ വല്ലാതെ കൊതി ആകുന്നു........ നിങ്ങളെ ഒന്ന് അവസാനമായി കാണാൻ പറ്റുമോ...... അമ്മായി പറഞ്ഞു നിങ്ങള് മരണക്കിടക്കയിൽ കിടക്കുകയാണെന്ന് പിന്നെ എന്തിനാ ഞാൻ ഈ എഴുത്ത് എഴുതുന്നത്......", നമ്മള് പോയാൽ ആരെങ്കിലും ഒക്കെ വായിച്ചാലോ ലെ", ഞാൻ നിങ്ങളെ അടുത്തേക്ക് വരും ", 


ഇത് വായിച്ചതും ഐഷു നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.......


അവളുടെ കരച്ചിൽ കേട്ട് കുട്ടികൾ ഭയങ്കര കരച്ചിൽ.......


അവസാനം ഉമ്മി വന്ന് കുട്ടികളെ തൊട്ടിലിൽ കിടത്തി ഉറക്കി.......



ഇതേ സമയം ഹോസ്പിറ്റലിൽ........


കുഞ്ഞുട്ടി കാക്കുവും ഉപ്പയും ICU വിൻ്റെ പുറത്ത് വരാന്തയിൽ ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്......


ഡോക്ടർ വരുന്നത് കണ്ട് ഉപ്പ എണീറ്റ് നിന്ന് ചോദിച്ചു.....


", ഡോക്ടർ......ഷമീർ!? ", ഉപ്പ അത് ചോദിച്ചപ്പോൾ ഡോക്ടർ തലയിൽ തലോടി കൊണ്ട് പറഞ്ഞു.......


", ഉപ്പാ നിങ്ങള് പടച്ചോനോട് നല്ലോണം പറയിം ", ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റില്ല", കഴിവിന്റെ പരമാവധി ഞങ്ങള് ശ്രമിക്കുന്നുണ്ട് ഇടക്ക് ബോധം വരും അത് ഒരു പത്ത് മിനിറ്റ് കഴിഞ്ഞാൽ പോകും..... ബോധം വരുന്ന നേരത്ത് ഒക്കെ ഐഷൂ എന്ന് വിളിക്കുന്നുണ്ട്...... അത് ആരാ അവരുടെ ഭാര്യ ആണോ?", ഡോക്ടർ അത് ചോദിച്ചപ്പോൾ ഉപ്പ പറഞ്ഞു.......


", അത് എന്റെ മോൾ ആണ് അവൻ്റെ പെങ്ങളുടെ മോൾ.... അവളുടെ സ്വന്തം പെങ്ങളെ പ്പോലെ ആണ് അവൻക്ക് ",ഉപ്പ അത് പറഞ്ഞതും ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പോയി......


റിഷുക്കയും റാഷി കാക്കുവും കൂടി കുഞ്ഞോളെ തിരഞ്ഞ് എവിടെയും കാണുന്നില്ല.......

കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് വിളിച്ചു പറഞ്ഞു.......


അവള് ബീച്ചിൽ ഉണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട് ഉടനെ അങ്ങോട്ട് പോകാം........


അവര് പെട്ടെന്ന് തന്നെ ബീച്ചിലേക്ക് പോയി.......


സമയം ഇഷാ ബാങ്ക് കൊടുത്തിരുന്നു......


ഒരു ബെഞ്ചിൽ ഒറ്റക്ക് ഇരുന്ന് ഭ്രാന്തികളെ പോലെ ഒറ്റക്ക് സംസാരിക്കുന്നുണ്ട്......


റിഷുക്കയും റാഷി കാക്കുവും അവളുടെ അടുത്തേക്ക് പോയി......

കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് ജീപ്പും വന്നു.......


അവരെയെല്ലാം കണ്ടിട്ട് അവള് ചിരിക്കുന്നുണ്ട്.......


", ആഹാ നിങ്ങള് ഒക്കെ എന്തിനാ വന്നത് ഞാനും ൻ്റെ ഷമി കാക്കുവും ഒറ്റക്ക് മതി ഇവിടെ ", നിങ്ങള് ഒക്കെ പൊയ്ക്കോ......", അവള് അത് പറഞ്ഞപ്പോൾ പോലീസ് കാര്യം ചോദിച്ചു.... വിവരങ്ങൾ എല്ലാം അറിഞ്ഞ് അവർക്കും വിഷമം ആയി.......


എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞ് അവര് പോയി.......


റിഷുക്ക അവളെ എടുത്ത് വണ്ടിയിൽ കയറ്റി കൊണ്ട് പോയി.......


വീട്ടിലേക്ക് കൊണ്ട് പോയി കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തതും അവള് നോർമൽ ആയി.......


ഐഷു അവളെ കണ്ടതും കെട്ടിപ്പിടിച്ചു......


", ബാബീ.....", നമ്മുടെ കാക്കൂന് ഒന്നും പറ്റില്ല ലെ ", അവള് അത് പറഞ്ഞതും ഐഷുവിന് സമാധാനമായി......



എല്ലാവരും ഒപ്പം ഇരുന്ന് ഫുഡ് കഴിച്ച് കിടന്നു........


ഐഷുവിന് ഉറക്കം വന്നില്ല അവൾ കുട്ടികൾ ഉണർന്നപ്പോൾ പാല് കൊടുത്ത് അവരെ ഉറക്കി ബാൽക്കണിയിൽ പോയി ഇരുന്നു.......



ഹോസ്പിറ്റലിലെ വിവരം അറിയാൻ വേണ്ടി ഉപ്പാക്ക് വിളിച്ചു നോക്കി......


ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടതും അവളുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകി.......


ഉപ്പ ഫോൺ കട്ട് ആക്കിയതും അവള് ആരും കേൾക്കാതിരിക്കാൻ ബാൽക്കണി ഡോർ അടച്ച് പൊട്ടിക്കരഞ്ഞു.......


ഉറങ്ങിയ റിഷുക്ക പെട്ടെന്ന് ഞെട്ടി എണീറ്റു നോക്കിയപ്പോൾ ബെഡിൽ ഐഷുവിനെ കാണുന്നില്ല.......


ബാത്ത്റൂമിൽ ഉണ്ടാകും എന്ന് കരുതി ബാത്ത്റൂമിൻ്റെ ഡോറിൽ മുട്ടിയപ്പോൾ അത് ലോക്ക് അല്ലായിരുന്നു.......


പിന്നെ എവിടെ പോയി എന്ന് നോക്കുമ്പോൾ ആണ് ബാൽക്കണിയുടെ ഡോർ അടഞ്ഞ് കിടക്കുന്നത് കണ്ടത്......


റിഷുക്ക ഡോർ തുറന്ന് ബാൽക്കണിയിൽ പോയി......


അവിടെ ഇരുന്ന് പൊട്ടിക്കരയുന്ന ഐഷുവിൻ്റെ അടുത്തേക്ക് ചെന്ന് റിഷുക്ക തലയിൽ തലോടി......


റിഷുക്ക അവളുടെ അടുത്ത് ഇരുന്നു ചോദിച്ചു....


", ഐഷൂ....

എന്താ നിനക്ക്?", നിന്റെ കണ്ണു നീർ വറ്റിയില്ലേ..... ഇങ്ങനെ കരഞ്ഞ് അസുഖം ഉണ്ടാക്കേണ്ട മോളേ.....ഷമിക്ക് ഒന്നും പറ്റില്ല അവൻ്റെ കൂടെ പടച്ചോൻ ഉണ്ട്", നീ ഇങ്ങനെ ഉറക്കമില്ലാതെ കരഞ്ഞ് ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല പെണ്ണേ..... ഒന്നുമല്ലെങ്കിലും ഞാൻ നിന്റെ കാക്കൂന് വാക്ക് കൊടുത്തതല്ലേ നിന്റെ കണ്ണ് നിറയാതെ പൊന്ന് പോലെ നോക്കുമെന്ന്.......", ഇപ്പോ നിന്റെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞ് കാണുന്നത് അവൻക്കും ഇഷ്ടമല്ല", നീ ആ കണ്ണൊക്കെ തുടച്ച് കിടക്ക് ", നമുക്ക് നാളെ ഹോസ്പിറ്റൽ പോകാം", റിഷുക്ക അവളെ സമാധാനിപ്പിച്ചു.......


ഇത് പറയുമ്പോൾ എല്ലാം റിഷുക്കാൻ്റെ കണ്ണും അനുസരണയില്ലാതെ നിറഞ്ഞു........


റിഷുക്ക അവളെയും കൂട്ടി റൂമിലേക്ക് വന്ന് കിടന്നു......


റിഷുക്കാൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നു.......

റിഷുക്ക അവളെ തലയിൽ തലോടി കൊടുത്തു.......


പതിയെ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചു........


തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 77*



ഐഷു റിഷുക്കാൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നു .....

റിഷുക്ക അവളെ തലയിൽ തലോടി കൊടുത്തു......


പതിയെ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചു.......


കുറച്ച് കഴിഞ്ഞപ്പോൾ നിസു മോള് ഉണർന്നു അവളുടെ ശബ്ദം കേട്ട് റിസു മോളും ഉണർന്നു.......


ഐഷു ഉണർന്ന് അവർക്ക് പാല് കൊടുത്ത് അവള് അവരെ നോക്കി അവസാനം കിടന്ന് ഉറങ്ങി......


റിഷുക്ക പെട്ടെന്ന് എണീറ്റപ്പോൾ രണ്ടാളും കിടന്നു കളിക്കുന്നുണ്ട് ഐഷു നല്ല ഉറക്കവും....

കുറച്ച് നേരം റിഷുക്ക അവരുടെ കൂടെ ഇരുന്നു.....



അവരുടെ കളി കഴിഞ്ഞ് കരച്ചിൽ തുടങ്ങിയപ്പോൾ രണ്ടാളെയും തൊട്ടിലിൽ കിടത്തി.......


റിഷുക്ക അവരെ ഉറക്കുന്നത് കേട്ട് കൊണ്ടാണ് ഐഷു എണീറ്റത്.......


നല്ല മദ്ഹ് ഒക്കെ പാടുന്നുണ്ട്..... അവള് അത് കേട്ട് കിടന്നു......


മൂപ്പർക്ക് ഉറക്കം വന്നിട്ട് കോട്ട് വായ് ഇടുന്നുണ്ട്......


", റിഷുക്കാ....... ഇങ്ങള് ഉറങ്ങിക്കോളിം ഞാൻ ഉറക്കാം കുട്ടികളെ.....", ഐഷു അതും പറഞ്ഞ് എണീക്കാൻ നിന്നപ്പോൾ റിഷുക്ക അവളെ അവിടെ തന്നെ കിടത്തി......


", എപ്പോഴും നീ തന്നെ അല്ലേ ഈ സമയത്ത് ഉണർന്ന് അവരെ ഉറക്കാറ്  ഇന്ന് ഞാൻ ഉറക്കാം നീ ഉറങ്ങിക്കോ", അതും പറഞ്ഞ് ചിരിച്ചു...


അവള് ചിരിച്ചു കൊണ്ട് അവിടെ തന്നെ കിടന്നു.....


കുറച്ച് കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങി റിഷുക്ക ഐഷുവിൻ്റെ അടുത്ത് കിടന്നു.......



രാവിലെ എണീറ്റപ്പോൾ റിഷുക്ക നല്ല ഉറക്കം ഇന്നലെ കുറേ വൈകി ഉറങ്ങിയതല്ലേ....... അവള് വുളൂഅ് എടുത്ത് ഫ്രഷ് ആയി ഇറങ്ങി......


നിസ്കാരം കഴിഞ്ഞപ്പോഴേക്കും കുട്ടികൾ ഉണർന്നു......


റിഷുക്കാനെ വിളിച്ച് കുട്ടികളെ എടുത്ത് ബെഡിൽ കിടത്തി പാല് കൊടുത്ത് ഉറക്കി താഴേക്ക് പോയി......


റിഷുക്ക നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതി കുട്ടികളെ കെട്ടിപ്പിടിച്ചു കിടന്നു........


ഐഷു അടുക്കളയിൽ എത്തിയപ്പോൾ ആരും എത്തിയിട്ടില്ല.......


എന്നും ഉമ്മി എത്തുന്നതാണ്.......

അവള് ഉമ്മി കിടക്കുന്ന റൂമിലേക്ക് പോയി.......


പുതച്ച് കിടക്കുന്നുണ്ട് ഉമ്മി.......

ഉപ്പ പള്ളിയിൽ പോയിട്ടുണ്ട്.......


അവള് ഉമ്മിയെ വിളിച്ചു......

ഉമ്മി പെട്ടെന്ന് എണീറ്റു.......


", അല്ലോഹ് മോളേ ബാങ്ക് കൊടുത്തോ....... എന്തൊരു ഉറക്കമാ ഞാൻ ഉറങ്ങിയത്....... ഭയങ്കര തല വേദന.....", ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു തലയിൽ തൊട്ട് നോക്കി.......


", ഉമ്മീ..... ഭയങ്കര പനി ഉണ്ടല്ലോ?", നിങ്ങള് നിസ്കാരം കഴിഞ്ഞ് വരിം ഞാൻ ചായ ഉണ്ടാക്കട്ടെ ", ചായ കുടിച്ചിട്ട് ഹോസ്പിറ്റൽ പോകാം", ഞാൻ റിഷുക്കാനോട് പറയട്ടെ ", അവള് അതും പറഞ്ഞ് റൂമിലേക്ക് പോയി റിഷുക്കാനോട് കാര്യം പറഞ്ഞു താഴേക്ക് വന്നു.......


അംനു അടുക്കളയിൽ എത്തിയിരുന്നു......


രണ്ടാളും കൂടി ബ്രൈക്ക്ഫാസ്റ്റ് റെഡിയാക്കി എല്ലാവരും ചായ കുടിച്ച് എഴുന്നേറ്റു......


റിഷുക്കയും ഉപ്പയും ഉമ്മിയെ ഹോസ്പിറ്റൽ കൊണ്ട് പോയി.....


അമ്മായി എണീറ്റിട്ടില്ല......

സുമി താത്ത ക്ലാസിന് നേരത്തെ പോകും.......കുഞ്ഞോള് ഹോസ്പിറ്റലിലേക്ക് പോയതാണ്......



കുട്ടികൾ ഉണരുന്നതിന് മുമ്പ് തന്നെ ഐഷു എല്ലാം അലക്കി......

അപ്പോഴേക്ക് അംനു അടിച്ച് വാരി ഐഷു തുടച്ചു......


അംനു അലക്കാൻ പോയപ്പോൾ ഐഷു ചോറും കറിയും എല്ലാം റെഡിയാക്കി വെച്ചു......


അംനു അലക്കി കുളി കഴിഞ്ഞ് വന്നു....

ഐഷു കുളിക്കാൻ പോകാൻ നിൽക്കുമ്പോൾ ആണ് കുട്ടികൾ ഉണർന്നത്.....

അവള് റൂമിലേക്ക് പോയി......


അപ്പോഴേക്ക് ഹോസ്പിറ്റലിൽ പോയവർ വന്നു......


", റിഷുക്കാ..... ഞാൻ ഇവിടെ റൂമിൽ ആണ് കുട്ടികൾ ഉണർന്നു..... ഇങ്ങള് ഉമ്മിക്ക് കഞ്ഞി വിളമ്പി കൊടുക്കിം അല്ലെങ്കിൽ അംനു എവിടെ?", അവളോട് പറയിം ", അവള് മുകളിൽ നിന്ന് വിളിച്ച് കൂവുന്നുണ്ട്........


", എൻ്റെ ഐഷൂ...... അതൊക്കെ ഞാൻ എടുത്ത് കുടിക്കാം ", നീ കുട്ടികളെ നോക്ക്", ഉമ്മി അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.......


ഉമ്മി കഞ്ഞി കുടിക്കുമ്പോൾ ആണ് അമ്മായി വന്നത്......

ഉമ്മിക്ക് റിഷുക്ക ചമ്മന്തി അരച്ച് കൊടുക്കുന്നത് കണ്ട് അമ്മായി എന്തോ പറയാൻ നിന്നതും റിഷുക്ക പറഞ്ഞു.......


", ആണുങ്ങൾ പണി എടുത്താൽ ഒന്നും ഉണ്ടാകില്ല.....", നിങ്ങള് അതാണ് പറയാൻ നിൽക്കുന്നത് എന്ന് എനിക്ക് അറിയാം..... അത് കൊണ്ട് ആണ് ആദ്യം തന്നെ മറുപടി പറഞ്ഞത്", റിഷുക്ക പറയുന്നത് കേട്ട് ഉമ്മി ചിരിച്ചു.....


", എനിക്ക് ഇവിടെ ചായയും കടിയും ഒന്നും ഇല്ലേ?", അമ്മായി അത് ചോദിച്ചപ്പോൾ ആണ് ഉപ്പ വന്നത്.....


", ഉച്ചക്ക് എണീറ്റ് വന്നിട്ട് ചായയും കടിയും ചോദിച്ചാൽ ഇവിടെ വേലക്കാരികൾ ഒന്നും ഇല്ല", ചായയും കടിയും വേണമെങ്കിൽ നേരത്തെ എണീക്കണം", ഉപ്പ അത് പറഞ്ഞപ്പോൾ അമ്മായി ഒന്നും മിണ്ടാതെ രാവിലത്തെ ദോശയും സാമ്പാറും കഴിച്ചു......


അതും കഴിച്ച് പാത്രം അവിടെ ഇട്ട് കൈ കഴുകി പോയി......


ഐഷു കുട്ടികളെയും എടുത്ത് താഴേക്ക് വന്നു......

രണ്ടാളെയും എണ്ണ തേച്ച് കിടത്തി......


ഉമ്മി കഞ്ഞി കുടിച്ച് മരുന്ന് കഴിച്ച് അവിടെ ഇരുന്നു.......


ഉമ്മിനെ കണ്ടതും റിസു മോള് അവിടെ കിടന്ന് ഭയങ്കര ചിരി.......


", ൻ്റെ മക്കളെ.....എന്നെ നോക്കി ചിരിച്ചിട്ട് കാര്യം ഇല്ല..... എനിക്ക് എടുക്കാൻ പറ്റില്ലല്ലോ.... ൻ്റെ കുട്ടികൾക്ക് അസുഖം ഉണ്ടാകും ",ഉമ്മി അതും പറഞ്ഞ് ചിരിച്ചു......


ഉമ്മി എടുക്കാത്തത് കണ്ടപ്പോൾ തുടങ്ങി കരച്ചിൽ.......


", ഉമ്മീ..... ഇങ്ങള് കുറച്ച് നേരം പോയി കിടന്നോളിം",  ഐഷു അത് പറഞ്ഞപ്പോൾ ഉമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.......


", ൻ്റെ മോളേ..... എനിക്ക് അതിന് ഇപ്പോ കുഴപ്പം ഒന്നും ഇല്ല", പനി ഒക്കെ കഞ്ഞി കുടിച്ചപ്പോൾ തന്നെ പമ്പ കടന്നു......", അത് കേട്ട് റിഷുക്ക പറഞ്ഞു.....


", പമ്പ കടന്ന പനി ഇങ്ങോട്ട് തന്നെ വരേണ്ട എന്ന് ഉണ്ടെങ്കിൽ പോയി കിടക്കിം ", അത് പറഞ്ഞപ്പോൾ ഉമ്മി

", ഈ മക്കളെ ഒരു കാര്യം ", അതും പറഞ്ഞ് റൂമിലേക്ക് പോയി......


ഐഷു കുട്ടികളെ എടുത്ത് കുളിപ്പിച്ച് റിഷുക്കാനെ ഏൽപ്പിച്ചു......


", ഞാൻ കുളിച്ച് വരാം..... പിന്നെ നിങ്ങള് ഡ്രസ്സ് മാറ്റി കൊടുക്കേണ്ട ട്ടോ ", ഞാൻ വന്നിട്ട് റെഡി ആക്കാം", ഐഷു അതും പറഞ്ഞ് ചിരിച്ചു.....


", നീ എന്നെ കളിയാക്കേണ്ട", ഞാനും ൻ്റെ കുട്ടികളെ സുന്ദരികൾ ആക്കും ", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......


", വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കേണ്ട ", ഇനി കുട്ടികളുടെ മുഖം ചുവന്നാൽ ഉമ്മിൻ്റെ അടുത്ത് നിന്ന് കിട്ടുന്നത് വാങ്ങിക്കൊണ്ടു", എനിക്ക് കുഴപ്പം ഒന്നും ഇല്ല....", അവള് അതും പറഞ്ഞ് കുളിക്കാൻ പോയി.......


കുളി കഴിഞ്ഞ് വന്നപ്പോൾ റിഷുക്ക ഭയങ്കര ഉറക്കം...... കുട്ടികൾ രണ്ടാളും നല്ല കളിയിൽ ആണ്......


അവള് മെല്ലെ റിഷുക്കാനെ ഉണർത്താതെ കുട്ടികളെ റെഡിയാക്കി പാല് കൊടുത്ത് ഉറക്കി.......


അപ്പോഴാണ് റിഷുക്കാൻ്റെ ഫോൺ അടിച്ചത്......

ഐഷു എടുത്തു..... ഐഷുവിൻ്റെ ഉപ്പയായിരുന്നു.......



കാക്കുവിനെ റൂമിലേക്ക് മാറ്റി എന്ന് പറയാൻ വിളിച്ചതാണ്......


ഐഷു പടച്ചോനെ സ്തുതിച്ചു......


", റിഷുക്കാ......എണീക്കിം കാക്കൂനെ റൂമിലേക്ക് മാറ്റി എന്ന് പറഞ്ഞ് ഉപ്പ വിളിച്ചിരുന്നു നമുക്ക് ഒന്ന് പോകാം", അവള് റിഷുക്കാനെ വിളിച്ചു......


റിഷുക്കയും പടച്ചോനെ സ്തുതിച്ചു.....


", എന്നാ നീ പോയി ഉമ്മാനോടും ഉപ്പാനോടും പറഞ്ഞ് വാ", അപ്പോഴേക്ക് ഞാൻ കുളിക്കട്ടെ", റിഷുക്ക അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി.......


ഐഷു താഴേക്ക് പോയി എല്ലാവരോടും വിവരം പറഞ്ഞു.......

എല്ലാവരും മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.......



", എന്നാ ഞാനും ഉപ്പയും നിങ്ങളെ കൂടെ പോരാം.....", ഇവിടെ അംനു ഉണ്ടല്ലോ ", ഉമ്മി അത് പറഞ്ഞപ്പോൾ റിഷുക്ക പറഞ്ഞു.....


", വേണ്ട ഉമ്മാ..... നിങ്ങളെ പനി ശരിക്ക് മാറട്ടെ എന്നിട്ട് പോകാം..... ഇവിടെ അംനുവിനെ ഒറ്റക്ക് ആക്കി പോകുന്നത് നല്ലതല്ല...... വേറെ ഒന്നും കൊണ്ടല്ല...... അവള് കുട്ടിയെ ഉറക്കാൻ പോയാല് ഒക്കെ വീട്ടിൽ എല്ലായിടത്തും നോക്കാൻ കഴിയില്ല.... വീട്ടിൽ എല്ലായിടത്തും ഒരാളുടെ കണ്ണ് വേണം", റിഷുക്ക അതും പറഞ്ഞ് അമ്മായിയെ കാണിച്ച് കൊടുത്തു..... 


", ആഹ് മോനേ..... എന്നാ ഞാൻ ഇവിടെ നിന്നോളാം..... നിങ്ങള് പോയി വരിം", ഉമ്മി അതും പറഞ്ഞ് ചിരിച്ചു......


ഇത് അംനുവിനെ കുറ്റം പറഞ്ഞതാണെന്ന് കരുതി അവള് ചവിട്ടി തുള്ളി റൂമിലേക്ക് പോയി.......


അത് കണ്ട് റിഷുക്കയും ഐഷുവും മുഖത്തോട് മുഖം നോക്കി........


ഉപ്പയും ഉമ്മിയും താടിക്ക് കയ്യും കൊടുത്ത് അവിടെ ഇരുന്നു......



", അവളെ വിചാരം അവളെ കളിയാക്കി പറഞ്ഞതാണെന്ന് ആണ്",.....ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......


", അത് സാരമില്ല ഞാൻ പറഞ്ഞ് മനസ്സിലാക്കാം ", അതും പറഞ്ഞ് അവളെ റൂമിലേക്ക് പോയി.......


റൂമിലേക്ക് വരുന്ന ഐഷുവിനെ കണ്ട് അംനു ചിരിച്ചു കൊണ്ട് പറഞ്ഞു......

", എന്നെ പറഞ്ഞ് മനസ്സിലാക്കാൻ വന്നതാണോ മോളേ ?", ..... ഞാൻ അപ്പോ അമ്മായി അവിടെ ഒളിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ അഭിനയിച്ച് പോന്നതാണ്", അവള് അതും പറഞ്ഞ് ഭയങ്കര ചിരി.......


", ആഹാ..... നീ ആള് കൊള്ളാമല്ലോ", ഈ പെണ്ണ് മനുഷ്യനെ പേടിപ്പിക്കാൻ.....",  എന്നാ ഞങ്ങള് പോയി വരാം ട്ടോ", ...ഐഷു അതും പറഞ്ഞ് ചിരിച്ചു.......


ഐഷു ചെന്ന് കാര്യം പറഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി......


അമ്മായി അവിടെ ഇല്ല എന്ന് മനസ്സിലാക്കി അംനു അവരുടെ അടുത്തേക്ക് ചെന്നു.......


അംനു വരുന്നത് കണ്ട് എല്ലാവരും അവളെ നോക്കി ചിരിച്ചു......


അങ്ങനെ അവര് ഹോസ്പിറ്റലിലേക്ക് പോയി......


ഹോസ്പിറ്റൽ എത്തിയപ്പോൾ ഉപ്പ വീട്ടിലേക്ക് പോയിരുന്നു......


കാക്കൂൻ്റെ റൂമിലേക്ക് പോയപ്പോൾ കുഞ്ഞോള് അവിടെ ഇരുന്ന് ഫ്രൂട്ട്സ് ഒക്കെ ഭയങ്കര തീറ്റ.....


", അതേയ്.... ഇതില് നിനക്കാണോ എനിക്കാണോ അസുഖം ?", കാക്കു അത് ചോദിച്ചപ്പോൾ കുഞ്ഞോള് പറഞ്ഞു......

", ഞാൻ തിന്നാലും ഇങ്ങള് തിന്നാലും ഒരു പോലെ തന്നെ ആണ്...... നമ്മള് അങ്ങനെ അല്ലേ.....", ഇങ്ങള് ൻ്റെ മുത്താണ് ", അവള് അതും പറഞ്ഞ് കാക്കൂന് ഒരു ഉമ്മ കൊടുത്തു.......


അവള് തിരിഞ്ഞ് ഇരുന്നതും വാതിലിന്റെ മുമ്പിൽ നിൽക്കുന്നവരെ അപ്പോഴാണ് കണ്ടത്......


", കഴിഞ്ഞോ നിന്റെ തീറ്റ?", നീ രാവിലെ തന്നെ ഇവിടേക്ക് വന്നത് ഇതിനായിരുന്നു ലെ ", ഐഷു അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.....



", എന്തൊക്കെ കാക്കൂ വിശേഷം?", എല്ലാം റാഹത്തായില്ലേ.... ഇപ്പോ വേദന ഉണ്ടോ?", അവള് കണ്ണ് നിറച്ച് കൊണ്ട് ചോദിച്ചു......


", الحمد لله 

", ൻ്റെ മോളേ..... അതൊക്കെ റെഡിയായി....... ",  നീ ഇനി എന്തിനാ വിഷമിക്കുന്നത് ?......", എവിടെ ൻ്റെ സുന്ദരികൾ?", പടച്ചോനെ വലിയ കുട്ടികൾ ആയല്ലോ ماشاء الله ", കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞു......


കാക്കൂൻ്റെ മടിയിൽ കുട്ടികളെ വെച്ചു......


", വേണ്ട ഐഷൂ.... എൻ്റെ മടിയിൽ കിടത്തേണ്ട..... എന്തെങ്കിലും ഒക്കെ അണുക്കൾ ഉണ്ടാകും..... അത് കുട്ടികൾക്ക് പകരും", കാക്കു അത് പറഞ്ഞപ്പോൾ ഐഷു കുട്ടികളെ എടുത്തു......


", മോനേ ഡോക്ടർ എന്തെങ്കിലും പറഞ്ഞോ!", എന്നാ ഡിസ്ചാർജ് ആവുക?", ഉപ്പ അത് ചോദിച്ചപ്പോൾ കാക്കു പറഞ്ഞു......


",എനിക്ക് അറിയില്ല.... ഞാൻ ഒന്ന് ഉറങ്ങിയിരുന്നു.....", അസി കാക്കും  കുഞ്ഞോളും ആയിരുന്നു അപ്പോ ഇവിടെ", അവളോട് ചോദിച്ച് നോക്കിം", അതും പറഞ്ഞ് കുഞ്ഞോളെ നോക്കി......


കുഞ്ഞോള് അതൊന്നും മൈൻഡ് ചെയ്യാതെ ഇരിക്കുന്നുണ്ട്......


", കുഞ്ഞോളെ ..... ഡോക്ടർ എന്താ പറഞ്ഞത്?", ഉപ്പ അത് ചോദിച്ചപ്പോൾ അവള് പറഞ്ഞു.....


", എനിക്ക് അറിയില്ല ", ഞാൻ അപ്പോ ബാത്ത്റൂമിൽ ആയിരുന്നു ", അവള് അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......


", അവള് ഫ്രൂട്ട്സ് തിന്നുന്ന തിരക്കിൽ ആയിരിക്കും അപ്പോ എങ്ങനെ ഡോക്ടർ പറഞ്ഞത് കേൾക്കും",കുഞ്ഞോളെ ഒരു കാര്യം ചോദിക്കട്ടെ?", നീ സത്യം പറഞ്ഞാൽ എന്തിനാ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് ഇങ്ങോട്ട് പോന്നത്?", ഫ്രൂട്ട്സ് തിന്നാൻ ആണോ അതോ കാക്കൂനെ കാണാൻ പൂതി ആയിട്ട് ആണോ?", ഐഷു അത് ചോദിച്ചപ്പോൾ കുഞ്ഞോള് പറഞ്ഞു.....


", കാക്കൂനെ എപ്പോ വേണമെങ്കിലും കാണാമല്ലോ ", പക്ഷേ ഫ്രൂട്ട്സ് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാകുമ്പോൾ അല്ലേ തിന്നാൻ പറ്റുക അല്ലേ ഞാൻ പറഞ്ഞത് സത്യം അല്ലേ കാക്കൂ ?", .... അവള് അത് ചോദിച്ചതും എല്ലാവരും അന്തം വിട്ട് നിൽക്കുന്നുണ്ട്.......


", റിഷൂ...... ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്.....ഇതിനെ എൻ്റെ തലയിൽ കയറ്റി വെക്കാൻ..... പടച്ചോനെ ഇനി ഞാൻ തന്നെ സഹിക്കണമല്ലോ ഇതിനെ ", കാക്കു അത് പറഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി.........

", മ്മേ.....ഷമി കാക്കൂ..... ഞാൻ വെറുതെ പറഞ്ഞതാണ് ട്ടോ..... ഞാൻ സത്യം പറഞ്ഞാൽ ഇങ്ങളെ കാണാൻ വന്നതാ...... അല്ലാതെ ഫ്രൂട്ട്സ് തിന്നാൻ ഒന്നും അല്ല", അവള് അതും പറഞ്ഞ് അവിടെ നിന്ന് മുങ്ങി......


കുറച്ച് കഴിഞ്ഞപ്പോൾ ഐഷുവിൻ്റെ ഉപ്പയും ഉമ്മയും വന്നു.......


", ആഹാ നിങ്ങളൊക്കെ ഇവിടെ ഉണ്ടോ ?", ഇന്ന് ഡിസ്ചാർജ് ആകും എന്ന് പറഞ്ഞത് കൊണ്ടാണോ വന്നത്", ഉപ്പ അത് ചോദിച്ചപ്പോൾ റിഷുക്ക ചോദിച്ചു........


", ആഹാ ഇന്ന് ഡിസ്ചാർജ് ഉണ്ടോ?", ഇവിടെ ഉള്ള ആളോട് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല......", അത് പറഞ്ഞപ്പോൾ എല്ലാവരും കുഞ്ഞോളെ നോക്കി.......


", എന്താ എല്ലാവരും എന്നെ നോക്കുന്നത്?", അവള് അതും പറഞ്ഞ് ചിരിച്ചു......


അങ്ങനെ കുറെ നേരം എല്ലാവരും കൂടി സംസാരിച്ച് ഇരുന്നു.......


കുട്ടികളെ ഒക്കെ ഓരോരുത്തരും മാറി മാറി എടുക്കുന്നുണ്ട്......

നിസു മോള് മാത്രം റിഷുക്കാൻ്റെ അടുത്ത് നിന്ന് ആരുടെയും അടുത്തേക്ക് പോകുന്നില്ല.......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്കയും ഐഷുവും കുട്ടികളും പോയി.......


ഉപ്പയും കുഞ്ഞോളും കുറച്ച് കഴിഞ്ഞ് വരാം എന്ന് പറഞ്ഞു......


അവര് കാക്കൂൻ്റെ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് അവിടെ വരാന്തയിൽ ഇരിക്കുന്ന ആളുകളെ കണ്ടത്.....സനുവും ഓളെ സഖാഫിയും കാക്കുവും .......


ഐഷുവിനെ കണ്ട് സനു ഓടി വന്നു......


", എടീ എന്ത് പറ്റി?", ഐഷു അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.......


" ഉപ്പാക്ക് സുഖമില്ലാതെ അഡ്മിറ്റ് ആക്കിയിട്ടുണ്ട് ", അപ്പോ എന്നെ കാണണം എന്ന് പറഞ്ഞ് വിളിച്ചു...... അപ്പോ വന്നതാണ്....", അവള് അത് പറഞ്ഞപ്പോൾ ഐഷു ചോദിച്ചു......


", എന്താ ഉപ്പാക്ക് പറ്റിയത്?",.... അവള് അത് ചോദിച്ചപ്പോൾ സനു അവളെയും കൂട്ടി കുറച്ച് അപ്പുറത്തേക്ക് മാറി നിന്ന് പറഞ്ഞു.....

" ഉപ്പാക്ക് കുറച്ച് ദിവസം ആയിട്ട് നെഞ്ച്  വേദന ആണെന്ന് ഉമ്മ പറഞ്ഞിരുന്നു..... ഇപ്പോ ആദ്യത്തെ പോലെ ഒന്നും അല്ല......", ഞാൻ വന്നിട്ടില്ലെങ്കിൽ ഉമ്മാനോട് എന്നെ വിളിച്ച് വരാൻ പറയും...... ഞങ്ങള് വന്നാൽ ഇന്ന് പോകേണ്ട നാളെ പോകാം എന്നൊക്കെ പറയും....", ഇക്കാനോട് ഭയങ്കര സ്നേഹമാണ് ഇപ്പോ.....", ഇന്നലെ നെഞ്ച്  വേദന കൂട്ടിയിട്ട് ശ്വാസം കിട്ടാതെ ആയിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നതാണ്......", അല്ല എന്താ നിങ്ങള് ഇവിടെ?", അവള് അത് ചോദിച്ചപ്പോൾ കാക്കൂൻ്റെ കാര്യം ഒക്കെ പറഞ്ഞു......


", അല്ലോഹ്.... എന്നിട്ട് ഇപ്പോ റാഹത്തില്ലേ?", ഇപ്പോ ആരൊക്കെ ഉണ്ട് ഇവിടെ?", അവള് വിഷമത്തോടെ ചോദിച്ചു.......


", ഇപ്പോ കുഴപ്പം ഒന്നും ഇല്ല.....റാഹത്താണ്..... ഇന്ന് ഡിസ്ചാർജ് ആകും ", അവിടെ രണ്ട് ഉപ്പമാരും പിന്നെ ഉമ്മയും കുഞ്ഞോളും ഉണ്ട്......ഉമ്മി പോന്നിട്ടില്ല.....ഉമ്മിക്ക് പനി ആണ്....", പിന്നെ എന്തൊക്കെ നിന്റെ ഇക്കാൻ്റെ വീട്ടിലെ വിശേഷം?", എന്തായാലും ഞങ്ങള് പോകട്ടെ ട്ടോ...... കുട്ടികൾക്ക് ഉറക്കം വന്നിട്ടുണ്ട്....... ഇനി ഇവിടെ നിന്നാൽ ശരിയാകില്ല...... അവര് എന്തായാലും രാത്രി വരും.....", അവര് രണ്ട് പേരും ബാക്കി ഉള്ളവരുടെ അടുത്തേക്ക് പോയി......


റിഷുക്കയും സനൂൻ്റെ ഇക്കയും അവളുടെ കാക്കുവും സംസാരിച്ച് ഇരിക്കുകയായിരുന്നു........


അവരോട് ഒക്കെ പറഞ്ഞ് അവര് വീട്ടിലേക്ക് പോയി.......


വീട്ടിൽ എത്തിയപ്പോൾ ഉമ്മിയും അംനുവും പുറത്ത് സംസാരിച്ച് ഇരിക്കുന്നുണ്ട്.......


അമ്മായി അവിടെ ഇരുന്ന് വെട്ടി മുണുങ്ങുന്നുണ്ട്......


ഐഷു ഡ്രസ്സ് ഒക്കെ മാറ്റി കുട്ടികളെ ഉറക്കി നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി......


അവര് എല്ലാവരും ഇരുന്ന് ഫുഡ് കഴിച്ചു......


" ,അല്ല എന്താ ഷമിൻ്റെ വർത്താനം ..... ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ?", ഉമ്മി അത് ചോദിച്ചപ്പോൾ ഐഷു പറഞ്ഞു.....


الحمد لله 

", ഇപ്പോ ഒക്കെ റാഹത്താണ്..... പടച്ചോൻ നമ്മളെ പ്രാർത്ഥന കേട്ടു....", ഇന്ന് ഡിസ്ചാർജ് ആകും...", എന്തായാലും ൻ്റെ കാക്കൂൻ്റെ മരണം കൊതിച്ചവരുടെ പ്രാർത്ഥന വെറുതെ ആയി.....", ഐഷു അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു......


അത് കേട്ട് എല്ലാവരും അമ്മായിയെ നോക്കി......


", അല്ല എന്താ സുമി താത്ത വരാത്തത്?", നിങ്ങള് വിളിച്ച് നോക്കിം ", ഐഷു അത് ചോദിച്ചപ്പോൾ ഉമ്മി പറഞ്ഞു......


", അവള് ഇന്ന് വരില്ല എന്ന് പറഞ്ഞ് വിളിച്ചിരുന്നു..... ഇന്ന് അവർക്ക് എന്തോ ക്യാമ്പ് ഉണ്ട് എന്ന് പറഞ്ഞു....", ഉപ്പയും കുഞ്ഞോളും എപ്പോഴാ വരുക?", അത് ചോദിച്ചപ്പോൾ ഐഷു പറഞ്ഞു.....


", അവര് കുറച്ച് കഴിഞ്ഞ് വരാം എന്ന് പറഞ്ഞു", ഉമ്മയും ഉപ്പയും അവിടെ ഉണ്ട്..... ഡിസ്ചാർജ് ആക്കി വീട്ടിലേക്ക് പോകുമ്പോൾ അവരും വരുമായിരിക്കും......", ഐഷു അതും പറഞ്ഞ് എഴുന്നേറ്റു.......


പാത്രങ്ങൾ എല്ലാം കഴുകി വെച്ച് റൂമിലേക്ക് പോയി കിടന്നു.......


റിഷുക്ക എപ്പോഴോ എത്തിയിട്ടുണ്ട്.....


ബാൽക്കണിയിൽ ഇരുന്ന് ആർക്കോ ഫോൺ വിളിക്കുന്നുണ്ട്.....


", നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ ?", എനിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ട്...... അവര് കഴിഞ്ഞിട്ടേ എനിക്ക് വേറെ ആരും ഒള്ളൂ.....", ഞാൻ നല്ല രീതിയിൽ പറഞ്ഞു നിങ്ങളോട് നിങ്ങളുടെ മകൾക്ക് നല്ലൊരു ഇണയെ ലഭിക്കും..... ഇനിയും എന്തിനാ എൻ്റെ പിന്നാലെ നടക്കുന്നത്?", റിഷുക്ക ഭയങ്കര ദേഷ്യത്തിലാണ്......


ഐഷു വരുന്നത് കണ്ട് റിഷുക്ക ഫോൺ കട്ട് ആക്കി........


വീണ്ടും കോൾ വന്നപ്പോൾ ഐഷു എടുത്ത് ലൗഡ്സ്പീക്കറിൽ ഇട്ടു...... 


അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം......

", ഉസ്താദേ..... പ്ലീസ് എന്നെ കല്ല്യാണം കഴിക്കുമോ..... അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.....", എനിക്ക് വേറെ ആരെയും വേണ്ട.... ഉസ്താദിനെ മതി.....", ഉസ്താദിൻ്റെ രണ്ടാം ഭാര്യ ആക്കിയാൽ മതി...", ആ പെണ്ണ് അത് പറഞ്ഞതും ഐഷുവിന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.......


അവള് ദേഷ്യപ്പെട്ടു......

", അത് പറയാൻ നീ ആരാ..... എൻ്റെ ഇക്കാൻ്റെ പെണ്ണ് ആകാൻ എന്ത് അർഹതയാ നിനക്ക് ഉള്ളത്..... പിന്നെ നീ പറഞ്ഞില്ലേ ആത്മഹത്യ ചെയ്യും എന്ന്... നീ പോയി ചെയ്യ്.... ആത്മഹത്യ ചെയ്താൽ പരലോകത്ത് വെച്ച് നീ തന്നെ അതിന്റെ ശിക്ഷ അനുഭവിക്കും...... അല്ലാതെ നീ ഈ പറയുന്ന ഉസ്താദ് അല്ല അനുഭവിക്കുക......", നീ ഒരു കാര്യം ആലോചിച്ചോ......  ഭർത്താവിന് രണ്ടാം ഭാര്യ ഉള്ളത് ഏതെങ്കിലും പെണ്ണ് സഹിക്കുമോ?", നീ തന്നെ പറയ്..... നിനക്ക് സഹിക്കാൻ കഴിയുമോ?", അത് കൊണ്ട് എൻ്റെ അവസ്ഥ ഒന്ന് ആലോചിക്ക്...... ഇനിയും നിനക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ ഒഴിഞ്ഞ് മാറി തരാം.....നിന്നെ.......", അത് പറഞ്ഞ് മുഴുവൻ ആക്കും മുമ്പ് റിഷുക്ക അവളുടെ വായ പൊത്തി.....


", ഐഷൂ.... നീ അല്ലാതെ വേറെ ഒരു പെണ്ണും എൻ്റെ ജീവിതത്തിലും ഇല്ല..... എൻ്റെ ഹൃദയത്തിലും ഇല്ല.... നിനക്ക് മാത്രമേ എന്നിൽ സ്ഥാനമൊള്ളൂ.....", ആര് എന്ത് പറഞ്ഞാലും ഐഷുവിൻ്റെ റിഷുക്കയും റിഷുക്കാൻ്റെ ഐഷുവും ആയിരിക്കും മരണം വരെയും.......", റിഷുക്ക അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി......


കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.......


അവര് രണ്ട് പേരും റൂമിലേക്ക് പോയി കിടന്നു.......


അവര് ഓരോന്ന് സംസാരിച്ച് കിടക്കുമ്പോൾ ആണ് വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നത്......

റിഷുക്ക എടുത്തില്ല......


വീണ്ടും വീണ്ടും വിളിച്ചപ്പോൾ എടുത്തു......


അപ്പുറത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കരയുന്നുണ്ട്.......


ആ കുട്ടിയുടെ ഉമ്മയാണെന്ന് തോന്നുന്നു.......


", മോനേ...... എൻ്റെ മോള് നിങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട്...... അവള് ഇവിടെ കിടന്ന് കരയുകയാണ്......നിങ്ങളെ ഭാര്യയുടെ വേദന അവള് മനസ്സിലാക്കി......", ഇപ്പോ തന്നെ എന്നോട് വിളിച്ച് പറയാൻ പറഞ്ഞു.... അവൾക്ക് നിങ്ങളെ നേരിട്ട് കണ്ട് മാപ്പ് ചോദിക്കണം എന്ന് പറഞ്ഞു......", അവളും ഞാനും വരും....", ആ ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.......


", ആ ഉമ്മാ...... നിങ്ങൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഞങ്ങള് അങ്ങോട്ട് വരാം.....", റിഷുക്ക അത് പറഞ്ഞപ്പോൾ ആ ഉമ്മ പറഞ്ഞു.....

", ഇല്ല മോനെ ഒരു ബുദ്ധിമുട്ടും ഇല്ല അവൾക്ക് അവിടെ വന്ന് തന്നെ മാപ്പ് ചോദിക്കണം എന്ന് പറഞ്ഞു.....", എന്തായാലും ഞങ്ങള് ഒരു ദിവസം വരും.....", അവര് അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


ഐഷു നിറഞ്ഞ കണ്ണുകളോടെ റിഷുക്കാനെ കെട്ടിപ്പിടിച്ചു.......




തുടരും.....


*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*



*✍️ Thoyyibarasheed*


*Part 78*


*(Copyright protected)*


*© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and shouldnot used in full or part without the creator"Thoyyibarasheed" prior permission)*





ഐഷു നിറഞ്ഞ കണ്ണുകളോടെ റിഷുക്കാനെ കെട്ടിപ്പിടിച്ചു........


റിഷുക്ക ഉറങ്ങിയില്ലെങ്കിലും ഐഷു ഉറങ്ങിയില്ല.......


അവള് ഓരോന്ന് ആലോചിച്ച് കിടന്നു......


കുഞ്ഞോളും ഉപ്പയും വന്നത് അറിഞ്ഞ് അവൾ താഴേക്ക് പോയി.....


", ആ ൻ്റെ നാത്തൂൻ വന്നോ?", അവിടെ ഉള്ള ഫ്രൂട്ട്സ് ഒക്കെ കഴിഞ്ഞോ.....അതോ ബാക്കി ഇങ്ങോട്ട് കൊണ്ട് വന്നോ", ഇത് കേട്ട് കൊണ്ടാണ് ഉമ്മി വന്നത്........


", ആ അവിടെ പോയി ആക്രാന്തം കാട്ടിയോ ?..... ൻ്റെ റബ്ബേ ഇത് വല്ലാത്തൊരു സാധനം തന്നെ ആണല്ലോ....", ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു മെല്ലെ നൈസ് ആയിട്ട് മുങ്ങി......


കുഞ്ഞോള് ഐഷുവിനെ നോക്കി പല്ല് കടിക്കുന്നുണ്ട്.....


",ഇജ്ജ് ന്നി ഓളെ നോക്കി പേടിപ്പിക്കേണ്ട",ഓള് പറയാതെ തന്നെ എനിക്ക് അറിയാം നിന്റെ സ്വഭാവം....കുഞ്ഞോളെ...... കല്ല്യാണം അടുത്തു വന്നു..... ഇനിയും കുട്ടിക്കളി മാറ്റിയിട്ടില്ല.....", ഞാൻ ഒന്നും പറയുന്നില്ല.....ആങ്ങളയും വാപ്പയും ഉണ്ടല്ലോ സപ്പോർട്ടിന്.....", ഉമ്മി അതും പറഞ്ഞ് പോയി.....


ഐഷുവിന് സങ്കടമായി അവൾ കാരണം കുഞ്ഞോൾക്ക് ചീത്ത കേട്ടു.......


കുഞ്ഞോളെ മുഖം ആകെ വാടിയിട്ടുണ്ട്.......


അവള് കുഞ്ഞോളെ അടുത്തേക്ക് പോയപ്പോൾ അവൾ റൂമിലേക്ക് ഓടി വാതിൽ അടച്ചു......



ഐഷു ആദ്യമായാണ് അവള് ഇങ്ങനെ വിഷമിക്കുന്നത് കാണുന്നത്...... എന്ത് പറഞ്ഞാലും ചിരിച്ച് കൊണ്ട് കേൾക്കുന്ന അവൾക്ക് ഇത് വല്ലാത്തൊരു വിഷമം ആയി എന്ന് മനസ്സിലായി......



ഐഷു റൂമിലേക്ക് പോയി ബാൽക്കണിയിൽ പോയി ഇരുന്ന് ആലോചിച്ചു.......


ഉറങ്ങി എണീറ്റ റിഷുക്ക ഐഷുവിനെ കാണുന്നില്ല.......


ബാൽക്കണിയിൽ ഇരുന്ന് ആലോചിക്കുന്ന ഐഷുവിൻ്റെ അടുത്തേക്ക് പോയി ഇരുന്നു.....


", എന്ത് പറ്റി എൻ്റെ മോൾക്ക്?", ഇങ്ങനെ ആലോചിച്ച് ഇരിക്കാൻ മാത്രം എന്താ ഉണ്ടായത്?", ....റിഷുക്ക അവളുടെ തോളിൽ കൈ ഇട്ട് കൊണ്ട് ചോദിച്ചു......


", ഏയ് ഒന്നുമില്ല...", അവളുടെ ആ ഒഴിഞ്ഞു മാറലിൽ തന്നെ എന്തോ ഉണ്ടെന്ന് മനസ്സിലായി.......


", എന്താണ് കാര്യം എന്ന് പറയ്?", അമ്മായി എന്തെങ്കിലും പറഞ്ഞോ?", റിഷുക്ക അത് ചോദിച്ചപ്പോൾ അവള് പറഞ്ഞു......


", അമ്മായി ഒന്നും പറഞ്ഞിട്ടില്ല.....ഉമ്മിയാണ് പറഞ്ഞത് ", അത് കേട്ട് റിഷുക്ക ഞെട്ടി.....


", ഉമ്മ പറഞ്ഞു എന്നോ ?", എന്താ പറഞ്ഞത്?", മൂപ്പര് ആകെ അത്ഭുതപ്പെട്ടു.......


", എന്നെ അല്ല പറഞ്ഞത്....കുഞ്ഞോളെയാണ്.....", അവൾ നടന്നതൊക്കെ പറഞ്ഞു......



", ഓഹോ അപ്പോ അതാണ് കാര്യം..... അവൾക്ക് വിഷമം ആയിട്ടുണ്ടാകും..... അത് സാരമില്ല നമ്മക്ക് പോയി നോക്കാം", റിഷുക്ക അതും പറഞ്ഞ് ഐഷുവിൻ്റെ കയ്യും പിടിച്ച് കുഞ്ഞോളെ റൂമിലേക്ക് പോയി വാതിലിൽ മുട്ടി.....


റൂമിൽ നിന്ന് നല്ല ശബ്ദം കേൾക്കുന്നുണ്ട്.....



", റിഷുക്കാ.....കുഞ്ഞോള് കരയുകയാണെന്ന് തോന്നുന്നു.....", ഐഷു വിഷമത്തോടെ പറഞ്ഞു കൊണ്ട് തിരിച്ച് പോരാൻ നിൽക്കുമ്പോൾ റൂമിന്റെ വാതിൽ തുറന്നു.......



ഒരു ഉള്ളിയും പിടിച്ച് നിൽക്കുന്ന അവളെ കണ്ട് അന്തം വിട്ട് നിന്നു.....


അവളുടെ കണ്ണുകൾ ആകെ ചുവന്നിട്ടുണ്ട്......


", കുഞ്ഞോളെ.... സോറി ടീ ഞാൻ ഉമ്മി വരുന്നത് കണ്ടില്ല സത്യം...... നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ?", നിന്റെ കയ്യിൽ എന്താ ഇത്?", ഐഷു അതും ചോദിച്ച് അവളുടെ കൈ പിടിച്ചു......


", എനിക്ക് നല്ല ദേഷ്യം ഉണ്ട് ", ഹി ഹി...", ഇത് ഉളളി ആണ് എത്ര നോക്കിയിട്ടും കരച്ചിൽ വരുന്നില്ല അവസാനം ഉള്ളി എടുത്ത് അതിന്റെ നീര് കണ്ണിൽ ആക്കി...... ഇപ്പോ ശരിക്കും ഞാൻ കരഞ്ഞത് പോലെ ഇല്ലേ?", ഇനി ഞാൻ ഇങ്ങനെ മെല്ലെ ഉമ്മാന്റെ മുമ്പിൽ കൂടി നടക്കും.....", അപ്പോ ഉമ്മ വിചാരിക്കും ഞാൻ കരഞ്ഞിട്ടുണ്ട് എന്ന്", എങ്ങനെ ഉണ്ട് എൻ്റെ ബുദ്ധി?", അവള് അതും പറഞ്ഞ് ചിരിച്ചു.....


", നല്ല ബുദ്ധി....", നിന്റെ ഉമ്മ നിന്നെപ്പോലെ അല്ല എന്ന് നീ മനസ്സിലാക്ക് മോളേ....", ഏ ഇത് പ്പോ ആരാ പറയുന്ന് എന്ന് കരുതി തിരിഞ്ഞ് നോക്കുമ്പോൾ മുമ്പിൽ തന്നെ ചിരിച്ചു നിൽക്കുന്നുണ്ട് ഉമ്മി......


", ഏ... നിങ്ങള് എല്ലാം കേട്ടു ലെ....സാരല്ല അടുത്ത പ്രാവശ്യം നോക്കാം", അവള് ഇളിച്ച് കൊണ്ട് ഐഷുവിൻ്റെ കയ്യും പിടിച്ച് റൂമിലേക്ക് കയറി.....


", അതേയ് ബാങ്ക് കൊടുക്കാൻ ആയി ഞാൻ ഒന്ന് കിടക്കട്ടെ..... നിന്റെ കരച്ചിൽ കാണാൻ വന്നതാ..... ഇനി ഞാൻ പോകട്ടെ ", ഐഷു അത് പറഞ്ഞപ്പോൾ കുഞ്ഞോള് പുരികം പൊക്കിക്കൊണ്ട് പറഞ്ഞു.....

", ആഹാ..... അങ്ങനെ നിങ്ങള് എൻ്റെ കരച്ചിൽ കാണേണ്ട.....ഈ റിഷാന അങ്ങനെ ഒന്നും കരയില്ല ", ശോ..... എൻ്റെ ഡ്രസ്സിന് കോളറും ഇല്ലല്ലോ പൊക്കാൻ", അവള് അതും പറഞ്ഞ് ചിരിച്ചു കൊണ്ട് നടന്ന് പോയി......



", ഇതെന്ത് സാധനം", ഐഷൂ..... നീ വാ നമുക്ക് പോകാം....", റിഷുക്ക കുഞ്ഞോളെ ഒരു നോട്ടം നോക്കി കൊണ്ട് പോയി.....


', റിഷൂ....നീ ഒന്ന് ഇങ്ങോട്ട് വാ..... ഒരു കാര്യം പറയാൻ ഉണ്ട് ", ഉപ്പ വിളിച്ചതും റിഷുക്ക ഉപ്പാന്റെ അടുത്തേക്ക് പോയി........


അത് കണ്ട് കുഞ്ഞോള് ഐഷുവിനെ കളിയാക്കി......


", ഐഷൂ......വാ നമുക്ക് പോകാം....", അവള് അത് പറഞ്ഞപ്പോൾ ഐഷു ചോദിച്ചു......

", ടീ.... എന്താ നീ വിളിച്ചത്?", ഞാൻ നിന്റെ നാത്തൂൻ അല്ലേ?", നിന്നേക്കാൾ മൂത്തത് അല്ലേ?", ഇനി അങ്ങനെ വിളിക്കോ?", ഐഷു അവളെ ചെവി പിടിച്ച് ചോദിച്ചു.....


", ഇല്ല ഐഷൂ.... അല്ല ബാബീ.... ഇനി വിളിക്കൂല ഞാന് കാക്കൂനെ കളിയാക്കിയതാണ്..... സോറി ഇനി വിളിക്കൂല...എന്നെ വിടിം ഞാൻ ൻ്റെ ഷമി കാക്കൂനോട് പറയും....", അവള് അതും പറഞ്ഞ് ചെവി ഉഴിഞ്ഞു......


കുഞ്ഞോള് അവളെ കട്ടിലിൽ കയറി കിടന്നു..... അതിന്റെ അപ്പുറത്ത് ഐഷുവും കിടന്നു........



ഉപ്പയും റിഷുക്കയും പുറത്ത് ഇറങ്ങി......


", എന്താ ഉപ്പാ നിങ്ങള് വിളിച്ചത്?", റിഷുക്ക അത് ചോദിച്ചപ്പോൾ ഉപ്പ പറഞ്ഞു.....

", റിഷൂ..... പിന്നെ ഇന്നലെ ഷമിനെ ഡിസ്ചാർജ് ആക്കി..... ഇനി എന്താ തീരുമാനം?", കല്ല്യാണം പെട്ടെന്ന് തന്നെ നടത്തേണ്ടേ...... അവിടെ ഉപ്പ വയ്യാതെ കിടക്കല്ലേ....?", ഉപ്പ പറഞ്ഞതിന് റിഷുക്ക ഒന്ന് മൂളി......


", പക്ഷേ.....ഉപ്പാ നിങ്ങള് പറഞ്ഞതൊക്കെ ശരിയാണ്..... എന്നാലും ഷമിൻ്റെ ആരോഗ്യം കൂടി നോക്കണ്ടേ !?", ഇന്ന് ഡിസ്ചാർജ് ആക്കിയെങ്കിലും അവൻക്ക് നല്ല റെസ്റ്റ് വേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞതല്ലേ?", എന്തായാലും ഈ മാസം കഴിഞ്ഞേ പറ്റൊള്ളൂ......", എന്തായാലും ഞാൻ കുഞ്ഞുട്ടി കാക്കൂനോട് ഒന്ന് ചോദിക്കട്ടെ.....", അവരുടെ അഭിപ്രായം എന്താണെന്ന് നോക്കാം.....", റിഷുക്ക അത് പറഞ്ഞപ്പോൾ ഉപ്പ അത് ശരിവെച്ചു.........


ബാങ്ക് കൊടുത്തതും റിഷുക്കയും ഉപ്പയും പള്ളിയിലേക്ക് പോയി......


", കുഞ്ഞോളേ..... ഞാൻ പോയി നിസ്കരിച്ചു വരാം ട്ടോ ", ഐഷു അതും പറഞ്ഞ് റൂമിലേക്ക് പോയി.....


റൂമിൽ എത്തിയപ്പോൾ തൊട്ടിലിൽ തല പുറത്തേക്കു ഇട്ട് നോക്കുന്ന നിസു മോളെ കണ്ട് ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു......


", എടി പെണ്ണേ.....നീ ആരേ നോക്കുന്നത്.....", അവള് അത് ചോദിച്ചപ്പോൾ ഭയങ്കര ചിരി.....


", ഈ ചിരി കണ്ടാൽ തന്നെ അറിയാം നിന്നെ എടുക്കാൻ ആണെന്ന്.... ഉമ്മച്ചി നിസ്കരിക്കട്ടെ ട്ടോ ", എന്നിട്ട് എടുക്കാം ട്ടോ....", അവള് അതും പറഞ്ഞ് ഒരു ഉമ്മ കൊടുത്തു.......


ഐഷു ബാത്ത്റൂമിൽ കയറി വുളൂഅ് എടുത്ത് ഇറങ്ങി......


തൊട്ടിലിലേക്ക് മറ്റാള് നല്ല കളിയിൽ ആണ്......


ഐഷു പെട്ടെന്ന് തന്നെ നിസ്കരിച്ചു.......


നിസ്കാരം കഴിഞ്ഞ് സലാം വീട്ടിയപ്പോൾ റിഷുക്ക വന്നു......


റിഷുക്ക തൊട്ടി ഇളകുന്നത് കണ്ടപ്പോൾ തൊട്ടിലിൽ നോക്കി.....


ചിരിച്ച് കിടക്കുന്ന നിസു മോളെ കണ്ട് റിഷുക്ക മൈൻഡ് ചെയ്യാതെ പോകാൻ നിന്നപ്പോൾ തുടങ്ങി കരച്ചിൽ.......


", അതിനെ കരയിപ്പിച്ചു....", ആ കുട്ടി നല്ല രീതിയിൽ കിടക്കുന്ന നേരത്ത് ഇങ്ങള് ", ഞാൻ നിസ്കരിക്കുന്ന മുമ്പ് എണീറ്റിരുന്നു...... അപ്പോ ഒന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..... നിങ്ങള് ഇപ്പോ അതിനെ കരയിപ്പിച്ചു..... ഇനി എടുത്തോളിം ", അവള് അതും പറഞ്ഞ് നിസ്കാര കുപ്പായം അഴിച്ച് വെച്ചു..

അപ്പോഴേക്ക് റിസു എണീറ്റു......


നിസൂൻ്റെ കരച്ചിൽ കേട്ട് കൊണ്ടാണ് അവള് എണീറ്റത്.......


ഐഷു റിസൂനെ കട്ടിലിൽ കിടത്തി .....നിസൂനെ എടുക്കാൻ വേണ്ടി റിഷുക്ക കൈ കാട്ടി.....

അവള് തിരിഞ്ഞ് കിടന്നു.......


അത് കണ്ട് റിഷുക്ക പറഞ്ഞു.....

", ഐഷൂ..... എന്നെ എടുക്കാൻ സമ്മതിക്കുന്നില്ല.....", നീ തന്നെ എടുത്തോ...", റിഷുക്ക അതും പറഞ്ഞ് പോയി.......


", അവള് ഇപ്പോ വാശിയിലാണ്..... നിങ്ങള് നേരത്തെ എടുക്കാത്തത് കൊണ്ട് ആണ്.....", നിങ്ങളെ മകളല്ലേ ", ഐഷു അതും പറഞ്ഞ് അവളെ എടുത്തു......


രണ്ടാൾക്കും പാല് കൊടുത്തു..... വൈകുന്നേരം ആയാൽ നല്ല കൊതുക് ഉണ്ടാകും...... അത് കൊണ്ട് കൊതുക് കടിക്കാതിരിക്കാൻ വേണ്ടി ഇട്ട് കൊടുക്കുന്ന ഫുൾ കൈ ഉള്ള കുപ്പായം ഇട്ട് കൊടുത്ത് കിടത്തി......


ഐഷു റിസൂനെ എടുത്ത് റിഷുക്കാനോട് നിസൂനെയും എടുത്ത് താഴേക്ക് വരാൻ പറഞ്ഞ് നടന്നു......


റിഷുക്കാനെ എടുക്കാൻ സമ്മതിക്കാതെ തിരിഞ്ഞ് കിടക്കുന്ന നിസൂനെ കണ്ട് റിഷുക്ക ഐഷുവിനെ ദയനീയമായി നോക്കി......


", നിങ്ങൾക്ക് അങ്ങനെ വേണം...... അവള് വാശി പിടിച്ചാൽ പിന്നെ ഇങ്ങനെ ആയിരിക്കും..... തൽക്കാലം ഇങ്ങള് റിസൂനെ എടുക്കിം അവളെ ഞാൻ എടുക്കാം", അതും പറഞ്ഞ് ഐഷു റിസൂനെ റിഷുക്കാൻ്റെ അടുത്ത് കൊടുത്തു..... ഐഷു നിസൂനെയും എടുത്ത് നടന്നു......



അവര് താഴേക്ക് എത്തിയപ്പോൾ സുമി താത്ത വന്നിട്ടുണ്ടായിരുന്നു..... കൂടെ വേറെ ഒരു പെണ്ണും ഉണ്ടായിരുന്നു...... അവളെ കണ്ടാൽ തന്നെ അറിയാം ഒരു മോഡൽ ആണെന്ന്........ അവളുടെ നോട്ടം റിഷുക്കാനെ ആണെന്ന് കണ്ടപ്പോൾ ഐഷു റിഷുക്കാൻ്റെ മുമ്പിൽ നിന്നു.......


", ഐഷൂ.... ഇത് എന്റെ കൂടെ പഠിക്കുന്ന നസീഹ ആണ്.....", നിന്റെ കോളേജിൽ ഉള്ള നസീമയുടെ ഇത്താത്ത ആണ്.....", 

സുമി താത്ത അത് പറഞ്ഞപ്പോൾ ഐഷു റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി.......


നസീമയുടെ ഉപ്പയാണ് അന്ന് അവളെ കോളേജിൽ ചേർക്കാൻ വന്ന അന്ന് റിഷുക്കാനോട് അവളെ കെട്ടാൻ പറഞ്ഞത്.....



", ആഹ് മനസ്സിലായി.....നസീമ ഇപ്പോ പഠിക്കുന്നുണ്ടോ?", ഐഷു അവളുടെ താത്താനോട് ചോദിച്ചു.....


ഒരു താൽപര്യം ഇല്ലാത്ത പോലെ ഒന്ന് മൂളി.....


", നിങ്ങള് വെള്ളം കുടിച്ചോ.... ഇരിക്കിം", അവള് കസേര നീട്ടി കൊണ്ട് പറഞ്ഞു......


", സുമീ.... ഞാൻ പോവുകയാണ് ട്ടോ", വീട്ടിലേക്ക് ലൈറ്റ് ആയി പോയാൽ പപ്പ ദേഷ്യപ്പെടും ", അവള് കുറച്ച് സ്റ്റാൻഡേർഡിൽ പറഞ്ഞു കൊണ്ട് പോയി.......


അവളുടെ കാട്ടി കൂട്ടലുകൾ കണ്ടിട്ട് കുഞ്ഞോള് അവിടെ ഇരുന്ന് പല്ല് കടിക്കുന്നുണ്ട്.... അത് കണ്ട് ഐഷു ചിരിച്ചു.......


", സുമി താത്താ.....ഏതാണാ അലവലാതി?", കുഞ്ഞോള് അത് ചോദിച്ചപ്പോൾ സുമി താത്ത ചിരിച്ചു കൊണ്ട് പറഞ്ഞു......


", അതൊരു മൊതലാണ് മോളേ....", അവളുടെ വിചാരം അവള് വലിയ പണക്കാരി ആണെന്നാണ്.... കുറച്ച് ഓവർ ആണ്..... ആർക്കും ഇഷ്ടം അല്ല", അങ്ങനെയാണ് സ്വഭാവം",  അവളുടെ സംസാരം തന്നെ മോഡൽ ആണ് ", സുമി താത്ത അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......

", അവരെ അനിയത്തിയും ഇത് പോലെ തന്നെ ആണ്", റിഷുക്കാനോട് അവളെ കെട്ടാൻ പറഞ്ഞിരുന്നു ഇവരുടെ ഉപ്പ ", ഐഷു അതും പറഞ്ഞ് ചിരിച്ചു കൊണ്ട് റിഷുക്കാനെ നോക്കി........


", അല്ല എന്താ ഇവിടെ ഉള്ള വിശേഷം?", എൻ്റെ പുന്നാര ഉമ്മച്ചി എന്ത് പറയുന്നു.?.... ഷമി കാക്കൂൻ്റെ റെഡി ആയോ?", അതും ചോദിച്ച് സുമി താത്ത അവിടെ ഇരുന്നു.....


", ഇവിടെ സുഖമാണ് താത്താ.... നിങ്ങളെ ഉമ്മച്ചി മകള് പോയ വേദനയിൽ ആയിരുന്നു..... ഒന്ന് പോയി നോക്കിം .... ഷമി കാക്കൂനെ ഡിസ്ചാർജ് ആക്കി ഇപ്പോ കുഴപ്പം ഒന്നും ഇല്ല", ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു......


", അല്ല ഇത് എന്ത് പറ്റി ഉപ്പച്ചി കുട്ടിക്ക്...... എന്താ മുഖം ഇങ്ങനെ വാടിയത്?", ആര് കാട്ടി.....", അതും ചോദിച്ച് സുമി താത്ത നിസൂനെ എടുത്തു.......


ഐഷു അടുക്കളയിൽ പോയി ചായ ഉണ്ടാക്കി......


അംനു വന്ന് ചായക്കടിയും ഉണ്ടാക്കി......

എല്ലാവരും ചായ കുടിച്ച് കുറച്ച് നേരം പുറത്ത് ഇരുന്ന് സംസാരിച്ച് ഇരുന്നു.....


റിഷുക്ക നിസൂനെ വന്ന് ഉമ്മ വെക്കുന്നുണ്ട് അവള് സുമി താത്താൻ്റെ തോളിൽ കിടന്നു.....


അത് കണ്ട് ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു......

", സുമി താത്താ.... ഇത് എന്താ സംഭവം എന്ന് അറിയോ..... അവള് നടന്നതൊക്കെ പറഞ്ഞതും എല്ലാവരും ഭയങ്കര ചിരി.......


", ഇത് ഐഷുവിൻ്റെ മൊതല് തന്നെ ആണ് ട്ടോ", ഉമ്മി അതും പറഞ്ഞ് വന്നു.....


ഉമ്മിനെ കണ്ടതും റിസു റിഷുക്കാൻ്റെ അടുത്ത് നിന്ന് ഉമ്മിൻ്റെ അടുത്തേക്ക് ചാടി......


", ഇപ്പോ ഞാൻ ഫ്രീ ആയി....ഐഷൂ ഞാൻ ഇപ്പോ വരാം ട്ടോ..... ഒരു സ്ഥലം വരെ പോയി വരാം", റിഷുക്ക നിസൂൻ്റെ മുഖഭാവം നോക്കാൻ വേണ്ടി കുറച്ച് മാറി നിന്നു......


അവള് ചുറ്റും നോക്കി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്......

പിന്നെ കരച്ചിൽ വരാൻ ആയപ്പോൾ റിഷുക്ക പെട്ടെന്ന് അവളെ മുമ്പിലേക്ക് ചാടി.......


അത് കണ്ട് അവള് റിഷുക്കാൻ്റെ അടുത്തേക്ക് ചാടി.....


", ആഹാ ഇത് നല്ല കഥ...... ", ഇപ്പോ അനക്ക് ഉപ്പച്ചിനെ മതി ലെ ", ഐഷു അതും പറഞ്ഞ് ചിരിച്ചു.......


", അല്ല കുഞ്ഞോളെ അനക്ക് എന്താ പണി?", എപ്പോഴും ഫോണിൽ തന്നെ ആണല്ലോ ", ഇങ്ങൾക്ക് രണ്ടാൾക്കും വേറെ പണി ഒന്നും ഇല്ലേ?", ഐഷു അതും ചോദിച്ച് അവളെ ഫോൺ വാങ്ങി.......


", എന്നാ ഉപ്പാനോടും കാക്കൂനോടും പെട്ടെന്ന് തന്നെ കല്ല്യാണം നടത്താൻ പറയിം", ഇച്ച് ൻ്റെ ഷമി കാക്കൂനെ കാണാൻ പൂതി ആകുന്നുണ്ട്", അവള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.......


", ഉപ്പാ.....റിഷുക്കാ......കുഞ്ഞോള് പറയാണ് വേഗം കല്ല്യാണം......", ഐഷു അത് മുഴുവൻ ആക്കും മുമ്പ് കുഞ്ഞോള് അവളുടെ വായ പൊത്തി...... അത് കണ്ട് നിസു മോളും റിസു മോളും കുഞ്ഞോളെ ഒരു നോട്ടം നോക്കി കൊണ്ട് കരഞ്ഞു.......


", കണ്ടോ..... ൻ്റെ കുട്ടികളെ ഉമ്മച്ചിനെ കാട്ടിയപ്പോൾ കരയുന്നത്..... ഇതിനൊക്കെ നിനക്ക് അവര് വലുതായിട്ട് പകരം വീട്ടും", സൂക്ഷിച്ചോ.....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.......


കുറച്ച് കഴിഞ്ഞപ്പോൾ ഉപ്പ ഉണ്ട് ആകെ തിരഞ്ഞ് നടക്കുന്നു......


", എന്താ ഉപ്പാ നിങ്ങള് നോക്കുന്നത്?", ഐഷു അതും ചോദിച്ച് ഉപ്പാന്റെ അടുത്തേക്ക് പോയി.....


", മോളേ..... ഞാൻ റൂമിൽ അലമാരയിൽ കുറച്ച് കാശ് വെച്ചിരുന്നു...... ഇപ്പോ അത് കാണാൻ ഇല്ല ", എവിടെപ്പോയി എന്നാവോ?", ഉപ്പ അതും പറഞ്ഞ് ആകെ തിരയുന്നുണ്ട്.......


ഐഷുവും സുമി താത്തയും അംനുവും കൂടി ഉപ്പാന്റെ കൂടെ തിരയാൻ കൂടി........


കുറച്ച് കഴിഞ്ഞപ്പോൾ അമ്മായി മുകളിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്.....


ഐഷു അമ്മായിയുടെ റൂമിൽ നോക്കി......


അംനു ഉമ്മാന്റെ റൂമിലും സുമി താത്ത കുഞ്ഞോളെ റൂമിലും നോക്കി.......


ഉപ്പ ഐഷുവിൻ്റെ റൂമിലേക്ക് കയറാൻ നിന്ന് പിന്നെ ഇങ്ങോട്ട് തന്നെ ഇറങ്ങി........


എല്ലാവരും തിരഞ്ഞ് കിട്ടാത്തത് കണ്ടപ്പോൾ താഴേക്ക് വന്ന് ഇരുന്നു....


", പിന്നെ എവിടെപ്പോയി ഉപ്പാ ?", റിഷുക്ക അതും ചോദിച്ച് ഇരുന്നു.....


അപ്പോഴേക്ക് റിസു മോള് ഛർദ്ദിച്ചു....


", ഐഷൂ മോളേ....ആ ടവ്വൽ കൊണ്ട് വാ....", ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു റൂമിലേക്ക് പോയി......


ഐഷുവിൻ്റെ പിറകെ അമ്മായിയും പോയി.....



ഐഷു റൂമിൽ നിന്ന് ടവ്വൽ എടുത്ത് പുറത്ത് ഇറങ്ങാൻ നേരം കട്ടിലിൽ കിടക്കുന്ന കാശ് കണ്ട് അത് എടുത്ത് താഴേക്ക് വരാൻ നിൽക്കുമ്പോൾ ആണ് വാതിലിന്റെ മുമ്പിൽ നിൽക്കുന്നവരെ കണ്ടത്........


ദേഷ്യത്തോടെ നോക്കുന്ന ഉപ്പയും അമ്മായിയും......


തുടരും.....



*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 79*



*(Copyright protected)*


*© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and shouldnot used in full or part without the creators prior"Thoyyibarasheed" permission)*



ഐഷു റൂമിൽ നിന്ന് ടവ്വൽ എടുത്ത് പുറത്ത് ഇറങ്ങാൻ നേരം കട്ടിലിൽ കിടക്കുന്ന കാശ് കണ്ട് അത് എടുത്ത് താഴേക്ക് വരാൻ നിൽക്കുമ്പോൾ ആണ് വാതിലിന്റെ മുമ്പിൽ നിൽക്കുന്നവരെ കണ്ടത്.......


ദേഷ്യത്തോടെ നോക്കുന്ന ഉപ്പയും അമ്മായിയും......


", ഇതാ ഉപ്പാ കാശ്.....ഈ കട്ടിലിൽ ഉണ്ടായിരുന്നു.....", അവള് അതും പറഞ്ഞ് കാശ് ഉപ്പാക്ക് നേരെ നീട്ടി.....


", ഇത് എങ്ങനെ ഇവിടെ വന്നു?", അപ്പോ നീ ആണല്ലേ എൻ്റെ കാശ് എടുത്തത് ", നിന്നെയൊക്കെ നല്ല വിശ്വാസം ആയിരുന്നു..... ഇപ്പോ ആ വിശ്വാസം നീ ആയിട്ട് ഇല്ലാതാക്കി......", നിനക്ക് കാശ് വേണമെങ്കിൽ ചോദിച്ചാൽ പോരേ..... കട്ട് എടുക്കണോ", ഉപ്പ ഒന്നും മനസ്സിലാവാതെ അവളോട് ദേഷ്യപ്പെട്ടു.......


ഉപ്പയും അമ്മായിയും പോയതും ഐഷു ബെഡിൽ വീണ് പൊട്ടിക്കരഞ്ഞു.......


ടവ്വലിന് വേണ്ടി പറഞ്ഞയച്ച ഐഷുവിനെ കാണാനില്ല....ഉമ്മി വേറൊരു തുണി എടുത്ത് ഛർദ്ദിച്ചത് തുടച്ചു......


", അല്ല എവിടെ ഐഷു?", അവള് കുറേ നേരം ആയല്ലോ പോയിട്ട്..... ഒന്ന് പോയി നോക്ക് അംനൂ ", ഉമ്മി അത് പറഞ്ഞപ്പോൾ ആണ് പിറുപിറുത്തു കൊണ്ട് വരുന്ന ഉപ്പാനെയും അമ്മായിയെയും കണ്ടത്......



", ആ ഉപ്പാ കാശ് കിട്ടിയോ?", എവിടെ നിന്ന് കിട്ടി?", റിഷുക്ക ഉപ്പാന്റെ കയ്യിൽ കാശ് കണ്ട് ചോദിച്ചു.....


", നിന്റെ പെണ്ണാണ് കാശ് എടുത്തിരുന്നത്.... നിങ്ങളെ റൂമിൽ നിന്ന് ആണ് കിട്ടിയത്.....", അമ്മായി അത് പറഞ്ഞപ്പോൾ റിഷുക്ക പറഞ്ഞു.....

", എൻ്റെ പെണ്ണ് നിങ്ങളെപ്പോലെ അല്ല..... അവൾക്ക് കാശ് വേണമെങ്കിൽ അവള് എന്നോട് പറയും.... അല്ലാതെ കട്ട് എടുക്കാൻ അവൾ പഠിച്ചിട്ടില്ല ", റിഷുക്ക അത് പറഞ്ഞപ്പോൾ ഉപ്പ പറഞ്ഞു.....


", ആരാണ് എന്നൊന്നും അറിയില്ല...അവളെ കയ്യിൽ നിന്നാണ് കിട്ടിയത്....", ഉപ്പാന്റെ പറയല് കേട്ടിട്ട് ഉമ്മിയും സുമി താത്തയും സംശയത്തോടെ നോക്കി......


ഇതേ സമയം ഐഷുവിൻ്റെ റൂമിലേക്ക് പോയ അംനു വാതിലിൽ മുട്ടി.....


മുട്ട് കേട്ട് അവള് വാതിൽ തുറന്നു.....


കരഞ്ഞ് കലങ്ങിയ കണ്ണുമായി നിൽക്കുന്ന ഐഷുവിനെ കണ്ട് അംനു ചോദിച്ചു.....

", എന്ത് പറ്റി ഐഷൂ?...നീ എന്തിനാ കരയുന്നത്?", കാര്യം പറയ്?", അംനു അത് ചോദിച്ചതും ഐഷു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു.....


", അംനൂ..... ഞാൻ അല്ല കാശ് എടുത്തത്..... ഉപ്പ ആദ്യമായിട്ട് എന്നെ സംശയിച്ചു.....", അവള് നടന്നതെല്ലാം പറഞ്ഞു......


", അത് സാരമില്ല നീ വാ..... ഞങ്ങളൊക്കെ നിന്റെ കൂടെ ഉണ്ടല്ലോ", അംനു അവളെ ചേർത്ത് പിടിച്ചു.....


അപ്പോഴാണ് റിഷുക്ക വന്നത്.....

ഐഷു കണ്ണ് തുടച്ച് ഒന്ന് പുഞ്ചിരിച്ചു......


അംനു പോയതും റിഷുക്ക വാതിൽ അടച്ച് ബെഡിൽ ഇരുന്നു......


", ഐഷൂ....നീ വിഷമിക്കണ്ട", ആ കാശ് എടുത്തത് ആരാണെന്ന് ഞാൻ തെളിയിക്കും ", റിഷുക്ക അത് പറഞ്ഞപ്പോൾ ആണ് അവൾക്ക് മനസ്സിലായത് എല്ലാവരും അറിഞ്ഞു എന്ന്......


അവള് റിഷുക്കാൻ്റെ തോളിൽ തല വെച്ച് കിടന്ന് പറഞ്ഞു....

", എന്നാലും ആദ്യമായിട്ടാണ് ഉപ്പ എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്.....", അവള് നടന്നതെല്ലാം പറഞ്ഞു.......


ഉമ്മിയും സുമി താത്തയും കുട്ടികളെ കൊണ്ട് വന്നു..... വാതിലിൽ മുട്ടി......


ഐഷു വാതിൽ തുറന്നു......


ഐഷുവിൻ്റെ മുഖം കണ്ടപ്പോൾ തന്നെ ഉമ്മിക്ക് മനസ്സിലായി......


", ഐഷൂ..... നീ വിഷമിക്കണ്ട", ഞങ്ങൾക്ക് ഒക്കെ അറിയാം നീ അങ്ങനെ ചെയ്യില്ല എന്ന്....", ഉമ്മി അവളെ സമാധാനിപ്പിച്ചു.......



", എന്നാലും കാശ് എങ്ങനെ ഞങ്ങളെ റൂമിൽ വന്നു.?...", ആരോ മനപ്പൂർവ്വം ചെയ്തതാണ്", റിഷുക്ക അത് പറഞ്ഞപ്പോൾ സുമി താത്ത പറഞ്ഞു.....

", അത് വേറെ ആരും അല്ല.... നമ്മളെ മദർ ആയിരിക്കും....", അല്ലാതെ ആരും ഈ പണി ചെയ്യില്ല.....", റിഷൂ ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... നീ പെട്ടെന്ന് തന്നെ ഒരു CCTV വെക്കാൻ നോക്ക് അതാ നല്ലത് ", ഇനി കാശ് വേണമെങ്കിൽ ഞാൻ തരാം....", സുമി താത്ത പറഞ്ഞത് എല്ലാവരും ശരിവെച്ചു.........


", നീ പറഞ്ഞത് കാര്യമാണ്..... എന്തായാലും റാഷി വരട്ടെ അവനോടും കൂടി പറഞ്ഞിട്ട് നമ്മക്ക് റെഡി ആക്കാം...... അംനു എവിടെ?", അവളോട് ചോദിക്ക് റാഷി ഇന്ന് വരും എന്ന് പറഞ്ഞിരുന്നോ എന്ന് ", റിഷുക്ക അത് പറഞ്ഞപ്പോൾ സുമി താത്ത അംനുവിനെ വിളിച്ചു.....


", ഇന്ന് വരില്ല..... ഇന്ന് ഒരു ബുർദ മജ്‌ലിസ് ഉണ്ട്..... നാളെ രാവിലെ വരും എന്ന് പറഞ്ഞിരുന്നു....", അംനു അത് പറഞ്ഞ് പോയി......


ഉമ്മിയും സുമി താത്തയും കുഞ്ഞോളും റിഷുക്കാൻ്റെ റൂമിൽ തന്നെ ഇരുന്നു......റിഷുക്ക ഒന്ന് പുറത്ത് പോയി വരാം എന്ന് പറഞ്ഞ് പോയി....... കുറച്ച് കഴിഞ്ഞപ്പോൾ അംനു ലാലു മോനെയും കൊണ്ട് വന്നു......


ഐഷുവിൻ്റെ വിഷമം മാറാൻ വേണ്ടി എല്ലാവരും കുറച്ച് നേരം അവിടെ ഇരുന്ന് തമാശ പറഞ്ഞ് ഇരുന്നു.......


", എന്നാലും ഈ മനുഷ്യൻ ഇത് എന്ത് പറ്റി?", അവളുടെ കയ്യിൽ കാശ് കണ്ട ഉടനെ അവളെ കുറ്റക്കാരി ആക്കിയത്......", ഉമ്മി അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു.....

", അത് ഉപ്പാന്റെ പുന്നാര പെങ്ങൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും....", അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ സുമി താത്താ....?", എങ്ങനെ സഹിക്കുന്നു നിങ്ങള് അതിനെ?", അവള് അത് ചോദിച്ചപ്പോൾ സുമി താത്ത പറഞ്ഞു.......

", എന്ത് ചെയ്യാനാ മോളേ..... ഉമ്മാന്റെ സ്വഭാവം കാരണം ഉപ്പ നാട്ടിലേക്ക് വരുന്നില്ല....കാക്കുവും വരുന്നില്ല.... പിന്നെ ഇവിടെ ഒറ്റക്ക് നിൽക്കേണ്ട എന്ന് വിചാരിച്ച് ആണ് ഞാൻ വീട്ടിൽ തന്നെ നിന്ന് പഠിക്കാൻ പോകുന്നത്....", അത് കേട്ട് എല്ലാവരും ചിരിക്കുന്നുണ്ട്.......


", അപ്പോ ഇങ്ങൾക്ക് കാക്കു ഉണ്ടോ?", സത്യം പറഞ്ഞാൽ എനിക്ക് അതൊന്നും അറിയില്ല....", ഐഷു അത് പറഞ്ഞപ്പോൾ അംനുവും പറഞ്ഞു.....

", എനിക്കും അറിയില്ല...... ", 



", എൻ്റെ മക്കളേ.... നല്ല കുട്ടികൾ..... പൊതുവേ ആർക്കും അറിയില്ല...... വേറെ ഒന്നും കൊണ്ടല്ല......കാക്കു പ്ലസ് ടൂ പഠിക്കുമ്പോൾ പോയതാ..... പിന്നെ ഈ വഴി കണ്ടിട്ടില്ല..... എങ്ങനെ വരും വീട്ടിലേക്ക് വന്നാൽ ഒരു സുഖവും ഉണ്ടാവില്ല......", ഉമ്മ എന്തെങ്കിലും പറഞ്ഞ് ദേഷ്യപ്പെടും...... അങ്ങനെ അവൻ പോയതാ.... ഞങ്ങള് രണ്ടാളും ഒരു വയസ്സ് വ്യത്യാസമൊള്ളൂ....", സുമി താത്ത പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......

", നിങ്ങള് നിങ്ങളെ കഥ പറയിം കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്....", 

ഐഷു അത് പറഞ്ഞതും എല്ലാവരും കഥ കേൾക്കാൻ നല്ല ആകാംഷയോടെ ഇരുന്നു......


", ഞാൻ ജനിച്ചത് മുതൽ ഉള്ളതേ എനിക്ക് അറിയൊള്ളൂ.... പിന്നെ അതിന്റെ മുമ്പുള്ളത് കാക്കു പറഞ്ഞ് തന്നിട്ടുണ്ട്.....", എൻ്റെ ഉമ്മ സൈനബ എന്ന സൈന..... ഉപ്പ ഇബ്രാഹിം എന്ന മാനുപ്പ...... അവരുടെ മൂത്ത മകൻ സുഫിയാൻ എന്ന സുഫി.... ൻ്റെ കാക്കു......", ആദ്യമൊക്കെ നല്ല സ്വഭാവം ആയിരുന്നു ഉമ്മാക്ക് എന്നാണ് ഉപ്പ പറഞ്ഞത്.....", പിന്നെ ഒരു കുട്ടി ആയതോടെ ഉപ്പ ഗൾഫിലേക്ക് പറന്നു.....", കാക്കൂന് ഒന്നര വയസ്സ് ആയപ്പോൾ നാട്ടിലേക്ക് വന്നു..... ഉമ്മ വീണ്ടും ഗർഭിണിയായി.....കാക്കൂന് മൂന്ന് വയസ്സായപ്പോൾ ആണ് എൻ്റെ എൻട്രി", ...... ഞാൻ വന്നതോട് കൂടെ ഉമ്മാക്ക് കാക്കൂനോട് സ്നേഹം കുറഞ്ഞു.......കാക്കൂനെ നോക്കുന്നത് ഒക്കെ ഉപ്പ....കുളിപ്പിക്കലും ഉറക്കലും ഭക്ഷണം കൊടുക്കലും എല്ലാം.....", അങ്ങനെ ഉപ്പ ഒരു ദിവസം പുറത്ത് പോയി വന്നപ്പോൾ കാക്കൂനെ തല്ലുന്ന ഉമ്മാനെ കണ്ട് ദേഷ്യപ്പെട്ടു.... തല്ലിയത് എന്നെ കിടത്തിയ ബെഡിൽ കയറിയതിനായിരുന്നു..... അങ്ങനെ ഞാൻ വലുതായപ്പോൾ എല്ലാവരേക്കാളും ഇഷ്ടം എനിക്ക് കാക്കൂനോട് ആയിരുന്നു... ഞാൻ അധിക സമയവും കാക്കൂൻ്റെ കൂടെ ആയിരിക്കും..... പക്ഷേ അത് ഉമ്മാക്ക് ഇഷ്ടം ഇല്ല...... അങ്ങനെ ഒരുപാട് വേദനകൾ സഹിച്ചാണ് എൻ്റെ കാക്കു വളർന്നത്...... ഉമ്മ എന്ത് പറഞ്ഞാലും ചെയ്താലും കാക്കു മറുവാക്ക് പറയാറില്ല...... അത്രക്കും പാവമായിരുന്നു......", ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്ത് കാക്കു പ്ലസ് ടൂ ആയിരുന്നു...... കാക്കു നല്ല പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് അതൊന്നും ഉമ്മാക്ക് ഇഷ്ടം ഇല്ല.....ഒരു ദിവസം രാത്രി ഉമ്മ കാക്കൂനോട് പണിക്ക് പോയിക്കൂടെ പഠിക്കുന്നതിലേറെ നല്ലത് അതാണ് നിനക്ക് എന്ന് പറഞ്ഞു.......", ഉപ്പ ആ സമയത്ത് ഗൾഫിൽ ആയിരുന്നു...... ഉപ്പ കാക്കൂൻ്റെ വിസ എല്ലാം റെഡിയാക്കി വെച്ചു..... അവിടെ ഒരു കോളേജിൽ ചേർത്തി നാട്ടിൽ നിന്ന് പോരാൻ പറഞ്ഞു......", പോകേണ്ട എന്ന് ഞാൻ ഒരുപാട് കരഞ്ഞ് കാല് പിടിച്ച് പറഞ്ഞു....", പക്ഷേ വീട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് ഉപ്പാന്റെ അടുത്തേക്ക് പോകുന്നത് തന്നെ ആയിരുന്നു...... അങ്ങനെ കാക്കു പോയി...... ഇപ്പോ കാക്കൂന് നല്ല ജോലി ഉണ്ട്.....നല്ല റാഹത്തോടെ ജീവിക്കുന്നു..... എനിക്ക് എന്നും വിളിക്കും...... ഉമ്മാക്കും വിളിക്കാറുണ്ടായിരുന്നു പിന്നെ ഉമ്മ തന്നെ വിളിക്കരുത് എന്ന് പറഞ്ഞു...... പക്ഷേ കാക്കു വീണ്ടും വിളിക്കും.... അങ്ങനെ ഉമ്മ കാക്കൂൻ്റെ നമ്പർ ബ്ലോക്ക് ആക്കി......കാക്കൂന് ഇപ്പോ 25 വയസ് കഴിഞ്ഞു..... ഇനി എന്തായാലും ഒരു വീട് കയറ്റിയിട്ടേ നാട്ടിലേക്ക് വരുന്നൊള്ളൂ എന്ന് പറഞ്ഞു.....", അപ്പോഴേക്ക് പെണ്ണും റെഡി ആകണം.....", ഇതാണ് എൻ്റെ കഥ....", സുമി താത്ത നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.....


സുമി താത്താൻ്റെ കഥ കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു......   



", പാവം സുഫി കാക്കു ലെ.....", ഉപ്പയും വന്നിട്ട് കുറേ ആയോ?", ഐഷു അത് ചോദിച്ചപ്പോൾ സുമി താത്ത പറഞ്ഞു......

", അതേ ഉപ്പയും മോനും ഇപ്പോ അവിടെ സുഖമായി ഇരിക്കുന്നു....", ഉപ്പ അധികവും പണിക്ക് പോകാറില്ല കാക്കു സമ്മതിക്കാറില്ല..... കാക്കു ഉണ്ടാക്കുന്ന പണം കൊണ്ട് ആണ് ഞങ്ങള് ജീവിക്കുന്നത്....", സുമി താത്ത അതും പറഞ്ഞ് പുഞ്ചിരിച്ചു......



", അല്ല മക്കളെ ബാങ്ക് കൊടുക്കാൻ ആയി....", ഐഷൂ കുട്ടികൾക്ക് ഉറക്കം വന്നിട്ടുണ്ട്.....നീ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് അവരെ ഉറക്ക്", ഉമ്മി അതും പറഞ്ഞ് റിസൂനെ കട്ടിലിൽ കിടത്തി കുഞ്ഞോള് നിസൂനെയും കിടത്തി പോയി.......


ഐഷു കുട്ടികളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കി.......


ബാങ്ക് കൊടുത്ത ഉടനെ നിസ്കരിച്ച് പടച്ചോനോട് കരഞ്ഞ് ദുആ ചെയ്തു......


ഖുർആൻ ഓതി ഇരിക്കുമ്പോൾ ആണ് റിഷുക്ക വന്നത്.......


റിഷുക്ക വന്നതും ഐഷു ഓതുന്നത് നിർത്തി റിഷുക്കാനോട് ചോദിച്ചു.....

", എവിടെപ്പോയതാ റിഷുക്കാ....", 


", ഞാൻ സഖാഫി ഉസ്താദിൻ്റെ വീട്ടിൽ പോയതായിരുന്നു......", സഖാഫി ഉസ്താദ് വിളിച്ചിരുന്നു .... ", റിഷുക്ക അതും പറഞ്ഞ് ബെഡിൽ ഇരുന്നു.......


", നീ ഓതിക്കോ...... ഞാൻ കേൾക്കട്ടെ....", എനിക്ക് ഇഷ്ടമാണ് നിന്റെ ഓത്ത് കേൾക്കാൻ......", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു ചോദിച്ചു......

", ഇന്ന് എന്താ ഭയങ്കര സോപ്പിങ് ആണല്ലോ..... എന്തോ കാര്യം നടക്കാൻ ഉണ്ട്...... എന്താണ്......", ഐഷുവിൻ്റെ പറച്ചിൽ കേട്ട് റിഷുക്ക പറഞ്ഞു.....

", ഏയ് എന്ത് നടക്കാൻ..... ഒന്നുമില്ല കുട്ടിയേ.....", പിന്നെ സഖാഫി ഉസ്താദ് വിളിച്ചത് ഒരു കാര്യം പറയാൻ ആയിരുന്നു........ സഖാഫി ഉസ്താദിന്റെ കൂടെ ബാംഗ്ലൂരിലേക്ക് രണ്ട് മാസത്തിന് പോരാൻ പറ്റോ എന്ന് ചോദിച്ചിരുന്നു.....", റിഷുക്ക അത് പറഞ്ഞ് നിർത്തിയതും ഐഷു പറഞ്ഞു......

", എനിക്ക് ഈ സോപ്പിങ് കണ്ടപ്പോൾ തന്നെ തോന്നി.....", എത്ര മാസത്തിനാണെങ്കിലും പോകേണ്ട.... ഞാൻ സഖാഫി ഉസ്താദിനോട് പറയാം....",  അവള് അതും പറഞ്ഞ് ഓത്ത് തുടർന്നു.......


", ഐഷൂ പ്ലീസ്.... ഞാൻ ഉസ്താദിനോട് ഞാൻ ഉണ്ടാകും എന്ന് വാക്ക് കൊടുത്തു.....", ഇനി വാക്ക് മാറ്റി പറയാൻ പറ്റില്ല ട്ടോ", നീ നിന്റെ വീട്ടിലേക്ക് പോയിക്കോ..... ഞാൻ വരുമ്പോൾ വന്നാൽ മതി.....", പ്ലീസ് ഐഷൂ..... ഇജ്ജ് ൻ്റെ മുത്തല്ലേ.....", റിഷുക്ക അതും പറഞ്ഞ് അവളെ കെട്ടിപ്പിടക്കാൻ നിന്നു....


", ഇങ്ങള് തൊടല്ലിം ഞാൻ കുറച്ച് കൂടി ഓതട്ടെ", എന്ത് പറഞ്ഞിട്ടും കാര്യമില്ല..... ഞാൻ സമ്മതിക്കില്ല.... എനിക്ക് വീട്ടിലേക്ക് പോകേണ്ട.... എനിക്ക് ഇവിടെ നിന്നാൽ മതി...", അവള് ഒരു നിലക്കും സമ്മതിച്ചില്ല.....


", ഇങ്ങൾക്ക് അല്ലെങ്കിലും എന്നോട് ഇപ്പോ സ്നേഹം ഇല്ല......", നിങ്ങള് പൊയ്ക്കോളിം ഞാൻ ഒന്നും പറയുന്നില്ല.....", അവള് അതും പറഞ്ഞ് നിസ്കാരപ്പായയിൽ നിന്ന് എണീറ്റ് ബെഡിൽ ഇരുന്നു......


അവള് കുട്ടികളുടെ ഉണങ്ങിയ ഡ്രസ്സ് മടക്കി വെച്ചു......റിഷുക്കാനെ മൈൻഡ് ചെയ്തില്ല......


", ഐഷൂ.... നീ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്....", ഞാൻ ഒരു രണ്ട് മാസത്തിന് അല്ലേ പോകുന്നത്.....", ആ രണ്ട് മാസം നീ വീട്ടിൽ പോയി നിന്നോ ", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......

", നിങ്ങളില്ലാതെ നാല് മാസം തന്നെ എങ്ങനെ കഴിച്ച് കൂട്ടി എന്ന് അറിയോ..... ഇനിയും രണ്ട് മാസം നിങ്ങളെ പിരിഞ്ഞ് നിൽക്കാൻ കഴിയില്ല....", ഇനിയും നിങ്ങൾക്ക് പോകണം എന്ന് ഉണ്ടെങ്കിൽ ഇനി ഞാൻ ഒന്നും പറയുന്നില്ല....", അവള് അതും പറഞ്ഞ് ഡ്രോയിംഗ് റൂമിൽ കയറി വാതിലടച്ചു.......


കുറേ ആയി ചിത്രം വരച്ചിട്ട്..... എപ്പോ വരക്കാൻ ഇരുന്നാലും കുട്ടികൾ ഉണരും..... എന്തായാലും അവര് ഉണരുന്നതിന് മുമ്പ് വരക്കട്ടെ.....


അവള് അവളുടെ സുന്ദരികളെ ആണ് വരച്ചത്..... പിന്നെ അവരുടെ ഒരു ഫാമിലി ഫോട്ടോയും വരച്ചു......


വരച്ച് മുഴുവൻ ആയപ്പോൾ ആണ് കുട്ടികൾ ഉണർന്നത്...... അവള് ചിത്രം എടുത്ത് വെച്ച് ബാത്ത്റൂമിൽ കയറി കൈ കഴുകി വന്നു......


റൂമിൽ നോക്കുമ്പോൾ മൂപ്പരെ കാണാനില്ല......

അവള് കുട്ടികളെ എടുത്ത് പാല് കൊടുത്ത് കട്ടിലിൽ കിടത്തി.....


കുഞ്ഞോള് വന്ന് ഒരാളെ എടുത്ത് താഴേക്ക് പോയി ഐഷു പിന്നാലെ മറ്റാളെയും കൊണ്ട് പോയി.....


ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ട്..... അമ്മായി ദേഷ്യത്തോടെ നോക്കുന്നുണ്ട്..... ഉപ്പാന്റെ മുഖത്ത് പ്രത്യേക ഭാവം ഒന്നും തോന്നിയില്ല.......


ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞ് അവള് റൂമിൽ പോയി ഡ്രോയിംഗ് റൂമിൽ കയറി ചിത്രം വരച്ചത് ഒക്കെ റെഡിയാക്കി താഴേക്ക് തന്നെ പോയി......


", ബാബീ..... കാക്കു ബാംഗ്ലൂരിലേക്ക് പോകുകയാണ് ലെ...", ബാബിക്കും കുട്ടികൾക്കും കൂടെ പൊയ്ക്കൂടെ?", കുഞ്ഞോള് ചിരിച്ചു കൊണ്ട് പറഞ്ഞു....

", വേണ്ട കുഞ്ഞോളെ.....", സഖാഫി ഉസ്താദിന്റെ കൂടെ അല്ലേ പോകുന്നത്..... പിന്നെ കുട്ടികൾക്ക് അവിടത്തെ കാലാവസ്ഥ പിടിക്കില്ല.... എന്തായാലും പോകുന്നവര് പോയി വരട്ടെ.....", അവള് വലിയ ഉഷാറില്ലാതെ പറഞ്ഞു.......


അപ്പോഴാണ് വീടിന്റെ മുമ്പിൽ ഒരു കാറ് വന്ന് നിർത്തിയത്.......





തുടരും.....

*A short story*

*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*



*Part 80*


*(Copyright protected)*


*© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and shouldnot used in full or part without the creators prior"Thoyyibarasheed" permission)*


അപ്പോഴാണ് വീടിന്റെ മുമ്പിൽ ഒരു കാറ് വന്ന് നിർത്തിയത്.......


", ഉപ്പാ.....കാക്കൂ....",  അതും വിളിച്ച് സുമി താത്ത ഓടി ചെന്ന് കെട്ടിപ്പിടിച്ചു.......


",മോളേ ..... എന്താ എൻ്റെ മോളെ വിശേഷം?" അമ്മായികാക്ക സുമി താത്താനെ ചേർത്ത് പിടിച്ചു.......


", ഇങ്ങോട്ട് കയറിം അളിയാ...... എന്താ അവിടെ തന്നെ നിൽക്കുന്നത്....", ഉപ്പ അതും പറഞ്ഞ് ചിരിച്ചു.....


അവര് അകത്തേക്ക് കയറി വന്ന് ഇരുന്നു....... അവര് അകത്തേക്ക് കയറിയതും അമ്മായി അവിടെ നിന്ന് പോയി.......


സുഫി കാക്കു പിന്നാലെ പോയെങ്കിലും അമ്മായി റൂമിലേക്ക് കയറി വാതിൽ അടച്ചു........


", അല്ല.... ഇവിടെ പുതിയ ആൾക്കാർ ഒക്കെ ഉണ്ടല്ലോ?", അതും പറഞ്ഞ് സുഫി കാക്കു കുട്ടികളെ എടുത്ത് മടിയിൽ വെച്ചു.....



ഉമ്മി വെള്ളം കൊണ്ട് വന്നു......


", മോനേ....നീ ആകെ ആള് മാറിയല്ലോ.....", അല്ല ഇനി ഇപ്പോ പെണ്ണ് കെട്ടണ്ടേ....", ഉമ്മി അത് പറഞ്ഞപ്പോൾ സുഫി കാക്കു പറഞ്ഞു.....


", അമ്മായീ.... അതൊക്കെ അതിന്റേതായ സമയത്ത് നടക്കും..... എന്തായാലും ഞങ്ങള് പോകാൻ നോക്കട്ടെ.....സുമീ...... എടുക്കാൻ ഉള്ളത് ഒക്കെ എടുത്ത് വാ.....", സുഫി കാക്കു അതും പറഞ്ഞ് കുട്ടികളെ റിഷുക്കാനെ ഏൽപ്പിച്ചു......


", അല്ല..... ഇനി ഇപ്പോ ഇന്ന് തന്നെ പോകണോ..... നാളെ രാവിലെ പോകാം....", ഉപ്പ അത് പറഞ്ഞപ്പോൾ സുഫി കാക്കു പറഞ്ഞു.....

", അതിനൊക്കെ സമയം ഉണ്ടല്ലോ....", ഞങ്ങള് വരും ", അല്ല നമ്മളെ മദർ പോരുന്നില്ലേ എന്ന് ചോദിച്ച് നോക്കിം....", സുഫി കാക്കു അത് പറഞ്ഞപ്പോൾ സുമി താത്ത അമ്മായി കയറിയ റൂമിന്റെ വാതിൽ മുട്ടി പറഞ്ഞു......

", ഉമ്മാ നമുക്ക് പോകാം..... ഇങ്ങള് ഇല്ലേ...... ഞങ്ങള് പോവുകയാണ്....", സുമി താത്ത അതും പറഞ്ഞ് വന്നു.....


സുമി താത്ത ഭയങ്കര സന്തോഷത്തിലായിരുന്നു...... എങ്ങനെ സന്തോഷം ഇല്ലാതിരിക്കും..... ഏറെ കാലങ്ങൾക്ക് ശേഷം തന്റെ ഉപ്പാനെയും കാക്കൂനെയും കണ്ട് മുട്ടിയത് അല്ലേ.......



കുറച്ച് കഴിഞ്ഞപ്പോൾ അമ്മായി ബാഗും കുറച്ച് വലിയ കവറും ഒക്കെ എടുത്ത് വരുന്നുണ്ട്.......


സുഫി കാക്കു അതെല്ലാം വണ്ടിയിൽ കൊണ്ട് പോയി വെച്ചു.......


അവര് പോയി കഴിഞ്ഞപ്പോൾ എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം സംസാരിച്ച് ഇരുന്നു......


ഉപ്പാന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ഉഷാറില്ല ഐഷു ഉപ്പാന്റെ അടുത്തേക്ക് പോയി ചോദിച്ചു.....

", എന്ത് പറ്റി ഉപ്പാ നിങ്ങൾക്ക് ഒരു ഉഷാറ് ഇല്ലല്ലോ?", അവളുടെ ചോദ്യം കേട്ട് ഉപ്പ പറഞ്ഞു....

", മോളേ നീ എന്നോട് ക്ഷമിക്കില്ലേ...... ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ..... ഞാൻ നിന്നെ സംശയിക്കാൻ പാടില്ലായിരുന്നു......", ഉപ്പ അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു......


", ഏയ് അതൊന്നും കുഴപ്പമില്ല ഉപ്പാ ഞാൻ അതൊക്കെ അപ്പോ തന്നെ മറന്നു.....", അവള് നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു......


", നിങ്ങൾക്ക് അറിയോ അവള് എത്ര നേരം കരഞ്ഞു എന്ന്......", ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....

", അത് സാരമില്ല ഉമ്മാ.....", 


അങ്ങനെ എല്ലാവരും കിടക്കാൻ പോയി......


ഐഷു റിഷുക്കാനെ മൈൻഡ് ചെയ്യാതെ ബാത്ത്റൂമിൽ കയറി വുളൂഅ് എടുത്ത് ഇറങ്ങി നിസ്കാരം ഒക്കെ കഴിഞ്ഞ് കിടന്നു......


കുട്ടികൾ ഉറങ്ങാത്തത് കൊണ്ട് അവരെ കളിപ്പിച്ച് കിടന്നു......


അവർക്ക് ഉറക്കം വന്ന് പാട്ട് തുടങ്ങിയതും രണ്ടാളെയും ഉറക്കി......


അവള് ഒരു ഭാഗത്തേക്ക് തിരിഞ്ഞ് കിടന്നു......


", ഐഷൂ....", റിഷുക്ക പതുക്കെ വിളിച്ചു......


",ഉം.....", അവളൊന്ന് മൂളി......


", നീ എന്നോട് പിണങ്ങിയോ...... ഞാൻ പറഞ്ഞില്ലേ ഒരു രണ്ട് മാസത്തിന് ആണ് പോകുന്നത് എന്ന്...... ഇനിയും നിനക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ ഒന്നും പറയുന്നില്ല...... ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു കഴിഞ്ഞു......", നീ ചെറിയ കുട്ടി ഒന്നും അല്ലല്ലോ....", റിഷുക്ക അത് പറഞ്ഞപ്പോൾ അവൾക്ക് വിഷമമായി അവള് ഒന്നും മിണ്ടിയില്ല.......


അവളുടെ ഉള്ളം തേങ്ങി......


എത്ര ആയിട്ടും അവൾക്ക് ഉറക്കം വന്നില്ല അവളുടെ തേങ്ങൽ കേട്ട് റിഷുക്ക അവളെ ചേർത്ത് പിടിച്ചു......


അത് അവൾക്ക് ഒരു ആശ്വാസമായി.....


", റിഷുക്കാ...... ഉറങ്ങിയില്ലേ ?", അവളുടെ ചോദ്യത്തിന് അവൻ ഒന്ന് മൂളി....


", ഐഷൂ.... ഞാൻ എങ്ങനെ ഉറങ്ങാനാ എൻ്റെ പെണ്ണിനോട് അങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ എങ്ങനെ ഉറങ്ങും.....", അവര് പരസ്പരം ചേർത്ത് പിടിച്ചു ഉറങ്ങി......


രാവിലെ എണീറ്റപ്പോൾ തന്നെ സഖാഫി ഉസ്താദിന്റെ കോൾ വന്നു.....

", റിഷൂ പിന്നെ നമ്മള് പോകുന്നില്ല ട്ടോ അത് ഖാൻസൽ ചെയ്തു.....", സഖാഫി ഉസ്താദ് അത് പറഞ്ഞപ്പോൾ റിഷുക്കാക്ക് ചാടി കളിക്കാൻ തോന്നി.......


", ഐഷൂ നീ എണീക്ക്.... സഖാഫി ഉസ്താദ് വിളിച്ചിരുന്നു.....", അത് കേട്ടതും ഐഷു പെട്ടെന്ന് എണീറ്റു ചോദിച്ചു.....


", ഏ അപ്പോ ഇന്ന് തന്നെ പോകാണോ....", അവളുടെ ചോദ്യം കേട്ട് റിഷുക്ക പറഞ്ഞു.....


", സഖാഫി ഉസ്താദ് വിളിച്ചത് പോക്ക് കാൻസൽ ചെയ്തത് പറയാൻ ആണ് മുത്തേ.....", അതും പറഞ്ഞ് റിഷുക്ക അവളെ ചേർത്ത് പിടിച്ചു......


അങ്ങനെ ദിവസങ്ങൾ ശരവേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു......


നാളെ നമ്മുടെ കാക്കൂൻ്റെയും കുഞ്ഞോളുടെയും കല്ല്യാണം ആണ്......


രണ്ട് കുടുംബങ്ങൾക്കും വേണ്ടി ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടുണ്ട്.....


കല്ല്യാണ തലേന്നുളള പരിപാടിയും അവിടെ വെച്ച് ആണ്.......


", റിഷുക്കാ..... ഇങ്ങള് കുട്ടികളെ ഒന്ന് നോക്കിം ഞാൻ ഇപ്പോ വരാം കുഞ്ഞോളെ മാറ്റിക്കട്ടെ.....", അവള് ഭയങ്കര തിരക്കിലാണ്......


", ഐഷൂ നീ വേഗം വാ..... അവിടെ ഉസ്താദുമാർ ഒക്കെ വന്നു.....", റിഷുക്ക അത് പറഞ്ഞപ്പോൾ ഉമ്മി വന്ന് പറഞ്ഞു......


", നീ പൊയ്ക്കോ.... കുട്ടികളെ ഞാൻ നോക്കാം......", ഉമ്മി അത് പറഞ്ഞപ്പോൾ റിഷുക്ക പോയി......


ഐഷു കുഞ്ഞോളെ ഒരുക്കി വന്ന് കുട്ടികളെ കുളിപ്പിച്ച് ഉമ്മിയോട് അവരെ ഒരുക്കാൻ പറഞ്ഞ് അവള് കുളിക്കാൻ പോയി.......


അവള് വന്നപ്പോഴേക്കും ഉമ്മി കുട്ടികളെ റെഡിയാക്കിയിട്ടുണ്ട്.....


", ഐഷൂ നീ വേഗം ഇവർക്ക് പാല് കൊടുക്ക് മോളെ.....", അവിടെ തിരക്കായിരിക്കും.....", അവള് പാല് കൊടുത്ത് കഴിഞ്ഞപ്പോൾ ഉമ്മി റിസൂനെയൂം ഐഷു നിസൂനെയും എടുത്ത് താഴേക്ക് പോയി എല്ലാവരും വണ്ടിയിൽ കയറി ഓഡിറ്റോറിയത്തിലേക്ക് വിട്ടു......


അവിടെ എത്തിയപ്പോൾ ഐഷുവിൻ്റെ വീട്ടുകാർ ഒക്കെ വന്നിരുന്നു......


ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇടയിൽ പ്രത്യേകം മറയുള്ളതിനാൽ എല്ലാം ഉഷാറായി കഴിഞ്ഞു.......


പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്കും കുട്ടികൾ ഒക്കെ ഉറക്കം വന്ന് കരച്ചിൽ തുടങ്ങി.......


വീട്ടിലെത്തിയപ്പോഴേക്കും രണ്ട് മണി ആയിരുന്നു.....


പെട്ടെന്ന് തന്നെ ഫ്രഷ് ആയി കുട്ടികളെ ഉറക്കെ നിസ്കാരം ഒക്കെ കഴിഞ്ഞ് കിടന്നു.......


കുറച്ചുനേരം ഉറങ്ങിയപ്പോഴേക്കും സുബഹി ബാങ്ക് കൊടുക്കാൻ ആയി.....


പെട്ടെന്ന് തന്നെ എണീറ്റ് തഹജ്ജുദ് നിസ്കാരം കഴിഞ്ഞപ്പോഴേക്കും ബാങ്ക് കൊടുത്തു....... നിസ്കാരമൊക്കെ കഴിഞ്ഞ് കുഞ്ഞോളേ മാറ്റിക്കാൻ നിന്നു......


അവളെ റെഡിയാക്കിയ ശേഷം കുട്ടികളെ കുളിപ്പിച്ച് ഡ്രസ്സ് എല്ലാം മാറ്റി കൊടുത്തു അവളും കുളിച്ചു റെഡിയായി......


", ബാബീ..... എല്ലാവരും പറയും ബാബിയാണ് മണവാട്ടി എന്ന് സുന്ദരി ആയിട്ടുണ്ട് ട്ടോ.....", കുഞ്ഞോള് അതും പറഞ്ഞ് വന്നു.....

", കുഞ്ഞോളേ, നീ രാവിലേത്തന്നെ ഇങ്ങനെ തള്ളല്ലേ മോളെ...,", ഐഷു ചിരിച്ചുകൊണ്ട് പറഞ്ഞു......


", എല്ലാവരും റെഡി ആയോ ?", റിഷുക്ക പുറത്തുനിന്ന് ചോദിക്കുന്നുണ്ട്.......


ഐഷുവും ഉമ്മിയും കുട്ടികളെ എടുത്ത് പുറത്തേക്ക് നടന്നു......


ഐഷു വരുന്നത് കണ്ട് റിഷുക്ക തൊള്ള പൊളിച്ച് നിൽക്കുന്നുണ്ട്.......


", കാക്കൂ....ബാബിയെ പിന്നെ വായ് നോക്കാം..... ഇപ്പോ നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോകാം......", കുഞ്ഞോള് പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു........


അങ്ങനെ അവര് ഓഡിറ്റോറിയത്തിലേക്ക് പോയി.......


ഐഷു കുട്ടികളെ ഉമ്മാനെയും ഇത്താത്താനെയും ഏൽപ്പിച്ച് അങ്ങോട്ടും ഇങ്ങോട്ടും പായാൻ തുടങ്ങി.....


അവളുടെ സാമർത്ഥ്യവും ആത്മാർത്ഥതയും കണ്ടിട്ട് ആളുകളെല്ലാം നോക്കുന്നുണ്ട്.......


അപ്പോഴാണ് ആണുങ്ങളുടെ ഭാഗത്തുനിന്ന് കർട്ടന്റെ ഇടയിലൂടെ ഒരാൾ ഐഷുവിനെ നോക്കുന്നത് മോനുവും മെഹ്ഫുവും കണ്ടത്...... അവര് പതുക്കെ അയാളുടെ അടുത്തേക്ക് ചെന്നു.......


", എന്താ ഇവിടെ ഒരു പരിപാടി?", അവര് അങ്ങനെ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.......

", ഒന്നുമില്ല..... ആ കുട്ടിയെ കണ്ടോ എന്തൊരു ഭംഗിയാണ് ആ കുട്ടിയുടെ സാമർത്ഥ്യവും ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു ആഗ്രഹം ആ കുട്ടിയെ കല്യാണം കഴിക്കാൻ....", അയാൾ അങ്ങനെ പറഞ്ഞപ്പോൾ മോനുവും മെഹ്ഫുവും ഞെട്ടി........ അവര് ഒന്നും പറയാതെ ഐഷുവിന്റെ അടുത്തേക്ക് പോയി ഇക്കാര്യം പറഞ്ഞു.......


അപ്പോഴാണ് ഇത്താത്ത കുട്ടിയെ തന്ന് പറഞ്ഞത്...

", ഐഷൂ...... കുട്ടികൾക്ക് ഉറക്കം വന്നിട്ടുണ്ട് നീ അവർക്ക് ആ സ്റ്റേജിന്റെ ബാക്കിലുള്ള റൂമിൽ പോയി പാല് കൊടുക്ക്......", ഇത്താത്തയും ഐഷുവും കുട്ടികളെയും എടുത്ത് സ്റ്റേജിന്റെ ബാക്കിലേക്ക് പോയി........


", നീ അവരുടെ പാലുകുടി കഴിഞ്ഞ് പറയ് അപ്പോൾ ഞാൻ വരാം അവരെ കൊണ്ടുപോകാൻ.....", ഇത്താത്ത അതും പറഞ്ഞു പോയി.....


അവൾ നന്നായി ക്ഷീണിച്ചിരുന്നു അത് കാരണം അവൾ അറിയാതെ മയങ്ങിപ്പോയി.......


അവൾ സ്റ്റേജിന്റെ ബാക്കിലുള്ള റൂമിലേക്ക് പോകുന്നത് അയാൾ കണ്ടിരുന്നു പതിയെ പതിയെ അയാൾ ആ റൂമിലേക്ക് നടന്നു.....


സ്റ്റേജിന്റെ പുറകിലേക്ക് എന്തോ ആവശ്യത്തിന് വേണ്ടി വന്ന റിഷുക്ക ഐഷുവിൻ്റെ കിടത്തം കണ്ട് ഭയന്നു.....


", ഐഷൂ നീ എന്താ ഇവിടെ കിടക്കുന്നത്?", നിനക്ക് എന്ത് പറ്റി?", ", റിഷുക്ക അവളെ വിളിച്ച് ഉണർത്തി......


", ഒന്നും ഇല്ല റിഷുക്കാ..... ഭയങ്കര ക്ഷീണം....", കുട്ടികളെ ഉറക്കാൻ വേണ്ടി വന്നതാ...... അറിയാതെ ഉറങ്ങി പോയി.....", അതും പറഞ്ഞ് എഴുന്നേറ്റു......


അപ്പോഴാണ് അവിടേക്ക് ഒരാള് വന്നത്......


", ആ ഇയാള് ഇവിടെ ഉണ്ടായിരുന്നോ..... ഞാൻ കുറേ അന്വേഷിച്ചു...... ഇയാളെ വല്ലാതെ അങ്ങ് ഇഷ്ടമായി.......", അയാള് അത് പറഞ്ഞപ്പോൾ ഐഷു റിഷുക്കാൻ്റെ മുഖത്തേക്ക് നോക്കി......


", അതിന് ഇവളെ കല്ല്യാണം കഴിഞ്ഞതാണ്.....", റിഷുക്ക അത് പറഞ്ഞപ്പോൾ അയാള് പറഞ്ഞു.....

", കല്ല്യാണം കഴിഞ്ഞാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല......", എൻ്റെ ഭാര്യ എന്നെ ഇട്ടേച്ച് പോയി.....", കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിൽ എന്നെ കല്ല്യാണം കഴിക്കാമോ.....", അയാള് അത് ചോദിച്ചപ്പോൾ റിഷുക്കാക്ക് ദേഷ്യം വരാൻ തുടങ്ങി.......


", എടോ...... ഇത് എന്റെ ഭാര്യ ആണ്..... ഞങ്ങളുടെ രണ്ട് കുട്ടികൾ ആണ് ഇത്.....", പിന്നെ നീ എങ്ങനെ ഇവളെ കല്യാണം കഴിക്കും.......", നിങ്ങൾക്ക് വേണമെങ്കിൽ വേറെ ആളെ നോക്ക്....", റിഷുക്ക അതും പറഞ്ഞ് ഐഷുവിൻ്റെ കൈ പിടിച്ച് നിസൂനെയും എടുത്ത് നടന്നു.......


അയാള് ഒരു ചിരി ചിരിച്ചു കൊണ്ട് പോയി......

", റിഷുക്കാ......ഇതാരാ...... ഞാൻ ഇതിനു മുമ്പ് ഒന്നും ഇവിടെ കണ്ടിട്ടില്ലല്ലോ...... നിങ്ങൾക്ക് അറിയോ.....", ഐഷു അത് ചോദിച്ചപ്പോൾ റിഷുക്ക പറഞ്ഞു......

", ഞാൻ മുമ്പ് ഒന്നും കണ്ടിട്ടില്ല......", അതും പറഞ്ഞ് റിഷുക്ക നിസൂനെ ഐഷുവിൻ്റെ ഇത്താത്താക്ക് കൊടുത്ത് പോയി......


പെണ്ണ് ഇറങ്ങാൻ ആയി.......

റിഷുക്കാൻ്റെ വണ്ടിയിൽ ബാക്കിൽ കുഞ്ഞോളും കാക്കുവും കയറി..... ഐഷുവും കുട്ടികളും മുമ്പിലും കയറി ഇരുന്നു.........


", ൻ്റെ കുഞ്ഞോളേ...... നിനക്ക് ഒന്ന് കരഞ്ഞൂടെ...... ചുമ്മാ ഇറങ്ങിയപ്പോഴെങ്കിലും...... നിനക്ക് എന്ത് സന്തോഷം ആണ്......", ഐഷു അവളെ കളിയാക്കാൻ തുടങ്ങി......


", ഷമീ..... നീ എന്തിനാ കരയുന്നത്....", കരച്ചിൽ അഭിനയിക്കുന്ന കാക്കൂനോട് റിഷുക്ക ചോദിച്ചു......


", ഇനിയുള്ള കാലം ഞാൻ ഇതിനെ സഹിക്കണമല്ലോ എന്ന് ഓർത്തിട്ട് ആണ്.....", കാക്കു അത് പറഞ്ഞപ്പോൾ ഐഷുവും റിഷുക്കയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു........

", ന്നാ പിന്നെ ആദ്യം തന്നെ വേറെ ആളെ നോക്കിക്കൂടെ...... ഞാൻ നിങ്ങളെ കെട്ടണം എന്ന് പറഞ്ഞ് വാശി പിടിച്ചിട്ടൊന്നും ഇല്ല....", അവള് അതും പറഞ്ഞ് പുറത്തേക്ക് നോക്കി ഇരുന്നു.....


", ആ.... മതി മതി..... ഇനി രണ്ടാളും തല്ല് കൂടണ്ട....", റിഷുക്ക അതും പറഞ്ഞ് സോൾവ് ആക്കി......


അങ്ങനെ ഓരോന്ന് സംസാരിച്ച് കാക്കൂൻ്റെ വീട്ടിൽ എത്തി...... വീട്ടിൽ എത്തിയപ്പോൾ സിറ്റൗട്ടിൽ തന്നെ എല്ലാവരും ഉണ്ട്........ അവരൊക്കെ അപ്പോ ഓഡിറ്റോറിയത്തിൽ നിന്ന് വന്നതാണ്......

അമ്മായി അവളെ വലത് കാൽ വെച്ച് കൈ പിടിച്ച് കയറ്റി......


കുട്ടികൾ ഉറങ്ങിയത് കാരണം വണ്ടിയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ ഐഷു റിഷുക്കാനെ വിളിച്ചു.....

", റിഷുക്കാ.... ഒന്ന് ഇങ്ങോട്ട് വരിം..... ഇവരെ ഒന്ന് എടുക്കിം.... രണ്ടാളും ഉറങ്ങി....", ഐഷു അത് പറഞ്ഞപ്പോൾ റിഷുക്ക വന്ന് ഒരാളെ എടുത്ത് അകത്തേക്ക് കയറി പിന്നാലെ ഐഷുവും.......


കുഞ്ഞോളും കാക്കുവും ഹാളിൽ തന്നെ ഇരിക്കുന്നുണ്ട്.......

പെണ്ണുങ്ങൾ എല്ലാം വരാൻ തുടങ്ങിയപ്പോൾ കാക്കു അവിടെ നിന്ന് എണീറ്റ് പോയി.......


പെണ്ണുങ്ങൾ ഒക്കെ കുഞ്ഞോളെ പൊതിഞ്ഞു......


ഐഷു കുട്ടികളെ റൂമില് ഉറക്കി കുഞ്ഞോളെ അടുത്തേക്ക് വന്നു......


", ബാബീ..... എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണേ....ഈ ചോര ഊറ്റുന്നവരുടെ ഇടയിൽ നിന്ന്...", പ്ലീസ്.....", അവളെ നോക്കി പിറു പിറുക്കുന്നവരെ നോക്കി കുഞ്ഞോള് പറഞ്ഞു......


" , ആ ....വാ കുഞ്ഞോളേ..... നിനക്ക് നിസ്കരിക്കണ്ടേ......", അതും പറഞ്ഞ് ഐഷു അവളെയും കൂട്ടി റൂമിലേക്ക് പോയി......


", ഹൗ... ൻ്റെ ബാബീ.... ഇങ്ങള് ൻ്റെ മുത്താണ്......", അവള് അത് പറഞ്ഞപ്പോൾ ഐഷു.....

", ആ... മതി മതി..... ഇനി വേഗം നിസ്കരിച്ച് വാ", നിന്റെ കെട്ടിയോൻ ഇപ്പോ വരും......", ഐഷു അതും പറഞ്ഞ് കുഞ്ഞോളെ ആഭരണങ്ങൾ ഒക്കെ അഴിച്ച് വെച്ചു......


", പിന്നേ ബാബീ..... എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്...... നിസ്കാരം കഴിഞ്ഞ് പറയാം....", അവള് അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....

", നീ ആദ്യം പറയ്....", മനുഷ്യനെ ബേജാറാക്കല്ലേ.....", ഐഷു തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു......



", അത് എന്തായാലും നിസ്കാരം കഴിഞ്ഞ് പറയാം.....", അവള് അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി......


ഐഷു അത് ആലോചിച്ച് ബെഡിൽ ഇരുന്നു.......


", എന്തായിരിക്കും ആ കാര്യം...!? ഇനി നിങ്ങളും കുറച്ച് ആലോചിക്കിം...




തുടരും.....



*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 81*



*(Copyright protected)*


*© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and shouldnot used in full or part without the creators prior"Thoyyibarasheed" permission)*





ഐഷു അത് ആലോചിച്ച് ബെഡിൽ ഇരുന്നു.......


", ഏയ് ബാബീ..... എന്താ ഇങ്ങനെ ആലോചിച്ച് ഇരിക്കുന്നത്.....?", ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്ന കുഞ്ഞോള് ഐഷു ഇരിക്കുന്നത് കണ്ട് ചോദിച്ചു......


", ഒന്നുമില്ല..... ആലോചിക്കാൻ നീ ഒരു കാര്യം പറഞ്ഞല്ലേ പോയത്..... ഇനി വേഗം നിസ്കരിച്ചിട്ട് അത് പറയ്....എന്നിട്ടേ ഞാൻ പോകുന്നൊള്ളൂ......", ഐഷു അതും പറഞ്ഞ് ബെഡിൽ കിടന്നു......


അവളെ നിസ്കാരം കഴിഞ്ഞതും ഐഷു പെട്ടെന്ന് എണീറ്റ് ചോദിച്ചു....

", ഇനി പറയ്....", അവളുടെ ചോദ്യം കേട്ട് കുഞ്ഞോള് പേടിച്ചു കൊണ്ട് പറഞ്ഞു.....

", അത് പിന്നെ..... ഇന്ന് ബാബി പോകേണ്ട ട്ടോ..... എനിക്ക് ബാബിൻ്റെ കൂടെ കിടക്കാൻ ആണ്..... എനിക്ക് നിങ്ങളെ കാക്കൂനെ പേടിയാ...", അവള് പറയുന്നത് കേട്ട് ഐഷു പൊട്ടിച്ചിരിച്ചു......

", എൻ്റെ കുഞ്ഞോളേ..... നീ അല്ലേ പെട്ടെന്ന് കല്ല്യാണം വേണം എന്ന് പറഞ്ഞ് വാശി പിടിച്ചത്..... എന്തായാലും ഞങ്ങള് ഇന്ന് പോകുന്നില്ല...... എന്നാലും നിന്റെ കെട്ടിയോൻ്റെ സ്വഭാവം അനുസരിച്ച് നിന്നെ ഞങ്ങളെ അടുത്ത് നിന്ന് കൊണ്ട് പോകാൻ ചാൻസ് കൂടുതൽ ആണ്....... എന്തിനാ ഇജ്ജ് പേടിക്കുന്നത്....! കാക്കു പാവം ആണ്.......", അവള് അതും പറഞ്ഞ് ചിരിച്ചു......



", ഓ .... പിന്നെ നല്ല പാവം..... വേറെ എവിടെയും ഉണ്ടാകില്ല ഇങ്ങനെ ഒരു പാവം.....", അവള് അതും പറഞ്ഞ് മുഖം തിരിച്ചു......


",എന്നാലേ... ഇപ്പോ തന്നെ നിന്നെ പിടിച്ച് കൊണ്ട് പോകേണ്ട എന്നുണ്ടെങ്കിൽ വേഗം താഴേക്ക് പോകാം......", ഐഷു അതും പറഞ്ഞ് അവളെ ഡ്രസ്സൊക്കെ റെഡിയാക്കി കൊടുത്ത് താഴേക്ക് പോയി.......


താഴെ ചെന്നപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട്......


അങ്ങനെ എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് റിഷുക്കാൻ്റെ വീട്ടുകാർ ഒക്കെ പോയി..... ഐഷുവും റിഷുക്കയും നാളെ വരാം എന്ന് പറഞ്ഞ് അവിടെ നിന്നു.......


എല്ലാവരും കിടക്കാൻ പോയി......


കുഞ്ഞോള് റൂമിലേക്ക് പോകാതെ ഐഷുവിൻ്റെ റൂമിലേക്ക് പോയി കിടന്നു......


", ടീ..... നീ എന്താ ഞങ്ങളെ റൂമിൽ..... നിന്റെ റൂമിൽ പോയി കിടക്ക്.....", റിഷുക്ക അതും പറഞ്ഞ് അവളെ ഓടിച്ചു......

", റിഷുക്കാ..... അവൾക്ക് കാക്കൂനെ പേടി ആണെന്ന്..... അത് കൊണ്ടാണ് റൂമിലേക്ക് പോകാത്തത്....", ഐഷു അത് പറഞ്ഞപ്പോൾ റിഷുക്ക ഭയങ്കര ചിരി......


", അവൻ നിന്നെ ഒന്നും ചെയ്യില്ല.... നീ പൊയ്ക്കോ.... ഞാൻ പറയാം അവനോട്.....", റിഷുക്ക അതും പറഞ്ഞ് അവളെ പറഞ്ഞയച്ചു....



അവള് മടിച്ചു മടിച്ചു റൂമിലേക്ക് പോയി.....

റൂമിൽ എത്തിയപ്പോൾ മൂപ്പര് കട്ടിലിൽ കിടന്ന് നല്ല ഉറക്കം.....


ഹാവൂ..... ആശ്വാസമായി...... എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി......

കിടന്നു......


", ആ..... ൻ്റെ മുത്ത് വന്നോ? കുറേ നേരം ആയി കാത്തിരിക്കുന്നു..... നീ എവിടെയായിരുന്നു....", എവിടെ നിന്നോ ഒരു അശരീരി കേട്ടതും..... അവള് തിരിഞ്ഞ് നോക്കുമ്പോൾ അവളെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന ഷമി കാക്കൂനെ കണ്ടതും അവളുടെ മനസ്സിൽ ഒരു ഇടി പൊട്ടി........ സാധാരണ എല്ലാവർക്കും ലഡു ആണ് പൊട്ടാറ്..... അവര് രണ്ടാളും വെറൈറ്റി ആയത് കൊണ്ട് ആണ് ഇടി പൊട്ടിയത് .....


", ഷമി കാക്കൂ ഇന്ന് ഭയങ്കര ക്ഷീണം ഞാൻ പെട്ടെന്ന് തന്നെ കിടക്കട്ടെ..... നല്ല ഉറക്കം വരുന്നുണ്ട്", അവള് അതും പറഞ്ഞ് കട്ടിലിൽ കിടന്നു.....


", ഇന്ന് നിന്നെ ഞാൻ ഉറക്കാം ട്ടോ മോളേ....", അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു...... 


അങ്ങനെ അവര് പതിയെ ഉറക്കത്തെ കൂട്ട് പിടിച്ചു......


രാവിലെ എണീറ്റപ്പോൾ അവൾക്ക് കാക്കൂൻ്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി...... അവള് പെട്ടെന്ന് തന്നെ എണീറ്റ് ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി.......


അടുക്കളയിൽ ചെന്നപ്പോൾ ചായ ഉണ്ടാക്കുന്ന ഐഷുവിനെ കണ്ടു....

", കുഞ്ഞോളേ..... ഇന്നലെ നല്ല ഉഷാറായി ഉറങ്ങിയില്ലേ...... മുഖം കണ്ടിട്ട് എന്തോ ഒരു ക്ഷീണം തോന്നുന്നു.... എന്തെങ്കിലും ക്ഷീണം ഉണ്ടോ? നീ ഈ ചായ കുടിച്ച് ഉപ്പപ്പാക്കും കാക്കൂനും കൊണ്ട് പോയി കൊടുക്ക്....", ഐഷു അതും പറഞ്ഞ് അവൾക്ക് ചായ കൊടുത്തു...... അവള് ചായ കുടിച്ച് ഉപ്പപ്പാക്ക് ചായ കൊണ്ട് പോയി കൊടുത്തു......


", ഇതാ ഇനി ഇത് ബാബി തന്നെ ഷമി കാക്കൂന് കൊണ്ട് പോയി കൊടുക്ക്.... ഞാൻ പോകൂല....", അവള് അതും പറഞ്ഞ് ഐഷുവിൻ്റെ കയ്യിൽ ചായ കൊടുത്തു.....


", മര്യാദയ്ക്ക് ൻ്റെ മോൾ കൊണ്ട് പോയി കൊടുക്ക്... ഞാൻ റിഷുക്കാക്ക് കൊടുത്ത് വരാം.... ഇനി റൂമിൽ നിൽക്കാതെ പെട്ടെന്ന് താഴേക്ക് വരണം ട്ടോ ", അവള് ഒരു കള്ളച്ചിരിയോടെ പറഞ്ഞു....


", അതാ ഞാൻ പറഞ്ഞത്.... ഞാൻ പോയാൽ ആ സാധനം എന്നെ പിടിച്ച് വെക്കും.... ബാബി കൊണ്ട് പോയി കൊടുക്ക് പ്ലീസ്....", ഐഷു അത് ശ്രദ്ധിക്കാതെ റിഷുക്കാൻ്റെ അടുത്തേക്ക് പോയി......

കുഞ്ഞോള് ചവിട്ടി തുള്ളി മുകളിലേക്ക് പോയി......


അവള് ചായ അവിടെ വെച്ച് തിരിഞ്ഞതും ഷമി കാക്കു ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയതും ഒപ്പം......

മൂപ്പര് ഒരു തോർത്ത് മുണ്ട് മാത്രം ഒള്ളൂ ഇട്ടിരുന്നത്.......


", ഇനിയും ഇവിടെ നിന്നാൽ പണി ആകും എന്ന് മനസ്സിൽ പറഞ്ഞ് കുഞ്ഞോള് വേഗം സ്ഥലം വിട്ടു...... മൂപ്പര് അവളുടെ പോക്ക് കണ്ടിട്ട് ചിരിക്കുന്നുണ്ട്....,..


കാക്കു ചായ കുടിച്ച് താഴേക്ക് പോയി......


കുഞ്ഞോളും ഐഷുവും അമ്മായിയും കൂടി ചായയും കടിയും ഉണ്ടാക്കുന്ന തിരക്കിലാണ്......


കാക്കു റിഷുക്ക കിടക്കുന്ന റൂമിലേക്ക് പോയി നോക്കിയപ്പോൾ കുട്ടികളെ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ട് റിഷുക്ക.......


കാക്കു പതുക്കെ ചെന്ന് റിഷുക്കാനെ പേടിപ്പിച്ചു.....റിഷുക്ക ഞെട്ടി എണീറ്റതും കുട്ടികൾ ഉണർന്ന് കരച്ചിൽ തുടങ്ങി.......


", ഇവനെ ഞാൻ..... ആ കുട്ടികൾ എണീറ്റു...... ഇനി ഐഷു വന്നാൽ നിനക്ക് നല്ലോണം കിട്ടും..... വാങ്ങിക്കൊണ്ടു ട്ടോ....", റിഷുക്ക അത് പറഞ്ഞപ്പോഴേക്ക് ഐഷു വന്നു.......


", കുട്ടികൾ ഉണർന്നോ.... ആരാ ഉണർത്തിയത്?", ഐഷു അത് ചോദിച്ചപ്പോൾ റിഷുക്ക അപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ചപ്പോൾ കാക്കു എപ്പോഴോ മുങ്ങിയിരുന്നു.....


", ആരെയാ നിങ്ങള് കാണിച്ചു തരുന്നത്...... ഇവിടെ ആരും ഇല്ലല്ലോ?", അവള് സംശയത്തോടെ ചോദിച്ചു....


", നിന്റെ ആ കാക്കു ഉണ്ടായിരുന്നു അവനാണ് ഉണർത്തിയത് നീ വരുന്നത് കണ്ടപ്പോൾ അവൻ മുങ്ങി.....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.......

  

ഐഷു കുട്ടികളെ ഉറക്കാൻ വേണ്ടി കിടന്നു അവര് ഭയങ്കര കളിയിൽ ആണ് അവള് പിന്നെ അവർക്ക് പാല് കൊടുത്ത് പോയി......


റിഷുക്ക അവരെ കളിപ്പിച്ച് അവിടെ കിടന്നു......



", എല്ലാവരും ചായ കുടിക്കാൻ വരൂ....", ഐഷു ചായയും കടിയും മേശമേൽ കൊണ്ട് വെച്ചു.......


അപ്പോഴേക്ക് റിഷുക്ക ഒഴികെ ബാക്കി എല്ലാവരും വന്നു......


ഐഷു റൂമിലേക്ക് ചെന്ന് റിഷുക്കാനെ വിളിച്ചു......


അങ്ങനെ എല്ലാവരും ചായ കുടിച്ച് എഴുന്നേറ്റു.....

ഇന്നാണ് കുഞ്ഞോളെ അടുക്കള കാണൽ ചടങ്ങ്.....


അവര് ഉച്ചയ്ക്ക് എത്തും എന്ന് പറഞ്ഞിരുന്നു.....

ഫുഡ് എല്ലാം ഏൽപ്പിച്ചത് കൊണ്ട് അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല..... ബാക്കി പണികൾ എല്ലാം പെട്ടെന്ന് തീർത്തു...... ഐഷു കുഞ്ഞോളെ മാറ്റിച്ചു.....

കുട്ടികളെ കുളിപ്പിച്ച് ഉമ്മാന്റെ അടുത്ത് കൊടുത്ത് അവളും കുളിച്ച് റെഡിയായി.......



റിഷുക്കാൻ്റെ വീട്ടുകാർ വന്ന് ഫുഡ് ഒക്കെ കഴിച്ച് വീട് ഒക്കെ കാണുന്ന തിരക്കിലാണ്.......


നിസു മോളും റിസു മോളും ഒരു റൂമിൽ ഉറങ്ങുന്നുണ്ട്......ഉമ്മി ആ റൂമിലേക്ക് ചെന്നപ്പോൾ അവര് ഉണർന്ന് രണ്ടാളും നല്ല കളിയിൽ ആയിരുന്നു ഉമ്മിനെ കണ്ടതും അവര് ഭയങ്കര ചിരി......


ഉമ്മി ഒരാളെയും അംനു മറ്റാളെയും എടുത്ത് താഴേക്ക് നടന്നു.....


", ആഹാ..... വീട് കാണാൻ വരുന്നവർക്ക് കുട്ടികളും ഫ്രീ ആണോ?", ഐഷു കളിയാക്കി ചോദിച്ചു..... അത് കേട്ട് എല്ലാവരും ഭയങ്കര ചിരി.......


അങ്ങനെ അവര് എല്ലാവരും വീട്ടിലേക്ക് പോയി.....റിഷുക്കയും ഐഷുവും കുഞ്ഞോളോട് യാത്ര പറഞ്ഞ് ഇറങ്ങിയതും അവള് ഐഷുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.....


", ബാബീ..... ബാബി ഇന്നും കൂടെ ഇവിടെ നിൽക്കിം...... പ്ലീസ്..... ബാബി പോവല്ലേ.....", ഐഷുവിൻ്റെ കണ്ണുകൾ നിറഞ്ഞു...... അവള് കുഞ്ഞോളെ ചേർത്ത് പിടിച്ചു പറഞ്ഞു....

", അയ്യേ എന്താ കുഞ്ഞോളേ നീ ഇങ്ങനെ...... നീ എന്തിനാ കരയുന്നത്.... നിനക്ക് എപ്പോ വേണമെങ്കിലും അങ്ങോട്ട് വരാമല്ലോ..... അല്ലെങ്കിലും ഞങ്ങൾക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ടും വരാല്ലോ പിന്നെ എന്താ പ്രശ്നം......നീ കണ്ണ് തുടക്ക്..... എല്ലാവരും നോക്കുന്നുണ്ട്...... നിനക്ക് എന്ത് വിഷമം ഉണ്ടെങ്കിലും എനിക്ക് വിളിച്ചാൽ മതി ട്ടോ.... ഷമി കാക്കൂനെ നിനക്ക് അറിയില്ലേ.... കാക്കു നീ എന്ത് പറഞ്ഞാലും അത് കേൾക്കാറില്ലേ.....  ഞങ്ങള് പോയി വരാം ട്ടോ ", ഐഷു അവളെ നെറുകയിൽ ചുംബിച്ചു കൊണ്ട് പോയി......


ഐഷു നിറഞ്ഞ കണ്ണുകൾ തുടച്ചു....



ഐഷു വണ്ടിയിൽ കയറുമ്പോഴും കുഞ്ഞോള് അങ്ങോട്ട് തന്നെ നോക്കി നിൽക്കാണ്...... അവരുടെ വണ്ടി കണ്ണിൽ നിന്നും മായുന്നത് വരെ നോക്കി നിന്നു.....


വണ്ടിയിലെ ടിഷ്യൂ പേപ്പർ എടുത്ത് കണ്ണുകൾ തുടക്കുന്ന അവളോട് റിഷുക്ക ചോദിച്ചു......


", നിങ്ങളെന്താ കൊച്ചു കുട്ടികളെ പോലെ..... രണ്ട് പേർക്കും എപ്പോ വേണമെങ്കിലും കാണാമല്ലോ..... നിനക്ക് അവളെ കാണണം എന്ന് തോന്നുമ്പോൾ നീ എന്നോട് പറയ് ഞാൻ കൊണ്ട് പോകും..... നോക്ക് നീ കരയുന്നത് കണ്ട് കുട്ടികൾ നോക്കുന്നത്....", അത് കണ്ട് ഐഷു പുഞ്ചിരിച്ചു......


അവര് അങ്ങനെ വീട്ടിൽ എത്തി......


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി..... കുട്ടികൾക്ക് ഇപ്പോ ഒരു വയസ്സ് ആയി......


രാത്രി കിടക്കാൻ നേരം ഐഷു റിഷുക്കാൻ്റെ നെഞ്ചിൽ തല വെച്ച് കിടക്കുമ്പോൾ ആണ് റിഷുക്കാൻ്റെ ഫോൺ അടിച്ചത്.... റിഷുക്ക എണീറ്റ് ബാൽക്കണിയിൽ പോയി ഇരുന്നു.......


ഐഷു കുറച്ച് നേരം റിഷുക്കാനെ കാത്തിരുന്നു...... കാത്തിരുന്ന് മടുത്തപ്പോൾ അവൾ കിടന്നുറങ്ങി.......


റിഷുക്ക ഫോൺ കഴിഞ്ഞ് വന്നപ്പോൾ ഐഷു നല്ല ഉറക്കം...... റിഷുക്കയും അവളോട് ചേർന്ന് കിടന്നു........


കുഞ്ഞോളുടെ ഫോൺ വിളി കേട്ടാണ് ഐഷു ഉണർന്നത്.....


", ബാബീ...... ഞാനൊരു കാര്യം പറയട്ടെ ആരോടും പറയരുത് ഇപ്പോൾ തന്നെ..... എനിക്കെന്തോ വലിയ സുഖമില്ല....  എന്തെങ്കിലും കഴിക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നു...... ഭയങ്കര ക്ഷീണവും...... എന്താണെന്ന് അറിയില്ല......", അവള് അത് പറഞ്ഞപ്പോൾ ഐഷു മനസ്സിൽ ചിരിച്ചു.....


", മോളെ ഇത് അത് തന്നെയായിരിക്കും..... നിനക്ക് ഈ മാസം മെൻസസ് ആയോ ?", ഐഷു അത് ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് പറഞ്ഞു.....

", എങ്കിൽ ഇത് അത് തന്നെയാണ്.... നീ ഷമി കാക്കൂനോട്  പറഞ്ഞു ഒരു പ്രഗ്നൻസി ടെസ്റ്റ് കൊണ്ടുവരാൻ പറയ്....", ഐഷു അത് പറഞ്ഞപ്പോൾ കുഞ്ഞോൾ പറഞ്ഞു....


", ബാബീ എനിക്ക് പേടിയാകുന്നു..... ഞാൻ പോയി പറയട്ടെ.... എന്നാൽ വിവരം പറയാൻ വിളിക്കണ്ട് ട്ടോ വേറെ ആരോടും ഇപ്പോൾ തന്നെ പറയണ്ട.....", അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു......

ഐഷൂന് വളരെയധികം സന്തോഷമായി.....



അവൾ ബാത്റൂമിൽ പോയി ഫ്രഷായി ഇറങ്ങി അപ്പോഴാണ് ബാങ്ക് കൊടുത്തത്.... അവൾ പെട്ടെന്ന് തന്നെ നിസ്കരിച്ച് റിഷുക്കാനെ വിളിച്ചു ഉണർത്തി........


ഐഷു താഴേക്ക് പോയി ചായ ഉണ്ടാക്കി ഉപ്പാക്കും ഉമ്മിക്കും കൊടുത്ത് റിഷുക്കാക്ക് കൊണ്ട് പോയി കൊടുത്തു........

അവൾ ചെന്നപ്പോൾ റിഷുക്ക പാസ്പോർട്ട് എടുത്ത് എന്തൊക്കെയോ നോക്കുന്നുണ്ട്.....


", എന്താ റിഷുക്കാ ഇങ്ങള് നോക്കുന്നത് ?", അവള് ചായഗ്ലാസ് മേശമേൽ വെച്ച് റിഷുക്കാൻ്റെ അടുത്ത് ഇരുന്നു......


", അത് പിന്നെ എനിക്ക് പോകാനുള്ള ദിവസങ്ങൾ അടുത്തു.....

മറ്റന്നാൾ രാത്രി ഞാൻ ഇവിടെ നിന്ന് സൗദിയിലേക്ക് പറക്കും......", റിഷുക്ക അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു......


", എന്താ എന്നിട്ട് ഇത് വരെ ഒന്നും പറയാതിരുന്നത്......", അവള് അതും പറഞ്ഞ് താഴേക്ക് പോയി.....റിഷുക്ക പുഞ്ചിരിച്ചുകൊണ്ട് മക്കളെ നോക്കി......

രണ്ട് സുന്ദരികളും സുഖമായി ഉറങ്ങുന്നു........



അങ്ങനെ ഐഷും അംനുവും കൂടി ചായക്കടിയും എല്ലാം റെഡി ആക്കി..... എല്ലാവരും ചായ കുടിക്കുമ്പോഴാണ് റിഷുക്ക  പറഞ്ഞത്.....


", ഉമ്മാ... ഉപ്പാ.... എല്ലാവരോടും കൂടിയാണ് പറയുന്നത് മറ്റന്നാൾ ഞാൻ സൗദിയിലേക്ക് പോവുകയാണ് എൻ്റെ ആദ്യത്തെ ജോലിയിലേക്ക് തന്നെ... ഇന്നലെ കൂട്ടുകാരൻ വിളിച്ചപ്പോൾ പറഞ്ഞതാണ്..... റിഷുക്ക അതു പറഞ്ഞപ്പോൾ എല്ലാവരും അത്ഭുതത്തോടെ റഷുക്കാന്റെ മുഖത്തേക്ക് നോക്കി......


ആരും ഒന്നും മിണ്ടുന്നില്ല ഐഷു തല താഴ്ത്തി ഇരിക്കുകയാണ്...


എല്ലാവരുടെയും ചായകുടി കഴിഞ്ഞ് പാത്രമെല്ലാം കഴുകി ബാക്കി പണികളെല്ലാം പെട്ടെന്ന് തന്നെ ചെയ്തു തീർത്തു......


മക്കൾ എണീറ്റതും അവർക്ക് തിന്നാന് കൊടുത്തു......

", ഐഷൂ...... ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം ഒരു സ്ഥലം വരെ പോകാനുണ്ട്.....", റിഷുക്ക അത് പറഞ്ഞപ്പോൾ അവൾ ഒന്ന് മൂളി......


എല്ലാവരും ഫുഡ് കഴിക്കുമ്പോഴാണ് റിഷുക്ക വന്നത്.....

റിഷുക്കയും ഫുഡ് കഴിക്കാനിരുന്നു.....


ഫുഡ് കഴിക്കൽ കഴിഞ്ഞ് ഐഷുവും അംനുവും കൂടി പാത്രങ്ങൾ എല്ലാം കഴുകാൻ പോയി

.....ആ സമയത്ത് റിഷുക്ക ഉമ്മാക്കും ഉപ്പാക്കും ഐഷുവിനും കുട്ടികൾക്കും എടുത്ത പാസ്പോർട്ട് കാണിച്ചു കൊടുത്തു...... അവളെയും കൊണ്ടുപോകുന്നുണ്ട് അവളോട് ഇപ്പോൾ പറയേണ്ട എന്നും പറഞ്ഞു...... അവർക്ക് വല്ലാത്ത ഒരു സന്തോഷമായി.......


പാത്രങ്ങളെല്ലാം കഴുകി ഐഷു റൂമിലേക്ക് പോയി....... കുട്ടികൾ ഉറക്കുമ്പോഴാണ് റിഷുക്ക വന്നത്......



റിഷുക്ക ഐഷുവിനെ പിറകിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് തിരിഞ്ഞ് കിടത്തി......


അവളുടെ മുമ്പിലേക്ക് ആ നാല് പാസ്പോർട്ട് കാണിച്ചു കൊടുത്തു..... അവള് അതെല്ലാം നോക്കിയതും റിഷുക്കാനെ കെട്ടിപ്പിടിച്ചു കരഞ്ഞു......

", അപ്പോ.... ഞങ്ങളെയും കൊണ്ട് പോകുന്നുണ്ടോ...... വല്ലാത്തൊരു സന്തോഷമായി", അവള് കണ്ണുകൾ തുടച്ചു........


", എന്നാ ഇനി റെഡിയായി വാ നമുക്ക് സാധനങ്ങൾ എല്ലാം വാങ്ങാൻ പോകാം..... കുട്ടികൾക്ക് മാറ്റി കൊടുക്ക്.....", റിഷുക്ക അത് പറഞ്ഞപ്പോൾ അവള് സന്തോഷത്തോടെ കുട്ടികളെ മാറ്റിച്ച് കൊടുത്തു..... അവളുടെ മുഖത്തെ പുഞ്ചിരി മായാതെ നിൽക്കുന്നുണ്ട്........


അവര് റെഡിയായി താഴേക്ക് ഇറങ്ങിയപ്പോൾ ആണ് ഹാളിൽ ഉമ്മിയും ഉപ്പയും ഇരിക്കുന്നത് അവരോട് സന്തോഷം പറഞ്ഞ് അവര് നേരെ പോയി.....


ആദ്യം തന്നെ ടെക്സ്റ്റൈൽസിൽ പോയി ഐഷുവിനും കുട്ടികൾക്കും ഡ്രസ്സൊക്കെ എടുത്ത് കുട്ടികൾക്ക് ഷൂസും എല്ലാം വാങ്ങി വണ്ടിയിലേക്ക് പോയി......


വീട്ടിൽ എത്തിയപ്പോൾ മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു...... പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി ഫ്രഷ് ആയി വുളൂഅ് എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് ഖുർആൻ ഓതി ഇരുന്നു.....

കുട്ടികൾ രണ്ടാളും താഴെ ആയത് കൊണ്ട് താഴേക്ക് പോയി.... രണ്ടാളും നല്ല കളിയിൽ ആണ്......


", മ്മാ....മ്മാ...", 


ഐഷു വരുന്നത് കണ്ട് അവര് രണ്ടാളും ഉറക്കെ വിളിച്ചു.....


", പടച്ചോനെ ൻ്റെ കുട്ടികള് നാളെ പോവുകയാണ് ലെ.....", ഉമ്മി അതും പറഞ്ഞ് അവരെ വിളിച്ചു.....


", മ്മമ്മാ...... ", അതും വിളിച്ച് രണ്ടാളും പതുക്കെ ഉമ്മിൻ്റെ അടുത്തേക്ക് പിച്ച വെച്ച് നടന്നു......


എല്ലാവരും അവരുടെ കളി നോക്കി നിൽക്കുമ്പോൾ ആണ് കോളിങ് ബെല്ലടിച്ചത്.....റിഷുക്ക വാതിൽ തുറന്നപ്പോൾ സനുവും ഓളെ സഖാഫിയും ആയിരുന്നു......


", ആഹാ ആരൊക്കെ ഇത് കയറിം",റിഷുക്ക അവരെ ക്ഷണിച്ചു.....


സനു ഐഷുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് പോയി......


സനൂൻ്റെ സഖാഫി അവിടെ ഇരിക്കുമ്പോൾ റിസു ചെന്ന് മുഖത്തേക്ക് നോക്കി നിൽക്കുന്നുണ്ട്......


", ക്കാ.... അവള് അത് വിളിച്ചപ്പോൾ എല്ലാവരും അവളെ നോക്കി..... അവള് സഖാഫിൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാണ്......


അവര് കൈ കാണിച്ചപ്പോൾ അവള് അവിടെ നിന്ന് റിഷുക്കാൻ്റെ അടുത്തേക്ക് നടന്നു.....


മറ്റാള് ഐഷുവും സനുവും പോകുന്നത് കണ്ട് പിന്നാലെ പോകുന്നുണ്ട് കുറേ നടക്കും കുറേ മുട്ട് കുത്തും..... അങ്ങനെ അവസാനം അവരെ അടുത്ത് എത്തി....... അവര് കട്ടിലിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്കും കട്ടിലിൽ കയറണം....


", മ്മാ..... ഇങ്ക......", അവള് കട്ടിലിൽ ചൂണ്ടിക്കാട്ടി പറഞ്ഞു.....


", അമ്പടി നീ ആള് കൊള്ളാമല്ലോ..... നീ ഞങ്ങള് എന്താ പറയുന്നത് എന്ന് കേൾക്കാൻ വന്നതാണ് ലെ....", ഐഷു അത് പറഞ്ഞപ്പോൾ അവള് ഇളിച്ച് കാണിച്ച് കൊടുത്തു....


സനു അവരെ നോക്കി പുഞ്ചിരിച്ചു.....


", എടീ ഐഷൂ.... നിന്റെ കുട്ടികളെ കാണുമ്പോൾ വല്ലാത്ത കൊതിച്ച് പോവുകയാണ്..... ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലല്ലോ....", അവള് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.....


", സനൂ നീ ഇങ്ങനെ വിഷമിക്കല്ലേ... അതൊക്കെ അതിന്റെ സമയത്ത് പടച്ചോൻ തരും....... പടച്ചോൻ തരുമ്പോൾ നമുക്ക് കൈ നീട്ടി സ്വീകരിക്കാൻ അല്ലേ പറ്റൂ..... പടച്ചോന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് വാങ്ങാൻ കഴിയില്ലല്ലോ..... നീ ക്ഷമിക്ക്..... എല്ലാം അതിൻറെ സമയത്ത് നടക്കും.....", ഐഷു അതും പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു......


", എന്നാ ഇനി ഞങ്ങള് പോവുകയാണ് ട്ടോ......", അവള് അതും പറഞ്ഞ് എണീറ്റപ്പോൾ ഐഷു പറഞ്ഞു....

", ഇന്ന് ഇനി ഫുഡ് കഴിച്ചേ പോകാൻ പറ്റൂ...... ", അവൾ സനുവിനെ പിടിച്ചുവെച്ചു......


അങ്ങനെ ആണുങ്ങളെല്ലാം ഹാളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു പെണ്ണുങ്ങൾ അടുക്കളയിലും......


ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ ഐഷു സനൂനോട് പറഞ്ഞു......

", എടീ സനു ഞങ്ങൾ പോവുകയാണ് ട്ടോ സൗദിയിലേക്ക് ഇൻഷാ അള്ളാ ഒരു ഉംറ ചെയ്യണമെന്ന് ആഗ്രഹമുണ്ട് നീ ദുആ ചെയ്യ് നിനക്ക് വേണ്ടി ഞാനും ദുആ ചെയ്യാം......", അവള് അത് പറഞ്ഞപ്പോൾ സനു പറഞ്ഞു.....


", ആഹാ മാഷാ അള്ളാ എല്ലാം റാഹത്തായി നടക്കട്ടെ.... ഞങ്ങൾക്കും അവിടെ എത്താൻ വേണ്ടി ദുആ ചെയ്യണേ....", അവര് രണ്ടുപേരും പരസ്പരം ചേർത്തുപിടിച്ചു........


അവര് പോയി കഴിഞ്ഞ് എല്ലാവരും കിടക്കാൻ പോകാൻ നിൽക്കുമ്പോൾ നിസൂനെയും റിസൂനയും കാണുന്നില്ല.....



", റിഷുക്കാ കുട്ടികൾ എവിടെ? അവരെ ഉറക്കിയിട്ട് വേണം പെട്ടി എല്ലാം റെഡിയാക്കാൻ ...", അവള് അതും പറഞ്ഞ് ആകെ തിരഞ്ഞ് നടക്കുന്നുണ്ട്.....


എവിടെയും കാണുന്നില്ല.....

അവര് ഉമ്മിയോട് ചോദിച്ചപ്പോൾ അവിടെയും ഇല്ല എന്ന് പറഞ്ഞു.....

", ഈ കുട്ടികള് ഈ നേരത്ത് എവിടെ പോയി പടച്ചോനെ......," ഉമ്മി വേവലാതിയോടെ പറഞ്ഞു.......


കുറച്ച് കഴിഞ്ഞപ്പോൾ സോഫയുടെ ബാക്കിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നുണ്ട് അവിടെ നോക്കിയപ്പോൾ എല്ലാവരും തൊള്ള പൊളിച്ച് നിന്നു.......

രണ്ടാളും പൗഡറിൽ കുളിച്ചിട്ടുണ്ട്.....


രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും പൗഡർ ഇട്ട് കൊടുക്കുന്ന തിരക്കിലാണ്......


", ടീ എന്താ ഇവിടെ രണ്ടാൾക്കും പരിപാടി.....", ഐഷു കുറച്ച് ഗൗരവത്തോടെ ചോദിച്ചപ്പോൾ അവര് ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ട്..... പതുക്കെ എണീറ്റ് വന്ന് ഐഷുവിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു......


", ആഹാ.... എന്തൊരു സോപ്പിങ്ങ് ആണ്.....  ഐഷുവിനെ പോലെ തന്നെ....", റിഷുക്ക അതും പറഞ്ഞ് ചിരിച്ചു.....


", ഇബ്ബാ.... ഇബ്ബാ....", രണ്ടാളും റിഷുകാൻ്റെ അടുത്തേക്ക് ഓടി.....



", ഐഷൂ നീ അവരെ വേഗം കുളിപ്പിച്ച് കിടത്ത്.....", റിഷുക്ക അതും പറഞ്ഞ് അവരെ രണ്ടാളെയും കൊണ്ട് റൂമിലേക്ക് പോയി....


ഐഷു ആ പൗഡർ കളഞ്ഞതെല്ലാം തുടച്ച് റൂമിലേക്ക് പോയി കുട്ടികളെ കുളിപ്പിച്ച് ഡ്രസ്സ് ഒക്കെ ഇട്ട് കൊടുത്ത് കിടത്തി.....


", ഇനി ഇങ്ങനെ വികൃതി കാട്ടിയാൽ അടി കിട്ടും ട്ടോ....", ഐഷു കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.....


",മ്മാ....മ്മാ.....ഊവ്...", അവര് മെല്ലെ വാക്ക് മാറ്റാൻ വേണ്ടി ബെഡ്ഷീറ്റിലെ പൂവ് ചൂണ്ടിക്കാണിച്ചു.... അത് കണ്ട് ഐഷുവും റിഷുക്കയും പരസ്പരം നോക്കി ചിരിച്ചു......



അവർക്ക് പാല് കൊടുത്ത് ഉറക്കി.....


ഐഷുവും റിഷുക്കയും പെട്ടി എല്ലാം റെഡിയാക്കുമ്പോൾ ആണ് കുഞ്ഞോള് വിളിച്ചത്......


", കുഞ്ഞോളേ എന്തായി ടീ..... നീ നോക്കിയോ?", സലാം പറഞ്ഞ ഉടനെ അവള് പതുക്കെ ചോദിച്ചു.....


", ബാബീ നോക്കി.... പോസിറ്റീവ് ആണ് ട്ടോ.....", അവള് സന്തോഷത്തോടെ പറഞ്ഞു......


അവള് പടച്ചോനെ സ്തുതിച്ചു.....

റിഷുക്കാനോടും കാര്യം പറഞ്ഞു.....


", ബാബീ എന്നാ ഞാൻ ഉമ്മാക്ക് വിളിച്ച് പറയട്ടെ ട്ടോ....", അവള് അതും പറഞ്ഞ് ഫോൺ കട്ട് ആക്കി......


അങ്ങനെ പെട്ടി എല്ലാം റെഡിയാക്കി കഴിഞ്ഞ് അവര് കിടന്നു.......


രാവിലെ നേരത്തെ തന്നെ എണീറ്റ് തഹജ്ജുദ് നിസ്കരിച്ച് പടച്ചോനോട് കരഞ്ഞ് പ്രാർത്ഥിച്ച് സുബ്ഹ് നിസ്കാരം കഴിഞ്ഞ് താഴേക്ക് ഇറങ്ങി.....


ഉമ്മാക്കും ഉപ്പാക്കും ചായ കൊടുക്കാൻ പോയി.....


", ഐഷൂ കുഞ്ഞോള് വിളിച്ചോ നിനക്ക്.....? ഇന്നലെ എനിക്ക് വിളിച്ചിരുന്നു എന്ന് തോന്നുന്നു ഞാൻ ഇപ്പോഴാ മിസ്സ് കണ്ടത്...... ", ഉമ്മി അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....

", എന്നാ നിങ്ങള് വിളിച്ച് നോക്കിം.....  അവള് എന്തൊ കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്.....", ഐഷു അത് പറഞ്ഞപ്പോൾ അപ്പോൾ തന്നെ ഉമ്മി വിളിച്ചു..... സന്തോഷ വാർത്ത അറിഞ്ഞതും ഉമ്മിൻ്റെ കണ്ണുകൾ നിറഞ്ഞു......


അങ്ങനെ എല്ലാവരും ചായ കുടിച്ച് എഴുന്നേറ്റു......


ഐഷു പാത്രം കഴുകുമ്പോൾ ആണ് കുട്ടികൾ എണീറ്റത്.....റിഷുക്ക രണ്ടാളെയും എടുത്ത് വരുന്നുണ്ട്......


ഐഷു പാത്രം കഴുകി കഴിഞ്ഞ് അവർക്ക് തിന്നാൻ കൊടുത്ത് അവിടെ ഇരുത്തി......


അവളുടെ ബാക്കി പണികൾ എല്ലാം ചെയ്തു......അംനു അവളുടെ ഉമ്മാക്ക് സുഖമില്ലാത്തത് കൊണ്ട് അവിടെയാണ്.....


ഐഷു അലക്കുമ്പോൾ രണ്ടാളും പുറത്തേക്ക് ഇറങ്ങി......

വെള്ളത്തിൽ കളിച്ചു...... അത് കണ്ട് കൊണ്ട് വന്ന റിഷുക്ക അവരെ ഒരു നോട്ടം നോക്കി......

", ഇബ്ബാ......", എന്ന് വിളിച്ച് ഇളിച്ച് കൊടുത്തു....റിഷുക്കാക്ക് ചിരി വന്നെങ്കിലും പിടിച്ച് വെച്ച് ഗൗരവത്തോടെ നിന്നു......


", ഐഷൂ ആ വടി എടുക്ക് ഞാൻ നിസൂനെയും റിസൂനെയും വടി കൊണ്ട് അട്ടേ അടിച്ചട്ടെ....", റിഷുക്ക അത് പറഞ്ഞപ്പോൾ രണ്ടാളും ഐഷുവിൻ്റെ അടുത്തേക്ക് പോയി പറഞ്ഞു....


", മ്മാ... മ്മാ....ഇബ്ബ അട്ടേ...",കുഞ്ഞി മോണ കാട്ടി കൊണ്ട് പറഞ്ഞു....


", പടച്ചോനെ പല്ലില്ലാത്ത ൻ്റെ രണ്ട് മുത്തു മണികൾ.....  ഇമ്മച്ചിൻ്റെ കുട്ടികളെ ഇബ്ബ അട്ടേ അച്ചും പറഞ്ഞോ.....ഇബ്ബാനെ നമ്മക്ക് അട്ടേ അടിച്ചണം ട്ടോ....", അവള് അത് പറഞ്ഞ് തീരും മുമ്പേ അവര് രണ്ടാളും റിഷുകാൻ്റെ അടുത്ത് എത്തി....


", അട്ടേ.....അട്ടേ....", അവിടെ ഭയങ്കര അടി നടക്കുന്നുണ്ട്......


", ഇത് കണ്ട് കൊണ്ടാണ് ഉമ്മി വന്നത്....

", പടച്ചോനെ ആരാ ൻ്റെ കുട്ടിനെ അട്ടേ അടിക്കുന്നത്?", ഉമ്മി അത് ചോദിച്ചപ്പോൾ അവര് രണ്ടാളും ഉമ്മിന്റെ അടുത്തേക്ക് പോയി പറഞ്ഞു....

", മ്മമ്മാ ഇബ്ബ അട്ടേ....", ഇല്ലാത്ത സങ്കടം മുഖത്ത് വരുത്തി നിസു മോള് പറഞ്ഞു...... മറ്റേത് ഒരു പാവം ആണ്.... നിസൂൻ്റെ പോലെ തന്നെ ഇടക്ക് അവളെ കൂടെ പറയും.....


", മ്മമ്മാൻ്റെ കുട്ടികൾ പോയാൽ പിന്നെ എന്താ ഞങ്ങള് കാട്ടാ.... അല്ല എപ്പോഴാ റിഷൂ പോകുന്നത്..... ഫ്ലൈറ്റ് എപ്പോഴാ?", ഉമ്മി റിഷുക്കാനോട് ചോദിച്ചു.....


", വൈകുന്നേരം ആറ് മണിക്ക് എയർപോർട്ടിൽ എത്തണം....", ഷമി കൊണ്ട് വിടാം എന്ന് പറഞ്ഞിട്ടുണ്ട്....കുഞ്ഞോള് കൂടെ പോരണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു....എന്തായി ആവോ...  റിഷുക്ക അതും പറഞ്ഞ് കുട്ടികളെ നോക്കിയപ്പോൾ വീണ്ടും രണ്ടും വെള്ളത്തിൽ കളിക്കുന്നുണ്ട്......


", ഐഷൂ.... നീ ആദ്യം ഇവരെ കുളിപ്പിച്ച് താ... എന്നിട്ട് ബാക്കി അലക്കാം....", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....


", നിങ്ങളെ മക്കളും അല്ലേ.... നിങ്ങൾക്കും കുളിപ്പിക്കാം....", അത് കേട്ടതും റിഷുക്ക രണ്ടാളെയും ബാത്ത്റൂമിലേക്ക് കൊണ്ട് പോയി കുളിപ്പിച്ചു.....

രണ്ടാളെയും എടുത്ത് അകത്തേക്ക് കയറി റൂമിലേക്ക് പോയി......



ഐഷു അലക്കി കുളിച്ച് റെഡിയായി റൂമിലേക്ക് വന്നു......


വന്നപ്പോൾ ഉപ്പച്ചിൻ്റെ അടുത്ത് നല്ല കുട്ടികളായി കിടന്ന് ഉറങ്ങുന്നുണ്ട് രണ്ടാളും റിഷുക്കയും ഉറങ്ങിയിരുന്നു.....

", ബാങ്ക് കൊടുത്തതും ഐഷു പെട്ടെന്ന് തന്നെ നിസ്കരിച്ച് റിഷുക്കാനെ വിളിച്ചു......


", റിഷുക്ക വരിം ഫുഡ് കഴിക്കാം ഇനി ഇപ്പോ ഉമ്മയും ഉപ്പയും കാക്കുവും ഒക്കെ വരും.... അപ്പോഴേക്ക് ഫുഡ് കഴിക്കാം.....", അങ്ങനെ അവര് ഫുഡ് കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ ആണ് കുഞ്ഞോളും കാക്കുവും വന്നത്......


", കാക്കൂ... ചെലവ് വേണം.....", ഐഷു അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു.....

", ഞാൻ എന്തിനാ ചെലവ് തരുന്നത്..... ഇവളോട് ചോദിക്ക്....", അതും പറഞ്ഞ് കാക്കൂ കുഞ്ഞോളെ ചൂണ്ടിക്കാണിച്ചു.....


",അവളല്ല തരേണ്ടത്.... കാക്കുവാണ് തരേണ്ടത്....", ഐഷു അത് പറഞ്ഞപ്പോൾ കാക്കു പറഞ്ഞു....

", അയ്യടാ ആ പൂതി മനസ്സിൽ വെച്ചാൽ മതി ട്ടോ..... അവളുടെ വയറ്റിലല്ലേ  കിടക്കുന്നത് അപ്പൊ അവളാണ് തരേണ്ടത്....", കാക്കു അത് പറഞ്ഞതും എല്ലാവരും ഭയങ്കര ചിരി......


കുറച്ചു കഴിഞ്ഞപ്പോൾ ഐഷുവിന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നു.....


", ഐഷൂ..... കുട്ടികൾ എവിടെ?", ഉമ്മ അതും ചോദിച്ച് റൂമിലേക്ക് പോയി......


റൂമിൽ നോക്കുമ്പോൾ രണ്ടാളെയും കാണാനില്ല.....


", ഐഷൂ കുട്ടികൾ എവിടെ .... നീ ഇവിടെ ഉറക്കി എന്നല്ലേ പറഞ്ഞത് ഇവിടെ കാണാനില്ലാട്ടോ....", ഉമ്മ അത് പറഞ്ഞപ്പോൾ ഐഷു റൂമിലേക്ക് പോയി.....


മേശയുടെ അടിയിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ അങ്ങോട്ട് നോക്കി....


റിഷുക്ക അവരെ മാറ്റിച്ചപ്പോൾ പൗഡർ എടുത്ത് വെച്ചിരുന്നു അത് മുഴുവൻ അവരുടെ മുഖത്ത് ഉണ്ടായിരുന്നു ......


", റിഷുക്കാ...... ഒന്നിങ്ങോട്ട് വന്ന് നോക്കിം.... രണ്ട് കോമാളികളെ കാണണമെങ്കിൽ.....", ഐഷു അത് പറഞ്ഞപ്പോൾ എല്ലാവരും റൂമിലേക്ക് തള്ളി.......


കുട്ടികളെ കണ്ട് കാക്കു പറഞ്ഞു.....

", പടച്ചോനേ ഇത് കോമാളി അല്ല അതിനപ്പുറമാണ്.... ഐഷു നീ വടിയെടുത്ത് അവരെ തല്ല്.....", കാക്കു അത് പറഞ്ഞപ്പോൾ രണ്ടാളും അവിടുന്ന് മെല്ലെ നടന്നു വന്ന് കാക്കൂനെ ഭയങ്കര തല്ല്.....


", മ്മമ്മാ.....ക്ക അട്ടേ....", രണ്ടാളും ഉമ്മാന്റെ അടുത്ത് വന്ന് പറഞ്ഞു.....


", ഉമ്മാ.... നിങ്ങള് ആ പർദ്ദ അഴിച്ചുവെച്ചോളി... അല്ലെങ്കിൽ പൗഡർ മുഴുവൻ ആ പർദ്ദയിൽ ആവും...", ഐഷു അത് പറഞ്ഞപ്പോൾ ഉമ്മ പർദ്ദ ഊരി.....


", നിസൂ റിസൂ നിങ്ങൾ എൻ്റെ കുട്ടിയല്ലേ.....", കാക്കു അതും ചോദിച്ച് അവരെ അടുത്തേക്ക് വന്നപ്പോൾ അവരെ വീണ്ടും ", അട്ടേ അട്ടേ",  എന്ന് പറഞ്ഞു...... അത് കണ്ട് എല്ലാവരും ഭയങ്കര ചിരി.......


എല്ലാവരും വന്നപ്പോൾ വീട്ടിൽ ഭയങ്കര ബഹളം.....

ഐഷു വീണ്ടും കുട്ടികളെ കുളിപ്പിച്ച് വേറെ പഴയ ഒരു ഡ്രസ്സ് മാറ്റി കൊടുത്തു.....


", ഐഷൂ നീ എന്താ ഈ ഡ്രസ്സ് ഇട്ടു കൊടുത്തത് പുതിയത് ഇട്ടു കൊടുക്ക്....", റിഷുക്ക അതു പറഞ്ഞപ്പോൾ ഐഷു പറഞ്ഞു....

", ഇനിയും ആ ഡ്രസ്സിൽ എന്തെങ്കിലുമൊക്കെയാക്കും..... പോകാൻ സമയമാകുമ്പോൾ മാറ്റി കൊടുക്കാം", ഐഷു അത് പറഞ്ഞപ്പോൾ  റിഷുക്ക സമ്മതിച്ചു അവിടെ നിന്നു പോയി......


രണ്ടാളെയും കൊണ്ട് എല്ലാവരും താഴേക്ക് പോന്നു.....


അവർക്ക് രണ്ടാൾക്കും തിന്നാൻ കൊടുത്തു.....

", മ്മമ്മാൻ്റെ കുട്ടികൾ ഇനി വാവാവോ ഒങ്ങിക്കോളിം.....", ഉമ്മ അത് പറഞ്ഞപ്പോൾ അവര് അവിടെ നിന്ന് ഓടി......


സിറ്റൗട്ടിൽ കാക്കുവും റിഷുക്കയും രണ്ട് ഉപ്പമാരും ഇരുന്നു സംസാരിക്കുമ്പോൾ രണ്ടാളും അങ്ങോട്ട് ചെന്നു.......


നിസു പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോൾ റിസു പറഞ്ഞു....

", ഇബ്ബാ....ഇന്ത്", അതും പറഞ്ഞ് നിസൂനെ ചൂണ്ടിക്കാണിച്ചു.....


", നിസൂ....അടി കിട്ടും ഇങ്ങോട്ട് വാ ഇപ്പോ പുറത്ത് ഇറങ്ങേണ്ട ട്ടോ....",  റിഷുക്ക അത് പറഞ്ഞപ്പോൾ നിസു കുയ്ന്ത് കാട്ടി അകത്തേക്ക് കയറി പോയി അവളുടെ പിന്നാലെ റിസുവും പോയി.....


രണ്ടാളും ഐഷുവിന്റെ കൈയും പിടിച്ചു പുറത്തേക്ക് വരുന്നുണ്ട്....

", റിഷുക്കാ..... ഇങ്ങള് നിസൂനെ തല്ലിയോ?", ഐഷു അത് ചോദിച്ചപ്പോൾ റിഷുക്ക പറഞ്ഞു.....


", യാ റബ്ബേ.... ഞാൻ തല്ലിയിട്ടില്ല ഞാന് അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ അടി കിട്ടും എന്ന് പറഞ്ഞു...", റിഷുക്ക അത് പറഞ്ഞപ്പോൾ ഐഷു പറഞ്ഞു.....


", എന്നാലേ അടുക്കളയിൽ വന്നിട്ട് ഭയങ്കര കരച്ചിൽ അപ്പോൾ ഞാൻ ചോദിച്ചപ്പോൾ റിസു പറഞ്ഞു ഇബ്ബ അട്ടേ അട്ടേ.... അത് കേട്ടപ്പോഴാണ് ഞാൻ വന്നത്....", രണ്ടാളും എൻ്റെ കൈയും പിടിച്ചു ഇങ്ങോട്ട് കൊണ്ട് വന്നു......



ഐഷു അവരെ രണ്ടാളെയും മാറ്റി അവരെ ഡ്രസ് ഒക്കെ റെഡിയാക്കി വെച്ചു.....

എന്നിട്ട് താഴേക്ക് പോയി എല്ലാവരുടെയും കൂടെ സംസാരിച്ച് ഇരുന്നു.....

കുഞ്ഞോള് അവളെ റൂമിലേക്ക് വലിച്ച് കൊണ്ട് പോയി.......

", ബാബീ..... എനിക്ക് പേടിയാകുന്നു....", അവളെ പറച്ചിൽ കേട്ട് ഐഷു ചോദിച്ചു...

", എന്തിനാ പേടി?", .....


", അത് പിന്നെ......",  അതും പറഞ്ഞ് അവള് വയറിലേക്ക് നോക്കി.....

", കുഞ്ഞോളേ അതിന്റെ സമയത്ത് റാഹത്തോടെ നടക്കും നീ ഇപ്പോൾ തന്നെ എന്തിനാ ആലോചിക്കുന്നത്... എന്നാലും കാക്കൂനെ ഞാൻ സമ്മതിച്ചു.....", അത് പറഞ്ഞപ്പോൾ കുഞ്ഞോള് നാണം കൊണ്ട് തല താഴ്ത്തി.....

", ആദ്യത്തെ പ്രസവത്തിൽ നാലെണ്ണം വേണം എന്നല്ലേ മൂപ്പര് പറഞ്ഞിരുന്നത്.....", ഐഷു അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു....

", ഹൗ ൻ്റെബാബീ..... അതൊന്നും ഓർമ്മിപ്പിക്കല്ലേ....", അതും പറഞ്ഞ് അവൾ തലയിൽ കൈവച്ചു......


", ബാബീ.... ഇങ്ങള് പോവുകയാണ് ലെ..... ഇനി എത്ര മാസം കഴിഞ്ഞിട്ടാ വരുക......", അവള് വിഷമത്തോടെ ചോദിച്ചു.....

", അറിയില്ല മോളേ..... നീ ഇങ്ങനെ വിഷമിക്കല്ലേ..... ഞങ്ങള് പെട്ടെന്ന് വരും.....", ഐഷു അതും പറഞ്ഞ് ചിരിച്ചു.......



തുടരും......


*അടുത്ത പാർട്ടോട് കൂടി ഈ സ്റ്റോറി അവസാനിക്കും*

*إن شاء الله*


*Thoyyibarasheed ✍️*


*മാറിമറിഞ്ഞ ജീവിതം 🌹*


*✍️ Thoyyibarasheed*


*Part 82*


*അവസാന ഭാഗം*


*(Copyright protected)*


*© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and shouldnot used in full or part without the creators prior"Thoyyibarasheed" permission)*




", അറിയില്ല മോളേ..... നീ ഇങ്ങനെ വിഷമിക്കല്ലേ...... ഞങ്ങള് പെട്ടെന്ന് തന്നെ വരും...", ഐഷു അതും പറഞ്ഞ് ചിരിച്ചു......


", എന്താ ഇവിടെ പരിപാടി !?", അതും ചോദിച്ച് കാക്കു വന്നു.....


", അത് പിന്നെ കാക്കൂനെ ഞാൻ സമ്മതിച്ചു എന്ന് പറയായിരുന്നു.....", ഐഷു അത് പറഞ്ഞപ്പോഴേക്കും കാക്കു അവിടെ നിന്ന് സ്ഥലം വിട്ടു.........


", ഐഷൂ കുട്ടികൾ എണീറ്റിട്ടുണ്ട്..... നീ ഇനി അവരെ കുളിപ്പിച്ച് റെഡിയാക്ക്.....", മഗ്‌രിബ് ബാങ്ക് കൊടുക്കാൻ ആയി...... നിസ്കരിച്ച ഉടനെ ഇറങ്ങണം.....", റിഷുക്ക അതും പറഞ്ഞ് വന്നു.....


ഐഷുവിന് വല്ലാത്തൊരു വേദന.....


അവള് കുഞ്ഞോളോട് പറഞ്ഞ് റൂമിലേക്ക് പോയി......


രണ്ടാളും കണ്ണും തുറന്ന് കിടക്കുന്നുണ്ട്.. അവർക്ക് പാല് കൊടുത്ത് കുളിപ്പിച്ച് കിടത്തി......


അവളും കുളിച്ച് റെഡിയായി......

കുട്ടികൾക്ക് പുതിയ ഡ്രസ്സൊക്കെ ഇട്ട് കൊടുത്ത് കട്ടിലിൽ ആലോചിച്ച് ഇരിക്കുകയായിരുന്നു....... അപ്പോഴാണ് റിഷുക്ക വന്നത്.......


", ഐഷൂ നീ എന്താ ഇങ്ങനെ ഇരിക്കുന്നത്?", നിനക്ക് എന്ത് പറ്റി?", അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു......


", ഏയ് ഒന്നുമില്ല റിഷുക്കാ..... പോകുന്നത് ആലോചിച്ചപ്പോൾ വല്ലാത്തൊരു വിഷമം ", ഞാൻ പെട്ടെന്ന് ഡ്രസ്സൊക്കെ റെഡിയാക്കട്ടെ..... ബാങ്ക് കൊടുക്കാൻ ആയില്ലേ....", അവള് അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി വുളൂഅ് എടുത്ത് ഇറങ്ങി......


ബാങ്ക് കൊടുത്തതും എല്ലാവരും പെട്ടെന്ന് തന്നെ നിസ്കരിച്ചു......


കുട്ടികൾ ഒക്കെ ഉമ്മമാരുടെ കയ്യിൽ ആണ്.....


എല്ലാവരും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് ഐഷുവും റിഷുക്കയും റെഡിയായി....... അവരെ എയർപോർട്ടിലേക്ക് കൊണ്ട് പോകാൻ കാക്കുവും കുഞ്ഞോളും റാഷി കാക്കുവും അംനുവും മോനും റെഡിയായി.......


ഇറങ്ങാൻ നേരം ഉപ്പ ദുആ ചെയ്തു......


", ഉമ്മാ..... പോയി വരാം.... ഇങ്ങള് ദുആ ചെയ്യിം", ഐഷു രണ്ട് ഉമ്മമാരെയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...... ഇരുവരും നിയന്ത്രിക്കാൻ ആകാത്ത കണ്ണുനീർ  തുടച്ചു......


", ഉപ്പാ..... ഞങ്ങള് പോയി വരാം....", ഉപ്പമാരും ചേർത്ത് പിടിച്ചു......


മോനുവും മെഹ്ഫുവും മിന്നുവും ഒക്കെ വിഷമത്തോടെ ഇരിക്കുന്നുണ്ട് അവരെ ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു......


", മ്മമ്മാ..... ഊവാ.....", മക്കള് രണ്ടാളും ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഉമ്മമാർ അവരെ എടുത്ത് ചുംബിച്ചു.......


ഐഷുവിന് അതൊന്നും കണ്ട് നിൽക്കാൻ ആയില്ല......


എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.......അംനുവും റാഷി കാക്കുവും കുട്ടിയും വേറെ വണ്ടിയിലും റിഷുക്കയും ഐഷുവും കാക്കൂൻ്റെ വണ്ടിയിലും ആണ്....... 


എയർപോർട്ടിലേക്ക് പോകും നേരം ആരും പരസ്പരം മിണ്ടുന്നില്ല......


", എന്താ നിങ്ങളൊക്കെ ഇങ്ങനെ  മിണ്ടാതെ ഇരിക്കുന്നത്?", റിഷുക്ക അത് ചോദിച്ചപ്പോൾ ആരും മിണ്ടുന്നില്ല......


", ഐഷൂ....കുഞ്ഞോളേ ....ഷമീ നിങ്ങളൊക്കെ എന്താ ഇങ്ങനെ ഇരിക്കുന്നത്?", എന്തെങ്കിലും ഒക്കെ പറയിം..... നിങ്ങള് ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലിം.....", റിഷുക്ക അത് പറഞ്ഞപ്പോൾ കുട്ടികൾ രണ്ടാളും ഭയങ്കര സംസാരം......



", ഇബ്ബാ..... ", അവര് അങ്ങനെ വിളിച്ചപ്പോൾ റിഷുക്ക പറഞ്ഞു.....

", ഹാവൂ എൻ്റെ കുട്ടികൾ എങ്കിലും എന്നോട് മിണ്ടിയല്ലോ...",....... റിഷുക്ക അത് പറഞ്ഞപ്പോൾ അവര് ചിരിച്ചു.......


", എടാ റിഷൂ...... നിങ്ങള് ഇനി അവിടെ തന്നെ കൂടിക്കോളിം..... എന്നിട്ട് ഞങ്ങള് എല്ലാരും അങ്ങോട്ട് വരും....", ലെ കുഞ്ഞോളേ.....", കാക്കു അതും പറഞ്ഞ് ചിരിച്ചു.....


", ആ അത് പറഞ്ഞത് ശരിയാണ്...... ഞങ്ങള് അങ്ങോട്ട് വരാം....", കുഞ്ഞോള് ചിരിച്ചു കൊണ്ട് പറഞ്ഞു.......


അങ്ങനെ കുറച്ച് നേരം എല്ലാവരും ചിരിച്ചും കളിച്ചും പോയി.......


കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും ഫുഡ് കഴിക്കാൻ വേണ്ടി ഇറങ്ങി അവിടെ തന്നെ റാഷി കാക്കുവും അംനുവും ഇറങ്ങി...... അങ്ങനെ എല്ലാവരും ഫുഡ് കഴിച്ച് വീണ്ടും യാത്ര തുടർന്നു......


എയർപോർട്ടിൽ എത്തിയപ്പോഴേക്കും കുട്ടികൾ രണ്ടാളും ഉറക്കം തുടങ്ങി........


", കുഞ്ഞോളേ.....കാക്കൂ പോയി വരാം ട്ടോ.....", ഐഷു ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു......

അവർക്ക് കണ്ണുനീർ നിയന്ത്രിക്കാൻ ആയില്ല......


", റാഷി കാക്കൂ....അംനൂ പോകട്ടെ ട്ടോ....", അവരോടും യാത്ര പറഞ്ഞ് പോയി.....


ബോർഡിംഗ് പാസ് എല്ലാം കഴിഞ്ഞ് അവര് അകത്തേക്ക് കയറി......


റാഷി കാക്കുവും അംനുവും തിരിച്ച് പോയി......കാക്കുവും കുഞ്ഞോളും അവര് ഫ്ലൈറ്റ് കയറിയ ശേഷം ആണ് തിരിച്ച് പോന്നത്......


ഫ്ലൈറ്റ് കയറിയ ഉടനെ തന്നെ കുട്ടികൾ ഉണർന്നു......

ഒരാളെ റിഷുക്ക മടിയിൽ വെച്ചു മറ്റാളെ ഐഷുവിൻ്റെ മടിയിലും വെച്ചു.......


ഐഷു പുറത്തേക്ക് നോക്കി ഇരുന്നു.....


പിറന്ന മണ്ണിൽ നിന്നും ഹബീബിന്റെ ﷺ ചാരത്തേക്ക് അല്ലാഹ്..... അവളുടെ കണ്ണുകൾ നിറഞ്ഞു......


ഹബീബേ ﷺ ആ മണ്ണിൽ കാല് കുത്താൻ ഇവള് അർഹയാണോ...... പാപങ്ങൾ എത്രയോ ചെയ്ത പാപിയാണ് ഇവൾ...... ഹബീബിന്റെ ﷺ അരികിൽ എത്തുന്നതിനു മുമ്പ് തന്നെ ഇവളുടെ പാപങ്ങൾ എല്ലാം നീ പൊറുക്കണേ അല്ലാഹ്......


ഐഷു മനമുരുകി പ്രാർത്ഥിച്ചു......


കുട്ടികൾ പതുക്കെ ഉറക്കം തുടങ്ങിയതും അവളും റിഷുക്കാൻ്റെ തോളിൽ തല വെച്ച് കിടന്നു ഉറങ്ങി.....


പെട്ടെന്ന് അനൗൺസ്മെന്റ് കേട്ട് കൊണ്ടാണ് അവള് എണീറ്റത്...... ഫ്ലൈറ്റ് എയർപോർട്ടിൽ എത്തിയിട്ടുണ്ട്......


അവര് ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി എയർപോർട്ടിനുള്ളിൽ കയറി.......


ലഗേജ് എല്ലാം കയ്യിൽ കിട്ടിയ ശേഷം അവര് നടന്നു..... പരിചയം ഉള്ള മുഖങ്ങൾ ഒന്നും കാണുന്നില്ല......


", റിഷൂ.... ടാ...", റിഷുക്കാൻ്റെ കൂട്ടുകാരൻ ഓടി വന്നു......


", എടാ ഞാൻ കുറച്ച് വൈകി...വാ നമുക്ക് പോകാം....", അവരുടെ ലഗേജ് എല്ലാം എടുത്ത് വണ്ടിയിൽ കയറ്റി അവര് പോയി.......


അവര് നേരെ പോയത് കൂട്ടുകാരൻ്റെ റൂമിലേക്ക് ആയിരുന്നു..... അവിടെ അവരുടെ ഭാര്യയും രണ്ട് മക്കളും ഉണ്ട്.......


അവർക്ക് വേണ്ടി ഒരുപാട് വിഭവങ്ങൾ അവര് ഒരുക്കിയിരിക്കുന്നു....


", എന്തിനാ താത്താ നിങ്ങള് ഇങ്ങനെ ബുദ്ധിമുട്ടി ഇതെല്ലാം ഉണ്ടാക്കിയത് ?", ഐഷു അവരോട് ചോദിച്ചു......


", ഇതെല്ലാം ഒരു ബുദ്ധിമുട്ട് അല്ല മോളേ.... മോള് കുട്ടികളെ ആ റൂമിൽ കൊണ്ട് പോയി കിടത്തി ഫ്രഷ് ആയി വരിം എന്നിട്ട് ഫുഡ് കഴിക്കാം....", ആ 

താത്ത അത് പറഞ്ഞപ്പോൾ ഐഷു റൂമിലേക്ക് പോയി പിറകെ റിഷുക്കയും വന്നു..... കുട്ടികളെ കിടത്തി ഫ്രഷ് ആയി അവര് ഫുഡ് കഴിക്കാൻ പോയി.......


എല്ലാവരും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിച്ചു...... നല്ല സ്വഭാവമുള്ള കുടുംബം...... മക്കള് ഒക്കെ നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്......


ഫുഡ് കഴിച്ച് കഴിഞ്ഞ് പാത്രം കഴുകുമ്പോൾ ആണ് അവര് വന്ന് പറഞ്ഞത്......


", യാത്ര കഴിഞ്ഞ് വന്നതല്ലേ..... ക്ഷീണം ഉണ്ടാകും ഒന്ന് പോയി കിടന്നോളിം....", അവര് അത് പറഞ്ഞപ്പോൾ ഐഷു റൂമിലേക്ക് പോയി കിടന്നു......


ഫോൺ എടുത്ത് ഉമ്മമാർക്ക് ഒക്കെ വിളിച്ച് വിവരം പറഞ്ഞു......


യാത്ര ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങി......റിഷുക്ക വന്നപ്പോൾ ഐഷു നല്ല ഉറക്കം.....


റിഷുക്കയും അവിടെ കിടന്നു.....


സുബ്ഹ് ബാങ്ക് കൊടുക്കുന്നതിനു മുമ്പ് തന്നെ നല്ല ഈണത്തിലുളള ഖുർആൻ ഓത്ത് കേട്ട് കൊണ്ടാണ് ഐഷു എണീറ്റത്..... അവള് നോക്കുമ്പോൾ റിഷുക്ക ഭയങ്കര ഉറക്കം....... അപ്പോ അവര് ആരെങ്കിലും ആയിരിക്കും എന്ന് വിചാരിച്ചു.....


അവള് ബാത്ത്റൂമിൽ കയറി ഫ്രഷ് ആയി വുളൂഅ് എടുത്ത് ഇറങ്ങി..... വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ ഇരുന്ന് ഓതുന്നത് ഏഴ് വയസ്സായ ആ മോൻ ആയിരുന്നു.......അവൻക്ക് താഴെ ഒരു അനിയത്തി യാണ് അവൾക്ക് നാല് വയസ്സ് ആയിട്ടൊള്ളൂ......


ആ മോൻ്റെ ഓത്ത് കുറച്ച് നേരം കേട്ട് ഇരുന്നു.....


ബാങ്ക് കൊടുത്തതും അവള് റൂമിലേക്ക് വന്ന് നിസ്കരിച്ചു റിഷുക്കാനെ വിളിച്ചു ഉണർത്തി......


റിഷുക്കാനെ വിളിച്ചപ്പോൾ കുട്ടികളും ഉണർന്നു.....


അവള് മക്കളെയും കൊണ്ട് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.......


", റിഷൂ ഇന്ന് നമുക്ക് പുറത്ത് നിന്ന് കുടിക്കാം ചായ എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവനോട് നിങ്ങള് വരുന്നത് പറഞ്ഞപ്പോൾ അവൻ പറഞ്ഞിരുന്നു ചായ കുടിക്കാൻ നിങ്ങളെ കൂട്ടി വരാൻ.....", ഷിബു കാക്കു പറഞ്ഞു.....


ഷിഹാബ് എന്നാണ് അവരെ പേര് അവരുടെ ഭാര്യ സുഫീന...... മക്കള് ചെറിയ മോൾ സ്വാലിഹ..... മോൻ സിറാജ്.......


അങ്ങനെ അവര് എല്ലാവരും വണ്ടിയിൽ കയറി......


", ഉമ്മച്ചീ ഞാൻ വാവകളെ അടുത്ത് ഇരിക്കും......", സുഫി താത്ത ഐഷുവിൻ്റെ അടുത്ത് ഇരിക്കുന്നത് കണ്ടപ്പോ സ്വാലി പറഞ്ഞു......


അങ്ങനെ ഐഷുവിൻ്റെ അടുത്ത് തന്നെ സ്വാലി ഇരുന്നു...... മക്കള് ആണെങ്കിൽ അവളോട് ഭയങ്കര ചിരി......



', ഇത്ത.....", അവര് അങ്ങനെ വിളിച്ചപ്പോൾ അവൾക്ക് ഭയങ്കര പൊലിവ്.....


", ഉമ്മച്ചീ...എന്നെ ഇത്ത എന്ന് വിളിച്ചു....", അവളുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു.......


അങ്ങനെ അവര് ഹോട്ടലിൽ എത്തി ചായ കുടിച്ചു......


", എടാ ഷിബു ഇതാണ് ലെ നിന്റെ കൂട്ടുകാരൻ.... എന്തൊക്കെ വിശേഷം മോനേ ?", അവര് റിഷുക്കാൻ്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു......


", റാഹത്താണ്....", എന്തൊക്കെ നിങ്ങളെ വിശേഷം.... കച്ചവടം ഒക്കെ റാഹത്തോടെ പോകുന്നില്ലേ ?", റിഷുക്ക അത് ചോദിച്ചപ്പോൾ അവര് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു......


", അൽഹംദുലില്ലാഹ്..... എല്ലാം റാഹത്തായി പോകുന്നു......", അവരങ്ങനെ കുറച്ച് നേരം സംസാരിച്ച് ഇരുന്നു......


", ഉമ്മച്ചീ നമുക്ക് ബീച്ചിലേക്ക് പോയാലോ..... ഐഷു ബാബിയും റിഷു അങ്കിളും വന്നതല്ലേ.....", സിറു മോൻ അത് പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു.....


നിസൂനെ ഐഷുവിൻ്റെ അടുത്ത് കൊടുത്ത് റിഷുക്ക വണ്ടിയിൽ കയറി....റിസു സുഫി താത്താൻ്റെ അടുത്ത് ആണ്......


അവര് അങ്ങനെ ബീച്ചിലേക്ക് പോയി......


അവര് എടുക്കുന്ന ഫോട്ടോ ഒക്കെ ഐഷു കാക്കൂനും കുഞ്ഞോൾക്കും വിട്ട് കൊടുക്കുന്നുണ്ട്.......


കുറച്ച് കഴിഞ്ഞപ്പോൾ റിഷുക്കാൻ്റെ ഫോൺ അടിച്ചു....കാക്കുവായിരുന്നു.....


", എടാ റിഷൂ... നിന്റെ പെണ്ണിനോട് ഇനി ഒരു ഫോട്ടോ പോലും വിടരുത് എന്ന് പറയ്..... എനിക്ക് ഇവിടെ ഒരു തൊയ്ര്യം ഇല്ല.....", കാക്കു അത് പറഞ്ഞപ്പോൾ റിഷുക്ക ചോദിച്ചു....

", എന്താടാ കാര്യം?", റിഷുക്കാനോട് കാക്കു വിവരങ്ങൾ എല്ലാം പറഞ്ഞു.....

റിഷുക്ക ഭയങ്കര ചിരി.......



കുട്ടികൾ ഒക്കെ കരച്ചിൽ തുടങ്ങിയപ്പോൾ റൂമിലേക്ക് പോയി......


ഉച്ചക്ക് ഉള്ള ഫുഡ് എല്ലാം പുറത്ത് നിന്ന് വാങ്ങിയിരുന്നു......


കുട്ടികളെ കുളിപ്പിച്ച് ഡ്രസ്സ് ഒക്കെ ഇട്ട് കൊടുത്ത് ഫുഡ് കൊടുത്ത് അവരെ ഉറക്കി......ഐഷുവും കുളിച്ച് ഫ്രഷ് ആയി...


കുറച്ച് നേരം അവിടെ സുഫി താത്താൻ്റെ കൂടെ സംസാരിച്ച് ഇരുന്നു.......


ബാങ്ക് കൊടുത്തതും പെട്ടെന്ന് തന്നെ നിസ്കരിച്ച് ഫുഡ് കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ റിഷുക്ക ഷിബു കാക്കൂനോട് ചോദിച്ചു.....


", എടാ ഷിബൂ..... പിന്നെ ഇപ്പൊ ഉംറ പാക്കേജ് ഉണ്ടോ.....ആ ഒരു ഉദ്ദേശം വെച്ചാണ് ഐഷൂനെ കൊടുന്നത്.....", ഇങ്ങള് ഒന്ന് അന്വേഷിച്ചു നോക്കിം.....", അത് കേട്ടപ്പോൾ ഷിബു കാക്കു പറഞ്ഞു.....


", ആ ഞാൻ ഒന്ന് ചോദിച്ച് നോക്കട്ടെ.... ഇവളും കുറേ ആയി പറയാൻ തുടങ്ങിയിട്ട്..... എനിക്ക് ഇപ്പോഴാ ലീവ് കിട്ടിയത്..... ഞങ്ങളുടെ കൂടെ ആകുമ്പോൾ കുട്ടികളെ നോക്കാനും ബുദ്ധിമുട്ടേണ്ടി വരില്ല....", ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ......", ഷിബു കാക്കു അതും പറഞ്ഞ് പുറത്തേക്ക് പോയി.....


", ഐഷൂ നീ വീട്ടിലെ വിശേഷം ഒക്കെ പറയ്...... ഉമ്മയും ഉപ്പയും കുഞ്ഞോളും ഒക്കെ എന്ത് പറയുന്നു", ...... പിന്നെ റാഷിൻ്റെ വൈഫിൻ്റെ പേര് എന്താ?", സുഫി താത്ത അത് ചോദിച്ചപ്പോൾ ഐഷു പറഞ്ഞു.....


", വീട്ടിൽ ഒക്കെ റാഹത്താണ്......കുഞ്ഞോൾക്ക് വിശേഷം ഉണ്ട്...... സ്റ്റാർട്ടിങ് ആണ്...... റാഷി കാക്കൂൻ്റെ വൈഫ് അംനു ആണ്...... എൻ്റെ കൂടെ പഠിച്ചതാണ്......", അങ്ങനെ പരസ്പരം വിശേഷങ്ങൾ എല്ലാം ചോദിച്ചു......


", റിഷൂ..... നമ്മുടെ ഭാഗ്യം..... നാളെ തന്നെ നമുക്ക് ഉംറക്ക് പോകാം.....", ഷിബു കാക്കു അതും പറഞ്ഞ് വന്നു.....


", അൽഹംദുലില്ലാഹ്.....", എല്ലാവരും മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു......


അങ്ങനെ  സമയം ശരവേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു......


രാത്രി ഏറെ വൈകി ആണ് കിടന്നത്......

ഐഷുവിനെ നാളത്തെ കാര്യങ്ങൾ ആലോചിച്ചിട്ട് ഉറക്കം വന്നില്ല......


കുട്ടികൾ ഒക്കെ നേരത്തെ തന്നെ ഉറങ്ങിയിരുന്നു......


", റിഷുക്കാ..... ഇങ്ങള് ഉറങ്ങിയോ....", ഐഷു പതുക്കെ ചോദിച്ചു.....


", ഇല്ല ഐഷൂ..... എന്താ അറിയില്ല ഉറക്കം വരുന്നില്ല....", നീ ഉറങ്ങിയില്ലേ?", അവളെ മുഖത്തേക്ക് നോക്കി ചോദിച്ചു......

", എനിക്കും ഉറങ്ങാൻ കഴിയുന്നില്ല.... എന്താ അറിയില്ല നാളെ പോകുന്നത് ആലോചിച്ചിട്ട് ആണെന്ന് തോന്നുന്നു.....", ഈ പാപിയായ എനിക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞത് നിങ്ങളെ കിട്ടിയത് കൊണ്ടാണ്...... അൽഹംദുലില്ലാഹ്....", ഐഷു അതും പറഞ്ഞ് റിഷുക്കാനെ ചേർത്ത് പിടിച്ചു കിടന്നു.......റിഷുക്ക അവളെ തലയിൽ തലോടി.......


പതിയെ അവര് രണ്ട് പേരും ഉറക്കത്തെ കൂട്ട് പിടിച്ചു.......


രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് നിസ്കാരം ഒക്കെ കഴിഞ്ഞ് പടച്ചോനോട് കരഞ്ഞ് പ്രാർത്ഥിച്ചു.......


കുട്ടികളെ ഒക്കെ റെഡിയാക്കി......


അവരെ റൂമിൽ നിന്ന് കുറച്ച് പോയാൽ മതി മക്കത്തേക്ക്.......

അവര് വണ്ടിയിൽ കയറി മക്കത്തേക്ക് പോയി......


എല്ലാവരും നിയ്യത്ത് വെച്ച് ഇഹ്റാം ചെയ്തു......


റിഷുക്കയും ഷിബു കാക്കുവും സിറു മോനും ഇഹ്റാമിൻ്റെ വസ്ത്രം ധരിച്ചു......



ഐഷുവും സുഫി താത്തയും പർദ്ദയും മുഖമക്കനയും ധരിച്ചു...... നിഖാബും കയ്യുറയും ധരിച്ചില്ല.....


എല്ലാവരും രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം കഴിഞ്ഞ്

*", ലബ്ബൈക്ക ഉംറതൻ",* എന്ന് പറഞ്ഞ് തർബിയത്ത് ചൊല്ലി......



لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك لا شريك لك.....


പുരുഷൻമാർ ഉറക്കെയും സ്ത്രീകൾ പതുക്കെയും ആണ് ചൊല്ലേണ്ടത്.......


*( ഞാൻ ഉംറ ചെയ്തിട്ടില്ല പഠിച്ചത് ഓർത്ത് എഴുതുന്നതാണ് ട്ടോ)* 



ഭയങ്കര തിരക്ക് ആയിരുന്നു നിസു ഐഷുവിൻ്റെ അടുത്തും റിസു സുഫി താത്താൻ്റെ അടുത്തും ആണ്....... ത്വവാഫ് തുടങ്ങുന്നതിനു വേണ്ടി ഹജറുൽ അസ്‌വദിൻ്റെ അടുത്ത് എത്തണം .....


ഐഷു എങ്ങനെ ഒക്കെയോ ഹജറുൽ അസ്‌വദിൻ്റെ അടുത്ത് എത്തി ഹജറുൽ അസ്‌വദ് ചുംബിച്ചു ശേഷം നിസുനെ അവിടേക്ക് ചേർത്ത് പിടിച്ചു അവിടെ നിന്ന് തിരിഞ്ഞ് ത്വവാഫ് ആരംഭിച്ചു......


സുഫി താത്തയും ഹജറുൽ അസ്‌വദിൽ തൊട്ട് മുത്തി......


ഐഷു വളരെ ഉന്മേഷത്തോടെ ചെയ്യുന്നത് കണ്ട് റിഷുക്കാൻ്റെ കണ്ണുകൾ നിറഞ്ഞു.....

കുറച്ച് നേരം നിസൂനെ റിഷുക്കാൻ്റെ തോളിൽ കയറ്റി.......റിസൂനെ ഷിബു കാക്കുവും.......


ത്വവാഫിന് ശേഷം ഇബ്റാഹീം മഖാമിനരികിൽ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ചു......

ഐഷുവിൻ്റെ കണ്ണുനീർ നിൽക്കാതെ ഒഴുകി കൊണ്ടിരുന്നു.........


ഉംറയുടെ കർമങ്ങൾ എല്ലാം കഴിഞ്ഞ ശേഷം അവര് മദീനയിലേക്ക് പുറപ്പെട്ടു.....


മദീനയിൽ എത്തിയ നേരം ആ പച്ച കുബ്ബ കണ്ട് ഐഷു മനസ്സറിഞ്ഞ് പുഞ്ചിരിച്ചു......



", ആളുകൾ കുറവാണെന്ന് തോന്നുന്നു അത് കൊണ്ട് എന്തായാലും നമുക്ക് റൗളയിൽ പ്രവേശിക്കാം.....", ഷിബു കാക്കു അത് പറഞ്ഞപ്പോൾ ഐഷു മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു......


രണ്ട് സുന്ദരികളും ഭയങ്കര സന്തോഷത്തിലാണ്......



ആ പച്ച കുബ്ബ കൺ കുളിർക്കെ കണ്ടു....... കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത പച്ച കുബ്ബ........


", റിഷുക്കാ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ....... അതിലേറെ നന്ദി പറയേണ്ടത് നിങ്ങളെ എനിക്ക് തന്ന പടച്ചോനോട് ആണ്.....", അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.......റിഷുക്ക അവളെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.......


റൗളയുടെ പുറത്ത് ഇരുന്നു മക്കളെ അവിടെ ഇരുത്തിയതും അവര് ഓടി കളിക്കാൻ തുടങ്ങി......കൂടെ സ്വാലി മോളും.......



അവര് എല്ലാവരും മനം നിറഞ്ഞ് ഹബീബിനെ ﷺ വിളിച്ചു.....


*", الصلاة والسلام عليك يا سيدي يا رسول اللّه ﷺ....... الصلاة والسلام عليك يا سيدي يا حبيب الله ﷺ.......*



റൗളയുടെ അകത്ത് കയറി രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ചു......

ളുഹ്റ് ബാങ്ക് കൊടുക്കാൻ ആയപ്പോൾ ആളുകൾ കൂടുതൽ വരാൻ തുടങ്ങി....... അവര് ആദ്യം തന്നെ അവിടെ കയറിയത് കൊണ്ട് തിരക്കേണ്ടി വന്നില്ല....... ളുഹ്റ് നിസ്കാരം കഴിഞ്ഞ് ഹബീബിന്റെ ﷺ അരികിൽ പരിഭവങ്ങൾ പറഞ്ഞ് ഹബീബിന്റെ ﷺ അരികിൽ ഇരുന്ന് റിഷുക്ക മദ്ഹുകൾ പാടി....... ഹബീബ് ﷺ തങ്ങളോട് സലാം പറഞ്ഞ് തിരിച്ച് റൂമിലേക്ക് പോയി......


റൂമിലേക്ക് എത്തിയിട്ടും ഐഷുവിന് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.....

ഞാൻ കണ്ടത് സ്വപ്നം ആണോ...... ഹബീബേ ﷺ അങ്ങയുടെ അരികിൽ ഇരുന്ന് മദ്ഹ് പാടിയതും സലാം പറഞ്ഞതും സ്വപ്നം ആയിരുന്നോ...... എനിക്ക് അതിന് ഭാഗ്യം ഉണ്ടായോ.......ഈ പാപിയായ ഇവൾക്ക് അതിന് സാധിച്ചോ.......യാ അല്ലാഹ്........ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.........


", ഐഷൂ...... നീ എന്താ ആലോചിച്ച് ഇരിക്കുന്നത്?", നീ വളരെ അധികം സന്തോഷത്തിൽ അല്ലേ.....", റിഷുക്ക അത് ചോദിച്ചപ്പോൾ അവള് പറഞ്ഞു......


", ആ മണ്ണിൽ അന്തിയുറങ്ങാൻ കൂടി കഴിഞ്ഞെങ്കിൽ ഞാൻ എത്ര ഭാഗ്യവതി ആകുമായിരുന്നു.......", അവള് അതും പറഞ്ഞ് ചിരിച്ചു.....


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി......

കുഞ്ഞോളെ ഏഴാം മാസത്തിൽ കൊടുന്നു......


", ബാബീ ഇങ്ങള് പെട്ടെന്ന് വരിം...... എനിക്ക് ഇവിടെ ബോർ അടിക്കാൻ തുടങ്ങി......", പോയിട്ട് ആറ് മാസം ആയില്ലേ......", കുഞ്ഞോള് ഫോൺ വിളിച്ചപ്പോൾ പരാതി പറഞ്ഞു......


", എടീ ഞങ്ങള് വരും....... നിന്റെ പ്രസവം കഴിഞ്ഞ് വരും.....", ഐഷു അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു.......


", അതിന് മുമ്പ് വരില്ലേ?", ബാബീ പ്ലീസ്....", അവള് കെഞ്ചി .....


", ആ അതൊക്കെ ആലോചിക്കട്ടെ.... എന്നാ പിന്നെ വിളിക്കാം ട്ടോ", ഐഷു അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു......


", നിസൂ....റിസൂ.....ഉമ്മച്ചിൻ്റെ കുട്ടികൾ എവിടെ..... വേഗം വരിം.....മാമു തരാം.....", സോഫയിൽ ഇരുന്ന് ഐഷു വിളിച്ചു.......


അവര് ഭയങ്കര കളിയിൽ ആണ്....

", റിഷുക്കാ..... അവരെ ഇങ്ങോട്ട് കൊണ്ട് വരിം.....", ഐഷു അവിടെ ഇരുന്ന് പറഞ്ഞു...



", മക്കളെ നല്ല കുട്ടികളായി മാമു തിന്നാൻ വരിം.....ഉമ്മച്ചിക്ക് വാവു ആയിട്ട് അല്ലേ.....", റിഷുക്ക അതും പറഞ്ഞ് അവരെ ഐഷുവിൻ്റെ അടുത്തേക്ക് കൊടുന്നു.....


", എവിടെ മക്കളെ ഉമ്മച്ചിക്ക് വാവു ....", റിഷുക്ക അത് ചോദിച്ചപ്പോൾ അവര് ഐഷുവിൻ്റെ വയറിൽ തൊട്ട് കാണിച്ച് കൊടുത്തു......


അതേ നമ്മുടെ ഐഷു രണ്ടാമതും പ്രെഗ്നെൻ്റെ ആയിരിക്കുന്നു..... അൽഹംദുലില്ലാഹ്.....


നാട്ടിൽ ആരും അറിഞ്ഞിട്ടില്ല..... നാട്ടിലേക്ക് സർപ്രൈസ് ആയി പോകാൻ വിചാരിക്കുന്നുണ്ട്.......




ഐഷുവിന് നാല് മാസം ആയിട്ടുണ്ട്..... നാട്ടിലേക്ക് പോകുമ്പോൾ ഷിബു കാക്കുവും ഫാമിലിയും കൂടെ പോരുന്നുണ്ട് അത് കൊണ്ട് ബുദ്ധിമുട്ട് ഇല്ല.......



അങ്ങനെ അവര് എല്ലാം റെഡിയാക്കി വെച്ചു..... നാളെ രാവിലെ ആണ് ഫ്ലൈറ്റ്.......


നേരത്തെ തന്നെ കിടന്നു ഉറങ്ങി.......

മക്കള് ഇപ്പോ രണ്ടാളും റിഷുകാൻ്റെ അടുത്തേ കിടക്കൊള്ളൂ...... അത് കൊണ്ട് ഐഷുവിനും ബുദ്ധിമുട്ട് ഇല്ല.......


രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് നിസ്കാരം ഒക്കെ കഴിഞ്ഞ് എല്ലാവരും റെഡിയായി.......


മക്കളെ റിഷുക്ക ഉണർത്തി ചായ കൊടുത്ത് കുളിപ്പിച്ച് റെഡിയാക്കി.......


എല്ലാവരും ലഗേജ് എല്ലാം എടുത്ത് വണ്ടിയിൽ കയറി......


എയർപോർട്ടിൽ എത്തി.......

മക്കള് രണ്ടാളും ആകെ ഓടി നടക്കുന്നുണ്ട്......

ഐഷുവിന് ആദ്യത്തെ പോലെ അല്ല ഇപ്രാവശ്യം നല്ല ക്ഷീണം ഉണ്ട്...... അവള് ഒരു കസേരയിൽ ഇരിക്കുന്നുണ്ട്........


ഫ്ലൈറ്റ് കയറിയപ്പോൾ തന്നെ നിസു ഐഷുവിൻ്റെ അടുത്തേക്ക് പോകാൻ വേണ്ടി കരച്ചിൽ തുടങ്ങി......അവളെ ഐഷു മടിയിൽ വെച്ചു അവള് അപ്പോ തന്നെ ഉറങ്ങി......മറ്റാള് റിഷുക്കാൻ്റെ മടിയിൽ കിടന്ന് ഉറങ്ങി...... ഐഷു സീറ്റിൽ ചാരി കിടന്നു ഉറങ്ങി.......


ഊര വേദന തുടങ്ങിയപ്പോൾ അവള് ഉണർന്നു..... അവളുടെ മുഖം കണ്ടിട്ട് റിഷുക്കാക്ക് മനസ്സിലായി റിഷുക്ക ഊര ഉഴിഞ്ഞു കൊടുത്തു......


അവൾ പുറത്തേക്ക് നോക്കി ഇരുന്നു.....പച്ച പുതച്ച മലനിരകൾ കണ്ട് തുടങ്ങിയപ്പോൾ തന്നെ മനസിലായി നമ്മുടെ നാട്ടിൽ എത്തി എന്ന്......


ഫ്ലൈറ്റ് എയർപോർട്ടിൽ എത്തി....


ലഗേജ് എല്ലാം എടുത്ത് ഷിബു കാക്കൂൻ്റെ കൂട്ടുകാരൻ വണ്ടി കൊണ്ട് വന്നിരുന്നു..... അവരുടെ വണ്ടിയിൽ തന്നെ കയറി വീട്ടിലേക്ക് പോയി.......


രാത്രി പത്ത് മണി ആയത് കൊണ്ട് എല്ലാവരും കിടന്നിരുന്നു.....

സിറ്റൗട്ടിൽ കയറി ബെല്ലടിച്ചു.......

ഷിബു കാക്കുവും ഫാമിലിയും പിന്നെ വരാം എന്ന് പറഞ്ഞ് പോയി.....


ബെല്ലടി കേട്ട് ഉപ്പ വന്ന് വാതിൽ തുറന്നു...... മുമ്പിൽ നിൽക്കുന്നവരെ കണ്ടിട്ട് ഉപ്പാക്ക് വിശ്വസിക്കാൻ ആയില്ല......


", മക്കളെ നിങ്ങളോ?", ഉപ്പ നിസൂനെയൂം റിസൂനെയും കെട്ടിപ്പിടിച്ചു.......

ഉപ്പാന്റെ ശബ്ദം കേട്ട് ഉമ്മ വന്നു നോക്കി.....


", പടച്ചോനെ ഇത് ആരൊക്കെ.... ൻ്റെ കുട്ടികളോ?", ഉമ്മ അവരെ എടുത്ത് ചുംബിച്ചു.....


", മ്മമ്മാ....ഇബ്ബബ്ബാ.....മ്മ വാവു.....", അവര് അതും പറഞ്ഞ് ഐഷുവിൻ്റെ വയറിൽ തൊട്ട് കാണിച്ച് കൊടുത്തു.....


", മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്.....", ഉമ്മി ഐഷുവിൻ്റെ നെറ്റിയിൽ ചുംബിച്ചു.....


", ഇതെന്താ..... വിളിച്ചപ്പോൾ പറയാതിരുന്നത്.....",ഉമ്മി അത് ചോദിച്ചപ്പോൾ റിഷുക്ക പറഞ്ഞു....

", അത് നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ച് ആണ്....", അത് കേട്ട് എല്ലാവരും ചിരിച്ചു.....


", അല്ല എൻ്റെ പുന്നാര നാത്തൂനും മൂത്തച്ചിയും മൂത്തച്ചനും എവിടെ?", ഐഷു അത് ചോദിച്ചപ്പോൾ ഉമ്മി പറഞ്ഞു.....


", അവരൊക്കെ കിടന്നു.....കുഞ്ഞോള് ഇത് വരെ ഇവിടെ ഇരിക്കായിരുന്നു.... ", എന്തായാലും നീ പോയി നോക്ക്.... പിന്നെ സൂക്ഷിക്ക് ട്ടോ.....", ഉമ്മി അതും പറഞ്ഞ് പോയി......


റിഷുക്ക കുട്ടികളെയും കൊണ്ട് റൂമിലേക്ക് പോയി..... ഐഷു കുഞ്ഞോളെ റൂമിലേക്ക് പോയി.......


അവള് വീഡിയോ കോളിൽ ആയിരുന്നു...... ഐഷു പതുക്കെ അവളുടെ പിന്നിൽ പോയി നിന്നു.....


", കുഞ്ഞോളെ...... ഐഷു.....", കാക്കു ഫോണിൽ കൂടി അത് പറഞ്ഞപ്പോൾ കുഞ്ഞോള് പറഞ്ഞു.....


", ആഹ് ബാബി ഇന്ന് വിളിച്ചിരുന്നു....ബാബിക്ക് അവിടെ പോയപ്പോൾ നമ്മളെ ഒന്നും വേണ്ട എന്ന് തോന്നുന്നു.... എന്നോട് പറഞ്ഞു എൻ്റെ പ്രസവം കഴിഞ്ഞ് വരാം എന്ന്....ദുഷ്ടി......", കുഞ്ഞോള് അത് പറഞ്ഞപ്പോൾ ഐഷു അവളെ ചെവി പിടിച്ച് ചോദിച്ചു.......

" , ആരാടീ ദുഷ്ടി?", പെട്ടെന്ന് ഐഷുവിൻ്റെ ശബ്ദം കേട്ടതും.....

", ബാബീ.... നിങ്ങള് എപ്പോ വന്നു... വല്ലാത്തൊരു സർപ്രൈസ് ആയി ട്ടോ..... അതാണ് ലെ ഷമി കാക്കു ഐഷു എന്ന് പറഞ്ഞത്....ഇപ്പോഴാ മനസ്സിലായത്.....",കുഞ്ഞോള് ഇളിച്ച് കൊണ്ട് പറഞ്ഞു......



", എന്നാ പിന്നെ നിങ്ങള് സൊള്ളിക്കോളിം നമ്മക്ക് ഭയങ്കര ക്ഷീണം..... ഒന്ന് പോയി കിടക്കട്ടെ.....", ഐഷു അത് പറഞ്ഞപ്പോഴാണ് കുഞ്ഞോള് അവളെ വയറ് ശ്രദ്ധിച്ചത്.....

", ബാബീ....ഈ ക്ഷീണം ആണോ....", ഐഷു കണ്ണിറുക്കി കാണിച്ചു......


", മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്....", കാക്കുവും ഫോണിലൂടെ പറഞ്ഞു.....

", എന്നാ ഇനി പോയി കിടന്നോളിം.....", കുഞ്ഞോള് അതും പറഞ്ഞ് ചിരിച്ചു......


ഐഷു റൂമിലേക്ക് പോയി കിടന്നു.....

", മക്കളെ നിങ്ങള് എന്തെങ്കിലും തിന്നിട്ടുണ്ടോ...... എന്തെങ്കിലും തിന്ന് കിടക്കിം.....", ഉമ്മി താഴെ നിന്ന് ചോദിക്കുന്നുണ്ട്....

", ഒന്നും വേണ്ട ഉമ്മാ.... ഞങ്ങൾക്ക് പോരുന്ന വഴിക്ക് കഴിച്ചു.....", റിഷുക്ക അതും പറഞ്ഞ് കിടന്നു.....


കുട്ടികളെ റിഷുക്ക കുളിപ്പിച്ച് കിടത്തി........


രാവിലെ നേരത്തെ എണീറ്റ് ഐഷു നിസ്കാരം ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് പോയി.....


ചായ ഉണ്ടാക്കുമ്പോൾ ആണ് അംനു വന്നത്.....

", യാ അല്ലാഹ് ആരിത്..... ഐഷൂ....", അവള് ഐഷുവിനെ കെട്ടിപ്പിടിച്ചു.....


", ഇന്നലെ ഞങ്ങള് വന്നപ്പോൾ നിങ്ങള് ഭയങ്കര ഉറക്കം.... പിന്നെ ശല്ല്യം ചെയ്തില്ല.....", ഐഷു അതും പറഞ്ഞ് ചിരിച്ചു.....


", മോളേ എന്തിനാ നേരത്തെ എണീറ്റത് ക്ഷീണം ഉണ്ടെങ്കിൽ പോയി കിടന്നോ....." , ഛർദ്ദി ഉണ്ടോ?", ഉമ്മി അത് ചോദിച്ചപ്പോൾ ആണ് അംനുവും അറിഞ്ഞത്......


അംനു പിന്നെ അവളെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല......

ചായ കുടിക്കുമ്പോൾ ആണ് കാക്കുവും ഉപ്പയും ഉമ്മയും കുട്ടികളും വന്നത്......


ഐഷു ഉപ്പാനെയും ഉമ്മാനെയും കെട്ടിപ്പിടിച്ചു.....


മോനുവും മെഹ്ഫുവും മിന്നുവും ഒക്കെ വന്ന് കെട്ടിപ്പിടിച്ചു......


അങ്ങനെ എല്ലാവരും ഒപ്പം ഇരുന്ന് ചായ കുടിച്ചു.....

മുകളിൽ റൂമിൽ നിന്ന് കുട്ടികൾ കരയുന്നുണ്ട്.....


ഐഷു റൂമിലേക്ക് പോകാൻ നിൽക്കുമ്പോൾ ഉമ്മി വന്ന് തടഞ്ഞു.....


അവിടെ നിൽക്ക് ഞാൻ പോയി കൊണ്ട് വരാം......

ഉമ്മ രണ്ടാളെയും കൊണ്ട് വന്നു.......



ഐഷുവിൻ്റെ ഉമ്മാനെയും ഉപ്പാനെയും കണ്ടതും അവര് ഐഷുവിൻ്റെ അടുത്തേക്ക് പോയി.....

", മ്മമ്മാ ഇബ്ബബ്ബാ.....മ്മ വാവു....", അതും പറഞ്ഞ് അവളെ വയറിൽ തൊട്ട് കാണിച്ച് കൊടുത്തു.....


", പടച്ചോനെ ഇവര് രണ്ടാളും നാട്ടുകാരെ മുഴുവൻ അറിയിക്കും എന്നാണ് തോന്നുന്നത്....", റിഷുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.....

", ഇങ്ങളെ മ്മാക്ക് വാവു ഒന്നും ഇല്ല.... ഞാൻ അട്ടേ അട്ടേ തല്ലട്ടെ......", കാക്കു അത് പറഞ്ഞപ്പോൾ അവര് രണ്ടാളും ഒരു നോട്ടം നോക്കി.....

", മ്മാ അപ്പ...", അവർക്ക് വിശന്നിട്ട് കരഞ്ഞു.....

ഉമ്മ രണ്ടാൾക്കും ചായ കൊടുത്തു......



കാക്കു അവരെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോന്ന് കാട്ടുന്നുണ്ട്....


", മ്മമ്മാ ക്ക അട്ടേ അട്ടേ....", അവര് അത് പറഞ്ഞപ്പോൾ ഉമ്മ ", എടാ ഷമീ ഇജ്ജ് ൻ്റെ കുട്ടികളെ കാട്ടുന്നുണ്ടോ.... നിന്നെ ഞാൻ.....", ഉമ്മ അതും പറഞ്ഞ് ചിരിച്ചു.........



അവള് വന്നതറിഞ്ഞ് കൂട്ടുകാർ ഒക്കെ വന്നു.....


ഐഷു കോളേജിൽ ജോയിൻ ചെയ്തു.......

അവള് എല്ലാവർക്കും വേണ്ടപ്പെട്ട ഒരു ടീച്ചർ ആയി മാറി...... അവര് കോളേജിലേക്ക് പോകുമ്പോൾ കുട്ടികളെയും കൊണ്ട് പോകും...... ഇടക്ക് റിഷുക്കാൻ്റെ അടുത്തും ഇടക്ക് ഐഷുവിൻ്റെ അടുത്തും ആയിരിക്കും......


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.....കുഞ്ഞോള് ഒരു പെൺകുട്ടിക്ക് ജന്മം നൽകി......


ഐഷുവിന് ഇപ്പോ ഏഴാം മാസം ആയി തുടങ്ങി...... അവള് റിഷുക്കാൻ്റെ വീട്ടിൽ തന്നെ നിന്നു......


മക്കൾക്ക് രണ്ടര വയസ്സ് ആയി...... അവരുടെ കുറുമ്പ് ഒക്കെ കുറഞ്ഞ് വന്നു......



കുഞ്ഞോളെ തൊണ്ണൂറ് കഴിഞ്ഞ് അവള് ഷമി കാക്കൂൻ്റെ വീട്ടിലേക്ക് പോയി.......


റാഷി കാക്കുവും അംനുവും പുതിയ വീട് കയറ്റി താമസം തുടങ്ങി......


ഏഴാം മാസം കഴിഞ്ഞ് എട്ട് തുടങ്ങിയപ്പോൾ തന്നെ ഐഷുവിന് വേദന വരാൻ തുടങ്ങി......


ഹോസ്പിറ്റൽ കൊണ്ട് പോയി......


", ഐഷു പ്രസവിച്ചു......ആൺ കുട്ടി.....", നേഴ്സ് കുട്ടിയെ എടുത്ത് വന്നു......


", അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?", റിഷുക്ക ബേജാറോടെ ചോദിച്ചു......


", ഇല്ല അവൾക്കും കുട്ടിക്കും കുഴപ്പം ഒന്നും ഇല്ല.......", അവര് അതും പറഞ്ഞ് പോയി......


നിസു മോളും റിസു മോളും ഒരു ഇത്താത്ത ആയി...... അവര് രണ്ട് പേരും കുഞ്ഞിനെ ചുംബിച്ചു.....


അങ്ങനെ അവരുടെ കൊച്ച് കുടുംബം വളരെ സന്തോഷത്തോടെ ദുരിതങ്ങളില്ലാതെ പ്രയാസങ്ങളില്ലാതെ സ്നേഹത്തോടെ ജീവിക്കുന്നു...........



*അവസാനിച്ചു*



*അങ്ങനെ ഈ സ്റ്റോറി ഇവിടെ അവസാനിക്കുന്നു....... ഇതിന്റെ തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്ന് സപ്പോർട്ട് തന്ന പ്രിയ സ്നേഹിതർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല........ നിങ്ങളുടെ സപ്പോർട്ടും സഹകരണവും പ്രോത്സാ

ഹനവും കൂടെ ഉണ്ടായത് കൊണ്ട് ആണ് എൻ്റെ ഈ സ്റ്റോറി ഇങ്ങനെ ഉയർച്ചയിൽ എത്താൻ കാരണം.......*


*إن شاء الله*

*റമളാനിന് ശേഷം മറ്റൊരു സ്റ്റോറി യുമായി വരുന്നതാണ് അത് വരേയ്ക്കും എല്ലാവരും കാത്തിരിക്കണേ എന്ന് സ്നേഹത്തോടെ പറഞ്ഞു കൊണ്ട് ഞാൻ ഇവിടെ നിർത്തുന്നു......*



*ഇത് വരെ ഒരു കമൻ്റ് പോലും വിടാത്തവര് ഉണ്ട് അവർക്ക് സ്റ്റോറി ഇഷ്ടപ്പെടാത്തത് കൊണ്ട് ആയിരിക്കും എന്ന് വിചാരിക്കുന്നു...... എന്തെങ്കിലും ഒക്കെ കമൻ്റ് എഴുതണേ.....🥰*






*Thoyyibarasheed ✍️*
















അഭിപ്രായങ്ങള്‍